പ്ര​ണ​യ​നൈ​രാ​ശ്യം മൂ​ല​മു​ള്ള ആ​ത്മ​ഹ​ത്യ എ​ന്ന നി​ഗ​മ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് ഒടുവില്‍ അയാളെ കണ്ടെത്തി! പ്രതി, പ്രാ​യപൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ സു​ഹൃ​ത്ത്

ആ​ല​ങ്ങാ​ട്: ആ​ലു​വ വെ​ളി​യ​ത്തു​നാ​ട് സ്വ​ദേ​ശി​നി​യാ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ത​ടി​ക്ക​ക്ക​ട​വ് പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ സു​ഹൃ​ത്ത് പി​ടി​യി​ൽ. ന​ർ​ക്കോ​ട്ടി​ക്ക് സെ​ൽ ഡി​വൈ​എ​സ്പി സ​ക്ക​റി​യാ മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ആ​ണ്‍​സു​ഹൃ​ത്തി​ൽ​നി​ന്ന് പെ​ൺ​കു​ട്ടി ലൈം​ഗി​കാ​തി​ക്ര​മം നേ​രി​ട്ടു​വെ​ന്ന ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി. ക​ഴി​ഞ്ഞ 22ന് ​ത​ടി​ക്ക​ക്ക​ട​വ് പ്ര​ദേ​ശ​ത്തു​നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​നി​യു​ടെ മൃ​ത​ദേ​ഹം 23ന് ​ത​ടി​ക്ക​ക്ക​ട​വ് പു​ഴ​യി​ൽ നി​ന്നു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലെ സൂ​ച​ന​യെ​ത്തു​ട​ര്‍​ന്നാ​ണ് പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പ്ര​ണ​യ​നൈ​രാ​ശ്യം മൂ​ല​മു​ള്ള ആ​ത്മ​ഹ​ത്യ എ​ന്ന നി​ഗ​മ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ൽ പു​തി​യ വ​ഴി​ത്തി​രി​വു​ണ്ടാ​യി​ട്ടും അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സ് ന​ർ​ക്കോ​ട്ടി​ക്സെ​ൽ ഡി​വൈ​എ​സ്പി സ​ക്ക​റി​യാ മാ​ത്യു​വി​നെ കേ​സ് എ​ൽ​പ്പി​ച്ച​ത്. പ്ര​തി​യെ ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ബോ​ർ​ഡി​നു മു​മ്പി​ൽ ഹാ​ജ​രാ​ക്കി. ആ​ല​ങ്ങാ​ട്: ആ​ലു​വ വെ​ളി​യ​ത്തു​നാ​ട്…

Read More

മെട്രോ ചിരിക്കും, സൂര്യനെ നോക്കി..! മെട്രോയ്ക്ക് ആ​വ​ശ്യ​മു​ള്ള വൈ​ദ്യ​തി മു​ഴു​വ​ന്‍ സൗ​രോ​ര്‍​ജ​ത്തി​ല്‍നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നി​ല​യി​ലേ​ക്ക് എത്തിക്കുമെന്ന് എംഡി

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് കൂ​ടു​ത​ല്‍ സൗ​രോ​ര്‍​ജം പ​ക​രു​ന്ന​തി​നാ​യി പു​തി​യ പവർ പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തോ​ടെ മൊ​ത്തം വൈ​ദ്യു​തി ആ​വ​ശ്യ​ത്തി​ന്‍റെ 42 ശ​ത​മാ​ന​വും സൗ​രോ​ർ​ജ​ത്തി​ൽ​നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ക​മ്പ​നി​യാ​യി കെ​എം​ആ​ര്‍​എ​ല്‍ മാ​റി. ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി​യു​ടെ പ​ര​മാ​വ​ധി​യും കൊ​ച്ചി മെ​ട്രോ​യു​ടെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്ന് സൗ​രോ​ർ​ജം ഉ​പ​യോ​ഗി​ച്ച് ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യം. പ്ര​ധാ​ന​മാ​യും വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​യ​തി​നാ​ല്‍ പാ​ര​മ്പ​ര്യേ​ത​ര ഊ​ര്‍​ജ ഉ​റ​വി​ട​ങ്ങ​ളെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും കെ​എം​ആ​ര്‍​എ​ല്‍ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. ഭാവിയിൽ പ്രവർത്തനം മുഴുവൻ സൗരോർജത്തിൽമു​ട്ടം യാ​ര്‍​ഡി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ​എം​ആ​ര്‍​എ​ല്‍ എം​ഡി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യാ​ണ് 824.1 കെ​ഡ​ബ്ലു​പി (​കി​ലോ വാ​ട്ട് പീ​ക്ക്) ശേ​ഷി​യു​ള്ള പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ആ​വ​ശ്യ​മു​ള്ള വൈ​ദ്യു​തി മു​ഴു​വ​ന്‍ സൗ​രോ​ര്‍​ജ​ത്തി​ല്‍നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നി​ല​യി​ലേ​ക്കു ക​മ്പ​നി​യെ മാ​റ്റു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ ഡ​യ​റ​ക്ട​ര്‍ സി​സ്റ്റം​സ് ഡി.​കെ. സി​ന്‍​ഹ, ചീ​ഫ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എ.​ആ​ര്‍. രാ​ജേ​ന്ദ്ര​ന്‍, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍​മാ​രാ​യ എ. ​മ​ണി​ക​ണ്ഠ​ന്‍,…

Read More

ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ നാരായണനെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി; കാരണം ഇതാണ്

കൊ​ച്ചി: ക​ട​വ​ന്ത്ര​യി​ല്‍ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച ഗൃ​ഹ​നാ​ഥ​ന്‍ നാ​രാ​യ​ണ​നെ(45) റി​മാ​ന്‍​ഡ് ചെ​യ്തു. എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി നാ​രാ​യ​ണ​നെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ചി​കി​ത്സ​യി​ലു​ള്ള പ്ര​തി​യെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.ആ​ത്മ​ഹ​ത്യ പ്ര​വ​ണ​ത​യു​ള്ള​തി​നാ​ല്‍ നാ​രാ​യ​ണ​നെ ചി​കി​ത്സ​യ്ക്കാ​യി തൃ​ശൂ​രി​ലെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി. ചി​കി​ത്സ​യ്ക്കു ശേ​ഷം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​ത​ട​ക്ക​മു​ള്ള നി​യ​മ​ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 31നാ​ണ് ഭാ​ര്യ ജോ​യാ​മോ​ള്‍(33), മ​ക്ക​ളാ​യ ല​ക്ഷ്മീ​കാ​ന്ത്(8), അ​ശ്വ​ന്ത്(4) എ​ന്നി​വ​രെ നാ​രാ​യ​ണ​ന്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നു​ശേ​ഷം ഇ​യാ​ള്‍ സ്വ​യം ക​ഴു​ത്തി​ലെ ഞ​ര​മ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു.

Read More

വൈ​റ്റി​ല​യി​ലേ​ക്കു​ള്ള റോ​ഡി​ല്‍ വ​ച്ച് ബി​ച്ചു​വി​നെ കീ​ഴ്‌​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും..! എ​എ​സ്‌​ഐ​യെ കു​ത്തി​യ മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടു​ന്ന ദൃ​ശ്യം പു​റ​ത്ത്

കൊ​ച്ചി: ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി ഇ​ട​പ്പ​ള്ളി മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പം എ​ള​മ​ക്ക​ര സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​എ​സ്‌​ഐ ഗി​രീ​ഷ് കു​മാ​റി​നെ പേ​നാ​ക്ക​ത്തി​ക്ക് കു​ത്തി​പ്പ​രി​ക്കേ​ല്‍​പി​ച്ച ബൈ​ക്ക് മോ​ഷ്ടാ​വ് ബി​ച്ചു​വി​നെ പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ​ട​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യം പു​റ​ത്ത്. ആ​ദ്യം വൈ​റ്റി​ല​യി​ലേ​ക്കു​ള്ള റോ​ഡി​ല്‍ വ​ച്ച് ബി​ച്ചു​വി​നെ കീ​ഴ്‌​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​ട​പ്പ​ള്ളി ജം​ഗ്ഷ​നി​ലേ​ക്കു വ​ന്ന ബി​ച്ചു​വി​നെ അ​വി​ടെ വ​ച്ചു പോ​ലീ​സ് വ​ള​ഞ്ഞി​ട്ടു പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. പി​ന്നാ​ലെ ഓ​ടി​യ എ​എ​സ്‌​ഐ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ, ബി​ച്ചു എ​എ​സ്‌​ഐ​യു​ടെ കൈ​യി​ല്‍ പേ​നാ​ക്ക​ത്തി​ക്ക് കു​ത്തി. ഇ​തി​നി​ടെ മ​റ്റു പോ​ലീ​സു​കാ​ര്‍ സാ​ഹ​സി​ക​മാ​യി കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു.

Read More

പ്രാ​​ത​​ലി​​നു ല​​ഭി​​ച്ച പു​​ട്ട് ഉ​​പ​​രാ​​ഷ്ട്ര​​പ​​തിക്കും പത്നിക്കും ഇഷ്ടപ്പെട്ടു; മടങ്ങിയത് പുട്ടുകുറ്റികളുമായി; സർക്കാർ അ​​തി​​ഥി മ​​ന്ദി​​ര​​ത്തി​​ലെ വിഭവങ്ങളിൽ സംതൃപ്തി

  കൊ​​ച്ചി: നാ​​ലു​​ദി​​വ​​സ​​ത്തെ കേ​​ര​​ള-​​ല​​ക്ഷ​​ദ്വീ​​പ് സ​​ന്ദ​​ര്‍ശ​​നം ക​​ഴി​​ഞ്ഞ് ഉ​​പ​​രാ​​ഷ‌്ട്ര​​പ​​തി കൊ​​ച്ചി​​യി​​ല്‍നി​​ന്നു തി​​ങ്ക​​ളാ​​ഴ്ച മ​​ട​​ങ്ങി​​യ​​ത് പു​​ട്ടു​​കു​​റ്റി​​ക​​ളു​​മാ​​യി. എ​​റ​​ണാ​​കു​​ളം സ​​ര്‍ക്കാ​​ര്‍ അ​​തി​​ഥി മ​​ന്ദി​​ര​​ത്തി​​ല്‍ പ്രാ​​ത​​ലി​​നു ല​​ഭി​​ച്ച പു​​ട്ടാ​​ണ് ഉ​​പ​​രാ​​ഷ്ട്ര​​പ​​തി എം. ​​വെ​​ങ്ക​​യ്യ നാ​​യി​​ഡു​​വി​​നും പ​​ത്നി ഉ​​ഷ​​യ്ക്കും ഏ​​റെ ഇ​​ഷ്ട​​പ്പെ​​ട്ട​​ത്. പു​​ട്ട് ഉ​​ണ്ടാ​​ക്കു​​ന്ന വി​​ധം ചോ​​ദി​​ച്ചു മ​​ന​​സി​​ലാ​​ക്കി​​യ ഉ​​പ​​രാ​​ഷ്ട്ര​​പ​​തി​​യു​​ടെ പ​​ത്‌​​നി ചി​​ര​​ട്ട പു​​ട്ടു​​കു​​റ്റി​​യും സ്റ്റീ​​ല്‍പു​​ട്ടു​​കു​​റ്റി​​യും പ​​ണം ന​​ൽ​​കി വാ​​ങ്ങി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു. സ​​ര്‍ക്കാ​​ര്‍ അ​​തി​​ഥി മ​​ന്ദി​​ര​​ത്തി​​ല്‍ ര​​ണ്ട്, മൂ​​ന്ന് തി​​യ​​തി​​ക​​ളി​​ലാ​​ണ് ഇ​​വ​​ര്‍ താ​​മ​​സി​​ച്ച​​ത്. ഇ​​വി​​ടെ ല​​ഭി​​ച്ച വി​​ഭ​​വ​​ങ്ങ​​ളി​​ല്‍ പൂ​​ര്‍ണ​​തൃ​​പ്തി ഇ​​രു​​വ​​രും രേ​​ഖ​​പ്പെ​​ടു​​ത്തി. കേ​​ര​​ളീ​​യ​​രീ​​തി​​യി​​ല്‍ വ​​റു​​ത്ത തി​​രു​​ത​​യും ക​​രി​​മീ​​ന്‍ പൊ​​ള്ളി​​ച്ച​​തും മു​​ത​​ല്‍ വാ​​ഴ​​യി​​ല​​യി​​ലെ സ​​ദ്യ വ​​രെ ആ​​സ്വ​​ദി​​ച്ചു ക​​ഴി​​ച്ചു. കാ​​യ​​ല്‍ മ​​ത്സ്യ​​ങ്ങ​​ളാ​​ണ് കൂ​​ടു​​ത​​ലും ആ​​സ്വ​​ദി​​ച്ച​​ത്. 21 വി​​ഭ​​വ​​ങ്ങ​​ള്‍ ഇ​​വി​​ടെ ഒ​​രു​​ക്കി​​യി​​രു​​ന്നു.

Read More

അ​വ​ൾ​ക്കൊ​പ്പം! മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ഡ​ബ്ല്യു​സി​സി

  കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യോ​ട് നീ​തി ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ല​യാ​ള സി​നി​മ​യി​ലെ വ​നി​താ​കൂ​ട്ടാ​യ്‌​മ​യാ​യ ഡ​ബ്ല്യു​സി​സി. സം​ഘ​ട​ന​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യോ​ടും സ​ർ​ക്കാ​രി​നോ​ടും ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. നീ​തി​ക്ക് വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ അ​ഞ്ചാം വാ​ർ​ഷി​ക​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​വും തൃ​പ്തി​ക​ര​മാ​യ വി​ചാ​ര​ണ​യും ഉ​റ​പ്പാ​ക്കു​ന്ന ഇ​ട​പെ​ട​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ത​ങ്ങ​ളു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് സം​ഘ​ട​ന പ​റ​യു​ന്നു. അ​വ​ൾ​ക്കൊ​പ്പ​മെ​ന്ന ഹാ​ഷ്ടാ​ഗും ഫേ​സ്ബു​ക്കി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

ക​ട​വ​ന്ത്രയിൽ ഭാ​ര്യ​യെ​യും ര​ണ്ടു മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; ഗൃ​ഹ​നാ​ഥ​ന്‍റെ അ​റ​സ്റ്റ് വൈ​കും

കൊ​ച്ചി: ക​ട​വ​ന്ത്ര​യി​ല്‍ ഭാ​ര്യ​യെ​യും ര​ണ്ടു മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഗൃ​ഹ​നാ​ഥ​ന്‍റെ അ​റ​സ്റ്റ് വൈ​കും. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ നാ​രാ​യ​ണ​ന്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല​യി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യ​ശേ​ഷ​മാ​കും അ​റ​സ്റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യെ​ന്ന് എ​റ​ണാ​കു​ളം ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​എ​സ്. ഫൈ​സ​ല്‍ പ​റ​ഞ്ഞു. സം​ഭ​വ​ശേ​ഷം ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച നാ​രാ​യ​ണ​നെ​തി​രേ പോ​ലീ​സ് കൊ​ല​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ത്തി​ട്ടു​ണ്ട്.ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് നാ​രാ​യ​ണ​ന്‍, ഭാ​ര്യ ജോ​യ​മോ​ള്‍ (33), മ​ക്ക​ളാ​യ ല​ക്ഷ്മി​കാ​ന്ത് (8), അ​ശ്വ​ന്ത് (5)എ​ന്നി​വ​രെ ഉ​റ​ക്ക​ഗു​ളി​ക ന​ല്‍​കി കി​ട​ത്തി​യ ശേ​ഷം ഷൂ​ലെ​യ്സ് ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ല്‍ കു​രു​ക്കി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​വ​രു​ടെ സം​സ്‌​കാ​രം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നു. സം​ഭ​വ​ത്തി​നുശേ​ഷം ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച നാ​രാ​യ​ണ​നെ കൈ​ക​ളി​ലും ക​ഴു​ത്തി​ലും മു​റി​വേ​റ്റ നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. വി​ളി​ച്ചി​ട്ട് കി​ട്ടാ​തി​രു​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ജോ​യാ​മോ​ളു​ടെ സ​ഹോ​ദ​ര​ന്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​ര​ണ​വി​വ​രം അ​റി​യു​ന്ന​ത്. സം​ഭ​വം ക​ണ്ട ജോ​യ​മോ​ളു​ടെ സ​ഹോ​ദ​ര​ന്‍ നാ​ട്ടു​കാ​രെ വി​ളി​ച്ചു​കൂ​ട്ടി​യ ശേ​ഷം പോ​ലീ​സി​ല്‍ വി​വ​രം…

Read More

ഇ​ട​പ്പ​ള്ളി​യി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി; നിയന്ത്രണം വിട്ട കെഎസ്ആർടിസി ലോറിക്ക് പിന്നിലിടിച്ചതോടെയായിരുന്നു അപകടം;  35 പേ​ര്‍​ക്ക് പ​രി​ക്ക്

കൊ​ച്ചി: ഇ​ട​പ്പ​ള്ളി​യി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി. ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട കെ​എ​സ്ആ​ര്‍​ടി​സി ബ​സ് വാ​നി​ലും ടെ​ന്പോ​യി​ലും ബൈ​ക്കി​ലും ഇ​ടി​ച്ച് 35 പേ​ര്‍​ക്ക് പ​രി​ക്ക്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലു​ണ്ടാ​യി​രു​ന്ന 20 പേ​ര്‍​ക്കും അ​യ്യ​പ്പ​ഭ​ക്ത​രി​ല്‍ 12 പേ​ര്‍​ക്കും വാ​നി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ര്‍​ക്കും ഒ​രു ബൈ​ക്ക് യാ​ത്രി​ക​നു​മാ​ണ് നി​സാ​ര പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ​ക്ക് ഇ​ട​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കി. ഇ​ട​പ്പ​ള്ളി ജം​ഗ്ഷ​നി​ല്‍ ഇ​ന്നു രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു അ​പ​ക​ടം. ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നു കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ആ​ദ്യം മി​നി ലോ​റി​യി​ലാ​ണ് ഇ​ടി​ച്ച​ത്. മി​നി​ലോ​റി ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​ന​ത്തി​ല്‍ ചെ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഈ ​വാ​ഹ​നം മു​ന്നോ​ട്ടു ചെ​ന്ന് മ​റ്റൊ​രു ബൈ​ക്കി​ലും ഇ​ടി​ച്ചു. വ​ലി​യ അ​പ​ക​ട​മാ​ണ് ത​ല​നാ​രി​ഴ​യ്ക്ക് ഒ​ഴി​വാ​യ​ത്. അ​യ്യ​പ്പ​ഭ​ക്ത​ര്‍ ആ​ന്ധ്ര​യി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. കെ​എ​സ്ആ​ര്‍​ടി​സി ബ​സ് എ​റ​ണാ​കു​ളം ഡി​പ്പോ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.

Read More

കി​ഴ​ക്ക​മ്പ​ലം ആ​ക്ര​മ​ണം; നാ​ലു പ്ര​തി​ക​ളു​ടെ ചോ​ദ്യം​ചെ​യ്യ​ല്‍ തു​ട​രു​ന്നു; റിപ്പോർട്ട് നൽകാനൊരുങ്ങി ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍

കൊ​ച്ചി: കി​ഴ​ക്ക​മ്പ​ല​ത്ത് അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ള്‍ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് വാ​ഹ​നം ക​ത്തി​ച്ച കേ​സി​ല്‍ ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​ക​ളു​ടെ ചോ​ദ്യം ചെ​യ്യ​ല്‍ ഇ​ന്നും തു​ട​രും. ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ല്‍​നി​ന്ന് സം​ഘ​ര്‍​ഷ​ത്തി​നു പി​ന്നി​ലെ കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കാ​നാ​ണ് പോ​ലീ​സ് നീ​ക്കം. ഒ​ന്നു മു​ത​ല്‍ മൂ​ന്നു വ​രെ പ്ര​തി​ക​ളും മ​ണി​പ്പൂ​ര്‍ സ്വ​ദേ​ശി​ക​ളു​മാ​യ ടി.​എ​ച്ച്. ഗു​ല്‍​സ​ന്‍ സിം​ഗ്(24), സെ​ര്‍​ട്ടോ ഹെ​ന്‍​ജ​കു​പ്പ് കോം (24 ), ​മെ​യ്‌​രം​ബാം ബോ​യ്ച്ച സിം​ഗ് (24), 14-ാം പ്ര​തി​യും ജാ​ര്‍​ഖ​ണ്ട് സ്വ​ദേ​ശി​യു​മാ​യ ലൂ​യി​സ് ഹെ​ബ്ബ്രോ​ന്‍ (21) എ​ന്നി​വ​രാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. കോ​ല​ഞ്ചേ​രി ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ജ​നു​വ​രി ഒ​ന്നു​വ​രെ​യാ​ണ് ഇ​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടി​രി​ക്കു​ന്ന​ത്. പെ​രു​മ്പാ​വൂ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​ര്‍. ര​ഞ്ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​വ​രെ ഇ​ന്ന​ലെ കി​റ്റെ​ക്‌​സി​ലെ തൊ​ഴി​ലാ​ളി ക്യാ​മ്പി​ല്‍ ഇ​വ​രെ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ല്‍ ലേ​ബ​ര്‍ ക്യാ​ന്പി​ല്‍​നി​ന്ന് ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഐ​ഡി കാ​ര്‍​ഡ് ക​ണ്ടെ​ത്തി​യി​രു​ന്നു.…

Read More

ആ കെട്ടുകൾ അഴിച്ചില്ലായിരുന്നെങ്കിൽ… ക​ത്തി​കൊ​ണ്ടു കു​ത്തി​വീ​ഴ്ത്തി, മ​രി​ച്ചെ​ന്നു ക​രു​തി  ക​ത്തി​ച്ചു;  ജിത്തുവിന്‍റെ കൈകൾ കെട്ടിയിട്ട് പുറത്തുപോയ മാതാപിതാക്കൾ പിന്നെ കണ്ടത്…

പ​റ​വൂ​ർ: പ​റ​വൂ​ർ പെ​രു​വാ​ര​ത്ത് വീ​ട്ടി​നു​ള്ളി​ൽ യു​വ​തി​യെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ സ​ഹോ​ദ​രി​യെ ഇ​ന്ന് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കും. തു​ട​ർ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പെ​രു​വാ​രം പ​നോ​ര​മ ന​ഗ​റി​ൽ അ​റ​യ്ക്ക​പ​റ​മ്പ് ശി​വാ​ന​ന്ദ​ന്‍റെ മ​ക​ൾ വി​സ്മ​യ​യാ​ണ്(25) പൊ​ള്ള​ലേ​റ് മ​രി​ച്ച​ത്. കേ​സി​ൽ സ​ഹോ​ദ​രി ജി​ത്തു (22) ഇ​ന്ന​ലെ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. കു​ത്തി​വീ​ഴ്ത്തി, മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ക​ത്തി​ച്ചുചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്. സ​ഹോ​ദ​രി​മാ​ർ മാ​ത്ര​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.മാ​താ​പി​താ​ക്ക​ൾ ആ​ലു​വ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പോ​യ​താ​യി​രു​ന്നു. ജി​ത്തു​വി​ന്‍റെ അ​ക്ര​മ സ്വ​ഭാ​വം ഭ​യ​ന്ന് കൈ​ക​ൾ ബ​ന്ധി​ച്ചാ​ണ് ഇ​വ​ർ പോ​യ​ത്. എ​ന്നാ​ൽ പ്രാ​ഥ​മി​ക ആ​വ​ശ്യം പ​റ​ഞ്ഞ് കെ​ട്ട​ഴി​പ്പി​ച്ച ജി​ത്തു വി​സ്മ​യു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലാ​കു​ക​യും പ്ര​കോ​പി​ത​യാ​യി ക​ത്തി​ക്കൊ​ണ്ട് കു​ത്തു​ക​യു​മാ​യി​രു​ന്നു. കു​ത്തേ​റ്റ് കു​ഴ​ഞ്ഞു വീ​ണ വി​സ്മ​യ മ​രി​ച്ചെ​ന്നു ക​രു​തി മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി. വീ​ടി​ന്‍റെ ഗേ​യ്റ്റ് പൂ​ട്ടി​യി​രു​ന്ന​തി​നാ​ൽ ഇ​തി​നു ശേ​ഷം പി​ൻ​വ​ശം വ​ഴി പു​റ​ത്ത് ക​ട​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ജി​ത്തു പോ​ലീ​സി​നോ​ട് മൊ​ഴി…

Read More