മൂവാറ്റുപുഴ: മെട്രോ റെയിൽ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ എറണാകുളം മുൻ ജില്ലാ കളക്ടർ എം.ജി. രാജമാണിക്യത്തിന് വിജിലൻസിന്റെ ക്ലീൻചിറ്റ്. അഴിമതി ആരോപണത്തിൽ കഴന്പില്ലെന്നു വ്യക്തമാക്കുന്ന വിജിലൻസ് റിപ്പോർട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. ശീമാട്ടി ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ശീമാട്ടിക്ക് അനുകൂലമായി ചില ക്ലോസുകൾ മാറ്റിയെന്നായിരുന്നു പരാതി.
Read MoreCategory: Kochi
നാളെ മുതല്‍ നാലു ദിവസത്തേക്ക് ബീച്ചുകളില്‍ കര്‍ശന നിയന്ത്രണം! പുതുവര്‍ഷ ആഘോഷ നിയന്ത്രണം; സംരംഭകര്‍ക്ക് കനത്ത നഷ്ടം
ചെറായി: ഒമിക്രോണ്‍ വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ ചെറായി, കുഴുപ്പിള്ളി, പുതുവൈപ്പ്, വളപ്പ് തുടങ്ങിയ എല്ലാ ബീച്ചുകളിലെയും ആഘോഷങ്ങള്‍ക്ക് പോലീസ് കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയുളള ദിവസങ്ങളില്‍ രാത്രി 10 മണിക്ക് മുമ്പായി ബീച്ചുകളില്‍ ഒഴിഞ്ഞുപോകണമെന്ന് മുനമ്പം – ഞാറക്കല്‍ പോലീസ് അധികൃതരുടെ മുന്നറിയിപ്പ്. രാത്രി 10ന് ശേഷം യാതൊരു കാരണവശാലും യാത്രകള്‍ അനുവദിക്കില്ല. മാത്രമല്ല എല്ലാ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും രാത്രി 10ന് നിര്‍ബന്ധമായി അടക്കണം. പൊതുസ്ഥലങ്ങള്‍ 50 ശതമാനം വരെ ആളുകളെ അനുവദിക്കു. പോലീസിന്റെ പരിശോധന ശക്തമായിരിക്കുമെന്നും നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേയും സ്ഥാപനങ്ങള്‍ക്കെതിരേയും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്കുന്നു. പുതുവര്‍ഷ ആഘോഷ നിയന്ത്രണം; സംരംഭകര്‍ക്ക് കനത്ത നഷ്ടം വൈപ്പിന്‍: പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ ചെറായി, കുഴുപ്പിള്ളി, മുമ്പം ബീച്ചുകളിലെ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും…
Read Moreഡല്‍ഹി സ്വദേശിനി പീഡനത്തിന് ഇരയായ കേസ്; സഹോദരന്മാര്ക്ക് ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി
കൊച്ചി: ഡല്‍ഹി സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായ കേസില്‍ പെണ്‍കുട്ടിയുടെ സഹോദരന്മാര്ക്ക് എറണാകുളം ജില്ലയില്‍ പ്രവേശിക്കാന്‍ ഹൈക്കോടതി അനുമതി നല്കി. പോക്സോ കേസില്‍ അറസ്റ്റിലായ പെണ്‍കുട്ടിയുടെ സഹോദരന്മാര്ക്ക് ഒക്ടോബര്‍ 30-നാണ് എറണാകുളം അഡീ. സെഷന്‍സ് (പോക്സോ) കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 29 മുതല്‍ പ്രതികള്‍ റിമാന്‍ഡില്‍ ആയിരുന്നു. ജില്ലയില്‍ പ്രവേശിക്കരുതെന്നും എല്ലാ തിങ്കളാഴ്ചയും പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നും ജാമ്യവ്യവസ്ഥയില്‍ പറഞ്ഞിരുന്നു.അതേസമയം ഹൈക്കോടതി നിശ്ചയിച്ച കെല്‍സയിലെ കൗണ്‍സിലര്‍ പെണ്‍കുട്ടിയുമായി സംസാരിച്ചിരുന്നു. സഹോദരന്മാര് തന്നെ പീഡിപ്പിച്ചിട്ടില്ലെന്നു കെല്‍സ പ്രതിനിധിയുടെ മുമ്പാകെ പെണ്‍കുട്ടി മൊഴിമാറ്റി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിസംബര്‍ 18 മുതല്‍ എറണാകുളം ജില്ലയില്‍ പ്രവേശിക്കാനും തങ്ങളുടെ തൊഴില്‍ ചെയ്യാനും കോടതി അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടില്‍ പ്രവേശിക്കരുതെന്നും ഉത്തരവിലുണ്ട്.കഴിഞ്ഞ ഓഗസ്റ്റ് 23-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എറണാകുളത്ത് താമസിക്കുന്ന…
Read Moreപി.ടി. തോമസിന്റെ ചിതാഭസ്മം മക്കള്‍ ഏറ്റുവാങ്ങി; ഒരു ഭാഗം അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കും; മൂന്നു ഭാഗം മൂന്നു നദികളിലും
കൊച്ചി: ഇന്നലെ അന്തരിച്ച കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി. തോമസിന്റെ ചിതാഭസ്മം മക്കള്‍ ഏറ്റുവാങ്ങി. ഇന്ന് രാവിലെ ഒമ്പതിന് മക്കളായ വിഷ്ണുവും വിവേകും പി.ടിയുടെ സഹോദരന് വര്‍ക്കിച്ചനും യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് ജോസഫ് അലക്സും ചേര്‍ന്നാണ് രവിപുരം ശ്മശാനത്തില്‍നിന്ന് ചിതാഭസ്മം ഏറ്റുവാങ്ങിയത്. ചിതാഭസ്മം പി.ടിയുടെ പാലാരിവട്ടത്തെ വീട്ടില്‍ സൂക്ഷിക്കും. വരും ദിവസങ്ങളില്‍ പി.ടിയുടെ അമ്മയുടെ ഇടുക്കി ഉപ്പുതോടുള്ള കല്ലറയില്‍ ഒരു ഭാഗം ചിതാഭസ്മം നിക്ഷേപിക്കും. മൂന്നു ഭാഗം മൂന്നു നദികളില്‍ നിമജ്ജനം ചെയ്യും. പി.ടിയുടെ ആഗ്രഹപ്രകാരം പുഷ്പചക്രങ്ങളും മറ്റും ഒഴിവാക്കിയായിരുന്നു അന്തിമോപചാരം നടന്നത്. ഇന്നലെ വൈകുന്നേരം ഏഴോടെ മക്കളായ വിഷ്ണുവും വിവേകും ചേര്‍ന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
Read Moreഇലഞ്ഞി കള്ളനോട്ട് കേസ് ; പോലീസിനെ വെട്ടിച്ചു മുങ്ങിയ പ്രതി അഞ്ചാം മാസം പൊങ്ങിയത് പോലീസിന്റെ കൈയിൽ തന്നെ
കൊച്ചി: കൂത്താട്ടുകുളം ഇലഞ്ഞിയില്‍ വീട് വാടകയ്ക്കെടുത്ത് കള്ളനോട്ട് നിര്‍മിച്ച കേസിലെ മുഖ്യസൂത്രധാരനെ റിമാന്‍ഡ് ചെയ്തു. കല്പറ്റ മുട്ടില്‍ കള്ളംപെട്ടി സനീറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സനീര്‍ ഒഴികെയുള്ള ഒമ്പത് പ്രതികളെയും ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ അഞ്ചു മാസമായി കേരളത്തിനകത്തും പുറത്തും ഒളിവില്‍ കഴിഞ്ഞിരുന്ന സനീറിനെ കൊല്ലം പുത്തൂരില്‍നിന്നാണ് പിടികൂടിയത്. കൂത്താട്ടുകളം ഇലഞ്ഞിയില്‍ വീട് വാടകയ്ക്കെടുത്ത് ഇയാളുടെ നേതൃത്വത്തില്‍ 500 രൂപയുടെ കള്ളനോട്ട് നിര്‍മിച്ച് വരുന്നതിനിടയില്‍ കഴിഞ്ഞ ജൂലൈയിലാണ് ആന്റി ടെററിസ്റ്റ് സ്ക്വാഡ് റെയ്ഡ് നടത്തി കള്ളനോട്ട് പിടിച്ചെടുത്ത് കൂത്താട്ടുകുളം പോലീസിനെ ഏല്‍പ്പിച്ചത്. പിന്നീട് ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.എറണാകുളം ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് എം.പി. മോഹനനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എന്‍.സി. രാജ്മോഹന്റെ നേത്വത്തില്‍ സിഐ ആര്. ജോസ്, എസ്ഐമാരായ പി.എല്‍. ബിനുലാല്‍, കെ.എസ്. രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്…
Read Moreപിടിക്ക് നാടിന്റെ അന്ത്യാഞ്ജലി; ചടങ്ങുകള്‍ ഒഴിവാക്കി രവിപുരം ശ്മശാനത്തിൽ സംസ്കാരം
കൊച്ചി: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ് എംഎല്‍എയുടെ സംസ്കാരം ഇന്ന് വൈകുന്നേരം എറണാകുളം രവിപുരം ശ്മശാനത്തില്‍ നടക്കും.വെല്ലൂര്‍ സിഎംസിയില്‍ നിന്ന് മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുലര്‍ച്ചെ നാലു മണിക്കാണ് തൊടുപുഴയില്‍ എത്തിച്ചത്. മുമ്പ് നിശ്ചയിച്ചതിലും നാലു മണിക്കൂര്‍ വൈകിയാണ് മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര എത്തിയത്. തൊടുപുഴയിലെ പൊതുദര്‍ശനത്തിനുശേഷം രാവിലെ പത്തരയോടെ വിലാപയാത്ര കൊച്ചിയില്‍ എത്തിയത്. മൂവാറ്റുപുഴയിലും കോലഞ്ചേരിയിലുമെല്ലാം റോഡിന് ഇരുവശവുമായി ആയിരങ്ങളാണ് അദ്ദേഹത്തെ ഒരു നോക്കു കാണാനായി കാത്തു നിന്നത്. തുടര്‍ന്ന് പത്തു മിനിറ്റ് പാലാരിവട്ടത്തെ അദ്ദേഹത്തിന്റെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചു.വി.ഡി.സതീശന്, ഉമ്മന്‍ചാണ്ടി, കെ.സി. ജോസഫ്, എം.എം. ഹസന്, എംപിമാരായ ബെന്നി ബഹനാന്, ഹൈബി ഈഡന് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അതിരാവിലെ തന്നെ ഇവിടെ എത്തിയിരുന്നു. ഹൈദരാബാദില്‍ ആയിരുന്ന ഉമ്മന്‍ചാണ്ടി വിയോഗവാര്‍ത്ത അറിഞ്ഞു അവിടെനിന്ന് ഉടന്‍ പുറപ്പെടുകയായിരുന്നു. പാലാരിവട്ടത്തെ വീട്ടില്‍ അടുത്ത ബന്ധുക്കള്‍ക്കും…
Read Moreകാട്ടുപന്നിശല്യം! പൊറുതിമുട്ടിയ ജനം നായാട്ടിനിറങ്ങി; ഒറ്റ ദിവസം കൊണ്ട് വെടിവച്ചിട്ടത് രണ്ടു ഡസൻ പന്നികളെ
കാളികാവ്: കാട്ടുപന്നി ശല്യം രൂക്ഷമായതോടെ വേട്ടയ്ക്കിറങ്ങിയവർ ഒറ്റ ദിവസം കൊണ്ട് വെടിവച്ചിട്ടത് രണ്ടു ഡസൻ പന്നികളെ. കാളികാവ് -ചോക്കാട് പഞ്ചായത്തുകളിലെ കർഷകരാണ് സംഘടിച്ച് കാടിളക്കി പന്നി നായാട്ടിനിറങ്ങിയത്. മനുഷ്യർക്കും കൃഷിക്കും കടുത്ത ഭീഷണിയായ പന്നികളെ കൊല്ലുന്നതിനു സർക്കാർ അനുമതി നൽകിയതിനെ തുടർന്നാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. പകൽ സമയത്ത് കൃഷിസ്ഥലത്ത് ഒളിച്ചിരിക്കുന്ന പന്നികളെ പുറത്തു ചാടിക്കുകയും വെടിവയ്ക്കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ആമപ്പൊയിൽ കൂനിയാറ ഭാഗങ്ങളിലാണ് പന്നിവേട്ട നടന്നത്. ഡിഎഫ്ഒയുടെ എംപാനൽ ലിസ്റ്റിൽ ഉൾപ്പെട്ടവരും അംഗീകൃത തോക്കു ലൈസൻസുള്ള വരുമായ അഞ്ചുപേരാണ് തോക്കുമായി വേട്ടയ്ക്കിറങ്ങിയത്. കാളികാവ് ഫോറസ്റ്റ് റേഞ്ചിൽ മാത്രം കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇരുന്നൂറ്റി അന്‍പതോളം കാട്ടുപന്നികളെ കൊന്നു കുഴിച്ച മൂടിയിട്ടുണ്ട്. കൃഷി നശിപ്പിക്കുന്നതിനു പുറമെ ഒട്ടേറെ കർഷകർക്കും ഇരുചക്രവാഹന യാത്രക്കാർക്കും പന്നികളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്. വെടിവച്ചുകൊന്ന പന്നികളെ ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ കണക്കെടുപ്പിനും പരിശോധനയ്ക്കും…
Read Moreമഞ്ഞുപെയ്യുന്ന ക്രിസ്മസ് രാവുകളുടെ അലങ്കാരമായ നക്ഷത്രങ്ങളിൽ മിന്നും താരമായി മിന്നല്‍ മുരളി
സ്വന്തം ലേഖികകൊച്ചി: മഞ്ഞുപെയ്യുന്ന ക്രിസ്മസ് രാവുകളുടെ അലങ്കാരമാണ് മിന്നിത്തെളിയുന്ന നക്ഷത്രങ്ങൾ. ഓരോ വർഷവും ക്രിസ്മസ് വിപണിയിൽ ഒരു ഹിറ്റ് താരം ഉണ്ടാകും. ഇത്തവണത്തെ വിപണിയില്‍ താരമായിരിക്കുന്നത് മിന്നല്‍ മുരളിയാണ്. മള്‍ട്ടി ഷേഡില്‍ ഒരു മിന്നല്‍ പോലെ ഇതളുകളിലേക്ക് വെളിച്ചം പാഞ്ഞെത്തുന്ന ഈ നക്ഷത്രത്തിന് സൂപ്പര്‍ ലുക്കാണ്. ഫ്ളൂറസെന്റ് പേപ്പറില്‍ നിര്‍മിച്ചിരിക്കുന്ന മിന്നല്‍ മുരളി 11, ഒമ്പതു മൂലകളുള്ള വാല് നക്ഷത്രമാണ്. മിന്നലിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഈ നക്ഷത്രം പിങ്ക്, നീല നിറങ്ങളില്‍ ലഭ്യമാണ്. 180 രൂപയാണ് മിന്നല്‍ മുരളിയുടെ വില. കുറുപ്പും മരക്കാറുംകുറുപ്പിനെ വാങ്ങണമെങ്കില്‍ 120 രൂപ മുടക്കണം. കുറുപ്പ് എന്ന പേരില്‍ മള്‍ട്ടി കളറില്‍ പൂ പോലെയിരിക്കുന്ന ഈ നക്ഷത്രം നീല, ചുവപ്പ്, ഗോള്‍ഡന്‍, ബ്രൗണ്‍ എന്നീ നിറങ്ങളില്‍ ലഭ്യമാണ്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പേരിലുള്ള മരയ്ക്കാര്‍ നക്ഷത്രങ്ങളാണ് മറ്റൊരു ട്രെന്‍ഡി ഇനം. പതിനൊന്നു…
Read Moreഅന്തർസംസ്ഥാന ബസിൽനിന്നും രണ്ട് കിലോ ഹാഷിഷ് ഓയിലുമായി യുവാവ് അങ്കമാലിയിൽ പിടിയിൽ
അങ്കമാലി: അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസിൽനിന്നും രണ്ടു കിലോ ഹാഷിഷ് ഓയിലുമായി യുവാവിനെ പോലീസ് പിടികൂടി. കാക്കനാട് സ്വദേശി മുഹമ്മദ് (24) ആണ് പിടിയിലായത്. ബംഗളൂരിൽനിന്നും കൊട്ടാരക്കരയ്ക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിൽനിന്നുമാണ് ഹാഷിഷ് പിടിച്ചെടുത്തത്. രാവിലെ ആറരയോടെ അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റേഷനു സമീപത്തുവച്ച് ആലുവ റൂറൽ എസ്പി കെ. കാർത്തിക്കിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബസ് തടഞ്ഞ് പ്രതിയെ പിടികൂടിയത്. പ്ലാസ്റ്റിക് ബാഗിൽ ഒളിപ്പിച്ചാണ് ഹാഷിഷ് കടത്താൻ ശ്രമിച്ചത്.ബംഗളൂരിൽ നാലാം വർഷ നിയമ വിദ്യാർഥിയാണ് മുഹമ്മദ്. ഇടപ്പള്ളിയിൽ കാത്തുനിൽക്കുന്ന ആൾക്ക് കൈമാറാനായിട്ടാണ് ഹാഷിഷ് ഓയിൽ കൊണ്ടുവന്നതെന്ന് പോലീസ് പറയുന്നു. ആന്ധ്രയിൽനിന്നും കടത്തിക്കൊണ്ടുവന്ന ഹാഷിഷ് ഓയിൽ ബംഗളൂരിൽവച്ചാണ് മുഹമ്മദിന് ലഭിച്ചത്. ഇടപ്പള്ളിയിൽ സാധനം വാങ്ങാൻ എത്തുമെന്നറിയിച്ച ആളെ പിടികൂടുന്നതിനായി പോലീസ് ശ്രമം നടത്തുന്നുണ്ട്. നാർക്കോട്ടിക് സെൽ ഡിവൈഎസ് പി സക്കറിയാ മാത്യുവിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ്…
Read Moreവിവാഹവാഗ്ദാനം നല്കി പീഡനം: ബ്രിട്ടീഷ് പൗരത്വമുള്ള പത്തനംതിട്ട സ്വദേശി ല്കസണെ കോട്ടയത്ത് നിന്ന് പൊക്കി പോലീസ്
കൊച്ചി: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പൗരത്വമുള്ള പത്തനംതിട്ട സ്വദേശി ല്കസനെ(40) എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശൂര്‍ സ്വദേശിനിയായ യുവതിയെയാണ് വിവാഹവാഗ്ദാനം നല്കി കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചത്. ഇടപ്പള്ളിയിലെ വാടക വീട്ടില്‍ വച്ചും പിന്നീട് ചങ്ങനാശേരിയിലുള്ള സ്വന്തം വീട്ടിലെത്തിച്ചും പ്രതി യുവതിയെ പീഡിപ്പിച്ചതായാണ് കേസ്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ അന്വേഷിച്ചു വരികയായിരുന്നു. ശനിയാഴ്ച കോട്ടയത്തുനിന്നാണ് പ്രതിയെ നോര്‍ത്ത് പോലീസ് പിടികൂടിയത്. കൂടാതെ വിദേശത്തു ജോലി വാഗ്ദാനം ചെയ്തു വഞ്ചിച്ചതിന് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലും ഇയാള്‍ക്കെതിരേ കേസുണ്ട്. പ്രതി വിദേശത്തും വഞ്ചനാ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്.
Read More