10 വ​യ​സുകാരന്റെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ൽ​! ത​നി​യെ നീ​ങ്ങി​യ ബ​സ് നി​ർ​ത്തി സ​ഹ​പാ​ഠി​ക​ളെ ര​ക്ഷി​ച്ച് ആ​ദി​ത്യ​ൻ; കാലടിയില്‍ നടന്ന സംഭവം ഇങ്ങനെ…

കാ​ല​ടി: വി​ദ്യാ​ർ​ഥി​യാ​യ 10 വ​യ​സു​ള്ള ആ​ദി​ത്യ​ന്‍റെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ൽ​മൂ​ലം വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ഡ്രൈ​വ​ർ ഇ​ല്ലാ​ത്ത സ​മ​യ​ത്ത് നീ​ങ്ങി​ത്തു​ട​ങ്ങി​യ സ്​കൂ​ൾ ബ​സി​ന്‍റെ ബ്രേ​ക്ക് ച​വി​ട്ടി നി​ർ​ത്തി സ​ഹ​പാ​ഠി​ക​ളു​ടെ ര​ക്ഷ​ക​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ആ​ദി​ത്യ​ൻ. ശ്രീ​മൂ​ല​ന​ഗ​രം അ​ക​വൂ​ർ സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ൾ ക​ഴി​ഞ്ഞ് കു​ട്ടി​ക​ൾ വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​യി ബ​സി​ൽ ക​യ​റി​യി​രി​ക്കു​ക​യാ​യി​രു​ന്നു. ചെ​റി​യ ഇ​റ​ക്ക​മു​ള്ള ഭാ​ഗ​ത്താ​ണ് ബ​സ് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്. ഡ്രൈ​വ​ർ ചാ​യ കു​ടി​ക്കാ​നാ​യി അ​ടു​ത്ത ക​ട​യി​ൽ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ബ​സ് പ​തു​ക്കെ നീ​ങ്ങി​തു​ട​ങ്ങി​യി​രു​ന്നു. ബ​സി​ലെ കു​ട്ടി​ക​ൾ ക​ര​ച്ചി​ലും ബ​ഹ​ള​വു​മാ​യി ഒ​ച്ച​വ​ച്ചു. ഗ്രൗ​ണ്ടി​ൽ കി​ട​ന്ന ബ​സ് ത​നി​യെ നീ​ങ്ങു​ന്ന​ത് ക​ണ്ട് ആ​ദി​ത്യ​ൻ ഓ​ടി​വ​ന്നു വ​ണ്ടി​യി​ൽ ക​യ​റി ബ്രേ​ക്ക് ച​വി​ട്ടി വാ​ഹ​നം നി​ർ​ത്തു​ക​യാ​യി​രു​ന്നു. 25 ഓ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ശ്രീ​മൂ​ല​ന​ഗ​രം പ​ഞ്ചാ​യ​ത്തി​ലെ ശ്രീ​ഭൂ​ത​പു​രം വാ​രി​ശേ​രി വീ​ട്ടി​ൽ രാ​ജേ​ഷി​ന്‍റെ മ​ക​നാ​ണ് ആ​ദി​ത്യ​ൻ.

Read More

ഡ്യൂ​ട്ടി ഓ​വ​ർ ആ​ക്കേ​ണ്ട..! പോ​ലീ​സു​കാ​ർ കു​ഴ​ഞ്ഞു​വീ​ഴു​ന്നു; ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: ക​ന​ത്ത ചൂ​ട് തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സു​കാ​ർ​ക്ക് ദീ​ർ​ഘ​നേ​രം തു​ട​ർ​ച്ച​യാ​യി ഡ്യൂ​ട്ടി ന​ൽ​ക​രു​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം. റോ​ഡു​ക​ളി​ലും സ​മ​ര​ങ്ങ​ൾ​ക്കി​ട​യി​ലും മ​റ്റും ദീ​ർ​ഘ​നേ​രം ജോ​ലി ചെ​യ്യു​ന്ന നി​ര​വ​ധി പോ​ലീ​സു​കാ​ർ കു​ഴ​ഞ്ഞു​വീ​ഴു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്റ്റേ​ഷ​ൻ ചാ​ർ​ജു​ള്ള സി​ഐ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ സ്റ്റേ​ഷ​ന് പു​റ​ത്ത് ജോ​ലി ചെ​യ്യു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സൂ​ര്യാ​ഘാ​തം പ്ര​തി​രോ​ധി​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നും ഡി​ജി​പി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പ​ല​ർ​ക്കും 12 മ​ണി​ക്കൂ​ർ വ​രെ​യാ​ണ് ഡ്യൂ​ട്ടി. തു​ട​ർ​ച്ച​യാ​യു​ള്ള ഡ്യൂ​ട്ടി പോ​ലീ​സു​കാ​രു​ടെ മാ​ന​സി​ക, ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. മി​ക്ക സ്റ്റേ​ഷ​നു​ക​ളി​ലും പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. കോ​വി​ഡ​ന​ന്ത​ര പ്ര​ശ്ന​ങ്ങ​ളും ദീ​ർ​ഘ​നേ​ര​ത്തെ ജോ​ലി​യും പോ​ലീ​സു​കാ​രെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തു​ന്നു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. സ്റ്റേ​ഷ​നു​ക​ളി​ലെ അം​ഗ​സം​ഖ്യ വ​ർ​ധി​പ്പി​ക്കാ​തെ നി​ർ​ദേ​ശം​കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്നാ​ണ് പോ​ലീ​സു​കാ​ർ പ​റ​യു​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ എ​ട്ടു മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച്…

Read More

സ്ഥാ​ന​മാ​ന​ങ്ങ​ൾ അ​ന​ർ​ഹ​ർ​ക്ക് പോ​കു​ന്നു, പ​രാ​തി​യു​മാ​യി നാ​ല് എം​പി​മാ​ർ; കെ​പി​സി​സി പു​ന​സം​ഘ​ട​ന ന​ട​പ​ടി​ക​ൾ നി​ർ​ത്തി വ​യ്ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദേ​ശം

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: ഡി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ പ​ട്ടി​ക​യ്ക്ക് അ​ന്തി​മ രൂ​പ​മാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ കെ​പി​സി​സി പു​നഃ​സം​ഘ​ട​ന ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ നി​ർ​ദേ​ശം. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രീ​ഖ് അ​ൻ​വ​ർ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നോ​ടാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. നാ​ല് എം​പി​മാ​രു​ടെ പ​രാ​തി​ക​ളെ തു​ട​ർ​ന്നാ​ണ് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ ന​ട​പ​ടി. എം​പി​മാ​രാ​യ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, ടി.​എ​ൻ. പ്ര​താ​പ​ൻ, ബെ​ന്നി ബ​ഹ​നാ​ൻ, എം.​കെ. രാ​ഘ​വ​ൻ എ​ന്നി​വ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പു​നഃ​സം​ഘ​ട​ന ച​ർ​ച്ച​ക​ളി​ൽ ത​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും കെ​പി​സി​സി, ഡി​സി​സി ഭാ​ര​വാ​ഹി​ത്വം അ​ന​ർ​ഹ​ർ​ക്കു ല​ഭി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് എം​പി​മാ​ർ ഉ​ന്ന​യി​ച്ച​ത്. സ​മ​വാ​യ നീ​ക്ക​ങ്ങ​ൾ ഒ​ന്നും പ​രി​ഗ​ണി​ക്കാ​തെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും പാ​ർ​ട്ടി പു​നഃ​സം​ഘ​ട​ന​യു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തി​നെ​തി​രേ നേ​ര​ത്തെ ഗ്രൂ​പ്പ് നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, പാ​ർ​ട്ടി പു​നഃ​സം​ഘ​ട​ന​യ്ക്കു​ള്ള എ​ല്ലാ അ​നു​മ​തി​യും ഹൈ​ക്ക​മാ​ൻ​ഡ് ന​ൽ‌​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. ഇ​ത് വ​ലി​യ വാ​ക്…

Read More

ഏ​ഷ്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ത​ല​യോ​ട്ടി മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി! മു​പ്പ​തു​കാ​ര​ന് പു​തു​ജീ​വ​ന്‍

കൊ​ച്ചി: ഏ​ഷ്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ത​ല​യോ​ട്ടി മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​പ്പോ​ള്‍ ബ്ലാ​ക്ക്ഫം​ഗ​സ് ബാ​ധ​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ച്ച മു​പ്പ​തു​കാ​ര​ന് പു​തു​ജീ​വ​ന്‍. ത​ല​യോ​ട്ടി​യു​ടെ 75 ശ​ത​മാ​ന​വും കേ​ടു​പ​റ്റി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ യു​വാ​വി​നെ​യാ​ണ് ത്രീ​ഡി റീ​ക​ണ്‍​സ്ട്ര​ക്ടീവ് സ​ര്‍​ജ​റി​യി​ലൂ​ടെ കൊ​ച്ചി വി​പി​എ​സ് ലേ​ക്‌​ഷോ​ര്‍ ഹോ​സ്പി​റ്റ​ലി​ലെ ന്യൂ​റോ​സ​ര്‍​ജി​ക്ക​ല്‍ ടീം​സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി​യെ​ത്തി​ച്ച​ത്. ബ്ലാ​ക്ക് ഫം​ഗ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന മ്യൂ​കോ​ര്‍​മൈ​കോ​സി​സ് ബാ​ധ​മൂ​ലം മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ല്‍ ര​ണ്ടു​ വ​ര്‍​ഷം മു​മ്പു ത​ന്നെ ത​ല​യോ​ട്ടി​യി​ല്‍ വ​ലി​യൊ​രു അ​സ്ഥി​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കു യു​വാ​വ് വി​ധേ​യ​നാ​യി​രു​ന്നു. ഈ ​രോ​ഗി​യി​ലാ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടും ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ശ്വാ​സ​കോ​ശ​ത്തി​ല്‍ മ​ലി​ന​ജ​ലം എ​ത്തി​യ​തു​മൂ​ല​മു​ണ്ടാ​യ അ​ണു​ബാ​ധ ന്യൂ​മോ​ണി​യ ആ​കു​ക​യും പി​ന്നീ​ട് ത​ല​യോ​ട്ടി​യി​ല്‍ ഗു​രു​ത​ര​മാ​യ ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഫം​ഗ​ല്‍ ബാ​ധ​യേ​റ്റ ത​ല​യോ​ട്ടി​യു​ടെ 75 ശ​ത​മാ​ന​വും ര​ണ്ടു​വ​ര്‍​ഷം മു​മ്പ് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്തു. ഇ​തോ​ടെ രൂ​പ​ത്തി​ലും വ്യ​ത്യാ​സം സം​ഭ​വി​ക്കു​ക​യും ക​വ​ചം ന​ഷ്ട​പ്പെ​ട്ട​തി​ലൂ​ടെ ത​ല​ച്ചോ​റി​നു​ള്ള അ​തീ​വ ഗു​രു​ത​ര​മാ​യ അ​പ​ക​ട​സാ​ധ്യ​ത​ത തു​ട​രു​ക​യും ചെ​യ്തു.…

Read More

ഷവർമ കഴിച്ചവരുടെ കൈയിൽ നിന്ന് 10 രൂപഅധികം വാങ്ങി; വാക്കുതർക്കത്തിനിടെ മുതലാളിയെ കുത്തി വീഴ്ത്തി യുവാക്കൾ; ഞെട്ടിക്കുന്ന സംഭവം കൊച്ചിയിൽ

​കൊ​ച്ചി: ഷ​വ​ര്‍​മ്മ​യ്ക്ക് 10 രൂ​പ കൂ​ടു​ത​ല്‍ വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്കം ക​ലാ​ശി​ച്ച​ത് അ​ടി​പി​ടി​യി​ലും ക​ത്തി​ക്കു​ത്തി​ലും. കൊ​ച്ചി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മു​ള്ള റ​സ്റ്റ​റ​ന്‍റി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ണം​കോ​ട് സ്വ​ദേ​ശി​ക​ളാ​യ ആ​ല​ക്ക​ട കി​ര​ണ്‍(25), ചെ​റു​കു​ളം നി​ഥി​ന്‍(27), അ​ണി​യ​ങ്ക​ര വി​ഷ്ണു(24) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ട​യി​ല്‍ 30,000ത്തി​ലേ​റെ രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ട​യു​ട​മ പ​റ​ഞ്ഞു. ക​ട​യു​ട​മ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് റം​ഷാ​ദ്, യാ​സ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് റം​ഷാ​ദ് അ​ങ്ക​മാ​ലി ലി​റ്റി​ല്‍ ഫ്ള​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ ശ്രീ​ഭൂ​ത​പു​ര​ത്തെ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത ഇ​ഷ്ടി​ക​ക്ക​ള​ത്തി​ല്‍ നി​ന്നും ക​പ്പ​ത്തോ​ട്ട​ത്തി​ല്‍ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍​ക്കെ​തി​രെ വേ​റെ​യും കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​ക്രെ​യി​നി​ൽ​നി​ന്നു​ള്ള ആ​ദ്യ ഇ​ന്ത്യ​ൻ സം​ഘം ഉ​ച്ച​യോ​ടെ എ​ത്തും; സുരക്ഷിതരായി മടങ്ങിയെത്തുന്നത് 17 മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 427 ഇ​ന്ത്യ​ക്കാർ  

Read More

10 ല​ക്ഷം രൂ​പ മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട്  സൈ​ജു ത​ങ്ക​ച്ച​നെ റാഞ്ചാൻ ശ്ര​മം ;  കേസിലെ മുഴുവൻ പ്രതികളെയും കുടുക്കി പോലീസ്

വൈ​പ്പി​ൻ: മോ​ഡ​ലു​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​തി​യാ​യ സൈ​ജു ത​ങ്ക​ച്ച​നെ കു​ഴു​പ്പി​ള്ളി ബീ​ച്ചി​ൽ​നി​ന്നു ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച ഏ​ഴം​ഗ​സം​ഘ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ബാ​ക്കി അ​ഞ്ചു​പേ​രെ​ക്കൂ​ടി മു​ന​ന്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ താ​ന്നി​പ്പി​ള്ളി ര​ഞ്ചു(40), പ​ഴ​ന്പി​ള്ളി സ​ന്ദീ​പ് (30), ക​ക്കാ​ട്ട് അ​നൂ​പ് (25), കൊ​ല്ലാ​ട്ടു​ത​റ സി​ജോ​യ് (34), ചി​ര​ട്ട​പ്പു​ര​ക്ക​ൽ അ​മീ​ർ​ഷാ (36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​റ്റു പ്ര​തി​ക​ളാ​യ എ​ട​വ​ന​ക്കാ​ട് ഒ​ളി​പ്പ​റ​ന്പി​ൽ സ​രു​ണ്‍ (28), ചെ​റാ​യി ത​ട​ലി​പ്പ​റ​ന്പി​ൽ ഡാ​നി​യേ​ൽ ആ​ന്‍റ​ണി (27) എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കു​ഴു​പ്പി​ള്ളി ബീ​ച്ചി​ലെ ഹോം ​സ്റ്റേ​യി​ൽ​നി​ന്നു 10 ല​ക്ഷം രൂ​പ മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് സൈ​ജു ത​ങ്ക​ച്ച​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ 16നു ​രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. പോ​ലീ​സി​ന് പി​ടി​കൊ​ടു​ക്കാ​തെ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​ണെ​ന്നു ക​രു​തി ത​ട്ടി​ക്കൊ​ണ്ടു​പോ​യി വി​ല​പേ​ശു​ക​യാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ല​ക്ഷ്യം. എ​ന്നാ​ൽ കോ​ട​തി​യി​ൽ​നി​ന്ന് അറസ്റ്റിനെതിരേ വി​ധി നേ​ടി​യ സൈ​ജു ഒ​ളി​വി​ൽ…

Read More

വൃ​ക്കരോ​ഗി​ക​ള്‍​ക്കാ​യി ഡ​യാ​ലി​സി​സ് ച​ല​ഞ്ചുമായി ഹൈ​ബി ഈ​ഡ​ന്‍ എംപി

കൊ​ച്ചി: എ​റ​ണാ​കു​ളം ലോ​ക​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഡ​യാ​ലി​സി​സ് രോ​ഗി​ക​ള്‍​ക്കു​വേ​ണ്ടി ഹൈ​ബി ഈ​ഡ​ന്‍ എം​പി ഡ​യാ​ലി​സി​സ് ച​ല​ഞ്ച് സം​ഘ​ടി​പ്പി​ക്കു​ന്നു. വ​രാ​പ്പു​ഴ അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ എ​റ​ണാ​കു​ളം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 750 രൂ​പ മു​ട​ക്കി​യാ​ല്‍ ഒ​രു ഡ​യാ​ലി​സി​സ് സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്യാം. ഈ ​നി​ര​ക്കി​ല്‍ ഡ​യാ​ലി​സി​സ് ചെ​യ്തു​ന​ല്കു​ന്ന എ​ല്ലാ ഹോ​സ്പി​റ്റ​ലു​ക​ളു​മാ​യും സ​ഹ​ക​രി​ക്കും. ച​ല​ഞ്ചി​ലൂ​ടെ പ​ര​മാ​വ​ധി തു​ക ക​ണ്ടെ​ത്താ​നാ​ണ് ശ്ര​മ​മെ​ന്ന് ഹൈ​ബി ഈ​ഡ​ന്‍ എം​പി പ​റ​ഞ്ഞു. മാ​ര്‍​ച്ച് 15 മു​ത​ല്‍ എം​പി ഓ​ഫീ​സി​ല്‍ ഡ​യാ​ലി​സി​സ് രോ​ഗി​ക​ള്‍​ക്ക് പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​കാ​ന്‍ അ​പേ​ക്ഷി​ക്കാം. ഒ​രോ രോ​ഗി​ക്കും നി​ശ്ചി​ത എ​ണ്ണം ഡ​യാ​ലി​സി​സ് സൗ​ജ​ന്യ​മാ​യി ന​ല്കും. എ​റ​ണാ​കു​ളം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ അ​ക്കൗ ണ്ടി​ലേ​ക്കാ​ണ് സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്യു​ന്ന തു​ക എ​ത്തു​ന്ന​ത്. മു​ന്‍ ഡി​എം​ഒ ഡോ. ​ജു​നൈ​ദ് റ​ഹ്മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദഗ്ധ സം​ഘം അ​പേ​ക്ഷ​ക​ളി​ന്മേ​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും. പ​ത്ത് ഡ​യാ​ലി​സി​നു​ള്ള തു​ക എ​റ​ണാ​കു​ളം…

Read More

ഉ​ത്സ​വ സം​ഘാ​ട​ക​രു​ടെ താ​ള​ത്തി​നൊ​ത്ത് തു​ള്ളുന്നുന്ന സമിതി; നാ​ട്ടാ​ന മോ​ണി​റ്റ​റിം​ഗ് സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് ആ​ക്ഷേ​പം 

  സീ​മ മോ​ഹ​ന്‍​ലാ​ല്‍ കൊ​ച്ചി: സം​സ്ഥാ​ന​ത്ത് നാ​ട്ടാ​ന മോ​ണി​റ്റ​റിം​ഗ് സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് ആ​ക്ഷേ​പം. ഉ​ത്സ​വ​ങ്ങ​ള്‍​ക്കും മ​റ്റു പൊ​തു​പ​രി​പാ​ടി​ക​ള്‍​ക്കും നാ​ട്ടാ​ന​ക​ളെ എ​ഴു​ന്ന​ള്ളി​പ്പി​ക്കു​മ്പോ​ള്‍ പാ​ലി​ക്കേ​ണ്ട നി​ബ​ന്ധ​ന​ക​ള്‍, ആ​ന​യ്ക്ക് നേ​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ എ​ന്നി​വ ത​ട​യാ​നാ​ണ് നാ​ട്ടാ​ന മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നാ​ട്ടാ​ന പീ​ഡ​നം ഒ​ഴി​വാ​ക്കാ​നാ​യി ജി​ല്ല ക​ള​ക്ട​ര്‍ നി​യ​മി​ക്കു​ന്ന ആ​റു​പേ​ര്‍ സ​മി​തി​യി​ല്‍ വേ​ണ​മെ​ന്നാ​ണു നി​ഷ്‌​ക​ര്‍​ഷി​ക്കു​ന്ന​ത്.ആ​ന ഉ​ട​മ സം​ഘ​ട​നാ ഭാ​ര​വാ​ഹി, ഉ​ത്സ​വ സം​ഘാ​ട​ക ക​മ്മി​റ്റി​യം​ഗം, പാ​പ്പാ​ന്മാ​രു​ടെ ര​ണ്ടു സം​ഘ​ട​ന​ക​ളി​ല്‍​നി​ന്നും ഓ​രോ ആ​ളു​ക​ള്‍ വീ​തം, ജ​ന്തു ദ്രോ​ഹ നി​വാ​ര​ണ സ​മി​തി പ്ര​തി​നി​ധി, മൃ​ഗ​സം​ര​ക്ഷ സം​ഘ​ട​ന​യി​ലെ ഒ​രാ​ള്‍ എ​ന്നി​വ​രാ​ണ് സ​മി​തി​യി​ല്‍ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​ത്. സ​മി​തി​യി​ലേ​ക്ക് വേ​ണ്ട ഭാ​ര​വാ​ഹി​ക​ള്‍ ക​ള​ക്ട​ര്‍​ക്ക് അ​പേ​ക്ഷ ന​ല്‍​കി അ​താ​ത് ജി​ല്ല ക​ള​ക്ട​ര്‍​മാ​രാ​ണ് ഇ​വ​രു​ടെ നി​യ​മ​നം ന​ട​ത്തു​ന്ന​ത്.എ​ന്നാ​ല്‍ 2012 മു​ത​ല്‍ ഈ ​രീ​തി​ക്ക് മാ​റ്റം വ​ന്നി​രി​ക്കു​ക​യാ​ണ്. ക​ള​ക്ട​റു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്ന ജ​ന്തു ദ്രോ​ഹ നി​വാ​ര​ണ സ​മി​തി പി​ന്നീ​ട് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത്…

Read More

റോ​യി​ക്കെ​തി​രാ​യ പോ​ക്‌​സോ കേ​സ്; മൊ​ഴി​യി​ല്‍ പ്ര​തി​ക​ള്‍​ക്കെ​തി​രേ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍;ജ​സ്റ്റീ​സ് പി. ​ഗോ​പി​നാ​ഥ് വാക്കാൽ പറഞ്ഞതിങ്ങനെ

കൊ​ച്ചി: ന​മ്പ​ര്‍ 18 ഹോ​ട്ട​ലു​ട​മ റോ​യ് വ​യ​ലാ​ട്ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പോ​ക്സോ കേ​സി​ല്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​ക​ളി​ല്‍ ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം. മൊ​ഴി​യി​ല്‍ പ്ര​തി​ക​ള്‍​ക്കെ​തി​രേ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് വാ​ക്കാ​ല്‍ വ്യ​ക്ത​മാ​ക്കി​യാ​ണ് ജ​സ്റ്റീ​സ് പി. ​ഗോ​പി​നാ​ഥി​ന്‍റെ ഉ​ത്ത​ര​വ്. തു​ട​ര്‍​ന്ന് ഹ​ര്‍​ജി​ക​ള്‍ 24ലേ​ക്കു മാ​റ്റി. റോ​യ് വ​യ​ലാ​ട്ട്, ബി​സി​ന​സ് ക​ണ്‍​സ​ള്‍​ട്ട​ന്റ് അ​ഞ്ജ​ലി റീ​മ​ദേ​വ്, സൈ​ജു എം. ​ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​ര്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍​ജാ​മ്യ​ഹ​ര്‍​ജി​ക​ളാ​ണ് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ര​ണ്ടാം പ്ര​തി സൈ​ജു ത​ങ്ക​ച്ച​നെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​യാ​ളി​ല്‍​നി​ന്ന് നി​ര്‍​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. മൂ​ന്നാം പ്ര​തി​യാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ഞ്ജ​ലി ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. ഇ​വ​രെ ക​ണ്ടെ​ത്താ​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള തെ​ളി​വു​ക​ള്‍ അ​ന്വേ​ഷ​ണ സം​ഘം ശേ​ഖ​രി​ച്ച​താ​യാ​ണ് അ​റി​യു​ന്ന​ത്. പ​രാ​തി​ക്കാ​രി​യെ പ്ര​തി​ക​ള്‍ കൊ​ണ്ടു​പോ​യി…

Read More

കണ്ണീരോടെ കലാലോകം; ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സംസ്കാരം ഇന്ന് വൈകിട്ട് വടക്കാഞ്ചേരിയിൽ

കൊ​ച്ചി/​തൃ​പ്പൂ​ണി​ത്തു​റ: അ​നു​പ​മ​മാ​യ അ​ഭി​ന​യ​മി​ക​വു​കൊ​ണ്ടു മ​ല​യാ​ള സി​നി​മ​യി​ല്‍ പ​തി​റ്റാ​ണ്ടു​ക​ളോ​ളം തി​ള​ങ്ങി​ നി​ന്ന ന​ടി കെ​പി​എ​സി ല​ളി​ത(74)​യ്ക്ക് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച് ക​ലാ​കേ​ര​ളം. സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ വ​ട​ക്കാ​ഞ്ചേ​രി​യി​ലെ കു​ടും​ബ​വീ​ട്ടി​ൽ ന​ട​ക്കും. ചൊ​വ്വാ​ഴ്ച രാ​ത്രി 10.45-ന് ​തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ മ​ക​ന്‍ സി​ദ്ധാ​ര്‍​ഥി​ന്‍റെ ഫ്‌​ളാ​റ്റി​ലാ​യി​രു​ന്നു കെ​പി​എ​സി ല​ളി​ത​യു​ടെ അ​ന്ത്യം. ക​ര​ള്‍ സം​ബ​ന്ധ​മാ​യ അ​സു​ഖം മൂ​ലം ഏ​റെ​ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ര​ണ​വി​വ​രം അ​റി​ഞ്ഞ​തു​മു​ത​ല്‍ തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ മ​ക​ന്‍ സി​ദ്ധാ​ര്‍​ഥി​ന്‍റെ ഫ്‌​ളാ​റ്റി​ലേ​ക്ക് സി​നി​മാ​ലോ​കം ഒ​ഴു​കി​യെ​ത്തി. രാ​ഷ്ട്രീ​യ, ക​ല-​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ര്‍ അ​ന്ത്യോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു. രാ​ത്രി 12-ന് ​ഭൗ​തി​ക ശ​രീ​രം ഫ്‌​ളാ​റ്റി​ന്‍റെ ക്ല​ബ് ഹൗ​സി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​ച്ചു. മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍, ബാ​ബു​രാ​ജ്, ടി​നി ടോം, ​ര​ച​ന നാ​രാ​യ​ണ​ന്‍​കു​ട്ടി, നാ​ദി​ര്‍​ഷ, ദി​ലീ​പ്, കാ​വ്യ മാ​ധ​വ​ന്‍, ഫ​ഹ​ദ് ഫാ​സി​ല്‍, അ​മ​ല്‍ നീ​ര​ദ് , സ​ര​യൂ, ബി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, ഇ​ട​വേ​ള ബാ​ബു എ​ന്നി​വ​ര്‍ ഇ​വി​ടെ​യെ​ത്തി അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു. ഇ​ന്ന്…

Read More