വൈപ്പിൻ: ഉത്സവ പറന്പിൽ കോണ്ഗ്രസ്-യൂത്ത് കോണ്ഗ്രസ് നേതാക്കൾക്ക് നേരേ ഗുണ്ടാ ആക്രമണമെന്ന് പരാതി. കഴിഞ്ഞ രാത്രി എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കോണ്ഗ്രസ് വൈപ്പിൻ ബ്ലോക്ക് സെക്രട്ടറി എ.പി. ക്ലീറ്റസ്, യൂത്ത് കോണ്ഗ്രസ് എളങ്കുന്നപ്പുഴ മണ്ഡലം പ്രസിഡന്റ് സ്വാതിഷ് സത്യൻ എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഉത്സപറന്പിൽ നിന്നും വീട്ടിലേക്ക് പോകാനായി ബൈക്കിൽ കയറുന്നതിനിടെ സ്വാതിഷ് സത്യനു നേരെ പിന്നിൽ നിന്നായിരുന്നുവത്രെ ആക്രമണം. തടയാൻ ചെന്നപ്പോഴാണ് ക്ലീറ്റസിനെ അടിച്ചത്. പട്ടിക വടികൊണ്ട് ഇരുവരെയും അടിക്കുകയായിരുന്നു. തലക്കും മുഖത്തും പരിക്കുണ്ട്. ഇരുവരെയും ഞാറക്കലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ എളങ്കുന്നപ്പുഴ കോളേജ് സംഭവവുമായി ബന്ധപ്പെട്ടുള്ള തർക്കത്തിന്റെ ഭാഗമായാണ് ആക്രമണം. സംഭവത്തെ തുടർന്ന് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ഇന്ന് പോലീസ് സ്റ്റേഷൻ മാർച്ചിനു ആഹ്വാനം ചെയ്തെങ്കിലും രാത്രി ഞാറയ്ക്കൽ സി.ഐ. എം.കെ.മുരളി, എസ്ഐ സംഗീത് ജോബ് എന്നിവരുമായി നടന്ന…
Read MoreCategory: Kochi
യാത്രക്ലേശം പരിഹരിക്കാൻ യാത്രക്കാർ ആവശ്യപ്പെടുന്നു, ഫോർട്ടുകൊച്ചിക്ക് ബോട്ട് സർവീസ് വേണം
വൈപ്പിൻ: ഫോർട്ട് കൊച്ചി-വൈപ്പിൻ ഫെറി റൂട്ടിലെ യാത്രക്ലേശം പരിഹരിക്കാൻ കാളമുക്ക് ഗോശ്രീ കവലയിൽ നിന്നും ബോട്ട് സർവീസ് ആരംഭിക്കണമെന്ന ഏറെ നാളായുള്ള ആവശ്യം വീണ്ടും ശക്തമാകുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ കൊച്ചി നഗരസഭയ്ക്ക് രണ്ട് റോ റോ ജങ്കാറുകളും ഒരു ഫെറി ബോട്ടും സ്വന്തമായുണ്ടെങ്കിലും ഈ റൂട്ടിൽ യാത്ര ക്ലേശം രൂക്ഷമാണ്. റോറോ നടത്തിപ്പുകാരായ കിൻകോ തോന്നിയ പോലെയാണ് സർവീസ് നടത്തുന്നതെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷന്റെ ആരോപണം. രാവിലെ ആറുമണി മുതൽ എട്ടരവരെയും രാത്രി എട്ടരമുതൽ പത്ത് മണിവരെയും ഒരു ജങ്കാർ മാത്രമാണ് സർവ്വീസിനുള്ളത്. ബാക്കി സമയത്ത് മാത്രമെ രണ്ട് ജങ്കാറുകൾ സർവീസിനുള്ളു. ജങ്കാർ പണിമുടക്കിയാൽ യാത്രക്കാർ ഇരുകരകളിൽ പെട്ട് പോകുന്ന അവസ്ഥ ഇപ്പോൾ പതിവാണ്. ഈ സാഹചര്യത്തിലാണ് നിലവിലെ ജെട്ടിയിൽ നിന്നും അരകിലോമീറ്ററോളം വടക്കോട്ട് മാറി ഗോശ്രീ കവലയിൽ നിന്നും ബോട്ട് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്. ഇവിടെ…
Read More സീപോർട്ട്-എയർപോർട്ട് റോഡ് പദ്ധതി; നാട്ടുകാർ ചോദിക്കുന്നു, എന്നുതീരും ഈ റോഡ് പണി
കളമശേരി: കൊച്ചി തുറമുഖത്തേയും വിമാനത്താവളത്തേയും പരസ്പരം ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട സീപോർട്ട്-എയർപോർട്ട് റോഡിന്റെ രണ്ടാം ഘട്ടം തുടങ്ങിയിട്ട് 17 വർഷമായെങ്കിലും പദ്ധതി പാതി വഴിയിൽ തന്നെ. പദ്ധതി പ്രദേശത്തെ സ്ഥലങ്ങൾ വിട്ടുകിട്ടാത്തതും പണം ഇല്ലാത്തതുമാണ് പദ്ധതി നീളാൻ കാരണം. രണ്ടാം ഘട്ടത്തിൽ നിർമിക്കേണ്ട എച്ച്എംടി മുതൽ നെടുമ്പാശേരി വിമാനത്താവളം വരെയുള്ള 14.4 കിലോമീറ്റർ റോഡിനെയാണ് ഇത് ബാധിച്ചിരിക്കുന്നത്. ദേശീയ പാതയ്ക്ക് സമാന്തരമായി തൃപ്പൂണിത്തുറ ഇരുമ്പനം മുതൽ നെടുമ്പാശേരി വിമാനത്താവളം വരെയുള്ള 25.7 കിലോമീറ്ററാണു നിർദിഷ്ട സീ പോർട്ട്-എയർ പോർട്ട് റോഡ്. വിശാലകൊച്ചിയുടെ വ്യവസായ, വാണിജ്യ ലോകത്തിന് ആക്കം കൂട്ടാനായാണ് പദ്ധതി വിഭാവനം ചെയ്തത്. ആദ്യഘട്ടമായ ഇരുമ്പനം മുതൽ എച്ച്എംടി വരെയുള്ള 11.3 കിലോമീറ്റർ റോഡ് ഒന്നാംഘട്ടത്തിൽ 2002ലാണ് പൂർത്തിയായത്. പക്ഷെ ബാക്കി റോഡ് പൂർത്തിയാക്കണമെങ്കിൽ കേന്ദ്ര സർക്കാരിന് കീഴിലുള്ള കളമശേരി എച്ച്എംടി, ആയുധശേഖരണശാല (എൻഎഡി ) എന്നീ സ്ഥാപനങ്ങൾ…
Read Moreഊന്നുകൽ-വെങ്ങല്ലൂർ റോഡിലെ അപകട വളവുകൾ നിവർത്തണമെന്ന ആവശ്യം ശക്തമാകുന്നു
പോത്താനിക്കാട്: ഊന്നുകൽ-വെങ്ങല്ലൂർ റോഡിലെ അപകട വളവുകൾ നിവർത്തണമെന്ന ആവശ്യം ശക്തമാകുന്നു. ശബരിമല-കൊടൈക്കനാൽ (എസ്എച്ച്-44) ഹൈവേയുടെ ഭാഗമായ റോഡിന് റോഡിന്റെ ദൈർഘ്യം 20 കിലോമീറ്ററാണ്. വീതി കുറഞ്ഞ റോഡിൽ കൊടുംവളവുകളാണുള്ളത്. 20 വർഷത്തിനിടെ ഇതുവരെ റീടാർ ചെയ്യാത്ത റോഡിൽ ഇടയ്ക്കിടെ അറ്റകുറ്റപ്പണികൾ നടത്താറുണ്ടെങ്കിലും പല സ്ഥലങ്ങളും ഇപ്പോൾ വൻഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. മൂന്നാർ, മറയൂർ, മാങ്കുളം, നെടുങ്കണ്ടം തുടങ്ങിയ ഹൈറേഞ്ച് പ്രദേശങ്ങളിൽനിന്നും കോട്ടയം, എരുമേലി, പത്തനംതിട്ട, അടൂർ പ്രദേശങ്ങളിലേക്കുമെല്ലാം നിരവധി ബസ് സർവീസുകളുള്ള ഇവിടെ മുള്ളരിങ്ങാട്, വെള്ളക്കയം മേഖലകളിൽനിന്നു തൊടുപുഴയിലേക്ക് ഷട്ടിൽ സർവീസുകളുമുണ്ട്. കൊടുംവളവുകൾ നിവർത്താത്തതുമൂലം ഇവിടെ അപകടങ്ങൾ പതിവാണ്. വീതി വളരെ കുറഞ്ഞ റോഡിന്റെ പലഭാഗങ്ങളിലും പാർശ്വഭിത്തികളും തകർന്നുകിടക്കുകയുമാണ്. ഊന്നുകല്ലിനും പൈങ്ങോട്ടൂരിനും മധ്യേ വെളിച്ചെണ്ണക്കണ്ടം, മെത്രാൻകൂപ്പ് കവലയിൽ രണ്ടുവർഷമായി തകർന്നുകിടക്കുന്ന പാർശ്വഭിത്തി പുനർനിർമിക്കാത്തതുമൂലം ഇവിടെ അപകടങ്ങൾ നിത്യസംഭവമാണ്. പലവട്ടം അധികൃതർക്കു പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ പ്രക്ഷോഭങ്ങൾക്ക് ഒരുങ്ങുകയാണെന്ന്…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ; ഒരു വർഷത്തോളമായി ഇയാൾ ഉപദ്രവിക്കാറുണ്ടെന്ന് മൊഴി
ആലങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോസ്കോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കൊട്ടപ്പുറം വെസ്റ്റ് വെളിയത്തുനാട് ചെറുപ്പള്ളത്ത് പി.കെ. അലി(51)യാണ് അറസ്റ്റിലായത്. പതിനൊന്നു വയസ് പ്രായമുള്ള വിദ്യാർഥിക്കുനേരേയായിരുന്നു ലൈംഗികാതിക്രമം. ഒരു വർഷത്തോളമായി മാനസികമായും ശാരീരികമായും ഇയാൾ ഉപദ്രവിക്കാറുണ്ടെന്ന് വിദ്യാർഥിനി മൊഴി നൽകി. സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടി സംഭവങ്ങൾ പുറത്തുപറയുന്നത്. മധുരപലഹാരങ്ങൾ നൽകി പ്രലോഭിപ്പിച്ചാണ് ഇയാൾ ഉപദ്രവിച്ചിരുന്നതെന്നു പറയുന്നു. സംഭവം പുറത്തിറിഞ്ഞതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു. ആലങ്ങാട് വെസ്റ്റ് പോലീസ് എത്തി അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ വീട്ടിൽനിന്നു പിടികൂടാനായില്ല. പിന്നീട് വീടിന് പരിസരത്തുനിന്നു പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreസർക്കാരിന്റെ ദുരന്തനിവാരണ ഫണ്ടിൽനിന്നു ആലുവയിലെ റോഡുകൾക്ക് 1.06 കോടി
ആലുവ: സർക്കാരിന്റെ ദുരന്തനിവാരണ ഫണ്ടിൽനിന്നു നിയോജക മണ്ഡലത്തിലെ 16 റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 1.06 കോടി രുപയുടെ ഭരണാനുമതി ലഭിച്ചതതായി അൻവർ സാദത്ത് എംഎൽഎ അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കി പണി ഉടൻ തുടങ്ങും. റോഡുകളും അനുവദിച്ച തുകയും: ദേശം ഓൾഡ് എൻഎച്ച് റോഡ്-10 ലക്ഷം, കപ്രശേരി സബ് കനാൽ റോഡ്-10 ലക്ഷം, ജവഹർ വായനശാല കല്ലയം എയർപോർട്ട് റോഡ്-10 ലക്ഷം, മഹാറാണി മുളവൻകോട് കനാൽ പാലം റോഡ്-10 ലക്ഷം, കണ്ണാത്തുകുളം റോഡ്-10 ലക്ഷം, സബ്സ്റ്റേഷൻ റോഡ്-ഏഴു ലക്ഷം, കൊട്ടേക്കാട് വിന്റേജ് വാലി റോഡ്- ആറു ലക്ഷം, കനാൽബണ്ട് റോഡ്-ആറു ലക്ഷം, കുഴിപ്പള്ളം റോഡ് -ആറു ലക്ഷം, തോട്ടക്കാട്ടുകര ഗവ. എൽപി സ്കൂൾ ബൈ ലൈൻ റോഡ്- ആറു ലക്ഷം, അശോകപുരം ദ്വീപ് കോളനി റോഡ്-അഞ്ചു ലക്ഷം, പറമ്പയം മഠത്തിമൂല വടക്കേ റോഡ്- അഞ്ചു ലക്ഷം, കുന്നത്തേരി പള്ളിത്താഴം…
Read Moreരാഹുൽഗാന്ധി കൊച്ചിയിൽ; ബിപിസിഎൽ സമരത്തിന് പുതിയ മുഖം നൽകാനൊരുങ്ങി യുഡിഎഫ്
കൊച്ചി: ബിപിസിഎൽ സ്വകാര്യവത്കരണത്തിനെതിരെ നടക്കുന്ന പ്രക്ഷോഭ പരിപാടികളിൽ പങ്കാളിയാവാൻ രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് ഏഴോടെ കണ്ണൂരിൽനിന്ന് നെടുന്പാശേരി വിമാനത്താവളത്തിലെത്തുന്ന രാഹുൽഗാന്ധി 7.30 ഓടെ അന്പലമുകൾ ബിപിസിഎൽ റിഫൈനറിയിലെത്തും. തുടർന്ന് സമരക്കാരെ അഭിവാദ്യം ചെയ്ത് സംസാരിക്കുന്ന രാഹുൽഗാന്ധി ബിപിസിഎൽ തൊഴിലാളികളുമായും മാനേജ്മെന്റ് പ്രതിനിധികളുമായും ചർച്ച നടത്തും. ഒന്നര മണിക്കൂറോളം സമര പരിപാടികളിൽ പങ്കെടുത്ത ശേഷമായിരിക്കും രാഹുൽ ഗാന്ധി മടങ്ങുക. കൊച്ചിയിലെത്തുന്ന രാഹുൽഗാന്ധിക്ക് വൻ സ്വീകരണം ഒരുക്കുവാനാണു കോണ്ഗ്രസ് നേതാക്കൾ ഒരുങ്ങുന്നത്. രാഹുൽ ഗാന്ധിയുടെ സന്ദർശനം വൻ വിജയമാക്കുന്നതിന് ഡിസിസി ഓഫീസിൽ ചേർന്ന കോണ്ഗ്രസ് നേതാക്കളുടെയും ജനപ്രതിനിധികളുടേയും യോഗം ഇന്നലെ തീരുമാനിച്ചിരുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കോണ്ഗ്രസിന്റെ നേതൃത്വത്തിൽ വലിയ സമര പരിപാടികളാണ് വരാൻ പോകുന്നത്. പ്രതിഷേധ സമരങ്ങളുടെ ഭാഗമായി 12ന് യുഡിഎഫിന്റെ കളക്ടറേറ്റ് മാർച്ചും ധർണയും നടക്കും. കൂടാതെ 20 ന് കോണ്ഗ്രസിന്റെ…
Read Moreചെറുമത്സ്യങ്ങൾ പിടി ലേലം ചെയ്ത സംഭവം; രണ്ട് ബോട്ടുകൾക്ക് 2.5 ലക്ഷം വീതം പിഴ
മുനന്പം: ചെറുമത്സ്യങ്ങളെ പിടികൂടിയതിനു കസ്റ്റഡിയിലെടുത്ത ബോട്ടുകൾക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ രണ്ടര ലക്ഷം രൂപ വീതം പിഴ വിധിച്ചു. വ്യാഴാഴ്ച രാത്രി മുനന്പം ഹാർബറിൽ നിന്നും ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെന്റ് പട്രോളിംഗ് സംഘം കസ്റ്റഡിയിലെടുത്ത മുനന്പം പെരുമന പി.ജി. ഗിരീഷ് എന്നയാളുടെ പുണർതം എന്ന ബോട്ടിനും പള്ളിപ്പുറം സ്വദേശി മരിയാലയം മോളി ബർണബാസിന്റെ ഇമ്മാനുവൽ എന്ന ബോട്ടിനുമാണ് പിഴ വിധിച്ചത്. കേരള മറൈൻ ഫിഷറീസ് റെഗുലേഷൻ ആക്ട് ലംഘിച്ച് ചെറുമത്സ്യങ്ങളെ പിടികൂടിയതിനാണ് ബോട്ടുകൾ കസ്റ്റഡിയിൽ എടുത്തതെന്ന് ഫിഷറീസ് അസി. ഡയറക്ടർ ഡോ. ജോയ്സി എബ്രഹാം അറിയിച്ചു. പരിശോധനയിൽ ഇമ്മാനുവൽ എന്ന ബോട്ടിൽ നിന്നും 110 ബോക്സ് ചെറുമത്സ്യങ്ങൾ പിടിച്ചെടുത്തു. ഭക്ഷ്യയോഗ്യമായ മത്സ്യങ്ങൾ മുനന്പം ഹാർബറിൽവച്ച് പരസ്യമായി ലേലം ചെയ്യുകയും ലേലതുകയായ 10100 രൂപ സർക്കാരിലേക്ക് അടക്കുകയും ചെയ്തു. പുണർതം എന്ന ബോട്ടിൽ 40 ബോക്സ് ചെറുമത്സ്യങ്ങളാണ്…
Read Moreവിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വഞ്ചിച്ചു; ചോദ്യം ചെയ്ത കാമുകിയെ വഴിയിൽ അക്രമിച്ച പ്രതി പോലീസ് പിടിയിൽ
കസ്റ്റഡിയിൽ വാങ്ങുംചെറായി: യുവതിയെ വഴിയിൽവച്ച് ആക്രമിച്ച സംഭവത്തിൽ റിമാൻഡിലായ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. മർദനത്തിനൊപ്പം ബലാത്സംഗത്തിനുകൂടി കേസെടുത്തിട്ടുള്ളതിനാൽ തെളിവെടുപ്പിനു വേണ്ടിയാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതെന്ന് മുനന്പം പോലീസ് അറിയിച്ചു. യൂബർ ടാക്സി ഡ്രൈവറായ അയ്യന്പിള്ളി സ്വദേശി ശബരി കൃഷ്ണയെ (26) കഴിഞ്ഞദിവസം നാട്ടുകാരാണ് പിടികൂടി പോലീസിലേൽപ്പിച്ചത്. രാത്രി അയ്യന്പിള്ളിയിൽവച്ച് പരാതിക്കാരിയായ യുവതിയുടെ തലയിൽ ഇടിച്ച് പരിക്കേൽപ്പിച്ചതിനെ തുടർന്നായിരുന്നു നാട്ടുകാരുടെ ഇടപെടൽ. എടവനക്കാട് സ്വദേശിയായ (21) കാരിയുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്.
Read Moreമലദ്വാരത്തിലൂടെയും നീകോളറിലൂടെയും സ്വർണം കടത്താൻ ശ്രമം; നെടുമ്പാശേരിയിൽ ഒരുകോടിയുടെ വൻ സ്വർണവേട്ട; രണ്ടു പേർ പിടിയിൽ
നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1.19 കോടി രൂപയുടെ സ്വർണ വേട്ട. ശനിയാഴ്ച പുലർച്ചെ എത്തിയ രണ്ട് യാത്രക്കാരാണ് അനധികൃതമായി സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്. 3.750 കിലോഗ്രാം സ്വർണമാണ് ഇവരിൽ നിന്നും കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബഹ്റൈനിൽ നിന്നും എത്തിയ മലപ്പുറം തൂവൂർ സ്വദേശിയായ യാത്രക്കാരൻ 3.250 കിലോഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കി കാലിൽ ഒട്ടിച്ചു വച്ച ശേഷം അതിന് മുകളിലായി കാലിലെ വേദന മാറാൻ ധരിക്കുന്ന “നീകോളർ’ ധരിച്ചിരിക്കുകയായിരുന്നു. വിമാനമിറങ്ങി വരുമ്പോൾ ഇയാളുടെ നടത്തത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. മറ്റൊരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിൽ നിന്നും എത്തിയ യാത്രക്കാരൻ അര കിലോഗ്രാം സ്വർണമാണ് അനധികൃതമായി കടത്താൻ ശ്രമിച്ചത്. കോഴിക്കോട് സ്വദേശിയായ ഇയാൾ…
Read More