കണ്ണൂർ: എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ സ്റ്റേഷൻ ഇൻസ്പെക്ടറുടെ നിർദേശാനുസരണം എസ്ഐയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മുഴപ്പിലങ്ങാട്ടെ ഒരു വീട്ടിൽ നിന്ന് എംഡിഎംഎ, മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന വേയിംഗ് മെഷീൻ, ചെറിയ പോളിത്തീൻ കവറുകൾ എന്നിവ പിടികൂടി. മുഴപ്പിലങ്ങാട് പാച്ചക്കരയിലെ നബീസാസിലെ മുഹമ്മദ് റിസ്വാന്റെ (26) വീട്ടിൽനിന്നാണ് എടക്കാട് എസ്ഐ വിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാലുഗ്രാം എംഡിഎംഎ, മയക്കുമരുന്ന് ആവശ്യക്കാർക്ക് തൂക്കിക്കൊടുക്കാൻ ഉപയോഗിച്ചിരുന്ന വേയിംഗ് മെഷീൻ, 18 ചെറിയ പോളിത്തീൻ കവറുകൾ എന്നിവയടക്കം പോലീസ് പിടികൂടിയത്. എന്നാൽ പോലീസ് വരുന്നതറിഞ്ഞ് പ്രതി മുഹമ്മദ് റിസ്വാൻ രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. എടക്കാട് പോലീസിൽ മാത്രം ഇയാൾക്കെതിരേ രണ്ടു മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്.
Read MoreCategory: Kannur
വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പതു പേർ മരിച്ചു; മൂന്നു പേരുടെ നിലഗുരുതരം
മാനന്തവാടി: തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. മൂന്നു പേർ ഗുരുതരാവസ്ഥയിൽ. വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് തലപ്പുഴ തവിഞ്ഞാൽ പഞ്ചായത്തിലെ കണ്ണോത്ത്മലയ്ക്ക് സമീപമായിരുന്നു അപകടം. തേയില തോട്ടത്തിലെ തൊഴിലാളികളായ തലപ്പുഴ കമ്പമല സ്വദേശികളാണ് മരിച്ചത്. ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് 30 മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പാറക്കെട്ടിലേക്കാണ് ജീപ്പ് വീണത്. ഡ്രൈവർ ഉൾപ്പെടെ 12 പേരാണ് ജീപ്പിലുണ്ടായിരുന്നത്. അതിൽ 11 പേരും സ്ത്രീകളായിരുന്നെന്നാണ് വിവരം. ഇവർ തോട്ടത്തിൽ ജോലി കഴിഞ്ഞ് മടങ്ങുന്പോഴായിരുന്നു അപകടം. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Read Moreവിദ്യാർഥികൾ ഡിവൈഎഫ്ഐ പരിപാടിയിൽ; അധ്യാപകർക്കെതിരേ പരാതിയുമായി ബിജെപി
കൂത്തുപറമ്പ്: ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയില്‍ ബഡ്സ് സ്കൂളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചെന്ന പരാതിയുമായി അധ്യാപകര്ക്കെതിരേ ബിജെപി രംഗത്ത്. ആരോപണ വിധേയരായ അധ്യാപകര്ക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ചിറ്റാരിപ്പറമ്പ് മണ്ഡലം കമ്മിറ്റിയാണ് രംഗത്തെത്തിയത്. ബന്ധപ്പെട്ട അധികൃതര്‍ക്കു പരാതി നല്‍കിയിട്ടുണ്ടെന്ന് ബിജെപി ചിറ്റാരിപ്പറമ്പ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പരിപാടിയില്‍ കുട്ടികള്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്നും ബിജെപി ആരോപിക്കുന്നു. ഓഗസ്റ്റ് 15 ന് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി നടത്തിയ പരിപാടിയുടെ പ്രചരണാർഥം മാങ്ങാട്ടിടം കൈതേരിയിൽ നടത്തിയ കാൽനട പ്രചരണ ജാഥയിൽ പ്രദേശത്തെ ബഡ്സ് സ്കൂളിലെ വിദ്യാർഥികളെ ജാഥയ്ക്ക് സ്വീകരണം നൽകുന്നതിനു വേണ്ടി പ്രേരിപ്പിച്ച സ്കൂൾ അധ്യാപകർക്കെതിരേ നടപടിയെടുക്കണമെന്നാണ് ആവശ്യം. സംഭവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷനും കണ്ണൂർ ജില്ലാ കളക്ടർക്കും മാങ്ങാട്ടിടം പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ടെന്നും സംസ്ഥാന അധികൃതരിൽനിന്നു നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ ദേശീയ…
Read Moreപാപ്പിനിശേരിയിൽ ബിജെപി പ്രവർത്തകന്റെ ഓട്ടോ ടാക്സിയിൽ റീത്ത് വച്ചു; പിന്നിൽ സിപിഎം എന്ന് ബിജെപി
പാപ്പിനിശേരി: പാപ്പിനിശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോ ടാക്സിയിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്ത് വച്ചു. പുതിയകാവിന് സമീപത്തെ രാജേഷിന്റെ ഓട്ടോ ടാക്സിയിലാണ് റീത്ത് കണ്ടെത്തിയത്. സംഭവത്തിനു പിന്നിൽ സിപിഎം ആണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. സമാധാനന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് മനഃപൂർവം സംഘർഷമുണ്ടാക്കാനുള്ള സിപിഎം ഗൂഢതന്ത്രമാണിതെന്നും ഇത്തരം ശ്രമങ്ങൾക്കെതിരേ ജനാധിപത്യ വിശ്വാസികളെ അണിനിരത്തി ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ബിജെപി ചിറക്കൽ മണ്ഡലം പ്രസിഡന്റ് രാഹുൽ രാജീവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreജയിലര്‍ കാണാനെത്തി ജയിലിലാകാതെ രക്ഷപ്പെട്ടു; യുവാവിനോട് യുവതി ക്ഷമിച്ചു; പയ്യന്നൂർ തിയേറ്ററിൽ സംഭവിച്ചത്…
പയ്യന്നൂര്‍: രജനികാന്ത് സിനിമ ജയിലർ കാണാനെത്തിയ യുവാവ് ഒടുവിൽ യുവതിയുടെ കാരുണ്യത്താൽ ജയിലാകാതെ രക്ഷപ്പെട്ടു. നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചിട്ടും തന്നോടു മോശമായി പെരുമാറിയ രാമന്തളിയിലെ നാല്പ്പത്തൊമ്പതുകാരനോടു യുവതി ക്ഷമിക്കുകയായിരുന്നു. തിയേറ്ററിന്റെ അകത്തുവച്ചു യാവാവിന്റെ ‘കയ്യിലിരുപ്പ്’ മോശമായപ്പോളാണ് യുവതി പ്രതകരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ ജയിലര്‍ സനിമ കാണാന്‍ സുഹൃത്തുക്കളായ മൂന്നുവനിതകളോടൊപ്പമെത്തിയ യുവതിയാണ് യുവാവിന്റെ കയ്യിലിരിപ്പ് കണ്ട് പ്രതികരിച്ചത്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്തന്നെയായിരുന്നു സംഭവം. യുവതി പുറത്തിറങ്ങി തിയേറ്റര്‍ നടത്തിപ്പുകാരോട് സംഭവം പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അപകടം മണത്തതോടെ രക്ഷപ്പെടാനായി ഓടിയ യുവാവിനെ റോഡിലെത്താനായപ്പോഴേക്കും പിന്തുടര്ന്നെത്തിയവര് പിടികൂടി തിയേറ്ററിലെത്തിച്ച് തടഞ്ഞുവെച്ചു. അപ്പോഴേക്കുമെത്തിയ പോലീസിന് യുവാവിനെ കൈമാറിയെങ്കിലും ഇയാളുടെ ഭാര്യയേയും മക്കളേയുമോര്‍ത്ത് യുവതി പിന്‍വാങ്ങിയതിനാലാണ് ജയിലിലാകാതെ രക്ഷപ്പെട്ടത്. ഒടുവില്‍ പൊതുസ്ഥലത്ത് ലൈംഗീകചേഷ്ഠ കാണിച്ചതിന് പോലീസ് ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ജാമ്യത്തില്‍ വിട്ടു.
Read Moreദുര്‍ഗന്ധം വമിക്കുന്ന തന്തൂരി ചിക്കനും കരിഓയിലിനെ നാണിപ്പിക്കുന്ന വെളിച്ചെണ്ണയും ! സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു
കണ്ണൂര്‍ നഗരത്തില്‍ കോര്പ്പറേഷന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ദുര്‍ഗന്ധം വമിക്കുന്ന തന്തൂരി ചിക്കനും കരി ഓയിലിനു സമാനമായ വെളിച്ചെണ്ണയുമടക്കം പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. സ്റ്റാര്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് പരിശോധന നടത്തിയത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ കഫേ മൈസൂണ്‍,ബിനാലെ ഇന്റര്‍ നാഷണല്‍, ഹോട്ട് പോട്ട്, ഫുഡ്ബെ തുടങ്ങിയ ഹോട്ടലുകളില്‍ നിന്നാണ് വലിയ തോതില്‍ പഴകിയ ഭക്ഷണം പിടികൂടിയിരിക്കുന്നത്. വലിയ തുക നല്കി ആളുകള്‍ ഭക്ഷണം കഴിക്കുന്ന സ്റ്റാര്‍ ഹോട്ടലുകളിലാണ് ഇത്തരത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന തരത്തില്‍ പഴകിയ ഭക്ഷണം പിടികൂടിയിരിക്കുന്നത് എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഇത്തരക്കാര്‍ക്ക് കുറഞ്ഞ പിഴ മാത്രം നല്കി എളുപ്പത്തില്‍ ഊരിപോകാന്‍ സാധിക്കുമെന്ന് കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. പരമാവധി 2000 രൂപ മാത്രമേ ആദ്യ ഘട്ടത്തില്‍ ഈടാന്‍ സാധിക്കുകയുള്ളൂവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Read Moreകാമുകിയെ മറ്റൊരാൾക്കു വിവാഹംചെയ്തു കൊടുത്തു; ജയില്‍വാസം കഴിഞ്ഞെത്തിയ യുവാവ് ഗൃഹനാഥനെ വെട്ടി വീഴ്ത്തി; വീട്ടമ്മ രക്ഷപ്പെട്ടതിങ്ങനെ…
പയ്യന്നൂര്‍: ചൂരലില്‍ വീട്ടിൽ കയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപിച്ചു. ഇരിക്കൂര്‍ കല്യാട് സ്വദേശിയും ചൂരല്‍ അരിയില്‍ വെള്ളച്ചാട്ടത്തിന് സമീപത്തെ വാടക താമസക്കാരനുമായ എ.സി. രാജേഷി (42)നാണ് വെട്ടേറ്റത്. ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നുപുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ഇരുട്ടിന്റെ മറവിലെത്തിയ അക്രമികള്‍ രാജേഷിനെ വിളിച്ചുണര്‍ത്തി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ജയില്‍വാസം കഴിഞ്ഞെത്തിയ അക്രമികളിലൊരാള്‍ക്ക് രാജേഷിന്റെ ജീവിതപങ്കാളിയുടെ ആദ്യ വിവാഹത്തിലുണ്ടായ മകളുമായി അടുപ്പമുണ്ടായിരുന്നതായും ഇയാളറിയാതെ ആ യുവതിയെ വിവാഹം ചെയ്തയച്ചതിന്റെ പ്രതികാരമാണ് അക്രമമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ അമ്മ മുറിയില്‍ കയറി വാതിലടച്ചു കുറ്റിയിട്ടതിനാൽ രക്ഷപ്പെട്ടു.
Read Moreസ്വർണാഭരണ നിക്ഷേപത്തട്ടിപ്പ് ! കൂടുതൽ തട്ടിപ്പ് വിവരങ്ങൾ പുറത്ത്
തലശേരി: സ്വർണാഭരണ നിക്ഷേപത്തിൻമേൽ വൻ തുക ലാഭം വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടെനീളം കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തെ ഒരു വാർഡിൽനിന്ന് മാത്രം ഒറ്റ ദിവസംകൊണ്ട് രണ്ട് കോടി രൂപയുടെ സ്വർണാഭരണങ്ങളാണ് സംഘം തട്ടിയെടുത്തത്. ഇതേസംഘം കൂത്തുപറമ്പ്, കണ്ണവം മേഖലകളിൽനിന്ന് 200 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. തലശേരി എഎസ്പി അരുൺ കെ. പവിത്രന്റെ നേതൃത്വത്തിലാണ് അന്വേഷണം. പരാതിക്കാരിയിൽനിന്നു പോലീസ് മൊഴിയെടുത്തു. വ്യാജ സ്വർണാഭരണങ്ങൾ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വച്ച് പണം തട്ടിയെടുക്കുന്ന സംഘത്തിലെ അംഗങ്ങളും സ്വർണാഭരണ നിക്ഷേപത്തട്ടിപ്പിന് പിന്നിലുളളതായും റിപ്പോർട്ടുണ്ട്. കുത്തുപറമ്പിലെ നിരവധി സഹകരണ ബാങ്കുകളിൽ സ്വർണാഭരണം പണയം വച്ച് പണം തട്ടിയ സംഘത്തിലെ പ്രധാനിയായ ഇല്യാസ് സ്വർണാഭരണ നിക്ഷേപത്തട്ടിപ്പ് സംഘത്തിലും പ്രധാനിയാണെന്ന വിവരമാണ് പോലീസിന് ലഭിച്ചിട്ടുളളത്. കൂത്തുപറമ്പ് സിഐ ആയിരുന്ന ശ്രീജിത്ത് കൊടേരിയും സംഘവും…
Read Moreകണ്ണൂരിൽ ട്രെയിനുകൾക്ക് കല്ലേറ്; ഇതരസംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തു; ജാഗ്രതാ സമിതി വേണമെന്ന് യാത്രക്കാർ
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിധിയിൽ രണ്ടു ട്രെയിനുകൾക്ക് കല്ലേറുണ്ടായ സംഭവത്തിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം ജാമ്യത്തിൽ വിട്ടയച്ചത്. ട്രെയിനിന് കല്ലേറുണ്ടായ സമയത്ത് സംശയാസ്പദമായി ട്രാക്കിൽ കണ്ടതിനെത്തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തപ്പോൾ ഇവരല്ലെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചത്. സംഭവത്തിൽ ആർപിഎഫ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ഞായറാഴ്ച വൈകുന്നേരം 7.11 നും 7.16 നും ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ട ശേഷമാണ് കല്ലേറുണ്ടായത്. മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനുനേരെയും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പർഫാസ്റ്റിനും നേരെയുമായിരുന്നു കല്ലേറ്. കല്ലേറില്‍ രണ്ടു ട്രെയിനിന്റെയും ഗ്ലാസുകള്‍ പൊട്ടി. വീണ്ടും കല്ലേറ്, ആശങ്ക പാപ്പിനിശേരിക്കും കണ്ണപുരത്തിനും ഇടയിൽ വീണ്ടും ട്രെയിനിന് നേരെ കല്ലേറ് ഉണ്ടായെന്നത് റെയിൽവേ ജീവനക്കാരേയും യാത്രക്കാരെയും ഓരേപോലെ ആശങ്കയിലാക്കി.…
Read Moreവിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഹനുമാരമ്പലം ക്ഷേത്ര ജീവനക്കാരനായിരുന്ന മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കേസ്
പരിയാരം: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്ഷേത്രജീവനക്കാരനായ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പോക്സോ വകുപ്പുപ്രകാരം കേസ്. ചെറുതാഴം ഹനുമാരമ്പലം ക്ഷേത്ര ജീവനക്കാരനും മുന്‍ സിപിഎം കല്ലംവള്ളി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന മധുസൂദനനെതിരെയാണ് പരിയാരം പോലീസ് കേസെടുത്തത്. ഹനുമാരമ്പലം സ്റ്റോര്‍ കീപ്പറായി ജോലി ചെയ്യുന്ന ഇയാള്‍ക്കെതിരെ ആഴ്ചകള്‍ക്കുമുമ്പേ പുകയാന്‍ തുടങ്ങിയ പ്രശ്നത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് ഇയാളെ പാര്‍ട്ടി മാറ്റിനിര്‍ത്തിയത്. എന്നാല്‍ മാറ്റിനിര്‍ത്തുന്നതിന് കാരണമായി പറഞ്ഞത് രാമായണ മാസാചരണത്തിന്റെ തിരക്കുകളുള്ളതിനാലാണെന്നായിരുന്നു. ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയതോടെ ഇയാളുടെ സ്വഭാവ ദൂഷ്യത്തെപ്പറ്റിയുള്ള വേറെയും പരാതികള്‍ നാട്ടില്‍ പരന്നിരുന്നു. അതിനിടയിലാണ് ഇയാള്‍ ബ്രാഞ്ച് സെക്രട്ടറിയായിരിക്കേ പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിക്കുനേരെയുണ്ടായ അതിക്രമ വിഷയം വീണ്ടുമുയര്‍ന്നത്. ഇതേതുടര്‍ന്ന് ഇത്തരം പ്രവണതകള്‍ അംഗീകരിക്കാന്‍ തയാറല്ലാത്ത ചില സിപിഎം പ്രവര്‍ത്തകര്‍തന്നെ പ്രശ്നം ചൈല്‍ഡ്ലൈനില്‍ അറിയിക്കുകയായിരുന്നുവെന്നും സൂചനകളുണ്ട്. അതേസമയം കുട്ടിയുടെ അമ്മയറിഞ്ഞ വിവരം…
Read More