കൊച്ചി: ഗുണ്ടാ പകയില്‍ യുവാവിനു ക്രൂരമര്‍ദനം. മാവേലിക്കര സ്വദേശി ജോണി ആന്റണിക്കാണ് മര്‍ദനമേറ്റത്. ഇയാള്‍ കുപ്രസിദ്ധ ഗുണ്ട നേതതാവ് മരട് അനീഷിന്റെ സുഹൃത്താണ്. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശികളായ തമ്മനം ഫൈസല്‍ (ആലുവ ഫൈസല്‍), സുബ്ബരാജ്, സുന്ദരന്‍, അനൂപ് എന്നിവര്‍ക്കെതിരേ എറണാകുളം സൗത്ത് പോലീസ് കേസെടുത്തു. പ്രതികള്‍ ഒളിവിലാണ്. കഴിഞ്ഞ 11 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കടവന്ത്ര ചെലവന്നൂരിലെ മരണവീട്ടില്‍ ഒരു സുഹൃത്തിനൊപ്പം എത്തിയതായിരുന്നു ജോണി ആന്റണി. ഇയാളെ അവിടെനിന്ന് തമ്മനം ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്നു ചളിക്കവട്ടത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ചു മര്‍ദിച്ചു. പിന്നീട് അങ്കമാലിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് നഗ്നനാക്കി ക്രൂരമായി മര്‍ദനം തുടർന്നു. അവശനിലയിലായ യുവാവിനെ ഒടുവിൽ ആലുവയിലെ ആശുപത്രിയില്‍ എത്തിച്ചശേഷം ഗുണ്ടാ സംഘം മടങ്ങിയെന്നാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വാരിയെല്ലുകള്‍ക്ക് പരിക്കേറ്റ ജോണി ആന്റണി ചികിത്സയിലാണ്. എറണാകുളം സൗത്ത് പോലീസ്…
Read MoreCategory: Kochi
കുഞ്ഞിനെ പാര്‍ക്കില്‍ ഉപേക്ഷിച്ചത് കാമുകന് പറഞ്ഞിട്ട്..! മാതാവിനും കാമുകനും ഇനി ‘സുഖവാസം’; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
മട്ടാഞ്ചേരി: ഫോർട്ടുകൊച്ചി കുട്ടികളുടെ പാർക്കിൽ രണ്ടുവയസുകാരനെ ഉപേക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായ കുട്ടിയുടെ അമ്മയേയും കാമുകനെയും റിമാൻഡ് ചെയ്തു. ആസാം സ്വദേശികളായ പ്രിയങ്ക ബോറ ഇവരുടെ കാമുകനായ രൂപ് റോത്തി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കുട്ടിയെ പാർക്കിൽ ഉപേക്ഷിച്ച് ഇവർ കടന്നുകളയുകയായിരുന്നു. ഇരുവരും മൂവാറ്റുപുഴയിലെ റൈസ് മില്ലിൽ ജോലി ചെയ്തു വരികയാണ്. കാമുകൻ പറഞ്ഞതനുസരിച്ചാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് മാതാവ് പോലീസിനോട് പറഞ്ഞത്. കുഞ്ഞിനെ ആസാമിലേക്ക് അയക്കുന്നതിന് ജോലി ചെയ്യുന്ന സ്ഥാപന ഉടമയോട് 3,000 രൂപയും ഇവർ വാങ്ങിയിരുന്നു. കുട്ടി ഇപ്പോൾ കളമശേരിയിലെ ബാലഭവനിൽ കഴിയുകയാണ്. സമൂഹമാധ്യമങ്ങളിൽ വന്ന വാർത്ത കണ്ട് ഇവർ ജോലി ചെയ്യുന്ന സ്ഥാപന ഉടമയാണ് ഇരുവരേയും പോലീസിൽ ഏൽപിച്ചത്.
Read Moreപരിസ്ഥിതി സൗഹൃദ സമൂഹത്തിനായി സ്മാർട്ടാകാൻ ഹരിത കര്‍മസേനയും; ക്യു ആര് കോഡും ഡിജിറ്റല്‍ രസീതും വീട്ടിലെത്തും
സിജോ പൈനാടത്ത്കൊച്ചി: പരിസ്ഥിതി സൗഹൃദ സമൂഹത്തിനായി, വീടുകളില്‍ മാലിന്യങ്ങള്‍ ശേഖരിക്കാനെത്തുന്ന ഹരിത കര്‍മസേന ഇനി സ്മാര്‍ട്ടാകും. മാലിന്യങ്ങള്‍ ശേഖരിക്കാനുള്ള ബാഗുകള്‍ മാത്രമല്ല, സ്മാര്‍ട്ട് ഫോണും ലാപ്ടോപ്പും ഇനി ഹരിത കര്‍മസേനാംഗങ്ങളുടെ കൈകളിലുണ്ടാകും. മാലിന്യ നിര്‍മാര്‍ജന രംഗത്തു സ്മാര്‍ട്ട് ഗാര്‍ബേജ് മോണിട്ടറിംഗ് സിസ്റ്റം നടപ്പാക്കുന്നതിന്റെ ഭാഗമായാണു ഹരിത കര്‍മ സേനയ്ക്കു ഫോണും ലാപ്ടോപ്പും നല്‍കുന്നത്. വീടുകളിലെത്തിയുള്ള മാലിന്യ ശേഖരണം കാര്യക്ഷമമാക്കുന്നതിനു ഹരിതകേരള മിഷനു വേണ്ടി കെല്‍ട്രോണാണു സിസ്റ്റം വികസിപ്പിച്ചത്. ഇതിന്റെ ഭാഗമായി മൊബൈല്‍ ആപ്പും നിലവില്‍ വരും. സംസ്ഥാനത്തെ 300 പഞ്ചായത്തുകളിലെയും 70 നഗരസഭകളലെയും ആറു കോര്‍പറേഷനുകളിലെയും ഹരിത കര്‍മസേനാംഗങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഫോണും ലാപ്ടോപ്പും നല്‍കുക. ഇതിനായി അതതു തദേശ സ്ഥാപനങ്ങളുടെ തനതു ഫണ്ട്, ധനകാര്യ കമ്മീഷന് ഗ്രാന്‍ഡ് എന്നിവ ഉപയോഗിക്കാമെന്നു പഞ്ചായത്ത് വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി ഷിബി ഏബ്രഹാം അറിയിച്ചു. ഗ്രാമപഞ്ചായത്തുകള്‍ 2.49 ലക്ഷവും നഗരസഭകള്‍ 7.63…
Read Moreസീരിയൽ നടിയുടെ കണ്ണപുരത്തെ വീട്ടിൽ കവർച്ച! 15 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി
പഴയങ്ങാടി: പ്രമുഖ സീരിയൽ നടി ശ്രീകലയുടെ കണ്ണപുരത്തെ വീട്ടിൽ കവർച്ച. 15 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി. കഴിഞ്ഞ 15നായിരുന്നു സംഭവം. ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്ന ശ്രീകലയുടെ വീട്ടിൽ സഹോദരി ശ്രീജയയും അച്ഛനുമാണ് താമസിക്കുന്നത്. ഇരുവരും ജോലിക്കായി പുറത്തു പോയ സമയത്തായിരുന്നു കവർച്ചയെന്ന് കണ്ണപുരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 15ന് രാവിലെ ഇരുവരും ജോലിക്കു പോയി വൈകുന്നേരം തിരിച്ചുവന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ പിൻവശത്തെ ഗ്രിൽസ് തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്ന് മാലയും വളയും ഉൾപ്പെടെയുള്ള ആഭരണങ്ങൾ കവരുകയായിരുന്നു. കണ്ണപുരം എസ്ഐയും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
Read Moreഎല്ലാം തിരിച്ചെത്തി പക്ഷേ… റെയിൽവേ മാത്രം എന്താ ഇങ്ങനെ…ടിക്കറ്റ് നിരക്കിൽ പകല്‍ക്കൊള്ള… ശ്വാസംകിട്ടാതെ യാത്രക്കാര്‍….
ഷാജിമോന്‍ ജോസഫ്കൊച്ചി: ബോഗികളില്‍ തിങ്ങിനിറഞ്ഞ് യാത്രക്കാര്‍, റിസര്‍വേഷന്‍ കൗണ്ടറിനു മുന്നില്‍ മടുപ്പിക്കുന്ന ക്യൂ, ജനറല്‍ കാറ്റഗറി യാത്രക്കാര്‍ക്കും പ്രതിദിന യാത്രക്കാര്‍ക്കും ആശ്രയിക്കാവുന്ന അപൂര്‍വം ട്രെയിനുകള്‍ക്കായുള്ള നീണ്ട കാത്തിരിപ്പ്, എല്ലാറ്റിലുമുപരി സ്പെഷല്‍ ട്രെയിന്‍ എന്ന പേരില്‍ പാസഞ്ചര്‍ ട്രെയിനുകളില്‍ പോലും ടിക്കറ്റ് നിരക്കിലെ പകല്‍ക്കൊള്ള… കോവിഡ് വ്യാപനം ഭയന്നാണ് കേരളത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് തുടങ്ങാത്തതെന്ന് ന്യായം പറയുന്ന റെയില്‍വേ അധികൃതര്‍ക്കു മുന്നില്‍ സ്ഥിരംയാത്രക്കാര്‍ വയ്ക്കുന്ന ദുരിതചിത്രമാണിത്. മഹാമാരിയെ അതിജീവിച്ച് ജനജീവിതവും റോഡ് ഗതാഗതവും പൂര്‍വസ്ഥിതിയിലായിട്ടും ട്രെയിന്‍ യാത്രക്കാരുടെ കഷ്ടതയുടെ റെഡ് സിഗ്നല്‍ അണയുന്നില്ല. അവരുടെ ദുരിതം എന്നൊഴിയുമെന്ന് അധികൃതര്‍ക്കും കൃത്യമായ ഉത്തരമില്ല. ഒന്നര വര്‍ഷം മുമ്പ് കോവിഡ് മഹാമാരിയെതുടര്‍ന്ന് മാസങ്ങളോളം നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസുകള്‍ പിന്നീട് ഘട്ടംഘട്ടമായി പുനരാരംഭിച്ചെങ്കിലും യാത്രാദുരിതത്തിന് പരിഹാരമായിട്ടില്ല. പ്രത്യേകിച്ചും സ്കൂളുകളും കോളജുകളും തുറന്ന സാഹചര്യത്തില്‍. ശ്വാസംകിട്ടാതെ യാത്രക്കാര്റിസര്വേഷന് ഇല്ലാതെ ജനറല്‍ ടിക്കറ്റും സീസണ്…
Read Moreഉണങ്ങിയ തടി പൊങ്ങിക്കിടക്കുന്നതായി ആദ്യനോട്ടത്തിൽ തോന്നി, അടുത്ത് ചെന്ന് പരിശോധിച്ചപ്പോള്‍..! കാളിയാർ പുഴയിൽ വീണ്ടും മുതല
പോത്താനിക്കാട്: കാളിയാർ പുഴയിൽ ഇന്നലെ വീണ്ടും മുതലയെ കണ്ടു. പൈങ്ങോട്ടൂർ, കല്ലൂർക്കാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുളപ്പുറം പാലത്തിന് സമീപമുളള ചെക്ക് ഡാമിന്റെ പരിസരത്താണ് ഇന്നലെ നാട്ടുകാർ മുതലയെ കണ്ടത്. ഉണങ്ങിയ തടി ചെക്ക് ഡാമിൽ പൊങ്ങിക്കിടക്കുന്നതായിട്ടാണ് ആദ്യനോട്ടത്തിൽ തോന്നിയത്. അടുത്ത് ചെന്ന് പരിശോധിച്ചപ്പോഴാണ് മുതലയാണെന്ന് മനസിലായത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നു മുള്ളരിങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.പി. റോയിയുടെ നേതൃത്വത്തിൽ വനപാലകസംഘം സ്ഥലം സന്ദർശിച്ച് നിരീക്ഷണം നടത്തി. പുഴയിൽ ഇറങ്ങുന്നവരും തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം 27നും കഴിഞ്ഞ വെള്ളിയാഴ്ചയും കാളിയാർ പുഴയിൽ കാരിമറ്റം കക്കുറിഞ്ഞി കടവിനു സമീപം മുതലയെ കണ്ടിരുന്നു. മുതലയുടെ സാന്നിധ്യം നാട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്.
Read Moreമദ്യത്തിന്റെ മണമുള്ളതുകൊണ്ട് മദ്യപിച്ചെന്നു പറയാനാകില്ല..! 2013 ഫെബ്രുവരി 26നാണ് ആ സംഭവം നടന്നത്…
കൊച്ചി: മദ്യത്തിന്റെ മണമുണ്ടെന്നതു കൊണ്ടു മാത്രം ഒരാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് പറയാനാകില്ലെന്നും സ്വകാര്യ സ്ഥലത്ത് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കാതെ മദ്യപിക്കുന്നതു കുറ്റകരമല്ലെന്നും ഹൈക്കോടതി. മണല്‍വാരല്‍ കേസിലെ ഒരു പ്രതിയെ തിരിച്ചറിയാന്‍ പോലീസ് സ്റ്റേഷനിലേക്കു വിളിച്ചു വരുത്തിയിട്ട് മദ്യപിച്ചു പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് സോഫി തോമസിന്റെ നിരീക്ഷണം. കൊല്ലം സ്വദേശിയായ സലിംകുമാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി റദ്ദാക്കി. വില്ലേജ് അസിസ്റ്റന്റായ ഹര്‍ജിക്കാരനെതിരെ കാസര്‍ഗോഡ് ബദിയഡുക്ക പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്. 2013 ഫെബ്രുവരി 26നാണ് സംഭവം നടന്നത്. പ്രതിയെ തിരിച്ചറിയാന്‍ സ്റ്റേഷനിലെത്തണമെന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് വൈകുന്നേരം ഏഴിന് ഹര്ജിക്കാരന് എത്തി. എന്നാല്‍ പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇതിനെത്തുടര്‍ന്ന് മദ്യപിച്ചു ബഹളമുണ്ടാക്കിയെന്നാരോപിച്ച് പോലീസ് തനിക്കെതിരേ കള്ളക്കേസ് എടുത്തെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. സലിംകുമാര്‍ മദ്യപിച്ചിരുന്നെന്ന് സമ്മതിച്ചാല്‍ തന്നെ പോലീസ് ആവശ്യപ്പെട്ടതനുസരിച്ചാണ്…
Read Moreഇവിടെ ഇങ്ങനെയൊക്കെയാ..! ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലെ വാഹന പാർക്കിങ്; യാത്രക്കാർ ദുരിതത്തിൽ
പൂച്ചാക്കൽ: ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലെ വാഹന പാർക്കിങ് യാത്രക്കാർ ദുരിതത്തിലായി. ചേർത്തല – അരൂക്കുറ്റി റോഡിൽ പൂച്ചാക്കൽ വടക്കേക്കരയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ മുന്നിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇത് യാത്രക്കാർക്കും മറ്റ് വാഹന ഗതാഗത്തിനും തടസം സൃഷ്ടിക്കുന്നു. കാത്തിരിപ്പ് കേന്ദ്രത്തിനു മുമ്പിൽ മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ ബസുകൾ വീണ്ടും കവലയുടെ തിരക്കുള്ള ഭാഗത്തെക്ക് നിർത്തേണ്ട സ്ഥിതിയാണുള്ളത്. ഇലക്ട്രിസിറ്റി കവലയിലെ കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലായിരുന്നു ബസുകൾ നിർത്തിയിരുന്നത്. എന്നാൽ ഒരേ സമയം രണ്ട് ഭാഗത്തേക്കുള്ള ബസുകൾ ഇവിടെ നിർത്തി യാത്രക്കാരെ കയറ്റിയിറക്കുന്നത് ഗതാഗതകുരുക്കിന് ഇടയാക്കിയിരുന്നു. കൂടാതെ തളിയാപറമ്പ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ തിരിഞ്ഞു പോകാൻ സാധിക്കാതെ വരുന്നു.ഇതേ തുടർന്നാണ് മുൻ എംഎൽഎ എ.എം ആരിഫിൻ്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം കവലക്ക് തെക്ക് ഭാഗത്തായി നിർമിച്ചത്.…
Read Moreജോജി അങ്ങനെ എത്താൻ പാടില്ലായിരുന്നു; നടനെതിരേ കേസെടുത്തു; പരാതി നൽകിയത് യൂത്ത് കോൺഗ്രസ്
കൊച്ചി: കോണ്‍ഗ്രസ് റോഡ് ഉപരോധ സമരത്തിനിടെ മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് ആളുകളുമായി ഇടപഴകിയ നടന് ജോജു ജോര്‍ജിനെതിരേ മരട് പോലീസ് കേസെടുത്തു. നടനെതിരേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാന് ഡിസിപിക്കു നല്കിയ പരാതിയെ തുടര്‍ന്നാണിത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വൈറ്റിലയില്‍ സമരത്തില്‍ പങ്കെടുത്തതിന് ഷാജഹാന് ഉള്‍പ്പെടെ 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ജോജുവിന്റെ കാര്‍ തല്ലിത്തകര്‍ത്ത കേസില്‍ അറസ്റ്റിലായ ഷാജഹാനു കഴിഞ്ഞ ദിവസമാണു കോടതി ജാമ്യം നല്‍കിയത്.
Read Moreആരും വാങ്ങാൻ വരരുത് ! മുളന്തുരുത്തിയിലെ ന്യായവില ചിക്കൻ സെന്റർ ടൗണിൽ നിന്ന് ഏറെ അകലെ
ആമ്പല്ലൂർ: മുളന്തുരുത്തി പഞ്ചായത്ത് പരിധിയിൽ ജനങ്ങൾക്ക് ന്യായവിലയ്ക്ക് ചിക്കൻ ലഭ്യമാക്കുന്നതിനുള്ള കേരള ചിക്കൻ സെന്റർ മുളന്തുരുത്തി പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്നത് ടൗണിൽ നിന്ന് കിലോമീറ്ററുകൾ മാറി പെരുമ്പിള്ളി മറ്റത്താൻ കടവ് റോഡിൽ. പൊതുവാഹന സൗകര്യങ്ങളില്ലാത്തതും മുളന്തുരുത്തിയിൽ നിന്ന് എത്തിപ്പെടാൻ ഏറെ ദൂരമുള്ള ഇടത്താണ് ചിക്കൻ സെന്ററെന്നാണ് പരാതി. ടൗണിലായിരുന്നെങ്കിൽ ബസിലെത്തി സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്ക് ചിക്കൻ വാങ്ങാൻ കഴിയുമായിരുന്നു. ജനകീയ ഹോട്ടൽ മുളന്തുരുത്തിയിൽ നിന്ന് കിലോമീറ്ററുകൾ മാറി കാരിക്കോട് സ്ഥാപിച്ചത് വിവാദമായതിനു പിന്നാലെയാണ് കേരളചിക്കൻ സെന്ററും ഉയർന്നു വരുന്നത്. കൃത്യമായ മാലിന്യ സംസ്കരണമില്ലെന്നതുൾപ്പടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി പരിസരവാസികൾ ചിക്കൻ സെന്ററിനെതിരെ പഞ്ചായത്തിൽ പരാതികൾ നല്‍കിയിരുന്നു. കോഴി മാലിന്യം സമീപത്തെ തോട്ടിൽ തള്ളുന്നതും മാലിന്യം കടിച്ചു വലിക്കാനായി ഈ പ്രദേശത്ത് തെരുവുനായ്ക്കൾ പെരുകുന്നതും പതിവാണെന്ന് പരിസരവാസികൾ പറയുന്നു. തോട്ടിലും സമീപത്തെ പൊതുകുളത്തിലും തെരുവുനായ്ക്കളുടെ ജഡം ഒഴുകി നടന്നിരുന്നു. ജലം മലിനമായതിനെ…
Read More