പയ്യന്നൂര്‍: ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും ഇരുമ്പുമുട്ടികൊണ്ട് തലയിലടിച്ച് പരിക്കേല്‍പ്പിച്ചുവെന്നുമുള്ള ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരേ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകളില്‍ കേസ്. കുന്നരു വടക്കേ ഭാഗത്തെ ഒണക്കന്റെ വീട്ടില്‍ പത്മനാഭനെതിരേ (60) യാണ് ഇയാളുടെ ഭാര്യയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഇരുപത്തഞ്ച് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ കുറെ നാളുകളായി വീട്ടില്‍ താമസിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവെന്ന് പരാതിയില്‍ സൂചനയുണ്ട്. അതിനിടയിലാണ് കഴിഞ്ഞ 26ന് രാത്രി പത്തോടെ ഇപ്പോഴത്തെ പരാതിക്കാസ്പദമായ സംഭവം. ഇരുമ്പുമുട്ടികൊണ്ട് രണ്ടുപ്രാവശ്യം തന്റെ തലയിലിടിച്ച് പരിക്കേല്‍പ്പിച്ചതായും അടുത്ത അടിയില്‍നിന്ന് ഒഴിഞ്ഞുമാറിയതിനാലാണ് മരണത്തില്‍നിന്നു രക്ഷപ്പെട്ടതെന്നുമാണു പരാതിയിലുള്ളത്. അതേസമയം ഭാര്യയുമായി വഴക്കിട്ട ഗൃഹനാഥന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 19ന് വീട്ടിലെ പാചകവാതകം തുറന്നു വിട്ട് ആത്മഹത്യക്ക് ശ്രമിച്ച സംഭവവുമുണ്ടായിരുന്നു. അഗ്നിരക്ഷാസേനയുടെ മിന്നല്‍ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് കിടപ്പുമുറിയില്‍ കയറി തീ കൊളുത്തിയ ഇയാളെ രക്ഷപ്പെടുത്തിയത്.
Read MoreCategory: Kannur
ടി.പി. ചന്ദ്രശേഖരൻ വധം; ഡിവിഷൻ ബെഞ്ചിൽ അപ്പീൽ വിചാരണ തുടങ്ങി;ശിക്ഷ കൂട്ടണമെന്നും വെറുതെ വിട്ടവരെ ശിക്ഷിക്കണമെന്നും പ്രോസിക്യൂഷൻ
തലശേരി: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ആർഎംപി സ്ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അപ്പീൽ വാദം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ ആരംഭിച്ചു. ജസ്റ്റിസ് ഡോ. ജയശങ്കർ നമ്പ്യാർ, ഡോ. കൗസർ എന്നിവർ മുമ്പാകെയാണ് വാദം ആരംഭിച്ചത്. 2012 മേയ് നാലിന് രാത്രി വടകര വള്ളിക്കാവ് വെച്ചാണ് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. ഈ കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനി, കിർമാണി മനോജ് ഉൾപ്പെടെ പതിനൊന്ന് പ്രതികൾ നൽകിയ അപ്പീലിലും ശിക്ഷ പോരെന്നും കേസിൽ വെറുതെ വിട്ടവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷനും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയും നൽകിയ അപ്പീലിലുമാണ് വാദം ആരംഭിച്ചിട്ടുള്ളത്. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം 74 പേരെ പ്രതി ചേർത്താണ് സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്. വിചാരണക്കൊടുവിൽ പതിനൊന്നുപേരെയാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്. ഒന്നു മുതൽ ഏഴു വരെ പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി,…
Read Moreപഴയങ്ങാടിയിൽ മുക്കുപണ്ടം പണയംവച്ച് തട്ടിയത് 13 ലക്ഷത്തോളം; ചന്തപ്പുര സ്വദേശിയുടെ തട്ടിപ്പ് പൊളിഞ്ഞതിങ്ങനെ..
പഴയങ്ങാടി: ബാങ്കിനെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു. കടന്നപ്പള്ളി ചന്തപ്പുര സ്വദേശി മുഹമ്മദ് റിഫാസി(36)നെതിരെയാണ് ബാങ്ക് അധികൃതരുടെ പരാതിയിൽ പഴയങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഫെഡറൽ ബാങ്ക് പഴയങ്ങാടി ശാഖയിൽ മുക്കുപണ്ടം പണയംവച്ച് 13,82,000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ബാങ്ക് സീനിയർ മാനേജർ വി. ഹരിയുടെ പരാതിയിലാണ് കേസെടുത്തത്. 2022ൽ ഒക്ടോബർ 20 മുതൽ ഈ വർഷം ഫെബ്രുവരി ഒന്ന് വരെയുള്ള കാലഘട്ടത്തിൽ പല ദിവസങ്ങളിലായി മുക്കുപണ്ടം പണയം വച്ചായിരുന്നു തട്ടിപ്പ്. എട്ട് പ്രാവശ്യമായി 41.2 പവൻ വ്യാജസ്വർണമാണ് ഈവിധം പണയം വച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. മാല, വള, ബ്രേസ് ലൈറ്റ് തുടങ്ങിയവയായിരുന്നു ഉരുപ്പടികൾ. ആദ്യം പണയംവച്ച സ്വർണത്തിന്റെ കാലാവധി ഏപ്രിൽ മാസമായിരുന്നു. കാലാവധിയായിട്ടും സ്വർണം തിരിച്ചെടുക്കാത്തതിനെത്തുടർന്ന് ബാങ്ക് നോട്ടീസയച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. തിരിച്ചെടുക്കാത്ത സ്വർണം ലേലത്തിൽ വിൽക്കുകയാണ്…
Read Moreചികിത്സയ്ക്ക് എത്തിയ 15കാരനെ പീഡിപ്പിക്കാന്‍ ശ്രമം; ജീവനക്കാരന് പിടിയില്‍
കണ്ണൂർ: തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ വിദ്യാർഥിയെ പീഡിപ്പിക്കാന്‍ ശ്രമം. തലശേരി ജനറല്‍ ആശുപത്രിയിലെ ഗ്രേഡ്-2 അറ്റന്‍ഡര്‍ സി. റമീസ് പിടിയിൽ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 15 വയസുകാരനെയാണ് ജീവനക്കാരൻ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പിണറായി കാപ്പുമ്മല്‍ സ്വദേശിയാണ് പിടിയിലായ റമീസ്. ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Read Moreകേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുന്നു;വടക്കൻ ജില്ലകളിൽ മഴ ശക്തമാകും
തിരുവനന്തപുരം: ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് . സംസ്ഥാനത്ത് ഒന്‍പത് വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. വരുംദിവസങ്ങളില്‍ വടക്കന്‍ ജില്ലകളിലും കാലവര്‍ഷം ശക്തമാകും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,പാലക്കാട്, മലപ്പുറം ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലോര മേഖലയില്‍ ഇന്നും നാളെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 55 കിലോമീറ്റര്‍…
Read Moreഎസ്ഐയുടെ കൈ തല്ലിയൊടിച്ച കേസ്;കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തംഗം അറസ്റ്റില്‍
കാസര്‍ഗോഡ്: മഞ്ചേശ്വരം എസ്ഐയുടെ കൈ തല്ലിയൊടിച്ച കേസില്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തംഗം അറസ്റ്റില്‍. മഞ്ചേശ്വരം ഡിവിഷന് മെമ്പറും മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുമായ ഗോള്‍ഡന്‍ അബ്ദുള്‍ റഹ്മാനെ (34)യാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നതടക്കം ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിലെ മറ്റു പ്രതികളായ റഷീദ്, അഫ്സല് എന്നിവരെയും മറ്റു രണ്ടുപേർക്കായും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. റഹ്മാനെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. ഉപ്പള ഹിദായത്ത് നാഗറില് ഞായറാഴ്ച പുലര്‍ച്ചെ പെട്രോളിംഗ് നടത്തുകയായിരുന്ന മഞ്ചേശ്വരം എസ്ഐ പി.അനൂപിനും സംഘത്തിനും നേരെയാണ് അക്രമമുണ്ടായത്. സംഭവസ്ഥലത്തുണ്ടായിരുന്ന യുവാക്കളെ ചോദ്യം ചെയ്തപ്പോള്‍ മൂന്നംഗ സംഘം എസ്ഐയെയും പോലീസുകാരെയും അക്രമിക്കുകയായിരുന്നു.സംഭവം നടന്ന ദിവസം ടര്‍ഫില്‍ ഫുട്ബോള്‍ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ മൂന്നുപേരുമായി എസ്ഐ തര്‍ക്കിക്കുന്നത് കണ്ട് അടുത്ത് ചെന്നിരുന്നുവെന്നും കാര്യങ്ങള്‍ അന്വേഷിക്കുന്നതിനിടെ പ്രശ്നം വഷളാകുന്നത് കണ്ട് താന്‍…
Read Moreമഴ കനക്കും; മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നു നിർദേശം; വെള്ളിയാഴ്ച 12 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്. മലയോരമേഖലകളിൽ ജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം. ഇനി വടക്കൻ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. മറ്റന്നാൾ 11 ജില്ലകളിലും വെള്ളിയാഴ്ച 12 ജില്ലകളിലും യെല്ലോ അലർട്ടാണ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദം രൂപപ്പെടും. ഇതിന്റെ സ്വാധീനഫലമായാണ് ഈ ദിവസങ്ങളിൽ കാലവർഷം സജീവമാകുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read More12കാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മുത്തശ്ശൻ അറസ്റ്റിൽ
തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പേരക്കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 64 കാരനെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. തളിപ്പറന്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പന്ത്രണ്ടുകാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreരാത്രി വീട്ടില്‍ക്കയറി ആക്രമണം ! പിഞ്ച് കുഞ്ഞുള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്ക്
പയ്യന്നൂര്‍: രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘത്തിന്റെ ആക്രമണത്തില്‍ എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞുള്‍പ്പെടെ ഒരുകുടുംബത്തിലെ ഏഴുപേര്‍ക്ക് പരിക്ക്. തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവിലെ കടവത്ത് ഹൗസിലെ കുടുംബാംഗങ്ങളായ അബ്ദുള്‍ അസീസ് (48), മുഹമ്മദ് ആബിദ് (13), നസീഫ (55), കെംടാന്‍ (എട്ടുമാസം), റഹ്മത്ത് (24), ഹാജിറ (60), അബ്ദുള്ള (32) എന്നിവരാണ് ആക്രമണത്തിനിരയായത്. ഇവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.15 ഓടെയായിരുന്നു സംഭവം. മുന്‍കാല വിരോധമാണ് ആക്രമണത്തിനു കാരണമായി പറയുന്നത്.
Read Moreറഷ്യയിൽ മലയാളി വിദ്യാർഥിനി മുങ്ങിമരിച്ച സംഭവം ! മകളെ വെള്ളത്തിൽ തള്ളിയിട്ടതെന്ന് അമ്മ
തലശേരി: റഷ്യയിൽ മെഡിക്കൽ വിദ്യാർഥിനി തടാകത്തിൽ മുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത. മുഴപ്പിലങ്ങാട് ദക്ഷിണയിൽ പ്രത്യുഷ (24) മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാതാവ് ഷേർളി കേന്ദ്ര സംസ്ഥാന കേന്ദ്ര സർക്കാരുകൾക്ക് പരാതി നൽകി. വെള്ളത്തിൽ ഇറങ്ങാതെ നിന്ന മകളെ ബലംപ്രയോഗിച്ച് വെള്ളത്തിലേക്ക് തള്ളിയിട്ടതായും തടാകത്തിലല്ല മണലെടുത്ത് രൂപപ്പെട്ട വിജനമായ സ്ഥലത്തെ കുഴിയിലാണ് സംഭവം നടന്നതെന്നും ഷേർളി അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നു. വിധവയും രോഗിയുമായ തനിക്ക് ഏക മകളെയാണ് നഷ്ടപ്പെട്ടതെന്നും മകളുടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടു വരുന്നത് വരെ മുന്നോട്ടുപോകുമെന്നും ഷേർളി രാഷ്ട്ര ദീപികയോട് പറഞ്ഞു. മകൾ പഠിച്ച യൂണിവേഴ്സിറ്റിയുടെ രാജസ്ഥാൻ സ്വദേശിയായ ഡയറക്ടർ ഉത്തരവാദിത്വം തീരെയില്ലാത്ത വ്യക്തിയാണെന്നും അയാൾക്ക് പണം മാത്രമേ ആവശ്യമുള്ളൂവെന്നും ഷേർളി പറഞ്ഞു. ഈ യൂണിവേഴ്സിറ്റിയിൽനിന്ന് നേരത്തെ ആറു പെൺകുട്ടികൾക്ക് ഇതുപോലെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവർഷം പാലക്കാട്…
Read More