കൊച്ചി: ലോക്ഡൗണും ട്രിപ്പിള്‍ ലോക്ഡൗണും വന്നുവെങ്കിലും ജില്ലയില്‍ വ്യാജമദ്യം സുലഭം. ഗ്രാമങ്ങളിലും പട്ടണങ്ങളിലും വ്യാജമദ്യം ഉണ്ടാക്കി വില്‍ക്കുന്ന ലോബികൾ സജീവമാണെന്ന് എക്സൈസുകാർതന്നെ സമ്മതിക്കുന്നു. ഒരു മാസത്തോളമായി ബാറുകളും കള്ളുഷാപ്പുകളും അടഞ്ഞു കിടന്നിട്ടും മദ്യം വേണ്ടവർക്ക് യഥേഷ്ടം കിട്ടുന്നതായാണു റിപ്പോർട്ട്. അതുകൊണ്ടുതന്നെ കഴിഞ്ഞ ലോക്ഡൗണിലേതുപോലെ മദ്യാസക്തരുടെ ബഹളവും കൈ വിറയ്ക്കുന്നെന്നു പറഞ്ഞു ഡി അഡിക്ഷന് കേന്ദ്രങ്ങളിലെത്തുന്നവരുടെ തിരക്കും ഇത്തവണ കാണുന്നില്ല. ചോദിക്കുന്ന പണം കൊടുത്ത് മദ്യം വാങ്ങാന്‍ ആളുകള്‍ തയാറാകുന്നതിനാൽ വ്യാജവാറ്റ് ലോബി ഉഷാറിലാണ്. കോവിഡ് ഡ്യൂട്ടികൾക്കിടയിലും എക്സൈസും പോലീസും പലയിടത്തുനിന്നും വാറ്റുകാരെയും വിൽപനക്കാരെയും പിടിക്കുന്നുണ്ടെങ്കിലും വ്യാജമദ്യത്തിനു ലോക്കിടാൻ സാധിക്കുന്നില്ല. ഈന്തപ്പഴവും ജാതിക്കായും മറയൂര്‍ ശര്‍ക്കരയും ചേര്‍ത്തു വാറ്റിയതാണെന്നും കോവിഡിനുള്ള ആയുര്‍വേദ മരുന്നാണെന്നും പറഞ്ഞുവരെ ചാരായം നിർബാധം വില്‍ക്കുന്നു. കോവിഡിനിടയിൽ വീടുകളില്‍ നടക്കുന്ന ചെറിയ ആഘോഷങ്ങള്‍ക്കുപോലും വ്യാജചാരായം വിളമ്പുന്നുണ്ടെന്നാണു വിവരം. പുഴയോരങ്ങളും വിജനമായ തോട്ടങ്ങളും മലയോരമേഖലകളും കേന്ദ്രീകരിച്ചാണു വ്യാജവാറ്റ്…
Read MoreCategory: Kochi
ആർഡിഒ സന്തോഷിന്റെ ദുരൂഹ മരണത്തിന് കാൽനൂറ്റാണ്ട് ! പല കഥകളും നാട്ടിൽ പ്രചരിച്ചു; ആർക്കും വേണ്ടാതെ ആർഡിഒ ക്വാർട്ടേഴ്സ്
മൂവാറ്റുപുഴ: ആർഡിഒ ആയിരുന്ന പി.എസ്. സന്തോഷ് ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ട് കാൽനൂറ്റാണ്ട് പിന്നിടുന്പോൾ അനാഥമായി ആർഡിഒ ക്വാർട്ടേഴ്സ്. ആർഡിഒ സന്തോഷിന്റെ ദുരൂഹമരണത്തിനു ശേഷം ക്വാർട്ടേഴ്സിൽ താമസിക്കാൻ ഇതുവരെ ആരും തയാറായിട്ടില്ല. കാടുപിടിച്ച് കിടക്കുന്ന ഇവിടേക്ക് ആരും തിരിഞ്ഞുനോക്കാറുമില്ല. മൂവാറ്റുപുഴ ആർഡിഒ ആയിരുന്ന സന്തോഷിന്റെ അഴുകിയ മൃതദേഹം ആർഡിഒ ക്വാർട്ടേഴ്സിൽ കണ്ടെത്തിയത് 1995 മേയ് 20നായിരുന്നു. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടായിരുന്നു. മിടുക്കനായ ആർഡിഒയുടെ മരണം കൊലപാതകമാണെന്നും ആത്മഹത്യയാണെന്നും ഹൃദയസ്തംഭനം മൂലമുള്ള സ്വാഭാവിക മരണമാണെന്നുമൊക്കെ വിശദീകരണങ്ങളും അനുബന്ധ കഥകളും നാട്ടിൽ പ്രചരിച്ചു. നിരവധി അന്വേഷണ സംഘങ്ങൾ അന്വേഷിച്ചു. സന്തോഷിന്റെ അമ്മ നടത്തിയ പ്രക്ഷോഭങ്ങൾക്കൊടുവിൽ സിബിഐയും കേസ് അന്വേഷിച്ചു. കൊലപാതകമാണെന്നും ആത്മഹത്യയാണെന്നും അന്വേഷണ സംഘങ്ങൾ പലവിധ നിഗമനങ്ങളിലുമെത്തി. എന്നാൽ എല്ലാവർക്കും വിശ്വസനീയമായ വിധത്തിലുള്ള റിപ്പോർട്ട് ആരിൽ നിന്നുമുണ്ടായില്ല. ഒരു റിപ്പോർട്ടിനും സന്തോഷിന്റെ അമ്മയ്ക്കും പൊതുജനത്തിനുമുള്ള സംശയങ്ങൾക്ക് പൂർണമായി മറുപടി നൽകാൻ…
Read More33 ദിവസം; ഒന്നരലക്ഷം പിന്നിട്ടു ഭക്ഷണപ്പൊതി വിതരണം! രാമേശ്വരം ബീച്ച് റോഡിൽ താമസിക്കുന്ന മേരി എന്ന 70കാരി ഇതുപറയുമ്പോള്‍ കണ്ണുകളിൽ നന്ദിയുടെ തിളക്കം
സീമ മോഹന്‍ലാല്‍ കൊച്ചി: “ദൈവമാണ് അന്നമായി ഞങ്ങളുടെ മുന്നിലെത്തിയത്. കൊറോണയുള്ള വീട്ടിലേക്ക് വരാൻ ആരും തയാറല്ലായിരുന്നു. തനിയെ ഭക്ഷണം ഉണ്ടാക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നു. എന്റെ മകന് കൊറോണ വന്ന അന്നുമുതല്‍ രണ്ടുനേരവും മുടക്കമില്ലാതെ ഭക്ഷണം കിട്ടി ‘ – രാമേശ്വരം ബീച്ച് റോഡിൽ താമസിക്കുന്ന മേരി എന്ന 70കാരി ഇതുപറയുമ്പോള്‍ കണ്ണുകളിൽ നന്ദിയുടെ തിളക്കം. നഗരത്തിലെ കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കുമായി കോർപറേഷൻ നടത്തിവരുന്ന സൗജന്യ ഭക്ഷണവിതരണം ഏപ്രില്‍ 23നാണ് ആരംഭിച്ചത്. ഇതുവരെ രണ്ടു നേരങ്ങളിലായി ഒന്നരലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ഒരു ദിവസം 5,000ലധികം ഭക്ഷണപ്പൊതികള്‍. എറണാകുളം കരയോഗവും എറണാകുളം നന്മ ഫൗണ്ടേഷനും ഒപ്പംനിന്നു. ടിഡിഎം ഹാളിലാണ് അടുക്കള. കരയോഗത്തിന്റെ പാചകത്തൊഴിലാളികളാണ് ഭക്ഷണം ഉണ്ടാക്കുന്നത്. കൗണ്‍സിലര്‍മാരും നഗരത്തിലെ ചുമട്ടുതൊഴിലാളികളും സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളും നന്മ ഫൗണ്ടേഷന് ഭാരവാഹികളും കോർപറേഷൻ ജീവനക്കാരുമാണ് ഭക്ഷണവിതരണത്തിനുള്ളത്. ഉച്ചഭക്ഷണത്തിന് ചോറ്, സാമ്പാര്‍, മെഴുക്കുപുരട്ടി…
Read Moreഇടനിലക്കാര്‍ക്ക് എന്തു കോവിഡ് കാലം? കോവിഡും ലോക്ഡൗണും മൂലം ജനം പൊറുതിമുട്ടുന്ന കാലത്തും ഇടനിലക്കാരുടെ ചൂഷണത്തിനു കുറവില്ല
സിജോ പൈനാടത്ത് കൊച്ചി: കോവിഡും ലോക്ഡൗണും മൂലം ജനം പൊറുതിമുട്ടുന്ന കാലത്തും ഇടനിലക്കാരുടെ ചൂഷണത്തിനു കുറവില്ല. കേരളത്തിലെ തൊഴിലിടങ്ങള്‍ ഏറെയും അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതു യാത്രാക്കൂലിയില്‍. ട്രെയിനുകള്‍ കൂടുതലും റദ്ദാക്കിയതോടെ, ആസാം, പശ്ചിമബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളിലേക്കു ബസുകളില്‍ യാത്ര തരപ്പെടുത്തി നല്‍കിയാണ് ഇടനിലക്കാര്‍ ചൂഷണത്തിന്റെ പുതിയ സാധ്യത തുറക്കുന്നത്. സീറ്റൊന്നിന് 500 മുതല്‍ രണ്ടായിരം രൂപ വരെ അധികമായി വാങ്ങിയാണ് അവർ തൊഴിലാളികളെ പിഴിയുന്നത്. ഏതാനും ആഴ്ചകളായി കൊച്ചിയില്‍ നിന്നു നിരവധി വാഹനങ്ങളാണ് ഉത്തരേന്ത്യയിലേക്കു തൊഴിലാളികളുമായി സര്‍വീസ് നടത്തിയത്. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചാണ് വാഹനങ്ങള്‍ പുറപ്പെടുന്നത്. സീറ്റൊന്നിന് 2,500 രൂപ മുതല്‍ 3,000 രൂപ വരെയാണ് ബസുടമകള്‍ക്കു നല്‍കേണ്ടത്. എന്നാല്‍ തങ്ങളില്‍ നിന്ന് ഇടനിലക്കാര്‍ 5,000 രൂപ വരെ വാങ്ങിയെന്നു തൊഴിലാളികള്‍…
Read Moreകടുത്ത പാർശ്വഫലങ്ങൾക്കു കാരണമായേക്കാവുന്ന മരുന്ന് ! ബ്ലാക്ക് ഫംഗസിനുള്ള മരുന്നെത്തി; മരുന്ന് നിര്‍ദേശിക്കാന്‍ സാധിക്കുന്നത് വിദഗ്ധരായ ഡോക്ടര്‍ക്കു മാത്രം
നെടുമ്പാശേരി: ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് കൊച്ചിയിൽ എത്തി. പൂനയിൽനിന്നു ലൈപോസോമൽ ആംഫറ്റെറിസിൻ ബി മരുന്നിന്റെ 240 വയൽ ആണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഇന്നലെ കൊണ്ടുവന്നത്. ബ്ലാക്ക് ഫംഗസിനുള്ള കേരളത്തിലെ മരുന്നുക്ഷാമം ഇതുവഴി പരിഹരിക്കാനാകുമെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. കൊണ്ടുവന്ന മരുന്ന് ആശുപത്രികളിലേക്ക് ഉടൻ എത്തിക്കും. കേരള മെഡിക്കൽ സർവീസ് കോർപറേഷൻ (കെഎംസിഎൽ) വഴിയാണു വിതരണം. ബ്ലാക്ക് ഫംഗസ് രോഗം സംസ്ഥാനത്ത് വ്യാപകമായി റിപ്പോർട്ടു ചെയ്തു തുടങ്ങിയതോടെയാണു മരുന്നിന് ക്ഷാമം നേരിട്ടത്. കടുത്ത ഫംഗൽ രോഗത്തിന് നേരത്തേ മുതൽ ഉപയോഗിച്ചു വരുന്ന മരുന്നാണിത്. കടുത്ത പാർശ്വഫലങ്ങൾക്കു കാരണമായേക്കാവുന്ന മരുന്ന് വിദഗ്ധരായ ഡോക്ടർക്കു മാത്രമേ നിർദേശിക്കാൻ സാധിക്കൂ.
Read Moreകൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസ്; രവി പൂജാരിയെ അടുത്ത ആഴ്ച കൊച്ചിയിലെത്തിച്ചേക്കും
കൊച്ചി: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസിലെ മൂന്നാംപ്രതി അധോലോക കുറ്റവാളി രവി പൂജാരിയെ അടുത്ത ആഴ്ച കൊച്ചിയിലെത്തിച്ചേക്കും. എറണാകുളം എസിജെഎം കോടതിയില്‍ ഇന്നലെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കിയ പൂജാരിയെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കേരളത്തില്‍ മൂന്നു കേസുകളാണ് ഇയാള്‍ക്കെതിരേയുള്ളത്. മൂന്നും വെടിവയ്പ് കേസുകളാണ്. നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ് പൂജാരിയുള്ളത്. ഇവിടെതന്നെയാണു നിലവില്‍ റിമാന്‍ഡ് ചെയ്തിരിക്കുന്നതും. അടുത്ത ആഴ്ച പ്രൊഡക്ഷന്‍ വാറണ്ട് വാങ്ങി കൊച്ചിയിലെത്തിക്കാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്.മാര്‍ച്ച് എട്ടോടെ രവി പൂജാരിയെ കൊച്ചിയില്‍ എത്തിക്കാനായിരുന്നു ക്രൈം ബ്രാഞ്ചിന്റെ ശ്രമം. പക്ഷേ മറ്റ് കേസുകളില്‍ മറ്റ് സംസ്ഥാനങ്ങള്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. 2018 ഡിസംബര്‍ 15നാണ് നടി ലീനയുടെ പനമ്പള്ളി നഗറിലുള്ള ബ്യൂട്ടിപാര്‍ലറില്‍ ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയതായി രവി പൂജാരി ചോദ്യം…
Read Moreകേരളത്തിൽ നടക്കുന്നത് ടൂൾകിറ്റ് പ്രചാരണം; ലക്ഷദ്വീപിൽ തീവ്രവാദി സാന്നിധ്യമെന്ന് കെ. സുരേന്ദ്രൻ
കൊച്ചി: ലക്ഷദ്വീപില്‍ തീവ്രവാദി സാന്നിധ്യമെന്ന് പരാമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ദ്വീപിൽ ബീഫ് നിരോധിച്ചെന്നത് കള്ളമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലക്ഷദ്വീപിന്റെ പേരിൽ കേരളത്തിൽ നടക്കുന്നത് ടൂൾകിറ്റ് പ്രചാരണമാണ്. ഒരേ ഭാഗത്ത് നിന്ന് ആളുകൾ വാർത്തയുണ്ടാക്കി രാജ്യത്തിനെതിരേ പ്രയോഗിക്കുകയാണ്. ആസൂത്രിതമായ പ്രചാരണമാണ് കോൺഗ്രസും സിപിഎമ്മും മുസ്ലീം ലീഗും ഏറ്റെടുത്തിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ? വഴിയരികിൽ പിപിഇ കിറ്റുകൾ; ഉപേക്ഷിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തില്‍ പോലീസും നഗരസഭയും
മൂവാറ്റുപുഴ: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നഗരത്തിനു നടുവിൽ പാതയോരത്ത് പിപിഇ കിറ്റുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. എംസി റോഡരികിൽ വാഴപ്പിള്ളിയിലാണ് ആറ് പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയ നിലയിൽ പിപിഇ കിറ്റുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ പരിസരത്തെത്തിയ നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നഗരസഭയിൽ വിവരമറിയിച്ചു. തുടർന്ന് മൂവാറ്റുപുഴ പോലീസും നഗരസഭാധ്യക്ഷനും ആരോഗ്യ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം ഇവ നീക്കം ചെയ്തു. സമീപത്തെ സിസിടിവി പരിശോധിച്ച് പിപിഇ കിറ്റുകൾ വഴിയരികിൽ ഉപേക്ഷിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസും നഗരസഭയും. എന്നാൽ മാലിന്യം തള്ളുന്ന പതിവുകേന്ദ്രങ്ങളിലൊന്നായ ഇവിടെ സിസിടിവി സ്ഥാപിച്ചിട്ടുണ്ടെങ്കിലും നാളുകളായി പ്രവർത്തനരഹിതമാണെന്നു നാട്ടുകാർ പറയുന്നു. നഗരസഭാധ്യക്ഷൻ പി.പി. എൽദോസ്, സ്ഥിരംസമിതി അധ്യക്ഷൻ പി.വി.എം. അബ്ദുൾ സലാം, നഗരസഭാംഗം കെ.കെ. സുബൈർ, ഹെൽത്ത് സൂപ്പർവൈസർ ഇൻചാർജ് കെ.യു. വിൻസെന്റ്, ഹെൽത്ത് ഇൻസ്പെക്ടർ…
Read Moreആംബുലന്‍സ് ലഭിക്കാന്‍ കാത്തുനില്‍ക്കേണ്ട! ഇവിടെ കോവിഡ് രോഗികള്‍ക്കായി ഓട്ടോ ആംബുലന്‍സ് റെഡി; പ്രത്യേകതകള്‍ ഇങ്ങനെ…
കൊച്ചി: കോവിഡ് രോഗബാധിതരായവരെ ആംബുലന്‍സ് ലഭിക്കാന്‍ കാത്തുനില്‍ക്കാതെ വേഗത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് നഗരത്തില്‍ ഓട്ടോ ആംബുലന്‍സുകള്‍ ആരംഭിച്ചു. ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് സഹകരണ സംഘത്തിന്റെ സഹകരണത്തോടെ കൊച്ചി കോര്‍പറേഷന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പ്രത്യേകം പരിശീലനം ലഭിച്ച ഒരു വനിതയടക്കം 18 ഓട്ടോ ഡ്രൈവര്‍മാര്‍ ഇന്നു മുതല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് പ്രതിരോധത്തിനായി ഉണ്ടാകും. നഗരത്തിലെ കോവിഡ് ബാധിതര്‍ക്ക് അടിയന്തര സഹായമായാണ് കോവിഡ് ഓട്ടോ ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുന്നത്. രോഗികളെ ആശുപത്രികളിലെത്തിക്കുക, മരുന്നും ഭക്ഷണവും എത്തിക്കുക തുടങ്ങിയ സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാകും. കോവിഡ് പ്രതിരോധത്തിനാവശ്യമായ മരുന്നുകളും പോര്‍ട്ടബില്‍ ഓക്സിജന്‍ ക്യാബിനുകള്‍, പള്‍സ് ഓക്സിമീറ്റര്‍, ഇന്‍ഫ്രറെഡ് തെര്‍മോമീറ്റര്‍ എന്നീ ഉപകരണങ്ങളും ഓട്ടോ ആംബുലന്‍സുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും സേവനം ലഭ്യമാകുന്ന വിധത്തിലാണ് ഓട്ടോ ആംബുലന്‍സ് സംവിധാനം ഒരുക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍, നാഷണല്‍ ഹെല്‍ത്ത്…
Read Moreനഴ്സിംഗ് റിക്രൂട്മെന്റ് തട്ടിപ്പ്; പണം ചെലവഴിച്ചത് വാഹനങ്ങള്‍ വാങ്ങാന്‍;പ്രതി ഫിറോസ് സ്ഥിരം തട്ടിപ്പുവീരൻ; ഡല്‍ഹിക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിയിൽ
കൊച്ചി: നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസില്‍ പോലീസ് പിടിയിലായ പ്രതികള്‍ വാഹന കച്ചവടക്കാരെന്നും തട്ടിപ്പിലൂടെ നേടിയെടുത്ത പണം മുഴുവന്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങാന്‍ ചെലവാക്കിയതായി തിരിച്ചറിഞ്ഞതായും പോലീസ്. ദുബായില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയില്‍ ജോലി നല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു ലക്ഷക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ കലൂര്‍ ടേക്ക് ഓഫ് എന്ന പേരില്‍ ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തിവരുന്ന നെട്ടൂര്‍ സ്വദേശി ഫിറോസ് ഖാന് (42), ചേര്‍ത്തല കൊമ്പനമുറി സ്വദേശി അബ്ദുള്‍ സത്താര്‍ (50) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ ഇത്തരത്തില്‍ നേരത്തേയും തട്ടിപ്പ് നടത്തിയിരുന്നതായി പോലീസ് വ്യക്തമാക്കുന്നു.ഫിറോസ് ഖാനെ സമാനമായ കുറ്റത്തിന് കഴിഞ്ഞ മാസം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണു വീണ്ടും തട്ടിപ്പ് നടത്തിയത്. ഇയാള്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍, മരട്, ചേര്‍ത്തല സ്റ്റേഷനുകളില്‍…
Read More