കൊച്ചി: “ഈയൊരു പേപ്പറിനുവേണ്ടിയായിരുന്നു മരിക്കുവോളം എന്റെ ഭര്‍ത്താവിന്റെ അലച്ചില്‍. അതിനായി അദ്ദേഹം കയറിയിറങ്ങാത്ത ഓഫീസുകളില്ല. അദ്ദേഹത്തിന്റെ വിയര്‍പ്പിന്റെ വിലയാണിത്’ -വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ സ്വന്തം ഭൂമിയില്‍മേല്‍ അവകാശം സ്ഥാപിച്ചു കിട്ടിയ പട്ടയരേഖ നെഞ്ചോടു ചേര്‍ത്ത് ചിറ്റാറ്റുകര എസ്സി കോളനി താമസക്കാരിയായ കണ്ണങ്കേരി കൗസല്യ ച്യോതി വിതുമ്പി. പൊട്ടിപ്പൊളിഞ്ഞ വീട് ഇനിയൊന്നു പുതുക്കിപ്പണിയണമെന്ന ആഗ്രഹവും അവര്‍ പങ്കുവച്ചു. ജില്ലാതല പട്ടയവിതരണമേള നടന്ന എറണാകുളം ടൗണ്‍ ഹാളായിരുന്നു വേദി. അച്ഛന്റെ ആയുസിന്റെ നല്ലഭാഗം പട്ടയത്തിനായുള്ള പോരാട്ടത്തിനാണ് ചെലവിട്ടതെന്നു മകന് രതീഷും പറഞ്ഞു. പട്ടയത്തിനുവേണ്ടി അപ്പൂപ്പന് (ച്യോതിയുടെ അച്ചൻ) 60 വര്‍ഷം മുമ്പ് തുടങ്ങിവച്ച പോരാട്ടത്തിനാണ് മൂന്നാം തലമുറയിലെങ്കിലും പരിഹാരമായത്. ച്യോതി 2007 ല്‍ വാഹനാപകടത്തില്‍ മരിച്ചശേഷം കൗസല്യയും മക്കളായ രതീഷും ജയേഷും പട്ടയത്തിനായുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. മണ്‍കട്ടകള്‍ തകര്‍ന്നു വീഴാറായ വീട്ടിൽ ഇളയമകന് ജയേഷിനൊപ്പമാണു കൗസല്യയുടെ താമസം. ആകെയുള്ള 10 സെന്റില്‍…
Read MoreCategory: Kochi
കൊച്ചി കപ്പൽ ശാലയിലേക്ക് വീണ്ടും മെയിൽ എത്തി; ഇത്തവണ തകർക്കുന്നത് കപ്പൽശാലയിലെ ഇന്ധന ടാങ്ക്
കൊച്ചി: കൊച്ചി കപ്പൽശാല ആക്രമിക്കുമെന്ന് വീണ്ടും ഭീഷണി സന്ദേശം. ഇ മെയിൽ വഴിയാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. അടുത്തിടയായി രണ്ടു തവണയാണ് ഭീഷണി സന്ദേശമെത്തുന്നത്. കപ്പൽശാലയിലെ ഇന്ധന ടാങ്ക് ആക്രമിക്കുമെന്നാണ് ഭീഷണി. ഇതോടെ കപ്പൽശാല അധികൃതർ സിഐഎസ്എഫിനെ വിവരം അറിയിച്ചു. ഇവർ പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി. അടുത്തിടെയും കപ്പൽശാല ആക്രമിക്കുമെന്ന് സന്ദേശം ലഭിച്ചിരുന്നു. ഈ അന്വേഷണം നടക്കുന്നതിനിടെയാണ് രണ്ടാം സന്ദേശം എത്തിയിരിക്കുന്നത്. ആദ്യ ഭീഷണിയിൽ കപ്പൽശാലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ പേരും തസ്തികകളും ഉൾപ്പടെ രേഖപ്പെടുത്തിയിരുന്നു. അതിനാൽ കപ്പൽശാലയ്ക്കുള്ളിൽ നിന്നു തന്നെയാണ് ഭീഷണിയെന്ന നിഗമനത്തിലായിരുന്നു പോലീസ്. ചില ജീവനക്കാരെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
Read Moreഇത്തരം തട്ടിപ്പുകാർ നിങ്ങളെയും സമീപിക്കാം..! ഒരു കോള്‍ വിളിക്കാന്‍ ഫോണ്‍ ഒന്നു തരാമോ? ഫോൺ വാങ്ങിയ ശേഷം ബൈക്കിൽ കയറിപ്പോയതായി പരാതി; പ്രതികളുടെ ചിത്രം പുറത്ത് വിട്ട് പോലീസ്
ചെറായി: പട്ടാപ്പകല്‍ ബൈക്കിലെത്തി 15 കാരന്റെ കൈയിലുണ്ടായിരുന്ന വിലകൂടിയ ഫോണുമായി കടന്നു കളഞ്ഞ രണ്ടംഗം സംഘത്തെക്കുറിച്ച് മുനമ്പം പോലീസിനു സൂചന ലഭിച്ചു. ആലുവ എന്‍എഡി കാനാല്‍ റോഡ് ഭാഗത്തുള്ള രണ്ട് യുവാക്കളാണ് ഫോണ്‍ തട്ടിയെടുത്തതെന്നാണ് പോലീസ് സംശയിക്കുന്നത്. സിസിടിവി കാമറയില്‍ പതിഞ്ഞ ബൈക്കിന്റെ നമ്പര്‍ വച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. പോലീസ് ഇവരുടെ വീടുകളില്‍ എത്തിയെങ്കിലും പ്രതികളാരും തന്നെ വീട്ടില്‍ ഉണ്ടായിരുന്നില്ല. അന്വേഷണം തുടരുകയാണ്. വെള്ളിയാഴ്ച ചെറായി ബീച്ച് റോഡില്‍ വലിയവീട്ടില്‍കുന്ന് ക്ഷേത്രത്തിന് സമീപത്തുവച്ച് ചെറായി അറുകാട് അര്ജുന് സന്തോഷിന്റെ പക്കല്‍നിന്നാണ് ഫോണ്‍ തട്ടിയെടുത്തത്. നടന്നു പോകുകയായിരുന്ന അര്‍ജുന്റെ അടുത്ത് ബൈക്ക് നിര്‍ത്തിയശേഷം തന്റെ ഫോണില്‍ പൈസ തീര്‍ന്നു പോയെന്നും ഒരു കോള്‍ വിളിക്കാന്‍ ഫോണ്‍ ഒന്ന് തരുമോയെന്നും പിന്നിലിരുന്നയാള്‍ ചോദിച്ചത്രേ. അര്ജ്ജുന് ഫോണ്‍ നല്കിയ ഉടനെ ഇരുവരും ബൈക്ക് ഓടിച്ചു കടന്നു കളയുകയായിരുന്നു.…
Read Moreലക്ഷ്മി ചില്ലറക്കാരിയല്ല, ലക്ഷങ്ങളുടെ നോട്ടടിക്കാരി; കള്ളനോട്ടുമായി പിടിയിലായ ലക്ഷ്മിയുടെ പക്കലുണ്ടായിരുന്നത് അഞ്ചൂറിന്റെ ഏഴുലക്ഷം രൂപ
കൊച്ചി: ഇലഞ്ഞിയിലെ കള്ളനോട്ടടി കേസില്‍ അറസ്റ്റിലായ തമിഴ്നാട് സ്വദേശിനി ആവടി മിലിട്ടറി കോളനിയിലെ ലക്ഷ്മി (48)യ്ക്കു പിന്നില്‍ കള്ളനോട്ടു നിര്‍മാണത്തില്‍ കുപ്രസിദ്ധരായ ചെന്നൈ ലോബിയെന്നു സംശയം. ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത ലക്ഷ്മിയെ ചോദ്യം ചെയ്തതിലൂടെ ചെന്നൈ ലോബിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കേരളത്തിലെ വിവിധ കള്ളനോട്ടു സംഘങ്ങളുമായി ബന്ധമുള്ള ചെന്നൈ സംഘത്തിലെ കണ്ണിയാണു ലക്ഷ്മി. ഇലഞ്ഞിയിലെ വാടകവീട്ടില്‍ നിര്‍മിച്ച കള്ളനോട്ടുകള്‍ നിര്‍മിക്കാനും അതു തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനും സഹായങ്ങള്‍ ചെയ്തത് ലക്ഷ്മിയാണ്. ഇവര്‍ എത്തിച്ചുകൊടുത്ത പ്രിന്ററും പേപ്പറും ഉപയോഗിച്ചായിരുന്നു ഇലഞ്ഞിയിലെ കള്ളനോട്ടു നിര്‍മാണമെന്നും ക്രൈംബ്രാഞ്ചിനു വ്യക്തമായ സൂചന കിട്ടി. ജൂലൈ 27നു കുമളിയില്നിന്നാണു ലക്ഷ്മി അറസ്റ്റിലായത്. ഏഴര ലക്ഷം രൂപയുടെ അഞ്ഞൂറിന്റെ കള്ളനോട്ടുകള്‍ ഇവരില്‍നിന്നു പിടികൂടിയിരുന്നു. ഇതുവരെ 15 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ ഇലഞ്ഞിയിലെ വാടകവീട്ടില്‍ നിര്‍മിച്ചതായാണു വിവരം. ലക്ഷ്മിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇവരില്‍…
Read Moreമൂവാറ്റുപുഴ, പറവൂര്‍ തോല്‍വികളില്‍ പാര്‍ട്ടി വീഴ്ച തൊടാതെ സിപിഐ; കാരണം തിരഞ്ഞ നേതാക്കൾക്ക് കിട്ടിയ വിവരം ഞെട്ടിക്കുന്നത്
കൊച്ചി: ജില്ലയില്‍ പാര്‍ട്ടി മത്സരിച്ച രണ്ടു നിയമസഭാ സീറ്റുകളിലും തോറ്റതിനു പിന്നില്‍ സംഘടനാപരമായ പോരായ്മകളും വീഴ്ചകളും മറയ്ക്കാന്‍ പാടുപെട്ടു സിപിഐ. മൂവാറ്റുപുഴയില്‍ സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായിരുന്ന എല്‍ദോ ഏബ്രഹാമിന്റെ ആഡംബരക്കല്യാണവും പറവൂരില്‍ സിപിഎമ്മിന്റെ തണുത്ത പ്രവര്‍ത്തനങ്ങളുമാണു തോല്‍വിക്കു പ്രധാന കാരണങ്ങളായി സിപിഐ സംസ്ഥാന കൗണ്‍സില്‍ വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്കുള്ളിലുണ്ടായ ഏകോപനക്കുറവ് മറച്ചുവയ്ക്കാനാണ് ഇത്തരം പ്രചാരണമെന്നു സിപിഐയിലെ ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. സിപിഎം തോറ്റ മണ്ഡലങ്ങളില്‍ തങ്ങള്‍ക്കു പഴി കേള്‍ക്കാതിരിക്കാനുള്ള മുന്‍കൂര്‍ ജാമ്യം കൂടിയാണു സിപിഐയുടെ ഒളിയമ്പുകളെന്നും ഇവര്‍ പറയുന്നു. പറവൂരില്‍ വി.ഡി. സതീശന് ശക്തനായിരുന്നെങ്കിലും, ഇടതുതരംഗത്തില്‍ മണ്ഡലം തിരിച്ചുപിട്ടിക്കാമായിരുന്നുവെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുന്നണിക്ക് അനുകൂലമായ സാഹചര്യമുണ്ടായിരുന്നിട്ടും തോറ്റു. ചില സിപിഎം നേതാക്കളുടെ തണുത്ത പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളും മുന്നണിക്കുള്ളില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും സിപിഐ വിലയിരുത്തല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പറവൂരിലെ സിപിഐയില്‍ നാളുകളായി പുകയുന്ന അഭിപ്രായ ഭിന്നതകള്‍ നേതൃത്വം…
Read Moreഡോക്ടറുടെ നിർദ്ദേശം നെസീമയ്ക്കു വിനയായി, ആൻസിയയ്ക്കു രക്ഷയും! സുഹൃത്തുക്കളുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ ആൻസിയ
കിഴക്കമ്പലം: ഡോക്ടറുടെ നിർദേശം നെസീമയ്ക്കു വിനയായപ്പോൾ ആൻസിയയ്ക്കു രക്ഷയായി. ഒരു വർഷം മുന്‍പാണ് ആൻസിയ അയൽവാസികൾക്കൊപ്പം പ്രഭാതസവാരി ആരംഭിച്ചത്. കാല് വേദനയെത്തുടർന്നു ഡോക്ടർ പറഞ്ഞതനുസരിച്ച് ആൻസിയ ഇന്നലെ നടക്കാൻ പോയില്ല. പോയിരുന്നെങ്കിൽ പഴങ്ങനാട് ഷാപ്പുംപടിക്ക് സമീപം ഇന്നലെ പുലർച്ചെ നടന്ന വാഹനാപകടത്തിൽ ആൻസിയയും അകപ്പെടുമായിരുന്നു. ഡോക്ടർ നിർദേശിച്ചതനുസരിച്ച് ശരീരവേദന മാറാനായാണ് നെസീമ ഇന്നലെ ആദ്യമായി പ്രഭാതസവാരിക്കിറങ്ങിയത്. ആ നടത്തം മരണത്തിലേക്കുമായി. വീടിന് സമീപം നടക്കാൻ ആദ്യം ആലോചിച്ചിരുന്നെങ്കിലും സ്ഥലപരിമിതി മൂലം സുഹൃത്തുക്കളോടൊപ്പം റോഡിലൂടെ നടക്കാൻ നെസീമ തീരുമാനിക്കുകയായിരുന്നുവെന്ന് ആൻസിയ പറഞ്ഞു. ആൻസിയയും മരിച്ച സുബൈദ, പരിക്കേറ്റ സാജിത, ബീവി എന്നിവരും നേരത്തെ നടന്നിരുന്ന റോഡിൽ മാലിന്യം നിറഞ്ഞതോടെ രണ്ടാഴ്ച മുമ്പാണ് പഴങ്ങനാട് ഭാഗത്തേക്കു നടത്തമാരംഭിച്ചത്. മുന്‍പ് ഒരിക്കലും ഒരപകടവും പ്രഭാതസവാരിക്കിടെ തങ്ങൾക്ക് ഉണ്ടായിട്ടില്ലെന്ന് ആൻസിയ പറഞ്ഞു. സുഹൃത്തുക്കളുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ആൻസിയ. നിലവിളി കേട്ട് പാഞ്ഞെത്തി;…
Read Moreമകനെ ശ്വാസംമുട്ടിച്ച് കൊന്നശേഷം ഭാര്യയും ഭർതാതവും തൂങ്ങിമരിച്ച സംഭവം; ആത്മഹത്യയിലേക്കു നയിച്ച കാരണം കണ്ടെത്താൻ പോലീസ്
പറവൂർ: വീട്ടിനുള്ളിൽ ദന്പതികളേയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യയിലേക്കു നയിച്ച കാരണം കണ്ടെത്താൻ പോലീസ്. പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം മിൽസ് റോഡിൽ വട്ടപ്പറമ്പ് വീട്ടിൽ സുനിൽ (38), ഭാര്യ കൃഷ്ണേന്ദു (30) മകൻ ആരവ് കൃഷ്ണ (മൂന്നര) എന്നിവരാണു മരിച്ചത്. സാമ്പത്തികമായും കുടുംബപരമായും ഇവർക്കു മറ്റു പ്രശ്നങ്ങൾ ഇല്ലെന്നാണു ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ആത്മഹത്യ ചെയ്യാനുള്ള യഥാർഥ കാരണം പോലീസിനും വ്യക്തമല്ല. ആരോഗ്യപരമായ എന്തെങ്കിലും പ്രശ്നങ്ങൾ ഇവർക്ക് ഉണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ചികിത്സാ സംബന്ധമായ ചില രേഖകൾ നശിപ്പിച്ചു കളഞ്ഞതായി പോലീസ് സംശയിക്കുന്നുണ്ട്.കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിച്ചെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ രണ്ടു മുറികളിലെ ഫാനിൽ കെട്ടി തൂങ്ങിയ നിലയിലാണു സുനിലിനെയും കൃഷ്ണേന്ദുവിനെ കണ്ടത്. ആരവ് കട്ടിലിൽ മരിച്ചു കിടക്കുകയായിരുന്നു. ഇവർക്കൊപ്പം താമസിക്കുന്ന…
Read Moreകാക്കനാട്ടെ എംഡിഎംഎ കേസ് ; ഫണ്ട് നൽകുന്നത് കോഴിക്കോട് സ്വദേശികളോ?
കൊച്ചി: കാക്കനാട്ടെ ഫ്ളാറ്റിൽനിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ കേസിൽ പ്രതികൾക്കു ഫണ്ട് നൽകുന്നത് കോഴിക്കോട് സ്വദേശികളെന്നു സൂചന. ഇതിന്റെ ഭാഗമായുള്ള അന്വേഷണമാണു ഇപ്പോൾ എക്സൈസ് ക്രൈബ്രാഞ്ച് നടത്തുന്നത്. ഇന്നലെ കോഴിക്കോട് സ്വദേശികളായ മൂന്നുപേരെ കൊച്ചിയില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തു. നേരത്തെയും നിരവധി കോഴിക്കോട് സ്വദേശികളെ ചോദ്യംചെയ്തു വിട്ടയച്ചിരുന്നു. പ്രതികളുമായി ഫോണില്‍ ബന്ധപ്പെട്ടവരെയാണു നിലവില്‍ ചോദ്യംചെയ്യുന്നതെന്നാണു വിവരം. അതിനിടെ, മയക്കുമരുന്ന് കേസില്‍ ഡബിള്‍ റോള്‍ കളിച്ച യുവാവ് ഒളിവിലാണെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍. എക്സൈസിന് മുന്നില്‍ ഇന്‍ഫോര്‍മറായി നില്‍ക്കുകയും അവസരം കിട്ടിയപ്പോള്‍ മയക്കുമരുന്നുമായി മുങ്ങാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ക്ക് ലഭ്യമായിട്ടില്ലത്രേ. ഇയാളെ എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടിച്ചെങ്കിലും ഇന്‍ഫോര്‍മര്‍ ആയതിനാല്‍ അറസ്റ്റ് ചെയ്യാതെ വിടുകയായിരുന്നു. ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചും എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read Moreഎകെ 47 തോക്കുകളും വെടിക്കോപ്പും പിടികൂടിയ സംഭവം; ശ്രീലങ്കൻ തീവ്രവാദി ആലുവയിൽ അറസ്റ്റിൽ
ആലുവ: രാജ്യാന്തര കപ്പൽപ്പാത വഴി ആയുധങ്ങളും ലഹരിമരുന്നും കടത്തിയ കേസിൽ ശ്രീലങ്കൻ സ്വദേശിയെ ആലുവയിൽനിന്നും എൻഐഎ അറസ്റ്റ് ചെയ്തു. വ്യാജരേഖകളുണ്ടാക്കി രാജ്യത്ത് അനധികൃതമായി താമസിച്ചു വന്നിരുന്ന അരസരത്തിനം രമേശ് എന്ന ഇയാളെ നേരത്തെ നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്ത് ആലുവ സബ് ജയിലിൽ റിമാൻഡിലായിരുന്നു. ചൊവ്വാഴ്ച ജാമ്യത്തിലിറങ്ങിയ രമേശിനെ ആയുധക്കടത്തിലെ ബന്ധം സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു എൻഐഎ അറസ്റ്റ് ചെയ്തത്. എകെ 47 തോക്കും വെടിക്കോപ്പുകളും 300 കിലോ ലഹരിമരുന്നുമടങ്ങിയ ശ്രീലങ്കൻ ബോട്ട് വിഴിഞ്ഞത്ത് പിടിയിലായ കേസിന്റെ അന്വേഷണത്തിലാണ് രമേശ് ഇപ്പോൾ അറസ്റ്റിലായത്. വർഷങ്ങളായി ആലുവ അത്താണിയിൽ അനധികൃതമായി തങ്ങിയിരുന്ന ഇയാളെ മൂന്നു മാസം മുമ്പ് എറണാകുളം റൂറൽ പോലീസും തമിഴ്നാട് ക്യൂ ബ്രാഞ്ചും ചേർന്നാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളോടൊപ്പം പിടിയിലായ സഹോദരൻ സുരേഷ് രാജാണ് ആയുധക്കടത്ത് കേസിലെ മുഖ്യപ്രതി. ഇയാൾ ഇപ്പോൾ തമിഴ്നാട്ടിൽ റിമാൻഡിലാണ്. അന്വേഷണത്തിന്റെ…
Read Moreവിരമിക്കലിനെക്കുറിച്ചു ചിന്തയില്ല ;ലക്ഷ്യം ലോകകപ്പും പാരീസ് ഒളിന്പിക്സും: പി.ആര്. ശ്രീജേഷ്
കൊച്ചി: ഹോക്കിയില്‍ ഇനിയും കൂടുതല്‍ ലക്ഷ്യങ്ങള്‍ സഫലമാക്കാനുണ്ടെന്നും വിരമിക്കുന്നതിനെക്കുറിച്ചു തത്കാലം ആലോചനയില്ലെന്നും ഒളിന്പിക്സ് മെഡല്‍ ജേതാവും ഇന്ത്യന്‍ ഗോള്‍ കീപ്പറുമായ പി.ആര്. ശ്രീജേഷ്. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ശ്രീജേഷ്. ഇപ്പോഴത്തെ ദൗത്യം മികവോടെ കളിക്കുകയെന്നതാണ്. കളി മതിയാക്കുന്നതു ചിന്തിക്കുന്നില്ല. പരിക്കിനു പിടിക്കൊടുക്കാതെ കായികക്ഷമത നിലനിര്‍ത്തി മുന്നോട്ടു പോകാന്‍ സാധിക്കുമെങ്കില്‍ ഇനിയും പല ടൂര്‍ണമെന്റുകളിലും രാജ്യത്തെ പ്രതിനിധികരിച്ചു ഗോള്‍വല കാക്കാനാവും. ഒളിമ്പിക്സ് ഹോക്കിയില്‍ മെഡല്‍ നേടിയതാടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് പറയാനാകില്ല. അടുത്ത വര്‍ഷം ഒഡീഷയില്‍ നടക്കുന്ന ലോകകപ്പ് ഹോക്കിയിലും 2024 ലെ പാരിസ് ഒളിമ്പിക്സിലും മെഡല്‍ നേടുകയാണു ലക്ഷ്യം. ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനം പാരീസ് ഒളിമ്പിക്സിലേക്കു നേരിട്ടുള്ള പ്രവേശനത്തിനുള്ള അവസരം കൂടിയാണ്. യോഗ്യത മത്സരങ്ങള്‍ക്ക് നില്‍ക്കാതെ ഒളിമ്പിക്സ് ടിക്കറ്റ് ഉറപ്പിക്കുന്നതിന് ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനം നിര്‍ണായകമാകും.…
Read More