കഞ്ചാവ് അടിച്ച് പ്രശ്നമുണ്ടാക്കിയാൽ നടപടി, വ​നി​ത​ക​ളു​ടെ പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ അ​ഞ്ചം​ഗ ക​മ്മി​റ്റി; അ​മ്മ​യു​ടെ നി​യ​മാ​വ​ലി പ​രി​ഷ്‌​ക​രി​ച്ച​തോടെ  ചില നടിമാർ തിരിച്ചു വന്നേക്കും

  കൊ​ച്ചി: വ​നി​താ അം​ഗ​ങ്ങ​ളു​ടെ പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​റ്റ​ങ്ങ​ൾ വ​രു​ത്തി താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ നി​യ​മാ​വ​ലി പ​രി​ഷ്‌​ക​രി​ച്ച​തോ​ടെ രേ​വ​തി ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ടി​മാ​ര്‍ തി​രി​ച്ചു​വ​ന്നേ​ക്കു​മെ​ന്നു സൂ​ച​ന. വ​നി​ത​ക​ളു​ടെ പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ അ​ഞ്ചം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ക്ക​ലാ​ണ് പ്ര​ധാ​ന ഭേ​ദ​ഗ​തി. അ​മ്മ നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​മാ​യി​രി​ക്കും അ​ധ്യ​ക്ഷ. പു​റ​ത്തു​നി​ന്ന് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​യും ക​മ്മി​റ്റി അം​ഗ​മാ​കും. അ​ടു​ത്ത എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ല്‍​ത​ന്നെ സ​മി​തി രൂ​പീ​ക​രി​ക്കും. സി​നി​മ​യി​ലെ വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ ആ​വ​ശ്യ​മാ​യി​രു​ന്നു സ​മി​തി രൂ​പീ​ക​ര​ണം. ഇ​തു സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്. ല​ഹ​രി​വ​സ്തു​ക്ക​ള്‍, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ല്‍ അം​ഗ​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും നി​യ​മാ​വ​ലി​യി​ല്‍ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ള്‍​വ​ഴി തെ​റ്റാ​യ പ്ര​ച​ര​ണം ന​ട​ത്തു​ന്ന അം​ഗ​ങ്ങ​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കാ​നും ആ​വ​ശ്യ​മെ​ങ്കി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും നി​ര്‍​വാ​ഹ​ക സ​മി​തി​ക്ക് അ​ധി​കാ​ര​മു​ണ്ട്. അം​ഗ​ങ്ങ​ള്‍​ക്ക് പു​റ​മെ പൊ​തു​സ​മൂ​ഹ​ത്തി​ന് കൂ​ടു​ത​ല്‍ ക്ഷേ​മ​പ​രി​പാ​ടി​ക​ള്‍ ന​ട​പ്പാ​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി…

Read More

കോ​വി​ഡ് മൂ​ലം ഒ​രു വ​ർ​ഷം ജോ​ലി ന​ഷ്ട​പ്പെ​ട്ടു വീ​ട്ടി​ൽ നി​ന്ന യു​വാ​വി​ന് സ്വ​കാ​ര്യ ലാ​ബ് നല്‍കിയത് മുട്ടന്‍പണി! നല്‍കിയത് മുട്ടന്‍പണി

കോ​ഴ​ഞ്ചേ​രി: കോ​വി​ഡ് മൂ​ലം ഒ​രു വ​ർ​ഷം ജോ​ലി ന​ഷ്ട​പ്പെ​ട്ടു വീ​ട്ടി​ൽ നി​ന്ന യു​വാ​വി​ന് തി​രി​കെ കു​വൈ​റ്റി​ന് മ​ട​ങ്ങാ​നു​ള​ള അ​വ​സ​രം സ്വ​കാ​ര്യ ലാ​ബി​ലെ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ഫ​ല​ത്തി​ലെ പി​ഴ​വ് മൂ​ലം ന​ഷ്ട​മാ​യി.‌ തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കു​റി​യ​ന്നൂ​ർ ചി​റ​പ്പു​റ​ത്ത് ജി​ജോ ജേ​ക്ക​ബ് ജോ​ർ​ജി​നാ​ണ് ലാ​ബി​ലെ പി​ഴ​വി​ൽ യാ​ത്ര മു​ട​ങ്ങി​യ​തും വി​മാ​ന യാ​ത്രാ​ക്കൂ​ലി പൂ​ർ​ണ​മാ​യി ന​ഷ്ട​മാ​യ​തും. ശ​നി​യാ​ഴ്ച ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​യ്സി​ൽ പോ​കാ​നാ​യി ടി​ക്ക​റ്റ് എ​ടു​ത്ത ശേ​ഷം 16 ന് ​എ​റ​ണാ​കു​ളം ര​വി​പു​രം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ലാ​ബി​ന്‍റെ തി​രു​വ​ല്ല ലാ​ബോ​റ​ട്ട​റി​യി​ൽ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.23 ന് ​ല​ഭി​ച്ച റി​പ്പോ​ർ​ട്ടി​ൽ ജി​ജോ കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന ഫ​ലം വ​ന്നു. എ​ട്ടു​മാ​സം ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യും ജി​ജോ​യു​ടെ മാ​താ​പി​താ​ക്ക​ളും ഭാ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ളും 98കാ​രി​യാ​യ ജി​ജോ​യു​ടെ മു​ത്ത​ശി​യും അ​ട​ക്ക​മു​ള​ള​വ​ർ ഇ​തു​മൂ​ലം രോ​ഗ​ഭീ​തി​യി​ലാ​കു​ക​യും ഒ​പ്പം വി​മാ​ന ടി​ക്ക​റ്റ് പ​ണം തി​രി​കെ ല​ഭി​ക്കാ​താ​കു​ക​യും ചെ​യ്തു. രോ​ഗ ല​ക്ഷ​ണം…

Read More

ജൂ​നി​യ​ർ മാ​ൻ​ഡ്രേ​ക്ക് സ്റ്റൈ​ൽ! ആ​ലു​വ സ്റ്റേ​ഷ​നി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പി​ന്നി​ൽ തൊ​ണ്ടിമു​ത​ലോ? ഒ​രു വി​ഭാ​ഗം പോ​ലീ​സു​കാ​ർ​ക്കു പേ​ടി

ആ​ലു​വ: തു​ട​ർ​ച്ച​യാ​യി ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് പ്ര​ശ്ന​ങ്ങ​ളി​ൽ ചെ​ന്നു ചാ​ടു​ന്ന​തി​നു പി​ന്നി​ൽ വി​ഗ്ര​ഹ​ദോ​ഷ​മാ​ണോ​യെ​ന്ന പേ​ടി​യു​മാ​യി ഏ​താ​നും പോ​ലീ​സു​കാ​ർ. ജൂ​നി​യ​ർ മാ​ൻ​ഡ്രേ​ക്ക് സി​നി​മ​യെ ഒാ​ർ​മ​പ്പെ​ടു​ത്തു​ന്ന വാ​ദ​വു​മാ​യി​ട്ടാ​ണ് ചി​ല​ർ രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. തൊ​ണ്ടി​മു​ത​ലാ​യി സ്റ്റേ​ഷ​നി​ൽ ഒ​രു വി​ഗ്ര​ഹം സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഇ​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​ണെ​ന്നാ​ണ് ചി​ല പോ​ലീ​സു​കാ​ർ പ​റ​യു​ന്ന​ത്. ഇ​വ​ർ ചേ​ർ​ന്ന് പ്ര​ശ്ന​ത്തി​നു പ്ര​തി​വി​ധി തേ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണി​പ്പോ​ൾ. ആ​ലു​വ തു​രു​ത്തി​ലെ ഒ​രു കാ​വി​ൽ​നി​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ക​രി​ങ്ക​ൽ വി​ഗ്ര​ഹം കാ​ണാ​താ​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പി​ന്നീ​ട് പെ​രി​യാ​ർ തീ​ര​ത്തു​നി​ന്നും ഇ​തു ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. കോ​ട​തി​യി​ൽ തൊ​ണ്ടി​മു​ത​ലാ​യി വി​ഗ്ര​ഹം സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും സൂ​ക്ഷി​ക്കാ​ൻ പോ​ലീ​സി​നെ​ത്ത​ന്നെ കോ​ട​തി ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സു​ര​ക്ഷി​ത സ്ഥ​ല​ത്താ​യി​രു​ന്നു ഇ​തു സൂ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, സ്റ്റേ​ഷ​ൻ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റി​യ​പ്പോ​ൾ വി​ഗ്ര​ഹ​ത്തോ​ടു കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യാ​ണ് ദു​ർ​നി​മി​ത്ത​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സു​കാ​രി​ൽ ചി​ല​രു​ടെ പേ​ടി. മോ​ഫി​യ പ​ർ​വീ​ണി​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സി​നെ​തി​രേ നി​ര​വ​ധി…

Read More

വണ്ടിപ്പെരിയാർ മയക്കുമരുന്ന് കേസ്! അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം നി​ക്ഷേ​പി​ച്ചിരുന്നത്‌ ടോ​മി; ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 26-നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം

കൊ​ച്ചി: വ​ണ്ടി​പ്പെ​രി​യാ​ര്‍ മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ ഇ​ട​പാ​ടു​കാ​രി​ല്‍​നി​ന്ന് വാ​ങ്ങി​യ ക​ഞ്ചാ​വി​ന്‍റെ തു​ക അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ക്ഷേ​പി​ച്ചി​രു​ന്ന​ത് കൗ​സ​ല്യ ടോ​മി​യെ​ന്ന ഇ​ടു​ക്കി ക​ട്ട​പ്പ​ന നെ​ടും​പ്പു​റ​ത്ത് ടോ​മി അ​ല​ക്‌​സെ​ന്ന് (52) എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ കെ​ണി​യ​ന്‍ ഷാ​ജി എ​ന്ന ഇ​ടു​ക്കി ഉ​ടു​മ്പ​ഞ്ചോ​ല വ​ട​ക്കേ​പു​ത്ത​ന്‍​പു​ര​യ​്ക്ക​ല്‍ ഷാ​ജി (54) നി​ര്‍​ദേ​ശി​ക്കു​ന്ന അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണ് ടോ​മി പ​ണം നി​ക്ഷേ​പി​ച്ചി​രു​ന്ന​തെ​ന്ന് എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ച് അ​സി. ക​മ്മീ​ഷ​ണ​ര്‍ ടി.​എം. കാ​സിം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 26-നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. 20 കി​ലോ ക​ഞ്ചാ​വും ഒ​രു കി​ലോ ഹാ​ഷി​ഷ് ഓ​യി​ലും ആ​ന്ധ്ര​യി​ല്‍​നി​ന്ന് കാ​റി​ല്‍ കേ​ര​ള​ത്തി​ല്‍ എ​ത്തി​ച്ച മൂ​ന്നു യു​വാ​ക്ക​ളെ കു​മ​ളി എ​ക്‌​സൈ​സ് സം​ഘം ചെ​ക്ക് പോ​സ്റ്റി​ല്‍ വ​ച്ച് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ടോ​മി​യും ഷാ​ജി​യും പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ടോ​മി ഒ​ളി​വി​ല്‍ പോ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രേ എ​ക്‌​സൈ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടി​ലൂ​ടെ…

Read More

മോ​ന്‍​സ​നെ​തിരായ പീഡനക്കേസ്; മൂ​ന്നു കേ​സുകളില്‍കൂ​ടി അന്വേഷണം പുരോഗമിക്കുന്നു

കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ​തി​രേ മൂ​ന്നു പീ​ഡ​ന കേ​സി​ല്‍കൂ​ടി അ​ന്വേ​ഷ​ണം പുരോഗമിക്കുന്നു. ഇ​തി​ലെ​യും കു​റ്റ​പ​ത്രം ക്രൈം​ബ്ര​ഞ്ച് ഉ​ട​ന്‍ സ​മ​ര്‍​പ്പി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. അ​തേ​സ​മ​യം പ്രാ​യ​പൂ​ര്‍​ത്തി​യാകാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ മോ​ന്‍​സ​ൻ മാ​വു​ങ്ക​ലി​നെ​തി​രേ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​ന്ന എ​റ​ണാ​കു​ള​ത്തെ പ്ര​ത്യേ​ക കോ​ട​തി​യി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സു​ക​ളി​ല്‍ 60 ദി​വ​സ​ത്തി​ന​കം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന ക്രി​മി​ന​ല്‍ ന​ട​പ​ടി​ച്ച​ട്ടമ​നു​സ​രി​ച്ചാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ കു​റ്റ​പ​ത്രം. 60 ദി​വ​സ​ത്തി​നു​ള്ളി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. 2019-ല്‍ ​ക​ലൂ​രി​ലെ ആ​ഡം​ബ​ര വാ​ട​ക വീ​ട്ടി​ല്‍ പെൺകുട്ടിയെ നി​ര​ന്ത​ര​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. ന​ല്ല രീ​തി​യി​ൽ ജീ​വി​ത​വും തു​ട​ര്‍വി​ദ്യാ​ഭ്യാ​സ​വും വാ​ഗ്ദാ​നം ചെ​യ്തു ലൈം​ഗി​ക പീ​ഡ​ന​ത്തി​നു വി​ധേ​യ​മാ​ക്കി​യെ​ന്നാ​ണ് ആ​രോ​പ​ണം. പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​വും ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ ​പ്ര​കാ​ര​വു​മു​ള്ള വി​വി​ധ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കു​റ്റ​പ​ത്രം. കേ​സി​ല്‍ കു​റ്റ​പ​ത്ര​ത്തി​ലെ…

Read More

സി​നി​മയിൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പീ​ഡ​നം; പ്ര​തി​ക്കെ​തി​രേ നാ​ല് കേ​സു​ക​ൾ കൂ​ടി

കൊ​ച്ചി: സി​നി​മാ മേ​ഖ​ല​യി​ല്‍ ജോ​ലി ന​ല്‍​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും പ​ണം ക​വ​രു​ക​യും ചെ​യ്ത കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ തി​രു​വ​ന​ന്ത​പു​രം മ​ഞ്ഞാ​മ​ല താ​റാ​വി​ള സു​രേ​ഷ് കു​മാ​റി​നെ​തി​രെ സ​മാ​ന​രീ​തി​യി​ലു​ള്ള നാ​ല് കേ​സു​ക​ള്‍. പാ​റ​ശാ​ല, പോ​ത്ത​ന്‍​കോ​ട്, തൃ​ശൂ​ര്‍ ഈ​സ്റ്റ്, എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ സ​മാ​ന​രീ​തി​യി​ലു​ള​ള കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും ഇ​പ്പോ​ള്‍ ഇ​ട​പ്പ​ള്ളി​യി​ല്‍ താ​മ​സി​ക്കു​ക​യും ചെ​യ്യു​ന്ന യു​വ​തി​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ പ​രാ​തി ന​ല്‍​കി​യ​ത്. യു​വ​തി​യെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ലേ​ക്കെ​ന്നു വി​ശ്വ​സി​പ്പി​ച്ച് വി​വി​ധ ലോ​ഡ്ജു​ക​ളി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച പ്ര​തി മൂ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ​യും ത​ട്ടി​യെ​ടു​ത്ത​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. യു​വ​തി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചേ​രാ​ന​ല്ലൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ജി. വി​പി​ന്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ കെ.​എം. സ​ന്തോ​ഷ് മോ​ന്‍, ആ​ര്‍.​എ​സ്. വി​പി​ന്‍, ടി.​എ​ക്‌​സ്. ജ​യിം​സ്, എ​എ​സ്‌​ഐ ബി​നു, എ​സ്‌​സി​പി​ഒ സി​ഗോ​ഷ്, സി​പി​ഒ​മാ​രാ​യ നി​തി​ന്‍, അ​നീ​ഷ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ…

Read More

മലയാളികളെ പറ്റിക്കാൻ ഇത്ര എളുപ്പമോ? ലാ​ഭ​വി​ഹി​തം വാ​ഗ്ദാ​നം ചെ​യ്തു ത​ട്ടി​പ്പ്; ഡാ​നി​ഷ് കൈ​ക്ക​ലാ​ക്കി​യ​ത് ആ​റു കോ​ടി രൂ​പ

കൊ​ച്ചി: ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് പ​ണം മു​ട​ക്കി​യാ​ല്‍ ലാ​ഭ​വി​ഹി​തം ഉ​ള്‍​പ്പെ​ടെ ത​രാ​മെ​ന്ന് പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ച് പ​ല​രി​ല്‍ നി​ന്നാ​യി മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി ഡാ​നി​ഷ് സ​പ്‌​ഹൈ​ല്‍ താ​ക്കൂ​ര്‍ ത​ട്ടി​യെ​ടു​ത്ത​ത് ഏ​ക​ദേ​ശം ആ​റു കോ​ടി രൂ​പ. കൂ​ടു​ത​ല്‍ പേ​ര്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് ആ​റു പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​പ​രാ​തി​ക​ളി​ല്‍ ര​ണ്ട് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​ശാ​ന്ത് ക്ലി​ന്‍റ് പ​റ​ഞ്ഞു. നോ​ര്‍​ത്ത് സ്‌​റ്റേ​ഷ​നി​ലെ പ​രാ​തി​ക്കാ​രി​ല്‍​നി​ന്ന് ഇ​യാ​ള്‍ ര​ണ്ട​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ഇ​യാ​ള്‍ പ​ല​രി​ല്‍ നി​ന്നാ​യി പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. അ​തേ സ​മ​യം കൂ​ടു​ത​ല്‍ പേ​ര്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നും ഇ​യാ​ള്‍ ത​ട്ടി​യെ​ടു​ത്ത തു​ക ഏ​ക​ദേ​ശം ആ​റു​കോ​ടി​യോ​ളം വ​രു​മെ​ന്നും അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്നു. ഇ​യാ​ളു​ടെ പേ​രി​ല്‍ സ​മാ​ന കേ​സു​ക​ള്‍…

Read More

ഭീ​മ​ൻ ചേ​ന​യും ക​പ്പ​യും വി​ള​യി​ച്ച് പ​തി​വു തെ​റ്റി​ക്കാ​തെ സു​രേ​ന്ദ്ര​ൻ! ചേനയുടെ തൂക്കം കേട്ട് ഞെട്ടരുത്…

അ​ടി​മാ​ലി: ഇ​ത്ത​വ​ണ​യും പ​തി​വ് തെ​റ്റി​ക്കാ​തെ ഭീ​മ​ൻ ചേ​ന​യും ക​പ്പ​യും വി​ള​യി​ച്ചി​രി​ക്കു​ക​യാ​ണ് അ​ടി​മാ​ലി കൂ​ന്പ​ൻ​പാ​റ സ്വ​ദേ​ശി അ​ന്പ​ല​ത്തി​ങ്ക​ൽ സു​രേ​ന്ദ്ര​ൻ. വി​ള​വെ​ടു​ത്ത ര​ണ്ടു ചേ​ന​ക​ളി​ലൊ​ന്നി​ന് 60 കി​ലോ​യോ​ളം തൂ​ക്ക​വും മ​റ്റൊ​ന്നി​ന് 90 കി​ലോ​യോ​ള​വും തൂ​ക്ക​മു​ണ്ട്. വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ ഒ​രു ചു​വ​ട് ക​പ്പ​യി​ൽ​നി​ന്ന് ഇ​ത്ത​വ​ണ സു​രേ​ന്ദ്ര​ൻ 200 കി​ലോ​യി​ല​ധി​കം പ്ര​തീ​ക്ഷി​ക്കു​ന്നു. 20 വ​ർ​ഷം മു​ന്പാ​ണ് ആ​ദ്യ​മാ​യി സു​രേ​ന്ദ്ര​ൻ കാ​ർ​ഷി​ക​മേ​ള​ക​ളി​ലെ വി​ള​പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​നാ​യി ഉ​ത്പ​ന്ന​ങ്ങ​ൾ എ​ത്തി​ക്കാ​നാ​യു​ള്ള ശ്ര​മം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ടി​ങ്ങോ​ട്ട് എ​ല്ലാ​വ​ർ​ഷ​വും ഭീ​മ​ൻ ക​പ്പ​യും ചേ​ന​യും കാ​ച്ചി​ലു​മൊ​ക്കെ വി​ള​യി​ക്കു​ന്ന കാ​ര്യ​ത്തി​ൽ സു​രേ​ന്ദ്ര​ൻ പ​തി​വ് തെ​റ്റി​ച്ചി​ട്ടി​ല്ല. ജൈ​വ​രീ​തി​യി​ലാ​ണ് ത​ന്‍റെ കൃ​ഷി​പ​രി​പാ​ല​ന​മെ​ന്ന് സു​രേ​ന്ദ്ര​ൻ പ​റ​യു​ന്നു. തൊ​ടു​പു​ഴ​യി​ൽ ന​ട​ന്നി​ട്ടു​ള്ള കാ​ർ​ഷി​ക​മേ​ള​ക​ളി​ലെ സ്ഥി​ര​സാ​ന്നി​ധ്യ​മാ​ണ് സു​രേ​ന്ദ്ര​ൻ. 102 കി​ലോ തൂ​ക്കം​വ​രു​ന്ന ചേ​ന, 110 കി​ലോ തൂ​ക്കം വ​രു​ന്ന കാ​ച്ചി​ൽ, 220 കി​ലോ തൂ​ക്കം വ​രു​ന്ന ക​പ്പ, 34 കി​ലോ തൂ​ക്കം വ​രു​ന്ന ഇ​ഞ്ചി​യും മ​ഞ്ഞ​ളു​മൊ​ക്കെ ഇ​ക്കാ​ല​യ​ള​വി​നു​ള്ളി​ൽ സു​രേ​ന്ദ്ര​ൻ ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ…

Read More

പോ​ലീ​സ് സേ​ന​യി​ൽ സം​ഘ​പ​രി​വാ​ർ നു​ഴ​ഞ്ഞു​ക​യ​റ്റ​മെ​ന്ന്  പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ 

ആ​ലു​വ: സം​ഘ​പ​രി​വാ​ര ആ​ശ​യ​ങ്ങ​ളോ​ട് അ​നു​ഭാ​വ​മു​ള്ള​വ​ര്‍ പോ​ലി​സ് സേ​ന​യി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന​തി​ല്‍ ആ​ശ​ങ്ക​യു​മാ​യി കോ​ൺ​ഗ്ര​സ്. ആ​ലു​വ​യി​ൽ സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ നി​യ​മ വി​ദ്യാ​ർ​ത്ഥി​നി​ക്ക് നീ​തി തേ​ടി കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​നെ​തി​രേ തീ​വ്ര​വാ​ദ ബ​ന്ധം ആ​രോ​പി​ച്ച് കോ​ട​തി​യി​ൽ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത് പോ​ലീ​സ് സേ​ന​യി​ലെ സം​ഘ​പ​രി​വാ​ർ സാ​ന്നി​ധ്യം മൂ​ല​മാ​ണെ​ന്ന് തു​റ​ന്ന​ടി​ച്ചു കൊ​ണ്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ത​ന്നെ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സു​കാ​രെ തീ​വ്ര​വാ​ദി​ക​ളാ​ക്കി​യ​ത് ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ന്‍റ് കെ. ​സു​ധാ​ക​ര​നും പ​റ​ഞ്ഞി​രു​ന്നു. ഇ​തു കൂ​ടാ​തെ അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ഇ​ന്ന​ലെ ആ​ലു​വ പാ​ല​സി​ൽ മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട് ഈ ​വി​ഷ​യ​ത്തി​ൽ ആ​ശ​ങ്ക​യ​റി​യി​ച്ചു. സ​മ​ര​ത്തി​ൽ അ​ക്ര​മം കാ​ട്ടി​യ​തി​ന്‍റെ പേ​രി​ൽ അ​റ​സ്റ്റി​ലാ​യ മു​സ്ലിം നാ​മ​ധാ​രി​ക​ളാ​യ മൂ​ന്നു പ്ര​വ​ർ​ക്കെ​തി​രെ കോ​ട​തി​യി​ൽ ന​ൽ​കി​യ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​വ​ർ​ക്ക് തീ​വ്ര​വാ​ദ ബ​ന്ധ​മു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സ് ക​സ്റ്റ​ഡി ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, കോ​ട​തി ഇ​ത് പ​രി​ഗ​ണി​ക്കാ​തെ പ്ര​തി​ക​ൾ​ക്ക്…

Read More

ശീതളപാനിയത്തില് മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി മോ​ഡ​ലി​നെ പീ​ഡി​പ്പി​ച്ച കേ​സ്; ഷ​മീ​റി​നെ കുടുക്കി തൃക്കാക്കര പോലീസ്

കൊ​ച്ചി: മ​ല​പ്പു​റം സ​ദേ​ശി​നി​യും മോ​ഡ​ലു​മാ​യ യു​വ​തി​യെ മ​ദ്യ​ത്തി​ലും ശീ​ത​ള​പാ​നീ​യ​ത്തി​ലും മ​യ​ക്കു​മ​രു​ന്ന് ക​ല​ര്‍​ത്തി ന​ല്‍​കി കൂ​ട്ട​ബ​ലാ​ല്‍​സം​ഗം ചെ​യ്ത കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ​ള്ളു​രു​ത്തി ചി​റ​യ്ക്ക​ല്‍ ബ്രി​ഡ്ജി​നു സ​മീ​പം വാ​ട്ട​ര്‍ ലാ​ന്‍​ഡ് റോ​ഡി​ല്‍ ആ​ഷ്‌​നാ മ​ന്‍​സി​ലി​ല്‍ ഷ​മീ​റി(46)​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ഇ​ടു​ക്കി​യി​ല്‍ പോ​യി മ​ട​ങ്ങും​വ​ഴി ഇ​യാ​ളെ ആ​ലു​വ​യി​ല്‍​വ​ച്ചാ​ണ് തൃ​ക്കാ​ക്ക​ര അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ പി.​വി. ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​കേ​സി​ല്‍ ലോ​ഡ്ജ് ഉ​ട​മ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി ക്രി​സ്റ്റീ​ന മാ​ത്ര​മാ​ണ് ഇ​നി പി​ടി​യി​ലാ​കാ​നു​ള്ള​ത്. ന​വം​ബ​ര്‍ 29 മു​ത​ല്‍ ഡി​സം​ബ​ര്‍ മൂ​ന്നു വ​രെ ഇ​ട​ച്ചി​റ​യി​ലു​ള്ള ക്രി​സ്റ്റീ​ന ലോ​ഡ്ജി​ല്‍ പൂ​ട്ടി​യി​ട്ടാ​ണ് യു​വ​തി​യെ പ്ര​തി​ക​ള്‍ കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. കാ​ക്ക​നാ​ട് ഫോ​ട്ടോ​ഷൂ​ട്ടി​നാ​യി എ​ത്തി​യ യു​വ​തി​ക്ക് മു​ന്‍ പ​രി​ച​യ​ക്കാ​ര​നാ​യ സ​ലിം​കു​മാ​റാ​ണ് താ​മ​സി​ക്കു​ന്ന​തി​ന് ലോ​ഡ്ജി​ല്‍ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി ന​ല്‍​കി​യ​ത്. പി​ന്നീ​ട് ലോ​ഡ്ജ് ഉ​ട​മ​യു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് അ​ജ്മ​ല്‍, ഷ​മീ​ര്‍, സ​ലിം​കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് മ​ദ്യ​ത്തി​ലും ശീ​ത​ള​പാ​നീ​യ​ത്തി​ലും മ​യ​ക്കു​മ​രു​ന്ന്…

Read More