ഭാ​ഗ്യ​വാ​ൻ ഇ​പ്പോ​ഴും മ​റ​യ​ത്ത്..! ​കോ​ടി​ശ്വ​ര​നെ കാ​ണാ​ൻ ക​ട​യി​ലേ​ക്ക് ആ​ളു​ക​ൾ വ​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്നു;  മ​ധു​രം വി​ത​ര​ണം ചെ​യ്ത് ക​ട​ക്കാ​ര​നും

തൃ​പ്പൂ​ണി​ത്തു​റ: ഇ​ന്ന​ലെ ന​റു​ക്കെ​ടു​ത്ത തി​രു​വേ​ണം ബന്പ​റി​ന്‍റെ ഒ​ന്നാം സ​മ്മാ​ന​മാ​യ 12 കോ​ടി നേ​ടി​യ ഭാ​ഗ്യ​വാ​നെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തൃ​പ്പൂ​ണി​ത്തു​റ കി​ഴ​ക്കേ​ക്കോ​ട്ട സ്റ്റാ​ച്ച്യു റോ​ഡി​ലെ മീ​നാ​ക്ഷി ലോ​ട്ട​റീ​സി​ൽ നി​ന്നാ​ണ് ഒ​ന്നാം സ​മ്മാ​ന​മ​ടി​ച്ച ടി​ഇ 645465 ടി​ക്ക​റ്റ് വി​റ്റ​ത്. തി​രു​വോ​ണം ബം​പ​ർ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ​ന്ന് അ​റി​ഞ്ഞ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് മീ​നാ​ക്ഷി ലോ​ട്ട​റീ​സി​ന് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യ​ത്. വ​ന്ന​വ​രെ​ല്ലാം അ​ന്വേ​ഷി​ച്ച​ത് ബം​പ​റ​ടി​ച്ച ഭാ​ഗ്യ​വാ​നെ​യാ​ണ്. സ​മ്മാ​നം കി​ട്ടി​യ​യാ​ളെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലാ​യെ​ന്ന് പ​റ​യ​ലാ​യി ക​ട​ക്കാ​ര​ന്‍റെ പ്ര​ധാ​ന പ​ണി. ഒ​ന്നാം സ​മ്മാ​നം അ​ടി​ച്ച ടി​ക്ക​റ്റി​ന്‍റെ തൊ​ട്ട​ടു​ത്ത ന​മ്പ​റു​ള്ള ലോ​ട്ട​റി ടി​ക്ക​റ്റു​മാ​യി ക​ട​യി​ലെ​ത്തി​യ​വ​ർ ക​പ്പി​നും ചു​ണ്ടി​നു​മി​ട​യി​ൽ കോ​ടി​ക​ൾ ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ വി​ഷാ​ദ​ത്തി​ലു​മാ​യി​രു​ന്നു. മൊ​ത്തം 660 ബം​പ​ർ ടി​ക്ക​റ്റു​ക​ളാ​ണ് ക​ട​യി​ൽ​നി​ന്നും വി​റ്റ​ഴി​ച്ച​ത്. മീ​നാ​ക്ഷി ലോ​ട്ട​റീ​സി​ന്‍റെ കോ​ട്ട​യ​ത്തു​ള്ള ഹെ​ഡ് ഓ​ഫീ​സി​ൽ നി​ന്നും ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് ബം​പ​ർ ഉ​ൾ​പ്പെ​ടെ ലോ​ട്ട​റി​ക​ൾ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഏ​ജ​ൻ​സി​യി​ൽ വി​ല്പ​ന​യ്ക്ക് കൊ​ണ്ടു​വ​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ഓ​ണം ബം​പ​റി​ൽ ഒ​രു കോ​ടി രൂ​പ ഇ​വി​ടെ​നി​ന്നും…

Read More

പ​ണി​വ​രു​ന്ന ഓ​രോ​വ​ഴി​യേ..! തൃ​ക്കാ​ക്ക​ര​യി​ല്‍ നി​ല​വി​ലെ സെ​ക്ര​ട്ട​റി തു​ട​രും; ട്രൈ​ബ്യൂ​ണ​ല്‍ ഉ​ത്ത​ര​വ് പ്ര​തി​പ​ക്ഷ​ത്തി​ന് തി​രി​ച്ച​ടി

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യെ തെ​റി​പ്പി​ച്ച് മു​ന്‍ ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ ഉ​യ​ര്‍​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ള്‍ ത​ട​യി​ടാ​നു​ള്ള പ്ര​തി​പ​ക്ഷ നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി. ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ന്‍.​കെ. കൃ​ഷ്ണ​കു​മാ​റി​നെ സ്ഥ​ലം മാ​റ്റി തൃ​ശൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​നി​ലെ വൈ​ദ്യു​തി വി​ഭാ​ഗം അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി​ക്ക് നി​യ​മ​നം ന​ല്‍​കാ​നു​ള്ള നീ​ക്ക​മാ​ണ് സം​സ്ഥാ​ന അ​ഡ്മി​നി​ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ല്‍ ഒ​രു മാ​സ​ത്തേ​ക്ക് സ്റ്റേ ​ചെ​യ്ത​ത്. ഇ​തോ​ടെ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് നി​ല​വി​ലെ സ്ഥാ​ന​ത്ത് ഒ​രു മാ​സം​കൂ​ടി തു​ട​രാം. തൃ​ശൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ ഇ​ല​ക്ടി​ക്ക​ല്‍ വി​ഭാ​ഗം അ​സി. സെ​ക്ര​ട്ട​റി വി.​വി. ല​തീ​ഷ് കു​മാ​റാ​ണ് സ്ഥ​ലം മാ​റ്റ​ത്തി​നെ​തി​രേ ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച​ത്. പൊളിഞ്ഞതു പ്രതിപക്ഷനീക്കംഓ​ണ​സ​മ്മാ​ന വി​വാ​ദ​ത്തെ തു​ട​ര്‍​ന്ന് എ​ല്‍​ഡി​എ​ഫ് കൊ​ണ്ടു​വ​രു​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് മു​ന്‍​പ് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യെ സ്ഥ​ലം മാ​റ്റാ​നു​ള്ള പ്ര​തി​പ​ക്ഷ നീ​ക്ക​മാ​ണ് ഇ​തോ​ടെ പ​രാ​ജ​യ​പ്പെ​ട്ട​ത്. ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യെ സ്ഥ​ലം മാ​റ്റി ഉ​ത്ത​ര​വി​റ​ക്കി​യെ​ങ്കി​ലും തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലേ​ക്ക് പ​ക​ര​മാ​യി ആ​രെ​യും നി​യ​മി​ച്ചി​ട്ടി​ല്ല. ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യെ തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ലേ​ക്ക് സ്ഥ​ലം…

Read More

കൊ​ച്ചി​യി​ലെ ടെ​ക്കി​ക​ൾ​ക്കും ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ​ക്കു​മാ​യി ക​ഞ്ചാ​വ് എ​ത്തി​യ​ത് ഒ​ഡീ​ഷ്യ​യി​ൽ നി​ന്ന്; ഇ​രു​പ​ത്തി​നാ​ലു​കാ​ര​ൻ ദീ​പ​ക്  അ​റ​സ്റ്റി​ൽ

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ മൂ​ന്നു കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​ന്‍ പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നു പോ​ലീ​സ്. കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നാ​ണു അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​ത​രം​സ്ഥാ​ന​ക്കാ​ര്‍​ക്കും ടെ​ക്കി​ക​ള്‍​ക്കും ന​ല്‍​കു​ന്ന​തി​നു​വേ​ണ്ടി ഒ​ഡീ​ഷ​യി​ല്‍​നി​ന്നാ​ണു ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്നു പ്ര​തി ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ ദീ​പ​ക് കു​മാ​ര്‍ ബെ​ഹ്റ​യെ (24) ആ​ണ് കൊ​ച്ചി സി​റ്റി ഡാ​ന്‍​സാ​ഫും ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സും ചേ​ര്‍​ന്നു പി​ടി​കൂ​ടി​യ​ത്. ഇ​ന്‍​ഫോ​പാ​ര്‍​ക്ക് ഫേ​സ് ര​ണ്ട് ഭാ​ഗ​ത്തു​ള്ള ലേ​ഡീ​സ് ഹോ​സ്റ്റ​ലി​നു സ​മീ​പ​ത്തു​ള്ള റോ​ഡി​ലൂ​ടെ സൈ​ക്കി​ളി​ല്‍ ബാ​ഗു​മാ​യി പോ​കു​ന്ന​തു​ക​ണ്ടു സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ഇ​യാ​ളെ ത​ട​ഞ്ഞു​നി​ര്‍​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണു ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. ഇ​ന്‍​ഫോ​പാ​ര്‍​ക്ക് ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഒ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്നു വി​ത​ര​ണ​വും ഉ​പ​യോ​ഗ​വും ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഡാ​ന്‍​സാ​ഫ് ടീം ​കു​റ​ച്ചു ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​വി​ടെ നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

Read More

ചെറായിലെ മൊബൈൽ മോഷണക്കേസ്; ‘പ​ണം കൊ​ടു​ത്ത് ‘പ​ണി’ ചോ​ദി​ച്ചു വാ​ങ്ങിയ മൊബൈൽ കടക്കാരന്‍റെ കഥ…

ചെ​റാ​യി: ബൈ​ക്കി​നെ​ത്തി പ​തി​ന​ഞ്ചു​കാ​ര​ന്‍റെ പ​ക്ക​ല്‍​നി​ന്ന് 19000 രൂ​പ വി​ല​യു​ള്ള മൊ​ബൈ​ല്‍ ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത യു​വാ​ക്ക​ളും മോ​ഷ​ണ​മു​ത​ല്‍ ആ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും ഫോ​ണ്‍ വി​ല​യ്ക്കു വാ​ങ്ങി​യ മ​റ്റൊ​രു യു​വാ​വും അ​റ​സ്റ്റി​ല്‍. ആ​ലു​വ എ​ന്‍​എ​ഡി റോ​ഡ് ല​ക്ഷ്മി വി​ലാ​സ​ത്തി​ല്‍ ആ​രോ​മ​ല്‍(20), ക​ള​മ​ശേ​രി കൈ​പ്പ​ട​മു​ക​ള്‍ പു​തു​ശേ​രി അ​ശ്വി​ന്‍ (20) എ​ന്നി​വ​രാ​ണ് ഫോ​ണ്‍ മോ​ഷ​ണ​ത്തി​ന് അ​റ​സ്റ്റി​ലാ​യ​ത്. ഫോ​ണ്‍ വാ​ങ്ങി​യ എ​റ​ണാ​കു​ള​ത്തെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഷോ​പ്പ് ജീ​വ​ന​ക്കാ​ര​ന്‍ അ​ടി​മാ​ലി നെ​ല്ലി​ക്കു​ന്നു കൂ​മ്പ​ന്‍ പാ​റ ജീ​മോ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ (22) ആ​ണ് അ​റ​സ്റ്റി​ലാ​യ മൂ​ന്നാ​മ​ന്‍. 3000 രൂ​പ​ക്കാ​ണ് ഇ​യാ​ള്‍ ഫോ​ണ്‍ വാ​ങ്ങി​യ​ത്. ഫോ​ണ്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഈ ​മാ​സം 10ന് ​ചെ​റാ​യി ബീ​ച്ച് റോ​ഡി​ല്‍ കു​ന്ന​ത്ത് ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് വ​ച്ച് ചെ​റാ​യി അ​റു​കാ​ട് അ​ര്‍​ജു​ന്‍ സ​ന്തോ​ഷി​ന്‍റെ ഫോ​ണ്‍ ആ​ണ് സം​ഘം ക​വ​ര്‍​ന്ന​ത്. സം​ഭ​വ​ത്തി​നു ശേ​ഷം പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തെ സി​സി​ടി​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. മു​ന​മ്പം…

Read More

ഇത് ദുബായിലെ പൂച്ചയല്ല, കൊച്ചിയിലെ പൂച്ച, ഇവളും ഗര്‍ഭിണിയായിരുന്നു..! ഒ​രു മാ​സ​മാ​യി ആള്‍ത്താമസില്ലാത്ത കെ​ട്ടി​ട​ത്തി​ല്‍ കു​ടു​ങ്ങി​യിട്ട്‌; ഒടുവില്‍ രക്ഷകയായത്…

സ്വന്തം ലേഖിക കൊച്ചി: ദുബായില്‍ കെട്ടിടത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ മലയാളികള്‍ സാഹസികമായി രക്ഷിച്ചതും അവര്‍ക്ക് യുഎഇ സര്‍ക്കാര്‍ പത്തു ലക്ഷം രൂപ പാരിതോഷികം നല്‍കിയതും അടുത്തിടെ വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇവിടെ പോലീസ് തലപ്പത്ത് ഉള്ളവര്‍ മൃഗസ്‌നേഹിയായ കാഴ്ചയാണ് ഫോര്‍ട്ടുകൊച്ചിക്കാര്‍ കഴിഞ്ഞ ദിവസം കണ്ടത്. ഡിജിപിയും ഫയര്‍ഫോഴ്‌സ് കമാന്‍ണ്ടന്റുമായ ഡോ.ബി. സന്ധ്യയാണ് ആ മൃഗസ്‌നേഹി. ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിനു സമീപം ആള്‍ത്താമസില്ലാത്ത വീടിന്റെ രണ്ടാം നിലയിലെ പാത്തിയിലാണ് ഗര്‍ഭിണിയായ പൂച്ച ഒരു മാസമായി കുടുങ്ങിക്കിടന്നത്. സമീപവാസിയായ സക്കീര്‍ റൊസാരിയോ എറിഞ്ഞുകൊടുക്കുന്ന ഭക്ഷണവും വെളളവുമായിരുന്നു അതിന്റെ ആശ്രയം. കാലപ്പഴക്കമുള്ള ഓടിട്ട കെട്ടിടത്തില്‍ കയറി പൂച്ചയെ രക്ഷിക്കുക സാഹസമായിരുന്നു. അതിനാല്‍, സക്കീര്‍ ഫോര്‍ട്ടുകൊച്ചി പോലീസിലും ഫയര്‍ഫോഴ്‌സിലും അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. പോലീസിന് അതിനുള്ള സജീകരണങ്ങള്‍ ഇല്ലെന്നു ഫോര്‍ട്ടുകൊച്ചി സിഐ മനുരാജ് അറിയിച്ചിരുന്നു. തുടര്‍ന്നാണ് സക്കീര്‍ ഫോര്‍ട്ടുകൊച്ചി സ്‌റ്റേഷനില്‍ ജോലി ചെയ്തിരുന്ന,…

Read More

തി​യ​റ്റ​റി​ലി​രു​ന്ന് സി​നി​മ കാ​ണു​ന്ന​ത് ക്ലാ​സ്മു​റി​യി​ലി​രി​ക്കു​ന്ന​തു​പോ​ലെ; ഒ​ടി​ടി പ്ലാ​റ്റ്‌​ഫോം സി​നി​മ​യു​ടെ ഗൃ​ഹ​പാ​ഠം മാ​ത്ര​മെ​ന്ന് ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍

പ​ത്ത​നം​തി​ട്ട: തി​യ​റ്റ​റി​ല്‍ ഇ​രു​ന്നു സി​നി​മ കാ​ണു​ന്ന​തു സ്‌​കൂ​ളി​ലെ ക്ലാ​സ് മു​റി​യി​ല്‍ ഇ​രു​ന്നു പ​ഠി​ക്കു​ന്ന​തു​പോ​ലെ​യാ​ണെ​ന്ന് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍. ക്യാ​പ്റ്റ​ന്‍ രാ​ജു അ​നു​സ്മ​ര​ണ ദി​ന​ത്തി​ല്‍ സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ​യു​ടെ പു​ര​സ്‌​കാ​രം സ്വീ​ക​രി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ഒ​ടി​ടി പ്ലാ​റ്റ്‌​ഫോം സി​നി​മ​യു​ടെ ഗൃ​ഹ​പാ​ഠം മാ​ത്ര​മാ​ണെ​ന്നും ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍ പ​റ​ഞ്ഞു. അ​ന​ശ്വ​ര ന​ട​ന്‍ ക്യാ​പ്റ്റ​ന്‍ രാ​ജൂ​വി​ന്‍റെ പു​ത്ത​ന്‍​പീ​ടി​ക നോ​ര്‍​ത്ത് സെ​ന്റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ലെ ക​ല്ല​റ​യി​ല്‍ സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്യ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി.

Read More

പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ്; ഇ​ഡി ക​ണ്ടു​കെ​ട്ടി​യ 31 കോടിയുടെ സ്വത്തുക്കളിൽ പ​ത്ത് ആ​ഡം​ബ​ര കാ​റു​ക​ളും, 14 കോ​ടി രൂ​പയുടെ സ്വർണവും

കൊ​ച്ചി: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ് കേ​സി​ല്‍ എ​ന്‍​ഫോ​ഴ്‌​സ​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി) ക​ണ്ടു​കെ​ട്ടി​യ പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ളി​ല്‍ പ​ത്ത് ആ​ഡം​ബ​ര കാ​റു​ക​ളും. കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്ര എ​ന്നി​വി​ട​ങ്ങ​ളി​ലെ പോ​പ്പു​ല​ര്‍ ഗ്രൂ​പ്പി​ന്‍റെ കെ​ട്ടി​ട​ങ്ങ​ളും ഭൂ​മി​യും പ​ത്ത് ആ​ഡം​ബ​ര കാ​റു​ക​ളു​മു​ള്‍​പ്പെ​ടെ 31 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ളാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്. കാ​റു​ക​ളു​ടെ മൂ​ല്യം​മാ​ത്രം ര​ണ്ടു​കോ​ടി രൂ​പ​യാ​ണ്. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സൂ​ക്ഷി​ച്ച സ്വ​ര്‍​ണ​വും ഇ​തി​ല്‍​പ്പെ​ടും. 14 കോ​ടി രൂ​പ​യാ​ണു സ്വ​ര്‍​ണ​ത്തി​ന്‍റെ മ​തി​പ്പു​വി​ല. ബാ​ങ്കി​ലു​ള്ള സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ളും ചേ​ര്‍​ത്താ​ണു 31 കോ​ടി രൂ​പ ഇ​ഡി ക​ണ്ടു​കെ​ട്ടി​യി​രി​ക്കു​ന്ന​ത്. ര​ണ്ടാ​യി​രം കോ​ടി​യോ​ളം രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ള്‍ പോ​പ്പു​ല​ര്‍ ഗ്രൂ​പ്പ് ന​ട​ത്തി​യി​രി​ക്കു​ന്ന​താ​യാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ല്‍. രാ​ജ്യ​ത്താ​ക​മാ​നം 270 ബ്രാ​ഞ്ചു​ക​ളി​ലാ​ണു ക്ര​മ​ക്കേ​ട് ന​ട​ത്തി​യി​ട്ടു​ള്ള​ത്. 1600ല​ധി​കം പേ​രി​ല്‍​നി​ന്നാ​യി സ്വ​ര്‍​ണ​വും പ​ണ​വും വാ​ങ്ങി​യി​ട്ടു​ണ്ട്. ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്ര​ധാ​ന രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പും ഇ​ല​ക്ട്രോ​ണി​ക് തെ​ളി​വു​ക​ള്‍, സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍, ഭൂ​മി ക്ര​യ​വി​ക്ര​യ​ങ്ങ​ള്‍, നി​ല​വി​ല്‍ കൈ​വ​ശ​മു​ള്ള ഭൂ​മി​യു​ടെ വി​വ​രം, മ​റ്റ് ആ​സ്തി​ക​ള്‍ എ​ന്നി​വ​യു​ടെ തെ​ളി​വു​ക​ളും പ​രി​ശോ​ധി​ച്ചാ​ണു സു​പ്ര​ധാ​ന…

Read More

കി​റ്റെ​ക്‌​സി​നെ തൊ​ട്ടാ​ൽ ബോം​ബെ​റി​ഞ്ഞു കൊ​ല്ലും; കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ല​ത്തി​ലെ കാ​ര്യം അ​ന്വേ​ഷി​ക്കാ​ൻ ന​ട​ക്കേ​ണ്ട; എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്ക് ഭീ​ഷ​ണി​ക്ക​ത്ത്

  ‌പെ​രു​മ്പാ​വൂ​ർ: എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ​യ്ക്ക് ഭീ​ഷ​ണി​ക്ക​ത്ത്. കി​റ്റെ​ക്‌​സ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടാ​ൽ ബോം​ബെ​റി​ഞ്ഞു ത​ക​ർ​ക്കു​മെ​ന്നാ​ണ് ഭീ​ഷ​ണി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ പെ​രു​മ്പാ​വൂ​രി​ലെ എം​എ​ൽ​എ ഓ​ഫീ​സി​ലാ​ണ് അ​ജ്ഞാ​ത ഭീ​ഷ​ണി ക​ത്ത് എ​ത്തി​യ​ത്. പെ​രു​മ്പാ​വൂ​ർ എം​എ​ൽ​എ കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ല​ത്തി​ലെ കാ​ര്യം അ​ന്വേ​ഷി​ക്കാ​ൻ ന​ട​ക്കേ​ണ്ടെ​ന്നു തു​ട​ങ്ങു​ന്ന ക​ത്തി​ൽ പി​ന്നെ അ​സ​ഭ്യ​വ​ർ​ഷ​മാ​ണ്. ചേ​ല​ക്കു​ളം സ്വ​ദേ​ശി കാ​ച്ചാം​കു​ഴി അ​ബ്ദു​ൽ റ​ഹ്‌​മാ​ന്‍റെ പേ​രി​ലാ​ണ് ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്. ഡി​ജി​പി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും എം​എ​ൽ​എ പ​രാ​തി ന​ൽ​കി. എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്കു പു​റ​മെ പി.​ടി. തോ​മ​സ് എം​എ​ൽ​എ​യ്ക്കും ബെ​ന്നി ബ​ഹ​നാ​ൻ എം​പി​ക്കു​മെ​തി​രേ ക​ത്തി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. യു​ഡി​എ​ഫി​ലെ 41 എം​എ​ൽ​എ​മാ​ർ​ക്കും ക​ത്ത​യ​ച്ചി​ട്ടു​ണ്ടെ​ന്നും വെ​ങ്ങോ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​എ​സി​ൽ താ​ൻ അം​ഗ​മാ​ണെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.ശേ​ഷം അ​ടു​ത്ത​തി​ൽ എ​ന്നു പ​റ​ഞ്ഞാ​ണ് ക​ത്ത് അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Read More

തെ​ല​ങ്കാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ​ത് വ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ; ര​ണ്ടു വ​ന്‍​കി​ട പ​ദ്ധ​തി​ക​ളു​ടെ ക​രാ​ര്‍ ഒ​പ്പി​ട്ട് കി​റ്റെ​ക്സ്

കൊ​ച്ചി: തെ​ല​ങ്കാ​ന​യി​ല്‍ ര​ണ്ടു വ​ന്‍​കി​ട പ​ദ്ധ​തി​ക​ളു​ടെ ക​രാ​ര്‍ (എം​ഒ​യു) ഒ​പ്പി​ട്ട് കി​റ്റെ​ക്സ്. വാ​റ​ങ്ക​ലി​ലെ മെ​ഗാ ടെ​ക്സ്റ്റ​യി​ല്‍ പാ​ര്‍​ക്കി​ലെ​യും ഹൈ​ദ​രാ​ബാ​ദി​ലെ ഇ​ന്‍​ട്ര​സ്ട്രീ​യ​ല്‍ പാ​ര്‍​ക്കി​ലെ​യും ര​ണ്ടു വ​ന്‍​കി​ട പ​ദ്ധ​തി​ക​ളു​ടെ ക​രാ​റി​ലാ​ണ് ഒ​പ്പി​ട്ട​ത്. തെ​ല​ങ്കാ​ന സ​ര്‍​ക്കാ​രി​നു​വേ​ണ്ടി വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ജ​യേ​ഷ് ര​ജ്ഞ​നും കി​റ്റെ​ക്സി​നു​വേ​ണ്ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ സാ​ബു എം. ​ജേ​ക്ക​ബു​മാ​ണു ഹൈ​ദ്ര​ബാ​ദി​ല്‍ ക​രാ​റി​ല്‍ ഒ​പ്പി​ട്ട​ത്. വ്യ​വ​സാ​യ മ​ന്ത്രി കെ.​ടി. രാ​മ​റാ​വു​വു​മാ​യി കൂ​ടി​കാ​ഴ്ച ന​ട​ത്തി​യ​തി​നു​ശേ​ഷ​മാ​യി​രു​ന്നു ഒ​പ്പി​ട​ല്‍. ഔ​ദ്യോ​ഗി​ക ച​ട​ങ്ങും പ്ര​ഖ്യാ​പ​ന​വും നാ​ളെ ന​ട​ക്കും. വ​ന്‍ ആ​നു​കൂ​ല്യ​ങ്ങ​ളാ​ണു തെ​ല​ങ്കാ​ന​യി​ല്‍ നി​ക്ഷേ​പ​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്ന് കി​റ്റ​ക്‌​സ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. ആ​നു​കൂ​ല്യ​ങ്ങ​ള്‍, നി​ക്ഷേ​പം, സ​ബ്സി​ഡി, തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള വ​ന്‍ പാ​ക്കേ​ജി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും നാ​ളെ വ്യ​ക്ത​മാ​കും. എം​ഡി സാ​ബു ജേ​ക്ക​ബി​നെ കൂ​ടാ​തെ വൈ​സ് പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റി​യ​ന്‍ സ്ട്രാം, ​വൈ​സ് പ്ര​സി​ഡ​ന്‍റ് ഓ​പ്പ​റേ​ഷ​ന്‍​സ് ഹ​ര്‍​കി​ഷ​ന്‍ സിം​ഗ് സോ​ധി, ഡ​യ​റ​ക്ട​ര്‍ തോ​മ​സ് ചെ​റി​യാ​ന്‍, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സ​ജീ കു​ര്യ​ന്‍,…

Read More

2.5 മി​ല്യ​ണ്‍ യു​എ​സ് ഡോ​ള​റി​ന്‍റെ ലോ​ട്ട​റി​യ​ടി​ച്ചെ​ന്നു പ​റ​ഞ്ഞ്  വി​ശ്വ​സി​പ്പി​ച്ച് ത​ട്ടി​യ​ത് 60 ല​ക്ഷം;​മ​ഹാ​രാഷ്ട്ര​ക്കാ​ര​ൻ പ്ര​തി​യെ കു​ടു​ക്കാൻ സഹായിച്ചത് പോലീസിന്‍റെ ആ തന്ത്രം

കൊ​ച്ചി: വി​ദേ​ശ ലോ​ട്ട​റി അ​ടിച്ചെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് 60 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം. മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​ല്‍​വാ​നി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു​വ​ന്ന പ്ര​തി​യെ അ​തി​സാ​ഹ​സി​ക​മാ​യാ​ണു അ​റ​സ്റ്റ് ചെ​യ്ത​ത്. 2012 മു​ത​ലു​ള്ള സിം ​കാ​ര്‍​ഡു​ക​ളു​ടെ ട​വ​ര്‍ ലൊ​ക്കേ​ഷ​നും ബാ​ങ്ക് ഇ​ട​പാ​ടു​ക​ളും ഉ​ള്‍​പ്പെ​ടെ ശേ​ഖ​രി​ച്ചു ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി കു​ടു​ങ്ങി​യ​ത്. ഗു​ജ​റാ​ത്തി​ലെ ക​ച്ച് ജി​ല്ല​യി​ലെ ബൂ​ച്ച് ഗ്രാ​മ​ത്തി​ല്‍ ന​വീ​ന്‍ ബാ​ലു​ശാ​ലി(35)​യാ​ണു പി​ടി​യി​ലാ​യ​ത്. 2.5 മി​ല്യ​ണ്‍ യു​എ​സ് ഡോ​ള​ര്‍ വി​ദേ​ശ ലോ​ട്ട​റി അ​ടി​ച്ചു​വെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി​യി​ല്‍​നി​ന്നു പ​ണം ത​ട്ടി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. 2012 ലാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സ​ര്‍​വീ​സ് ചാ​ര്‍​ജ്, ടാ​ക്‌​സ് ഇ​ന​ത്തി​ലെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് 60 ല​ക്ഷ​ത്തോ​ളം രൂ​പ കൈ​ക്ക​ലാ​ക്കി​യ​ശേ​ഷ​മാ​ണു പ്ര​തി ഒ​ളി​വി​ല്‍ പോ​യ​തെ​ന്നു അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഹി​ല്‍​പ്പാ​ല​സ് പോ​ലീ​സ് ന​ട​ത്തി​വ​ന്ന അ​ന്വേ​ഷ​ണം പി​ന്നീ​ട് 2019 ല്‍…

Read More