കളമശേരി: വീട്ടിലെ മേശയ്ക്കു മുകളിൽ ഊരി വച്ചിരുന്ന നാലര പവന്റെ താലിമാല കാണാതായത് പരാതി നൽകിയ ഫോട്ടോഗ്രാഫറെ പ്രതിയാക്കി പോലീസിൽ പരാതി. എച്ച്എംടി കവലയിൽ സ്റ്റുഡിയോ നടത്തുന്ന ബിജുവിനെയാണ് രാഷ്ട്രീയ സ്വാധീനമുള്ള പ്രതികൾ വെട്ടിലാക്കിയിരിക്കുന്നത്. കളമശേരി പൈപ്പ് ലൈൻ റോഡിൽ താമസിക്കുന്ന ബിജുവിന്റെ വീട്ടിൽ കഴിഞ്ഞ ഒൻപതിന് ഭാര്യാ സുഹൃത്തും കുടുംബവും എത്തിയിരുന്നു. അതിനു ശേഷമാണ് കുളിക്കുന്നതിന് മുമ്പ് മേശയുടെ മേൽ ഊരി വച്ച മാല കാണാതായത്. വീട്ടിൽ ആരും വന്നിട്ടില്ലാത്തതിനാൽ സ്വാഭാവികമായും വീട്ടിലെത്തിയ ദമ്പതിമാരോട് വിവരം അറിയിച്ചു. അവർക്ക് അറിയില്ലെന്നും മാല കണ്ടില്ലെന്നും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പോലീസിൽ പരാതി നൽകി. പിന്നീടാണ് സ്ഥിതിഗതികൾ മാറി മറിഞ്ഞത്. പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം ഭരിക്കുന്ന പാർട്ടിയിൽ പെട്ടവരും സംസ്ഥാനം ഭരിക്കുന്ന പാർട്ടിയിൽ പെട്ടവരും ഫോൺ വിളി തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വീടിന് മുന്നിലെ വാതിലിൽ…
Read MoreCategory: Kochi
യുവതിയെ ചന്ദനമോഷ്ടാക്കൾ വെടിവച്ചു കൊന്നു; കൊലയ്ക്ക് പിന്നിൽ ബന്ധു അടക്കം പ്രതികൾ; കാരണം കേട്ടാൽ സഹിക്കില്ല…
മറയൂർ: ചന്ദന കള്ളക്കടത്തിനെ സംബന്ധിച്ച വിവരം വനപാലകരെ അറിയിച്ചതിന്റെ വൈരാഗ്യത്തിൽ ആദിവാസി യുവതിയെ ചന്ദന മോഷ്ടാക്കൾ വെടിവച്ചുകൊന്നു. കാന്തല്ലൂർ പഞ്ചായത്തിലെ പാളപ്പെട്ടി ആദിവാസി കുടിയിലെ കണ്ണന്റെ മകൾ ചന്ദ്രിക (35)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇതേ ഉൗരിലെ കാളിയപ്പൻ, സുഹൃത്ത് മണികണ്്ഠൻ, ചന്ദ്രികയുടെ സഹോദരി പുത്രൻ ചാപ്ലി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാളിയപ്പനാണ് ചന്ദ്രികയെ വെടി വച്ചതെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. ഇരുവരും നിരവധി ചന്ദന മോഷണക്കേസുകളിൽ പ്രതികളാണ്. ചിന്നാർ വന്യജീവി സങ്കേതത്തിനും മറയൂർ ചന്ദന റിസർവിനും സമീപത്തുള്ള ആദിവാസി കുടിയാണ് പാളപ്പെട്ടി. മറയൂരിൽ നിന്നു 15 കിലോമീറ്റർ വാഹനത്തിലും പിന്നീട് ഏഴു കിലോമീറ്റർ കാൽനടയായും സഞ്ചരിച്ചു വേണം ഇവിടെയെത്താൻ. പാളപ്പെട്ടി കുടിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ കേപ്പ് കൃഷി ചെയ്യുന്ന ഭാഗത്ത് വച്ചാണ് ചന്ദ്രികയ്ക്ക് വെടിയേറ്റത്. പോലീസ് കസ്റ്റഡിയിലുള്ള മണികണ്ഠനെ കഴിഞ്ഞ…
Read Moreസ്വര്‍ണക്കടത്ത് കേസിൽ സ്വപ്ന ഒളിപ്പിച്ച ആ പേര് ഒടുവിൽ പുറത്ത്; ഇഡി കണ്ടെത്തിയ ആ പേരിന് പിന്നിലെ കഥയിങ്ങനെ…
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു ഇടനില കമ്പനിയുടെ പേരുകൂടി പുറത്ത്.പ്രതിയായ സ്വപ്ന സുരേഷ് മറച്ചുവച്ച ഇസോമോങ്ക് ട്രേഡിംഗ് കമ്പനി എന്ന പേരിലുള്ള സ്ഥാപനമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) അന്വേഷണത്തില്‍ തിരിച്ചറിഞ്ഞത്. കേസില്‍ മുഖ്യപ്രതികളിലൊരാളായ സന്ദീപിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനിയെന്നാണു സൂചന. കേസുമായി ബന്ധപ്പെട്ട് യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തതില്‍നിന്നുമാണ് ഈ വിവരം അന്വേഷണസംഘത്തിനു ലഭിച്ചത്. കമ്മീഷന് പണമായി സ്വപ്നയ്ക്കു നല്‍കിയിട്ടില്ലെന്നാണു സന്തോഷ് ഈപ്പന് ഇഡിക്ക് നല്‍കിയിട്ടുള്ള മൊഴി. സ്വപ്ന അടക്കം മൂന്നപേര്‍ക്കായി സന്ദീപിന്റെ ഇസോമോങ്ക് ട്രേഡിംഗ് കമ്പനി എന്ന പേരിലുള്ള സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണു പണം അയച്ചതെന്നും സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യം സന്ദീപ് നായരും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
Read Moreതീരക്കടലിൽ ചാകരകണ്ടു; അയല വില ഇടിഞ്ഞു; 260ൽ നിന്നും അയല വീണത് ഞെട്ടിക്കുന്ന വിലക്കുറവിലേക്ക്…
വൈപ്പിൻ: തീരക്കടലിൽ ചാകര വീണതോടെ അയല വില ഇടിഞ്ഞു. ഇന്നലെ രണ്ട് കിലോ അയല 100 രൂപക്കാണ് കാളമുക്ക് ഗോശ്രീ പാലത്തിന്റെ സമീപത്തുള്ള ആദായക്കടയിൽ വിറ്റത്. അതേ പോലെ മറ്റ് മത്സ്യവില്പന കേന്ദ്രങ്ങളിലും വൻ വിലയിടിവ് അനുഭവപ്പെട്ടു. ഒരാഴ്ച മുന്‍പ് വരെ കിലോഗ്രാമിന് 260 രൂപക്ക് വിറ്റിരുന്ന ഇടത്തരം അയലയാണ് ഇപ്പോൾ 50 രൂപക്ക് വിൽക്കുന്നതെന്ന് കാളമുക്കിലെ മത്സ്യവ്യാപാരിയായ സുജിഷ് പറയുന്നു. ലഭ്യത കൂടിയതുകൊണ്ട് മാത്രമല്ല കോവിഡിന്റെ പാശ്ചാത്തലത്തിൽ മത്സ്യം മറ്റ് മാർക്കറ്റുകളിലേക്ക് പഴയതുപോലെ കയറ്റിപ്പോകാത്ത സാഹചര്യവും വിലകുറയാൻ കാരണമാണെന്ന് കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം കടലിൽ ചാളയുടെ സാന്നിധ്യം കുറവായതിനാൽ ചാളവില കാര്യമായി ഇടിഞ്ഞിട്ടില്ല. 240 രൂപക്ക് വിറ്റിരുന്ന നാടൻ ചാളക്ക് കിലോവിനു 200 ഉം 200 രൂപക്ക് വിറ്റിരുന്ന വരവ് ചാളക്ക് 160മാണ് ഇപ്പോഴത്തെ വില. കാലാവസ്ഥ അനുകൂലമായതിനാൽ അയല ചാകര നീണ്ട് നിൽക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ…
Read Moreദ്രവിച്ചപാലത്തിലെ പൈപ്പ് എംഎൽഎ മാറ്റും; ദേശീയപാതയിലെ പഴയ പൈപ്പ് ആര് മാറ്റും; കുടിവെള്ള പ്രശ്നത്തിൽ ആശങ്ക മാറാതെ പറവൂരിലെ ജനങ്ങൾ
പറവൂർ: കുടിവെള്ള പ്രശ്നത്തിൽ ആശങ്ക മാറാതെ പറവൂരിലെ ജനങ്ങൾ. പഴയപാലത്തിനു മുകളിൽകൂടി പോകുന്ന കുടിവെള്ള പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യത്തിനു പരിഹാരമാകുന്നതോടെ വടക്കേക്കര ചിറ്റാറ്റുകര പ്രദേശങ്ങളിലെ കുടിവെള്ളം മുടങ്ങുമെന്ന ആശങ്ക മാറുമെന്നാണ് വി.ഡി. സതീശൻ എംഎൽഎ പറയുന്നത്. പൈപ്പ് മാറ്റി പുഴക്കിടയിലൂടെ സ്ഥാപിക്കാൻ 32 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായിട്ടും എംഎൽഎഅറിയിച്ചു. പറവൂർ വാട്ടർ അഥോറിറ്റിയിൽനിന്നും വടക്കേക്കര, ചിറ്റാറ്റുകര പ്രദേശങ്ങളിലേക്ക് ശുദ്ധജലമെത്തിക്കുന്നതാണു 40 വർഷത്തിലേറെ പഴക്കമുള്ള ഇരുമ്പുപൈപ്പ്. പൈപ്പിനെക്കാൾ ദശാബ്ദങ്ങൾ പഴക്കമുള്ള രാജഭരണകാലത്തെ മരപ്പാലത്തിനു മുകളിലൂടെയാണ് പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. മരപലകളും ഇരുമ്പു തൂണുകളും ദ്രവിച്ച് ഏതു നിമിഷവും നിലംപൊത്താവുന്ന നിലയിലാണ് പാലത്തിന്റെ സ്ഥിതി. രണ്ടു പഞ്ചായത്തുകളിലേക്ക് ശുദ്ധജലമെത്തിക്കുന്ന പൈപ്പ് കടന്നു പോകുന്നതിനാൽ പാലം തകർന്നാൽ ഈ പ്രദേശങ്ങളിലെ കുടിവെള്ളം മുടങ്ങുന്ന അവസ്ഥയുണ്ടാകും. നേരത്തെ കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കാൻ തുക അനുവദിച്ചെങ്കിലും ഇതിന്റെ പണികൾ നടന്നിരുന്നില്ല.…
Read Moreആലുവ മാർക്കറ്റിൽ സവാള വ്യാപാര കേന്ദ്രത്തിൽ അസ്ഥികൂടം; അന്വേഷണം നാടോടികളിലേക്ക്
ആലുവ: മാർക്കറ്റിൽ ഫയർ സ്റ്റേറ്റേഷന് സമീപം പണിതീരാത്ത കെട്ടിടത്തിൽ മനുഷ്യ അസ്ഥികൂടം ചിതറിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നാടോടികളിലേക്ക്. തലയോട്ടി അടക്കമുള്ള അസ്ഥികളാണ് കെട്ടിടത്തിന്റെ ഭൂഗർഭ അറയുടെ ഭാഗത്തുനിന്ന് കണ്ടെത്തിയത്. മാർക്കറ്റിലെ സവാള മൊത്തവ്യാപര കേന്ദ്രത്തിലാണ് പുരുഷന്റേതെന്ന് കരുതുന്ന അസ്ഥികൂടം കെട്ടിടത്തിൽ നിർമാണ പ്രവർത്തികൾക്കെത്തിയ തൊഴിലാളികൾ ഇന്നലെ വൈകിട്ടോടെ കണ്ടത്. നഗരത്തിൽ അലഞ്ഞു നടക്കുന്ന നാടോടികളെ കേന്ദ്രീകരിച്ചാണ് ആദ്യ അന്വേഷണമെന്ന് ആലുവ ഡിവൈഎസ്പി ജി.വേണു രാഷ്ട്രദീപികയോട് പറഞ്ഞു. അസ്ഥികൂടത്തിന് 5 മാസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. 40 നും 50 നുമിടയിൽ പ്രായം വരും. അസ്ഥികളും തലയോട്ടിയും തെരുവുനായ്ക്കൾ വലിച്ചിഴച്ച നിലയിലായിരുന്നു. ആലുവ മാർക്കറ്റ് റോഡിനഭിമുഖമായി നിൽക്കുന്ന കെട്ടിടം വർഷങ്ങളായി പണി പൂർത്തിയാവാതെ കിടക്കുകയാണ്. കണ്ടെയ്ൻമെന്റ് സോണായതിനാൽ കെട്ടിടത്തിൽ ഒരു മാസത്തിലേറെയായി പ്രവൃത്തികളൊന്നും നടന്നിരുന്നില്ല. ആലുവ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധിച്ചതിൽ ഒരു ബാഗ്…
Read Moreആ പാലം ഇനി വേണ്ട; പാലാരിവട്ടം പാലം കേസിൽ വാദം ഉടൻ കേൾക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ
കൊച്ചി: പാലാരിവട്ടം പാലം കേസില്‍ ഓഗസ്റ്റ് 28ന് തന്നെ വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ജി. പ്രകാശ് സുപ്രീംകോടതിക്ക് കത്ത് നല്കി. ഓഗസ്റ്റ് 28നാണ് കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. പാലാരിവട്ടം പാലം പൊളിച്ചു പണിയണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. നേരത്തെ പാലത്തില്‍ ഭാരപരിശോധന നടത്താനായിരുന്നു ഹൈക്കോടതിയുടെ വിധി. എന്നാല്‍ ഭാര പരിശോധന നടത്തുകയല്ല, പാലം പൊളിച്ചു പണിയണമെന്നാണ് സർക്കാർ അറിയിച്ചത്. തുടര്‍ന്നാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സര്‍ക്കാര്‍ സമീപിച്ചത്.
Read Moreസ്വപ്നം വെറുതേയായി;നയതന്ത്ര സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യമില്ല. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സ്വപ്ന സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ അടക്കം സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്നയെന്നും ഇഡി കോടതിയെ അറിയിച്ചു. സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചാല്‍ അത് കേസിനെ പ്രതികൂലമായി ബാധിക്കും. സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഇഡി കോടതിയെ ബോധിപ്പിച്ചു. രാജ്യത്തും വിദേശത്തുമായി ഉന്നതര്‍ ഉള്‍പ്പെട്ട കേസാണിതെന്ന് ഹര്‍ജി പരിഗണിക്കവെ കോടതി പറഞ്ഞു. കേസിലെ ഉന്നത തല ഗൂഡാലോചന സംബന്ധിച്ച കാര്യങ്ങളും പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി.
Read Moreഫോണ്‍ വിവരങ്ങൾ ശേഖരിക്കുന്നതിൽ തെറ്റില്ലെന്നു ഹൈക്കോടതി; ചെന്നിത്തലയുടെ ഹർജി തള്ളി
കൊച്ചി: കോവിഡ് ബാധിതരുടെ നിരീക്ഷണം ഫലപ്രദമായി നടപ്പാക്കുന്നതിനു ഫോണ്‍ കോൾ വിവരങ്ങൾ ശേഖരിക്കാനുള്ള സർക്കാർ തീരുമാനത്തെ അനുകൂലിച്ചു ഹൈക്കോടതി. തീരുമാനം ചോദ്യം ചെയ്തു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഫോണ്‍ കോൾ വിവരങ്ങളിൽ ടവർ ലൊക്കേഷൻ മാത്രമാണു പരിശോധിക്കുന്നതെന്ന സർക്കാർ വാദം അംഗീകരിച്ചാണു ചീഫ് ജസ്റ്റീസ് എസ്. മണികുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി. സർക്കാർ തീരുമാനത്തിൽ അപാകതയില്ലെന്നും ടവർ ലൊക്കേഷൻ മാത്രമാണു ശേഖരിക്കുന്നതെന്ന സർക്കാർ വാദം അംഗീകരിക്കുന്നതായും കോടതി പറഞ്ഞു. ദിനംപ്രതി രോഗബാധിതരുടെ എണ്ണം കൂടുന്പോൾ സർക്കാർ നടപടിയിൽ തെറ്റില്ലെന്നും ബെഞ്ച് വിലയിരുത്തി. നിരീക്ഷണം ഫലപ്രദമാക്കാൻ ടവർ ലൊക്കേഷൻ മാത്രമാണു പരിശോധിക്കുന്നതെന്നു കഴിഞ്ഞ ദിവസം സത്യവാങ്മൂലത്തിൽ സർക്കാർ അറിയിച്ചിരുന്നു. കോൾ വിവരങ്ങൾ (സിഡിആർ) പൂർണമായി നൽകുന്നതിനുള്ള സംവിധാനമാണു ടെലികോം കന്പനികൾക്കുള്ളത്. ഇവയിൽ ടവർ ലൊക്കേഷൻ ഒഴികെയുള്ള വിവരങ്ങൾ സർക്കാർ ഉപയോഗിക്കുന്നില്ലെന്നും സത്യവാങ്മൂലത്തിൽ…
Read Moreസ്വര്‍ണക്കടത്ത് കേസ്;സ്വപ്ന സുരേഷിന്റെ മൊഴിയിലെ വൈരുധ്യം; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തേക്കും
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കവേ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അന്വേഷണ ഏജന്‍സികള്‍ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നു സൂചന. പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയിലെ വൈരുധ്യം ചൂണ്ടികാട്ടിയാകും ചോദ്യം ചെയ്യലെന്നാണു വിവരം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാകും ആദ്യം ശിവശങ്കറെ വിളിച്ചുവരുത്തുകയെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍. അതിനുശേഷം വേണ്ടിവന്നാല്‍ എന്‍ഐഎയും ശിവശങ്കറിനെ ചോദ്യം ചെയ്തേക്കുമെന്നും വിവരങ്ങളുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ച വ്യക്തത നല്കാന് അന്വേഷണ സംഘം തയാറായിട്ടില്ല. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു ഉന്നതരുടെ സാന്നിധ്യം ഉറപ്പിച്ചതോടെ വരും ദിവസങ്ങളില്‍ പഴുതടച്ച അന്വേഷണത്തിലേക്കു കടക്കാനൊരുങ്ങുകയാണു ദേശീയ അന്വേഷണ ഏജന്‍സികള്‍. ലൈഫ് മിഷന് പദ്ധതിയിലെ കരാറുകാരോടു ശിവശങ്കരനെ കാണാന്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ തന്നെ ആവശ്യപ്പെട്ടത് എന്തിനെന്നാണ് സംഘം പരിശോധിക്കുന്നുണ്ട്. ഇത് സംബന്ധിച്ച ചില വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണു സൂചന. സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ടു വാദം കേള്‍ക്കുന്നതിനിടെ…
Read More