പ്രണയിച്ച് വിവാഹം ചെയ്തിട്ടും ഭാര്യയെ മുകേഷിന് സംശയം; വ​യ​നാ​ട്ടി​ല്‍ യുവാവ് ഭാര്യയെ ക്രൂരമായി മർദിച്ചു കൊന്നു

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ ഭ​ര്‍​ത്താ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഭാ​ര്യ കൊ​ല്ല​പ്പെ​ട്ടു. വെ​ണ്ണി​യോ​ട് കൊ​ള​വ​യ​ല്‍ മു​കേ​ഷാ​ണ് (34) ഭാ​ര്യ അ​നി​ഷ​യെ (35) കൊ​ല​പ്പെ​ടു​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് സം​ഭ​വം. കൃ​ത്യ​ത്തി​നു​ശേ​ഷം മു​കേ​ഷാ​ണ് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​ത്. ക​മ്പ​ള​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് വെ​ണ്ണി​യോ​ട്. പോ​ലീ​സ് എ​ത്തി​യ​പ്പോ​ള്‍ വീ​ടി​ന്‍റെ സ്വീ​ക​ര​ണ​മു​റി​യി​ല്‍ ര​ക്ത​ത്തി​ല്‍ കു​ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മൂ​ക്കും ചൂ​ണ്ടും ഉ​ള്‍​പ്പെ​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ അ​ടി​യേ​റ്റ് ത​ക​ര്‍​ന്നി​ട്ടു​ണ്ട്. അ​നി​ഷ​യ്ക്കു വെ​ട്ടേ​റ്റ​താ​യും സം​ശ​യ​മു​ണ്ട്.പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ് മു​കേ​ഷ്. അ​നി​ഷ പ​ന​മ​ര​ത്ത് വ​സ്ത്രാ​ല​യ​ത്തി​ല്‍ ജീ​വ​ന​ക്കാ​രി​യാ​ണ്. പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട അ​നി​ഷ പ​ന​മ​രം പു​ല​ച്ചി​ക്കു​നി സ്വ​ദേ​ശി​നി​യാ​ണ്. പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന മു​കേ​ഷും അ​നി​ഷ​യും 2022 ന​വം​ബ​റി​ലാ​ണ് വി​വാ​ഹി​ത​രാ​യ​ത്. മു​കേ​ഷി​ന്‍റെ മാ​താ​വ് സം​ഭ​വ സ​മ​യം വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. മാ​ന​സി​കാ​സ്വാ​സ്ഥ്യ​ത്തി​നു ചി​കി​ത്സ​യി​ലാ​ണ് ഇ​വ​ര്‍. മു​കേ​ഷി​ന്‍റെ പി​താ​വ് നേ​ര​ത്തേ മ​രി​ച്ച​താ​ണ്. ഭാ​ര്യ​യി​ലു​ള്ള സം​ശ​യ​മാ​ണ് മു​കേ​ഷി​നെ ക്രൂ​രകൃ​ത്യ​ത്തി​നു പ്രേ​രി​പ്പി​ച്ച​തെ​ന്ന അ​നു​മാ​ന​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍. ഇടയ്ക്കി ടെ ഭാര്യയും ഭർത്താവും തമ്മി ൽ വഴക്കുണ്ടാകാറുള്ളതായി…

Read More

പാ​നൂ​രി​നെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി വീ​ട്ടി​ൽ വെ​ടി​വയ്​പ്; അ​ച്ഛ​ൻ മ​ക​നെ വെ​ടി​വ​ച്ചു, മ​ക​ന് ഗു​രു​ത​ര പ​രി​ക്ക്; തോക്ക് കളി കാര്യമായതിങ്ങനെ…

ത​ല​ശേ​രി: പൂ​ർ​ണ സ​മാ​ധാ​നം നി​ല​നി​ൽ​ക്കു​ന്ന പാ​നൂ​രി​ൽ ഇ​ന്ന​ലെ രാ​ത്രി ന​ട​ന്ന വെ​ടിവയ്പ് ആ​ശ​ങ്ക പ​ര​ത്തി.പോ​ലീ​സി​നെയും നാ​ട്ടു​കാ​രെ​യും മു​ൾമു​ന​യി​ൽ നി​ർ​ത്തി​യ വെ​ടി​വയ്പ് സം​ഭ​വം ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ വാ​ർ​ത്ത​യാ​യ​തോ​ടെ സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തുംനി​ന്ന് ഫോ​ൺകോ​ളു​ക​ളു​ടെ പ്ര​വാ​ഹ​മാ​യി. നാ​ല് പ​തി​റ്റാ​ണ്ടാ​യി പാ​നൂ​രി​ലെ സ്വ​ർ​ണ വ്യാ​പാ​രി​യാ​യ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി ഗോ​പി​നാ​ഥ​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന വെ​ടി വയ്പാ​ണ് ഇ​ന്ന​ലെ രാ​ത്രി പാ​നൂ​രി​നെ ആ​ശ​ങ്ക​യി​ലാ​ക്കി​യ​ത്. “അ​ച്ഛ​ൻ മ​ക​നെ വെ​ടി​വ​ച്ചു, മ​ക​ന് ഗു​രു​ത​ര പ​രി​ക്ക്, അ​ച്ഛ​നാ​യ ഗോ​പി​നാ​ഥ​ൻ, മ​ക​ൻ സൂ​ര​ജി​നെ​യാ​ണ് വെ​ടി​വ​ച്ച​ത്” എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ഓ​ൺ ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലും ചി​ല ചാ​ന​ലു​ക​ളി​ലും ബ്രേ​ക്കിം​ഗ് ന്യൂ​സാ​യി വാ​ർ​ത്ത​ക​ൾ വ​ന്ന​ത്. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്ത് പ​റ​ന്നെ​ത്തി​യ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി തോ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വീ​ടി​ന് കാ​വ​ലും ഏ​ർ​പ്പെ​ടു​ത്തി. പ​രി​ശോ​ധ​ന​യി​ൽ തോ​ക്ക് ഉ​ത്സ​വ പ​റ​ന്പു​ക​ളി​ലും മ​റ്റും വി​നോ​ദ​ത്തി​നാ​യി ബ​ലൂ​ൺ പൊ​ട്ടി​ക്ക​ൽ ക​ളി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന പ​ഴ​യ എ​യ​ർ ഗ​ണ്ണാ​ണെ​ന്ന് ക​ണ്ടെ​ത്തി. വെ​ടി​യേ​റ്റ മ​ക​ന്‍റെ മൊ​ഴി​യും പോ​ലീ​സ്…

Read More

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട;60 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​വു​മാ​യി യുവാവ് പി​ടി​യി​ൽ

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. 60 ല​ക്ഷ​ത്തോ​ളം വ​രു​ന്ന 995 ഗ്രാം ​സ്വ​ർ​ണ​വു​മാ​യി ക​ണ്ണൂ​ർ സ്വ​ദേ​ശി ക​സ്റ്റം​സ് പി​ടി​യി​ൽ. ഇ​ന്ന​ലെ രാ​ത്രി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ റി​യാ​ദി​ൽ നി​ന്നെ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി റ​ഷീ​ദി​ൽനി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ക​സ്റ്റം​സി​ന്‍റെ ചെ​ക്കിം​ഗ് ഇ​ൻ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ​തി​നെത്തു​ട​ർ​ന്നു യാ​ത്ര​ക്കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള​ള സ്വ​ർ​ണം നാ​ല് ഗു​ളി​ക​ക​ളാ​ക്കി മ​ല ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.ക​സ്റ്റം​സ് അ​സി. ക​മ്മീ​ഷ​ണ​ർ വി.​ബി.​സു​ബ്ര​ഹ്മ​ണ്യ​ൻ, സൂ​പ്ര​ണ്ടു​മാ​രാ​യ ബാ​ബു, ദീ​പ​ക് മീ​ണ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ രാ​ധാ​കൃ​ഷ്ണ​ൻ, ഷെ​മ്മി ജോ​സ്, രാ​ജ​ശേ​ഖ​ർ റെ​ഡ്ഡി, ഗൗ​ര​വ് സി​ക്ക​ർ​വാ​ർ, നി​തേ​ഷ്, വ​ത്സ​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Read More

ത​ളി​പ്പ​റ​മ്പിൽ കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ സ്‌​കൂ​ട്ട​ര്‍ കി​ണ​റ്റി​ലി‌​ട്ടു; കേസ് അന്വേഷണത്തിൽ പോലീസ് അലംഭാവം കാട്ടിയെന്ന് പത്മനാഭൻ

ത​ളി​പ്പ​റ​മ്പ്: കോ​ണ്‍​ഗ്ര​സ് ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മാ​വി​ല പ​ത്മ​നാ​ഭ​ന്‍റെ സ്‌​കൂ​ട്ട​ര്‍ കി​ണ​റ്റി​ലി​ട്ടു. ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 30ന് ​ഇ​തേ സ്കൂ​ട്ട​റി​ന്‍റെ സീ​റ്റു​ക​ള്‍ കു​ത്തി​ക്കീ​റി ന​ശി​പ്പി​ച്ചി​രു​ന്നു. രാ​വി​ലെ എ​ഴു​ന്നേ​റ്റ് സ്കൂ​ട്ട​ർ കാ​ണാ​ത്ത​തി​നാ​ൽ അ​ന്വേ​ഷി​ക്കുന്പോഴാണ് കി​ണ​റ്റി​ല്‍ ഹെ​ല്‍​മെ​റ്റും സീ​റ്റു​ക​ളും പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ മാ​വി​ല പ​ത്മ​നാ​ഭ​ന്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും തു​ട​ര്‍​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. ഓ​ഗ​സ്റ്റ് 30ന് ​സ്‌​കൂ​ട്ട​ര്‍ സീ​റ്റ് ക​വ​റു​ക​ള്‍ ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഈ ​കേ​സി​ല്‍ വേ​ണ്ട രീ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ പി​ടി​ക്കാ​ത്ത പോ​ലീ​സി​ന്‍റെ അ​ലം​ഭാ​വ​മാ​ണ് വീ​ണ്ടും അ​ക്ര​മം ന​ട​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്ന് പ​ത്മ​നാ​ഭ​ന്‍ പ​റ​ഞ്ഞു.

Read More

സം​സ്ഥാ​ന​ത്ത് നി​ർ​മാ​ണത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ ല​ഭി​ക്കാ​തെ 3.6 ല​ക്ഷം പേ​ർ ; പെ​ൻ​ഷ​ൻ മു​ട​ങ്ങി​യി​ട്ട് ഒമ്പത് മാ​സം

അ​നു​മോ​ൾ ജോ​യ്ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് കെ​ട്ടി​ട നി​ർ​മാ​ണ ത്തൊഴി​ലാ​ളി ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ മു​ട​ങ്ങി​യി​ട്ട് ഒ​ന്പ​ത് മാ​സ​മാ​യി​ട്ടും പെ​ൻ​ഷ​ൻ തു​ക ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. ഓ​ണ​ത്തി​ന് ഒ​രു​മാ​സ​ത്തെ പെ​ൻ​ഷ​ൻ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും കു​ടി​ശി​കത്തുക ബാ​ക്കി​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പെ​ൻ​ഷ​ൻ ല​ഭി​ച്ച​ത്. സം​സ്ഥാ​ന​ത്താ​കെ​യു​ള്ള 3.6 ല​ക്ഷം പെ​ൻ​ഷ​ൻ​കാ​ർ​ക്കു​മാ​യി 469 കോ​ടി രൂ​പ​യാ​ണ് ന​ൽ​കാ​നു​ള്ള​ത്. 2021നു​ ശേ​ഷം പെ​ൻ​ഷ​നാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നാ​ളി​തു​വ​രെ​യാ​യി അ​ട​ച്ച തു​ക​യോ പെ​ൻ​ഷ​നോ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്. സം​സ്ഥാ​ന ബോ​ർ​ഡി​ൽ​നി​ന്ന് തു​ക അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ലാ​ണ് പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യാ​ത്ത​തെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന മ​റു​പ​ടി. തൊ​ഴി​ലാ​ളി​ക​ളി​ൽനി​ന്ന് അം​ശാ​ദാ​യം സ്വീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം കെ​ട്ടി​ട​നി​ർ​മാ​ണ ക്ഷേ​മ​നി​ധി സെ​സി​ൽ​നി​ന്ന് കൂ​ടി​യാ​ണ് ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ പ​ണം ക​ണ്ടെ​ത്തു​ന്ന​ത്. സെ​സ് ഇ​ന​ത്തി​ൽ വ​ൻ തു​ക ബോ​ർ​ഡി​ലേ​ക്ക് എ​ത്താ​നു​ണ്ടെ​ന്നും, എ​ന്നാ​ലി​ത് പി​രി​ച്ചെ​ടു​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. അ​തേ സ​മ​യം സെ​സ് പി​രി​ച്ചെ​ടു​ക്കാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും…

Read More

പ്ര​മേ​ഹ​രോ​ഗ​ത്തി​ന്‍റെ  ത​ല​സ്ഥാ​ന​മാ​യി കേ​ര​ളം; ച​ർ​ച്ച​യ്ക്കാ​യി പ്ര​മേ​ഹ​രോ​ഗ വി​ദ​ഗ്ധ​രു​ടെ സ​മ്മേ​ള​നം ക​ണ്ണൂ​രി​ൽ

ക​ണ്ണൂ​ർ: ഇ​ന്ത്യ​യി​ലെ പ്ര​മേ​ഹ​രോ​ഗ ഗ​വേ​ഷ​ണ​ത്തി​നും ചി​കി​ത്സ​ക്കും നേ​തൃ​ത്വം ന​ൽ​കു​ന്ന റി​സ​ർ​ച്ച് സൊ​സൈ​റ്റി ഫോ​ർ സ്റ്റ​ഡി ഡ​യ​ബെ​റ്റി​സ് ഇ​ന്ത്യ (ആ​ർ​എ​സ്എ​സ്ഡി) സം​സ്ഥാ​ന സ​മ്മേ​ള​നം 17ന് ​ക​ണ്ണൂ​രി​ൽ ന​ട​ക്കും. ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ), ഫി​സി​ഷ്യ​ൻ ക്ല​ബ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള ഡോ​ക്ട​ർ​മാ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. പ്ര​മേ​ഹ​രോ​ഗ​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റാ​നു​ള്ള സാ​മൂ​ഹ്യ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ക്കും. കു​ട്ടി​ക​ളി​ലും ചെ​റു​പ്പ​ക്കാ​രി​ലും പ്ര​മേ​ഹ​രോ​ഗം കൂ​ടി വ​രാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യും. വൃ​ക്ക​ക​ൾ, ക​ണ്ണ്, നാ​ഡി ഞ​ര​മ്പു​ക​ൾ മ​റ്റ് അ​വ​യ​വ​ങ്ങ​ൾ എ​ന്നി​വ​യെ പ്ര​മേ​ഹം ബാ​ധി​ക്കു​ന്ന​തെ​ങ്ങ​നെ എ​ന്നും അ​തി​നെ ശാ​സ്ത്രീ​യ​മാ​യി എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം എ​ന്നും വി​ദ​ഗ്ധ​ർ വി​ശ​ദീ​ക​രി​ക്കും. പ്ര​മേ​ഹ​രോ​ഗ​ത്തി​ന്‍റെ അ​ത്യാ​ധു​നി​ക ചി​കി​ത്സ രീ​തി​ക​ളും പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ളും യോ​ഗം വി​ശ​ദ​മാ​യി അ​പ​ഗ്ര​ഥി​ക്കും. റി​സ​ർ​ച്ച് സൊ​സൈ​റ്റി ഫോ​ർ സ്റ്റ​ഡി ഓ​ഫ് ഡ​യ​ബ​റ്റി​സ് കേ​ര​ള സ്റ്റേ​റ്റ് ചെ​യ​ർ​മാ​ൻ പ്ര​ഫ. ജി.…

Read More

സംസ്ഥാനത്ത് മഴ തുടരും; മ​ധ്യ, തെ​ക്ക​ൻ കേ​ര​ള​ത്തി​ലാ​ണ് കൂ​ടു​ത​ൽ മ​ഴയ്ക്ക് സാ​ധ്യ​ത; മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ ജാ​ഗ്ര​ത വേ​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ലും മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കും. ഇ​ടു​ക്കി, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു അ​ടു​ത്ത മ​ണി​ക്കൂ​റു​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​റ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. മ​ധ്യ, തെ​ക്ക​ൻ കേ​ര​ള​ത്തി​ലാ​ണ് കൂ​ടു​ത​ൽ മ​ഴ സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കും. മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ ജാ​ഗ്ര​ത വേ​ണം. മ​ധ്യ​പ്ര​ദേ​ശി​ന് മു​ക​ളി​ലാ​യി ച​ക്ര​വാ​ത​ച്ചു​ഴി സ്ഥി​തി ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ അ​ടു​ത്ത 5 ദി​വ​സം മ​ഴ തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. കേ​ര​ള – ക​ർ​ണാ​ട​ക – ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കു​ണ്ട്. വ്യാ​ഴാ​ഴ്ച വ​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള മു​ന്ന​റി​യി​പ്പ് തു​ട​രും. തെ​ക്ക​ൻ ത​മി​ഴ്നാ​ട് തീ​രം, ഗ​ൾ​ഫ് ഓ​ഫ് മ​ന്നാ​ർ അ​തി​നോ​ട് ചേ​ർ​ന്ന ക​ന്യാ​കു​മാ​രി തീ​രം, ശ്രീ​ല​ങ്ക​ൻ തീ​രം അ​തി​നോ​ട് ചേ​ർ​ന്ന തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ…

Read More

വാ​ഹ​നം പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സി​ന് അ​സ​ഭ്യ​വ​ർ​ഷം‌; ത​ളി​പ്പ​റമ്പിൽ 2 പേ​ർ​ക്കെ​തി​രേ കേ​സ്

ത​ളി​പ്പ​റ​മ്പ്: വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സ് സം​ഘ​ത്തെ അ​സ​ഭ്യം പ​റ​ഞ്ഞ സം​ഭ​വ​ത്തി​ൽ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രേ കേ​സ്. ത​ളി​പ്പ​റ​മ്പ് ടാ​ഗോ​ർ സ്കൂ​ളി​ന് സ​മീ​പ​ത്തെ അ​ബ്ദു​ള്ള (36), നെ​ല്ലി​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്തെ ജ​ഹീ​റ് (38) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചി​റ​വ​ക്കി​ലാ​ണ് സം​ഭ​വം. അ​ബ്ദു​ൾ നാ​സ​ർ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഹൈ​വെ പോ​ലീ​സ് സം​ഘം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി വ​ര​വെ മ​ന്ന ഭാ​ഗ​ത്തുനി​ന്ന് ബൈ​ക്കി​ൽ ര​ണ്ടു പേ​ർ ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ സ​ഞ്ച​രി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പൊ​തു​ജ​ന മ​ധ്യ​ത്തി​ൽ വ​ച്ച് പോ​ലീ​സി​നെ അ​സ​ഭ്യം പ​റ​യു​ക​യും കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

Read More

അ​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും മോ​ര്‍​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച സംഭവം; അ​ന്വേ​ഷ​ണം ആരംഭിച്ച് പോലീസ്

  പ​രി​യാ​രം: അ​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും മോ​ര്‍​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പ​രി​യാ​രം പോ​ലീ​സ് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് പ​രി​ധി​യി​ലെ 39 കാ​രി​യു​ടെ പ​രാ​തി പ്ര​കാ​ര​മാ​ണ് കേ​സ്. ഇ​വ​രു​ടെ​യും 13 കാ​രി​യാ​യ മ​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ മോ​ര്‍​ഫ് ചെ​യ്ത് വി​വി​ധ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച് അ​പ​മാ​നി​ക്കു​ക​യും മാ​ന​ഹാ​നി വ​രു​ത്തു​ക​യും ചെ​യ്ത​തി​നാ​ണ് പ​രാ​തി.​ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​ നേ​ര​ത്തെ​യും സ​മാ​ന രീ​തി​യി​ലു​ള്ള സം​ഭ​വ​ത്തി​ല്‍ ഇ​വ​രു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.  

Read More

മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വ് ഓ​ടി​ച്ച കാ​ർ പെ​ട്രോ​ൾ പ​ന്പി​ലേക്ക് ഇ​ടി​ച്ചുക​യ​റി; ഒഴിവായത് വൻ ദുരന്തം

മാ​ഹി: പ​ന്ത​ക്ക​ൽ മൂ​ല​ക്ക​ട​വി​ലെ ഇ​ന്ത്യ​ൻ ഓ​യി​ൽ പെ​ട്രോ​ൾ പ​മ്പി​ലേക്ക് കാ​ർ നി​യ​ന്ത്ര​ണംവി​ട്ട് ഇ​ടി​ച്ചു ക​യ​റി.പന്പിൽ ഡ്യൂ​ട്ടി​യിലുണ്ടാ‍യിരുന്ന ര​ണ്ട് ജീ​വ​ന​ക്കാ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന പൈ​പ്പു​ക​ളി​ൽ കാ​ർ ക​യ​റി​യി​റ​ങ്ങി. പ​മ്പി​ലെ പ​ണം സൂ​ക്ഷി​ക്കു​ന്ന മേ​ശ​യി​ലും കാ​റി​ടി​ച്ചു. കാ​ർ ഇ​ടി​ച്ചെ​ങ്കി​ൽ പെ​ട്രോ​ൾ പു​റ​ത്തേ​ക്കൊ​ഴു​കി വ​ൻ ദു​ര​ന്ത​മാ​യി​രു​ന്നു സം​ഭ​വി​ക്കു​ക. കാ​ർ ഓ​ടി​ച്ച ഡ്രൈ​വ​റും സു​ഹൃ​ത്തും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു. പ​ന്ത​ക്ക​ൽ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി കാ​റും ച​മ്പാ​ട് കു​ന്നോ​ത്ത് മു​ക്ക് സ്വ​ദേ​ശി​യാ​യ കാ​ർ ഓ​ടി​ച്ച യു​വാ​വിനെ​യും കാ​റി​ലു​ണ്ടാ​യി​രു​ന്ന ധ​ർ​മ​ടം സ്വ​ദേ​ശി​യാ​യ മ​റ്റൊ​രു യു​വാ​വി​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​മ്പി​ന് സ​മീ​പ​ത്തെ ബാ​റി​ൽ മ​ദ്യ​പി​ക്കാ​നെ​ത്തി​യ​താ​ണെ​ന്ന് യു​വാ​ക്ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.അ​ഞ്ച് പെ​ട്രോ​ൾ പ​മ്പു​ക​ളും 12 മ​ദ്യ​ശാ​ല​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

Read More