മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​തി​ന​ക​ത്തു​നി​ന്ന് ഒ​ച്ച​യെ​ടു​ത്തി​ട്ടും..! ആ​ലു​വ​യി​ൽ യു​വ​തി ഒ​ന്ന​ര മ​ണി​ക്കൂ​ർ ലി​ഫ്റ്റി​ൽ കു​ടു​ങ്ങി; ഒടുവില്‍…

ആ​ലു​വ: ആ​ലു​വ​യി​ൽ നാ​ലു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ലി​ഫ്റ്റി​ൽ യു​വ​തി കു​ടു​ങ്ങി​യ​ത് ഒ​ന്ന​ര മ​ണി​ക്കൂ​ർ. ഒ​ടു​വി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് ഇ​വ​രെ പു​റ​ത്തെ​ത്തി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്ന​ര​യോ​ടെ ഫ്ര​ണ്ട്ഷി​പ് ജം​ഗ്ഷ​നി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ലി​ഫ്റ്റി​ലാ​ണ് സം​ഭ​വം. സ്വ​കാ​ര്യ ബാ​ങ്കി​ൽ ഇ​ട​പാ​ട് ന​ട​ത്തി മ​ട​ങ്ങി​യ ആ​ലു​വ സ്വ​ദേ​ശി ദി​ൽ​ഷാ​ന ലി​ഫ്റ്റ് പാ​തി​യി​ൽ നി​ന്ന​തോ​ടെ ഇ​തി​നു​ള​ളി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഒ​ന്നാം നി​ല​യി​ൽ എ​ത്തി​യാ​ണ് ലി​ഫ്റ്റ് നി​ന്ന​തെ​ങ്കി​ലും ഇ​ത് ഡോ​റി​ന് അ​ഭി​മു​ഖ​മ​ല്ലാ​ത്ത​തി​നാ​ൽ ഇ​വി​ടെ ഇ​റ​ങ്ങാ​നും ക​ഴി​ഞ്ഞി​ല്ല. ഒ​ടു​വി​ൽ ആ​ലു​വ​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലെ​ത്തി ലി​ഫ്റ്റി​നെ നി​യ​ന്ത്രി​ച്ച് ഡോ​റി​നു മു​ന്നി​ലേ​ക്ക് നീ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പു​റ​ത്തു​നി​ന്ന് വാ​തി​ൽ പാ​ളി​ക​ൾ ശ​ക്തി​യാ​യി തു​റ​ന്ന​തോ​ടെ യു​വ​തി​ക്ക് പു​റ​ത്തി​റ​ങ്ങാ​നാ​യി. ലി​ഫ്റ്റ് നി​ന്നു​പോ​യ​ശേ​ഷം മ​ണി​ക്കൂ​റു​ക​ളോ​ളം താ​ൻ ഇ​തി​ന​ക​ത്തു​നി​ന്ന് ഒ​ച്ച​യെ​ടു​ത്തി​ട്ടും ഇ​ത് ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ലെ​ന്ന് യു​വ​തി പ​റ​ഞ്ഞു. ഇ​തേ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ ഒ​ച്ച​കേ​ട്ട് പ്ര​തി​ക​രി​ച്ച​പ്പോ​ഴാ​ണ് ആ​ശ്വാ​സ​മാ​യെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. ഇ​വ​രാ​ണ് ഫ​യ​ർ​ഫോ​ഴ്സി​നെ…

Read More

തരംഗമാകുന്ന തന്ത്രങ്ങൾ! സ്ഥാ​നാ​ർ​ഥി​ക​ൾ ആ​നി​മേ​ഷ​ൻ വാ​ഹ​ന​ങ്ങ​ളി​ൽ

മൂ​വാ​റ്റു​പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ഖ്യ​കേ​ന്ദ്ര​മാ​യി ന​വ​മാ​ധ്യ​മ​ങ്ങ​ൾ മാ​റി​യ​തോ​ടെ വേ​റി​ട്ട പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ളാ​ണ് ഓ​രോ മു​ന്ന​ണി​ക​ളും പ​യ​റ്റു​ന്ന​ത്. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​നൗ​ണ്‍​സ്മെ​ന്‍റ് അ​ട​ങ്ങി​യ ആ​നി​മേ​ഷ​ൻ വാ​ഹ​ന​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ത്രം പ​തി​ച്ച പോ​സ്റ്റ​റും ഫ്ള​ക്സ് ബോ​ർ​ഡും കൊ​ടി​യും മ​റ്റും ഘ​ടി​പ്പി​ച്ച റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന പ്ര​ച​ര​ണം ആ​നി​മേ​ഷ​നി​ലൂ​ടെ ഒ​പ്പി​യെ​ടു​ത്ത് ജ​ന​മ​ന​സു​ക​ളി​ൽ പ​തി​പ്പി​ക്കു​ക​യാ​ണ് മു​ന്ന​ണി​ക​ളു​ടെ ല​ക്ഷ്യം. ആ​ഴ്ച​ക​ൾ​ക്ക് മു​ന്പേ ത​ന്നെ സ്ഥ​നാ​ർ​ഥി​ത്വം ഉ​റ​പ്പി​ച്ച​വ​രാ​ണ് ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ത്തി​നു അ​നി​മേ​ഷ​ൻ വീ​ഡി​യോ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച​ത്. ഇ​തു​കൂ​ടാ​തെ ഭ​ര​ണ​ക​ക്ഷി​ക​ളെ ക​ളി​യാ​ക്കി​കൊ​ണ്ടു​ള്ള ട്രോ​ൾ വീ​ഡി​യോ​ക​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​നി​മേ​ഷ​ൻ വീ​ഡി​യോ​ക​ൾ​ക്ക് ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​ൻ സാ​ധി​ച്ച​തി​നാ​ൽ ഒ​ട്ടു​മി​ക്ക സ്ഥാ​നാ​ർ​ഥി​ക​ളും ആ​നി​മേ​ഷ​ൻ പ്ര​ച​ര​ണ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. മൂ​വാ​റ്റു​പു​ഴ​യി​ലും നി​ര​വ​ധി ഏ​ജ​ൻ​സി​ക​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​നി​മേ​ഷ​ൻ വീ​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ച്ചു ന​ൽ​കു​ന്നു​ണ്ട്. ഇ​തു​കൂ​ടാ​തെ പ്ര​ച​ര​ണം മു​ഴു​വ​ൻ ഏ​റ്റെ​ടു​ത്ത് ചെ​യ്യാ​ൻ ത​യാ​റാ​യി​രി​ക്കു​ന്ന ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ഗ്രൂ​പ്പു​ക​ളും മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​ണ്.

Read More

ഫേ​സ്ബു​ക്കി​ലൂ​ടെ ഗാ​ര്‍​ഹി​ക പീ​ഡ​നം തു​റ​ന്നു​പ​റ​ഞ്ഞ യു​വ​തി​; പി​ന്തു​ണ​യു​മാ​യി സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍

കൊ​ച്ചി: ഫേ​സ്ബു​ക്കി​ലൂ​ടെ ഗാ​ര്‍​ഹി​ക പീ​ഡ​നം തു​റ​ന്നു​പ​റ​ഞ്ഞ യു​വ​തി​ക്ക് പി​ന്തു​ണ​യു​മാ​യി സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍. വ​നി​താ ക​മ്മീ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച മെ​ഗാ അ​ദാ​ല​ത്തി​ലാ​ണ് യു​വ​തി​യു​ടെ പ​രാ​തി​യി​ന്മേ​ല്‍ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. യു​വ​തി​ക്ക് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ര്‍​ഡ​റും വ​നി​താ ക​മ്മീ​ഷ​ന്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ യു​വ​തി​യു​ടെ പ​രാ​തി ച​ര്‍​ച്ച​യാ​യ​തോ​ടെ ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ള്‍ യു​വ​തി​യെ നേ​രി​ല്‍​ക്ക​ണ്ട് സം​സാ​രി​ച്ച് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ക​യാ​യി​രു​ന്നു. അ​തി​നു ശേ​ഷം ന​ട​ന്ന ആ​ദ്യ അ​ദാ​ല​ത്തി​ല്‍ ത​ന്നെ യു​വ​തി​യു​ടെ പ്ര​ശ്‌​നം ക​മ്മീ​ഷ​ന്‍ വീ​ണ്ടും പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. ചോ​റ്റാ​നി​ക്ക​ര​യി​ല്‍ സ്ത്രീ​ക​ള്‍​ക്കെ​തി​രെ മോ​ശ​മാ​യി പെ​രു​മാ​റു​ന്ന വ്യ​ക്തി​ക്കെ​തി​രെ 13 സ്ത്രീ​ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ലും അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് ആ​വ​ശ്യ​പ്പെ​ടാ​ന്‍ വ​നി​താ ക​മ്മീ​ഷ​ന്‍ അ​ദാ​ല​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. പ്ര​ദേ​ശ​ത്ത് സ്ഥി​ര​മാ​യി പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ന്ന വ്യ​ക്തി​ക്കെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഉ​ള്ള​ത്. പ​രാ​തി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ല്‍ പ​രാ​തി​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത പോ​ലീ​സ്…

Read More

ചീ​ഞ്ഞ​മീ​ൻ ര​ഹ​സ്യ​അ​റ​യി​ൽ, മാ​ലി​ന്യം മു​ത​ൽ ക​രി​ഞ്ഞ എ​ണ്ണ വ​രെ! ഒ​ൻ​പ​ത് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ ന​ട​പ​ടി

കോ​ല​ഞ്ചേ​രി: ഭ​ക്ഷ്യ​സു​ര​ക്ഷ ല​ക്ഷ്യ​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ‘ഹെ​ൽ​ത്തി കേ​ര​ള’ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​വി​ഭാ​ഗം തി​രു​വാ​ണി​യൂ​ർ, വ​ണ്ടി​പ്പേ​ട്ട, മാ​മ​ല, ശാ​സ്താ​മു​ഗ​ൾ, പു​ത്ത​ൻ​കു​രി​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ഒ​ൻ​പ​ത് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്തു. ചീ​ഞ്ഞ​മീ​ൻ ര​ഹ​സ്യ​അ​റ​യി​ൽ മാ​മ​ല​യി​ലെ മ​ത്സ്യ വി​ല്പ​ന​ശാ​ല​ക​ളി​ൽ​നി​ന്നും ഒ​രാ​ഴ്ച​യി​ലേ​റെ പ​ഴ​ക്ക​മു​ള്ള 22 കി​ലോ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചു. മീ​ൻ​ത​ട്ടി​നു പു​റ​കി​ലാ​യി ര​ഹ​സ്യ​അ​റ​യി​ൽ ക​ഷ​ണ​ങ്ങ​ളാ​ക്കി, വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന അ​ഴു​കി​യ മ​ത്സ്യം ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. കൂ​ടി​യ വി​ല​യ്ക്ക് മു​റി​ച്ചു വി​ല്ക്കു​ന്ന ത​രം മ​ത്സ്യം വാ​ങ്ങു​ന്ന​വ​ർ​ക്ക് പു​തി​യ മ​ത്സ്യ​ത്തോ​ടൊ​പ്പം ഇ​ത്ത​രം പ​ഴ​കി​യ മീ​ൻ​ക​ഷ​ണ​ങ്ങ​ളും ചേ​ർ​ത്തു വി​ല്ക്കു​ന്ന​താ​യി ജ​ന​ങ്ങ​ൾ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. മാ​ലി​ന്യം മു​ത​ൽ ക​രി​ഞ്ഞ എ​ണ്ണ വ​രെ പാ​ച​ക​ശാ​ല​ക​ളി​ലെ ഭ​ക്ഷ​ണ​മാ​ലി​ന്യം ആ​ഴ്ച​ക​ളാ​യി നീ​ക്കം ചെ​യ്യാ​തെ രോ​ഗാ​ണു സം​ക്ര​മ​ണ സാ​ധ്യ​ത​യ്ക്കി​ട​യാ​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന​തി​നും, മാ​ലി​ന്യം പൊ​തു​വ​ഴി​യി​ലേ​ക്ക് ഒ​ഴു​ക്കി​യ​തി​നും നാ​ല് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ നോ​ട്ടീ​സ് ന​ൽ​കി. പാ​ച​ക​ത്തി​നും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും നി​യ​മി​ച്ചി​രു​ന്ന…

Read More

ഏലൂരിൽ ഭിത്തി തുരന്നു  ഒന്നരകോടിയുടെ കവർച്ച ;അന്വേഷണം സിസിടിവി കാമറകൾ കേന്ദ്രീകരിച്ച്

ക​ള​മ​ശേ​രി: ഏ​ലൂ​രി​ൽ ജ്വ​ല്ല​റി​യു​ടെ ഭി​ത്തി​തു​ര​ന്ന് 1.5 കോ​ടി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം സി​സി​ടി​വി കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്. ക​വ​ർ​ച്ച​ക്കാ​ർ ക​ട​യി​ലെ സി​സി​ടി​വി കൊ​ണ്ടു​പോ​യ​തി​നാ​ൽ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ൽ​നി​ന്ന് ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്. വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ക​മ്പ​നി​പ്പ​ടി ജം​ഗ്ഷ​നി​ലെ ഫാ​ക്ട് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ വാ​ട​ക​മു​റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ശ്വ​ര്യ ജ്വ​ല്ല​റി​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ജൂ​വ​ല​റി ഉ​ട​മ ശോ​ഭ​നാ​ല​യ​ത്തി​ൽ വി​ജ​യ​കു​മാ​റി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. വ​ള​രെ ആ​സൂ​ത്രി​ത​മാ​യ രീ​തി​യി​ൽ ചെ​യ്ത​തി​നാ​ൽ മോ​ഷ​ണ​സം​ഘം പ​ല​വ​ട്ടം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. അ​തി​നാ​ൽ ലോ​ഡ്ജു​ക​ളി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മു​റി​യെ​ടു​ത്ത​വ​രെ​യും ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രെ​യും കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ട് . ഞാ​യ​റാ​ഴ്ച രാ​ത്രി 11നും ​തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​നും ഇ​ട​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ക​മ്പ​നി​പ്പ​ടി ജം​ഗ്ഷ​നി​ലെ ഫാ​ക്ട് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ ഒ​രു​മു​റി ര​ണ്ടാ​യി പ്ലൈ​വു​ഡ് ഷീ​റ്റ് കെ​ട്ടി…

Read More

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ;സി​പി​എം കാ​ല​ടി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ കൈ​യാ​ങ്ക​ളി

കാ​ല​ടി: തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം കാ​ല​ടി എ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ കൈ​യാ​ങ്ക​ളി. കാ​ല​ടി ടൗ​ണ്‍ വാ​ർ​ഡാ​യ പ​തി​നൊ​ന്നി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ച​ർ​ച്ച​ക​ൾ​ക്കി​ടെ​യാ​ണ് ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. ഏ​രി​യാ സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ത​മ്മി​ല​ടി ന​ട​ന്ന​ത്. ശ​നി​യാ​ഴ​ച രാ​ത്രി വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ഗം ന​ട​ന്ന​ത്. മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യ ആ​ളെ കാ​ല​ടി ടൗ​ണി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​നെ​യാ​ണ് ഒ​രു വി​ഭാ​ഗം എ​തി​ർ​ത്ത​ത്. ലോ​ക്ക​ൽ-​ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന​ത്. വാ​ർ​ഡി​ന് പു​റ​ത്ത് താ​മ​സി​ക്കു​ന്ന ആ​ളെ സ്ഥാ​നാ​ർ​ത്ഥി​യാ​ക്ക​രു​തെ​ന്നും വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന​വ​രെ മാ​ത്രം സ്ഥാ​നാ​ർ​ഥി​യാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ടി​പി​ടി​യി​ലേ​ക്ക് നീ​ങ്ങി​യ​ത്. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മു​തി​ർ​ന്ന ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗം കു​ഴ​ഞ്ഞ് വീ​ഴു​ക​യും ചെ​യ്തു. ഇ​വ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ബ​ഹ​ളം കൂ​ടി​യ​തോ​ടെ…

Read More

സ്വ​ര്‍​ണ​ക്ക​ട​ത്ത്; അ​റ്റാ​ഷെയ്‌​ക്കെ​തി​രേ ന​ട​പ​ടി​യു​മാ​യി യു​എ​ഇ; ഇ​ന്ത്യ​യ്ക്കു കൈ​മാ​റി​ല്ല

സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യി​രു​ന്ന യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലെ അ​റ്റാ​ഷെ റാ​ഷി​ദ് ഖ​മീ​സ് അ​ലി​യെ യു​എ​ഇ വി​ദേ​ശ​മ​ന്ത്രാ​ല​യം പു​റ​ത്താ​ക്കി. എ​ന്നാ​ല്‍ ഇ​ന്ത്യ​യ്ക്കു കൈ​മാ​റാ​തെ യു​എ​ഇ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു ചോ​ദ്യം ചെ​യ്യാ​നും കേ​സ് അ​ന്വേ​ഷി​ക്കാ​നും അ​വ​സ​രം ന​ല്‍​കും. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു കോ​ണ്‍​സു​ല​ര്‍ ജ​ന​റ​ലി​നെ​തി​രേ​യും അ​ന്വേ​ഷ​ണം ന​ട​ക്കും. അ​റ്റാ​ഷെ​യു​ടെ ന​യ​ത​ന്ത്ര​പ​രി​ര​ക്ഷ പി​ന്‍​വ​ലി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സ​ര്‍​വീ​സി​ല്‍​നി​ന്നും നീ​ക്കി​യ​ത്. ന​യ​ത​ന്ത്ര​ചാ​ന​ലി​ലൂ​ടെ സ്വ​ര്‍​ണം ക​ട​ത്തു​ന്ന​തു ക​ണ്ടെ​ത്തി​യ​പ്പോ​ള്‍ വി​ട്ടു​കി​ട്ടാ​ന്‍ അ​റ്റാ​ഷെ ഇ​ട​പെ​ട്ട​താ​യി ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. അ​റ്റാ​ഷെ റാ​ഷി​ദ് ഖാ​മി​സ് അ​ലി​ക്കു സ്വ​പ്ന സു​രേ​ഷു​മാ​യു​ള്ള പ​ങ്കി​ന്‍റെ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. സ്വ​ര്‍​ണം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​സ്റ്റം​സ് പി​ടി​കൂ​ടു​മെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ള്‍ ബാ​ഗേ​ജ് അ​യ​ച്ച സ്ഥ​ല​ത്തേ​ക്ക് ത​ന്നെ തി​രി​ച്ച​യ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് എ​യ​ര്‍ കോ​ര്‍​ഗോ വി​ഭാ​ഗ​ത്തി​ലെ ക​സ്റ്റം​സ് അ​സി. ക​മ്മീ​ഷ​ണ​ര്‍ അ​റ്റാ​ഷെ​യു​ടെ ഇ​മെ​യി​ല്‍ സ​ന്ദേ​ശ​മെ​ത്തി​യി​രു​ന്നു. ജൂ​ലാ​യ് മൂ​ന്നി​ന് 1.42നാ​ണ് സ​ന്ദേ​ശം വ​ന്ന​ത്. അ​റ്റാ​ഷെ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം സ്വ​പ്ന​യാ​ണ് ക​ത്ത് ത​യാ​റാ​ക്കി അ​റ്റാ​ഷെ​യ്ക്ക് ഇ-​മെ​യി​ല്‍ ആ​യി അ​യ​ച്ച​ത്.…

Read More

ദിവസങ്ങളുടെ വ്യത്യാസത്തില്‍ രണ്ട് മരണങ്ങള്‍! ഭ​ർ​ത്താ​വ് മ​രി​ച്ച​തി​ന് പി​ന്നാ​ലെ ഭാ​ര്യ​യും മ​രി​ച്ചു

തു​റ​വൂ​ർ: ഭ​ർ​ത്താ​വ്‌ മ​രി​ച്ച് ദി​വ​സ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ഭാ​ര്യ​യും മ​ര​ണ​മ​ട​ഞ്ഞു. ക​ഴി​ഞ്ഞ ന​വo​മ്പ​ർ ഒ​മ്പ​താം തീ​യ​തി​യാ​ണു് കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് പൊ​ൻ​പു​റം ര​ണ്ടാം വാ​ർ​ഡി​ൽ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ നി​ക​ർ​ത്തി​ൽ എൻ.എസ് ഹ​മീ​ദ് (71) മ​രി​ച്ച​ത്. അ​സു​ഖ​ബാ​ധി​ത​നാ​യ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നി​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ കോ ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ ആ​ണ് ഇ​ദ്ദേ​ഹം കോ ​വി​ഡ് പോ​സ്റ്റി​വാ​ണെ​ന്ന​റി​ഞ്ഞ​ത്. വീ​ണ്ടും​ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച ഹ​മീ​ദി​ൻ്റെ ഭാ​ര്യ മ​റി​യു​മ്മ​യും (70) കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി മ​രി​ക്കു​ക​യാ​യി​രു​ന്നു.​ ര​ണ്ട് മ​ര​ണ​ങ്ങ​ളും ദി​വ​സ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ സം​ഭ​വി​ച്ച​തു് നാ​ട്ടു​കാ​രി​ലും, ബ​ന്ധു​ക്ക​ളി​ലും ദുഃ​ഖം ഇ​ര​ട്ടി​പ്പി​ച്ചു.​റി​ട്ട: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഹ​മീ​ദ് പൊ​ൻ​പ്പു​റം മ​ഹ​ൽ മു​സ്ലിം ജ​മാ​അ​ത്ത് മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ഇ​രു​വ​രു​ടേ​യും ഖ​ബ​റ​ട​ക്കം പൊ​ൻ​പു​റം മ​ഹ​ൽ ഖ​ബ​റി​സ്ഥാ​നി​ൽ ന​ട​ത്തി.മ​ക്ക​ൾ: നി​ഷാ​ദ്;​നി​സാ, നി​ഫ. മ​രു​മ​ക്ക​ൾ: ത​സ്നി; ഫൈ​സ​ൽ, സു​ൽ​ഫി.

Read More

കെ.​പി. യോ​ഹ​ന്നാ​ന് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ്; തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​ക​ണം

  കൊ​ച്ചി: ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച് സ്ഥാ​പ​ക​ന്‍ കെ.​പി. യോ​ഹ​ന്നാ​ന് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ്. തി​ങ്കാ​ളാ​ഴ്ച കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. വി​ദേ​ശ ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ള്‍ കൈ​മാ​റ​ണ​മെ​ന്നും നോ​ട്ടീ​സി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ചി​ന്‍റെ ആ​സ്ഥാ​ന​ത്തും സ്ഥാ​പ​ന​ങ്ങ​ളി​ലും നേ​ര​ത്തെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലു​ള്ള അ​ദ്ദേ​ഹം ചോ​ദ്യം ചെ​യ്യ​ലി​ന് എ​ത്താ​ന്‍ ഇ​ട​യി​ല്ല. മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ര്‍ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. 6,000 കോ​ടി​യു​ടെ ത​ട്ടി​പ്പാ​ണ് ബി​ലീ​വേ​ഴ്സ് ച​ര്‍​ച്ചി​ലെ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 17 കോ​ടി​യു​ടെ ക​ള്ള​പ്പ​ണ​വും ക​ണ്ടെ​ടു​ത്തു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നോ​ട്ടീ​സ് ന​ല്‍​കു​ന്ന​ത്. നേ​രി​ട്ട് ഹാ​ജ​രാ​യി​ല്ലെ​ങ്കി​ല്‍ അ​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് ആ​ദാ​യ​നി​കു​തി വ​കു​പ്പ് ക​ട​ക്കും. എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​നി​ട​യു​ണ്ട്. അ​ങ്ങ​നെ എ​ങ്കി​ല്‍ യോ​ഹ​ന്നാ​നെ​തി​രേ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സും പു​റ​ത്തി​റ​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. തി​രു​വ​ല്ല​യി​ലെ ആ​സ്ഥാ​ന​ത്തും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ആ​ദാ​യ​നി​കു​തി വ​കു​പ്പ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.…

Read More

ശരീരത്തോട് ചേർത്ത് വച്ച് സുരക്ഷിതമായി കൊച്ചിയിൽ പറന്നിറങ്ങിയെങ്കിലും പണി പാളി; ര​ണ്ടു വ​നി​താ യാ​ത്ര​ക്കാ​രുടെ ദേഹ പരിശോധനയിൽ കിട്ടിയത് ഒരുകോടിയുടെ സ്വർണം

  നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും വ​ൻ സ്വ​ർ​ണ​വേ​ട്ട. ര​ണ്ടു വ​നി​താ യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി ഒ​രു കോ​ടി രൂ​പ വി​ല​യു​ള്ള സ്വ​ർ​ണ​മാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ​ ഇ​ന്‍റ​ലി​ജ​ൻ​സ് ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​ച്ച​ത്. ദു​ബാ​യി​ൽ നി​ന്ന് സ്പൈ​സ്ജെ​റ്റ് വി​മാ​ന​ത്തി​ൽ വ​ന്ന കു​ന്നം​കു​ളം സ്വ​ദേ​ശി​നി ഹ​സീ​ന​യി​ൽ നി​ന്ന് 1250 ഗ്രം ​സ്വ​ർ​ണ​വും ഷാ​ർ​ജ​യി​ൽ​നി​ന്ന് എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ൽ വ​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​നി ഷെ​മി​ഷാ ന​വാ​സി​ൽ നി​ന്ന് 827 ഗ്രാം ​സ്വ​ർ​ണ​വു​മാ​ണ് പി​ടി​ച്ച​ത്. സ്വ​ർ​ണ ബി​സ്ക്ക​റ്റ് ക​ഷ​ണ​ങ്ങ​ൾ ആ​ക്കി ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.സ​മീ​പ​കാ​ല​ത്ത് ആ​ദ്യ​മാ​യി​ട്ടാ​ണ് കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​നി​താ യാ​ത്ര​ക്കാ​രി​ൽ നി​ന്ന് സ്വ​ർ​ണം പി​ടി​കൂ​ടു​ന്ന​ത്.

Read More