ഫോ​ണ്‍ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി; ചെ​ന്നി​ത്ത​ല​യു​ടെ ഹ​ർ​ജി ത​ള്ളി

കൊ​ച്ചി: കോ​വി​ഡ് ബാ​ധി​ത​രു​ടെ നി​രീ​ക്ഷ​ണം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നു ഫോ​ണ്‍ കോ​ൾ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ അ​നു​കൂ​ലി​ച്ചു ഹൈ​ക്കോ​ട​തി. തീ​രു​മാ​നം ചോ​ദ്യം ചെ​യ്തു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി.

ഫോ​ണ്‍ കോ​ൾ വി​വ​ര​ങ്ങ​ളി​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ മാ​ത്ര​മാ​ണു പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്ന സ​ർ​ക്കാ​ർ വാ​ദം അം​ഗീ​ക​രി​ച്ചാ​ണു ചീ​ഫ് ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി.

സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ അ​പാ​ക​ത​യി​ല്ലെ​ന്നും ട​വ​ർ ലൊ​ക്കേ​ഷ​ൻ മാ​ത്ര​മാ​ണു ശേ​ഖ​രി​ക്കു​ന്ന​തെ​ന്ന സ​ർ​ക്കാ​ർ വാ​ദം അം​ഗീ​ക​രി​ക്കു​ന്ന​താ​യും കോ​ട​തി പ​റ​ഞ്ഞു. ദി​നം​പ്ര​തി രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്പോ​ൾ സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ തെ​റ്റി​ല്ലെ​ന്നും ബെ​ഞ്ച് വി​ല​യി​രു​ത്തി.

നി​രീ​ക്ഷ​ണം ഫ​ല​പ്ര​ദ​മാ​ക്കാ​ൻ ട​വ​ർ ലൊ​ക്കേ​ഷ​ൻ മാ​ത്ര​മാ​ണു പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു. കോ​ൾ വി​വ​ര​ങ്ങ​ൾ (സി​ഡി​ആ​ർ) പൂ​ർ​ണ​മാ​യി ന​ൽ​കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മാ​ണു ടെ​ലി​കോം ക​ന്പ​നി​ക​ൾ​ക്കു​ള്ള​ത്. ഇ​വ​യി​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ ഒ​ഴി​കെ​യു​ള്ള വി​വ​ര​ങ്ങ​ൾ സ​ർ​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ അ​റി​യി​ച്ചു.

സ​ന്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ ഇ​ത്ത​ര​ത്തി​ൽ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​തു മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണു ര​മേ​ശ് ചെ​ന്നി​ത്ത​ല കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Related posts

Leave a Comment