കണ്ണൂർ: സംസ്ഥാനത്ത് സൂര്യാതപമേറ്റ് മരണം. കണ്ണൂർ പള്ളിപ്പൊയിൽ സ്വദേശി സനൽകുമാർ ആണ് മരിച്ചത്. കിണർ പണിക്കിടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിണർ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെയാണ് സനൽകുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും തുടർന്ന് കുഴഞ്ഞുവീണതും. ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ സൂര്യാതപമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂട് കഠിനമായി തുടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കഠിനമായ ചൂട് നിലനിൽക്കുന്നതിനാൽ നിർജ്ജലീകരണം സംഭവിക്കാതെ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Read MoreCategory: Kannur
വെള്ളൂരില്‍ യുഡിഎഫ് അനുഭാവിയുടെ വീട്ടിലേക്ക് ബോംബേറ്; പരസ്യബോർഡിൽ തട്ടി പൊട്ടി
പയ്യന്നൂര്‍: വെള്ളൂരില്‍ യുഡിഎഫ് അനുഭാവിയുടെ വീടിന് ബോംബേറ്. രാമന്‍കുളത്തിനു സമീപം ദേശീയപാതയുടെ അരികിൽ താമസിക്കുന്ന വി.വി. കമലാക്ഷിയുടെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. പരസ്യബോര്‍ഡില്‍ തട്ടി ബോംബ് പൊട്ടിയതിനാല്‍ അനിഷ്ട സംഭവങ്ങളൊഴിവായി. വീടിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തി. ഇന്നലെ രാത്രി പത്തേമുക്കാലോടെയാണു സംഭവം. സ്ഫോടനശബ്ദം കേട്ട് ഞെട്ടിയ വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ റോഡിനും വീടിനുമിടയിലായി സ്ഥാപിച്ചിരുന്ന പരസ്യബോര്‍ഡില്‍ തട്ടി ബോംബ് പൊട്ടിയ അവസ്ഥയായിരുന്നു. ഉയരമുള്ള റോഡില്‍ നിന്ന് വീട്ടിലേക്കെറിഞ്ഞ ബോംബ് ബോര്‍ഡില്‍ തട്ടി പൊട്ടുകയായിരുന്നുവെന്നാണ് അനുമാനം. വീടിന്റെ മുറ്റത്ത് കമലാക്ഷിയുടെ മക്കളുടെ രണ്ടു കാറുകളും രണ്ട് ഇരുചക്ര വാഹനങ്ങളും ഉണ്ടായിരുന്നു. പരസ്യബോര്‍ഡ് തുണയായി മാറിയതിനാലാണ് അനിഷ്ട സംഭവങ്ങളൊഴിവായത്. വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസ് പ്രാഥമിക പരിശോധന നടത്തുകയും വീടിന് പോലീസ് സംരക്ഷണമേര്‍പ്പെടുത്തുകയും ചെയ്തു. ബോംബേറ് നടക്കുന്പോൾ കമലാക്ഷിയും ഇളയമകന് സുധീഷുമാണുണ്ടായിരുന്നത്. മറ്റൊരുമകനായ രതീഷ് ഇതേ വീട്ടുവളപ്പിലെ മറ്റൊരുവീട്ടിലാണ് കുടുംബസമേതം താമസം.…
Read Moreഅമ്മയും കുഞ്ഞും കിണറ്റിൽ മരിച്ചനിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത് പോലീസ്
മലപ്പുറം: മലപ്പുറം തിരൂരില്‍ അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏഴൂര്‍ സ്വദേശി ഇര്‍ഫാന (30) മകന് അമന് മാലിക് (ഒന്നര) എന്നിവരാണ് മരിച്ചത്. ഇര്‍ഫാന കുഞ്ഞുമായി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ നിഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഇവരുടെ മൃതദേഹം തിരൂര്‍ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. നാലുമാസം മുമ്പാണ് ഇര്‍ഫാനയുടെ ഉമ്മ മരിച്ചത്. ഇതേത്തുടര്‍ന്ന് യുവതി കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു.
Read Moreവീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിന് ശേഷം നടന്ന വേട്ടയാടൽ; പീഡനപരാതിയിൽ കെഎസ്യു നേതാവിന്റെ വിശദീകരണം
കണ്ണൂർ: കെഎസ്യു ജില്ലാ പ്രസിന്റ് എം.സി. അതുലിനെതിരേ ഉയര്‍ന്ന വിവാഹവാഗ്ദാനവും സാമ്പത്തിക തട്ടിപ്പ് പരാതിയും രാഷ്ട്രീയ പ്രേരിതമെന്ന് അതുലിന്റെ വിശദീകരണം.ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിന് ശേഷം മുതല്‍ പലവിധത്തില്‍ ഭീഷണികളും വേട്ടയാടലുകളും നേരിടുകയാണെന്നും ഇത് അല്‍പ്പം കടന്ന കൈയായിപോയെന്നും അതുല്‍ പറയുന്നു. സൗഹൃദവും പ്രണയവും ഉണ്ടായിരുന്ന സമയത്ത് പരസ്പരം ചെയ്ത സഹായങ്ങളും ഇടപെടലുകളും മറ്റുരീതിയില്‍ വ്യാഖ്യാനിച്ച് മുന്നോട്ടുപോകുന്നത് ശരിയാണോയെന്ന് കാലം തെളിയിക്കുമെന്നും അതുല്‍ പറയുന്നു.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം. “ഒരാളെ ചീറ്റ് ചെയ്യണം എന്നുള്ള ഉദ്ദേശത്തിലോ സ്ത്രീകളെ അപമാനിക്കണമെന്നുള്ള ഉദ്ദേശത്തിലോ ഒരു കാലഘട്ടത്തിലും മുന്നോട്ടു പോയിട്ടില്ല. കോടതിയുടെ മുന്നിലിരിക്കുന്ന ഒരു കേസിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് പബ്ലിക് ഡൊമെയിനില്‍ തത്കാലം ചര്‍ച്ചയാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ബാങ്ക് സ്റ്റേറ്റ്മെന്റുകളും മറ്റ് വിവരങ്ങളുമൊക്കെ കോടതിക്ക് മുമ്പാകെ ഹാജരാക്കും. കോടതി നീതി ഉറപ്പാക്കട്ടെയെന്നും എം.സി. അതുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Read Moreസഞ്ചാര സ്വാതന്ത്ര്യത്തെ കുരുക്കുന്ന റെയിൽവേ ഗേറ്റ്; റെയിൽവേ മേൽപ്പാലങ്ങൾക്കായി തൃക്കരിപ്പൂരിൽ 28ന് മനുഷ്യച്ചങ്ങല
തൃക്കരിപ്പൂർ: സഞ്ചാര സ്വാതന്ത്ര്യത്തെ കുരുക്കിയിടുന്ന തൃക്കരിപ്പൂരിലെയും പരിസരങ്ങളിലെയും റെയിൽവേ ഗേറ്റുകളിൽ മേൽപ്പാല നിർമാണം വേഗത്തിൽ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് 28 ന് വൈകുന്നേരം നാലിന് മനുഷ്യച്ചങ്ങല തീർക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിലുള്ള ജനകീയ സംഘാടക സമിതി നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബീരിച്ചേരി റെയിൽവേ ഗേറ്റ് പരിസരത്ത് നിന്ന് വെള്ളാപ്പ് റോഡ് റെയിൽവേ ഗേറ്റ് പരിസരം വരെയാണ് ജനകീയ മനുഷ്യച്ചങ്ങല തീർക്കുക. എഴുനൂറിൽപ്പരം വ്യാപാരികളും അവരുടെ കുടുംബാംഗങ്ങളും വിവിധ രാഷ്ടീയ, സന്നദ്ധ, യുവജന, തൊഴിലാളി, വനിത സംഘടന പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ ആയിരങ്ങൾ കൈ കോർക്കും. മനുഷ്യച്ചങ്ങലയുടെ വിജയത്തിനായി വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ സന്നദ്ധ സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി സംഘാടക സമിതി രൂപീകരിച്ചു. വ്യാപാര ഭവനിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രജീഷ്…
Read Moreപുലിയൂർക്കാളി ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ മാല മോഷണം; രണ്ടുപേർ പിടിയിൽ
മാതമംഗലം: മാതമംഗലം പുലിയൂർക്കാളി ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ മാലമോഷണം. ഇന്നലെ ഉച്ചകഴിഞ്ഞ് 2.35 ഓടെയാണ് സംഭവം. പറവൂർ പാപ്പിനിശേരി വളപ്പിൽ വീട്ടിൽ പി.വി. രോഹിണിയുടെ (76) അഞ്ചര പവന്റെ സ്വർണമാലയാണ് കർണാടക കുടക് സ്വദേശികളായ നാലങ്ക സംഘം മോഷ്ടിച്ചത്. സംഘത്തിലെ അനിത (40), ഗീത (38) എന്നീ രണ്ടുപേരെ പെരിങ്ങോം പോലീസ് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു.മറ്റ് രണ്ടുപേർ മാലയുമായി ഓടി രക്ഷപ്പെട്ടു. അമ്പലത്തിലെ സിസിടിവിയിൽ മോഷണം നടത്തിയ ദൃശ്യങ്ങൾ ലഭ്യമാണ്. ഇവർ നേരത്തെയും പല സ്ഥലങ്ങളിലും മോഷണം നടത്തിയിട്ടുണ്ടെന്നാണ് വിവരം.
Read Moreഉടനടി കെവൈസി രജിസ്ട്രേഷൻ പൂർത്തിയാക്കണം ഇല്ലെങ്കിൽ അക്കൗണ്ട് ബ്ലോക്കാകും: കെവൈസിയുടെ പേരിൽ തട്ടിപ്പ്; വെളിമാനം സ്വദേശിക്കു നഷ്ടമായത് 7.94 ലക്ഷം
ഇരിട്ടി: കെവൈസിയുടെ പേരിൽ തട്ടിപ്പ്. വെളിമാനം സ്വദേശിക്ക് 7,94,000 രൂപ നഷ്ടമായി. ഇരിട്ടി യൂണിയൻ ബാങ്കിന്റെ ശാഖയിലെ അക്കൗണ്ട് ഉപയോഗിച്ച് യൂണിയൻ ഈസി മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനിലൂടെ പണം ട്രാൻസ്ഫർ ചെയ്യാൻ ശ്രമിക്കുമ്പോഴാണ് തട്ടിപ്പിന് ഇരയായത്. ഉടൻ കെവൈസി രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും ഇല്ലെങ്കിൽ അക്കൗണ്ട് ബ്ലോക്കാകുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഈമാസം ആറിനായിരുന്നു തട്ടിപ്പ് അരങ്ങേറിയത്. പലതവണകളായാണ് പണം തട്ടിയെടുത്തത്. ബാങ്ക് അധികൃതർ എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. പണം ട്രാൻസ്ഫർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ കെവൈസി ആവശ്യപ്പെട്ട് ഫോൺ വന്നതു കൊണ്ട് ഉപഭോക്താവ് സംശയിച്ചില്ല. കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞതോടെയാണ് വെളിമാനം സ്വദേശി ആറളം പോലീസിൽ പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreകണ്ണൂരിൽ എട്ടുവയസുകാരിക്കുനേരേ ലൈംഗിക അതിക്രമം: ഓട്ടോഡ്രൈവർ അറസ്റ്റിൽ
പഴയങ്ങാടി: കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മാട്ടൂലിലെ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മടക്കര സ്വദേശിയായ റാഷിദിനെയാണ് (43) കണ്ണപുരം സിഐ രഞ്ജിത്ത് രവീന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഒളിവിൽ പോയ പ്രതിക്കെതിരേ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയപ്പോഴാണ് പ്രതി വലയിലായത്. ഈമാസം എട്ടിനാണ് കുട്ടിക്കുനേരേ അതിക്രമം ഉണ്ടായത്. ഉച്ചക്ക് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ അതുവഴി ഓട്ടോ ഓടിച്ച് എത്തിയ റാഷിദ് മിഠായി നൽകി പ്രലോഭിപ്പിച്ചതിന് ശേഷം ശാരീരികമായി ഉപദ്രവിക്കുകയായിരുന്നുവെന്നും രക്ഷിതാക്കൾ എത്തിയപ്പോൾ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ടു തിരക്കിയപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്. തുടർന്ന്, വീട്ടുകാർ ചൈൽഡ് ലൈനിലും പോലീസിലും അറിയിച്ചതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. പ്രതിയെ കണ്ണൂർ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreനിതിൻ പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങുന്നു; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളജ് ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിക്കുന്നതിന് മുന്‍പുള്ള സിസിടിവി ദൃശ്യങ്ങൾ പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചു. നിതിൻ പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. നിതിൻ രാജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങിപ്പോയതായുള്ള ദൃക്സാക്ഷികളുടെ മൊഴിയും പോലീസിന് ലഭിച്ചിരുന്നു. കോളജിനകത്തുള്ള സിസിടിവി ദൃശ്യങ്ങൾ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രിൻസിപ്പലിന്റെ മുറിയിൽ എന്തു സംഭവിച്ചെന്നും ആരൊക്കെ ഉണ്ടായിരുന്നുവെന്ന കാര്യവുമാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ലോൺ ആപ്പുമായി ബന്ധപ്പെട്ട് അധ്യാപികയുടെ നന്പർ നല്‍കിയത് നിതിൻ തന്നെയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അധ്യാപകരുടെ പീഡനത്തിനു പുറമെ ലോൺ ആപ്പ് കുരുക്കും നിതിന്റെ മരണകാരണമായാണ് അന്വേഷണസംഘം പറയുന്നത്. സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിൽ കേസെടുത്ത അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമും അസോ. പ്രഫസര്‍ ഡോ. കെ.ടി. സംഗീത നമ്പ്യാരും ഒളിവില്‍ പോയെന്നും…
Read Moreനിതിൻ രാജിന്റെ മരണം; കണ്ണൂർ മെഡിക്കൽ കോളജിലേക്ക് വിവിധ സംഘടനകളുടെ മാർച്ച്, സംഘർഷം
ചക്കരക്കൽ: ബിഡിഎസ് വിദ്യാർഥിയായ നിതിൻരാജിന്റെ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാരായ അധ്യാപകരെ അറസ്റ്റു ചെയ്യുക, ആരോപണ വിധേയരായ അധ്യാപകരെ മെഡിക്കൽ കോളജിൽ നിന്നും പുറത്താക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വിവിധ സംഘടകൾ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലേക്ക് നടത്തിയ മാർച്ചിൽ ഉന്തും തള്ളും സംഘർഷവും. കെഎസ്യു, എംഎസ്എഫ്, മഹിളാ അസോസിയേഷൻ എന്നീ സംഘടനകളാണ് മാർച്ച് നടത്തിയത്. രാവിലെ ഒന്‍പതോടെ കെഎസ്യു നടത്തിയ മാർച്ച് തടയാൻ പോലീസ് ബാരിക്കേഡുകൾ നിരത്തിയിരുന്നെങ്കിലും പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടന്ന് കോളജിലേക്ക് ഇരച്ചു കയറി.ഡെന്റൽ കോളജിലേക്ക് ഇരച്ചു കയറിയ പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചത് ഉന്തുതള്ളിലും കലാശിച്ചു. ഏറെ നേരെത്തെ ശ്രമഫലമായി കെഎസ്യു പ്രവർത്തകരെ പോലീസ് ഇവരെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തിലേക്ക് മാറ്റുകയായിരുന്നു. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്‍ഖ് മുഹമ്മദ് ഷമ്മാസ്, ജില്ല വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട്…
Read More