വ​ള​ര്‍​ത്തു​നാ​യ​യെ ഉ​പ​ദ്ര​വി​ച്ചെ​ന്നാ​രോ​പി​ച്ച്  വീട്ടിൽ കയറി ആക്രമിച്ച് യുവാവ്; വയോധികയ്ക്കും ഭർത്താവിനും പരിക്ക്


ത​ളി​പ്പ​റ​മ്പ്: വ​ള​ര്‍​ത്തു​നാ​യ​യെ ഉ​പ​ദ്ര​വി​ച്ചെ​ന്നാ​രോ​പി​ച്ച് വീ​ട്ടി​ല്‍ ക​യ​റി വ​യോ​ധി​ക​യെ മ​ര്‍​ദ്ദി​ക്കു​ക​യും അ​ക്ര​മം ന​ട​ത്തു​ക​യും ചെ​യ്ത യു​വാ​വി​ന്‍റെ പേ​രി​ല്‍ കേ​സ്.

പ​ട്ടു​വം സ്വ​ദേ​ശി സു​ജി​ന്‍റെ പേ​രി​ലാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ​ട്ടു​വം കോ​ണ്‍​വ​ന്‍റി​ന് സ​മീ​പ​ത്തെ പി.​പ​ത്മാ​വ​തി​യു​ടെ(62)​പ​രാ​തി​യി​ലാ​ണ് കേ​സ്.

സു​ജി​ന്‍റെ വീ​ട്ടി​ല്‍ വ​ള​ര്‍​ത്തു​ന്ന പ​ട്ടി​ക്കു​ട്ടി​യെ പ​ത്മാ​വ​തി​യു​ടെ മ​ക​ന്‍ ഉ​പ​ദ്ര​വി​ച്ചെ​ന്നാ​രോ​പി​ച്ച് ക​ഴി​ഞ്ഞ അ​ഞ്ചി​ന് വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ പ​ത്മാ​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ സു​ജി​ന്‍ വ​രാ​ന്ത​യി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രെ മാ​ക്‌​സി​യി​ല്‍ പി​ടി​ച്ചു​വ​ലി​ച്ച് മു​റ്റ​ത്തി​ട്ട് വ​ടി​കൊ​ണ്ട് അ​ടി​ക്കു​ക​യും ത​ട​യാ​ന്‍ വ​ന്ന ഭ​ര്‍​ത്താ​വ് ഭാ​സ്‌​ക​ര​നെ ത​ള്ളി​യി​ടു​ക​യും മ​ക​നെ വെ​ട്ടു​മെ​ന്ന് ഭീ​ഷ​ണി​മു​ഴ​ക്കു​ക​യും ചെ​യ്ത​തെ​ന്നാ​ണ് പ​രാ​തി.

Related posts

Leave a Comment