കൊച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ മോഫിയ പര്‍വീണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. മോഫിയയുടെ ഭര്‍ത്താവ് സുഹൈലാണ് കേസിലെ ഒന്നാം പ്രതി. രണ്ടും മൂന്നും പ്രതികള്‍ സുഹൈലിന്റെ മാതാപിതാക്കളാണ്. ഗാര്‍ഹിക പീഡനവും സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളും മോഫിയക്ക് നേരിടേണ്ടി വന്നുവെന്നും ഇതുണ്ടാക്കിയ കടുത്ത മാനസിക സംഘര്‍ഷമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുറ്റപത്രത്തിലുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ മോഫിയയെ സുഹൈല്‍ പലതവണ പീഡിപ്പിച്ചുവെന്നും യുവതിക്ക് കൊടിയ പീഡനങ്ങളാണ് ഏല്‍ക്കേണ്ടി വന്നതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. പണം ചോദിച്ച് പല തവണ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും കുറ്റപത്രത്തിലുണ്ട്. മോഫിയയെ ഏകദേശം മൂന്ന് മാസത്തോളം ഭര്‍ത്താവിന്റെ കോതമംഗലത്തുള്ള വീട്ടില്‍ വെച്ച് സ്ത്രീധനത്തിന്റെ പേരില്‍ അടിമപ്പണി ചെയ്യിച്ചു. പല തവണ ഭര്‍ത്താവ് മോഫിയയെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയെന്നും പോലീസ് കുറ്റപത്രത്തില്‍ പറയുന്നു.
Read MoreCategory: Kochi
തേനീച്ചക്കൂട് പരുന്ത് ഇളക്കി, പണി കിട്ടയത് തൊഴിലാളികള്‍ക്ക്! ജില്ലാ കൃഷിത്തോട്ടത്തിൽ തേനീച്ച ആക്രമണം
കോതമംഗലം: നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ വൻതേനീച്ചയുടെ ആക്രമണത്തിൽ 15 തൊഴിലാളികൾക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേനീച്ചക്കൂട് പരുന്ത് ഇളക്കിയതിനെ തുടർന്നായിരുന്നു ആക്രമണം. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. നേര്യമംഗലം ഈറയ്ക്കൽ അബ്ബാസ് (50), കരാറുകാരന്റെ ജോലിക്കാരനായ മൂവാറ്റുപുഴയിൽ താമസിക്കുന്ന അതിഥി തൊഴിലാളി ഷാഹുൽ എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശാഖ്, സാജു, സിനോ, ഷിജു, ബിജു, രാജേഷ് എന്നിവർ ഉൾപ്പെടെ മറ്റുള്ളവരെ നേര്യമംഗലം പിഎച്ച്സിയിലും സ്വകാര്യ ആശുപത്രിയിലും എത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. അബ്ബാസിനെയും ഷാഹുലിനെയും തേനീച്ചക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കുത്തേറ്റവർ പ്രാണരക്ഷാർഥം ചിതറിയോടി. മിക്കവരുടെയും തലയിൽ ഉൾപ്പെടെ ശരീരമാസകലം കുത്തേറ്റു. അസഹനീയമായ നീറ്റലും വേദനയും അനുഭവപ്പെട്ടതായി കുത്തേറ്റവർ പറഞ്ഞു. ആവോലിച്ചാൽ റോഡിൽ ഫാം ടൂറിസത്തിന്റെ ഭാഗമായി മീൻകുളം നിർമാണ പ്രവൃത്തികളുടെ കോണ്‍ക്രീറ്റ്…
Read Moreദിലീപിന് ആശ്വാസം; ചൊവ്വാഴ്ച വരെ അറസ്റ്റില്ല; ദിലീപും സഹോദരനും ഉള്‍പ്പടെ അഞ്ച്പേർ നൽകിയ മുന്‍കൂര്‍ ഹർജി മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഹര്‍ജി പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചത്. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴി വിശദമായി പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം, ചൊവ്വാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ് കോടതിയിൽ അറിയിച്ചു. ദിലീപും സഹോദരൻ അനൂപും ഉള്‍പ്പടെ അഞ്ച് പ്രതികളാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. കേസിലെ അന്വേഷണ ചുമതലയുണ്ടായിരുന്ന കൊച്ചി മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് ഉള്‍പ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് എഫ്ഐആറില്‍ പറയുന്നത്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ദിലീപ് ഉൾപ്പടെ ആറ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ക്രൈംബ്രാഞ്ച് കേസ്…
Read Moreപകൽ പാട്ട പെറുക്കൽ, രാത്രി മോഷണം ! അതിഥി തൊഴിലാളികളെ നാട്ടുകാർ പൊക്കി
കളമശേരി: വീടുകളിൽ മോഷണം നടത്തുന്ന അതിഥി തൊഴിലാളികളെ വട്ടേക്കുന്നത്ത് നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ ബിഷ്ണു സർദാർ (26), തപസ് മണ്ഡൽ (28) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി ഒന്നിന് സംശയാസ്പദമായ നിലയിൽ പ്രതികളെ കണ്ട സമീപവാസി നാട്ടുകാരെ വിവരമറിയി ക്കുകയായിരുന്നു. തുടർന്നു വാർഡു കൗൺസിലർ മനോജ് മണിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തുനിന്നു മോഷ്ടിക്കപ്പെട്ട പല സാധനങ്ങളും കണ്ടെടുത്തു. വട്ടേക്കുന്നത്ത് സൂക്ഷിച്ചിരുന്ന വിനോദ് പൈലി എന്നയാളുടെ ഡ്രില്ല്, മെഷറിംഗ് ബോക്സ്, ഗേറ്റ്, വാട്ടർ ടാങ്ക് തുടങ്ങിയവ കണ്ട െടുത്തവയിൽപ്പെടുന്നു. പകൽ കുപ്പി, പാട്ട എന്നിവ പെറുക്കാനെന്ന വ്യാജേന കറങ്ങി വീടുകളും മോഷണവസ്തുക്കളും നോക്കിവച്ചശേഷം രാത്രിയിലെത്തി മോഷ്ടിക്കുകയും ഇവ സ്ക്രാപ്പാക്കി വില്പന നടത്തുകയുമാണ് പ്രതികളുടെ രീതി. കളമശേരി പരിസരത്തെ പല മോഷണങ്ങളും നടത്തിയത് ഇവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Read Moreമനസില്ലാ മനസോടെ എടുത്ത തീരുമാനം! പട്ടിണി മാറ്റാൻ മറഡോണയുടെ കൈയൊപ്പുള്ള ഷർട്ട് നൗഷാദ് വില്‍ക്കുന്നു
കൊച്ചി: വര്‍ഷങ്ങളോളം നിധിപോലെ കാത്തുസൂക്ഷിച്ച, ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ കൈയൊപ്പ് ചാര്‍ത്തിയ ടീ ഷര്‍ട്ട് ലേലം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഫോര്‍ട്ടുകൊച്ചി സ്വദേശി പെരുമാള്പറമ്പില് നൗഷാദ്. വിശപ്പകറ്റാനും വാടകക്കുടിശിക നൽകാനുമാണ് മനസില്ലാ മനസോടെ ഈ തീരുമാനമെടുത്തതെന്നു 52 കാരനായ നൗഷാദ് പറയുന്നു. ഫുട്ബോളില്‍ അര്‍ജന്റീനയുടെ ആരാധകനാണ് ഇദ്ദേഹം. 1991ൽ ജോലി തേടി ദുബായില്‍ എത്തി. അവിടെ വിവിധ ഇടങ്ങളില്‍ ബാര്‍ബര്‍ ജോലി ചെയ്തു. അല്‍വാസല്‍ ഫുട്ബോള്‍ ക്ലബില്‍ ബാര്‍ബറായി പ്രവര്‍ത്തിക്കുന്നതിനിടെ പലതവണ മറഡോണയുടെ മുടിവെട്ടാൻ അവസരം ലഭിച്ചു. ഇതിനിടെയാണ് കൈയൊപ്പ് വേണമെന്ന ആഗ്രഹം നൗഷാദ് മറഡോണയെ അറിയിച്ചത്. ടീ ഷര്‍ട്ടിൽ അദ്ദേഹം കൈയൊപ്പ് ചാർത്തി നൽകുകയും ചെയ്തു. 2016ല്‍ ദുബായില്‍നിന്ന് തിരികെയെത്തിയ നൗഷാദ് പല ബ്യൂട്ടി പാര്‍ലറുകളിലും ജോലിചെയ്തു. ലോക്ഡൗണിനെത്തുടര്‍ന്ന് ജോലി നഷ്ടമായി. ഭാര്യയും മക്കളും തന്നെ വിട്ടുപോയതായും നൗഷാദ് പറയുന്നു. ഇടയ്ക്ക് കിട്ടുന്ന പെയിന്റിംഗ് ജോലിയില്‍നിന്നുള്ള…
Read Moreപണം ആഡംബര ജീവിതത്തിന് ! ഒന്നരക്കോടി തട്ടിയെടുത്ത് മുങ്ങിയ പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ; ഇയാളുടെ ഭാര്യയെന്ന് പറയുന്ന സ്ത്രീയും ഡ്രൈവറും മുങ്ങി
കൊച്ചി: നഗരത്തില്‍ വിവിധ ബിസിനസ് നടത്തുന്ന ഉത്തരേന്ത്യന്‍ സ്വദേശികളായ യുവാക്കളെ കബളിപ്പിച്ച് ഒന്നരക്കോടിയിലിധകം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ മഹാരാഷ്ട്രയിലെ ബാന്ദ്രയിൽനിന്നു പോലീസ് പിടികൂടി. മഹാരാഷ്ട്ര രത്നഗിരി സ്വദേശി സമര് ഇസ്മയില്‍ സാഹ(45)യെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഡാനിഷ് അലി എന്ന പേരിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഒരു കോടി 57 ലക്ഷം രൂപയാണ് ഇയാൾ പലരിൽ നിന്നായി തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. വ്യാജ പേരില്‍ ഐഡി കാര്‍ഡുകള്‍ ഉള്‍പ്പെടെ പ്രതി നിര്‍മിച്ചിരുന്നു. മഹാരാഷ്ട്രയില്‍നിന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയിലെത്തിയ പ്രതി കലൂര്‍-കതൃക്കടവ് റോഡില്‍ വാപി കഫേ എന്ന പേരില്‍ ഒരു ചെറിയ റസ്റ്ററന്റ് ആരംഭിച്ചു. ഉത്തരേന്ത്യന്‍ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിലേക്ക് നഗരത്തില്‍ ബിസിനസ് നടത്തുന്ന ഒട്ടേറെ സമ്പന്നരായ ഉത്തരേന്ത്യന്‍ യുവാക്കള്‍ എത്തിയിരുന്നു. ഇവരോട് തനിക്ക് മരട് നെട്ടൂര്‍ മാര്‍ക്കറ്റില്‍നിന്നു പഴം, പച്ചക്കറി എന്നിവയുടെ വന്‍തോതിലുള്ള…
Read Moreമുഖം നോക്കാതെ കത്രികപ്പൂട്ടിട്ട് പോലീസ്…! അലക്ഷ്യമായി പാർക്ക് ചെയ്യുന്ന വാഹങ്ങൾക്കെതിരേ മോട്ടോർ വാഹന വകുപ്പിന്റെ കത്രികപ്പൂട്ട്
കാക്കനാട്: കളക്ടറേറ്റ് പരിസരത്ത് അലക്ഷ്യമായി പാർക്ക് ചെയ്ത വാഹങ്ങൾക്കെതിരേ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. ഫയർ പോയിന്റിനു സമീപം പാർക്ക് ചെയ്ത ഇരുചക്ര വാഹനത്തിന് ഇന്നലെ മോട്ടോർ വാഹന വകുപ്പ് കത്രിക പൂട്ടിട്ടു. ഇരുചക്ര വാഹനങ്ങളും കാറുകളും കളക്ടറേറ്റ് മതിൽക്കെട്ടിനുളളിൽ നോ പാർക്കിംഗ് സ്ഥലങ്ങളിൽ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണു നടപടി ആരംഭിച്ചത്. സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ എന്തെങ്കിലും അത്യാഹിതം ഉണ്ടായാൽ ഫയർഫോഴ്സിനും, മറ്റു സുരക്ഷ പ്രവർത്തനങ്ങൾക്കും എത്തിചേരാൻ തടസമുണ്ടാക്കുന്ന വിധത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് എ ഡി എം എല്ലാ വകുപ്പുതല മേധാവികൾ വഴി ജീവനക്കാരെ അറിയിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ജില്ലാ കളക്ടറുടെ ചുമതലയുളള എഡിഎം എസ്.ഷാജഹാൻ സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കു പാർക്കിംഗ് മാർഗനിർദേശങ്ങളും നൽകിയിരുന്നു. കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ ഫയർ ഹൈഡ്രന്റുകൾ മറയ്ക്കുന്ന രീതിയിൽ പാർക്ക് ചെയ്ത ജീവനക്കാരുടെ പത്തു വാഹനങ്ങൾക്ക് മോട്ടോർ…
Read Moreമദ്യലഹരിയിലായിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ പോലീസുകാരനെ ക്രൂരമായി മർദിച്ചു; കേസ് ഒതുക്കിതീർക്കാനുള്ള ശ്രമത്തിനിടെ സംഭവം പുറത്തായി; പിന്നെ സംഭവിച്ചത് കണ്ടോ…
കൊച്ചി: തൃപ്പൂണിത്തുറ ഹില്‍പ്പാലസില്‍ കെഎപി ഫസ്റ്റ് ബെറ്റാലിയനിലെ പോലീസുകാരനെ ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേർക്ക് സസ്പെന്ഷന്. കെഎപി ഫസ്റ്റ് ബെറ്റിലിയനിലെ ഹവില്‍ദാര്‍മാരായ അന്‍സാര്‍, അരുണ്‍ ദേവ്, രാജേഷ് എന്നിവരെ കെപിഎ ബെറ്റാലിയന് ഡിഐജി സഞ്ജയ്കുമാര്‍ ഗുരുഡാണ് സസ്പെന്‍ഡ് ചെയ്തത്. ഡിസംബര്‍ 31ന് വൈകുന്നരമായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. ബാബു എന്ന പോലീസുകാരനാണ് മർദനമേറ്റത്. പുതുവര്‍ഷ തലേന്ന് രാത്രി ബാബുവുമായി തര്‍ക്കത്തിലേര്‍പ്പെട്ട മദ്യലഹരിയിലായിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ ബാരക്കിനകത്തിട്ട് മര്‍ദിച്ചുവെന്നാണ് പരാതി. കട്ടിലില്‍ പിടിച്ചുകിടത്തി മാറിമാറി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിനിടെ സഹായമഭ്യര്‍ഥിച്ച് ബാബു പോലീസ് ടോള്‍ഫ്രീ നമ്പറായ 112 ല്‍ ബന്ധപ്പെട്ടു. ഇതുകണ്ട ഉദ്യോഗസ്ഥര്‍ ഫോണ്‍ ബലമായി പിടിച്ചു വാങ്ങി കോള്‍ കട്ടു ചെയ്തു. കോള്‍ സെന്ററില്‍നിന്ന് തിരിച്ചു കോള്‍ വരാതിരിക്കാന്‍ ഫോൺ പിന്നീട് നശിപ്പിച്ചു. മര്‍ദനമേറ്റ ബാബു അവശനായതോടെയാണ് അക്രമികൾ പിന്മാറിയത്. പരാതി നല്കാൻ ശ്രമിച്ചെങ്കിലും…
Read Moreപെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്നു സ്നേഹം കിട്ടുന്നില്ല! പരാതിയുമായി യുവതി വനിതാ കമ്മീഷനില്‍; സംഭവം കൊച്ചിയില്‍
കൊച്ചി: പെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍നിന്നു സ്നേഹവും പരിഗണനയും കിട്ടുന്നില്ലെന്ന പരാതിയുമായി യുവതി വനിതാ കമ്മീഷനില്‍. പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും വാദം കേട്ട കമ്മീഷന് ഇരുവരെയും കൗണ്‍സിലിംഗിനു വിധേയരാക്കാന്‍ തീരുമാനിച്ചു. പരാതിക്കാരിയുടെ ആരോപണം എതിര്‍ക്ഷി പൂര്‍ണമായും നിഷേധിച്ചു. രണ്ടു വയസും കഷ്ടിച്ച് ഒരു മാസവും പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളുമുള്ള ഇരുപത്തിയഞ്ചുകാരിയാണ് പരാതിക്കാരി. എറണാകുളത്തെ ഒരു ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും അവിടുത്തെ ഡോക്ടറും തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു കമ്മീഷനു മുമ്പാകെ വന്ന മറ്റൊരു പരാതി. തങ്ങളുടെ പദവികളും ഉത്തരവാദിത്വങ്ങളും അംഗീകരിച്ച് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാമെന്ന് ഇരുവിഭാഗവും കമ്മീഷന് മുമ്പാകെ തീരുമാനമെടുത്തു. ഗാര്‍ഹിക പ്രശ്നങ്ങള്‍, തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍, പോലീസിനെതിരായ പരാതി തുടങ്ങിയ വിവിധ തരത്തിലുള്ള 39 പരാതികള്‍ക്ക് തീര്‍പ്പായി. ഏഴു പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിനായി അയച്ചു. രണ്ടു പരാതികള്‍ കൗണ്‍സിലിംഗിനു വിട്ടു. ആകെ പരിഗണിച്ച 200 പരാതികളില്‍ 152 പരാതികള്‍ കക്ഷികള്‍ ഹാജരാകാത്തത്…
Read Moreബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി; നടിയെ ആക്രമിച്ച കേസ്; ഫോണ്‍ സംഭാഷണം പുറത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ നിര്‍ണായ ഫോണ്‍ സംഭാഷണം പുറത്ത്. സംവിധായകന് ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടിട്ടുണ്ടെന്ന് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. കേസില്‍ സാക്ഷിയായ ജിന്‍സനുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സുനിയുടെ സഹതടവുകാരനായിരുന്നു ജിന്സന്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് സംഭാഷണത്തില്‍ പറുന്നുണ്ട്.ആലുവയിലെ ദിലീപിന്റെ വീട്ടില്‍വച്ചും ഹോട്ടലില്‍വച്ചും ബാലചന്ദ്രകുമാറിനെ കണ്ടു. പിക് പോക്കറ്റ് സിനിമയുമായി ബന്ധപ്പെട്ടും കണ്ടിട്ടുണ്ടെന്നാണ് സുനില്‍ പറയുന്നുണ്ട്. ദിലീപിനൊപ്പം മുഖ്യ പ്രതിയായ സുനിലിനെ നിരവധി വട്ടം കണ്ടെന്നായിരുന്നു ബാല ചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ജിന്‍സനുമായി സുനി ഫോണില്‍ സംസാരിച്ചത് ജയിലില്‍ വച്ചാണ്. ഫോണ്‍വിളിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈബ്രാഞ്ച് എസ്പി മോഹനചന്ദ്രന് അന്വേഷിക്കുംഅതേസമയം കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാചോലന നടത്തിയ സംഭവം എറണാകുളം ക്രൈബ്രാഞ്ച് എസ്പി മോഹനചന്ദ്രന് അന്വേഷിക്കും. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എടുത്ത കേസ് കൊച്ചി യൂണിറ്റിന്…
Read More