പോ​ക്സോ കേ​സ് പ്ര​തി​ക്ക് 27 വ​ർ​ഷം ക​ഠി​ന ത​ട​വ്

മാ​ഹി: പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നെ കോ​ട​തി ശി​ക്ഷി​ച്ചു. പ​ള്ളൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 2021ൽ ​പോ​ക്സോ ആ​ക്ട് വ​കു​പ്പു​ക​ൾ പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി ത​ല​ശേ​രി നെ​ടു​മ്പ്രം സ്വ​ദേ​ശി സ​ർ​വീ​സ് എ​ൻ​ജി​നീ​യ​ർ എം.​കെ. ജ്യോ​തി​ലാ​ലി​നെ (23) യാ​ണ് ശി​ക്ഷി​ച്ച​ത്. പു​തു​ച്ചേ​രി ഫാ​സ്റ്റ് ട്രാ​ക്ക് കോ​ർ​ട്ട് (പോ​ക്സോ) ജ​ഡ്ജി വി. ​സോ​ഫ​നാ ദേ​വി 20 വ​ർ​ഷം ക​ഠി​ന ത​ട​വി​നാ​ണ് ശി​ക്ഷി​ച്ച​ത്. പോ​ക്‌​സോ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ ആ​റ് പ്ര​കാ​രം 20 വ​ർ​ഷ​വും ഐ​പി​സി 449 വ​കു​പ്പ് പ്ര​കാ​രം ഏ​ഴു വ​ർ​ഷ​വും ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പ്ര​തി ശി​ക്ഷ ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. പി​ഴ​യാ​യി 7,000 രൂ​പ ന​ൽ​ക​ണം. ഇ​ര​യാ​യ പെ​ൺ​കു​ട്ടി​ക്ക് നാ​ല് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം.

Read More

പ​രി​യാ​ര​ത്ത് വീ​ട്ടി​ൽ ക​വ​ർ​ച്ച; 25 പ​വ​നും പ​ണ​വും ക​വ​ർ​ന്നു

പ​രി​യാ​രം: പ​രി​യാ​രം ചി​ത​പ്പി​ലെ​പൊ​യി​ലി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച. 25 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും 18,000 രൂ​പ​യും നി​ര​വ​ധി രേ​ഖ​ക​ളും മോ​ഷ​ണം പോ​യി. പ​ളു​ങ്കു​ബ​സാ​റി​ലെ നാ​ജി​യാ മ​ന്‍​സി​ലി​ല്‍ അ​ബ്ദു​ള്ള​യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. അ​ബ്ദു​ള്ള​യും കു​ടും​ബ​വും ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ വീ​ട് പൂ​ട്ടി തൊ​ട്ട​ടു​ത്ത പ​ള്ളി​യി​ല്‍ ന​ബി​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് പോ​യി​രു​ന്നു. വീ​ടി​ന്‍റെ പി​റ​കു​വ​ശ​ത്തെ ജ​ന​ലി​ന്‍റെ ഗ്രി​ല്‍​സ് ഗ്യാ​സ് ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​ട​ന്ന​ത്. വീ​ട്ടി​ന​കം മു​ഴു​വ​ന്‍ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. സി​സിടി​വി കാ​മ​റ പ​രി​ശോ​ധി​ച്ച​തി​ല്‍ രാ​ത്രി 9.50ന് ​ഗ്രി​ല്‍​സ് മു​റി​ക്കു​ന്ന​തി​ന്‍റെ സ്പാ​ര്‍​ക്ക് കാ​ണു​ന്നു​ണ്ട്. രാ​ത്രി 12.30ന് ​വീ​ട്ടു​കാ​ര്‍ പ​ള്ളി​യി​ല്‍ നി​ന്ന് എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ത്. രാ​ത്രി ത​ന്നെ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​ത് പ്ര​കാ​രം പ​രി​യാ​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​വാ​സി​യാ​യ അ​ബ്ദു​ള്ള അ​വ​ധി​ക്ക് വ​ന്ന സ​മ​യ​ത്തുത​ന്നെ​യാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. പ​രി​യാ​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ല്‍ അ​ടു​ത്ത​കാ​ല​ത്താ​യി ന​ട​ന്ന നി​ര​വ​ധി…

Read More

കാ​റി​ന്‍റെ ര​ഹ​സ്യ അ​റ​യി​ൽ ഒ​ന്നേ​മു​ക്കാ​ൽ കോ​ടി; ഇ​ഡി ത​ല​ശേ​രി​യി​ലേ​ക്ക്

ത​ല​ശേ​രി: കാ​റി​ന്‍റെ പ്ലാ​റ്റ് ഫോ​മി​ൽ പ്ര​ത്യേ​കം നി​ർ​മി​ച്ച അ​റ​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ഒ​ന്നേ​മു​ക്കാ​ൽ കോ​ടി രൂ​പ തലശേരിയിൽ പി​ടികൂ​ടി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക്. സം​ഭ​വ​ത്തെക്കുറി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും ഇ​ൻ​കം​ടാ​ക്സ് ഉ​ദ്യാ​ഗ​സ്ഥ​രും വി​ശ​ദ​മാ​യ അ​ന്വ​ഷ​ണ​ത്തി​നാ​യി ത​ല​ശേ​രി​യി​ലെ​ത്തും. മ​ഹാ​രാ​ഷ്ട്ര സാം​ഗ്ലി സ്വ​ദേ​ശി സ്വ​പ്നി​ൽ ല​ക്ഷ്മ​ണ​നാ​ണ് (22)രേ​ഖ​ക​ളി​ല്ലാ​ത്ത പ​ണ​വു​മാ​യി വ​ല​യി​ലാ​യ​ത്.​ പ​ത്ത് കോ​ടി രൂ​പ വ​രെ ക​ട​ത്താ​ൻ ഉ​ത​കു​ന്ന രീ​തി​യി​ലു​ള്ള അ​റ​യാ​ണ് കാ​റി​ന്‍റെ പ്ലാ​റ്റ്ഫോ​മി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ഡ്രൈ​വ​ർ ഇ​രി​ക്കു​ന്ന ഭാ​ഗ​ത്തുനി​ന്നു തു​ട​ങ്ങു​ന്ന അ​റ ബാ​ക്ക് സീ​റ്റി​ലാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. പ്ലാ​റ്റ് ഫോ​മി​ൽ നി​ന്നും ഒ​ര​ടി ഉ​യ​ര​ത്തി​ലാ​ണ് അ​റ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. അ​റയ്​ക്ക് പ്ര​ത്യേ​ക ത​രം പൂ​ട്ടുമുണ്ട്. ത​ല​ശേ​രി സി​ഐ എം. ​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ് ഐ ​മാ​രാ​യ ദീ​പ്തി, സ​ജേ​ഷ്, മി​ഥു​ൻ എ​ന്നി​വ​ർ ന​ട​ത്തി​യ സി​നി​മ സ്റ്റൈ​ൽ ചെ​യ്സിംഗിലാ​ണ് അ​ന്ത​ർ സം​സ്ഥാ​ന ബ​ന്ധ​മു​ള്ള കു​ഴ​പ്പ​ണ മാ​ഫി​യ സം​ഘ​ത്തി​ലെ ക​ണ്ണി വ​ല​യി​ലാ​യ​ത്.​ രാ​ത്രി​യി​ൽ…

Read More

ചു​രു​ള​ഴി​യാ​തെ ചു​ര​ത്തി​ലെ മൃ​ത​ദേ​ഹം; മൃതദേഹത്തിൽ നിന്ന് ലഭിച്ച ചുരിദാറിന്‍റെ ചിത്രം പുറത്ത് വിട്ട് പോലീസ്

ഇ​രി​ട്ടി: മാ​ക്കൂ​ട്ടം ചു​രം പാ​ത​യി​ൽ ട്രോ​ളി ബാ​ഗി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​വു​ക​ൾ ല​ഭി​ക്കാ​തെ പോ​ലീ​സ് സം​ഘം. നി​ല​വി​ൽ, ക​ർ​ണാ​ട​ക കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. ക​ഴി​ഞ്ഞ 18നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കേ​ര​ളം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ആ​ദ്യം അ​ന്വേ​ഷ​ണം. എ​ന്നാ​ൽ, കാ​ര്യ​മാ​യ തെ​ളി​വു​ക​ൾ ഒ​ന്നും ല​ഭി​ച്ചി​ല്ല. സി​സി ടി​വി കേ​ന്ദ്രീ​ക​രി​ച്ച അ​ന്വേ​ഷ​ണ​വും ക​ണ്ടു എ​ന്ന് പ​റ​യ​പ്പെ​ടു​ന്ന വ്യ​ജ ന​മ്പ​ർ പ​തി​പ്പി​ച്ച ഇ​ന്നോ​വ കാ​റും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. വ​ന​മേ​ഖ​ല ആ​യ​തു​കൊ​ണ്ട് ത​ന്നെ മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ച അ​ന്വേ​ഷ​ണം കൃ​ത്യ​മാ​യ ഒ​രു ഫോ​ൺ ന​മ്പ​റി​ലേ​ക്കും എ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ സം​ഘം മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്നും ല​ഭി​ച്ച വ​സ്ത്രം, ത​ല​മു​ടി, മൃ​ത​ദേ​ഹം കൊ​ണ്ടു​വ​ന്ന ട്രോ​ളി ബാ​ഗ് ഉ​ൾ​പ്പ​ടെ​യു​ള്ള ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​രു​ന്നു.മൃ​ത​ദേ​ഹ​ത്തി​ന്‍റെ ശാ​സ്ത്രീ​യ പ​രി​ശോ​ധ ഫ​ലം ല​ഭി​ച്ചാ​ൽ മാ​ത്ര​മേ പോ​ലീ​സി​ന് അ​ടു​ത്ത​ഘ​ട്ട അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു. മ​ര​ണ​പ്പെ​ട്ട​ത് ആ​രെ​ന്നു…

Read More

ഇ​ൻ​സ്റ്റഗ്രാം വ​ഴി പെ​ൺ​കു​ട്ടി​യു​ടെ അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചു; യുവാവിനെതിരേ പോലീസ് കേസ്

എ​ട​ക്കാ​ട്: ഇ​ൻ​സ്റ്റ ഗ്രാം ​വ​ഴി പെ​ൺ​കു​ട്ടി​യു​ടെ അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​ന് ഒ​രാ​ൾ​ക്കെ​തിരേ എ​ട​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണൂ​ർ സി​റ്റി സ്വ​ദേ​ശി​യാ​യ എ. ​സ​നൂ​ജ​യ്ക്കെ​തി​രെ​യാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ മാ​സം എട്ടിനാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പു​ല​ർ​ച്ചെ ഒ​ന്നോ​ടെ പെ​ൺ​കു​ട്ടി​യു​ടെ അ​ശ്ലീ​ല വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും പെ​ൺ​കു​ട്ടി​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​യ്ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ലു​ണ്ട്. എ​ട​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ക​വ്വാ​യി​യി​ല്‍ ഊ​രു​വി​ല​ക്കി​ന് ​പുറ​മെ വീടുകയറി ഭീ​ഷ​ണി​; ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ൽ​കി‌

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ ക​വ്വാ​യി​യി​ലെ ഊ​രു​വി​ല​ക്കി​നെ​തി​രേ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി. പ്ര​ദേ​ശ​ത്തെ ചി​ല കു​ടം​ബ​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ്പാ​ക്കു​ന്ന അ​പ്ര​ഖ്യാ​പി​ത ഊ​രു​വി​ല​ക്കി​നും രാ​ത്രി​ക​ളി​ല്‍ വീ​ടു​ക​ളി​ല്‍ ക​യ​റി​യു​ള്ള ഭീ​ഷ​ണി​ക്കു​മെ​തി​രേ​യാ​ണ് ക​വ്വാ​യി​യി​ലെ മാ​ടാ​ച്ചേ​രി പ്രേ​മ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. ക​വ്വാ​യി​യി​ലെ ക​തി​വ​ന്നൂ​ര്‍ വീ​ര​ന്‍ ക്ഷേ​ത്ര​ത്തി​ലെ മു​ന്‍ ക​മ്മി​റ്റി​യി​ലെ ഒ​രാ​ള്‍ ന​ട​ത്തി​യ സാ​മ്പ​ത്തി​ക തി​രി​മ​റി​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച ക​മ്മി​റ്റി​യി​ലെ ആ​റു​പേ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്കെ​തി​രേ​യാ​ണ് ചി​ല​ര്‍ വ്യ​ക്തി​വി​രോ​ധം തീ​ര്‍​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്ന് പ​രാ​തി​യി​ലു​ണ്ട്. കൂ​ടാ​തെ ചി​ല​ര്‍ സം​ഘം ചേ​ര്‍​ന്ന് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വീ​ടു​ക​ളി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​നാ​ല്‍ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ള്‍​പ്പെ​ടെ ഭ​യ​ന്നാ​ണ് ക​ഴി​യു​ന്ന​തെ​ന്നും ഊ​രു​വി​ല​ക്കു​ള്‍​പ്പെ​ടെ നി​ര്‍​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ലെ ആ​വ​ശ്യം. ക്ഷേ​ത്ര​ത്തി​ലെ സാ​മ്പ​ത്തി​ക തി​രി​മ​റി​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​ന്‍റെ പേ​രി​ല്‍ ക​മ്മി​റ്റി​യി​ലെ മ​റ്റം​ഗ​ങ്ങ​ള്‍​ക്കെ​തി​രേ ഊ​രു​വി​ല​ക്ക് ക​ല്‍​പ്പി​ച്ച സം​ഭ​വം ക​ഴി​ഞ്ഞ ദി​വ​സം രാ​ഷ്ട്ര​ദീ​പി​ക റി​പ്പോ​ര്‍​ട്ടു ചെ​യ്തി​രു​ന്നു. ഉ​റ്റ​വ​രു​ടെ മ​ര​ണാ​ന​ന്ത​ര ക​ര്‍​മങ്ങ​ള്‍ ചെ​യ്യു​ന്ന​തി​ൽ പോലും ത​ട​സം…

Read More

ഇരയെ പിടിക്കാൻ ഓടിക്കുന്നതിനിടെ ക​ടു​വ വീ​ടി​നു​ള്ളി​ല്‍; ദ​മ്പ​തി​ക​ള്‍ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

വ​യ​നാ​ട്: വ​യ​നാ​ട് പ​ന​വ​ല്ലി​യി​ല്‍ വീ​ടി​നു​ള​ളി​ല്‍ ക​ടു​വ ക​യ​റി. പു​ഴ​ക​ര കോ​ള​നി​യി​ല്‍ ക​യ​മ​യു​ടെ വീ​ട്ടി​നു​ള്ളി​ലേ​ക്കാ​ണ് ക​ടു​വ എ​ത്തി​യ​ത്. പ​ട്ടി​യെ പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കുന്നതിനിടെ​യാ​ണ് ക​ടു​വ വീ​ട്ടി​നു​ള്ളി​ലേ​ക്ക് ക​യ​റി​യ​ത്. ക​യ​മ​യും ഭാ​ര്യ​യും പു​റ​ത്ത് ഇ​രി​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മേ​ഖ​ല​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. രാ​ത്രി ഒ​മ്പ​ത് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വീ​ടി​ന് പു​റ​ത്തി​രു​ന്ന​തി​നാ​ല്‍ ത​ല​നാ​രി​ഴ​യ്ക്കാ​ണ് വീ​ട്ടു​കാ​ര്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. ക​യ​മ​യു​ടെ ഭാ​ര്യ​യു​ടെ തൊ​ട്ട​ടു​ത്ത് കൂ​ടി​യാ​ണ് ക​ടു​വ തി​രി​ച്ചി​റ​ങ്ങി​യ​തെ​ന്നും പെ​ട്ടെ​ന്ന് ഭാ​ര്യ​യെ വ​ലി​ച്ചു​മാ​റ്റി​യ​തി​നാ​ലാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​തെ​ന്നും ഗൃ​ഹ​നാ​ഥ​ന്‍ പ​റ​യു​ന്നു. പ​ന​വ​ല്ലി മേ​ഖ​ല​യി​ല്‍ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ക​ടു​വ​യു​ടെ സാ​ന്നി​ധ്യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഇ​ന്ന​ലെ​യും പ​ന​വ​ല്ലി സ​ര്‍​വാ​ണി​യി​ല്‍ ക​ടു​വ ഇ​റ​ങ്ങി​യി​രു​ന്നു. വ​നം​വ​കു​പ്പ് കൂ​ടു​ക​ള്‍ സ്ഥാ​പി​ച്ച് കാ​ത്തി​രു​ന്നെ​ങ്കി​ലും ക​ടു​വ​യെ പി​ടി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പ്ര​ദേ​ശ​ത്ത് ഒ​ന്നി​ല്‍​ക്കൂ​ടു​ത​ല്‍ ക​ടു​വ​ക​ളു​ണ്ടെ​ന്നാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​ശ​യി​ക്കു​ന്ന​ത്.

Read More

ജാ​തിവി​വേ​ച​ന വി​വാ​ദ​ത്തി​നി​ട​യി​ല്‍ പ​യ്യ​ന്നൂ​ര്‍ ക​വ്വാ​യി​യി​ല്‍ അ​പ്ര​ഖ്യാ​പി​ത ഊ​രു​വി​ല​ക്ക്; പുറത്ത് വരുന്ന വിവരം ഇങ്ങനെ…

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ലെ ക്ഷേ​ത്ര​ത്തി​ല്‍ ദേ​വ​സ്വം മ​ന്ത്രി​ക്ക് ജാ​തി വി​വേ​ച​ന​മു​ണ്ടാ​യെ​ന്ന വി​വാ​ദ​ങ്ങ​ളു​യ​രു​ന്ന​തി​നി​ട​യി​ല്‍ പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ചി​ല കു​ടും​ബം​ഗ​ങ്ങ​ളോ​ടു​ള്ള അ​പ്ര​ഖ്യാ​പി​ത ഊ​രു​വി​ല​ക്കും ച​ര്‍​ച്ച​യാ​കു​ന്നു. ന​ഗ​ര​സ​ഭ​യി​ലെ ക​വ്വാ​യി​യി​ലാ​ണ് കു​റ​ച്ചു​നാ​ളു​ക​ളാ​യി പു​ക​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ശ്‌​ന​മാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്ന​ത്.ക​വ്വാ​യി​യി​ലെ ക​തി​വ​ന്നൂ​ര്‍ വീ​ര​ന്‍ ക്ഷേ​ത്ര​ത്തി​ലെ 2016-18 വ​ര്‍​ഷ​ത്തെ ഏ​ഴു​പേ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​യി​ലെ ഒ​രാ​ള്‍ ന​ട​ത്തി​യ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രേ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ചി​ല​ര്‍ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് അ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്കെ​തി​രേ അ​പ്ര​ഖ്യാ​പി​ത ഊ​രു​വി​ല​ക്ക്. ഒ​രു മ​ഹി​ളാ​ക്ക​മ്മി​റ്റി​യം​ഗം ബാ​ങ്കി​ല്‍​നി​ന്നു കൊ​ണ്ടു​വ​ന്ന് ക​മ്മി​റ്റി​യം​ഗ​ത്തി​ന് കൈ​മാ​റി​യ അ​ഞ്ച്‌​ല​ക്ഷം രൂ​പ മ​റ്റം​ഗ​ങ്ങ​ള​റി​യാ​തെ തി​രി​മ​റി ന​ട​ത്തി​യ സം​ഭ​വം വി​വാ​ദ​മാ​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് നി​യ​മ ന​ട​പ​ടി നേ​രി​ടു​ക​യാ​ണ്. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് എ​തി​ര്‍​പ്പു​ള്ള ചി​ല കു​ടും​ബ​ങ്ങ​ള്‍​ക്കെ​തി​രേ ചി​ല​ര്‍ ഊ​രു​വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍ സ​മു​ദാ​യം ഔ​ദ്യോ​ഗി​ക​മാ​യി ഊ​രു​വി​ല​ക്കി​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ഇ​തി​ന്‍റെ പി​ന്നി​ല്‍ വ്യ​ക്തി വി​രോ​ധം തീ​ര്‍​ക്കു​ന്ന​തി​നു​ള്ള ചി​ല​രു​ടെ ഇ​ട​പെ​ട​ലാ​ണെ​ന്നും ഊ​രു​വി​ല​ക്കി​ന് വി​ധേ​യ​നാ​യ മാ​ടാ​ച്ചേ​രി പ്രേ​മ​ന്‍ പ​റ​ഞ്ഞു. കൂ​ലോ​ത്ത് വ​ള​പ്പി​ല്‍ പാ​റു, മാ​ടാ​ച്ചേ​രി…

Read More

വീട്ടിൽ അതിക്രമിച്ച് യുവതിയുടെ വീ​ഡി​യോ എ​ടു​ത്തു; ചോ​ദ്യം ചെ​യ്ത ഭർത്താവിന് ക്രുര മ​ര്‍​ദനം

പ​യ്യ​ന്നൂ​ര്‍: താ​മ​സ സ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ച് ക​യ​റി ചീ​ത്ത വി​ളി​ക്കു​ക​യും ഭാ​ര്യ​യു​ടെ വീ​ഡി​യോ എ​ടു​ക്കു​ക​യും ചോ​ദ്യം ചെ​യ്ത​തി​ന് മ​ര്‍​ദ്ദി​ച്ചു​വെ​ന്ന പ​രാ​തി​യി​ല്‍ ര​ണ്ടു​പേ​ര്‍​ക്കെ​തി​രേ കേ​സ്. പു​ഞ്ച​ക്കാ​ട് സ്വ​ദേ​ശി ത​ളി​യി​ല്‍ ഹൗ​സി​ല്‍ സ​നു ടോ​മി​ന്‍റെ പ​രാ​തി​യി​ലാ​ണ് മാ​ട​ക്കാ​ലി​ലെ അ​ഖി​ല്‍, ക​വ്വാ​യി​യി​ലെ സം​ജി​ത്ത് എ​ന്നി​വ​ര്‍​ക്കെ​തി​രേ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന കൊ​റ്റി​യി​ലെ വാ​ട​ക വീ​ട്ടി​ലാ​ണ് സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്തെ​ത്തി​യ പ്ര​തി​ക​ള്‍ അ​ശ്ലീ​ല ഭാ​ഷ​യി​ല്‍ ചീ​ത്ത​വി​ളി​ച്ച് ഭാ​ര്യ​യു​ടെ വീ​ഡി​യോ എ​ടു​ക്കു​ന്ന​തു ക​ണ്ട​പ്പോ​ള്‍ ചോ​ദ്യം ചെ​യ്ത വി​രോ​ധ​ത്തി​ല്‍ ക​ല്ല് കൊ​ണ്ട് ത​ല​യി​ല്‍ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും മ​ര്‍​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Read More

ജാ​ഗ്ര​തൈ… പ​യ്യ​ന്നൂ​രി​ല്‍ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് നാ​ലു​പേ​ര്‍​ക്ക് 34 ല​ക്ഷം ന​ഷ്‌​ടം; ത​ട്ടി​പ്പു​കാ​രു​ടെ കേ​ന്ദ്രം മ​ഹാ​രാ​ഷ്‌​ട്ര

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ല്‍ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ന്‍റെ പു​തു​വ​ഴി​ക​ളി​ലൂ​ടെ അ​ജ്ഞാ​ത​ര്‍ ത​ട്ടി​യെ​ടു​ത്ത​ത് 34 ല​ക്ഷ​ത്തോ​ളം രൂ​പ. അ​മി​ത​ലാ​ഭം ന​ല്‍​കാ​മെ​ന്ന് പ്ര​ലോ​ഭി​പ്പി​ച്ചും ജോ​ലി വാ​ഗ്ദാ​നം ചെ​യ്തും പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ലൂ​ടെ അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് ഉ​ട​മ​യ​റി​യാ​തെ പ​ണം പി​ന്‍​വ​ലി​ച്ചു​മാ​ണ് പു​തി​യ ത​ട്ടി​പ്പു​ക​ള്‍ അ​ര​ങ്ങേ​റി​യ​ത്. ഇ​തി​നെ​തി​രേ പോ​ലീ​സി​ന്‍റെ എ​ന്‍​സി​ആ​ര്‍​ബി ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ലി​ല്‍ വ​ന്ന നാ​ല് പ​രാ​തി​ക​ളി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​റോം ചാ​ല​ക്കോ​ട് സ്വ​ദേ​ശി പി.​ ഷി​ജി​ലി​ന് 29 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യെ​ന്ന പ​രാ​തി​യി​ലാ​ണ് ഒ​രു കേ​സ്. ക​ഴി​ഞ്ഞ​മാ​സം 20നും 22നു​മി​ട​യി​ല്‍ ടെ​ല​ഗ്രാം ആ​പ് മു​ഖേ​ന അ​മി​ത​ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് അ​ജ്ഞാ​ത​രാ​യ പ്ര​തി​ക​ള്‍ ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന 29 ല​ക്ഷം രൂ​പ വാ​ങ്ങി​യെ​ടു​ത്തു​വെ​ന്നും ഈ ​പ​ണം തി​രി​കെ ന​ല്‍​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് ഐ​ടി ആ​ക്‌​ട് കൂ‌​ടി ഉ​ൾ​പ്പെ​ടു​ത്തി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കോ​ത്താ​യി​മു​ക്ക് പാ​ട്യം റോ​ഡി​ലെ അ​ഞ്ജ​ലി ര​വീ​ന്ദ്ര​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​ടു​ത്ത…

Read More