ആലുവ : കോവിഡ് ചികിത്സയ്ക്ക് അമിത തുക ഈടാക്കിയ സംഭവത്തില്‍ ആലുവയിലെ സ്വകാര്യ ആശുപത്രിക്കെതിരേ പോലീസ് കേസെടുത്തു.ഇന്നലെ ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടതിനെ തുടർന്നാണ് ആലുവ പോലീസ് നടപടിയെടുത്തത്. ആലുവയിലെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച തൃശൂര്‍ സ്വദേശിയായ രോഗിയുടെ ബന്ധുക്കളിൽ നിന്നും പിപിഇ കിറ്റിന് അഞ്ച് ദിവസത്തേക്ക് 37,352 രൂപയാണ് ആശുപത്രി ഈടാക്കിയെന്നാണ് പരാതി. ചികിത്സയ്ക്കിടെ മരണമടഞ്ഞ രോഗിയുടെ ബന്ധുക്കൾ ബില്ല് സഹിതം പോലീസിനും ഡിഎംഒയ്ക്കും. പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റർ ചെയ്തെന്നല്ലാതെ തുടർനടപടികൾ ഉണ്ടായിരുന്നില്ല. മുഴുവൻ തുകയടച്ച ശേഷമാണ് മൃതദ്ദേഹം വിട്ടുകിട്ടിയത്.അഞ്ച് ദിവസം ആശുപത്രി ചികിത്സയില്‍ കിടന്ന ശേഷം മരണമടഞ്ഞ തൃശൂര്‍ സ്വദേശിയായ കോവിഡ് രോഗിയ്ക്ക് 67,880 രൂപയാണ് ഈടാക്കിയത്. പിപിഇ കിറ്റിന് 37,572 രൂപ, മരുന്നിന് 1208 രൂപ, മുറി വാടകയില്‍ 22,500 രൂപ എന്നിങ്ങനെയാണ് ബിൽ.സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സയ്ക്ക് അമിത…
Read MoreCategory: Kochi
ലോക്ഡൗണ്‍ മൂന്നാംദിനവും പോലീസിന്റെ കര്‍ശന പരിശോധന; നിയന്ത്രണങ്ങൾ ലംഘിച്ചതിന് 3065 പേർക്കെതിരെ കേസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ മൂന്നാം ദിവസത്തിലേക്ക്. ഇന്ന് പ്രവൃത്തി ദിവസമായതിനാൽ കൂടുതൽ പേർ പുറത്തിറങ്ങുമോ എന്ന ആശങ്കയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പരിശോധന കൂടുതൽ കർശനമാക്കാനുമാണ് തീരുമാനം. അവശ്യ സർവീസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് മതിയാകും. വീട്ടുജോലിക്കാർ, ഹോം നഴ്സ് തുടങ്ങിയവർക്കായി തൊഴിലുടമയ്ക്ക് ഇ പാസിന് അപേക്ഷിക്കാം. അനിവാര്യമായ യാത്രകൾക്കു മാത്രമേ പാസ് അനുവദിക്കുകയുള്ളൂ എന്ന നിലപാടിലാണ് പോലീസ്. രണ്ടു ലക്ഷത്തിലധികം പേർ പാസിനായി അപേക്ഷിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ചതിന് 3065 പേർക്കെതിരെയാണ് കേസെടുത്തത്. കൊച്ചി: സമ്പൂര്‍ണ ലോക്ഡൗണ്‍ മൂന്നാംദിനത്തില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കി പോലീസ്. പ്രവൃത്തി ദിവസമായതിനാല്‍ ഇന്ന് കൂടുതല്‍ ആളുകള്‍ റോഡുകളിലേക്ക് ഇറങ്ങിയിരിക്കുന്നതിനാല്‍ പോലീസ് പരിശോധന വ്യാപകമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഓണ്‍ലൈന്‍ പാസ് ലഭിച്ചവരും ഇന്ന് റോഡിലേക്ക് ഇറങ്ങിയിട്ടുണ്ട്. കൂടാതെ അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ആളുകളും രാവിലെ നിരത്തിലെത്തിയിരുന്നു.…
Read Moreഒറ്റുകാരന്റെ വിവരം കൃത്യമായിരുന്നു; വാഴക്കണ്ണിന്റെ മറവിൽ വിദേശമദ്യം കടത്തിയ രണ്ടുപേർ പിടിയിൽ
പെരുമ്പാവൂർ: വാഴക്കണ്ണിന്റെ മറവിൽ വിദേശമദ്യം കടത്തിയ രണ്ടുപേർ പോലീസ് പിടിയിൽ. നെടുങ്ങപ്ര വേലൻമാവുകുടി ബിബിൻ (36), അരുവപ്പാറ കരോട്ടുകുടി സുനീഷ് (35) എന്നിവരെയാണ് പെരുമ്പാവൂർ വല്ലത്തിനു സമീപം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. ഇവരിൽ നിന്ന് 30 കുപ്പി മദ്യവും കടത്താനുപയോഗിച്ച വാഹനവും പിടികൂടി. കേരളത്തിൽ നിന്നു പൈനാപ്പിളുമായാണ് സംഘം തമിഴ്നാട്ടിലേക്ക് പോകുന്നത്. അവിടെ നിന്നു മദ്യം സംഘടിപ്പിച്ച് പായ്ക്ക് ചെയ്ത് അതിന് മുകളിൽ വാഴക്കണ്ണ് കയറ്റിയാണ് മദ്യം കൊണ്ടുവന്നത്. മദ്യം കടത്തുന്നതിനെക്കുറിച്ച് എസ്പിക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവർ നിരീക്ഷണത്തിലായിരുന്നു.
Read Moreകേരളം വില കൊടുത്തു വാങ്ങുന്ന വാക്സിൻ; ആദ്യ ബാച്ച് കൊച്ചിയിൽ പറന്നിറങ്ങി
തിരുവനന്തപുരം: കേരളം കന്പനികളിൽ നിന്ന് വില കൊടുത്തു വാങ്ങുന്ന വാക്സീൻ എത്തിത്തുടങ്ങി. ഒരു കോടി ഡോസ് വാക്സീൻ ആണ് കമ്പനികളിൽ നിന്ന് വില കൊടുത്ത് വാങ്ങാൻ സർക്കാർ തീരുമാനിച്ചത്. ഇതിൽ ആദ്യ ബാച്ച് ആയ മൂന്നരലക്ഷം ഡോസ് വാക്സീനാണ് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എറണാകുളത്തെത്തിയത്. എറണാകുളത്തു നിന്ന് ഇത് മറ്റു ജില്ലകളിലേക്ക് വിതരണം ചെയ്യും. 75 ലക്ഷം ലക്ഷം കൊവിഷീൽഡും 25 ലക്ഷം കൊവാക്സീൻ ഡോസുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്.അതേസമയം സംസ്ഥാനത്ത് കൊവിഡ് പരിശോധന കിറ്റുകള്‍ക്ക് ക്ഷാമം നേരിട്ടതോടെ മിക്ക ജില്ലകളിലും പരിശോധനകളുടെ എണ്ണം കുറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തിൽ കൂടുതൽ പേർ പരിശോധനയ്ക്കായി എത്തിയതോടെയാണ് പരിശോധനാ കിറ്റുകൾക്ക് ക്ഷാമം നേരിട്ടത്.
Read Moreആളകലവും കുട്ടിയാനയും, പിന്നെ ഓസ്ട്രിയയിലെ തപാൽ സ്റ്റാന്പും! കൗതുകവും കാര്യവുമുള്ള സന്ദേശമടങ്ങിയ സ്റ്റാന്പ് കേരളത്തിനു പരിചയപ്പെടുത്തി ഷൈജു കുടിയിരിപ്പില്
അങ്കമാലി: കോവിഡ് കാലത്തെ ആളകലവും കുട്ടിയാനയും തമ്മിലെന്ത്? രണ്ടും തമ്മിൽ ബന്ധമുണ്ടെന്നു പറയുകയാണു ഓസ്ട്രിയയിൽ നിന്നുള്ള ഒരു തപാൽ സ്റ്റാന്പ്. ആളകകലത്തെക്കുറിച്ച് ഓർമിപ്പിക്കാൻ കുട്ടിയാനയുടെ ചിത്രമുള്ള തപാൽ സ്റ്റാന്പാണ് അവർ പുറത്തിറക്കിയത്. രണ്ടു പേർ സംസാരിക്കുന്പോൾ അവർക്കിടയിൽ ഒരു കുട്ടിയാനയ്ക്കു നിൽക്കാനുള്ള അകലം ഉണ്ടാകണമെന്നാണു സ്റ്റാന്പിലെ സന്ദേശം. ഒരു മീറ്റർ ആളകലത്തിന്റെ ആവശ്യകത കുട്ടികൾ മുതൽ മുതിർന്നവരുടെ വരെ മനസിൽ എളുപ്പത്തിൽ പതിയാൻ കുട്ടിയാന സ്റ്റാന്പ് സഹായിച്ചെന്നാണ് ഓസ്ട്രിയൻ തപാൽ വകുപ്പ് അവകാശപ്പെടുന്നത്. കൗതുകവും കാര്യവുമുള്ള സന്ദേശമടങ്ങിയ സ്റ്റാന്പ് കേരളത്തിനു പരിചയപ്പെടുത്തിയതു, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ തപാൽ മുദ്രകൾ ശേഖരിക്കുന്നതു വിനോദമാക്കിയ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ സീനിയർ പിആർഒ ആൻഡ് മീഡിയ റിലേഷൻസ് ഓഫീസർ ഷൈജു കുടിയിരിപ്പിലാണ്. പത്തു സെന്റിമീറ്റർ നീളമുള്ള മിനിയേച്ചർ സ്റ്റാന്പ് ഷീറ്റിലാണ് ഈ തപാൽമുദ്ര ഉൾക്കൊള്ളിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ സന്ദേശം പങ്കുവയ്ക്കാൻ…
Read Moreലോക്ഡൗണ്‍! എറണാകുളത്ത് നിയന്ത്രണങ്ങൾ ശക്തം; പോലീസ് അധികൃതര്‍ നല്കുന്ന വിവരം ഇങ്ങനെ…
കൊച്ചി: സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവില്‍ വന്നതോടെ ജില്ലയില്‍ നിയന്ത്രണങ്ങളും പോലീസ് പരിശോധനയും കൂടുതല്‍ കര്‍ശനമാക്കി. ജില്ലയുടെ എല്ലാ ഭാഗത്തും രാവിലെ മുതല്‍ തന്നെ പോലീസിന്റെ വ്യാപക പരിശോധന നടക്കുന്നുണ്ട്. എറണാകുളം നഗരത്തിലെ പ്രധാനപ്പെട്ട എല്ലാ ജംഗ്ഷനുകളിലും പോലീസ് പരിശോധനയുണ്ട്. കൂടാതെ 45 ബൈക്ക് പട്രോളുകളും 42 ജീപ്പ് പട്രോളുകളും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വിന്യസിച്ചിട്ടുണ്ട്. മറ്റു ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന ഇടക്കൊച്ചി പാലം, കുമ്പളങ്ങിപാലം, ഗുണ്ടുപറമ്പ്, കമാലക്കടവ് പാലം, പുത്തന്‍കാവ് ജംഗ്ഷന്, പെരിങ്ങാല ജംഗ്ഷന്, പ്രീമിയര്‍ ജംഗ്ഷന്, കുമ്പളം എന്നീ സ്ഥലങ്ങളില്‍ അതിര്‍ത്ത് അടച്ച് കര്‍ശന പരിശോധനയും പോലീസ് നടത്തുന്നുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണത്തില്‍ ഇന്ന് ഗണ്യമായ കുറവ് വന്നിട്ടുണ്ടന്നാണ് പോലീസ് അധികൃതര്‍ നല്കുന്ന വിവരം. രാവിലെ മുതല്‍ നടത്തിയ പരിശോധനയില്‍ അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ആളുകളെ മാത്രമാണ് രാവിലെ പരിശോധനയില്‍ കാണപ്പെട്ടതെന്നും മുന്‍ ദിവസങ്ങളിലെ…
Read Moreഎറണാകുളത്ത് ചികിത്സയിലുള്ളത് 64,000ത്തിലധികം കോവിഡ് രോഗികള്‍
കൊച്ചി: കോവിഡ് വ്യാപനം അതിരൂക്ഷമായ ജില്ലയില്‍ സ്ഥിതി ആശങ്കാജനകമായി തുടരുന്നു. ജില്ലയില്‍ 64456 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. 5238 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം അയ്യായിരത്തിന് മുകളിലെത്തുന്നത്. കേരളത്തിന് പുറത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കൊഴികെ ബാക്കിയുള്ള 5233 പേര്‍ക്കും രോഗമുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലാണ്. കോവിഡ് ചികിത്സയ്ക്കായി ജില്ലയില്‍ 1317 കിടക്കകള്‍ നിലവില്‍ ഒഴിവുണ്ട്. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 3113 കിടക്കകളില്‍ 1796 പേര് നിലവില്‍ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയര്‍ സെന്റെറുകളിലായി ജില്ലയില്‍ 567 പേര് ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ ഇത്തരം 26 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 888 കിടക്കള്‍ ഒഴിവുണ്ട്. ജില്ലയില്‍ ബിപിസിഎല്‍,…
Read Moreയഥാർഥ ചിലവ് കേട്ടാൽ കണ്ണ് തള്ളും… ആർടിപിസിആർ നിരക്ക് 500 തന്നെ; ലാബ് ഉടമകളുടെ വാദം തെറ്റ്; ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: കോവിഡ് കണ്ടെത്തുന്നതിന് നടത്തുന്ന ആർടിപിസിആർ പരിശോധനയുടെ നിരക്ക് 500 രൂപയാക്കി കുറച്ച സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു. നിരക്ക് കുറച്ചത് ചോദ്യം ചെയ്ത് ലാബ് ഉടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ആർടിപിസിആർ പരിശോധനയ്ക്ക് 135 രൂപ മുതൽ 245 രൂപ വരെ മാത്രമേ ചെലവ് വരുന്നുള്ളൂ എന്നും അതിനാൽ ലാബ് ഉടമകളുടെ വാദം തെറ്റാണെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് 1,700 രൂപയിൽ നിന്നും 500 രൂപയായാണ് സർക്കാർ കുറച്ചത്. ഈ നിരക്കിൽ പരിശോധന നടത്താൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ലാബ് ഉടമകൾ. എന്നാൽ സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. പിന്നാലെയാണ് പത്തോളം ലാബ് ഉടമകൾ ചേർന്ന് ഹൈക്കോടതിയെ സമീപിച്ചത്. രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും വളരെ മുൻപ് തന്നെ ആർടിപിസിആർ നിരക്ക് കുറച്ചിരുന്നു. പരിശോധനാ കിറ്റ് കുറഞ്ഞ നിരക്കിൽ ലഭ്യമായിത്തുടങ്ങിയതോടെ സംസ്ഥാന സർക്കാരും…
Read Moreതാങ്കളുടെ ബിസിനസിൽ പങ്കാളിയാകാൻ എനിക്ക് താൽപ്പര്യമുണ്ട്… പണം മുടക്കാൻ തയാറുമാണ്..! കൊറോണക്കാലത്തെ തട്ടിപ്പിന്റെ പുതിയ തന്ത്രം ഇങ്ങനെ…
ആലുവ: ബിസിനസ് പങ്കാളിയാകാമെന്ന് സോഷ്യൽ മീഡിയയിലൂടെ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടക്കുന്നതിനെതിരേ മുന്നറിയിപ്പ് നൽകി പോലീസ്. കൊറോണക്കാലത്ത് ഓൺലൈൻ തട്ടിപ്പ് പരാതികൾ പെരുകിയ സാഹചര്യത്തിലാണ് റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് മുന്നറിയിപ്പ് നൽകിയത്. “താങ്കളുടെ ബിസിനസിൽ പങ്കാളിയാകാൻ എനിക്ക് താൽപ്പര്യമുണ്ട്… അതിന് പണം മുടക്കാൻ ഞാൻ തയാറുമാണ്…” എന്ന സന്ദേശം അയച്ചാണ് വിദേശ സുഹൃത്ത് എന്ന പേരിൽ ബന്ധം ആരംഭിക്കുന്നത്. റൂറൽ ജില്ലയിൽ നിന്നു മാത്രം വ്യത്യസ്ത കേസുകളിലായി ഇത്തരം തട്ടിപ്പു സംഘം വ്യാപാരികളിൽനിന്ന് അടിച്ചുമാറ്റിയത് ഒന്നരക്കോടിയിലേറെ രൂപയാണ്. പ്രൊഫൈലിനെപ്പറ്റി വ്യക്തമായി പഠിക്കുകയും സൗഹൃദം സ്ഥാപിക്കുകയുമാണ് ആദ്യം അവർ ചെയ്യുന്നത്. ബിസിനസ് ചെയ്യുന്നവർ, പ്രഫഷണലുകൾ എന്നിവരാണ് ഇവരുടെ ഇര. താങ്കളുടെ പെരുമാറ്റത്തിലും ബിസിനസിലും ആകൃഷ്ടരായതുകൊണ്ടാണ് പണം മുടക്കാൻ തയാറാകുന്നതെന്നാണ് ഇവർ പറയുന്നത്. ചാറ്റിംഗിലൂടെ ബന്ധം വളർത്തിയശേഷമാണ് തട്ടിപ്പ് ആരംഭിക്കുന്നത്. ബിസിനസ് പങ്കാളി ആകുന്നതിനോ ആരംഭിക്കുന്നതിനോ…
Read Moreഎറണാകുളത്ത് ഐസിയു ബെഡുകള്‍ നിറയുന്നു;ഹോട്ടലുകൾ ആശുപത്രികളാക്കി മാറ്റാന്‍ ശ്രമം
കൊച്ചി: ജില്ലയില്‍ കോവിഡ് രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കുമ്പോഴും പ്രതിരോധ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നു. ബെഡുകള്‍ വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ ഒന്നും നടപ്പിലാവുന്നില്ല. ജില്ലാ ദുരന്തനിവാരണ അവലോകന യോഗങ്ങളിലെ പ്രഖ്യാപനങ്ങളും വെറുതേയാവുകയാണ്. രോഗികള്‍ കൂടിയതോടെ ജില്ലയില്‍ ഐസിയു ബെഡുകളുടെ ക്ഷാമവും രൂക്ഷമാവുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം സ്വകാര്യ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍ ഉള്ള കൊച്ചി നഗരത്തില്‍ ഒട്ടുമിക്ക ആശുപത്രികളിലും ഐസിയു ബെഡുകള്‍ നിറഞ്ഞ നിലയിലാണ്. ഇതോടെ രോഗികള്‍ക്ക് സമീപ ജില്ലകളിലെ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.എന്നാല്‍ ആവശ്യത്തിന് ഐസിയു കിടക്കകള്‍ ജില്ലയില്‍ ലഭ്യമാണെന്നാണ് ജില്ല ഭരണകൂടത്തിന്റെ വിശദീകരണം. രോഗികള്‍ നേരിട്ട് ആശുപത്രികളെ സമീപിക്കുന്ന രീതി ഒഴിവാക്കണമെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി ബന്ധപ്പെടണമെന്നുമാണ അധികൃതര്‍ വ്യക്തമാക്കുന്നത്. വരും ദിവസങ്ങളില്‍ സ്വകാര്യ ആശുപത്രികളിലെ നിശ്ചിത ശതമാനം ചികിത്സ സൗകര്യങ്ങള്‍ സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കുമെന്നാണ് വിവരം. കൊച്ചി നഗരത്തിലെ ഉള്‍പ്പെടെ വലിയ ഹോട്ടലുകളും, കെട്ടിടങ്ങളും ആശുപത്രികളാക്കി…
Read More