എ​ലി കൊ​ടു​ത്ത “പ​ണി’ ! ഹാ​ർ​ഡ് വെ​യ​ർ ഷോ​പ്പി​ൽ തീ​പി​ടി​ത്തം; സംഭവം കൊച്ചി എളമക്കരയില്‍

കൊ​ച്ചി: രാ​വി​ലെ ക​ട തു​റ​ന്ന ഉ​ട​മ വി​ഗ്ര​ഹ​ത്തി​നു മു​ന്നി​ൽ ക​ത്തി​ച്ചു​വ​ച്ച വി​ള​ക്കി​ലെ തി​രി എ​ലി കൊ​ണ്ടു​പോ​യി. ഈ ​തി​രി​യി​ൽ നി​ന്ന് തീ ​പ​ട​ർ​ന്ന് ക​ട​യ്ക്കു തീ​പി​ടി​ച്ചു. ഇ​ന്ന് രാ​വി​ലെ 9.30-ന് ​എ​ള​മ​ക്ക​ര പൊ​റ്റ​ക്കു​ഴി ജം​ഗ്ഷ​നി​ലെ ജ​യ ഹാ​ർ​ഡ് വെ​യ​ർ ഷോ​പ്പി​ലാ​ണ് എ​ലി​യു​ടെ തീ​ക്ക​ളി. രാ​ധാ​മ​ണി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഹാ​ർ​ഡ് വെ​യ​ർ ഷോ​പ്പ്. തീ ​പ​ട​രു​ന്ന​തു​ക​ണ്ട് ക​ട​യു​ട​മ ത​ന്നെ തീ ​അ​ണ​ച്ച​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഉ​ണ്ടാ​യി​ല്ല.

Read More

ചില വാഗ്ദാനങ്ങള്‍ നല്‍കി അടുത്തുകൂടി! വീ​ട്ട​മ്മ​യെ മാ​ന​ഹാ​നി​പ്പെ​ടു​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി പണംതട്ടി; യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് അ​റ​സ്റ്റി​ൽ

മു​ള​ന്തു​രു​ത്തി: വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും സ്വ​ർ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​നെ മു​ള​ന്തു​രു​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ള​ന്തു​രു​ത്തി പെ​രു​മ്പ​ള്ളി ക​ര​യി​ൽ രാ​ജ്ഭ​വ​ൻ വെ​ട്ടി​ക്കാ​ട്ട് ര​ജ്ഞി​ത് രാ​ജ​നെ(37)​യാ​ണ് മു​ള​ന്തു​രു​ത്തി പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​ൻ. സു​മി​ത​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് പി​റ​വം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ് ഇ​യാ​ൾ. താ​ൽ​കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന വീ​ട്ട​മ്മ​യെ ജോ​ലി സ്ഥി​ര​പ്പെ​ടു​ത്തി കൊ​ടു​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് അ​ടു​ത്തു​കൂ​ടി, മാ​ന​ഹാ​നി​പ്പെ​ടു​ത്തി ബ​ല​മാ​യി ഫോ​ട്ടോ​ക​ൾ എ​ടു​ത്ത് അ​ത് മ​റ്റു​ള്ള​വ​രെ കാ​ണി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തോ​ള​മാ​യി പ​ണം വാ​ങ്ങു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വീ​ട്ട​മ്മ മു​ള​ന്തു​രു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക്ക് ര​ണ്ടോ​ടെ​യാ​ണ് ര​ഞ്ജി​ത് രാ​ജ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ന​ടി​യെ ആ​ക്ര​മിച്ച കേ​സ്; കോ​ട​തി മാ​റ്റ​ത്തി​നെ​തി​രേ അ​തി​ജീ​വി​ത ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ നി​ല​വി​ൽ സി​ബി​ഐ കോ​ട​തി​യു​ടെ ചു​മ​ത​ല​യു​ള്ള പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സ് വി​ചാ​ര​ണ ന​ട​ത്തി​യാ​ൽ നീ​തി കി​ട്ടി​ല്ലെ​ന്നും അ​തി​ജീ​വി​ത. കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യി​ൽ​നി​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ലേ​ക്ക് മാ​റ്റ​രു​തെ​ന്നാ​ണ് അ​തി​ജീ​വി​ത​യു​ടെ ആ​വ​ശ്യം. ഇ​തു​സം​ബ​ന്ധി​ച്ച് അ​തി​ജീ​വി​ത ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി.സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി​യി​ലോ മ​റ്റേ​തെ​ങ്കി​ലും വ​നി​താ ജ​ഡ്ജി​യെ​ക്കൊ​ണ്ടോ വി​ചാ​ര​ണ ന​ട​ത്ത​ണ​മെ​ന്നാ​ണ് അ​തി​ജീ​വി​ത​യു​ടെ അ​പേ​ക്ഷ​യി​ലു​ള്ള​ത്. ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സി​ന് പ​ക​രം പു​തി​യ ജ​ഡ്ജി​നെ നി​യ​മി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ എ​റ​ണാ​കു​ളം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്. പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ആ​യ ഹ​ണി എം. ​വ​ർ​ഗീ​സ് സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി​യു​ടെ അ​ധി​ക ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി മാ​റ്റം ഉ​ണ്ടാ​കു​മെ​ങ്കി​ലും ന​ടി കേ​സി​ലെ തു​ട​ർ വി​ചാ​ര​ണ ന​ട​ത്തു​ക പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി​യാ​യ ഹ​ണി…

Read More

പി​ങ്ക് പോ​ലീ​സ് അ​പ​മാ​നി​ച്ച സം​ഭ​വം; സ​ർ​ക്കാ​രിന്‍റെ അ​പ്പീ​ൽ വീ​ണ്ടും കോ​ട​തി​യി​ൽ

കൊ​ച്ചി: ആ​റ്റി​ങ്ങ​ലി​ൽ എ​ട്ട് വ​യ​സു​കാ​രി​യെ​യും പി​താ​വി​നെ​യും പി​ങ്ക് പോ​ലീ​സ് അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന സിം​ഗി​ൾ ബ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബ​ഞ്ച് ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യി​ൽ നി​ന്നും ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ഈ​ടാ​ക്കി പെ​ണ്‍​കു​ട്ടി​ക്ക് ന​ൽ​കാ​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ര​ണ്ടാ​ഴ്ച മു​ൻ​പ് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ ഇ​ന്ന് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ക്കും.പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ര​ജി​ത​യി​ൽനി​ന്ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഒ​ന്ന​ര​ല​ക്ഷം രൂ​പ​യും കോ​ട​തി ചെ​ല​വു​ക​ൾ​ക്കാ​യി 25,000 രൂ​പ​യും ഈ​ടാ​ക്കാ​നാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ള്ള​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​യ്യു​ന്ന വ്യ​ക്തി​പ​ര​മാ​യ കു​റ്റ​ത്തി​ന് സ​ർ​ക്കാ​രി​ന് ബാ​ധ്യ​ത​യേ​ൽ​ക്കാ​നാ​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു അ​പ്പീ​ൽ. പ​രാ​തി​ക്കാ​രി​യാ​യ കു​ട്ടി​ക്ക് സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു സിം​ഗി​ൾ ബ​ഞ്ച് ഉ​ത്ത​ര​വ്.

Read More

കി​ഫ്ബി മ​സാ​ല​ബോ​ണ്ട് കേ​സ്; തോ​മ​സ് ഐ​സ​ക് 11-ന് ഹാ​ജ​രാ​ക​ണം; വീ​ണ്ടും ഇ​ഡി​യു​ടെ നോ​ട്ടീ​സ്

കൊ​ച്ചി: കി​ഫ്ബി മ​സാ​ല​ബോ​ണ്ട് കേ​സി​ൽ മു​ൻ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന് വീ​ണ്ടും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി (ഇ​ഡി) ന്‍റെ നോ​ട്ടീ​സ്. 11-ന് ​രാ​വി​ലെ കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​യാ​ണ് ര​ണ്ടാം ത​വ​ണ​യും ഇ​ഡി നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ജൂ​ലൈ 19-ന് ​ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​ദേ​ഹം ഹാ​ജ​രാ​യി​ല്ല. ത​പാ​ലി​ൽ അ​യ​ച്ച നോ​ട്ടീ​സ് കി​ട്ടി​യി​ല്ലെ​ന്നു പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ഇ-മെ​യി​ൽ മു​ഖാ​ന്ത​രം ഇ​ഡി നോ​ട്ടീ​സ് ന​ൽ​കി. മ​റ്റു ചി​ല പ​രി​പാ​ടി​ക​ൾ ഉ​ള്ള​തി​നാ​ൽ ഹാ​ജ​രാ​കാ​നാ​വി​ല്ലെ​ന്നു തോ​മ​സ് ഐ​സ​ക് മ​റു​പ​ടി​യും ന​ൽ​കി​യി​രു​ന്നു. കി​ഫ്ബി സി​ഇ​ഒ, ഡെ​പ്യൂ​ട്ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ​ക്ക് ര​ണ്ടു ത​വ​ണ നോ​ട്ടീ​സ് അ​യ​ച്ചെ​ങ്കി​ലും അ​വ​രും ഹാ​ജ​രാ​യി​ല്ല. പി​ന്നീ​ട് ഇ​ഡി അ​തീ​വ ര​ഹ​സ്യ​മാ​യി ഇ​വ​രി​ൽ നി​ന്ന് മൊ​ഴി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തോ​മ​സ് ഐ​സ​ക്കി​നെ​യും വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.

Read More

അ​ഞ്ച് മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെടുത്തി കോ​സ്റ്റ് ഗാ​ര്‍​ഡ്;  വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത് പൊ​ന്നാ​നി സ്വ​ദേ​ശി​കൾ

വൈ​പ്പി​ന്‍: ക​ട​ല്‍​ക്ഷോ​ഭ​ത്തി​ല്‍​പെ​ട്ട് ര​ണ്ട് എ​ന്‍​ജി​നു​ക​ളും ത​ക​രാ​റി​ലാ​യി ആ​ഴ​ക്ക​ട​ലി​ല്‍ ഒ​ഴു​കി ന​ട​ന്ന മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ത്തെ​യും അ​തി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് മ​ത്സ്യ ​തൊ​ഴി​ലാ​ളി​ക​ളെ​യും കോ​സ്റ്റ് ഗാ​ര്‍​ഡ് ര​ക്ഷ​പ്പെ​ടു​ത്തി കൊ​ച്ചി​യി​ലെ​ത്തി​ച്ചു. ക​ഴി​ഞ്ഞ​മാ​സം 30ന് ​പൊ​ന്നാ​നി​യി​ല്‍നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പു​റ​പ്പെ​ട്ട റാ​ഷി​ദാ മോ​ള്‍ എ​ന്ന വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. പൊ​ന്നാ​നി വ​ള്ളു​വ​ന്‍​പ​റ​മ്പി​ല്‍ പ​ടി​ഞ്ഞാ​റേ​ക്ക​ര ബാ​ല​ന്‍ – 60, താ​നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഇ​ല്ല​ത്തു​പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് ഫ​ബി​ന്‍ ഷാ​ഫി – 38, കു​റ്റി​യാം മാ​ട​ത്ത് ഹ​സീ​ന്‍​കോ​യ – 45, ചെ​റി​യ​ക​ത്ത് അ​ബ്ദു​ള്‍ റ​സാ​ക്ക് – 42, ഇ​ല്ല​ത്തു​പ​റ​മ്പി​ല്‍ അ​ബ്ദു​ള്ള – 58 എ​ന്നി​വ​രാ​ണ് വ​ള്ള​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ കൊ​ച്ചി​ക്ക് പ​ടി​ഞ്ഞാ​റ് 26 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ ഒ​ഴു​കി ന​ട​ന്നി​രു​ന്ന വ​ള്ള​ത്തെ കോ​സ്റ്റ് ഗാ​ര്‍​ഡിന്‍റെ അ​ര്‍​നേ​ഷ് എ​ന്ന ക​പ്പ​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന കോ​സ്റ്റ് ഗാ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം കൊ​ച്ചി​യി​ലെ​ത്തി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പി​ന്നീ​ട് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി…

Read More

തെ​രു​വു​നാ​യ​യെ ബൈ​ക്കി​നു പി​ന്നി​ല്‍ കെ​ട്ടി റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച​താ​യി പ​രാ​തി;ചോദ്യം ചെയ്തയാൾക്ക് ഭീഷണി

ചെ​റാ​യി: തെ​രു​വു​നാ​യ​യെ മോ​ട്ടോ​ര്‍ ബൈ​ക്കി​നു പി​ന്നി​ല്‍ കെ​ട്ടി​വ​ലി​ച്ചി​ഴ​ച്ച​താ​യി പ​രാ​തി. മു​ന​മ്പം ര​വീ​ന്ദ്ര പാ​ല​ത്തി​നു സ​മീ​പം ബീ​ച്ച് റോ​ഡി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​തേ തു​ട​ര്‍​ന്ന് നാ​യ​യു​ടെ കൈ​കാ​ലു​ക​ള്‍ ഉ​ര​ഞ്ഞ് പൊ​ട്ടി ര​ക്തം ഒ​ലി​ച്ചു. സ​മീ​പ​ത്താ​യി പീ​ലിം​ഗ് ഷെ​ഡ് ന​ട​ത്തു​ന്ന​യാ​ളാ​ണ് ഈ ​ക്രൂ​ര​ത ചെ​യ്ത​തെ​ന്ന് പ​രി​സ​ര​വാ​സി​ക​ള്‍ അ​റി​യി​ച്ചു. ചി​ല​ര്‍ ഇ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്. സം​ഭ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ദ​യ അ​നി​മ​ല്‍ വെ​ല്‍​ഫ​യ​ര്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ജെ. കൃ​ഷ്ണ​ന്‍ സ്ഥ​ല​ത്തെ​ത്തി നാ​യ​യെ ചെ​റാ​യി​യി​ലെ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ട്‌​പോ​യി ചി​കി​ത്സ ന​ല്‍​കി. മു​ന​മ്പം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്ന് ഇ​ദേ​ഹം അ​റി​യി​ച്ചു.

Read More

ട്രോ​ളിം​ഗ് നി​രോ​ധ​നം പി​ൻ​വ​ലി​ച്ച​തി​നു​ശേ​ഷം ക​ട​ലി​ൽ പോ​യ ബോ​ട്ടു​ക​ളെ​ത്തി; കി​ളി​യും കി​നാ​വ​ള്ളി​യു​മാ​യി

വൈ​പ്പി​ൻ:ട്രോ​ളിം​ഗ് നി​രോ​ധ​നം പി​ൻ​വ​ലി​ച്ച​തി​നു​ശേ​ഷം ക​ട​ലി​ൽ പോ​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ തി​രി​കെ എ​ത്തി​യ​ത് നി​റ​യെ കി​ളി​മീ​നും കി​നാ​വ​ള്ളി​യു​മാ​യി. കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തി​നാ​ൽ ബോ​ട്ടു​ക​ൾ പ​ല​തും നേ​ര​ത്തെ തീ​ര​മ​ണ​ഞ്ഞി​രു​ന്നു. മു​ന​ന്പ​ത്തെ ര​ണ്ട് ഹാ​ർ​ബ​റു​ക​ളി​ലു​മാ​യി 100ൽ ​പ​രം ബോ​ട്ടു​ക​ളാ​ണ് അ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​ത്സ്യ ക​ച്ച​വ​ടം ന​ട​ന്ന​ത്. കാ​ള​മു​ക്ക് മു​രു​ക്കും​പാ​ടം മേ​ഖ​ല​ക​ളി​ലും 30 ഓ​ളം ബോ​ട്ടു​ക​ൾ എ​ത്തി​യി​രു​ന്നു. കാ​ള​മു​ക്കി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ത​ന്നെ ക​ച്ച​വ​ട​വും ന​ട​ന്നു. ഇ​ട​ത്ത​രം കി​ളി​മീ​നു​ക​ളാ​ണ് മി​ക്ക​ബോ​ട്ടു​ക​ൾ​ക്കും ല​ഭി​ച്ച​ത്. കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തി​നാ​ൽ മി​ക്ക ബോ​ട്ടു​ക​ളും ര​ണ്ടോ മൂ​ന്നോ വ​ല​ക​ൾ വ​ലി​ച്ച​ശേ​ഷം കി​ട്ടി​യ മ​ത്സ്യ​വു​മാ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Read More

ആ​ലു​വ ശി​വ​ക്ഷേ​ത്രം മു​ങ്ങി;പെ​രി​യാ​ർ തീ​ര​ങ്ങ​ളി​ൽ ആ​ശ​ങ്ക;  കൺട്രോൾ റൂം തുറന്നു

  ആ​ലു​വ: കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച 2018ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​നു ശേ​ഷം പെ​രി​യാ​ർ തീ​ര​ങ്ങ​ളി​ൽ ആ​ശ​ങ്ക പ​ട​ർ​ത്തി വീ​ണ്ടു​മൊ​രു ആ​ഗ​സ്റ്റ് കൂ​ടി. പെ​രി​യാ​റി​ന്‍റെ തീ​ര​ത്ത ശി​വ​രാ​ത്രി മ​ണ​പ്പു​റം മ​ഹാ​ദേ​വ ക്ഷേ​ത്രം പൂ​ർ​ണ​മാ​യും മു​ങ്ങി​യ​തോ​ടെ ഇ​രു​ക​ര​ക​ളി​ലു​ള്ള​വ​രും കൂ​ടു​ത​ൽ പ​രി​ഭ്രാ​ന്തി​യി​ലാ​യി. പെ​രി​യാ​ർ നി​റ​ഞ്ഞ് ക​വി​ഞ്ഞ​തോ​ടെ വെ​ള്ളം ചെ​റു തോ​ടു​ക​ളി​ലൂ​ടെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ക​യാ​ണ്. നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​തോ​ടെ പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത്.​ഇ​ന്ന് രാ​വി​ലെ​യോ​ടെ​യാ​ണ് വെ​ള്ളം കൂ​ടി​യ​ത്. ഇ​തേ തു​ട​ർ​ന്ന് മ​ണ​പ്പു​റ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. മ​ണ​പ്പു​റം ക്ഷേ​ത്ര​ത്തി​ലും വെ​ള്ളം ക​യ​റി. ഇ​ടു​ക്കി ജി​ല്ല​യി​ല​ട​ക്കം ശ​ക്ത​മാ​യി പെ​യ്യു​ന്ന മ​ഴ​യാ​ണ് പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ ഇ​ട​യാ​ക്കി​യ​ത്. പു​ഴ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ചി​ല നേ​ര​ങ്ങ​ളി​ൽ ക​ല​ങ്ങി മ​റി​ഞ്ഞാ​ണ് ഒ​ഴു​കി​യി​ര​ന്ന​ത്. ചെ​ളി​യു​ടെ അ​ള​വ് 100 ക​ട​ന്നാ​ൽ ജ​ല​ശു​ദ്ധീ​ക​ര​ണ​ത്തെ ബാ​ധി​ക്കു​മെ​ന്ന് ആ​ലു​വ ജ​ല​ശു​ദ്ധീ​ക​ര​ണ കേ​ന്ദ്രം അ​റി​യി​ക്കു​ന്നു. പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത് തീ​ര​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്. ര​ണ്ടു ദി​വ​സം ഇ​ട​ത​ട​വി​ല്ലാ​തെ മ​ഴ പെ​യ്ത​പ്പോ​ഴേ​ക്കും…

Read More

ക​ള​മ​ശേ​രി ബ​സ് ക​ത്തി​ക്ക​ൽ കേ​സ്: രണ്ട് പ്രതികൾക്ക് ഏഴ് വർഷം തടവ്

കൊ​ച്ചി: ക​ള​മ​ശേ​രി ബ​സ് ക​ത്തി​ക്ക​ൽ കേ​സി​ൽ  പ്രതികൾക്ക് തടവും പിഴയും. കേ​സി​ലെ പ്ര​തി​ക​ളാ​യ ത​ടി​യ​ന്‍റ​വി​ട ന​സീ​ർ, സാ​ബി​ർ ബു​ഖാ​രിക്ക്  എന്നിവർക്ക് ഏഴുവർഷവും താ​ജു​ദീ​ന്  ആറുവർഷം തടവുമാണ് ശിക്ഷ. എ​ൻ​ഐ​എ ചു​മ​ത്തി​യ കു​റ്റ​ങ്ങ​ൾ സ​മ്മ​തി​ക്കു​ന്ന​താ​യി പ്ര​തി​ക​ൾ കോ​ട​തി​യെ അ​റി​യി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​തെ​യാ​ണ് മൂ​ന്ന് പ്ര​തി​ക​ൾ​ക്ക് കോ​ട​തി ശി​ക്ഷ വി​ധി​ക്കു​ന്ന​ത്. ത​ടി​യ​ന്‍റ​വി​ട ന​സീ​ർ, സൂ​ഫി​യ മ​ദ​നി ഉ​ൾ​പ്പ​ടെ കേ​സി​ൽ 13 പ്ര​തി​ക​ളു​ണ്ട്. ഇ​തി​ൽ അ​ഞ്ചാം പ്ര​തി അ​നൂ​പ് കു​റ്റ സ​മ്മ​തം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് നേ​ര​ത്തെ ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. പ്ര​തി​പ്പ​ട്ടി​ക​യി​ൽ ബാ​ക്കി​യു​ള്ള​വ​ർ ഇ​നി വി​ചാ​ര​ണ നേ​രി​ട​ണം.2005 സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. എ​റ​ണാ​കു​ളം കെ​എ​സ്ആ​ർ​ടി​സി ബ​സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് സേ​ല​ത്തേ​ക്ക് പു​റ​പ്പെ​ട്ട ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സ് ആ​ണ് രാ​ത്രി 9.30ന് ​പ്ര​തി​ക​ൾ തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട്ടി​യെ​ടു​ത്ത​ത്. യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ട്ട ശേ​ഷം ബ​സ് പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. കോ​യ​ന്പ​ത്തൂ​ർ സ്ഫോ​ട​ന​കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന പി​ഡി​പി…

Read More