കൂ​ട്ടു​കാ​രിയുടെയും സുഹൃത്തിന്‍റെയും കി​ട​പ്പ​റ രംഗങ്ങൾ പകർത്തി;  പണം ആവ‍ശ്യപ്പെട്ട്  ഭീഷണിപ്പെടുത്തി; വീ​ട്ട​മ്മ​യും ഭ​ര്‍​ത്താ​വും അ​റ​സ്റ്റി​ല്‍

വൈ​പ്പി​ന്‍: കൂ​ട്ടു​കാ​രി​യാ​യ യു​വ​തി​യു​ടെ​യും ആ​ണ്‍ സു​ഹൃ​ത്തി​ന്‍റെ​യും കി​ട​പ്പ​റ രം​ഗ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോൺ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി യു​വ​തി​യു​ടെ മ​ക​ന് അ​യ​ച്ചു​കൊ​ടു​ത്ത വീ​ട്ട​മ്മ​യും ഭ​ര്‍​ത്താ​വും അ​റ​സ്റ്റി​ല്‍. ഞാ​റ​ക്ക​ലാ​ണ് സം​ഭ​വം. യു​വ​തി​യു​ടെ പ​രാ​തി​യെത്തു​ട​ര്‍​ന്നു ഞാ​റ​ക്ക​ല്‍ പോ​ലീ​സാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ട്ട​മ്മ​യും യു​വ​തി​യും മു​മ്പൊ​രി​ക്ക​ല്‍ തൃ​ശൂ​രി​ല്‍ ജ​യി​ലി​ല്‍ കി​ട​ന്ന​പ്പോ​ള്‍ പരിചയപ്പെട്ടവരാണ്. യു​വ​തി ഇ​ട​ക്കി​ടെ വീ​ട്ട​മ്മ​യു​ടെ ഞാ​റയ്​ക്ക​ലു​ള്ള വാ​ട​ക ​വീ​ട്ടി​ല്‍ ത​ന്‍റെ ആ​ണ്‍​സു​ഹൃ​ത്തു​മാ​യി എ​ത്തു​മാ​യി​രു​ന്നു. ഇ​ങ്ങ​നെ വ​ന്ന ഒ​രു ദി​വ​സ​മാ​ണ് വീ​ട്ട​മ്മ ഇ​വ​രു​ടെ കി​ട​പ്പ​റ രം​ഗ​ങ്ങ​ള്‍ മൊ​ബൈ​ല്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി​യ​ത്. തു​ട​ര്‍​ന്നു പ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ കൊ​ടു​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ​ത്രേ വീ​ട്ട​മ്മ യു​വ​തി​യു​ടെ മ​ക​ന് ഈ ​രം​ഗ​ങ്ങ​ള്‍ അ​യ​ച്ചു​കൊ​ടു​ത്ത​ത്. ഇ​തേത്തുട​ര്‍​ന്ന് ഇ​വ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം ഞാ​റ​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തു​ക​യും പ​രാ​തി ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് ചൊ​വ്വാ​ഴ്ച രാ​ത്രി പോ​ലീ​സ് പ്ര​തി​ക​ളെ ഞാ​റ​ക്ക​ലു​ള്ള വാ​ട​ക​വീ​ട്ടി​ല്‍നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. വീ​ട്ട​മ്മ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​യ രം​ഗ​ങ്ങ​ള്‍ പോ​ലീ​സ് മൊ​ബൈ​ല്‍ ഫോ​ണി​ല്‍നി​ന്നു…

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ൻ വാ​ഹ​ന​മോ​ടി​ച്ചു; പി​താ​വി​ന് കാ​ൽ​ല​ക്ഷം പി​ഴ; തുക അടിച്ചില്ലെങ്കിൽ കിട്ടുന്ന പണിയിങ്ങനെ

  തൊ​ടു​പു​ഴ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ൻ വാ​ഹ​ന​മോ​ടി​ച്ച​തി​നു പി​താ​വി​ന് 25,000 രൂ​പ പി​ഴ​യി​ട്ട് കോ​ട​തി. മെ​യ് അ​ഞ്ചി​ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി ഡ്രൈ​വ​ർ പി​ടി​യി​ലാ​യ​ത്. ലൈ​സ​ൻ​സ് ഇ​ല്ലെന്നു ക​ണ്ട​തി​നെ​ത്തു​ട​ർ​ന്നു മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ​കു​മാ​ർ വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ തൊ​ടു​പു​ഴ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന കൗ​മാ​ര​ക്കാ​ര​ന്‍റെ പി​താ​വാ​യ കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​ക്ക് 25,000 രൂ​പ പി​ഴ വി​ധി​ക്കു​ക​യാ​യി​രു​ന്നു. പി​ഴ അ​ട​യ്ക്കാ​ത്ത പ​ക്ഷം ഒ​രു മാ​സം ത​ട​വ് അ​നു​ഭ​വി​ക്കാ​നും കോ​ട​തി വി​ധി​യി​ലു​ണ്ട്. സ്കൂ​ൾ തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി ഡ്രൈ​വ​ർ​മാ​രെ​യും ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ​യും പി​ടി​കൂ​ടാ​ൻ ക​ർ​ശ​ന വാ​ഹ​ന പ​രി​ശോ​ധ​ന ഉ​ണ്ടാ​കു​മെ​ന്ന് ഇ​ടു​ക്കി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ പി.​എ.​ന​സീ​ർ പ​റ​ഞ്ഞു. കൂ​ടാ​തെ നി​യ​മാ​നു​സൃ​ത​മാ​യി ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ പ്ര​ദ​ർ​ശി​പ്പി​ക്കാ​തെ അ​പ​ക​ട​ക​ര​മാ​യി ഡ്രൈ​വിം​ഗ് ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ സ​സ്പെ​ൻ​ഷ​ൻ…

Read More

ജോ​ജു​വി​ന്‍റെ പ​രാ​തി വ്യാ​ജം; ജോ​ജു സി​പി​എ​മ്മി​ന്‍റെ ച​ട്ടു​ക​മാ​യി മാ​റി​യെ​ന്ന് ടോ​ണി ച​മ്മ​ണി; നേ​താ​ക്ക​ൾ കീ​ഴ​ട​ങ്ങി

  കൊ​ച്ചി: വൈ​റ്റി​ല​യി​ൽ റോ​ഡ് ഉ​പ​രോ​ധ​ത്തി​നി​ടെ ജോ​ജു ജോ​ർ​ജി​ന്‍റെ കാ​ർ ആ​ക്ര​മി​ച്ച കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. മു​ൻ മേ​യ​ർ ടോ​ണി ച​മ്മി​ണി​യു​ൾ​പ്പെ​ടെ ആ​റു പേ​രാ​ണ് മ​ര​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്. ടൗ​ണി​ൽ​നി​ന്നും പ്ര​ക​ട​ന​മാ​യാ​ണ് ഇ​വ​ർ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ജോ​ജു സി​പി​എ​മ്മി​ന്‍റെ ച​ട്ടു​ക​മാ​യി മാ​റി​യെ​ന്ന് ടോ​ണി ച​മ്മി​ണി പ​റ​ഞ്ഞു. ജോ​ജു​വി​ന്‍റെ പ​രാ​തി വ്യാ​ജ​മാ​ണ്. പ്ര​ശ്നം ഒ​ത്തു​തീ​ർ​ക്കാ​നു​ള്ള ശ്ര​മം സം​വി​ധാ​യ​ക​ൻ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് അ​ട്ടി​മ​റി​ച്ച​ത് . ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ രാ​ഷ്ട്രീയം എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന​താ​ണെ​ന്നും ടോ​ണി പ​റ​ഞ്ഞു. കേ​സ് നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും നേ​രി​ടും. ജോ​ജു മ​ന​പൂ​ർ​വം ഞ​ങ്ങ​ളു​ടെ സ​മ​ര​ത്തെ അ​ല​ങ്കോ​ല​പ്പെ​ടു​ത്തി. ആ​രു​ടെ സ​മ​ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും എ​ന്തി​ന്‍റെ സ​മ​ര​മാ​ണെ​ന്നും ചോ​ദി​ച്ച​റി​ഞ്ഞ​ശേ​ഷ​മാ​ണ് ജോ​ജു വാ​ഹ​ന​ത്തി​ൽ​നി​ന്നും ഇ​റ​ങ്ങാ​ൻ കൂ​ടി ത​യ​റാ​യ​ത്. സി​പി​എ​മ്മി​ന്‍റെ സ​മ​രം ആ​യി​രു​ന്നേ​ങ്കി​ൽ അ​ദ്ദേ​ഹം വാ​ഹ​ന​ത്തി​ൽ​നി​ന്നും ഇ​റ​ങ്ങി​വ​രു​മാ​യി​രു​ന്നോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ജോ​ജു നി​ഷ്പ​ക്ഷ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ങ്കി​ൽ സി​പി​എ​മ്മി​ന്‍റെ സ​മ്മേ​ള​ന​ങ്ങ​ളും സ​മ​ര​ങ്ങ​ളും ന​ട​ക്കു​ന്പോ​ൾ ഫേ​സ്ബു​ക്കി​ലൂ​ടെ​യെ​ങ്കി​ലും…

Read More

ആന്ധ്രയിൽ നിന്ന് കൊണ്ടുവന്ന 100 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വ​തി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍ 

അ​ങ്ക​മാ​ലി: ദേ​ശീ​യ​പാ​ത​യി​ൽ ക​റു​കു​റ്റി പ​ഴ​യ ചെ​ക്ക് പോ​സ്റ്റി​നു സ​മീ​പം എ​റ​ണാ​കു​ളം ജി​ല്ലാ അ​തി​ർ​ത്തി​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 100 കി​ലോ​യ്ക്ക് മു​ക​ളി​ൽ തൂ​ക്കം വ​രു​ന്ന ക​ഞ്ചാ​വു​മാ​യി മൂ​ന്നു പേ​ർ പി​ടി​യി​ൽ. പെ​രു​മ്പാ​വൂ​ർ കാ​ഞ്ഞി​ര​ക്കാ​ട് ക​ള​പ്പു​ര​ക്ക​ൽ അ​ന​സ്, ഫൈ​സ​ൽ, പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി എ​ന്നി​വ​രാ​ണ് ക​ഞ്ചാ​വ് ക​ട​ത്തു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ര​ണ്ട് വാ​ഹ​ന​വും പി​ടി​കൂ​ടി​യി​ടു​ണ്ട്. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഡാ​ൻ​സാ​ഫ് ടീം ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. അ​ന​സ് കു​ടും​ബ​വു​മാ​യും, ഫൈ​സ​ൽ ഇ​വ​രു​ടെ കൂ​ട്ട​ത്തി​ലും അ​ല്ലാ​തെ​യു​മാ​യി സ്ഥി​ര​മാ​യി മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രാ​ണ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ആന്ധ്ര​യി​ൽ നി​ന്നാ​ണ് പി​ടി​ക്ക​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്

Read More

ജോജുവിന്‍റെ വാഹനം തകർത്ത സംഭവം;നീക്കം പാളിയത് ആ ഒറ്റക്കാരണത്താൽ; കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ കീ​ഴ​ട​ങ്ങി​യേ​ക്കും

കൊ​ച്ചി/​മ​ര​ട്: ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​യ്ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ​പാ​ത ഉ​പ​രോ​ധ​സ​മ​ര​ത്തി​നി​ടെ ന​ട​ന്‍ ജോ​ജു ജോ​ര്‍​ജു​മാ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് പ്ര​തി ചേ​ര്‍​ത്തി​ട്ടു​ള്ള മു​ന്‍ മേ​യ​ര്‍ ടോ​ണി ച​മ്മ​ണി ഉ​ള്‍​പ്പെ​ടെ​യു​ള്ള കോ​ണ്‍​ഗ്ര​സു​കാ​ര്‍ ഇ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷം മ​ര​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി​യേ​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് പ്ര​ക​ട​ന​മാ​യെ​ത്തി​യാ​കും കീ​ഴ​ട​ങ്ങു​ക​യെ​ന്ന് അ​റി​യു​ന്നു. നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ​യും, മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നു ശ്ര​മി​ച്ചാ​ലും പ്ര​യോ​ജ​ന​മു​ണ്ടാ​കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കീ​ഴ​ട​ങ്ങാ​നു​ള്ള തീ​രു​മാ​നം. ജോ​ജു​വി​ന്‍റെ കാ​ര്‍ ത​ക​ര്‍​ത്ത കേ​സി​ല്‍ ഇ​തി​ന​കം അ​റ​സ്റ്റി​ലാ​യ ര​ണ്ടു കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ജാ​മ്യം കി​ട്ടാ​ത്ത​തും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ ഈ ​നി​ല​പാ​ടി​ലേ​ക്ക് എ​ത്തി​ച്ചു. ജോ​ജു​വി​ന്‍റെ കാ​ര്‍ ത​ക​ര്‍​ത്ത​തി​ന് ഒ​രു കേ​സും, വ​ഴി​ത​ട​യ​ലി​ന് മ​റ്റൊ​രു കേ​സു​മാ​ണ് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. കാ​ര്‍ ത​ക​ര്‍​ത്ത കേ​സി​ല്‍ ടോ​ണി ച​മ്മ​ണി ഉ​ള്‍​പ്പെ​ടെ എ​ട്ടു പേ​ര്‍​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ടോ​ണി ച​മ്മ​ണി ഒ​ന്നാം പ്ര​തി​യും ഇ​തി​ന​കം അ​റ​സ്റ്റി​ലാ​യ ജോ​സ​ഫ്, ഷെ​റീ​ഫ് എ​ന്നി​വ​ര്‍ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളു​മാ​ണ്. വ​ഴി​ത​ട​യ​ല്‍ കേ​സി​ല്‍…

Read More

വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​ക​നെ ആലിംഗനം ചെയ്യുന്നതിനിടെ പി​താ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

  നെ​ടു​മ്പാ​ശേ​രി: വി​ദേ​ശ​ത്തു​നി​ന്നും ലീ​വി​നെ​ത്തി​യ മ​ക​നെ സ്വീ​ക​രി​ക്കാ​ൻ നെ​ടു​ന്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പി​താ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ചാ​വ​ക്കാ​ട് പാ​വ​റ​ട്ടി സ്വ​ദേ​ശി വെ​ൺ​മ​ട​ത്താ​യി​ൽ വീ​ട്ടി​ൽ എ​ൻ.​കെ. കു​ഞ്ഞാ​ണ് (65) മ​ര​ണ​മ​ട​ഞ്ഞ​ത്. ഇ​ന്നു പു​ല​ർ​ച്ചെ ബ​ഹ​റൈ​നി​ൽ​നി​ന്നും എ​ത്തി​യ മ​ക​ൻ ഷി​ഹാ​ബി​നെ സ്വീ​ക​രി​ക്കാ​ൻ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​താ​യി​രു​ന്നു ഇ​ദേ​ഹം. വി​മാ​ന​ത്തി​ൽ​നി​ന്നും ഇ​റ​ങ്ങി പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം അ​ന്താ​രാ​ഷ്ട്ര ടെ​ർ​മി​ന​ലി​ന് പു​റ​ത്തെ​ത്തി​യ ഷി​ഹാ​ബു​മാ​യി ആ​ലിം​ഗ​നം ചെ​യ്ത് സ​ന്തോ​ഷം പങ്കി​ടു​ന്ന​തി​നി​ട​യി​ൽ പെ​ട്ടെ​ന്ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​നെ അ​ങ്ക​മാ​ലി എ​ൽഎ​ഫ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​ധി​കം താ​മ​സി​യാ​തെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ബ​ഷീ​റ​യാ​ണ് ഭാ​ര്യ. മ​റ്റൊ​രു മ​ക​ൻ ഷു​ഹൈ​ബ്.

Read More

ജോ​ജു​വി​ന്‍റെ വാ​ഹ​നം ത​ക​ര്‍​ത്ത കേ​സി​ല്‍ ഒ​രാ​ള്‍​കൂ​ടി അ​റ​സ്റ്റി​ല്‍; ജോ​ജു​വി​നെ​തി​രേയും കേസ്

കൊ​ച്ചി: ന​ട​ന്‍ ജോ​ജു ജോ​ര്‍​ജി​ന്‍റെ കാ​ര്‍ ത​ക​ര്‍​ത്ത കേ​സി​ല്‍ ഒ​രു കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കൂ​ടി അ​റ​സ്റ്റി​ല്‍. കോ​ണ്‍​ഗ്ര​സ് തൃ​ക്കാ​ക്ക​ര മ​ണ്ഡ​ലം മു​ന്‍ പ്ര​സി​ഡ​ന്‍റ് തൃ​ക്കാ​ക്ക​ര ക​ള​പ്പു​ര​യ്ക്ക​ല്‍ ഷെ​റീ​ഫ്(40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ ഇ​ന്ന​ലെ രാ​ത്രി വീ​ട്ടി​ല്‍ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. അ​തേ​സ​മ​യം കാ​ര്‍ ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ആ​ദ്യം അ​റ​സ്റ്റി​ലാ​യ ര​ണ്ടാം പ്ര​തി​യും ഐ​എ​ന്‍​ടി​യു​സി പ്രാ​ദേ​ശി​ക നേ​താ​വു​മാ​യ പി.​ജി. ജോ​സ​ഫി​ന്‍റെ ജാ​മ്യാ​പേ​ക്ഷ എ​റ​ണാ​കു​ളം ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ത​ള്ളി. കേ​സി​ല്‍ ക​ക്ഷി ചേ​രാ​ന്‍ ജോ​ജു അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. സ്വ​കാ​ര്യ സ്വ​ത്തു​ക്ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​തി​നെ​തി​രാ​യ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍ ചു​മ​ത്തി​യാ​ണ് ജോ​സ​ഫി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ ഇ​പ്പോ​ള്‍ റി​മാ​ന്‍​ഡി​ലാ​ണ്. മു​ന്‍ മേ​യ​ര്‍ ടോ​ണി ച​മ്മി​ണി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ പി.​വൈ. ഷാ​ജ​ഹാ​ന്‍, മ​നു ജേ​ക്ക​ബ് ത​മ്മ​നം, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​ര്‍​ജ​സ്, സൗ​ത്ത് മ​ണ്ഡ​ലം മു​ന്‍…

Read More

എ​ട്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ ക​ടം വീ​ട്ടി​യ​ശേ​ഷം അ​ഞ്ചു സെ​ന്‍റ് ഭൂ​മി​യും ഒ​രു ചെ​റി​യ വീ​ടും വാങ്ങണം..! ​ മീ​ൻ ക​ച്ച​വ​ട​ക്കാ​ര​ന് 70 ല​ക്ഷ​ത്തി​ന്‍റെ ഭാ​ഗ്യം

പ​റ​വൂ​ർ: സം​സ്ഥാ​ന അ​ക്ഷ​യ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യ 70 ല​ക്ഷം രൂ​പ മീ​ൻ ക​ച്ച​വ​ട​ക്കാ​ര​നാ​യ വാ​ണി​യ​ക്കാ​ട് പ​ന്ന​ക്കാ​ട് പ​ടി​പ്പു​ര​ക്ക​ക​ത്ത് അ​ഷ്ക​റി​ന്. മു​ന​മ്പ​ത്തു​നി​ന്നു മ​ത്സ്യം വാ​ങ്ങി പ​റ​വൂ​ർ ച​ന്ത​യി​ൽ ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​യാ​ളാ​ണ് അ​ഷ്ക​ർ. ക​ഴി​ഞ്ഞ മൂ​ന്നി​നാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ്. അ​ന്നു രാ​വി​ലെ ച​ന്ത​യി​ൽ​വ​ച്ചു ത​മി​ഴ്നാ​ട് സ്വ​ദേ​ശി ഫാ​ഹി​ൽ എ​ന്ന ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നി​ൽ​നി​ന്നാ​ണ് ഒ​ന്നാം സ​മ്മാ​നാ​ർ​ഹ​മാ​യ എ​വി 814879 ന​മ്പ​ർ ടി​ക്ക​റ്റ് വാ​ങ്ങി​യ​ത്. ടി​ക്ക​റ്റ് ചെ​റി​യ​പ്പി​ള്ളി​യി​ലെ എ​സ്ബി​ഐ ശാ​ഖ​യി​ൽ ഏ​ൽ​പ്പി​ച്ചു. എ​ല്ലാ ദി​വ​സ​വും അ​ഞ്ച് ടി​ക്ക​റ്റെ​ടു​ക്കു​ന്ന അ​ഷ്ക​റി​ന് ചെ​റി​യ സ​മ്മാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​തി​നു​മു​ൻ​പു ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഭാ​ര്യ​യ്ക്കു കൂ​ലി​പ്പ​ണി​യാ​ണ്. മൂ​ത്ത​മ​ക​ളു​ടെ വി​വാ​ഹം ക​ഴി​ഞ്ഞു. കൈ​താ​രം ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ഇ​ള​യ​മ​ക​ൻ. അ​ഷ്ക​റി​നൊ​പ്പ​മാ​ണു വാ​പ്പ​യും ഉ​മ്മ​യും താ​മ​സി​ക്കു​ന്ന​ത്. വീ​ടു പ​ണി​യാ​ൻ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്നെ​ടു​ത്ത വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​നു​ണ്ട്. നി​ല​വി​ലു​ള്ള വീ​ട്ടി​ൽ വേ​ലി​യേ​റ്റ സ​മ​യ​ത്തു വെ​ള്ളം ക​യ​റും. സ​മ്മാ​ന​ത്തു​ക കി​ട്ടി​യാ​ൽ…

Read More

പോ​ലീ​സി​നെ​ക്ക​ണ്ട് ഓ​ടി​യൊ​ളി​ച്ചത് സമീപത്തെ വീട്ടുവളപ്പിൽ; പിന്നിെ വീട്ടുടമയുടെ  ബു​ള്ള​റ്റ് മോ​ഷ്ടി​ച്ച് ര​ക്ഷ​പെ​ട​ൽ

ചെ​റാ​യി: രാ​ത്രി അ​സ​മ​യ​ത്ത് പോ​ലീ​സി​നെ​ക​ണ്ട് ഭ​യ​ന്നോ​ടി തൊ​ട്ട​ടു​ത്ത വീ​ട്ടു​വ​ള​പ്പി​ല്‍ ക​യ​റി ഒ​ളി​ച്ചി​രു​ന്ന ര​ണ്ടം​ഗ​സം​ഘം പോ​ലീ​സ് പോ​യി​ക്ക​ഴി​ഞ്ഞ​പ്പോ​ള്‍ വീ​ടി​ന്‍റെ പോ​ര്‍​ച്ചി​ല്‍ വ​ച്ചി​രു​ന്ന ബു​ള്ള​റ്റ് മോ​ഷ്ടി​ച്ചു ക​ട​ന്നു ക​ള​ഞ്ഞു. ചെ​റാ​യി വ​ട​ക്കേ വ​ള​വി​ല്‍ താ​മ​സി​ക്കു​ന്ന ഫെ​ബി​ന്‍ എ​ന്ന​യാ​ളു​ടെ മോ​ട്ടോ​ര്‍ സൈ​ക്കി​ളാ​ണ് മോ​ഷ​ണം പോ​യ​ത്.ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു മോ​ഷ​ണം ന​ട​ന്ന​ത്. താ​ക്കോ​ല്‍ വാ​ഹ​ന​ത്തി​ല്‍ ത​ന്നെ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് മോ​ഷ്ടാ​ക്ക​ള്‍​ക്ക് എ​ളു​പ്പ​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞ​ത്. സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​യി​ല്‍ മോ​ഷ്ടാ​ക്ക​ളു​ടെ രൂ​പം പ​തി​ഞ്ഞി​ട്ടു​ണ്ട്. സം​സ്ഥാ​ന​പാ​ത​യി​ലൂ​ടെ ന​ട​ന്നു വ​രു​ക​യാ​യി​രു​ന്ന ഇ​രു​വ​രും മു​ന​മ്പം പോ​ലീ​സി​ന്‍റെ പ​ട്രോ​ള്‍ വാ​ഹ​നം ക​ണ്ടാ​ണ് ഓ​ടി​യൊ​ളി​ച്ച​ത്. പോ​ലീ​സ് ഇ​വ​രെ അ​ന്വേ​ഷി​ച്ച് മു​ഴു​വ​ന്‍ അ​വി​ടെ തെ​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​കാ​തെ  തി​രി​ച്ചു​പോ​ന്നു. എ​ന്നാ​ല്‍ വീ​ട്ടു​വ​ള​പ്പി​ല്‍ ഒ​ളി​ച്ചി​രു​ന്ന ഇ​രു​വ​രും പോ​ലീ​സ് പോ​യി​ക്ക​ഴി​ഞ്ഞു എ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ഴാ​ണ് മോ​ട്ടോ​ര്‍ സൈ​ക്കി​ളും എ​ടു​ത്തു ക​ട​ന്നു ക​ള​ഞ്ഞ​ത്. ഇ​രു​വ​രും സൈ​ക്കി​ളു​മാ​യി ആ​ലു​വ ഭാ​ഗ​ത്തേ​ക്ക് പോ​യ​താ​യാ​ണ് സൂ​ച​ന​ക​ള്‍. അ​തേ സ​മ​യം ഇ​രു​വ​രും മ​റ്റേ​തോ…

Read More

അവൻ ഇന്നലെ കൊല്ലുമെന്ന് പറഞ്ഞിരുന്നു; അ​തി​ർ​ത്തി ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു സം​ഘ​ട്ട​നം; ത​ല​യ്ക്കു ക്ഷ​ത​മേ​റ്റ വ​യോ​ധി​ക​ൻ മ​രി​ച്ചു

വ​രാ​പ്പു​ഴ: അ​തി​ർ​ത്തി ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ള്ള സം​ഘ​ട്ട​ന​ത്തി​ൽ ത​ല​യ്ക്കു ക്ഷ​ത​മേ​റ്റ വ​യോ​ധി​ക​ൻ മ​രി​ച്ചു. വ​രാ​പ്പു​ഴ ദേ​വ​സ്വം​പാ​ടം സ്വ​ദേ​ശി വാ​ദ്ധ്യാ​രു​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഗോ​പി (62) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ വ​രാ​പ്പു​ഴ ദേ​വ​സ്വം പാ​ടം സ്വ​ദേ​ശി അ​നി എ​ന്നു വി​ളി​ക്കു​ന്ന അ​നി​ക്കു​ട്ട​ൻ (43) ഒ​ളി​വി​ലാ​ണ്. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​രു​വ​രു​ടെ​യും വീ​ടു​ക​ൾ ത​മ്മി​ലു​ള്ള അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​ന്‍റെ കേ​സ് പ​റ​വൂ​ർ കോ​ട​തി​യി​ൽ നി​ല​വി​ലി​രി​ക്കെ പു​ല​ർ​ച്ചെ വീ​ടി​ന് സ​മീ​പം നി​ന്ന ഗോ​പി​യോ​ട് അ​നി​ക്കു​ട്ട​ൻ മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ഇ​രു​വ​രും ത​മ്മി​ൽ സം​ഘ​ട്ട​നം ഉ​ണ്ടാ​വു​ക​യു​മാ​യി​രു​ന്നു. സം​ഘ​ട്ട​ന​ത്തി​ൽ ഗോ​പി​ക്ക് ത​ല​യ്ക്ക് ക്ഷ​ത​മേ​റ്റു. തു​ട​ർ​ന്ന് ശ​ബ്ദം കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടു​ക​യും ഗോ​പി​യെ പ​റ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. പ​ക്ഷേ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.ഇ​ന്ന​ലെ പ്ര​തി​യാ​യ അ​നി​കു​ട്ട​ൻ ഗോ​പി​യു​ടെ മ​ക​ളോ​ട് അ​ച്ഛ​നെ കൊ​ല്ലു​മെ​ന്ന് വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന ഉ​ട​ൻ ത​ന്നെ പ്ര​തി​യാ​യ അ​നി​കു​ട്ട​ൻ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ…

Read More