മെ​മു കോ​ച്ചു​ക​ളു​ടെ എ​ണ്ണം കൂ​ട്ടി​ല്ല! ഉ​ള്ള​തി​ൽ ഇ​രി​ക്കാ​ൻ​പോ​ലും ആ​ളി​ല്ലെ​ന്നു റെ​യി​ൽ​വേ​യു​ടെ വി​ചി​ത്ര​വാ​ദം

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: എ​റ​ണാ​കു​ള​ത്തു​നി​ന്ന് ആ​ല​പ്പു​ഴ വ​രെ​യു​ള്ള മെ​മു ട്രെ​യി​നി​ൽ കോ​ച്ചു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​നു​ള്ള യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ത്തോ​ടു പു​റം​തി​രി​ഞ്ഞു റെ​യി​ൽ​വേ. വ​ലി​യ തി​ര​ക്കു​ള്ള ട്രെ​യി​നി​ൽ കോ​ച്ചു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ പ​ര്യാ​പ്ത​മാ​യ യാ​ത്ര​ക്കാ​ർ നി​ല​വി​ലി​ല്ലെ​ന്ന വി​ചി​ത്ര​വാ​ദ​മാ​ണു റെ​യി​ൽ​വേ​യു​ടെ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ഉ​ന്ന​യി​ക്കു​ന്ന​ത്. റെ​യി​ൽ​വേ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ൻ സീ​നി​യ​ർ ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണു ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. മെ​മു ട്രെ​യി​നി​ലെ കോ​ച്ചു​ക​ളു​ടെ എ​ണ്ണം 12 നി​ന്ന് 16 ആ​ക്കി വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി. 12 കോ​ച്ചു​ക​ളു​ള്ള മെ​മു മാ​ത്ര​മേ കൊ​ല്ല​ത്തു​ള്ള യാ​ർ​ഡി​ൽ റി​പ്പ​യ​ർ ചെ​യ്യാ​നാ​കൂ എ​ന്ന​തും കോ​ച്ചു വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു ത​ട​സ​മാ​ണ്. യാ​ർ​ഡി​ൽ സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നു ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു നി​ല​വി​ലു​ള്ള​തെ​ന്നും സ​ത്യ​വാ​ങ്മൂ​ലം പ​റ​യു​ന്നു. തു​റ​വൂ​രി​ൽ നി​ന്നും എ​റ​ണാ​കു​ളം വ​രെ​യു​ള്ള 28 കി​ലോ​മീ​റ്റ​ർ ദൂ​രം മാ​ത്ര​മാ​ണു ട്രെ​യി​നി​ൽ തി​ര​ക്ക് കൂ​ടു​ത​ലു​ള്ള തെ​ന്നും റെ​യി​ൽ​വേ മ​റു​പ​ടി​യി​ൽ…

Read More

കൊച്ചി കോർപറേഷനിലെ അധികാര കൈമാറ്റം; മേ​യ​റു​ടെ വി​ശ്വ​സ്ത​ൻ എ.​ബി. സാ​ബു രാ​ജിവ​യ്ക്കും

കൊ​ച്ചി: എ ​ഗ്രൂ​പ്പി​ൽ നി​ന്ന​ക​ന്ന് ഐ ​ഗ്രൂ​പ്പി​ൽ ചേ​ക്കേ​റാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി മേ​യ​ർ ക്യാ​ന്പി​ലെ വി​ശ്വ​സ്ത​ൻ എ.​ബി. സാ​ബു കോ​ർ​പ​റേ​ഷ​ൻ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​യ്ക്കും. ഇ​ന്ന് ത​ന്നെ രാ​ജി​ക്ക​ത്ത് ന​ൽ​കും. മേ​യ​ർ ക്യാ​ന്പി​ലെ മ​റ്റൊ​രു സ​മി​തി അ​ധ്യ​ക്ഷ ഗ്രേ​സി ജോ​സ​ഫും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ രാ​ജി​വ​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മേ​യ​ർ സ്ഥാ​നം ന​ഷ്ട​പ്പെ​ടാ​തെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ശ​ക്ത​മാ​യ പി​ന്തു​ണ​യു​മാ​യി ഒ​പ്പം നി​ന്ന ഇ​രു​വ​രു​ടെ​യും രാ​ജി​യോ​ടെ മേ​യ​ർ സൗ​മി​നി ജെ​യി​ന്‍റെ നി​ല​യും പ​രു​ങ്ങ​ലി​ലാ​യി​രി​ക്കു​ക​യാ​ണ്. മു​ൻ ധാ​ര​ണ പ്ര​കാ​രം കൊ​ച്ചി​ൻ കോ​ർ​പ​റേ​ഷ​നി​ലെ അ​ധി​കാ​ര​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​കോ​പ​ന​പ​ര​മാ​യ ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് ഡി​സി​സി പി​ൻ​വാ​ങ്ങി​യ​തി​നി​ടെ​യാ​ണ് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ.​ബി. സാ​ബു​വി​ന്‍റെ രാ​ജി. ക​ഴി​ഞ്ഞ ദി​വ​സം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. വി​നോ​ദ് എം​എ​ൽ​എ സാ​ബു​വി​നെ വി​ളി​ച്ചു​വ​രു​ത്തി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഐ ​ഗ്രൂ​പ്പ് നേ​താ​ക്ക​ളാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും വി.​ഡി. സ​തീ​ശ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ്…

Read More

ന​ടാം, ന​ന​യ്ക്കാം, ന​ട​യ്‌​ക്ക​ല്‍ വ​യ്‌ക്കാം’  ശ്രീ​മ​ന്‍ നാ​രാ​യ​ണ​ന്‍ തന്‍റെ പുതിയ  പ​ദ്ധ​തി​യെക്കുറിച്ച് പറ‍യുന്നതിങ്ങനെ…

ആ​ലു​വ: പ​റ​വ​ക​ൾ​ക്ക് ദാ​ഹ​ജ​ല​ത്തി​നാ​യി മ​ൺ​പാ​ത്ര​ങ്ങ​ൾ, ഗാ​ന്ധി​സം പ്ര​ച​രി​പ്പി​ക്കാ​ൻ ആ​ത്മ​ക​ഥാ ഗ്ര​ന്ഥ വി​ത​ര​ണം, നാ​ടും പ​റ​മ്പും പ​ച്ച​പ്പ​ണി​യാ​ൻ മ​ര​ത്തൈ​ക​ൾ തു​ട​ങ്ങി​യ സൗ​ജ​ന്യ പ​ദ്ധ​തി​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ശ്രീ​മ​ൻ നാ​രാ​യ​ണ​ൻ ഇ​നി പൂ​ജാ പു​ഷ്പ​ങ്ങ​ളു​ടെ​യും പ്ര​ചാ​ര​ക​ൻ. എ​ട്ടി​ന് രാ​വി​ലെ 9.30ന് ​പ്ര​ഫ.​എം.​കെ.​സാ​നു​മാ​ഷും വി.​പി.​ഗം​ഗാ​ധ​ര​നും ചേ​ര്‍​ന്ന് എ​റ​ണാ​കു​ളം ശി​വ​ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് പി.​രാ​ജേ​ന്ദ്ര​പ്ര​സാ​ദി​ന് കൂ​വ​ള​ത്തൈ ന​ല്‍​കി പ​ദ്ധ​തി​ക്ക് തു​ട​ക്കം​കു​റി​ക്കും. എ​റ​ണാ​കു​ളം ശി​വ​ക്ഷേ​ത്ര ക്ഷേ​മ സ​മി​തി, എ​ന്‍റെ ഗ്രാ​മം ഗാ​ന്ധി​ജി​യി​ലൂ​ടെ മി​ഷ​ൻ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ക്ഷേ​ത്ര​സ​ന്നി​ധി​യി​ലാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്ര​കൃ​തി​യേ​യും ഈ​ശ്വ​ര​നേ​യും ഒ​രു​പോ​ലെ ഉ​പാ​സി​ക്കു​വാ​ന്‍ ഭ​ക്ത​രെ ഒ​രു​ക്കു​ന്ന പ​ദ്ധ​തി​ക്ക് ‘ന​ടാം ന​ന​ക്കാം ന​ട​യ്‌​ക്ക​ല്‍ വ​യ്‌ക്കാം’ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ര​ണ്ടു വ​ര്‍​ഷ​ങ്ങ​ള്‍​കൊ​ണ്ട് ഒ​രു ല​ക്ഷം തൈ​ക​ള്‍ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലൂ​ടെ ഭ​ക്ത​രി​ൽ എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് സാ​ഹി​ത്യ​കാ​ര​ൻ ശ്രീ​മ​ൻ നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു. ക്ഷേ​ത്ര​സ​ന്നി​ധി​യി​ല്‍ തു​ള​സി, കൂ​വ​ളം, ചെ​ത്തി എ​ന്നി​വ​യു​ടെ തൈ​ക​ൾ ന​ടാ​നും ഭ​ക്ത​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Read More

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു;  വാഗ്ദാനത്തിൽ നിന്നും പിൻമാറിയത് ചോദ്യം ചെയ്ത   കാ​മു​കി​യെ വ​ഴി​യി​ൽ​വ​ച്ച് ആ​ക്ര​മി​ച്ച  യുവാവ്;  യുവതിയുടെ പരാതിയിൽ കാമുകൻ അറസ്റ്റിൽ 

ചെ​റാ​യി: ലൈം​ഗീ​ക പീ​ഡ​ന​ത്തെ എതിർത്ത കാ​മു​കി​യെ വ​ഴി​യി​ൽ​വ​ച്ച് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച യൂ​ബ​ർ ടാ​ക്സി ഡ്രൈ​വ​റെ മു​ന​ന്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​യ്യ​ന്പി​ള്ളി സ്വ​ദേ​ശി ശ​ബ​രി കൃ​ഷ്ണ​യാ​ണ് (26) അ​റ​സ്റ്റി​ലാ​യ​ത്. ബ​ലാ​ത്സം​ഗ​ത്തി​നും ആ​ക്ര​മ​ത്തി​നും കേ​സെ​ടു​ത്ത​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി​യാ​യ 21 കാ​രി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി അ​യ്യ​ന്പി​ള്ളി​യി​ൽ വ​ച്ചാ​ണ് പ്ര​തി​യാ​യ കാ​മു​ക​ൻ പ​രാ​തി​ക്കാ​രി​യാ​യ കാ​മു​കി​യു​ടെ ത​ല​യി​ൽ ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പ​ച്ച​ത്. സം​ഭ​വ​ത്തി​നി​ടെ നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി കാ​മു​ക​നെ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ക്കു​ക​യും പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. യു​വ​തി​ക്ക് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​ല​കു​റി പീ​ഡി​പ്പി​ച്ച പ്ര​തി പി​ന്നീ​ട് വാ​ഗ്ദാ​നം ലം​ഘി​ക്കു​ക​യും പ​ര​സ്പ​രം വ​ഴ​ക്ക​ടി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ൽ വീ​ണ്ടും പീ​ഡ​ന​ത്തി​നു മു​തി​ർ​ന്നെ​ങ്കി​ലും യു​വ​തി സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ട് കാ​ര്യ​ങ്ങ​ൾ പ്ര​തി​യു​ടെ വീ​ട്ടി​ൽ അ​റി​യി​ക്കാ​ൻ യു​വ​തി എ​ത്തി​യ സ​മ​ത്താ​ണ് വ​ഴി​യി​ൽ​വ​ച്ച് പ്ര​തി…

Read More

സ്ത്രീ സഹൃത്ത് സ്വത്ത് തട്ടിയെടുക്കുമോയെന്ന ആശങ്ക; ഹൈ​ക്കോ​ട​തി കെ​ട്ടി​ട​ത്തി​ൽനി​ന്ന് ചാ​ടി മ​രി​ച്ച യു​വാ​വ് മാ​ന​സി​ക സം​ഘ​ർ​ഷം നേ​രി​ട്ടി​രു​ന്നു​വെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: ഹൈ​ക്കോ​ട​തി കെ​ട്ടി​ട​ത്തി​ന്‍റെ ആ​റാം നി​ല​യി​ൽ​നി​ന്നു ചാ​ടി​യ ആ​ത്മ​ഹ​ത്യ ചെ​യ്ത ഉ​ടു​ന്പ​ൻ​ചോ​ല പാ​ന്പാ​ടും​പാ​റ പാ​റ​പ്പു​ഴ മ​ഠ​ത്തി​ൽ കൃ​ഷ്ണ​പൈ​യു​ടെ മ​ക​ൻ രാ​ജേ​ഷ് പൈ (46) ​ഏ​റെ നാ​ളാ​യി ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷം നേ​രി​ട്ടി​രു​ന്ന ആ​ളാ​യി​രു​ന്നെ​ന്ന് പോ​ലീ​സ്. ഇ​യാ​ളു​ടെ ഡ​യ​റി​ക്കു​റി​പ്പു​ക​ളി​ൽ നി​ന്നാ​ണ് ഇ​തി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടു​ന്ന വി​വ​ര​ങ്ങ​ൾ കി​ട്ടി​യ​ത്. ഏ​റെ നാ​ളാ​യി ഗു​വാ​ഹ​ട്ടി​യി​ലു​ള്ള സ്ത്രീ​യു​മാ​യി ഇ​യാ​ൾ​ക്ക് അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. നി​ര​ന്ത​രം ഈ ​സ്ത്രീ​യു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. അ​ടു​ത്തി​ടെ ഇ​വ​രു​ടെ ബ​ന്ധ​ത്തി​ൽ അ​ക​ൽ​ച്ച​യു​ണ്ടാ​യി. ത​ന്‍റെ സ്വ​ന്തു​ക്ക​ൾ ഈ ​സ്ത്രീ ത​ട്ടി​യെ​ടു​ക്കു​മോ​യെ​ന്ന ഭ​യം ഇ​യാ​ൾ​ക്കു​ണ്ടാ​യി. ഇ​തേ തു​ട​ർ​ന്ന് ഏ​താ​നും ആ​ഴ്ച്ച​ക​ളാ​യി ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദത്തി​ലാ​യി​രു​ന്നു രാ​ജേ​ഷ്. അ​താ​കാം ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന സം​ശ​യ​മാ​ണ് പോ​ലീ​സി​നു​ള്ള​ത്. അ​വി​വാ​ഹി​ത​നാ​യ രാ​ജേ​ഷ് അ​മ്മ​യോ​ടൊ​പ്പം കൊ​ച്ചി എ​ളം​കു​ള​ത്തെ ഫ്ലാ​റ്റി​ലാ​ണു താ​മ​സി​ച്ചി​രു​ന്ന​ത്. 12 വ​ർ​ഷം മു​ൻ​പ് ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ​നി​ന്നു കാ​യം​കു​ള​ത്തേ​ക്കു താ​മ​സം മാ​റ്റി​യ കു​ടും​ബം പി​ന്നീ​ട് എ​ളം​കു​ള​ത്തേ​ക്കു മാ​റു​ക​യാ​യി​രു​ന്നു. വോ​ളി​ബോ​ൾ താ​ര​മാ​യി​രു​ന്ന രാ​ജേ​ഷ് ഇ​ടു​ക്കി…

Read More

ഷെ​യ്ന്‍ നി​ഗം വി​ഷ​യം ലാ​ഘ​വ​ത്തോ​ടെ​യാ​ണ് കൈ​കാ​ര്യം ചെ​യ്ത​തെ​ന്ന് ആ​ഷി​ക് അ​ബു

കൊ​ച്ചി: യു​വ​ന​ട​ൻ ഷെ​യ്ന്‍ നി​ഗ​മി​ന്‍റെ പ്ര​ശ്നം വ​ള​രെ ലാ​ഘ​വ​ത്തോ​ടെ​യാ​ണ് കൈ​കാ​ര്യം ചെ​യ്ത​തെ​ന്ന് സം​വി​ധാ​യ​ക​ന്‍ ആ​ഷി​ക് അ​ബു. വ​ധ​ഭീ​ഷ​ണി ഉ​ണ്ടെ​ന്ന ഷെ​യ്‍​ന്‍ നി​ഗ​മി​ന്‍റെ ആ​രോ​പ​ണം ഗൗ​ര​വ​മു​ള​ള​താ​ണ്. എ​ന്നാ​ൽ‌ ഈ ​ആ​രോ​പ​ണം ആ​രും കാ​ര്യ​മാ​യെ​ടു​ത്തി​ല്ല. ഇ​പ്പോ​ൾ മ​റ്റ് വി​ഷ​യ​ങ്ങ​ളെ കു​റി​ച്ചാ​ണ് സം​സാ​രി​ക്കു​ന്ന​ത്. ഷെ​യ്ന്‍ നി​ഗം വി​ഷ​യം വ​ള​രെ ലാ​ഘ​വ​ത്തോ​ടെ​യാ​ണ് കൈ​കാ​ര്യം ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​നി​മ മേ​ഖ​ല​യി​ല്‍ സു​താ​ര്യ​ത​വേ​ണ​മെ​ന്ന് നി​ര്‍​മാ​താ​ക്ക​ള്‍ അ​താ​വ​ശ്യ​പ്പെ​ട്ട​ത് സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്നും ആ​ഷി​ഖ് അ​ബു അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Read More

മ​ഴു​വ​ന്നൂ​രി​ൽ അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ്പ​ന വ്യാ​പ​കം ; സ്വൈ​ര്യ ജീ​വി​ത​ത്തേ ബാ​ധി​ച്ച​തായി നാട്ടുകാർ

കോ​ല​ഞ്ചേ​രി: മ​ഴു​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ്പ​ന വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി. മം​ഗ​ല​ത്തു​ന​ട, നെ​ല്ലാ​ട്, മ​ഴു​വ​ന്നൂ​ർ, ഐ​രാ​പു​രം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​തെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ള്ള​ത്. പോ​ലീ​സി​ന്‍റെ​യോ, എ​ക്സൈ​സി​ന്‍റെ​യോ പ​രി​ശോ​ധ​ന ന​ട​ക്കാ​ത്ത​തി​നാ​ൽ അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ്പ​ന​ക്കാ​ർ​ക്ക് സൗ​ക​ര്യ​മാ​യി​രി​ക്കു​ക​യാ​ണ്. ബി​വ​റേ​ജ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ചി​ല്ല​റ വി​ൽ​പ്പ​ന ശാ​ല​ക​ളി​ൽ​നി​ന്നു മ​ദ്യം വാ​ങ്ങി സൂ​ക്ഷി​ച്ച് ഇ​ര​ട്ടി വി​ല​യി​ൽ വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​ണ് ഇ​ത്ത​ര​ക്കാ​ർ. ബി​വ​റേ​ജി​ൽ​നി​ന്നു യ​ഥേ​ഷ്ടം മ​ദ്യം ല​ഭി​ക്കു​ന്ന​താ​ണ് ഇ​ത്ത​ര​ക്കാ​ർ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​ക്കൊ​ടു​ക്കു​ന്ന​ത്. കൂ​ടു​ത​ൾ മ​ദ്യം വാ​ങ്ങി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​വ​രെ ക​ണ്ടെ ത്താ​ൻ നേ​ര​ത്തേ ബി​വ​റേ​ജി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ൽ പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ വ​ള​രെ കു​റ​വാ​ണ്. പ​ല​യി​ട​ങ്ങ​ളി​ലും അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ്പ​ന വ്യാ​പി​ച്ച​തോ​ടെ ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യ ജീ​വി​ത​ത്തേ​യും ബാ​ധി​ച്ച​താ​യും ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്. എ​ത്ര​യും വേ​ഗം അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ്പ​ന ത​ട​യു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ പോ​ലീ​സ്, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Read More

മൂവാറ്റുപുഴ അഗതിമന്ദിരത്തിൽ പീഡനമെന്ന് ആരോപണം; ന​ഗ​ര​സ​ഭാ ഓ​ഫീ​സ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഉ​പ​രോ​ധി​ച്ചു

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഗ​തി മ​ന്ദി​ര​ത്തി​ൽ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി പീ​ഡ​നം ന​ട​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ചക്കു​ള്ളി​ൽ നാ​ല് പ​രാ​തി​ക​ൾ പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ത്തി​പ്പു​കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ്നേ​ഹ​വീ​ടി​ന്‍റെ ചു​മ​ത​ല ന​ഗ​ര​സ​ഭ ഭ​ര​ണ സ​മി​തി നേ​രി​ട്ട് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​മീ​ർ കോ​ണി​ക്ക​ൽ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ലീം ഹാ​ജി, ക​ബീ​ർ പൂ​ക്ക​ട​ശേ​രി​ൽ, അ​ബ്ദു​ൽ സ​ലാം, ജി​നു മാ​ടാ​യി​ക്ക​ൽ, സി.​എം. ഷു​ക്കൂ​ർ, ജ​യ്സ​ണ്‍ തോ​ട്ട​ത്തി​ൽ, ജ​യ​കൃ​ഷ്ണ​ൻ നാ​യ​ർ, ഷൈ​ല അ​ബ്ദു​ള്ള, പ്ര​മീ​ള ഗി​രീ​ഷ് കു​മാ​ർ, ബീ​ന വി​ന​യ​ൻ, റം​ഷാ​ദ് റ​ഫീ​ഖ്, എം.​സി. വി​ന​യ​ൻ, റി​യാ​സ് താ​മ​ര​പി​ള്ളി​ൽ, അ​മ​ൽ ബാ​ബു, ഷൗ​ക്ക​ത്ത​ലി മീ​രാ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Read More

എളുപ്പത്തിൽ പണക്കാരനാകാനുള്ള എളുപ്പമാർഗം; കോ​ട്ട​യ​ത്തെ ല​ഹ​രി സാ​മ്രാ​ജ്യക്കാരായ  ലൂ​ക്കാ ബ്രോ​സ് സംഘം പോലീസ് പിടിയിൽ;  സഹോദരങ്ങളായ സംഘത്തെ കൊച്ചി പോലീസ് കുടുക്കിയതിങ്ങനെ…

കൊ​ച്ചി: ക​ഞ്ചാ​വ് വി​ല്‍​പ്പ​ന​ക്കേ​സി​ൽ എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യ ലൂ​ക്കാ ബ്രോ​സ് എ​ന്ന മൂ​വ​ര്‍​സം​ഘം കോ​ട്ട​യ​ത്ത് കെ​ട്ടി​പ്പൊ​ക്കി​യ​ത് ല​ഹ​രി സാ​മ്രാ​ജ്യം. പെ​ട്ടെ​ന്ന് പ​ണ​ക്കാ​രാ​കാ​നു​ള്ള ഭാ​ഗ്യാ​ന്വേ​ഷ​ണം ഇ​വ​രെ ത​മി​ഴ്‌​നാ​ടി​ല്‍ നി​ന്നും കി​ലോ​ക്ക​ണ​ക്കി​ന് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​തി​ന് പ്രേ​രി​പ്പി​ച്ചു. ക​ഞ്ചാ​വ് വി​ല്‍​പ്പ​ന​യ്ക്ക് ക​ണ്ടെ​ത്തി​യ സ്ഥ​ലം കൊ​ച്ചി​യും. ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ന്ന​തി​നി​ടെ എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലു​മാ​യി. ഇ​ന്ന​ലെ തൃ​പ്പൂ​ണി​ത്തു​റ പേ​ട്ട ഭാ​ഗ​ത്തു നി​ന്നാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ല്‍ ഈ​രാ​ട്ടു​പേ​ട്ട ത​ല​നാ​ട് നെ​ല്ലു​വേ​ലി​ല്‍ ആ​ഷി​ക് സോ​ണി (26), അ​ക്ഷ​യ് സോ​ണി (22), ഇ​രു​വ​രു​ടെ​യും സു​ഹൃ​ത്താ​യ കു​ള​ത്തു​ങ്ക​ല്‍ യൂ​സ​ഫ് (20) എ​ന്നി​വ​ര​ട​ങ്ങി​യ മൂ​വ​ര്‍ സം​ഘം ( ലൂ​ക്കാ ബ്രോ​സ് ) എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ നാ​ടാ​യ ഈ​രാ​റ്റു​പേ​ട്ട കേ​ന്ദ്രീ​ക​രി​ച്ച് പൊ​തി​ക്ക​ച്ച​വ​ട​ത്തി​ലാ​യി​രു​ന്നു തു​ട​ക്കം. പി​ന്നെ, കി​ലോ ക​ണ​ക്കി​ന് ക​ഞ്ചാ​വ് ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്ത് വി​ല്പ​ന ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്തി​ടെ​യാ​ണ് ല​ഹ​രി സാ​മ്രാ​ജ്യം കൊ​ച്ചി​യി​ലേ​ക്ക് വ്യാ​പി​പ്പിക്കാ​ന്‍ ഇ​വ​ര്‍ തീ​രു​മാ​നി​ച്ച​ത്. തു​ട​ക്ക​ത്തി​ല്‍ 20 കി​ലോ ക​ഞ്ചാ​വ്…

Read More

 പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച് പീ​ഡ​നം; വിവാഹിതനായ  പ്ര​തി  പോലീസ് പിടിയിൽ

മൂ​വാ​റ്റു​പു​ഴ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ആ​നി​ക്കാ​ട് പൂ​ത​ക്കു​ഴി ത​ല​പ്പി​ള്ളി അ​മ​ൽ​രാ​ജി (28)നെ​യാ​ണ് ക​ർ​ണാ​ട​ക​യി​ലെ ബെ​ല്ലാ​രി​യി​ൽ​നി​ന്നു പി​ടി​കൂ​ടി​യ​ത്. ഡി​വൈ​എ​സ്പി കെ. ​അ​നി​ൽ​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​ഐ എം.​എ. മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ആ​നി​ക്കാ​ട് ഭാ​ഗ​ത്തു​ള്ള പെ​ണ്‍​കു​ട്ടിയെ ക​ഴി​ഞ്ഞ 26നാണ് ​ത​ട്ടി​ക്കൊ​ണ്ടു​പോ​യത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ച്ച് ബെ​ല്ലാ​രി​യി​ലു​ള്ള വ​ന​പ്ര​ദേ​ശ​ത്ത് വാ​ട​ക​വീ​ട്ടി​ൽ പെ​ണ്‍​കു​ട്ടി​യു​മൊ​ത്ത് ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രു​ന്പോ​ഴാണ് ​പ്ര​തി പി​ടി​യി​ലാ​യ​ത്. മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹ​രി​ജ​ന പീ​ഡ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു നി​ര​വ​ധി കേ​സു​ക​ളി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്. ഓ​ട്ടോ ഡ്രൈ​വ​റാ​യ ഇ​യാ​ൾ​ക്ക് ഭാ​ര്യ​യും കു​ട്ടി​യു​മു​ണ്ട്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More