പറവൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് തകർന്നടിഞ്ഞ് പറവൂരിലെ കയർ വ്യവസായം. തൊഴിലാളികൾ നിർമിക്കുന്ന കയർ സംഘങ്ങൾ വഴി ശേഖരിച്ചാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത്. എന്നാൽ കോവിഡ് ശക്തിപ്രാപിച്ചതോടെ ഇത് പൂർണമായും നിലച്ചു. തൊഴിലാളികൾ ഉത്പദിപ്പിച്ച കയർ വിറ്റഴിക്കപ്പെടാത്തതിനാൽ മാസങ്ങളായി തൊഴിലാളികൾക്ക് ഇതിന്റെ വേതനം നൽകാനായിട്ടില്ല സംഘങ്ങൾകായിട്ടില്ല. കയർ ഫെഡാണ് സംഘങ്ങളിൽ നിന്നും കയർ ശേഖരിച്ച് വില്പന നടത്തുന്നത്. പ്രധാനമായും മഹാരാഷ്ട്രയിലേക്കാണ് പറവൂരിൽനിന്നും കയർ കയറ്റുമതി ചെയ്തിരുന്നത്. കയർ നീക്കം നിലച്ചതോടെ കയർഫെഡ് സംഘങ്ങൾക്ക് നൽകേണ്ട തുകയും മാസങ്ങളായി കുടിശികയാണ്. പ്രതിസന്ധി മറികടക്കാൻ കയർഫെഡും കേന്ദ്ര സംസ്ഥാന സർക്കാരുകളും സഹായിക്കണമെന്ന് കയർ വർക്കേഴ്സ് യൂണിയൻ നേതാവും വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ.എം. അന്പ്രോസ് ആവശ്യപ്പെട്ടു. മുത്തകുന്നം വാവക്കാട് പ്രദേശങ്ങൾ ഒരു കാലത്ത് കയർ നിർമാണത്തിന് പേരുകേട്ട ഇടമായിരുന്നു. ഇപ്പോഴും എട്ട് സംഘങ്ങളിലായി അഞ്ഞൂറിൽപരം തൊഴിലാളികൾ ഈ മേഖലയിലുണ്ട്.…
Read MoreCategory: Kochi
കനത്ത മഴ: കൊച്ചിയില്‍ പലയിടത്തും വെള്ളം കയറി; മഴ 48 മണിക്കൂര്‍ കൂടി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്
കൊച്ചി: ഇന്നലെ രാത്രി മുതല്‍ തുടരുന്ന കനത്ത മഴയില്‍ കൊച്ചിയില്‍ പലയിടത്തും വെള്ളം കയറി. ഇതേതുടര്‍ന്ന് ഗതാഗതക്കുരുക്കും രൂക്ഷമായി. എറണാകുളം നഗരത്തില്‍ എംജി റോഡിന്റെ വിവിധ ഭാഗങ്ങളിലും, ചിറ്റൂര്‍ റോഡിലും, നോര്‍ത്ത്, കെഎസ്ആര്‍ടിസി സ്റ്റാൻഡ്, കടവന്ത്ര-പൊന്നുരുന്നി റോഡ്, കലൂര്‍, സൗത്ത്, പനമ്പിള്ളി നഗര്‍, സൗത്ത് കടവന്ത്ര, പി ആന്‍ഡ് ഡി കോളനി, തൃപ്പൂണിത്തുറ പേട്ട തുടങ്ങി വിവിധയിടങ്ങള്‍ രാവിലെ വെള്ളക്കെട്ടിലായി. മഴക്കാലത്തെ വെള്ളക്കെട്ട് മുന്നില്‍കണ്ട് നടത്തിയ ഓപ്പറേഷന് ബ്രേക്ക് ത്രൂ ഫലം കണ്ടില്ലെന്നാണ് ഇതിലൂടെ തെളിയുന്നത്. പശ്ചിമകൊച്ചിയില്‍ പള്ളുരുത്തി, തോപ്പുംപടി, ഇടക്കൊച്ചി, കുമ്പളങ്ങി മേഖലകളിലും വീടുകളില്‍ ഉള്‍പ്പെടെ വെള്ളം കയറി. പള്ളുരുത്തി പെരുമ്പടപ്പ് രാജീവ്ഗാന്ധി ജംഗ്ഷനില്‍ കനത്ത മഴയെ തുടര്‍ന്ന് മരം കടപുഴകി വീണു. തീരദേശമേഖലയായ ചെല്ലാനത്ത് കടലാക്രമണ ഭീതിയിലാണ് പ്രദേശവാസികള്‍. നിലവില്‍ ചെറിയ രീതിയിലുള്ള വെള്ളക്കെട്ട് മാത്രമാണ് വിവിധയിടങ്ങളില്‍ ഉണ്ടായിട്ടൂള്ളൂ. എന്നാല്‍ വേലിയേറ്റ സമയത്ത് കൂടുതല്‍…
Read Moreകോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി മാലിപ്പുറത്തും ചെറായി പാടത്തും നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് അനധികൃത മത്സ്യക്കച്ചവടം
വൈപ്പിന്‍: ചെറായി പാടത്തും മാലിപ്പുറത്തും സമാന്തര മത്സ്യവ്യാപാരം നടക്കുന്നതായി പരാതി. അന്യസംസ്ഥാന ലോറികളെത്തിക്കുന്ന മത്സ്യങ്ങള്‍ കണ്ടെയ്ൻമെന്റ് സോണ്‍ ഉള്‍പ്പെടെയുള്ള ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചെറുകിട കച്ചവടക്കാരെത്തിയാണ് വാങ്ങുന്നത്. പലരും സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയുമാണ് തമ്പടിക്കുന്നതത്രേ. ചെറായി പാടത്ത് പറവൂര്‍ക്കുള്ള റൂട്ടില്‍ കള്ളുഷാപ്പിനു മുന്നിലാണ് കച്ചവടം. പുലര്‍ച്ചെ നാലിനാണ് കച്ചവടം തുടങ്ങുക. രണ്ടിടത്തും ആളുകളുടെ വന്‍ കൂട്ടമായിരിക്കും. മുനമ്പം, കാളമുക്ക് ഹാര്‍ബറുകള്‍ കണ്ടെയ്ൻമെന്റ് സോണായി അടച്ചുപൂട്ടിയതിനെ തുടര്‍ന്നാണ് അനധികൃത കച്ചവടങ്ങള്‍ നടക്കുന്നത്. മാലിപ്പുറം പാലത്തിനു വടക്ക് ഭാഗത്തും ഈ സമയത്ത് തന്നെയാണ് കച്ചവടം. രണ്ടിടത്തും അന്യസംസ്ഥാനത്തുനിന്നും എത്തുന്ന മത്സ്യങ്ങളാണ് വിറ്റഴിക്കുന്നത്. ഇത് വാങ്ങാന്‍ കണ്ടെയ്ൻമെന്റ് സോണുകളായ ആലുവ, ചെല്ലാനം, കളമശേരി മേഖലയിലുള്ള കച്ചവടക്കാരുള്‍പ്പെടെ ജില്ലയിലെ കിഴക്കന്‍ മേഖലയിലുള്ള ചെറുകിട കച്ചവടക്കാരും കൊച്ചി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും വീടുകളിലെത്തി മത്സ്യവില്ക്കുന്ന കച്ചവടക്കാരുമാണ് എത്തുന്നത്. വലിയ വാഹനങ്ങളും ചെറുവാഹനങ്ങളും…
Read Moreകോവിഡ് 19; ചികിത്സയിലുള്ള അഞ്ചുപേര്‍ ഗുരുതരാവസ്ഥയില്‍; ഫോര്‍ട്ടുകൊച്ചിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
കൊച്ചി: കോവിഡ് ബാധിതരായി ജില്ലയില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളവരില്‍ അഞ്ചു പേര് അതീവ ഗുരുതരാവസ്ഥയില്‍. 80 വയസുള്ള പറവൂര്‍ സ്വദേശിനി, 69 വയസുള്ള ആലുവ കുട്ടമശേരി സ്വദേശി, 64 വയസുള്ള ആലുവ സ്വദേശിനി, 53 വയസുള്ള ആലുവ കുന്നുകര സ്വദേശിനി, 42 വയസുള്ള ഇലഞ്ഞി സ്വദേശി എന്നിവരുടെ ആരോഗ്യ നിലയാണ് ആശങ്കയില്‍ തുടരുന്നത്. ഇതില്‍ ഇലഞ്ഞി സ്വദേശി ഒഴികെയുള്ളവര്‍ക്ക് ന്യൂമോണിയ ബാധിച്ച് ഗുരതരമായ അവസ്ഥയിലാണ്. അതേസമയം സമ്പര്‍ക്ക വ്യാപനം രൂക്ഷമായ ഫോര്‍ട്ടുകൊച്ചിയില്‍ നിയന്ത്രണങ്ങള്‍ കൂടതല്‍ കര്‍ശനമാക്കി. ആലുവയില്‍ നടപ്പാക്കിയതിന് സമാനമായ നിയന്ത്രണങ്ങളായിരിക്കും ഏര്‍പ്പെടുത്തുക. ചെല്ലാനത്തും ആലുവയിലും ഇപ്പോഴും രോഗം നിയന്ത്രണവിധേയമായിട്ടില്ല. ഇതിലും രൂക്ഷമായ സാഹചര്യമാണ് ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി എന്നിവിടങ്ങളില്‍. കളമശേരി, ഇടപ്പള്ളി, ഏലൂര്‍, ചേരാനെല്ലൂര്‍ എന്നിവിടങ്ങളിലും രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ഇവിടെയും കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഈ മേഖലയിലെ വ്യവസായങ്ങള്‍ക്ക്…
Read Moreസ്വപ്നമല്ല, റിക്കാർഡുകൾ തിരുത്തി അതിവേഗം കുതിച്ച് സ്വർണം; പവന് 39,000 രൂപ പിന്നിട്ടു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പിടിവിട്ട് കുതിക്കുന്നു. ഇന്നുമാത്രം ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വര്‍ധിച്ചതോടെ ചരിത്രത്തിലാദ്യമായി പവന് വില 39,000 രൂപ പിന്നിട്ടു. 39,200 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാം വില 4,900 രൂപയുമായി. അന്താരാഷ്ട്ര വിപണിയിലുണ്ടായ വില കയറ്റമാണു സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വിപണിയില്‍ തിരുത്തല്‍ സംഭവിച്ചില്ലെങ്കില്‍ ഈവാരംതന്നെ പവന് 40,000 രൂപ പിന്നിടുമെന്നാണു വിവരങ്ങള്‍. ഏതാനും ദിവസങ്ങളായി സ്വര്‍ണവില റിക്കാര്‍ഡ് തിരുത്തി മുന്നേറുന്ന കാഴ്ചയാണുള്ളത്. ഏഴ് വ്യാപാര ദിനങ്ങള്ക്കിടെമാത്രം ഗ്രാമിന് 325 രൂപയുടെയും പവന് 2,600 രൂപയുടെയും വര്‍ധനവാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ 20ന് സംസ്ഥാനത്ത് ഗ്രാമിന് 4,575 രൂപയും പവന് 36,600 രൂപയുമായിരുന്നു വില. ഇവിടെനിന്നുമാണു സ്വര്‍ണവില ഇന്നത്തെ നിലവാരത്തിലെത്തിനില്ക്കുന്നത്.
Read Moreകോവിഡിൽ ജില്ലയ്ക്ക് ആശ്വാസം, രോഗികളുടെ എണ്ണം താഴ്ന്നു; ചികിത്സയിലുള്ളവർ 813 പേര്
കൊച്ചി: ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ് അനുഭവപ്പെടുന്നത് ആശ്വാസമാകുന്നു. ഒരുവേള 992 വരെ ഉയര്‍ന്ന രോഗികളുടെ എണ്ണം ഇന്നലെ 813 ലേക്ക് താഴ്ന്നു. രോഗമുക്തരുടെ എണ്ണം വര്‍ധിച്ചതാണു ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണം. ഇന്നലെ 15 പേരില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തരുടെ എണ്ണം നാലിരട്ടിയിലേറെയാണ്. 69 പേരാണ് ഇന്നലെ ജില്ലയില്‍ രോഗമുക്തരായത്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍മാത്രമാണു കേരളത്തിനു പുറത്തുനിന്ന് എത്തിയവര്‍. 13 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണു രോഗം സ്ഥികരിച്ചതെന്നത് ആശങ്കയ്ക്കും ഇടയാക്കുന്നുണ്ട്. പള്ളുരുത്തി, എടത്തല സ്വദേശികള്‍ക്കാണു ഇന്നലെ കൂടുതലായും രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 623 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കിയപ്പോള്‍ നിരീക്ഷണ കാലയളവ് അവസാനിച്ച 1,008 പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു. നിലവില്‍ 12,637 പേരാണു ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 10,400 പേര് വീടുകളിലും…
Read Moreകോവിഡ് ഭയന്ന് ചികിത്സാനിഷേധം; ആംബുലൻസിൽ ഇല്ലാതായത് ഒരു ജീവൻ; സംഭവത്തിൽ ആശുപത്രിയുടെ വിശദീകരണം ഇങ്ങനെ…
ആലുവ: കോവിഡ് ഭയന്ന് ചികിത്സ നിഷേധിച്ചതോടെ ആംബുലൻസിൽ പൊലിഞ്ഞത് ഒരു ജീവൻ. ആലുവ ജില്ലാ ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ആലുവ പുളിഞ്ചുവട്ടിലെ ഒരു ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ പറവൂർ സ്വദേശി വിജയകുമാറാ (63 )ണ് മരിച്ചത്. ഒടുവിൽ ഇയാളുടെ കോവിഡ് പരിശോധനാ ഫലം വന്നപ്പോൾ നെഗറ്റീവായിരുന്നു. ശ്വാസതടസവും ചുമയും അനുഭവപ്പെട്ട ഇയാളെ ഫ്ലാറ്റ് അധികൃതർ തന്നെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. രാവിലെ 9.15ന് എത്തിയ രോഗി പത്തോടെ ആംബുലൻസിൽ തന്നെ മരിക്കുകയായിരുന്നു. രോഗിക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും ഇദേഹത്തെ ആംബുലൻസിൽനിന്നും ഇറക്കാൻ പോലും കൂട്ടാക്കിയില്ലെന്ന് പറയുന്നു. ആദ്യം അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും രോഗ ലക്ഷണങ്ങൾ പറഞ്ഞതോടെ പനി പരിശോധന വിഭാഗത്തിലേക്ക് പറഞ്ഞ് വിട്ടു. അവിടെ വൈദ്യുതി ഇല്ലാത്തതിനാൽ കോവിഡ് ഐസലേഷൻ വിഭാഗത്തിലേക്ക് മാറ്റി. എന്നാൽ, ആരോഗ്യ പ്രവർത്തകർ പിപിഇ കിറ്റ് ധരിച്ച് എത്തിയപ്പോഴേക്കും വാഹനത്തിന്…
Read Moreകായലിലും പുഴകളിലും മത്സ്യസമ്പത്ത് കുറയുന്നു; ശാസ്ത്രീയ പഠനവും പരിഹാരമാർഗങ്ങളും വേണമെന്ന് മത്സ്യത്തൊഴിലാളികൾ
പറവൂർ: പെരിയാർ മുനമ്പം അഴിമുഖത്തോട് ചേരുന്ന പ്രദേശത്തെ കായലിലും ഇതോടു ചേർന്നുള്ള പുഴകളിലും മത്സ്യസമ്പത്തിന്റെ ഗണ്യമായ കുറവ്. പരമ്പരാഗതമായി ലഭിച്ചിരുന്ന ഉപ്പു ജലാശയ മത്സ്യങ്ങളിൽ ആണ് വൻകുറവ്. പല മത്സ്യങ്ങളും വംശനാശ ഭീഷണിയിലുമാണ്. മത്സ്യങ്ങൾ ദിവസംതോറും കുറഞ്ഞുവരുന്നതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനവും തുടർന്ന് പരിഹാരമാർഗങ്ങളും വേണമെന്നതാണ് ഈ മേഖലയിലുള്ളവർ ആവശ്യപ്പെടുന്നത്. ചാലക്കുടി പുഴയും പെരിയാറും സംഗമിക്കുന്ന പുത്തൻവേലിക്കര, ചൗക്കകടവ്, കണക്കൻകടവ് തുടങ്ങി കൊടുങ്ങല്ലൂർ കായലും മുനമ്പം അഴിമുഖവും വരെയുള്ള സ്ഥലങ്ങൾ പ്രത്യേക മത്സ്യ സമ്പത്തിന് പേരുകേട്ട സ്ഥലങ്ങളായിരുന്നു. എല്ലാത്തരം മത്സ്യങ്ങൾക്കും അനുകൂലമായ ആവാസവ്യവസ്ഥയുള്ള കേന്ദ്രങ്ങളും ആയിരുന്നു ഇവിടം. തിരുത, ചെമ്പല്ലി, കതിരാൻ, കോലാൻ, കല്ലാൻ, കണമ്പ്, കൂരി, പാലാൻ, ഏരി, ചെപ്പേരി, ചെമ്പല്ലി, നച്ചറ, മാലാൻ, വഴുത, ചെമ്മീൻ, കൊഴുവ, പള്ളത്തി, കറൂപ്പ്, വെട്ടൻ, തുടങ്ങിയ നിരവധി ഇനം മത്സ്യങ്ങൾ കിട്ടിയിരുന്നു. കുറേ വർഷങ്ങളായി വളോടി, നച്ചറ…
Read Moreചികിത്സകിട്ടാതെ രോഗി ആംബുലൻസിൽ കിടന്നു മരിച്ചു; പ്രാഥമിക ചികിത്സപോലും നൽകാൻ തയാറായില്ലെന്ന് ആംബുലൻസ് ഡ്രൈവർ
ആലുവ: ജില്ലാ ആശുപത്രിക്കു മുന്നിൽ ചികിത്സ കിട്ടാതെ ആംബുലൻസിൽ കിടന്ന് രോഗി മരിച്ചു. ആലുവ പുളിഞ്ചോട്ടിലെ ഫ്ളാറ്റിൽ സെക്യൂരിറ്റി ജീവനക്കാരനായ വിജയനാണ് മരിച്ചത്. കടുത്ത പനിയും അസ്വസ്ഥതകളുമുള്ള നിലയിൽ രാവിലെ ഒന്പതിനു ശേഷമാണ് വിജയനെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുവന്നത്. ഗുരുതരാവവസ്ഥയിലായ ഇയാൾക്ക് പ്രാഥമിക ചികിത്സപോലും നൽകാൻ ആശുപത്രി ജീവനക്കാർ തയാറായില്ലെന്ന് ആംബുലൻസ് ഡ്രൈവർ അടക്കമുള്ളവർ ആരോപിക്കുന്നു. ഒരു മണിക്കൂറോളമായിട്ടും വിജയനെ ആംബുലൻസിൽനിന്ന് പുറത്തിറക്കിയില്ല. അതേസമയം 9.40ഓടെ മാത്രമാണ് വിജയനുമായി ആംബുലൻസ് ആശുപത്രിയിൽ എത്തിയതെന്ന് ജീവനക്കാർ പ്രതികരിച്ചു. കോവിഡ് വാർഡിനു മുന്നിൽ എത്തിച്ചതിനാൽ സുരക്ഷാ മുൻകരുതൽ എടുക്കുന്നതിനുള്ള കാലതാമസം മാത്രമാണ് നേരിട്ടതെന്നും അവർ വിശദീകരിച്ചു.
Read Moreകോവിഡ് രോഗം അതിരുകടന്നപ്പോൾ അധികാരികൾ അടച്ചു പൂട്ടി;ആലുവ റെയിൽവേ, ബസ് സ്റ്റേഷനുകൾ ആളൊഴിഞ്ഞ പൂരപ്പറമ്പായി
ആലുവ: ഇതര സംസ്ഥാനങ്ങളിൽനിന്നു വരെ ആയിരങ്ങൾ അന്നംതേടി വണ്ടിയിറങ്ങിയിരുന്ന ആലുവ നഗരമധ്യത്തിലെ റെയിൽവേ സ്റ്റേഷനും ഗ്രാമങ്ങളിൽനിന്നും നഗരങ്ങളിലേക്ക് യാത്ര പോയിരുന്ന കെഎസ്ആർടിസി, പ്രൈവറ്റ് ബസ് സ്റ്റാൻഡുകളും ആളൊഴിഞ്ഞ പൂരപ്പറമ്പായി മാറിയിട്ട് ആഴ്ച്ചകൾ പിന്നിടുന്നു. കോവിഡ് രോഗം അതിരുകടന്നപ്പോൾ അധികാരികൾ അടച്ചു പൂട്ടിയതാണ് ഈ സഞ്ചാരമാർഗങ്ങൾ. കൊച്ചിയുടെ അടയാളമായി ഓടിക്കൊണ്ടിരുന്ന മെട്രോ ട്രെയിനുകളും ഷെഡിൽ കയറിയിട്ട് നാല് മാസം പിന്നിടുകയാണ്. തീവണ്ടികളുടെ ചൂളംവിളികളും ബസുകളിലെ മണിയടി നാദവും ഇനി എന്ന് കേൾക്കാനാകുമെന്ന ആശങ്കയിലാണ് ആലുവക്കാർ. ഉത്തരേന്ത്യയിൽ കോവിഡ് പകർന്നതോടെ ഇന്ത്യൻ റെയിൽരേ ബോർഡ് സർവീസുകൾ ഭാഗികമായി വെട്ടി ചുരുക്കിയിരുന്നു. രോഗം പിടിവിട്ടതോടെ ട്രെയിൻ മാർഗമുള്ള യാത്ര പലരും ഉപേക്ഷിച്ചു. ഇതോടെ ആലുവയിൽ കൂകിപ്പാഞ്ഞെത്തിയിരുന്ന ട്രെയിനുകൾ ഇല്ലാതായി. റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടലിന്റെ വക്കിലുമായി. കൊച്ചി മെട്രോയും കോവിഡ് എത്തിയതോടെ സർവീസുകൾ നിർത്തലാക്കി. ലാഭത്തിലേക്കുള്ള പ്രയാണത്തിനിടയിലായിരുന്നു ഈ അനിശ്ചിതത്വം. ഇതോടെ ആലുവയിൽനിന്നുമുള്ള…
Read More