വൈപ്പിൻ: സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള കണ്ടെയ്ൻമെന്റ് സോണുകളിൽനിന്നു അനവധി മത്സ്യതൊഴിലാളികൾ കടൽ മാർഗം വൈപ്പിനിലെ മത്സ്യബന്ധന തുറമുഖങ്ങിലേക്ക് എത്തുന്നതായ വാർത്തയെത്തുടർന്ന് ഇന്ന് രാവിലെ ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മാജാ ജോസിന്റെ നേതൃത്വത്തിൽ മുനന്പം ഹാർബറിൽ ഫിഷറീസ് വകുപ്പും ആരോഗ്യ വകുപ്പും പോലീസും സംയുക്ത പരിശോധന നടത്തി. സംഭവം ബോധ്യപ്പെട്ട ഉദ്യോഗസ്ഥർ ഇത്തരത്തിൽ എത്തിയ അന്യജില്ലകളിലേയും അന്യസംസ്ഥാനത്തെയും മത്സ്യതൊഴിലാളികൾ ഇന്ന് തന്നെ സ്ഥലം വിടണമെന്ന് അറിയിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. അന്യജില്ലകളിൽനിന്നു എത്തിയിട്ടുള്ള തൊഴിലാളികൾക്ക് സൗകര്യം ചെയ്തു കൊടുക്കുന്നവർതന്നെ ഇവരെ തിരികെ നാട്ടിലേക്ക് വിടാൻ സൗകര്യം ചെയ്തു കൊടുക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. നിലവിൽ ഇവിടെനിന്നു മത്സ്യബന്ധനത്തിനു പോയിക്കൊണ്ടിരിക്കുന്നവരല്ലാതെ ഒരാളും ഇവിടെ താമസിക്കാനും പാടില്ലെന്നാണ് നിർദ്ദേശം. മാത്രമല്ല ഇപ്പോൾ കടലിൽ മത്സ്യബന്ധനം നടത്തിവരുന്ന ഇത്തരക്കാർ അവരുടെ നാട്ടിലേക്ക് കടൽമാർഗം തന്നെ തിരിച്ചുപോകണമെന്നും പറഞ്ഞിട്ടുണ്ട്. 60…
Read MoreCategory: Kochi
ലോക്ക് ഡൗണിന്റെ മറവിൽ കൈയേറ്റം; കാൽനടക്കാരെ കഷ്ടത്തിലാക്കി കച്ചവടം
ആലുവ: ലോക്ക് ഡൗണിന്റെ മറവിൽ ആലുവ നഗരത്തിൽ വ്യാപകമായി പൊതുസ്ഥലങ്ങൾ കൈയേറി കച്ചവടം നടത്തുന്നത് കാൽനട യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ആലുവ റെയിൽവേ സ്റ്റേഷൻ സ്ക്വയർ, ജില്ലാ ആശുപത്രി ജംഗ്ഷൻ, പമ്പ് കവല തുടങ്ങിയ സ്ഥലങ്ങളിലാണ് നടപ്പാത കൈയേറ്റം വർധിച്ചിരിക്കുന്നത്. നഗരം സാധാരണ പോലെ തിരക്കിലായിട്ടും ഫുട്പാത്തിലെ കച്ചവടം അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്നാണ് പരാതി. ലോക്ക് ഡൗൺ സമയത്ത് കടകൾ അടഞ്ഞുകിടന്നിരുന്നതിനാൽ ഭക്ഷ്യവസ്തുക്കളുടെ വിൽപ്പനയ്ക്ക് വിലക്കില്ലായിരുന്നു. ഇത് മുതലെടുത്ത് കൈയേറിയ സ്ഥലങ്ങൾ രണ്ട് മാസം കഴിഞ്ഞിട്ടും ഒഴിഞ്ഞു പോകാൻ തയാറാകുന്നില്ല. റെയിൽവേ സ്റ്റേഷന്റെ മുമ്പിൽ ഫുട്പാത്ത് പച്ചക്കറി കച്ചവടക്കാർ പൂർണമായി കൈയേറിയിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പിൻവലിച്ചിട്ടും ഇവിടത്തെ ചില കടകൾ തുറന്നിട്ടില്ല. ഈ കടകൾക്ക് മുമ്പിലാണ് ഏതാണ് 15 മീറ്ററോളം നീളത്തിൽ കൈയേറ്റം നടന്നിട്ടുള്ളത്. ജില്ലാ ആശുപത്രി ജംഗ്ഷനിൽ വഴിയോരത്തെ 20 ഓളം താത്ക്കാലിക…
Read Moreകോവിഡ് 19; ജില്ലയില്‍ 1,291 പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കി
കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരവേ ജില്ലയില്‍ 1,291 പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെത്തുടര്‍ന്നാണ് ഇത്രയധികംപേരെ ഒഴിവാക്കിയത്. ഇന്നലെ 1,044 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കുകയും ചെയ്തതോടെ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11,578 ആയി. ഇതില്‍ 9,902 പേര് വീടുകളിലും, 517 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 1,159 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. നിലവില്‍ ജില്ലയിലെ ആശുപത്രികളില്‍ 56 പേരാണു കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. കളമശേരി മെഡിക്കല്‍ കോളജിലും അങ്കമാലി അഡ്ലക്സിലുമായി 52 പേരും ഐഎന്‍എസ് സഞ്ജീവനിയില്‍ നാലുപേരുമാണ് ചികിത്സയിലുള്ളത്. ഇന്നലെ അഞ്ചുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണു രോഗികളുടെ എണ്ണം വര്‍ധിച്ചത്. 29ന് എയര്‍ ഏഷ്യ വിമാനത്തില്‍ മുംബൈയില്‍നിന്നും കൊച്ചിയിലെത്തിയ 38 വയസുള്ള കോതമംഗലം സ്വദേശിനി, 30ന് ദുബായ്-കൊച്ചി വിമാനത്തിലെത്തിയ 34…
Read Moreലോക്ക് ഡൗണ്‍ ലംഘനം! സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പകുതിയും എറണാകുളത്ത്
കൊച്ചി: സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരവേ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണവും പെരുകുന്നതായി കണക്കുകള്‍. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത് മുതല്‍ ഇന്നലെവരെ ലോക്ക് ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ സംസ്ഥാനത്ത് 2,07,237 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ വിവിധയിടങ്ങളിലായി അറസ്റ്റിലായവരുടെ എണ്ണം 2,21,547 ആയി. സംസ്ഥാനത്ത് പ്രതിദിനം കോവിഡ് കേസുകള്‍ വര്ധിക്കുമ്പോഴാണു നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണവും കൂടുന്നത്. സംസ്ഥാനത്തൊട്ടാകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ പകുതിയും എറണാകുളം ജില്ലയിലാണ്. വിവിധ വകുപ്പുകളിലായി 1,19,954 കേസുകളാണ് ജില്ലയില്‍ എടുത്തിട്ടുള്ളത്. നിയന്ത്രണങ്ങള്‍ മറികടന്നും സമയപരിധി ലംഘിച്ച് യാത്രകള്‍ നടത്തിയതിനും പാസ് ഇല്ലാതെ യാത്ര ചെയ്തതിനുമുള്പ്പെടെയാണ് ഇത്രയധികം കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ സംസ്ഥാനത്ത് 70,906 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രോഗഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുയിടങ്ങളില്‍ മാസ്ക്ക് നിര്‍ബന്ധമാക്കിയതോടെ പോലീസും കര്‍ശന പരിശോധന ആരംഭിച്ചിരുന്നു. അനാവശ്യ യാത്രകള്‍ക്കായി നിരത്തിലിറക്കിയതില്‍…
Read Moreമകളുടെ വിവാഹത്തിനൊപ്പം നന്മ പകർന്ന് ജയരാജും മിനിമോളും
പറവൂർ: മക്കളുടെ വിവാഹത്തിനൊപ്പം സഹജീവികളെ കരംപിടിച്ചു മെച്ചപ്പെട്ട ജീവിതത്തിലേക്ക് കയറ്റാനായതിന്റെ ചാരിതാർഥ്യത്തിലാണ് ജയരാജും മിനിമോളും. പൊതുമരാമത്ത് റിട്ട. സൂപ്രണ്ടിംഗ് എൻജിനിയർ വടക്കുംപുറം കാടശേരിയിൽ ജയരാജും ഭാര്യ മിനിമോളുമാണ് തങ്ങളുടെ മക്കളായ കീർത്തനയുടെയും, കാർത്തികയുടെയും വിവാഹത്തോടൊപ്പം സമൂഹത്തിലെ ഏതാനും നിരാലംബർക്ക് സഹായഹസ്തം നീട്ടി മാതൃകയായത്. മൂത്ത മകൾ കീർത്തനയുടെ വിവാഹം അഞ്ചു വർഷം മുമ്പായിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അഞ്ച് യുവതികളുടെ വിവാഹത്തിന് ഒന്നര ലക്ഷം രൂപ വീതം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെയും, തന്റെ പേരിലുമായി നിക്ഷേപിച്ചിട്ടാണ് മകളുടെ വിവാഹ മംഗളകർമങ്ങൾ നടത്തിയത്. ഈ തുക ഉപയോഗപ്പെടുത്തി വിവിധ മതവിഭാഗങ്ങളുടെ നേതൃത്വമാണ് അർഹരായ കുടുംബങ്ങളെ കണ്ടെത്തി അഞ്ച് പെൺകുട്ടികൾക്കും മംഗല്യഭാഗമൊരുക്കി നൽകിയത്. ഇളയ മകൾ കാർത്തികയുടെ വിവാഹത്തോടനുബന്ധിച്ച് അഭ്യുദയകാംക്ഷികളുടെ അഭ്യർഥനകൂടി മാനിച്ചാണ് നിരാലംബയായ അപ്പച്ചാത്ത് ബേബി എന്ന വയോധികയ്ക്ക് വീട് നിർമിച്ചു നൽകാൻ പദ്ധതി തയാറായത്. ഒരു റിട്ട…
Read Moreപത്തുരൂപയുടെ മാസ്ക് താടിയിലണിഞ്ഞ് കവലകൾ കൈയടക്കി പുകവലിക്കാർ; സമൂഹത്തിൽ രോഗം പരത്തുന്ന ഇത്തരക്കാർക്കെതിരേ നടപടിവേണമെന്ന ആവശ്യം ശക്തമാകുന്നു
കോലഞ്ചേരി: ലോക്ക്ഡൗൺ ഇളവുകൾ തങ്ങൾക്ക് പൊതുസ്ഥലങ്ങളിൽ പുകവലിക്കാനുള്ള ലൈസൻസാക്കി മാറ്റിയിരിക്കുകയാണ് ചിലർ. കോലഞ്ചേരിക്ക് ചുറ്റുമുള്ള പരിസര പ്രദേശങ്ങളായ മീമ്പാറ, കുടകുത്തി, നടുക്കുരിശ്, പരിയാരം, പുളിച്ചോട് കുരിശ്, കുറിഞ്ഞി എന്നീ ചെറുകവലകളിലാണ് പുകവലിക്കാർ കൈയ്യടക്കിയിരിക്കുന്നത്. പൊതു സ്ഥലങ്ങളിൽ പുകവലി നിരോധനം എന്നത് നിയമത്തിൽ ഉണ്ടായിരുന്നെങ്കിലും കൊറോണയുടെ പശ്ചാത്തലത്തിൽ നിയമം കർശനമാക്കിയിരുന്നു. സിഗരറ്റ്, ബീഡി എന്നിവ കിട്ടാതായതോടെ പല കവല വലിക്കാരും വീട്ടിൽ തന്നെ ഒതുങ്ങിക്കഴിഞ്ഞിരുന്നു. എന്നാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയതോടെ താടിയിൽ മാസ്ക്കും ധരിച്ച് ഇക്കൂട്ടർ ചെറുകവലകൾ കയ്യടക്കിയിരിക്കുകയാണ്. അവശ്യ സാധനങ്ങൾ വാങ്ങിക്കുവാൻ കടകളിൽ എത്തുന്നവരും വഴിയാത്രക്കാരുമാണ് ഇവർ കാരണം ഏറെ ബുദ്ധിമുട്ട് സഹിക്കുന്നത്. കവലകളിലെ കടകൾക്കും ചായക്കടകൾക്കും മുമ്പിലിട്ടിരിക്കുന്ന ബെഞ്ചുകളിലും, വെയ്റ്റിങ്ങ് ഷെഡുകളിലും, ലോട്ടറി വിൽപ്പന കേന്ദ്രങ്ങളിലും മറ്റും കൂട്ടം കൂടി പുകവലിക്കുന്നത് സാധാരണ ജനങ്ങൾക്ക് ശല്യമായിരിക്കുകയാണ്. ടൗൺ വിട്ട് ഗ്രാമങ്ങളിലുള്ള പല കടകളിലും ഇവർക്കുള്ള…
Read Moreകൂട്ടുപ്രതിയെ കുടുക്കാന്‍ സമ്മര്‍ദം ചെലുത്തുന്നു; എന്‍ഐഎയ്ക്കെതിരേ അലന് ഷുഹൈബ്
കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കി കൂട്ടുപ്രതിയായ താഹക്കെതിരേ മൊഴി നല്കാന് എന്‍ഐഎ സമ്മര്‍ദം ചെലുത്തുന്നുവെന്ന് കേസിലെ മറ്റൊരു പ്രതിയായ അലന് ഷുഹൈബ്. കേസില്‍ തന്നെ മാപ്പ് സാക്ഷിയാക്കാന്‍ എന്‍ഐഎ ശ്രമിക്കുകയാണെന്നും അലന് ഷുഹൈബ് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ പരാതിപ്പെട്ടു. വിവിധ ഭാഗങ്ങളില്‍നിന്ന് തനിക്ക് സമ്മർദമുണ്ട്. ഇത്തരത്തില്‍ മൊഴി നല്കാന് തയാറല്ലെന്ന് അലന് കോടതിയില്‍ ബോധ്യപ്പെടുത്തി. അലന് സ്വമേധയാ വേണമെങ്കില്‍ തീരുമാനമെടുക്കാമെന്നും സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് എന്‍ഐഎ അഭിഭാഷകന് കോടതിയില്‍ അറിയിച്ചു. ഇരുവരെയും പ്രത്യേകം സെല്ലുകളിലാക്കണമെന്നും എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരത്തില്‍ വേര്‍തിരിക്കാനുള്ള ആവശ്യം നിയമവിരുദ്ധമാണെന്ന് പ്രതിഭാഗവും കോടതിയില്‍ ബോധിപ്പിച്ചു. ലോക്ക് ഡൗണ്‍ കാലത്ത് ഇരുവരെയും വക്കീലിനെ കാണാനും മാതാപിതാക്കള്‍ക്ക് സന്ദര്‍ശിക്കാനുമുള്ള സൗകര്യത്തിന് കാക്കനാട് ജയിലിലേക്ക് മാറ്റാന്‍ കോടതി അനുവദിച്ചിരുന്നു. കാക്കനാട് ജയിലിലെ “സി’ ബ്ലോക്കിലെ നിയമവിരുദ്ധ ലോക്കപ്പില്‍നിന്ന് തിരികെ വിയ്യൂരിലെക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അലനും…
Read Moreവിമാനവാഹിനി കപ്പലിലെ മോഷണം; കോവിഡ് ഇല്ലെങ്കില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും
കൊച്ചി: കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരുന്ന വിമാനവാഹിനി കപ്പലിലെ മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പ്രതികളെയും കോവിഡ് പരിശോധന ഫലം നെഗറ്റീവായാൽ കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ അപേക്ഷ നൽകും. ഇന്നലെ റിമാന്‍ഡ് ചെയ്ത ബിഹാര്‍ മംഗൂര്‍ സ്വദേശി സുമിത്കുമാര്‍ സിംഗ്(23), രാജസ്ഥാന് ഹനുമന്ദ്നഗര് സ്വദേശി ദയാറാം(22) എന്നിവരെ ജയിലിലേക്ക് അയയ്ക്കുന്നതിനു പകരം കൊച്ചിയിലെ ഐസൊലേഷന്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടുന്നതനുസരിച്ചാകും ഇരുവരെയും ജയിലിലേക്ക് മാറ്റണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ 14 ദിവസത്തെ ക്വാറന്റൈന് പാലിക്കണമെന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ മാനദണ്ഡപ്രകാരമാണ് ഇരുവരെയും ക്വാറന്റൈന് കേന്ദ്രത്തിലെ ഐസൊലേഷനിലേക്ക് മാറ്റിയത്. സുരക്ഷാകാരണങ്ങളാല്‍ ഇവരെ പാര്‍പ്പിച്ചിട്ടുള്ള സ്ഥലം എന്‍ഐഎ വ്യക്തമാക്കിയിട്ടില്ല. അറസ്റ്റ് ചെയ്ത ഇവരെ ഇന്നലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി പി. കൃഷ്ണകുമാര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. 6,400 വിരലടയാളങ്ങള്‍…
Read Moreപച്ചക്കറിക്കാരി സുമി! 30 സെന്റില്‍നിന്നു സുമിയുടെ മാസവരുമാനം 30,000 രൂപ
ജെറി എം. തോമസ് കൊച്ചി: ലോക്ക് ഡൗണിനെത്തുടര്‍ന്ന് വ്യാപാര മേഖല ഒന്നടങ്കം പ്രതിസന്ധി നേരിടുമ്പോഴും പുരയിടത്തിലെ പച്ചക്കറി കൃഷിയില്‍ നിന്നും നേട്ടം കൊയ്ത് വീട്ടമ്മ. ആലുവ കോമ്പാറ സ്വദേശിനി സുമിയുടെ തോട്ടത്തിലെ പച്ചക്കറികളാണ് ലോക്ക്ഡൗണ്‍ കാലത്തും ചൂടപ്പം പോലെ വിറ്റഴിയുന്നത്. നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ ആവശ്യക്കാരും ഏറിയതോടെ അടുത്ത സീസണില്‍ നെല്‍കൃഷിയും പരീക്ഷിക്കാനൊരുങ്ങുകയാണ് ഇവർ. ആലപ്പുഴ സ്വദേശിയായ ഭര്‍ത്താവ് ശ്യാം രാജിന് ഇടപ്പള്ളിയിലെ ടയര്‍ കമ്പനിയില്‍ ജോലി ലഭിച്ചതോടെയാണ് നാലു വര്‍ഷം മുമ്പ് ഇവര്‍ എറണാകുളത്തെത്തിയത്. ഒഴിവുസമയങ്ങളില്‍ വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ മൂന്ന് സെന്റിലെ പുരയിടത്തില്‍ കൃഷി ചെയ്തു തുടങ്ങിയ സുമി ജൈവ പച്ചക്കറികള്‍ക്ക് നിരവധി ആവശ്യക്കാരുണ്ടെന്നറിഞ്ഞതോടെ തോട്ടം വിപുലീകരിക്കുകയായിരുന്നു. ഇതിനായ അയല്‍വാസി തന്റെ 30 സെന്റ് കൂടി കൃഷിക്കായി വിട്ടുനല്‍കിയതോടെയാണ് വീട്ടാവശ്യങ്ങള്‍ക്കു പുറമേ വില്‍പ്പനയ്ക്കായും കൃഷിയിറക്കി തുടങ്ങിയത്. കാടുപിടിച്ചുകിടന്ന സ്ഥലം സുമിയും ഭര്‍ത്താവ് ശ്യാംരാജും ചേര്‍ന്നാണ് വെട്ടിത്തെളിച്ച് കിളച്ച്…
Read Moreകടലമ്മ കനിഞ്ഞില്ല; ട്രോളിംഗ് നിരോധനം തുടങ്ങിയിട്ടും ചാകര കാണാതെ പരമ്പരാഗത വള്ളങ്ങൾ
വൈപ്പിൻ: ട്രോളിംഗ് നിരോധനത്തെത്തുടർന്ന് ചാകരക്കോളു പ്രതീക്ഷിച്ച് കടലിലേക്ക് മത്സ്യപ്പെയ്ത്തിനു പോയ പരന്പരാഗത വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികൾ കലങ്ങിയ മനസുമായി വെറും കൈയോടെ തിരിച്ചെത്തി. സാധാരണ ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വന്നശേഷം കടലിലേക്ക് പോകുന്ന പരന്പരാഗത വള്ളങ്ങൾക്ക് വലനിറയെ ശ്രീനാരൻ, പൂവാലൻ ചെമ്മീനുകൾ നൽകി കടലമ്മ കനിയാറുള്ളതാണ്. എന്നാൽ ആദ്യ ദിനമായ ബുധനാഴ്ച വൈപ്പിൻ ഗോശ്രീപുരം ഹാർബറിൽ നിന്നും പോയ വള്ളങ്ങൾ വലപോലും നനക്കാതെയാണ് തിരികെയെത്തിയത്. കടലിൽ മത്സ്യത്തിന്റെയും ചെമ്മീനിന്റെയും സാന്നിധ്യം ഇല്ലെന്നാണ് തൊഴിലാളികൾ പറയുന്ന്. വെള്ളത്തിന്റെ വലിവിലും വ്യത്യാസമുണ്ടത്രേ. കാറ്റും കോളും മുറുകി കടൽ ഇളകി വെള്ളത്തിന്റെ വലിവിനു മാറ്റമുണ്ടായി അന്തരീക്ഷം അൽപം തെളിയുന്പോഴാണ് ആഴക്കടലിൽ നിന്നും മത്സ്യക്കൂട്ടങ്ങൾ തീരത്തേക്ക് അടുക്കുന്നതത്രേ. ഈ പ്രതിഭാസം ഇക്കുറി ഇതുവരെ ഉണ്ടായിട്ടില്ല. ഇത് ഉണ്ടായാലെ ചാകരക്കോളു ഉണ്ടാകൂവെന്നാണ് പരന്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നത്. അതേ സമയം ചെറുവള്ളങ്ങളുമായി മത്സ്യബന്ധനത്തിനു പോകുന്നവർക്ക് കുറഞ്ഞ തോതിൽ…
Read More