മൂവാറ്റുപുഴ: തീരദേശ പരിപാലന നിയമം ലംഘിച്ചു കൊച്ചിയിലെ കൊച്ചാപ്പിള്ളി തോട് നികത്തി റോഡ് നിർമിച്ചതിനെതിരേ സ്വകാര്യവ്യക്തി നൽകിയ ഹർജിയിൽ എംഎൽഎയും മേയറും ഉൾപ്പെടെ 12 പേർക്കെതിരേ അന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ്. കടവന്ത്ര കടവിൽ ചെഷയർ ടാർസൻ നൽകിയ ഹർജിയിലാണ് അന്വേഷണത്തിന് വിജിലൻസ് ജഡ്ജി കലാംപാഷ ഉത്തരവിട്ടത്. ചെലവന്നൂർ കായലിന് സമീപത്തുള്ള കോച്ചാപ്പിള്ളി തോടാണ് നികത്തിയത്. തോട് നികത്തിയത് ഭാവിയിൽ പ്രകൃതി ദുരന്തമടക്കമുള്ളവയ്ക്കു കാരണമാകുമെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പി.ടി. തോമസ് എംഎൽഎ, കൊച്ചി മേയർ സൗമിനി ജയിൻ, കോർപറേഷൻ സെക്രട്ടറി എ.എസ്. അനുജ, മുൻസെക്രട്ടറി ആർ.എസ്. അനു, അഡീഷണൽ സെക്രട്ടറി ആർ. രാജേഷ്കുമാർ, സൂപ്രണ്ടിംഗ് എൻജിനീയർമാരായ സി.എം. സുലൈമാൻ, പി.എസ്. ബാബുരാജ്, എക്സിക്യൂട്ടീവ് എൻജിനീയർ എ. ടൈറ്റസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ പി.എം. അൻസാർ, ഗോപിനാഥ്, വാർഡ് കൗണ്‍സിലർ ജോണ്സണ് പാട്ടത്തിൽ, കണ്‍സ്ട്രക്ഷൻ സൊസൈറ്റി…
Read MoreCategory: Kochi
ജീവന് പുല്ലുവില കൽപ്പിച്ച് സ്വകാര്യ ബസുകളിൽ ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗം കൂടുന്നു
കോതമംഗലം: യാത്രക്കാരുടെ ജീവന് പുല്ലുവില കൽപ്പിച്ച് സ്വകാര്യ ബസുകളിൽ ഡ്രൈവിംഗിനിടെ ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗം പതിവാകുന്നു. കോതമംഗലം മേഖലയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലെ ഡ്രൈവർമാർക്കെതിരേയാണ് പരാതി വ്യാപകമായിരിക്കുന്നത്. നിറയെ യാത്രക്കാരുമായി പോകുന്പോഴും ദീർഘനേരം ഡ്രൈവർമാർ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് യാത്രക്കാരുടെ ജീവനു ഭീഷണിയാകുകയാണ്. ബസിന്റെ വാതിൽ അടയ്ക്കാതെയുള്ള യാത്രയും പതിവാണ്. കോതമംഗലത്തുനിന്നു പെരുന്പാവൂർ, മൂവാറ്റുപുഴ ഭാഗങ്ങളിലേക്കു പോകുന്ന ബസുകളുടെ മത്സര ഓട്ടവും യാത്രക്കാരെ ഭീതിയിലാക്കുകയാണ്.
Read More100 രൂപ നോട്ട് പുറത്തിറങ്ങിയിട്ട് 102 വര്‍ഷം; 1917 മുതല്‍ 2018 വരെയുള്ള വിവിധ കാലഘട്ടങ്ങളില്‍ ഇറങ്ങിയ 100 രൂപ നോട്ടുകളുടെ വ്യത്യസ്ത ശേഖരവുമായി ഷൈജു
കൊച്ചി: ഇന്ത്യയുടെ ആദ്യ 100 രൂപ നോട്ട് ഉള്‍പ്പെടെ വിവിധ കാലഘങ്ങളില്‍ ഇറങ്ങിയ 100 രൂപയുടെ വ്യത്യസ്ത കറന്‍സി നോട്ടുകളുടെ ശേഖരവുമായി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റലിലെ പിആര്‍ഒ ആന്‍ഡ് മീഡിയ റിലേഷന്‍സ് ഓഫീസറായ ഷൈജു കുടിയിരിപ്പില്. ഇന്ത്യയുടെ ആദ്യ 100 രൂപ നോട്ട് പുറത്തിറങ്ങിയിട്ട് 102 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. 1917 നവംബര്‍ 27 നാണ് ഇന്ത്യയുടെ ആദ്യ 100 രൂപ നോട്ട് ബ്രിട്ടീഷ് ഗവണ്മെന്റd പുറത്തിറക്കുന്നത്. ജോര്‍ജ് ആറാമന്റെ ചിത്രമായിരുന്നു ആദ്യ 100 രൂപ നോട്ടിലുണ്ടായിരുന്നത്. 1935 ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രൂപം കൊള്ളുന്നതുവരെ ഈ നോട്ടാണ് ഉണ്ടായിരുന്നത്. 1950 ജനുവരിയിലാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ 100 രൂപ നോട്ട് പുറത്തിറങ്ങുന്നത്. 1960 കളില്‍ ഹിരാക്കുഡ് ഡാമിന്റെയും ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷന്റെയും ചിത്രം നോട്ടിന്റെ മറുവശത്ത് സ്ഥാനം പിടിച്ചിരുന്നു. അതുവരെ ഈറ്റക്കാടുകളുടെ…
Read Moreആലുവ-മൂന്നാർ റോഡ് വികസനം; വ്യാപാരികളുടെയും നാട്ടുകാരുടെയും ആശങ്ക അകറ്റണമെന്ന് ആക്ഷൻ കൗൺസിൽ
ആലുവ: ആലുവ-മൂന്നാർ റോഡിൽ കോതമംഗലം വരെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിലവിൽ വരാൻ പോകുന്ന നാലുവരിപ്പാതയുമായി ബന്ധപ്പെട്ട് വ്യാപാരികളുടെയും റോഡിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവരുടേയും ആശങ്കകൾ അകറ്റാൻ എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്ന് കിഫ്ബി റോഡ് ആക്ഷൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. വികസനം വരുന്നതിനും ഗതാഗത സംവിധാനങ്ങൾ കൂട്ടുന്നതിനും എതിരല്ല പക്ഷേ പരമാവധി നിരുപദ്രവകരമായ രീതിയിൽ ആവണം റോഡ് വികസനം എന്ന് യോഗം ആവശ്യപ്പെട്ടു. ആരിഫ് ആലുവ, ഡോ. അജിത്ത് കോശി, സൈനുദീൻ പോഞ്ഞാശേരി, പി.ബി.സത്യൻ, സാബു പരിയാരം, നജീബ് എലഞ്ഞിക്കായി, സി.എസ്. സജീവൻ, ഹുസൈൻ കുന്നുകര, ഷോണി ജോർജ് എന്നിവർ പ്രസംഗിച്ചു. പി.ബി.സത്യൻ അധ്യക്ഷത വഹിച്ചു. പദ്ധതി പ്രദേശത്ത് വരുന്നവരുൾപ്പെടുന്ന കിഫ് ബി റോഡ് ആക്ഷൻ കൗൺസിൽ ആലുവയിൽ രൂപീകരിച്ചു. പി.ബി.സത്യൻ വാഴക്കുളം-രക്ഷാധികാരി), ഹുസൈൻ കുന്നുകര-ചെയർമാൻ, സൈനുദീൻ പോഞ്ഞാശേരി-വൈസ് ചെയർമാൻ, സാബു പരിയാരം-ജ. കൺവീനർ, ഷോണി ജോർജ്…
Read Moreവാടക തർക്കത്തെ തുടർന്ന് പറവൂരിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കീഴടങ്ങി
കൊച്ചി: വടക്കൻ പറവൂരിൽ കാർ വാടകയ്ക്കെടുത്തത് സംബന്ധിച്ചുണ്ടായ തർക്കത്തെത്തുടർന്നു യുവാവ് വെട്ടേറ്റു മരിച്ച കേസിലെ മൂന്നു പ്രതികൾ പോലീസിൽ കീഴടങ്ങി. അങ്കമാലിയിൽവച്ചാണ് മൂവരും പോലീസിൽ കീഴടങ്ങിയത്. ഞായറാഴ്ചയാണ് വെടിമറ കാഞ്ഞിരപ്പറമ്പിൽ ബദറുദ്ദീന്റെ മകൻ മുബാറക്(24) കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 9.30നു പറവൂർ- മാഞ്ഞാലി റൂട്ടിൽ മാവിൻചുവട് മസ്ജിദിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽവച്ചാണു കൊലപാതകം നടന്നത്. കാർ വാടകയ്ക്കെടുത്തതു സംബന്ധിച്ച തർക്കം മാത്രമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതികൾക്കു ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു.
Read Moreകാർ വാടകത്തർക്കത്തെ തുടർന്ന് പറവൂരിൽ യുവാവ് കൊല്ലപ്പെട്ട കേസ്; അന്വേഷണം ഊർജിതം
പറവൂർ: കാർ വാടകത്തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോലീസ്.കഴിഞ്ഞ ഞായറാഴ്ച രാത്രി മാഞ്ഞാലി മാവിൻചുവട് മസ്ജിദിനു സമീപത്തെ ഒഴിഞ്ഞ പറന്പിൽവച്ച് വെടിമറ കാഞ്ഞിരപ്പറന്പിൽ ബദറുദീന്റെ മകൻ മുബാറക് (24) ആണ് കൊല്ലപ്പെട്ടത്. മുബാറക്കിനെ കുത്തിയപ്പോൾ തടഞ്ഞ വെടിമറ തോപ്പിൽ നാദിർഷ (24) കുത്തേറ്റ് ചാലാക്ക മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ മാഞ്ഞാലി തെക്കേത്താഴം തോപ്പിൽ റംഷാദ് (24), മാവിൻചുവട് കണ്ടാരത്ത് അഹമ്മദ് (35), ചെറുപറന്പിൽ സാലിഹ് (21), വലിയവീട്ടിൽ റിയാസ് (35) എന്നിവർക്കെതിരേയും കണ്ടാലറിയാവുന്ന മറ്റു നാലുപേർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾ ഒളിവിലാണ്. മാളയിലെ റെന്റ് എ കാർ സെന്ററിൽ നിന്ന് നാലാം പ്രതി റിയാസ് വാടകയ്ക്കെടുത്ത കാർ സമയം കഴിഞ്ഞിട്ടും തിരികെ കൊടുക്കുവാൻ തയാറാകാത്തതിനാൽ മുബാറക് കാർ എടുത്ത് മാളയിലെ ഉടമയെ ഏല്പിച്ചു. ഇതേക്കുറിച്ചുണ്ടായ തർക്കം പറഞ്ഞുതീർക്കാൻ പ്രതികളുടെ…
Read Moreകൊച്ചിയിൽ വീണ്ടും എടിഎം തട്ടിപ്പ്; ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി ഡോക്ടറുടെ പരാതി
തോപ്പുംപടി(കൊച്ചി): സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. ഗുരുവായൂർ സ്വദേശിയായ ഡോക്ടർ തന്റെ അക്കൗണ്ടിൽനിന്ന് ഒരു ലക്ഷം രൂപയോളം നഷ്ടപ്പെട്ടതായി കാട്ടി പോലീസിൽ പരാതി നൽകി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണു വിവിധ സമയങ്ങളിൽ പണം നഷട്ടപ്പെട്ടതെന്നു പോലീസിൽ നൽകിയ പരാതിയിൽ ഡോക്ടർ പറയുന്നു. ഇന്നലെ വൈകിട്ടോടെയാണു പരാതി നൽകിയത്. പരാതി ലഭിച്ചതായും വിശദമായ പരിശോധന നടത്തിവരികയാണെന്നും തോപ്പുംപടി പോലീസ് വ്യക്തമാക്കി. തോപ്പുംപടി പോലീസ് പരിധിയിൽമാത്രം നാല് തവണ പണം പിൻവലിച്ചതായി അധികൃതർ തിരിച്ചറിഞ്ഞതായാണു വിവരം. മറ്റ് സ്റ്റേഷൻ പരിധികളിലും ഇത്തരത്തിൽ പണം പിൻലിച്ചിട്ടുണ്ടോ എന്നതടക്കം പരിശോധിച്ചുവരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Read Moreശബരിമല യുവതീ പ്രവേശനം; ഹർത്താൽ അക്രമങ്ങളിൽ ഇരകളായവർക്കു നഷ്ടം നൽകാൻ ക്ലെയിം കമ്മീഷണർ
കൊച്ചി: സംസ്ഥാനത്തു കഴിഞ്ഞ ജനുവരിയിൽ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ ഹർത്താലിലെ അതിക്രമങ്ങളിൽ ഇരകളായവർക്കു നഷ്ടപരിഹാരം നൽകുന്നതിന് ക്ലെയിം കമ്മീഷണറെ നിയമിക്കുമെന്നു ഹൈക്കോടതി വ്യക്തമാക്കി. ക്ലെയിം കമ്മീഷണറായി സിറ്റിംഗ് ജഡ്ജിയെ നിയോഗിക്കണോ റിട്ടേർഡ് ജഡ്ജിയെ പരിഗണിക്കണോ എന്നതടക്കമുള്ള വിഷയങ്ങൾ പരിശോധിച്ച് അറിയിക്കാൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് ചീഫ് ജസ്റ്റീസ് എസ്. മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. ഹർത്താലിനെത്തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ ഇരകളായവർക്ക് ബിജെപി, ശബരിമല കർമസമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനാ നേതാക്കളിൽനിന്നു നഷ്ടപരിഹാരം ഈടാക്കി നൽകണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി ടി.എൻ. മുകുന്ദൻ ഉൾപ്പെടെയുള്ളവരാണു ഹർജി നൽകിയിട്ടുള്ളത്.
Read Moreഷെയ്ൻ നിഗം പ്രശ്നം: “അമ്മ’യും നിർമാതാക്കളുമായി 5ന് ചർച്ച; നാളെ ഷെയ്നുമായി അമ്മ ഭാരവാഹികൾ കൂടിക്കാഴ്ച
കൊച്ചി: യുവനടൻ ഷെയ്ൻ നിഗത്തിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുന്നതു സംബന്ധിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ “അമ്മ’യും തമ്മിലുള്ള ആദ്യവട്ട ചർച്ച അഞ്ചിനു നടക്കും. “അമ്മ’ നൽകിയ കത്തിനു മറുപടിയായി അഞ്ചിനു ചർച്ചയിൽ എത്തിച്ചേരാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സൗകര്യം ആരാഞ്ഞിരുന്നു. അഞ്ചിനു തടസങ്ങളില്ലെന്നാണ് “അമ്മ’ മറുപടി നൽകിയത്. ചർച്ചയ്ക്കു മുന്നോടിയായി നാളെ ഷെയ്നുമായി അമ്മ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തും. കുറ്റാരോപിതന്റെ ഭാഗം കേൾക്കുന്നതിനാണ് ഷെയ്നുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് “അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ഷെയ്ന്റെ ഭാഗത്ത് അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ടെന്ന് സമ്മതിക്കുന്പോൾ തന്നെ ഒരാളുടെ തൊഴിൽ നിഷേധിക്കും വിധം വിലക്കേർപ്പെടുത്തിയതിനോട് അമ്മ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പടെയുള്ളവർക്ക് വിയോജിപ്പുണ്ട്. ഇരു ഭാഗത്തും വിട്ടുവീഴ്ച വേണമെന്ന നിലപാടാണ് അമ്മയ്ക്ക്. മുടങ്ങിയ മൂന്ന് സിനിമകളും പൂർത്തിയാക്കണമെന്നുള്ള നിർദേശമായിരിക്കും അമ്മ ഷെയ്ന് നൽകുക. ഷെയ്ൻ ഇതു സമ്മതിക്കാൻ തയാറായാൽ വിലക്ക്…
Read Moreനെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; 35 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയായ യാത്രക്കാരൻ പിടിയിലായി. ഇയാൾ മസ്ക്കറ്റിൽനിന്നാണ് എത്തിയത്. ഫുഡ് പ്രോസസറിനകത്ത് ഷീറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. എയർ കസ്റ്റംസ് ഇന്റലിജൻസും ഡിആർഐയും ചേർന്നാണ് സ്വർണം പിടികൂടിയത്.
Read More