പെ​ലാ​ജി​ക് വ​ല ഉ​പ​യോ​ഗി​ക്കാ​ത്ത  ബോ​ട്ടു​ക​ൾ​ക്കും പീ​ഡ​നം; ഫിഷറീസ് ഉദ്യോഗസ്ഥൻമാരുടെ നടപടിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു

വൈ​പ്പി​ൻ: മു​ന​ന്പം ഹാ​ർ​ബ​റി​ൽ പെ​ലാ​ജി​ക് വ​ല ഉ​പ​യോ​ഗി​ക്കാ​ത്ത മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളെ​യും ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർ പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്ന് ആ​രോ​പ​ണം. മു​ന​ന്പം എ​ക്സ്പോ​ർ​ട്ട് സീ ​ഫു​ഡ് ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​നാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്ത് വ​ന്നി​ട്ടു​ള്ള​ത്. ഇ​തു​മൂ​ലം ബോ​ട്ടു​ക​ൾ പ​ല​തും മു​ന​ന്പം ഹാ​ർ​ബ​ർ വി​ട്ടു പോ​കു​ക​യാ​ണെ​ന്നും അ​സോ​സി​യേ​ഷ​ൻ പ​റ​യു​ന്നു. സാ​ധാ​ര​ണ വ​ല ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്പോ​ൾ ല​ഭി​ക്കു​ന്ന ആ​കെ​യു​ള്ള മ​ത്സ്യ​ത്തി​ൽ 40 ശ​ത​മാ​നം വ​രെ ചെ​റി​യ മ​ത്സ്യ​ങ്ങ​ൾ അ​നു​വ​ദ​നീ​യ​മാ​ണെ​ന്നി​രി​ക്കെ ഇ​ത് ക​ണ​ക്കി​ലെ​ടു​ക്കാ​തെ പെ​ലാ​ജി​ക് വ​ല ഉ​പ​യോ​ഗി​ച്ച​താ​ണെ​ന്ന് പ​റ​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി ല​ക്ഷ​ങ്ങ​ൾ പി​ഴ ചു​മ​ത്തു​ക​യാ​ണ്. എ​സ്. ശ​ർ​മ്മ എം​എ​ൽ​എ വി​ളി​ച്ചു ചേ​ർ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മ​ത്സ്യ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ​യും കൂ​ട്ടാ​യ ച​ർ​ച്ച​യി​ൽ നി​യ​മ വി​രു​ദ്ധ​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​വാ​നും നി​യ​മം അ​നു​ശാ​സി​ക്കു​ന്ന രീ​തി​യി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും ബു​ദ്ധി​മു​ട്ടി​ക്ക​രു​തെ​ന്നും തീ​രു​മാ​നം ഉ​ള്ള​താ​ണ്. ഇ​താ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ലം​ഘി​ക്കു​ന്ന​ത്. മു​ന​ന്പം മേ​ഖ​ല​യി​ൽ പെ​ലാ​ജി​ക് ട്രോ​ളിം​ഗ്…

Read More

മ​ര​ടി​ലെ പൊ​ളി​ക്കേ​ണ്ട ഫ്ലാ​റ്റു​ക​ൾ ചീ​ഫ് സെ​ക്ര​ട്ട​റി ഇ​ന്ന് പ​രി​ശോ​ധി​ക്കും; മ​ര​ട് ന​ഗ​ര​സ​ഭ​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ന്നു

കൊ​ച്ചി: മ​ര​ടി​ലെ പൊ​ളി​ക്കേ​ണ്ട ഫ്ലാ​റ്റു​ക​ള്‍ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് ഇ​ന്ന് പ​രി​ശോ​ധി​ക്കും. മ​ര​ട് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​മാ​യും ടോം ​ജോ​സ് ച​ര്‍​ച്ച ന​ട​ത്തും. വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ മ​ര​ട് ന​ഗ​ര​സ​ഭ​യു​ടെ അ​ടി​യ​ന്ത​ര യോ​ഗ​വും ഇ​ന്ന് ചേ​രു​ന്നു​ണ്ട്. അ​തേ​സ​മ​യം, സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു​പ്ര​കാ​രം ഫ്ലാ​റ്റു​ക​ൾ പൊ​ളി​ക്കു​ന്ന​തി​ൽ മ​ര​ട് ന​ഗ​ര​സ​ഭ​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ക​യാ​ണ് . വി​ഷ​യം ച​ർ​ച്ച​ചെ​യ്യാ​ൻ മ​ര​ട് ന​ഗ​ര​സ​ഭ​യു​ടെ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി ഇ​ന്ന് യോ​ഗം ചേ​രും.

Read More

 മുണ്ടു മടക്കികുത്തി മന്ത്രി റോ‌ഡിലിറങ്ങി..!  കൊ​ച്ചി​യി​ലെ ഗ​താ​ഗ​ത കു​രു​ക്കിന് പി​ഡ​ബ്ല്യു​ഡി​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലെ​ന്ന് മ​ന്ത്രി സുധാകരൻ

കൊ​ച്ചി: കൊ​ച്ചി​യി​ലെ അ​തി​രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത കു​രു​ക്കി​ൽ പി​ഡ​ബ്ല്യു​ഡി​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി ജി. ​സു​ധാ​ര​ക​ര​ൻ. ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കേ​ണ്ട​ത് ക​ള​ക്ട​റും പോ​ലീ​സും ചേ​ർ​ന്നാ​ണ്. കൊ​ച്ചി​യി​ലെ റോ​ഡു​ക​ൾ മു​ഴു​വ​ൻ ത​ക​ർ​ന്നെ​ന്ന് പ​റ​യാ​നാ​കി​ല്ല. പ​ല റോ​ഡു​ക​ളി​ലെ​യും വി​വി​ധ​യി​ട​ങ്ങ​ളാ​ണു ത​ക​ർ​ന്നി​ട്ടു​ള്ള​ത്. അ​ടി​യ​ന്ത​ര നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഏ​ഴ് കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൊ​ച്ചി​യി​ൽ പ​റ​ഞ്ഞു. റോ​ഡി​ന്‍റെ മോ​ശം അ​വ​സ്ഥ​യും വി​വി​ധ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ​മൂ​ല​വും ഗ​താ​ഗ​ത കു​രു​ക്കി​ൽ ന​ട്ടം തി​രി​യു​ന്ന വൈ​റ്റി​ല-​അ​രൂ​ർ ബൈ​പ്പാ​സി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​ണ്ട​ന്നൂ​ർ മേ​ൽ​പ്പാ​ലം പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഏ​ഴ് മാ​സം​കൂ​ടി വേ​ണ്ടി​വ​രും. മ​ഴ​യ​ത്ത് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്താ​ൻ ക​ഴി​യി​ല്ല. ടാ​റിം​ഗ് ന​ട​ത്തു​ക പ്ര​യാ​സ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

 യാ​ത്ര​ക്കാ​രെ കു​ഴി​യി​ൽ വീ​ഴ്ത്താ​ൻ  തൃ​പ്പൂ​ണി​ത്തു​റ​യി​ലെ റോ​ഡു​ക​ൾ; ഗതാഗതക്കുരുക്കിൽ കിടക്കേണ്ടി വരുന്നത് മണിക്കൂറുകൾ

തൃ​പ്പൂ​ണി​ത്തു​റ: ഗ​ർ​ത്ത​ങ്ങ​ൾ നി​റ​ഞ്ഞ് തൃ​പ്പു​ണി​ത്തു​റ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി. അ​റ്റ​കു​റ്റ പ​ണി​ക​ൾ ചെ​യ്തെ​ങ്കി​ലും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ റോ​ഡി​ൽ വീ​ണ്ടും കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ക​യാ​ണ്. തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​ത്തി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ തി​രി​യു​ന്ന എ​സ്എ​ൻ ജം​ഗ്ഷ​നി​ലെ കു​ഴി​ക​ളും പേ​ട്ട പാ​ല​ത്തി​ൽ അ​ടു​ത്ത കാ​ല​ത്താ​യി രൂ​പ​പ്പെ​ട്ട വ​ലി​യ കു​ഴി​ക​ളും കാ​ര​ണം ഗ​താ​ഗ​ത​ക്കു​രു​ക്ക് മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ളു​ക​യാ​ണ്. കൊ​ച്ചി മെ​ട്രോ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി​ൻ റി​ഫൈ​ന​റി​യി​ൽ നി​ന്നും എ​റ​ണാ​കു​ളം വാ​ർ​ഫി​ലേ​ക്ക് പോ​കു​ന്ന എ​ണ്ണ​ക്കു​ഴ​ൽ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പേ​ട്ട പാ​ല​ത്തി​ന്‍റെ കി​ഴ​ക്ക് ഭാ​ഗം മു​ത​ൽ എ​സ്എ​ൻ ജം​ഗ്‌​ഷ​ൻ-​മി​ൽ​മ വ​രെ​യു​ള്ള റോ​ഡി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ജെ​സി​ബി കൊ​ണ്ട് കു​ഴി​ക​ൾ എ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ഈ ​ഭാ​ഗ​ത്തെ കു​ഴി​ക​ൾ ശ​രി​യാ​യ രീ​തി​യി​ൽ മൂ​ടാ​തെ കി​ട​ന്ന​തി​നാ​ൽ മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ കു​ഴി​ക​ളു​ടെ വ​ലി​പ്പ​വും കൂ​ടി. ഓ​രോ ദി​വ​സ​വും ഈ ​റോ​ഡി​ൽ കൂ​ടി ശ​രാ​ശ​രി 40 ട​ൺ ഭാ​രം ക​യ​റ്റി​യ ആ​യി​ര​ക്ക​ണ​ക്കി​ന് ടോ​റ​സു​ക​ളാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.…

Read More

രാ​വി​ലെ മു​ത​ൽ വൈ​ദ്യു​തി മു​ട​ങ്ങി; ബേ​ക്ക​റി ജീ​വ​ന​ക്കാ​ർ സ​ബ് എ​ൻ​ജി​നീ​യ​റെ ത​ല്ലി; സംഭവം ആലുവയില്‍

ആ​ലു​വ: രാ​വി​ലെ മു​ത​ൽ വൈ​ദ്യു​തി മു​ട​ങ്ങി​യ​തി​ൽ പ്ര​കോ​പി​ത​രാ​യ ബേ​ക്ക​റി ജീ​വ​ന​ക്കാ​ർ കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നീ​യ​റെ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. ആ​ലു​വ നോ​ര്‍​ത്ത് സെ​ക്ഷ​നി​ലെ സ​ബ് എ​ൻ​ജി​നീ​യ​ര്‍ പി. ​ജി​നു ജോ​ണി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ഇ​ദ്ദേ​ഹം ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​ന്‍ ഉ​ളി​യ​ന്നൂ​ര്‍ സ്വ​ദേ​ശി അ​സ്ല​ത്തി​നെ​തി​രേ ആ​ലു​വ പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തു. ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണ്. ആ​ലു​വ ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ലു​ള്ള ബേ​ക്ക​റി​ക്കു സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ളെ​ത്തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച നോ​ര്‍​ത്ത് സെ​ഷ​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് നേ​ര​ത്തെത​ന്നെ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ പ​ത്ര​ങ്ങ​ൾ വ​ഴി അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. വൈ​ദ്യു​തി ലൈ​നു​ക​ളി​ൽ ത​ട്ടി​നി​ൽ​ക്കു​ന്ന മ​ര​ച്ചി​ല്ല​ക​ളും മ​റ്റും നീ​ക്കം ചെ​യ്യു​ന്ന​തി​നാ​ണ് വൈ​ദ്യു​തി മു​ട​ക്കം അ​റി​യി​ച്ച​ത്. ഈ ​പ്ര​വൃത്തിക​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​നാ​ണ് സ​ബ് എ​ൻ​ജി​നീ​യ​ര്‍ സ്ഥ​ല​ത്തെ​ത്തി​യ​ത്. വൈ​ദ്യു​തി മു​ട​ങ്ങി​യ​തി​ന്‍റെ പേ​രി​ൽ ബേ​ക്ക​റി ജീ​വ​ന​ക്കാ​ർ ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​നെ മ​ർ​ദി​ച്ചെ​ന്നു​മാ​ണ്…

Read More

പോയി ബോധവല്‍കരണ ക്ലാസില്‍ പങ്കെടുക്ക്! യാത്രക്കാരനെ ചീത്ത വിളിച്ച ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു; സംഭവം കാക്കനാട്

കാ​ക്ക​നാ​ട്: യാ​ത്ര​ക്കാ​ര​നെ ചീ​ത്ത വി​ളി​ച്ച ഓ​ട്ടോ ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് തെ​റി​ച്ചു. എ​രൂ​ര്‍ സ്വ​ദേ​ശി​യാ​യ സു​രേ​ഷ് ബാ​ബു​വി​ന്‍റെ ലൈ​സ​ന്‍​സാ​ണ് ര​ണ്ടു മാ​സ​ത്തേ​ക്കു സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​നും നി​ർ​ദേ​ശി​ച്ചു. എ​റ​ണാ​കു​ളം ആ​ര്‍​ടി ഓ​ഫീ​സി​ലെ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​റാ​യ കെ.​ആ​ര്‍. ത​മ്പി​യെ അ​സ​ഭ്യം പ​റ​ഞ്ഞ​തി​നെ​ത്ത​ട​ര്‍​ന്ന് ആ​ര്‍​ടി​ഒ കെ. ​മ​നോ​ജ് കു​മാ​റാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ത്ത​ത്. ത​മ്പി​യു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് സു​രേ​ഷ് ബാ​ബു​വി​നെ ഓ​ഫീ​സി​ല്‍ വി​ളി​ച്ച വ​രു​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി ബോ​ധ്യ​പ്പെ​ട്ട​ശേ​ഷ​മാ​യി​രു​ന്നു ന​ട​പ​ടി. ഒ​രാ​ഴ്ച മു​മ്പ് തൃ​പ്പൂ​ണി​ത്തു​റ​യ്ക്ക​ടു​ത്ത് പൂ​ത്തോ​ട്ട​യി​ലാ​യി​രു​ന്നു സം​ഭ​വം. ഓ​ട്ടോ​യ്ക്ക് കൈ ​കാ​ണി​ച്ച ത​മ്പി​യോ​ട് ഓ​ട്ടം പോ​കു​ന്നി​ല്ലെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞു. കാ​ര​ണ​മ​ന്വേ​ഷി​ച്ച​പ്പോ​ള്‍ സൗ​ക​ര്യ​മി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ഓ​ട്ടോ​യു​ടെ ന​മ്പ​ര്‍ ഫോ​ട്ടോ എ​ടു​ത്ത​തോ​ടെ ഡ്രൈ​വ​ര്‍ തെ​റി​യ​ഭി​ഷേ​കം ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു.

Read More

ഹൈ​ക്കോ​ട​തി കേ​സെ​ടു​ത്താ​ലും മ​ഴ മാ​റാ​തെ റോ​ഡ് ന​ന്നാ​ക്കാ​നാ​വി​ല്ലെ​ന്ന് ജി. ​സു​ധാ​ക​ര​ൻ

കൊ​ച്ചി: ഹൈ​ക്കോ​ട​തി കേ​സെ​ടു​ത്താ​ലും മ​ഴ മാ​റാ​തെ റോ​ഡ് ന​ന്നാ​ക്കാ​നാ​വി​ല്ലെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. കൊ​ച്ചി​യി​ലെ റോ​ഡു​ക​ള്‍ ന​ന്നാ​ക്കാ​ത്ത സ​ര്‍​ക്കാ​രി​നെ​തി​രെ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​ടെ പ്ര​തി​രണം. പ​ഞ്ചാ​യ​ത്ത് കോ​ര്‍​പ​റേ​ഷ​ന്‍ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യി​ല്‍ ധ​ന​വ​കു​പ്പി​നെ​യും മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ഒ​റ്റ​ത്ത​വ​ണ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി മൂ​ന്നു വ​ര്‍​ഷ​മാ​യി സ​ര്‍​ക്കാ​ര്‍ ഒ​രു പൈ​സ​പോ​ലും അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​ഡ​ബ്ല്യു​ഡി റോ​ഡു​ക​ളേ​ക്കാ​ള്‍ ക​ഷ്ട​മാ​ണ് പ​ഞ്ചാ​യ​ത്ത് കോ​ര്‍​പ​റേ​ഷ​ന്‍ റോ​ഡു​ക​ളു​ടെ അ​വ​സ്ഥ. അ​വ​രെ​ക്കു​റ്റം പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് ന​ല്‍​കാ​തെ പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്ത് ചെ​യ്യാ​നാ​ണെ​ന്നും സു​ധാ​ക​ര​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

കു​ഴ​ൽപ്പണം, മ​യ​ക്കു​മ​രു​ന്ന് റാ​ഞ്ചാ​നും ക്വ​ട്ടേ​ഷ​ൻ സം​ഘം; കൊച്ചിയിൽ  കഞ്ചാവുമായി പി​ടി​യി​ലാ​യ​വ​ർ  ക്വട്ടേഷൻ സംഘത്തിലെ കണ്ണികളെന്ന് എക്സൈസ്

കൊ​ച്ചി: കു​ഴ​ൽ​പ്പ​ണം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ റാ​ഞ്ചാ​നും ക്വ​ട്ടേ​ഷ​ൻ സം​ഘം സ​ജീ​വ​മെ​ന്നു വി​വ​രം. കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സം​ഘ​ത്തെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ​ക്കു ല​ഭി​ച്ച​താ​യാ​ണു സൂ​ച​ന. ഇ​ന്ന​ലെ എ​ക്സൈ​സ് പി​ടി​യി​ലാ​യ സം​ഘം ഇ​ത്ത​ര​ത്തി​ലു​ള്ള ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളു​ടെ ക​ണ്ണി​ക​ൾ മാ​ത്ര​മാ​ണോ​യെ​ന്നും അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഹൈ​വേ സ്റ്റ​ഫ് ത​ഗ്സ് എ​ന്ന പേ​രി​ൽ കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ ക​ഞ്ചാ​വ് ക​ട​ത്തി കൊ​ണ്ടു​വ​രു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ഞ്ചാ​വു ത​ട്ടി​യെ​ടു​ത്ത് വി​ൽ​പ്പ​ന ന​ട​ത്തി വ​ന്നി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ നാ​ലം​ഗ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡാ​ണു പി​ടി​കൂ​ടി​യ​ത്. മ​ല​പ്പു​റം തി​രൂ​ർ മു​ത്തൂ​ർ സ്വ​ദേ​ശി ചെ​ന്ത്ര​ത്തി​ൽ റാ​ഫി​ദ് (27), കൂ​ട്ടാ​ളി​ക​ളാ​യ പു​ത്തൂ​ർ സ്വ​ദേ​ശി അ​നൂ​പ് (27), തി​രൂ​ർ കാ​വ​ഞ്ചേ​രി സ്വ​ദേ​ശി യാ​സീ​ർ (31), കു​ട്ടാ​യി സ്വ​ദേ​ശി അ​ൻ​വ​ർ (37) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്നും നാ​ല് കി​ലോ ക​ഞ്ചാ​വും കാ​റും പി​ടി​ച്ചെ​ടു​ത്തു. മ​യ​ക്കു മ​രു​ന്നു മാ​ഫി​യ​യ്ക്കെ​തി​രേ എ​ക്സൈ​സ് വ​കു​പ്പ് ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ൻ…

Read More

ആൽപം ആശ്വാസം…! സ്വ​ർ​ണ​വി​ല​യി​ൽ വ​ൻ ഇ​ടി​വ്; 29000  നിന്ന്  കൂപ്പുകുത്തി 28,480 രൂപയിൽ വ്യാപാരം

കൊ​ച്ചി: പ​വ​ന് റി​ക്കാ​ർ​ഡ് വി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം സ്വ​ർ​ണ​വി​ല​യി​ൽ വ​ൻ ഇ​ടി​വ്. ഇ​ന്നും ഇ​ന്ന​ലെ​യു​മാ​യി പ​വ​ന് 640 രൂ​പ​യു​ടെ കു​റ​വാ​ണു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്നു ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യും കു​റ​ഞ്ഞ സ്വ​ർ​ണ​വി​ല 28,480 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ നാ​ലി​ന് പ​വ​ൻ വി​ല 29,120 രൂ​പ​യി​ലെ​ത്തി​യാ​ണ് റി​ക്കാ​ർ​ഡ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്

Read More

റോഡോ, തോടോ… കൊ​ച്ചി​യി​ലെ റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ;  ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

കൊ​ച്ചി: കൊ​ച്ചി​യി​ലെ റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ചീ​ഫ് ജ​സ്റ്റീ​സാ​ണ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. സ​ർ​ക്കാ​രി​നും കൊ​ച്ചി കോ​ർ​പ​റേ​ഷ​നും ഇ​തു​സം​ബ​ന്ധി​ച്ച് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ന​ൽ​കി​യ ക​ത്തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ക​ലൂ​ർ ക​ട​വ​ന്ത്ര റോ​ഡ്, ത​മ്മ​നം പു​ല്ലോ​പ്പ​ടി റോ​ഡ്, തേ​വ​ര റോ​ഡ്, പൊ​ന്നു​രു​ന്നി പാ​ലം റോ​ഡ്, ച​ളി​ക്ക വ​ട്ടം റോ​ഡ്, വൈ​റ്റി​ല കു​ണ്ട​ന്നൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ വാ​ഹ​ന​മോ​ടി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ക​ത്ത്.

Read More