കൊച്ചി: സമീപകാലത്തായി കമ്യൂണിസ്റ്റുകാര്‍ക്കു യോജിക്കാത്ത വിധം ചില നേതാക്കളുടെയും പ്രവര്‍ത്തകരുടേയും പണത്തോടുള്ള ആര്‍ത്തിയും പരിധിവിട്ട് വര്‍ധിച്ചുവരുന്ന പാര്‍ലമെന്ററി മോഹങ്ങളും സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കി. മുമ്പൊരിക്കലും കാണാത്തവിധം പണത്തോടും അധികാരത്തോടുമുള്ള ഭ്രമം പാര്‍ട്ടിക്ക് വലിയതോതില്‍ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്ന പ്രതിനിധികളുടെ വിമര്‍ശനം പ്രമുഖ നേതാക്കളും ശരിവച്ചു. സ്ഥാനാര്ഥികളില്നിന്നുപോലും പണം വാങ്ങിയെന്നത് അതീവഗൗരമാണെന്നു ഇതുപോലുളള കാര്യങ്ങള്‍ മുമ്പ് പാര്‍ട്ടിയില്‍ കേട്ടുകോള്വി പോലും ഇല്ലാത്തതാണെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പെന്നു കരുതിയ തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍ സീറ്റുകള്‍ കളഞ്ഞുകുളിച്ചത് പാര്‍ട്ടിയെ ഞെട്ടിച്ചുവെന്നും വിലയിരുത്തല്‍ ഉണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വരുത്തിയ വീഴ്ചയും സ്ഥാനാര്‍ഥിയാകാന്‍ ചിലര്‍ ശ്രമങ്ങള്‍ നടത്തിയതും അനധികൃത സ്വത്ത് സമ്പാദനവുമൊക്കെ കൂടുതല്‍ കര്‍ശനമായി നേരിടണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. അതേസമയം പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ജില്ലാ കമ്മിറ്റിയംഗങ്ങള്‍…
Read MoreCategory: Kochi
അച്ഛനെ കൊന്നത് കഴുത്തിൽ ഷൂ ലേസ് വരിഞ്ഞുമുറുക്കി; എന്തിന്ചെയ്തെന്ന ചോദ്യത്തിന് അമ്മയും മകളും നല്കിയ മറുപടി കേട്ടോ
കൊച്ചി: എറണാകുളം കടവന്ത്രയില്‍ 45കാരനായ തമിഴ്നാട് സ്വദേശി മരിച്ച സംഭവത്തില്‍ കൊലപാതകം നടത്തിയത് ഷൂലേസ് കഴുത്തിൽ വരിഞ്ഞുമുറുക്കി. കേസിൽ അറസ്റ്റിലായ ഭാര്യയും മകളും റിമാന്‍ഡിലാണ്. മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെയാണ് മരണമടഞ്ഞ ശങ്കറിന്റെ ഭാര്യ സെല്‍വി (44), മകള്‍ അനന്ദ (24) എന്നിവരെ കടവന്ത്ര പോലീസ് അറസ്റ്റു ചെയ്തത്. മദ്യലഹരിയില്‍ കിടന്നുറങ്ങിയ ശങ്കറിനെ കട്ടിലില്‍ കെട്ടിയിട്ടശേഷം ഷൂ ലേസ് ഉപയോഗിച്ച് കഴുത്തില്‍ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്വാഭാവിക മരണമെന്ന് വരുത്തിതീര്‍ക്കാന്‍ അച്ഛന് അനങ്ങുന്നില്ലെന്ന് പറഞ്ഞ് സെല്‍വി മകളെ വിളിച്ചുവരുത്തി. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു. ഈ സംഭവത്തില്‍ അസ്വഭാവിക മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.എന്നാല്‍ ഇന്‍ക്വസ്റ്റില്‍ കഴുത്തിലെ പാട് ശ്രദ്ധയില്‍പ്പെട്ട പോലീസ് സെല്‍വിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ശങ്കറിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞത്. ചോദ്യം ചെയ്യലില്‍ സെല്‍വി…
Read Moreവില്പനയ്ക്കെത്തി എംഡിഎംഎയുമായി ഇരുപത്തിയാറുകാരൻ പിടിയിൽ; കൂടുതല്‍ പേർ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം
കൊച്ചി: വില്പനയ്ക്കെത്തിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പള്ളുരുത്തി ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന മട്ടാഞ്ചേരി സ്വദേശി സുല്‍ഫിക്കര്‍ (26) ആണ് കൊച്ചി സിറ്റി ഡാന്‍സാഫിന്റെയും തോപ്പുംപടി പോലീസിന്റെയും സംയുക്ത പരിശോധനയില്‍ പിടിയിലായത്. തോപ്പുംപടി ഭാഗത്തുനിന്നു പിടികൂടിയ പ്രതിയുടെ പക്കല്‍നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മയക്കുമരുന്ന് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്പനക്കെത്തിച്ചതാണെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Read Moreമുഖ്യമന്ത്രി രണ്ടുനാൾ ആലുവയിൽ നാഥനില്ലാതെ ഈസ്റ്റ് പോലീസ് സ്റ്റേഷൻ
ആലുവ: കളമശേരിയിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഇനി രണ്ടുനാൾ ആലുവ പാലസിൽ. ഒപ്പം മുൻ ആഭ്യന്തര മന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനും. എന്നാൽ ഇവർക്ക് സുരക്ഷയൊരുക്കേണ്ട ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ പ്രധാന ഉദ്യോഗസ്ഥരെല്ലാം പകരക്കാരാണ്. ഇന്നലെ മുഖ്യമന്ത്രിയെത്തിയതോടെ താൽക്കാലിക ഭരണ സിരാ കേന്ദ്രമായി ആലുവ മാറുകയായിരുന്നു. പാലസിന്റെ അനക്സ് ബ്ലോക്കിലെ രണ്ട് റൂമുകളിലാണ് വിഐപികളുടെ താമസം. അഡ്വക്കറ്റ് ജനറലുമായി ഇന്നലെ മുഖ്യമന്ത്രി ചർച്ച നടത്തി. വിവാദമായ മോഫിയ കേസിന്റെ വിവരങ്ങൾ റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തികിനെ വിളിച്ചു വരുത്തി ചർച്ച ചെയ്തു. നാളെ രാത്രിയോടെ ഇരുവരും മടങ്ങും. അതേസമയം, മോഫിയയുടെ മരണത്തിൽ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിഐയായിരുന്ന സി.എൽ. സുധീറിനെ സസ്പെൻഡ് ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം പുതിയ ഇൻസ്പെക്ടർ ചുമതലയേറ്റിരുന്നു.…
Read Moreകബോർഡ് ജോലിക്കെത്തിയ യുവാവ് വീട്ടിലെ അലമാര കുത്തി തുറക്കുന്ന പണിയും ചെയ്തു; 2 പവന്റെ മാലയുമായി യുവാവ് മുങ്ങി; കുവാവിനെ കുടുക്കിയത് ആ പേപ്പർ
തൃപ്പൂണിത്തുറ: ജോലിക്ക് വന്ന വീട്ടിലെ അലമാര കുത്തിത്തുറന്ന് സ്വർണാഭരണം കവർന്ന യുവാവ് പെട്ടെന്നു തന്നെ പോലീസ് പിടിയിലാകാൻ ഇടയാക്കിയത് കൈയിലുണ്ടായിരുന്ന സ്വർണപ്പണയച്ചീട്ട് . തൃപ്പൂണിത്തുറ എൻഎസ്എസ് കോളജിനു സമീപം മതിയത്ത് വീട്ടിൽ ഷിജി(31)നെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്. ഹിൽപാലസിനടുത്ത് ചിത്രാഞ്ജലിയിൽ ഭവൻസ് സ്കൂളിന് സമീപമുള്ള വീട്ടിൽനിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ടരപ്പവന്റെ സ്വർണാഭരണം നഷ്ടമായത്. ഇവിടെ വാടകയ്ക്കു താമസിക്കുന്ന ശരവണന്റേതാണ് ആഭരണങ്ങൾ. പ്രതിയുൾപ്പെടെയുള്ള പണിക്കാരെ വീട്ടിലെ കബോർഡ് ജോലിക്കായി വീട്ടുടമ സുകുമാരൻ കൊണ്ടുവന്നതായിരുന്നു. പണിക്കിടെ ആരുമില്ലാത്ത തക്കത്തിനായിരുന്നു മോഷണം. ആഭരണം നഷ്ടപ്പെട്ടതറിഞ്ഞ ശരവണൻ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഹിൽപാലസ് പോലീസ് പണിക്കു വന്നവരെ പരിശോധിച്ചപ്പോൾ ഷിജിന്റെ പഴ്സിൽനിന്ന് സ്വർണം പണയം വച്ച രസീത് കണ്ടെത്തി. മോഷ്ടിച്ച ആഭരണങ്ങളിൽ കുറച്ച് ഇയാൾ സ്വകാര്യസ്ഥാപനത്തിൽ പണയംവയ്ക്കുക യായിരുന്നു. ബാക്കി വീട്ടിൽ സൂക്ഷിച്ചു. ഹിൽപാലസ് പോലീസ് സ്റ്റേഷൻ സിഐ…
Read Moreആലുവയിലെ നിയമവിദ്യാർഥിയുടെ ആത്മഹത്യയും സമരവും; പോലീസ് കൂടുതൽ ഊരാക്കുടുക്കിലേക്ക്
ആലുവ: നിയമ വിദ്യാർഥിനി മോഫിയ പർവീണിന്റെ ആത്മഹത്യയും തുടർന്നു നടന്ന കോൺഗ്രസ് സമരവും ആലുവ ഈസ്റ്റ് പോലീസിനെ കൂടുതൽ ഊരാക്കുടുക്കിലാക്കിയിരിക്കുന്നു. മോഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച സിഐയെ സസ്പെൻഡ് ചെയ്തിനു തൊട്ടു പിന്നാലെ കോൺഗ്രസ് നടത്തിയ സമരത്തിൽ പങ്കെടുത്ത മൂന്ന് പ്രവർത്തകർക്കെതിരേ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ തീവ്രവാദ ബന്ധം ആരോപിച്ച രണ്ട് ഉദ്യോഗസ്ഥർക്കെതിരേയും നടപടിയെടുത്തു. പ്രിൻസിപ്പൽ എസ്ഐ ആർ. വിനോദ്, ഗ്രേഡ് എഎസ്ഐ രാജേഷ് എന്നിവരെയാണ് ഡിഐജി ഇന്നലെ സസ്പെൻഡ് ചെയ്തത്. നേരത്തെ സസ്പെൻഷനിലായ സിഐ സി.എൽ. സുധീർ വകുപ്പുതല അന്വേഷണം നേരിടുന്നതിനിടയിൽ മറ്റു രണ്ട് ഉദ്യോഗസ്ഥർക്കെതിരേ കൂടി നടപടിയുണ്ടായത് പോലീസിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. പ്രതികൾക്കെതിരേ തീവ്രവാദ ബന്ധം ആരോപിച്ചത് വിവാദമായ പശ്ചാത്തലത്തിൽ അൻവർ സാദത്ത് എംഎൽഎ മുഖ്യമന്ത്രിക്കു നൽകിയ പരാതിയെ തുടർന്ന് ഡിഐജി കോറി സഞ്ജയ് കുമാർ ഗുരുഡാണ് സസ്പെൻഷൻ നടപടിയെടുത്തത്. റിമാൻഡ് റിപ്പോർട്ട് തയാറാക്കിയ പോലീസ് വീഴ്ച്ച…
Read Moreഡിജെ പാര്‍ട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗം; ക്രിസ്മസ്- പുതുവത്സര ആഘോങ്ങളിൽ ഹോട്ടലുകൾ കടിഞ്ഞാണിടാനൊരുങ്ങി സിറ്റി പോലീസ്
കൊച്ചി: ക്രിസ്മസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് ഡിജെ പാര്‍ട്ടി നടത്തുന്ന ഹോട്ടലുകള്‍ക്ക് കടിഞ്ഞാണിടാനായി കൊച്ചി സിറ്റി പോലീസ് ഒരുങ്ങുന്നു. ഇതിന്റെ ആദ്യപടിയായി നഗരത്തില്‍ സ്ഥിരമായി ഡിജെ പാര്‍ട്ടി നടത്തുന്ന ഹോട്ടലുകളുടെ പട്ടിക പോലീസ് ശേഖരിച്ചു. അതോടൊപ്പം ഡിജെ പാര്‍ട്ടി നടത്തുന്ന ഹോട്ടലുകള്‍ക്ക് പോലീസ് മുന്നറിയിപ്പ് നോട്ടീസ് നല്‍കുമെന്നാണ് അറിയുന്നത്. പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉപയോഗം തടയാനാണ് ഉദേശിക്കുന്നത്. കൊച്ചിയിലെ ഡിജെ പാര്‍ട്ടികളില്‍ ലഹരി മാഫിയ പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിലാണ് പോലീസ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നത്. ഹോട്ടലില്‍നിന്ന് മയക്കുമരുന്ന് പിടിച്ചാല്‍ ഹോട്ടലുടമയെ പ്രതിയാക്കാനാണ് ഉദേശിക്കുന്നത്. പോലീസ് ആക്ടിലെ 67 വകുപ്പ് പ്രകാരമാണ് ഹോട്ടല്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കുക. നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ കേസുകളിലും നോട്ടീസ് ബാധകമാകും.
Read Moreഭക്ഷ്യ വിഷബാധ: എട്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍; വൃത്തിഹീനമായ സാഹചര്യത്തിൽ തയാറാക്കിയ ഭക്ഷണമാണ് നൽകിയതെന്ന് കുട്ടികൾ
കൊച്ചി: നിര്‍ധന വിദ്യാര്‍ഥികള്‍ക്കു സര്‍ക്കാര്‍ പദ്ധതി പ്രകാരം സൗജന്യ വിദ്യാഭ്യാസം നല്കുന്ന എയിംഫില്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടര്‍ന്ന് എട്ട് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. സ്ഥാപനത്തിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. ഇവിടെനിന്നു ഭക്ഷണം കഴിച്ച വിദ്യാര്‍ഥിനികള്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായി. ഒരു വിദ്യാര്‍ഥിനി ചോര ഛര്‍ദ്ദിച്ചിരുന്നു. ദീന് ദയാല്‍ ഉപാധ്യായ കല്യാണ്‍ യോജന പ്രകാരം നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നതാണ് പാലാരിവട്ടത്തുള്ള എയിംഫില്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം. വൃത്തിഹീനമായ സാഹചര്യത്തിൽ തയാറാക്കിയ പഴകിയ ഭക്ഷണമാണ് തങ്ങള്‍ക്ക് നല്‍കിയതെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. നഗരസഭയുടെ ആരോഗ്യവിഭാഗവും സ്ഥാപനത്തില്‍ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് കുട്ടികളെ താമസിപ്പിച്ചിരുന്നതെന്നു പാലാരിവട്ടം പോലീസ് പറഞ്ഞു.
Read Moreപാലക്കാട് – എറണാകുളം മെമു കൊരട്ടിയിലും നെല്ലായിയിലും നിർത്തും; അങ്കമാലി അടക്കമുള്ള സ്റ്റേഷനുകളിൽ നിന്നും സീസണ് ടിക്കറ്റ് സൗകര്യം
കൊരട്ടി: പാലക്കാട് – എറണാകുളം മെമു സ്പെഷൽ ട്രെയിന്‍ 15 മുതൽ കൊരട്ടി അങ്ങാടി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കാൻ തീരുമാനം. ഇതു സംബന്ധിച്ച് പാലക്കാട് സീനിയർ ഡിവിഷണൽ ഓപ്പറേഷൻസ് മാനേജർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ പാലക്കാട് നിന്നും എറണാകുളത്തേക്കു പോകുന്ന മെമു 9.50 ന് കൊരട്ടിയിലെത്തും. ഉച്ചതിരിഞ്ഞ് എറണാകുളത്ത് നിന്ന് പാലക്കാട്ടേക്കു പോകുന്ന ട്രെയിൻ 3.45 നായിരിക്കും കൊരട്ടിയിൽ നിർത്തുക. സ്പെഷൽ ട്രെയിൻ ആക്കിയതോടെ മിനിമം ചാർജ് 30 രൂപയാക്കി ഉയർത്തി. യാത്രക്കാർക്ക് സീസണ് ടിക്കറ്റ് ഉപയോഗപ്പെടുത്തി യാത്ര ചെയ്യാമെങ്കിലും നിലവിൽ കൊരട്ടി അങ്ങാടി സ്റ്റേഷനിൽ തത്കാലം സീസണ് ടിക്കറ്റ് ലഭ്യമില്ല. ചാലക്കുടി, അങ്കമാലി അടക്കമുള്ള സ്റ്റേഷനുകളിൽ നിന്നും സീസണ് ടിക്കറ്റ് സൗകര്യം ഉണ്ടായിരിക്കും. കോവിഡ് വ്യാപനമേറിയ പശ്ചാത്തലത്തിൽ കഴിഞ്ഞ 22 മാസത്തോളമായി താളം തെറ്റിയ ട്രെയിൻ ഗതാഗതം പുന:രാരംഭിച്ചുവെങ്കിലും സ്റ്റോപ്പ് അനുവദിക്കാതെ കൊരട്ടി അങ്ങാടി…
Read Moreഇതാ നീലാകാശം പച്ചക്കടൽ! കഴിഞ്ഞ ദിവസം ആ കാഴ്ച കണ്ട് സന്ദർശകരും നാട്ടുകാരും അമ്പരന്നു; ചെറായി, മുനമ്പം ബീച്ചുകളിലായിരുന്നു ഈ വിസ്മയ കാഴ്ച
ചെറായി: നീലാകാശം പച്ചക്കടൽ എന്നൊക്കെ സിനിമാപ്പേര് കേട്ടപ്പോൾ ഭാവന മാത്രമായിരിക്കുമെന്നു കരുതിയവർ കഴിഞ്ഞ ദിവസം ആ കാഴ്ച കണ്ട് അന്പരന്നു, ചെറായി, മുനന്പം ബീച്ചുകളിലായിരുന്നു ഈ വിസ്മയ കാഴ്ച. ഇളകിമറിയുന്ന കടൽ തിരകൾക്കു പച്ചനിറം കണ്ട് സന്ദർശകരും നാട്ടുകാരു അത്ഭുതം കൂറി. കുഴുപ്പിള്ളി, ചെറായി, മുന്‍പം ബീച്ചുകളിൽ ഇന്നലെ രാവിലെ മുതലാണ് കടലിനു നിറംമാറിയത്. കടലിന്റെ അടിത്തട്ടിലെ മാറ്റമാണ് പച്ചനിറത്തിനു കാരണമെന്നു പരന്പാരഗത മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കി. വളരെ അപൂർവമായിട്ടേ ഈ മേഖലയിൽ നിറംമാറ്റം കണ്ടുവരാറുള്ളൂ. പച്ചനിറം കണ്ടതോടെ ബീച്ചിലെത്തിയ സന്ദർശകരിൽ പലരും കടലിൽ ഇറങ്ങാൻ തന്നെ ഭയപ്പെട്ടു. കാലാവസ്ഥ വ്യതിയാനത്തിനൊപ്പം കടലിലെ ആവാസ വ്യവസ്ഥ താളം തെറ്റുന്നതാണ് കടൽ പച്ച നിറത്തിലേക്ക് വഴി മാറാൻ കാരണമെന്ന് വിദഗ്ധർ പറയുന്നത്. ആൽഗകളുടെ ഈ പ്രതിഭാസത്തെ ആൽഗൽ ബ്ലും എന്നാണ് വിളിക്കുന്നത്. ഈ ആൽഗകൾ അടങ്ങിയ കടൽ വിഭവങ്ങൾ മനുഷ്യർ…
Read More