ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ മദ്രസ അധ്യാപകനും, ഓട്ടോ ഡ്രൈവറും പോലീസിന്റെ പിടിയിലായി. പെരുമ്പാവൂരിൽ താമസിക്കുന്ന തൊടുപുഴ ഇടവെട്ടി വാഴമറ്റം അബ്ദുൾ സലാം(52), ഓട്ടോ ഡ്രൈവർ ഈസ്റ്റ് കടുങ്ങല്ലൂർ കാട്ടിലെപറമ്പിൽ രഞ്ജിത്(28) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. പീഡനം സംബന്ധിച്ച വിവരം വിദ്യാർഥിനി സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് വെളിപ്പെടുത്തിയത്. 2019ൽ ആയിരുന്നു സംഭവം. സ്കൂൾ അധികൃതരുടെ പരാതിയെത്തുടർന്ന് സിഐ എൽ. അനിൽകുമാർ, എസ്ഐമാരായ എം.എസ്. ഷെറി, അബ്ദുൾ റൗഫ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read MoreCategory: Kochi
അമിതവേഗം, അശ്രദ്ധ, മദ്യപിച്ചും മൊബൈലില്‍ സംസാരിച്ചുമുള്ള ഡ്രൈവിംഗ്…; കോട്ടയം-എറണാകുളം റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥ!
കടുത്തുരുത്തി: വാഹനതിരക്കേറിയ കോട്ടയം-എറണാകുളം റോഡില്‍ അപകടങ്ങള്‍ തുടര്‍കഥയാവുന്നു. അമിതവേഗവും അശ്രദ്ധയും മദ്യപിച്ചും മൊബൈല്‍ ഫോണില്‍ സംസാരിച്ചുമുള്ള ഡ്രൈവിംഗുമെല്ലാമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. മിനിറ്റുകള്‍ ലാഭിക്കാന്‍ വേണ്ടി പായുന്ന സ്വകാര്യ ബസുകളുടെ ഡ്രൈവര്‍മാര്‍ പോലും മത്സരയോട്ടത്തിനിടെയിലും ഫോണില്‍ സംസാരിച്ചുക്കൊണ്ട് ബസ് ഓടിക്കുന്നത് പതിവ് കാഴ്ച്ചയാണ്. ചരക്കു വാഹനങ്ങള്‍ ഓടിക്കുന്നവരും ടിപ്പര്‍ ലോറി ഡ്രൈവര്‍മാരുമെല്ലാം ഫോണ്‍ ഉപയോഗിച്ചു വാഹനമോടിക്കുന്നത് പതിവാണെന്നു യാത്രക്കാര്‍ പറയുന്നു. നൂറുകണക്കിന് യാത്രക്കാരുടെ ജീവന് വച്ചാണ് ഇവരുടെ ഡ്രൈവിംഗെന്നത് ഗൗരവം വര്‍ധിപ്പിക്കുകയാണ്. കാര്യമായ മുന്‍പരിചയമില്ലാതെ..പലരും മദ്യലഹരിയിലാണ് വാഹനമോടിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. സ്വകാര്യബസുകള്‍ ഓടിക്കുന്ന പല ഡ്രൈവര്‍മാര്‍ക്കും വേണ്ടത്ര പരിചയമോ, പരിശീലനമോ ഇല്ലാത്തവരാണെന്നും പരാതിയുണ്ട്. ലൈസന്‍സ് പോലുമില്ലാതെ സ്വകാര്യ ബസുകള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരും ഈ റൂട്ടില്‍ നിരവധിയാണ്. ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്ത സാഹചര്യമുണ്ടാവുമ്പോള്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത ചെറുപ്പക്കാരെ ബസുകള്‍ ഓടിക്കാന്‍ ഏല്പിക്കുന്നതും അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയാണ്. യാതൊരുവിധ ഗതാഗത നിയമങ്ങളും…
Read Moreമങ്കിപോക്സ് ; കൊച്ചിയിൽ ലക്ഷണം കണ്ടെത്തിയ നാലു പേരിൽ ഒരാൾക്ക് ചിക്കൻപോക്സ്;അതീവ ജാഗ്രതയിൽ നെടുമ്പാശേരി വിമാനത്താവളം
നെടുമ്പാശേരി: വിദേശ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് രാജ്യാന്തര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ മങ്കി പോക്സ് ലക്ഷണങ്ങൾ കണ്ടെത്തിയതിൽ ഒരാൾക്ക് ചിക്കൻപോക്സാണെന്ന് സ്ഥിരീകരണം. യുകെ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നെത്തിയ യാത്രക്കാർക്കാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഇതിൽ യുകെയിൽ നിന്നെത്തിയ തൃശൂർ ജില്ലക്കാരനായ യാത്രക്കാരനാണ് വൈറോളജി പരിശോധനാ ഫലത്തിൽ ചിക്കൻപോക്സ് സ്ഥിരീകരിച്ചത്. ഇയാളോടൊപ്പം എത്തിയ കുടുംബാംഗങ്ങളായ മൂന്നു പേരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നു. സൗദിയിൽനിന്ന് എത്തിയ മൂന്നു പേരുടെ പരിശോധനാ ഫലമാണ് ഇനി ലഭിക്കാനുള്ളത്. കുന്നംകുളം സ്വദേശികളായ ഇവരെ നിരീക്ഷണത്തിനായി തൃശൂർ മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ സാന്പിളുകൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. വിശേദ രാജ്യങ്ങളിൽനിന്നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്. പ്രാഥമിക പരിശോധനയിൽ നാല് യാത്രക്കാർക്ക് മങ്കി പോക്സ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് അതീവ ജാഗ്രതാ നിർദേശമാണ് ആരോഗ്യ വിഭാഗത്തിന്…
Read Moreസൂപ്പർവൈസർ ആറുലക്ഷം രൂപ തട്ടിയെടുത്ത കേസ്; സമാനരീതിയിൽ തട്ടിപ്പ് നടത്തിയോയെന്ന് അന്വേഷണം
കൊച്ചി: ചേരാനല്ലൂരിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് സെക്യൂരിറ്റി ഏജൻസിയിൽ സൂപ്പർ വൈസറായി ജോലി ചെയ്യുന്നതിനിടെ വിവിധ സ്ഥാപനങ്ങളിൽ നിന്നും ഏജൻസിയുടെ പേരിൽ പണം വാങ്ങി മുങ്ങിയ പ്രതിയെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നു. ഇയാൾ സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിലന്പൂർ ചന്തക്കുന്ന് സ്വദേശി അനിൽ കുമാറാണ് (52) ചേരാനല്ലൂർ പോലീസിന്റെ പിടിയിലായത്. ഏജൻസിയുമായി കരാറുള്ള എറണാകുളത്തെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് ആറു ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. സംഭവത്തിനുശേഷം എറണാകുളത്ത് നിന്നു കടന്നു കളഞ്ഞ പ്രതി പാലക്കാട് മറ്റൊരു കന്പനിയിൽ സെക്യൂരിറ്റി ആയി ജോലി ചെയ്തു വരവെയായിരുന്നു അറസ്റ്റ്. എറണാകുളം സെൻട്രൽ എസിപി സി.ജയകുമാറിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ ചേരാനല്ലൂർ പോലീസ് ഇൻസ്പെക്ടർ കെ.ജി. വിപിൻ കുമാർ, എസ്ഐമാരായ തോമസ് കെ. സേവ്യർ, എ.കെ. എൽദോ , പി.പി.…
Read Moreസംവിധായകൻ പീഡനക്കേസിൽ പെട്ടെന്ന് കരുതി സിനിമയുടെ പ്രദർശനാനുമതി തടയാനാവില്ല; പീഡനക്കാരിയുടെ ഹര്‍ജി തള്ളി
കൊച്ചി: പീഡനക്കേസില്‍ പ്രതിയായ സംവിധായകന് ലിജു കൃഷ്ണയുടെ പടവെട്ട് എന്ന പുതിയ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ യുവതി നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ലിജു കൃഷ്ണയ്ക്കെതിരേ ക്രിമിനല്‍ കേസ് നിലവിലുണ്ടെന്നും വിചാരണ പൂര്‍ത്തിയാകുന്നതുവരെ ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നും യുവതി ആവശ്യപ്പെട്ടെങ്കിലും ജസ്റ്റീസ് വി.ജി അരുണ്‍ ഈയാവശ്യങ്ങള്‍ നിരസിക്കുകയായിരുന്നു. നിവിന്‍ പോളി നായകനായ പടവെട്ട് എന്ന സിനിമയുടെ തിരക്കഥയിലുള്‍പ്പെടെ വിലയേറിയ നിര്‍ദേശങ്ങളും സഹായങ്ങളും താന്‍ നല്‍കിയിട്ടുണ്ടെന്നും ഇവയുടെ ക്രെഡിറ്റ് തട്ടിയെടുത്ത് ലിജുകൃഷ്ണ ചിത്രം പുറത്തിറക്കുന്നത് തന്നോടു കാട്ടുന്ന നീതികേടാണെന്നും യുവതി ആരോപിച്ചിരുന്നു. പടവെട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന ഘട്ടത്തിലാണ് യുവതി ലിജുവിനെതിരേ പരാതി നല്‍കിയത്. 2020 മുതല്‍ സംവിധായകന് തന്നെ പീഡിപ്പിച്ചെന്നാരോപിച്ചാണ് യുവതി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് കണ്ണൂരിലെ ചിത്രത്തിന്റെ ലൊക്കേഷനില്‍നിന്ന് ലിജുവിനെ അറസ്റ്റും ചെയ്തിരുന്നു. ഈ സിനിമയുടെ ലൊക്കേഷനില്‍ ആഭ്യന്തര പരാതി സമിതി…
Read Moreഅരൂരിലെ ലഹരിവേട്ട ! പിടിയിലായ മൂന്നംഗസംഘത്തിനൊപ്പം പിറ്റ്ബുള്‍ നായയും
അരൂര്‍: അരൂരില്‍ 11 ലക്ഷം രൂപയിലധികം വിലവരുന്ന എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവയുമായി പിടിയിലായ മൂന്നംഗ സംഘത്തിനൊപ്പം പിറ്റ്ബുള്‍ നായയും. വാഹനപരിശോധനയ്ക്കു വരുന്നവരെ ഭയപ്പെടുത്താനാണ് കാണുമ്പോള്‍ തന്നെ ഭീകരത തോന്നുന്ന നായയെ ഇവര്‍ കൂടെ കൂട്ടിയത്. പിടികൂടിയ വാഹനത്തിന്റെ പിന്‍സീറ്റില്‍ ഇരുത്തിയ നിലയിലായിരുന്നു നായ. ഉടമസ്ഥരോടു മാത്രം ഇണങ്ങി നില്ക്കുന്ന നായ ഭക്ഷണം ഒന്നും കഴിക്കാതിരിക്കുന്ന സാഹചര്യം വരുമെന്നതിനാല്‍ പ്രതികളുടെ ബന്ധുക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം വിടുകയായിരുന്നു. അവശ്യം വേണ്ട സാഹചര്യത്തില്‍ ഹാജരാക്കാമെന്ന് എഴുതി വാങ്ങിയശേഷമാണ് നായയെ കൈമാറിയതും. നീലഗിരി എരുമാട് സ്റ്റെഫിന് (25), കാസര്‍ഗോഡ് കുറോക്കാട് റെയ്സാ മന്‍സിലില്‍ മുഹമ്മദ് റസ്താന്‍ (27), കണ്ണൂര്‍ കൊഴുമല്‍ കരപ്പാത്ത് അഖില്‍ (25) എന്നിവരെയാണ് ഇന്നലെ 180ഗ്രാം എംഡിഎംഎയും 100 ഗ്രാം ഹാഷിഷ് ഓയിലും സഹിതം എരമല്ലൂരിലെ പഴയ നിക്കോളസ് ആശുപത്രിക്കു സമീപത്തുനിന്നും പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിരുന്നു.…
Read Moreധർമപുരിയിൽ രണ്ട് മലയാളികൾ വെട്ടേറ്റ് മരിച്ച സംഭവം! കൊലപാതകത്തിലേക്ക് നയിച്ചത് വസ്തുക്കച്ചവടത്തെ തുടർന്നുള്ള തർക്കമോ?
വരാപ്പുഴ: തമിഴ്നാടിലെ സേലം ധർമപുരിയിൽ രണ്ട് മലയാളികൾ വെട്ടേറ്റ് മരിച്ച സംഭവത്തിൽ കൊലപാതകത്തിലേക്ക് നയിച്ചത് വസ്തുക്കച്ചവടത്തെ തുടർന്നുള്ള തർക്കമെന്ന് സംശയം. വരാപ്പുഴ വലിയവീട്ടിൽ ട്രാവൽസ് ഉടമ ശിവകുമാർ പൈ, സുഹൃത്തായ തിരുവനന്തപുരം കുന്നുകുഴി സ്വദേശി നെവിൽ ജി. ക്രൂസ് എന്നിവരെയാണ് സേലം ധർമപുരിയിൽ വനമേഖലയോട് ചേർന്നുള്ള റോഡരികിൽ ചൊവ്വാഴ്ച വൈകിട്ടോടെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ ഉപയോഗിച്ചിരുന്ന കാറിൽനിന്നും പോലീസ് മോബൈൽ ഫോണും തമിഴ്നാട്ടിൽ നടത്തിയ വസ്തു ഇടപാടിന്റെ രേഖകളും പോലീസിന് കണ്ടെടുത്തു. ഊട്ടിയിലെ വസ്തു വിൽക്കാനുള്ള കരാർ ഒപ്പിട്ടെന്നും തിങ്കളാഴ്ച പണം ലഭിക്കുമെന്നും നെവിൽ ഒരു സുഹൃത്തിനെ വിളിച്ച് അറിയിച്ചിരുന്നു. ടൂറിസ്റ്റ് ബസ് വ്യവസായി ആയിരുന്ന ശിവകുമാർ പൈ അടുത്ത കാലത്തായി വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. പണം കടമായും കച്ചവടത്തിനായും വാങ്ങിയത് തിരിച്ചു നൽകാത്തതിനെ ചൊല്ലി വരാപ്പുഴ പോലീസിൽ പരാതികൾ ഉണ്ടായിരുന്നു. തമിഴ്നാട് സ്വദേശികളിൽനിന്നും…
Read Moreപണിപാളി! നാല് കോഴിയെ വിഴുങ്ങി പുറത്ത് കടക്കാനാവാതെ കോഴിക്കൂട്ടിൽ കുരുങ്ങി; മലന്പാന്പിനെ പിടികൂടി കാട്ടിലയച്ചു
കോതമംഗലം: നാല് കോഴിയെ വിഴുങ്ങി പുറത്ത് കടക്കാനാവാതെ കോഴിക്കൂട്ടിൽ കുരുങ്ങിയ മലന്പാന്പിനെ പിടികൂടി കാട്ടിലയച്ചു. ഭൂതത്താൻകെട്ട് ബോട്ട് ജട്ടിക്ക് സമീപം ചെന്പിൽ പ്രിൻസിന്റെ കോഴിക്കൂട്ടിലാണ് മലന്പാന്പ് കയറികൂടിയത്. ഇന്നലെ രാവിലെയാണ് വീട്ടുകാർ പാന്പിനെ കോഴിക്കൂട്ടിൽ കണ്ടത്. അഞ്ച് കോഴികളുണ്ടായിരുന്നതിൽ നാലിനേയും പാന്പ് അകത്താക്കിയിരുന്നു. ഒരു കോഴിയെ ചത്തനിലയിൽ കൂടിനുള്ളിൽതന്നെ കണ്ടെത്തി. പാന്പ് പിടിത്തത്തിൽ വിദഗ്ധനായ മാർട്ടിൻ മേക്കമാലിയാണ് മലന്പാന്പിനെ കൂടിനുള്ളിൽനിന്നു പിടികൂടിയത്. രാത്രി കോഴിക്കൂട്ടിൽ കടന്ന മലന്പാന്പിന് കോഴികളെ വിഴുങ്ങിയശേഷം പുറത്തേക്കുപോകാൻ കഴിയാതിരുന്നതാണ് പ്രശ്നമായത്. 10 അടിയിലേറെ നീളമുള്ള പാന്പായിരുന്നു. പാന്പിനെ പിന്നീട് വനപാലകരുടെ നേതൃത്വത്തിൽ വനത്തിൽ തുറന്നുവിട്ടു.
Read More‘ചില്ലറ’യല്ല ചില്ലറക്ഷാമം! എടിഎമ്മുകളിൽ 500ന്റെയും 2,000ന്റെയും നോട്ടുകള്‍ മാത്രം
കൊച്ചി: ഡിജിറ്റല്‍ പണ ഇടപാടുകള്‍ വ്യാപകമായതോടെ ചില്ലറക്ഷാമം രൂക്ഷം. ചെറിയ തുകകളുടെ കൈമാറ്റത്തിനുപോലും ആളുകള്‍ ഡെബിറ്റ് കാര്‍ഡ്, ഫോണ്‍പേ സൗകര്യം പ്രയോജനപ്പെടുത്താന്‍ തുടങ്ങിയതോടെ വ്യാപാരസ്ഥാപനങ്ങളില്‍ ചില്ലറയ്ക്കും ചെറുനോട്ടുകള്ക്കും കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. 200 ന്റെയും നൂറിന്റെയും നോട്ടുകള്ക്കുപോലും ദൗര്‍ലഭ്യമുണ്ട്. ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങളില്ലാത്ത ചെറുകിട കച്ചവടക്കാരെയാണ് ചില്ലറക്ഷാമം ഏറ്റവും കൂടുതലായി ബാധിച്ചിരിക്കുന്നത്. മുമ്പൊക്കെ അടുത്ത കടകളിലേക്ക് വിട്ടാല്‍ ചില്ലറ ലഭിക്കുമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഒരിടത്തുംതന്നെ ചില്ലറ കിട്ടാനില്ലെന്നും എറണാകുളം നോര്‍ത്തിലെ ഒരു ഹോട്ടല്‍ ഉടമ പറഞ്ഞു. ബില്‍ ഡിജിറ്റലായി അടയ്ക്കുന്നത് സ്ഥാപന ഉടമകള്‍ക്കു സ്വീകാര്യമാണെങ്കിലും നേരിട്ട് പണമായി അടയ്ക്കുന്നവര്‍ ബാലന്‍സ് പണം ഡിജിറ്റലായി സ്വീകരിക്കാന്‍ തയാറാകാറില്ല. ബാങ്ക് എടിഎമ്മുകളില്പോലും ചെറിയ തുകകളുടെ നോട്ടുകള്‍ ലഭ്യമല്ല. 500 ന്റെയും 2,000ന്റെയും നോട്ടുകള്‍ മാത്രമാണ് പല എടിഎമ്മുകളിലും കിട്ടൂ. ടിക്കറ്റെടുക്കുമ്പോള്‍ ചില്ലറയില്ലാത്തതിന്റെ പേരില്‍ ബസുകളില്‍പോലും ഫോണ്‍ പേയിലൂടെ ബാലന്‍സ് നല്കുന്ന…
Read Moreവിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ പി ജയരാജന് എട്ടിന്റെ പണി കൊടുത്ത് ഇൻഡിഗോ
കൊച്ചി: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരെ നടപടി. ഇൻഡിഗോ വിമാനത്തിൽ ജയരാജന് മൂന്നാഴ്ചത്തെ വിലക്കേർപ്പെടുത്തി. പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ വിലക്കും ഏർപ്പെടുത്തി. എന്നാൽ ഇതുസംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ജയരാജന്റെ പ്രതികരണം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം നടത്തിയത്. പിന്നാലെ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഇ.പി. ജയരാജൻ പ്രതിഷേധക്കാരെ തള്ളി വീഴ്ത്തുകയും ചെയ്തു.
Read More