വൈപ്പിൻ: പട്ടാപ്പകൽ പൊതുസ്ഥലത്ത് ഇരുന്ന് മദ്യപിക്കുന്നുവെന്ന പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ നാലംഗസംഘം കൈയേറ്റം ചെയ്യുകയും എസ്ഐയെ തള്ളി കനാലിലിടുകയും ചെയ്തു. എടവനക്കാട് പഴങ്ങാട് കിഴക്ക് വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കണ്ട്രോൾ റൂം വെഹിക്കൾ ടീം ചാർജിലുണ്ടായിരുന്ന മുനന്പം സ്റ്റേഷൻ ഗ്രേഡ് എസ്ഐ സി.ജെ. ഉണ്ണിയെയാണ് കനാലിൽ തള്ളിയിട്ടത്. പരാതിയെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോൾ സ്ഥലത്തുണ്ടായിരുന്ന സംഘം തട്ടിക്കയറിയത്രേ. ഇതിനിടെ കനാലിൽ കുളിച്ചുകൊണ്ടിരുന്ന സംഘാംഗമായ മറ്റൊരാൾ കരയിലേക്ക് കയറി വരുകയും പോലീസിനെ കൈയേറ്റം ചെയ്യുകയും മൊബൈൽ ഫോണിൽ ദൃശ്യം പകർത്തിക്കൊണ്ടിരുന്ന എസ്ഐയെ തൊട്ടടുത്ത കനാലിലേക്ക് തളളിയിടുകയുമായിരുന്നു. എസ്ഐക്കാകട്ടെ വെള്ളത്തിൽ പരിചയമുണ്ടായിരുന്നതിനാലാണത്രേ സാമാന്യം ആഴമേറിയ കനാലിൽ നിന്നു രക്ഷപ്പെടാൻ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. സംഘത്തിലെ ഒരാളെ പോലീസ് കൈയോടെ പിടികൂടി. മറ്റു മൂന്നുപേർ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ എസ്ഐയെ എടവനക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലംഗ…
Read MoreCategory: Kochi
കലിതുള്ളി കടല്‍; ദുരിതം വിട്ടുമാറാതെ ചെല്ലാനം; കടല്‍ഭിത്തികള്‍ തകര്‍ന്നു
കൊച്ചി: ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെ കൊച്ചിയുടെ തീരമേഖലകളിലെ കടല്‍കയറ്റം ഇന്നും രൂക്ഷമായി തുടരുന്നു. കൂടുതല്‍ വീടുകളില്‍കൂടി ഇന്ന് വെള്ളം കയറി. ചെല്ലാനമേഖലയിലെ 17.5 കിലോമീറ്റര്‍ തീരവും കടല്‍ക്ഷോഭത്തിന്റെ കെടുതികളിലാണ്. രാവിലെ മുതല്‍ ശക്തമായ കാറ്റ് പ്രദേശത്ത് വീശുന്നുണ്ട്. കടല്‍ഭിത്തികള്‍ പോലും തകര്‍ത്തുകൊണ്ടാണ് തിര അടിച്ചുകയറുന്നത്. ജിയോഭിത്തികള്ക്കും തിരയെ തടഞ്ഞുനിര്‍ത്താനായില്ല. ജിയോഭിത്തികള് കവിഞ്ഞും വെള്ളം ഇരച്ചുകയറുകയാണ്.എടവനക്കാട്, വൈപ്പിന്‍ മേഖലകളുടെ സ്ഥിതിയും അതിദയനീയമാണ്. രാവിലെ മുതല്‍ ആരംഭിച്ച വേലിയേറ്റം പലവീടുകളേയും വെള്ളത്തില്‍ മുക്കി. ചിലതു നിലം പൊത്തി. ഇരച്ചെത്തിയ വെള്ളത്തിന്റെ ശക്തിയേറിയതോടെ ചിലര്‍ ക്യാമ്പുകളിലേക്ക് മാറ്റി. എന്നാല്‍ കൊവിഡ് ഭീതിയില്‍ കാമ്പുകളിലേക്ക് മാറാന്‍ പലരും കൂട്ടാക്കുന്നില്ല. ഞാറയ്ക്കല്‍, എടവനക്കാട്, ഞായരമ്പലം, കുഴുപ്പിള്ളി, ഞാറയ്ക്കല്‍ പഞ്ചായത്തുകളില്‍ 750 ഓളം വീടുകളില്‍ വെള്ളം കയറി. ചെമ്മീന്‍ പാടങ്ങളിലും നെല്‍പ്പാടങ്ങളിലും നീര്‍ത്തടങ്ങളിലും വെള്ളം കയറി. കൃഷികള്‍ നശിച്ചു. കടല്‍ഭിത്തിയില്ലാത്ത നായരമ്പലം, പുത്തന്‍കടപ്പുറം, എടവനക്കാട്, അണിയല്, കുട്ടുങ്ങല്‍…
Read Moreകോവിഡ് വ്യാപനം രൂക്ഷം; എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നു ഹൈക്കോടതി
കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എസ്എന്‍ഡിപി യോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും മാറ്റിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി ഈ മാസം 18നകം ഉത്തരവിറക്കണമെന്നും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് നിര്‍ദേശം നല്കി. സംസ്ഥാനത്ത് ദിനംപ്രതി കാല്ലക്ഷത്തിലേറെയാളുകള് കോവിഡ് ബാധിതരാകുന്ന സാഹചര്യത്തില്‍ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തുന്നത് അനുചിതമാണെന്ന നിലപാടാണ് സിംഗിള്‍ ബെഞ്ച് സ്വീകരിച്ചത്. ഹര്‍ജി പരിഗണിച്ചപ്പോള്‍ തെരഞ്ഞെടുപ്പും വാര്‍ഷിക പൊതുയോഗവും കോവിഡ് സാഹചര്യത്തില്‍ മാറ്റിവയ്ക്കുന്നതിനെ എതിര്‍ക്കുന്നില്ലെന്ന് എസ്എന്‍ഡിപി യോഗം അഭിഭാഷകനായ അഡ്വ. രാജന് ബാബു വ്യക്തമാക്കിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. ഈമാസം 22ന് ചേര്‍ത്തല എസ്എന്‍ കോളജില്‍ നടത്താനിരുന്ന വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലം വവ്വാക്കാട് സ്വദേശി ആര്. വിനോദ് കുമാര്‍ ഉള്‍പ്പെടെ നാലുപേര്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 22ന് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും…
Read Moreഇങ്ങനെ പോയാൽ രണ്ടു വർഷം കഴിഞ്ഞാലും വാക്സിന് നല്കിത്തീരില്ല! വാക്സിനേഷൻ വൈകിയാൽ വരാന്‍ പോകുന്നത് വലിയ വിപത്ത്..; ഹൈക്കോടതി
കൊച്ചി: കോവിഡ് വാക്സിന് വിതരണം വേഗത്തിലാക്കാൻ നടപടിയുണ്ടായില്ലെങ്കില്‍ ഒന്നോ രണ്ടോ വര്ഷംകൊണ്ടുപോലും മുഴുവന്‍ പേര്‍ക്കും വാക്സിന് നല്കാന് കഴിയില്ലെന്നും ഈ പ്രശ്നം പരിഹരിക്കേണ്ടതല്ലേയെന്നും ഹൈക്കോടതി. വാക്സിനേഷൻ വൈകിയാൽ കോവിഡിന്റെ പുതിയ ജനിതകമാറ്റം വ്യാപകമാവുന്ന സ്ഥിതിയുണ്ടാകും. ഇതു മരണസംഖ്യ കൂട്ടുമെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. എല്ലാവര്ക്കും വാക്സിന് സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി ഡോ.കെ.പി. അരവിന്ദന് നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം. സംസ്ഥാനത്ത് മേയ് 13നു രാത്രി എട്ടുവരെ വാക്സിന് ലഭിച്ചവരുടെ കണക്ക് ഉയര്‍ത്തിക്കാട്ടിയ ഡിവിഷന് ബെഞ്ച് എത്രപേര്‍ക്കാണ് വാക്സിന് കിട്ടിയതെന്നു പരിശോധിക്കാനും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എറണാകുളത്ത് 18.57 ശതമാനം പേര്‍ക്കാണ് വാക്സിന് ലഭിച്ചത്. മലപ്പുറത്ത് ഏറെപ്പേരാണ് മരിച്ചത്. അവിടെ 10.75 ശതമാനം ആളുകള്‍ക്ക് മാത്രമാണ് വാക്സിന് കൊടുത്തത്. ഇതില്‍തന്നെ രണ്ട് ഡോസും ലഭിച്ചവര്‍ വെറും 2.67 ശതമാനം മാത്രം. രണ്ടു ഡോസും ലഭിച്ചവര്‍ ഏറ്റവും…
Read Moreമൂവാറ്റുപുഴയാറിനും തൊടുപുഴയാറിനും ഇരുവശങ്ങളില്‍ താമസിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..! മലങ്കര അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ ഇന്നു തുറക്കും
തൊടുപുഴ: മലങ്കര അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ ഇന്നു രാവിലെ എട്ടിന് 50 സെന്റി മീറ്റർ വീതം ഉയർത്തി വെള്ളം പുറത്തേക്കൊഴുക്കും. ന്യൂനമർദത്തെ തുടർന്നു ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിലാണ് നടപടി. പുഴയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുള്ളതിനാൽ തൊടുപുഴയാറിനും മൂവാറ്റുപുഴയാറിനും ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എംവിഐപി അധികൃതർ അറിയിച്ചു. കനത്ത മഴയോ, മൂലമറ്റം പവർ ഹൗസിൽനിന്നും വൈദ്യുതോത്പാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളത്തിന്റെ അളവോ ക്രമാതീതമായി കൂടുന്ന സാഹചര്യമുണ്ടായാൽ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് ഒരു മീറ്ററാക്കി ഉയർത്തുമെന്നും അധികൃതർ അറിയിച്ചു. ജലനിരപ്പ് നിയന്ത്രിച്ച് നിർത്തുന്നതിനായി ജനുവരി അഞ്ചു മുതൽ ആറു ഷട്ടറുകളുള്ള ഡാമിന്റെ രണ്ടു ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കിവരികയായിരുന്നു. നിലവിൽ ഡാമിലെ ജലനിരപ്പ് 40.80 മീറ്ററാണ്. പരമാവധി സംഭരണശേഷി 42 മീറ്ററാണ്.
Read Moreകോവിഡ് വ്യാപനം പിടിച്ചു നിര്‍ത്താന്‍ കഴിയാതെ എറണാകുളം; ഒരാഴ്ച്ചയ്ക്കിടെ 51 കോവിഡ് മരണം
കൊച്ചി: കോവിഡ് വ്യാപനം പിടിച്ചു നിര്‍ത്താന്‍ കഴിയാതെ ജില്ല. ഇന്നലെ 5,026 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊട്ട് മുന്‍പുള്ള ദിവസം നാലായിരത്തിനു മുകളിലായിരുന്നു രോഗികള്‍. ലോക്ക്ഡൗണിന്റെ ഫലം കണ്ടു തുടങ്ങാന്‍ ഒരാഴ്ച്ചയെങ്കിലും കഴിയുമെന്നതിനാല്‍ വരും ദിവസങ്ങളിലും രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകില്ലെന്ന സൂചനകളാണ് ആരോഗ്യ വിഭാഗം നല്‍കുന്നത്. ജില്ലയില്‍ ഇതുവരെ 2,64,012 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 1,89,157 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 69,226 പേര് കോവിഡ് ചികിത്സയിലുണ്ട്. മരണം 561 ആയി എന്നതാണ് ആശങ്കയുണ്ടാക്കുന്ന മറ്റൊരു കാര്യം. കഴിഞ്ഞ ബുധനാഴ്ച്ച ഒറ്റ ദിവസം മാത്രം 17 പേരുടെ മരണമാണ് കോവിഡ് മരണമായി സ്ഥിരീകരിച്ചത്. ഒരാഴ്ച്ചയ്ക്കിടെ 51 മരണങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 12 പേരൊഴികെ 5,014 പേര്‍ക്കും രോഗം ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതില്‍ 72 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 14 ആരോഗ്യ…
Read Moreജാഗ്രത! ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു; പുറന്തള്ളുന്നത് ഒരു സെക്കൻഡിൽ 197 ഘനമീറ്റർ വെള്ളം
കൊച്ചി: ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഷട്ടറുകൾ തുറന്നത്. ഡാം തുറന്ന സാഹചര്യത്തിൽ പെരിയാർ നദിയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. അണക്കെട്ടിലെ 1,8,9,15, എന്നീ ഷട്ടറുകളാണ് തുറന്നത്. ആകെ 2.1 മീറ്ററാണ് ഷട്ടറുകൾ തുറന്നിരിക്കുന്നത്. ഒരു സെക്കൻഡിൽ 197 ഘനമീറ്റർ വെള്ളമാണ് പുറന്തള്ളുന്നത്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 34.90 മീറ്ററാണ്. നിലവിൽ 34.10 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്.
Read Moreസംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി പേരെയും ധനകാര്യ സ്ഥാപനങ്ങളെയും പറ്റിച്ചു! ഊമ്പക്കാട്ട് ജിന്റോ വർക്കിയെ തന്ത്രപരമായി കുടുക്കി; സംഭവങ്ങള്‍ ഇങ്ങനെ…
കോതമംഗലം: സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി പേരെയും ധനകാര്യ സ്ഥാപനങ്ങളെയും കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. കീരംപാറ ചെങ്കര ഊന്പക്കാട്ട് ജിന്റോ വർക്കി (35) ആണ് അറസ്റ്റിലായത്. കശുവണ്ടി ഫാക്ടറി നടത്താനെന്ന പേരിൽ ചെറുവട്ടൂർ നിലത്തിൽ ആർ. രാജേഷിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. തട്ടിയെടുക്കുന്ന പണംകൊണ്ട് ആഡംബര കാറുകളും മറ്റും വാങ്ങി ആർഭാട ജീവിതം നയിച്ചിരുന്ന പ്രതിയെ ഒളിവിൽ കഴിയുന്നതിനിടെ തന്ത്രപരമായി പോലീസ് കുടുക്കുകയായിരുന്നു. രാജേഷിന്റെ പേരിലുള്ള 50 സെന്റ് സ്ഥലം കശുവണ്ടി വ്യവസായം തുടങ്ങാനായി ലീസിനു കൊടുത്താൽ 30,000 രൂപ വാടകയും കന്പനിയിൽ പങ്കാളിത്തവും കച്ചവടത്തിൽ ഓഹരിയും നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി പണം തട്ടിയത്. വ്യവസായം തുടങ്ങാൻ ഈ വസ്തു ഈടു നൽകി വായ്പ തരപ്പെടുത്തിയ പ്രതി വ്യവസായത്തിനു കിട്ടുന്ന സബ്സിഡി തുകയും രാജേഷിനു നൽകാമെന്ന് വിശ്വസിപ്പിച്ചിരുന്നു. മിൽട്ടണ്‍ കാഷ്യൂസ്…
Read Moreയാത്രാനുമതി ഓണ്ലൈന്പാസുകാര്ക്ക് മാത്രം ; നിയന്ത്രണം കര്‍ശനമാക്കി പോലീസ്
കൊച്ചി: ലോക്ക് ഡൗണിലും നിരത്തുകളിൽ തിരക്ക് വർധിച്ചതോടെ യാത്രാനുമതി ഓൺലൈൻ പാസുകാര്‍ക്ക് മാത്രമാക്കി ചുരുക്കി പോലീസ്. വെള്ളപ്പേപ്പറില്‍ എഴുതി കാണിക്കുന്ന സത്യവാങ്മൂലത്തിനു പിന്നാലെയാണ് ഇപ്പോള്‍ പോലീസിന്റെ ഔദ്യോeഗിക അനുമതി പത്രമെന്ന നിലയില്‍ ഓണ്‍ലൈന്‍ പാസ് നല്കി തുടങ്ങിയിരിക്കുന്നത്. ഇതോടെ കൂടുതല്‍ ആളുകള്‍ പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യമുണ്ടായി. ലോക്ക്ഡൗണ്‍ ലക്ഷ്യം തകര്‍ക്കുന്ന നിലയില്‍ ആളുകള്‍ പുറത്തേക്ക് ഇറങ്ങുന്ന സഹചര്യം ഒഴിവാക്കാന്‍ ഇനിമുതല്‍ ഓണ്‍ലൈന്‍ പാസുള്ളവർക്കു മാത്രമേ യാത്ര അനുവദിക്കുകയുള്ളൂവെന്ന് പോലീസ് പറയുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ സത്യവാങ്മൂലവുമായി ധാരാളം ആളുകള്‍ പുറത്തിറങ്ങുന്നുണ്ട് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.ഓണ്‍ലൈന്‍ പാസ് വന്നതോടെ അത് ഒരു പരിധിവരെ ഒഴിവാക്കാം. അടിയന്തിര ആവശ്യങ്ങളായ ആശുപത്രി, മരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് മാത്രം സത്യവാങ്മൂലം അനുവദിക്കുകയുള്ളൂവെന്നും പോലീസ് പറയുന്നു. മറ്റ് ആവശ്യമുള്ളവര്‍ ഓണ്‍ലൈന്‍ പാസ് എടുക്കണം.ജോലി സ്ഥാപനത്തിന്റെ ലെറ്റര്‍പാഡില്‍ തയാറാക്കിയ സത്യവാങ്മൂലങ്ങളും ഇനി മുതല്‍ അനുവദിക്കില്ല.അവശ്യസര്‍വീസുകളിലെ ജീവനക്കാര്‍ക്ക്…
Read Moreഎറണാകുളത്ത് മരണനിരക്കുയരുന്നു ; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ ആശ്വാസം
കൊച്ചി: കോവിഡിന്റെ രണ്ടാം തരംഗം ഏറ്റവും രൂക്ഷമായ എറണാകുളം ജില്ലയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും വർധിക്കുന്നു. ഇന്നലെ അഞ്ചു പേരുടെ മരണമാണ് കോവിഡ് മരണമായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചതെങ്കില്‍ ഞായറാഴ്ച്ച 10 പേരും ശനിയാഴ്ച്ച 11 പേരുമാണ് കോവിഡ് മരണ പട്ടികയില്‍ ഉള്‍പ്പെട്ടത്. 10 ദിവസത്തിനിടെ ജില്ലയില്‍ 40 പേര് കോവിഡ് ബാധിച്ച് മരിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ കണക്കിലുള്ളത്. ജില്ലയില്‍ ഇതുവരെ 539 പേര് കോവിഡ് രോഗത്തെ തുടര്‍ന്ന് മരിച്ചു.ആറായിരത്തിനും മുകളില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഉയര്‍ന്ന ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി കോവിഡ് പോസ്റ്റീവ് ആകുന്നവരുടെ എണ്ണം കുറയുന്നുണ്ട്. ഇന്നലെ 2834 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.13 ദിവസത്തിനിടെയാണ് പ്രതിദിന കോവിഡ് കേസുകള്‍ രണ്ടായിരം സംഖ്യയിലേക്ക് കുറഞ്ഞത്. ഇതോടെ ജില്ലയില്‍ കോവിഡ് പോസറ്റീവ് ആയവരുടെ എണ്ണം 2,43,036 ആയി.കേരളത്തിന് പുറത്തുനിന്ന് വന്ന 10 പേരൊഴികെ 2024…
Read More