ബ്ര​ഹ്മ​പു​രം തീപിടിത്തം; അന്വേഷണത്തിൽ കണ്ടെത്തിയ കാരണങ്ങൾ അടങ്ങിയ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ചീഫ് സെക്രട്ടറിക്ക്

കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ലെ തീ​പി​ടി​ത്തം സം​ബ​ന്ധി​ച്ച കേ​സി​ലെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കെ. ​സേ​തു​രാ​മ​ൻ ഇ​ന്ന് സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ക്കും. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി മു​ഖേ​ന ചീ​ഫ് സെ​ക്ര​ട്ട​റി​ക്കാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​ത്. സം​ഭ​വ​സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള 50 ഓ​ളം പേ​രു​ടെ മൊ​ഴി​യും പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. 13 ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കി​ടെ ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ൽ ഇ​ന്ന​ലെ ഉ​ണ്ടാ​യ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യെ​ന്ന് ജി​ല്ലാ​ഭ​ര​ണ​കൂ​ടം. ബ്ര​ഹ്മ​പു​ര​ത്ത് തീ ​ഉ​യ​ർ​ന്ന​ത് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യെ​ന്നും ആ​ശ​ങ്ക വേ​ണ്ടെ​ന്നും എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് അ​റി​യി​ച്ചു. സെ​ക്ട​ർ ഏ​ഴി​ലെ മാ​ലി​ന്യ​ക്കൂ​ന്പാ​ര​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ തീ ​ഉ​യ​രു​ന്ന​ത് ഫ​യ​ർ വാ​ച്ച​ർ​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും അ​ഗ്നി​ര​ക്ഷാ സേ​ന​യെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ​യും വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ യൂ​ണി​റ്റു​ക​ൾ​ക്കു പു​റ​മേ ഒ​രു യൂ​ണി​റ്റ് കൂ​ടി എ​ത്തി രാ​ത്രി വൈ​കി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.…

Read More

സു​ര​ക്ഷി​ത​മാ​യ ഡ്രൈ​വിംഗിന് സൈ​ഡ് മി​റ​ർ അ​ത്യാ​വ​ശ്യം; വാ​ഹ​ന​ത്തി​ന്‍റെ സൈ​ഡ് മി​റ​റു​ക​ൾ മാ​റ്റി​വ​യ്ക്കാ​നു​ള്ള​ത​ല്ല; മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

കൊ​ച്ചി: വാ​ഹ​ന​ത്തി​ന്‍റെ സൈ​ഡ് മി​റ​റു​ക​ൾ ഊ​രി മാ​റ്റി​വ​യ്ക്കാ​നു​ള്ള​ത​ല്ലെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്. നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ, സ്റ്റൈ​ൽ കൂ​ട്ടാ​നും മ​റ്റും ബൈ​ക്കു​ക​ളു​ടെ​യും സ്കൂ​ട്ട​റു​ക​ളു​ടെ​യും സൈ​ഡ് മി​റ​റു​ക​ൾ ഊ​രി മാ​റ്റു​ന്ന പ്ര​വ​ണ​ത ചെ​റു​പ്പ​ക്കാ​രി​ലു​ണ്ട്. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് കേ​ര​ള പോ​ലീ​സ് സോഷ്യൽ മീഡിയ പേ​ജി​ലൂ​ടെ ന​ൽ​കു​ന്ന​ത്. സൈ​ഡ് മി​റ​റു​ക​ൾ ഇ​രു​ച​ക്ര​ വാ​ഹ​ന​ങ്ങ​ളി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഘ​ട​ക​മാ​ണ്. ഡ്രൈ​വിം​ഗി​നി​ട​യി​ൽ ത​ല തി​രി​ച്ച് നോ​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ളി​ൽ ക​ലാ​ശി​ക്കാ​നും ടൂ​വീ​ല​റി​ന്‍റെ ബാ​ല​ൻ​സ് ന​ഷ്ട​പ്പെ​ടാ​നും ഇ​ട​യാ​ക്കും. വാ​ഹ​ന​ങ്ങ​ൾ വ​രു​ന്നു​ണ്ടോ എ​ന്ന് തി​രി​ഞ്ഞു നോ​ക്കു​ന്പോ​ൾ ശ്ര​ദ്ധമാ​റു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. സൈ​ഡ് മി​റ​റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ക്കാ​ര്യം അ​നാ​യാ​സ​മാ​യി ചെ​യ്യാ​നും കൂ​ടു​ത​ൽ സ്ഥി​ര​ത​യോ​ടെ യാ​ത്ര ചെ​യ്യാ​നും ക​ഴി​യും. യൂ​ടേ​ണ്‍ തി​രി​യു​ന്പോ​ഴും ഒ​രു ട്രാ​ക്കി​ൽനി​ന്നും മ​റ്റൊ​രു ട്രാ​ക്കി​ലേ​ക്കോ ഇ​ട​റോ​ഡു​ക​ളി​ലേ​ക്കോ ക​യ​റു​ന്പോ​ഴും ഓ​വ​ർ ടേ​ക്ക് ചെ​യ്യു​ന്പോ​ഴു​മൊ​ക്കെ റി​യ​ർ വ്യൂ മി​റ​റു​ക​ൾ നി​രീ​ക്ഷി​ക്കേ​ണ്ട​താ​ണ്.  മീ​റ​റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പി​ന്നി​ൽനി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ കാ​ണാ​നും അ​തു മ​ന​സി​ലാ​ക്കി…

Read More

ആഡംബരക്കാറിൽ പറന്ന് നടന്ന് മോഡലിന്‍റെ ലഹരി വിൽപന; അർത്തുങ്കലിലെ മോഡൽ സാധനം വിറ്റിരുന്നത് ‘സ്നോ​ബാ​ൾ’ എ​ന്ന കോ​ഡി​ൽ

കൊ​ച്ചി: റേ​വ് പാ​ർ​ട്ടി​ക​ൾ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച് ന​ൽ​കി​യി​രു​ന്ന മോ​ഡ​ൽ അ​റ​സ്റ്റി​ലാ​യ കേ​സി​ൽ മോ​ഡ​ലി​ന് എം​ഡി​എം​എ വി​ത​ര​ണം ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​ച്ചി ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ​ക്കാ​ര​നാ​യ കാ​ക്ക​നാ​ട് സ്വ​ദേ​ശി മി​ല​ൻ ജോ​സ​ഫ്(29) ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി ഇ​ട​പ്പ​ള്ളി ടോ​ൾ ജം​ഗ്ഷ​നു സ​മീ​പ​ത്തു​വ​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് എ​റ​ണാ​കു​ളം എ​ക്സൈ​സ് സി​ഐ പ്രി​ൻ​സ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ കൈ​യി​ൽ​നി​ന്ന് 2.01 ഗ്രാം ​എം​ഡി​എം​എ​യും പി​ടി​ച്ചെ​ടു​ത്തു. റേ​വ് പാ​ർ​ട്ടി​ക​ൾ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച് ന​ൽ​കു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യും മോ​ഡ​ലു​മാ​യ ചേ​ർ​ത്ത​ല അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി റോ​സ് ഹെ​മ്മ (ഷെ​റി​ൻ ചാ​രു- 29) ക​ഴി​ഞ്ഞ ദി​വ​സം എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മി​ല​ന്‍റെ അ​റ​സ്റ്റ്. റോ​സ് ഹെ​മ്മ​യു​ടെ കൈ​യി​ൽ​നി​ന്ന് 1.90 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ക്കു​യു​ണ്ടാ​യി. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ആ​ഢം​ബ​ര വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ചാ​യി​രു​ന്നു…

Read More

ബി​ജെ​പി​യെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ത​ല​യ​ടി​ച്ച് പൊ​ട്ടി​ക്കുന്നു; രാ​ഹു​ൽ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഇ​ര​ട്ട നി​ല​പാ​ടെന്ന് വി.​ഡി.​ സ​തീ​ശ​ൻ

കൊ​ച്ചി: രാ​ഹു​ൽ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഇ​ര​ട്ട നി​ല​പാ​ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഒ​രു വ​ശ​ത്ത് രാ​ഹു​ൽ ഗാ​ന്ധി​ക്ക് പി​ന്തു​ണ​യെ​ന്ന് പ​റ​യു​ക​യും മ​റു​വ​ശ​ത്ത് പ്ര​തി​ഷേ​ധ​ക്കാ​രെ ക്രൂ​ര​മാ​യി വേ​ട്ട​യാ​ടു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ട​തു​പ​ക്ഷം സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ സം​സ്ഥാ​ന​ത്ത് രാ​ഹു​ലി​നെ അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച കെ​എ​സ്‌‌​യു- യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ത​ല​യ​ടി​ച്ച് പൊ​ട്ടി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ അ​റി​വോ​ടെ​യാ​ണ് ഈ ​ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യ​ത്. ന​രേ​ന്ദ്ര​മോ​ദി​യെ സ​ന്തോ​ഷി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ണ്. ഒ​രു വ​ശ​ത്ത് രാ​ഹു​ൽ ഗാ​ന്ധി​ക്ക് അ​നു​കൂ​ല​മാ​യ പ്ര​സ്താ​വ​ന ന​ൽ​കു​ക​യും മ​റു​വ​ശ​ത്ത് ബി​ജെ​പി​യെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ത​ല​യ​ടി​ച്ച് പൊ​ട്ടി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നു സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Read More

140 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സ്: വി​ത​ര​ണ​ക്കാ​ര​നാ​യ നൈ​ജീ​രി​യ​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

കൊ​ച്ചി: ക​ങ്ങ​ര​പ്പ​ടി​യി​ൽ 140 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സി​ൽ എം​ഡി​എം​എ വി​ത​ര​ണ​ക്കാ​ര​നാ​യ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​യെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഗോ​മ​സ് ഇ​മ്മാ​നു​വ​ലി​നെ​യാ​ണ് തൃ​ക്കാ​ക്ക​ര പോ​ലീ​സ് ബം​ഗ​ളൂ​രു​വി​ൽനി​ന്ന് ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്ത​ത​ത്. ക​ഴി​ഞ്ഞ ഒ​ന്നി​ന് 140 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ക​ങ്ങ​ര​പ്പ​ടി​യി​ൽ​വ​ച്ച് തൃ​ക്കാ​ക്ക​ര നോ​ർ​ത്ത് ക​ങ്ങ​ര​പ്പ​ടി തെ​ക്കേ​താ​മ​ര​ച്ചാ​ലി​ൽ ടി.​എ​സ്.​ഷ​മീം ഷാ​യെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ​ക്ക് എം​ഡി​എം​എ ന​ൽ​കി​യ​ത് നൈ​ജീ​രി​യ​ൽ സ്വ​ദേ​ശി​യാ​ണെ​ന്നാ​ണ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ഗോ​മ​സ് ഇ​മ്മാ​നു​വ​ൽ അ​റ​സ്റ്റി​ലാ​യ​ത്. അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ലെ ക​ണ്ണി​യാ​യ ഇ​യാ​ളു​മാ​യി എം​ഡി​എം​എ വാ​ങ്ങു​ന്ന​തി​ന് ഷ​മീം ഷാ ​ഗൂ​ഗി​ൾ പേ ​വ​ഴി പ​ണം മു​ട​ക്കി​യ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​യെ ചോ​ദ്യം ചെ​യ്തു​വ​രു​ന്നു.

Read More

ബ്ര​ഹ്മ​പു​രം ബ​യോ​മൈ​നിം​ഗ് ;കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ​ൻ. വേ​ണു​ഗോ​പാ​ലി​ന്‍റെ മ​ക​ൻ ഉ​പ​ക​രാ​റി​ൽ സാ​ക്ഷി; ക​മ്പ​നി എം​ഡി മ​ക​ന്‍റെ സു​ഹൃ​ത്ത്,മ​റ്റ് ബ​ന്ധ​മി​ല്ലെന്ന് വേ​ണു​ഗോ​പാ​ൽ

കൊ​ച്ചി: ബ്ര​ഹ്മ​പു​ര​ത്തെ ബ​യോ​മൈ​നിം​ഗ് ഉ​പ​ക​രാ​റി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ​ൻ. വേ​ണു​ഗോ​പാ​ലി​ന്‍റെ വാ​ദം പൊ​ളി​ക്കു​ന്ന രേ​ഖ​ക​ൾ പു​റ​ത്ത്. സോ​ണ്‍​ട ഉ​പ​ക​രാ​ർ ന​ൽ​കി​യ​തി​ൽ സാ​ക്ഷി​യാ​യി ഒ​പ്പി​ട്ട ഒ​രാ​ൾ വേ​ണു​ഗോ​പാ​ലി​ന്‍റെ മ​ക​ൻ വി. ​വി​ഘ്നേ​ഷാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളാ​ണ് ഒ​രു വാ​ർ​ത്താ ചാ​ന​ൽ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ആ​രു​ഷ് മീ​നാ​ക്ഷി എ​ൻ​വ​യ​റോ കെ​യ​ർ എ​ന്ന ക​ന്പ​നി​ക്കു വേ​ണ്ടി​യാ​ണ് വി. ​വി​ഘ്നേ​ഷ് ഒ​പ്പി​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് ഇ​തി​ൽ പ​റ​യു​ന്ന​ത്. വേ​ണു​ഗോ​പാ​ലി​ന്‍റെ അ​ടു​ത്ത ബ​ന്ധു​വി​ന് ക​ന്പ​നി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് നേ​ര​ത്തെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. 2021 ന​വം​ബ​റി​ലാ​ണ് സോ​ണ്‍​ട ഇ​ൻ​ഫ്രാ​ടെ​ക്ക് ആ​രു​ഷ് മീ​നാ​ക്ഷി എ​ൻ​വ​യ​റോ കെ​യ​ർ എ​ന്ന സ്ഥാ​പ​ന​ത്തി​ന് ഉ​പ​ക​രാ​ർ ന​ൽ​കി​യ​ത്. ഈ ​സ്ഥാ​പ​ന​ത്തി​നു ബ​യോ​മൈ​നിം​ഗി​ൽ പ്ര​വ​ർ​ത്തി പ​രി​ച​യ​മി​ല്ല. 54 കോ​ടി​യു​ടെ ക​രാ​റി​ൽ 22 കോ​ടി​യോ​ളം രൂ​പ​ക്കാ​ണ് ഉ​പ​ക​രാ​ർ ന​ൽ​കി​യ​ത്. ക​ന്പ​നി എം​ഡി മ​ക​ന്‍റെ സു​ഹൃ​ത്ത്,മ​റ്റ് ബ​ന്ധ​മി​ല്ല: വേ​ണു​ഗോ​പാ​ൽകൊ​ച്ചി: ആ​രു​ഷ് മീ​നാ​ക്ഷി എ​ൻ​വ​യ​റോ കെ​യ​ർ എ​ന്ന ക​ന്പ​നി​യു​മാ​യി ത​നി​ക്കോ മ​ക​നോ മ​രു​മ​ക​നോ ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന്…

Read More

നാ​ന്‍ ആ​ണ​യി​ട്ടാ​ല്‍… അ​തു ന​ട​ന്തു​വി​ട്ടാ​ല്‍…! ബ്ര​ഹ്മ​പു​ര​ത്ത് ഇ​നി​യൊ​രു തീ​പി​ടി​ത്തം ഉ​ണ്ടാ​കു​മോ ? ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍എ​സ്കെ ഉ​മേ​ഷി​ന്‍റെ മ​റു​പ​ടി ഇ​ങ്ങ​നെ…

കൊ​ച്ചി: ബ്ര​ഹ്മ​പു​ര​ത്ത് ഇ​നി​യൊ​രു തീ​പി​ടി​ത്തം ഉ​ണ്ടാ​കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷി​ന്‍റെ മ​റു​പ​ടി ഇ​ങ്ങ​നെ. ‘നാ​ന്‍ ആ​ണ​യി​ട്ടാ​ല്‍…​അ​തു ന​ട​ന്തു​വി​ട്ടാ​ല്‍…’ എ​റ​ണാ​കു​ളം പ്ര​സ്‌​ക്ല​ബ് സം​ഘ​ടി​പ്പി​ച്ച മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു ക​ള​ക്ട​റു​ടെ വ്യ​ത്യ​സ്ത​മാ​യ പ്ര​തി​ക​ര​ണം. മാ​ലി​ന്യ സം​സ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് വി​ശ്വാ​സ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ത്തി​ക്ക​രി​ഞ്ഞ മാ​ലി​ന്യ​ങ്ങ​ള്‍ അ​വി​ടു​ന്ന് മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം ബ​യോ​മൈ​നിം​ഗ് ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത ക​മ്പ​നി ഉ​പ​ക​രാ​ര്‍ ന​ല്‍​കി​യ​ത് സം​ബ​ന്ധി​ച്ച് പ​രി​ശോ​ധി​ക്കും. ചീ​ഫ്‌ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ പു​തി​യ സം​വി​ധാ​ന​ങ്ങ​ള​ട​ക്കം ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി. അ​ഗ്‌​നി​ര​ക്ഷാ വി​ഭാ​ഗം ബ്ര​ഹ്മ​പു​ര​ത്ത് തീ​പി​ടി​ത്തം ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ചെ​യ്യേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ളെ​കു​റി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ട് ജി​ല്ലാ​ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യുമെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ബ​യോ​മൈ​നിം​ഗി​ന് ഉ​പ​ക​രാ​ർ ആരോപണം; കോൺഗ്രസ് പാ​ർ​ട്ടി​ക്കു​ള്ളി​ലെ ചി​ല​രു​ടെ ഗൂ​ഢാ​ലോ​ച​നയെന്ന് വേണുഗോപാൽ

കൊ​ച്ചി: ബ്ര​ഹ്മ​പു​ര​ത്തെ ബ​യോ​മൈ​നിം​ഗി​ന് ഉ​പ​ക​രാ​ർ ലഭിച്ച ക​ന്പ​നി​യു​മാ​യി ത​നി​ക്കോ മ​ക​നോ മ​രു​മ​ക​നോ ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ​ൻ.​ വേ​ണു​ഗോ​പാ​ൽ. ആ​രോ​പ​ണം കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​ക്കു​ള്ളി​ലെ ചി​ല​രു​ടെ ഗൂ​ഢാ​ലോ​ച​ന​യാ​ണ്. ഒ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലാ​ത്ത പ്ര​ചാ​ര​ണ​മാ​ണ് ത​നി​ക്കെ​തി​രെ ന​ട​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​ര​ത്തെ ജൈവ മാ​ലി​ന്യ സം​സ്ക​ര​ണ ക​രാ​ർ ഏ​റ്റെ​ടു​ത്ത ജി ​ജെ എ​ക്കോ പ​വ​ർ എ​ന്ന ക​ന്പ​നി​ക്കാ​യി മു​ൻ യു​ഡി​എ​ഫ് കൗ​ണ്‍​സി​ൽ അ​ട​ക്കം 12 വ​ർ​ഷ​മാ​യി മാ​ലി​ന്യം ശേ​ഖ​രി​ച്ച​താ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​ത്. അ​ക്കാ​ല​ത്തെ ഭ​ര​ണ​സ​മി​തി ഇ​തി​ന് മ​റു​പ​ടി പ​റ​യ​ണ​മെ​ന്നാ​ണ് വേ​ണു​ഗോ​പാ​ലി​ന്‍റെ ആ​വ​ശ്യം. സ്വ​ന്തം പാ​ർ​ട്ടി​ക്കു​ള്ളി​ൽ നി​ന്ന് ത​നി​ക്കെ​തി​രാ​യ നീ​ക്ക​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് വേ​ണു​ഗോ​പാ​ലി​ന്‍റെ തീ​രു​മാ​നം. അ​തേ​സ​മ​യം ബ്ര​ഹ്മ​പു​ര​ത്തെ ജൈവ മാ​ലി​ന്യ സം​സ്ക​ര​ണ ക​രാ​ർ ഏ​റ്റെ​ടു​ത്ത സോ​ണ്‍​ട ഇ​ൻ​ഫ്രാ​ടെ​ക്ക് കോ​ർ​പറേ​ഷ​ൻ അ​നു​മ​തി ഇ​ല്ലാ​തെ​യാ​ണ് മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ന് ഉ​പ​ക​രാ​ർ ന​ൽ​കി​യ​തെ​ന്ന വി​ഷ​യ​ത്തി​ൽ കോ​ർ​പ്പറേ​ഷ​ൻ ഇ​ന്ന് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യേ​ക്കും.

Read More

എന്തൊരു വിധിയിത്‌… വല്ലാത്തൊരു ഗതിയിത്..! ക​ട​യി​ലേക്ക് വീ​ണ്ടും കാ​ർ ഇ​ടി​ച്ചു​ക​യ​റി; അ​സീ​സി​ന്‍റെ ദു​രി​ത​ത്തി​ന് മോ​ച​ന​മി​ല്ല

നെ​ടു​മ്പാ​ശേ​രി: അ​സീ​സി​ന്‍റെ ക​ട​യി​ൽ ര​ണ്ടു​ വ​ർ​ഷ​ത്തി​ന് ശേ​ഷം വീ​ണ്ടും കാ​ർ ഇ​ടി​ച്ചു​ക​യ​റി. അ​ത്താ​ണി -പ​റ​വൂ​ർ റോ​ഡി​ൽ ചു​ങ്കം ക​വ​ല​യി​ൽ യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഇ​ടി​ച്ചു ക​യ​റി​യ​ത്. വാ​ടാ​ന​പ്പി​ള്ളി​യി​ൽ നി​ന്നു വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന സു​ഹൃ​ത്തി​നെ യാ​ത്ര​യാ​ക്കാ​ൻ നെ​ടു​ന്പാ​ശേ​രി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. പാ​ല​പ്ര​ശേ​രി പീ​ടി​ക​പ്പ​റ​മ്പി​ൽ അ​സീ​സ് ന​ട​ത്തു​ന്ന ‘പി.​എം. സ്റ്റോ​ഴ്സി​ലേ​ക്കാ​ണ് കാ​ർ ഇ​ടി​ച്ചു​ക​യ​റി​യ​ത്. ക​ട​യു​ടെ ഷ​ട്ട​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. നാ​ല് ചി​ല്ല​ല​മാ​ര​ക​ളും, പ​ല​വ്യ​ജ്ഞ​ന​ങ്ങ​ളും, ബി​സ്ക്ക​റ്റു​ക​ളും, 300ഓ​ളം മു​ട്ട​ക​ളും ന​ശി​ച്ചു. പ​റ​വൂ​ർ ഭാ​ഗ​ത്തു നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ചു​ങ്കം ക​വ​ല​യി​ലെ കൊ​ടും​വ​ള​വ് അ​റി​യാ​തെ അ​സീ​സി​ന്‍റെ ക​ട​യി​ൽ ഇ​ടി​ച്ചു ക​യ​റു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഹൃ​ദ്രോ​ഗി​യാ​യ അ​സീ​സി​ന്‍റെ ക​ട​യി​ൽ നി​ത്യ​വും വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു​ക​യ​റു​ന്ന സം​ഭ​വം മാ​ധ്യ​മ​ങ്ങ​ളി​ൽ പ​തി​വു​വാ​ർ​ത്ത​യാ​യ​തോ​ടെ സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ട് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും അ​പ​ക​ട മു​ന്ന​റി​യി​പ്പ് ഫ്ലാ​ഷ് ബോ​ർ​ഡു​ക​ളും, സീ​ബ്രാ​ലൈ​ൻ റി​ഫ്ള​ക്ട​റു​ക​ളും, ക​ട​യു​ടെ…

Read More

അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മൂ​ന്നു മ​ര​ണം! പി​ണ​ർ​മു​ണ്ട നി​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ൽ; കാരണം…

കി​ഴ​ക്ക​മ്പ​ലം: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ കേ​ന്ദ്ര​ത്തി​നു സ​മീ​പ​മു​ള്ള പെ​രി​ങ്ങാ​ല പി​ണ​ർ​മു​ണ്ട​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന മൂ​ന്നു മ​ര​ണ​ങ്ങ​ൾ പ്ര​ദേ​ശ​വാ​സി​ക​ളെ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. മൂ​വ​രു​ടെ​യും പെ​ട്ടെ​ന്നു​ള്ള മ​ര​ണ​ത്തി​ന് കാ​ര​ണം ശ​രീ​ര​ത്തി​ൽ ഓ​ക്സി​ജ​ന്‍റെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി കു​റ​ഞ്ഞ​തി​നാ​ലാ​ണെ​ന്ന് മെ​ഡി​ക്ക​ൽ സം​ഘം വി​ല​യി​രു​ത്തി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വാ​യു മ​ലി​നീ​ക​ര​ണ​മാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പി​ണ​ര​മു​ണ്ട പ​ട​മു​ക​ൾ പ​രേ​ത​നാ​യ അ​യ്യ​പ്പ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ കാ​ർ​ത്യാ​യ​നി, പ​രേ​ത​നാ​യ കോ​യി​ക്ക​ൽ അ​ലി​യാ​രു​ടെ ഭാ​ര്യ പാ​ത്തു​മ്മ, കെ.​പി. കോ​യാ​മ്മ​ദ് ഹാ​ജി എ​ന്നി​വ​രാ​ണ് അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മ​രി​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ന് മു​മ്പ് പ​ള്ളി​ക്ക​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ദി​നം​പ്ര​തി 200ൽ ​താ​ഴെ രോ​ഗി​ക​ളാ​യി​രു​ന്നു ചി​കി​ത്സ തേ​ടി​യി​രു​ന്ന​തെ​ങ്കി​ൽ തീ​പി​ടി​ത്ത​ത്തി​ന് ശേ​ഷം 400ൽ ​കൂ​ടു​ത​ൽ പേ​രാ​ണ് പ​നി, ചു​മ, ചൊ​റി​ച്ചി​ൽ, തൊ​ണ്ട​വേ​ദ​ന, ത​ല​വേ​ദ​ന, ഛർ​ദി തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​വു​മാ​യി എ​ത്തു​ന്ന​ത്. പ്ര​ദേ​ശ​ത്തു നി​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടു​ന്ന​വ​ർ…

Read More