പിറവം: മണീട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിൽ തമ്മിലടി ആരംഭിച്ചു. അഡ്മിനിസ്ട്രേറ്റർ ഭരണത്തിലിരിക്കുന്ന ബാങ്കിന്റെ തെരഞ്ഞെടുപ്പ് ഒക്ടോബർ ആറിനാണ് നടക്കുന്നത്. ജില്ലയിൽ വർഷങ്ങളായി കോണ്‍ഗ്രസ് ഭരണം നടത്തുന്ന സഹകരണ ബാങ്കാണ് മണീടിലേത്. അഴിമതി ആരോപണങ്ങളെ തുടർന്നാണ് ഏതാനും മാസം മുന്‍പ് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയത്. ജില്ലാ ജോയിന്റ് രജിസ്ട്രാറാണ് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയത്. ലക്ഷങ്ങളുടെ ക്രമക്കേടുകൾ ഇവിടെ നടന്നിട്ടുണ്ടെന്ന് ഏറെക്കുറെ വ്യക്തമായിരുന്നു. നിരവധി വായ്പകൾ അനധികൃതമായി നൽകിയിരുന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ ഒരു ഭൂമിയുടെ പേരിൽ പല വായ്പകളും കരസ്ഥമാക്കിയിരുന്നു. ബിനാമികളുടെ പേരിലും ലക്ഷങ്ങളുടെ വായ്പകളാണ് തിരിമറി നടത്തിയിരുന്നതെന്ന് സിപിഎം ആരോപിക്കുന്നു. ഇതു സംബന്ധിച്ച് ഒരു വിഭാഗം കോണ്‍ഗ്രസുകാർ തന്നെ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. പ്രശ്നങ്ങൾ രൂക്ഷമായിരിക്കെ കഴിഞ്ഞ ദിവസം മണീടിൽ കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മറ്റി യോഗം ചേർന്നിരുന്നു. ബാങ്ക് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു ഉപസമിതി…
Read MoreCategory: Kochi
പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പുനർനിർമാണം! നടുറോഡിൽ തെരുവോണ സദ്യ വിളന്പി ഐഎൻടിയുസി
വൈപ്പിൻ: നായരന്പലം പഞ്ചായത്തിലെ നെടുങ്ങാട് ദ്വീപിന്റെ തെക്കൻ മേഖലയിലേക്കുള്ള ഏകമാർഗമായ ഹെർബർട്ട് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പുനർ നിർമാണം സംബന്ധിച്ചുള്ള എംഎൽഎയുടെ വാഗ്ദാനലംഘനത്തിനെതിരേ ഉത്രാടനാളിൽ നടുറോഡിൽ ഓണസദ്യ വിളന്പി പ്രതിഷേധിച്ചു. ഐഎൻടിയുസി നായരന്പലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു ജനശ്രദ്ധ പിടിച്ചുപറ്റിയ ഈ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചത്. വലിയവാഹനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാത്തതും ബലക്ഷയം സംഭവിച്ചതുമായ പാലവും തകർന്ന് തരിപ്പണമായ റോഡും പുനർനിർമിക്കാൻ എംഎൽഎ കോടികളുടെ പദ്ധതി വാഗ്ദാനം ചെയ്യുന്നതല്ലാതെ മറ്റ് നടപടികൾ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് സമരം സംഘടിപിച്ചിച്ച ഐഎൻടിയുസി നേതൃത്വം ആരോപിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഐഎൻടിയുസി സമരം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോബി വർഗീസ് സമരം ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് സത്യൻ , ടിറ്റോ ആന്റണി, സെബാസ്റ്റ്യൻ മങ്കുഴി, വാർഡ് മെന്പർ ജെസി ഷിജു, കെ.കെ. ദിശി, കെ.കെ. സുമേഷ്,…
Read Moreഇനി ഇതിവിടെ വേണ്ട..! മൃതദേഹം എത്തിക്കാൻ വഴിയില്ല; വഴിമുടക്കി തോട് കൈയേറി നിർമിച്ച മതിൽ പൊളിച്ചു നീക്കി
ഉദയംപേരൂർ: ഒന്നാം വാർഡിൽ മാലികാടിൽ അടിമപ്പറമ്പ്-മാന്തി തോട് കൈയേറി സ്വകാര്യ വ്യക്തി നിർമിച്ച മതിൽ കോൺഗ്രസ് പ്രവർത്തകർ പൊളിച്ചു. തിങ്കളാഴ്ച തൃപ്പൂണിത്തുറയിൽ വൈക്കം റോഡിൽ ബസ് അപകടത്തിൽ മരിച്ച കൊത്തേത് മാധവന്റെ വീട്ടിലേക്കുള്ള വഴി അടച്ചു കെട്ടിയാണ് മതിൽ നിർമിച്ചിരുന്നത്. ഈ മതിൽ പൊളിച്ചു നീക്കാൻ ഉദയംപേരൂർ പഞ്ചായത്ത് കമ്മിറ്റി തീരുമാനിക്കുകയും കഴിഞ്ഞ ഏപ്രിൽ 20നു മുൻപായി പൊളിക്കാൻ നിർദേശവും നൽകിയിരുന്നു. മതിൽ പൊളിച്ചു നീക്കാൻ ശ്രമിക്കാത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരേ കോൺഗ്രസ് പരാതിയും നല്‍കിയിരുന്നു. കഴിഞ്ഞ തവണ കൂടിയ താലൂക് വികസന സമിതിയും പഞ്ചായത്ത് സെക്രട്ടറിക്കെതിരേ നടപടിയെടുക്കാൻ ജില്ലാ കളക്ടറോട് ശുപാർശ ചെയ്തിരുന്നു. ഇന്നലെ പോസ്റ്റുമോർട്ടം ചെയ്തു മാധവന്റെ മൃതദേഹം കൊണ്ടുവരുന്നതിനു മുൻപായി കോൺഗ്രസ് പ്രവർത്തകർ ചേർന്ന് മതിൽ പൊളിച്ചു നീക്കുകയായിരുന്നു. കൈയേറ്റം മുഴുവനായി പൊളിച്ചു നീക്കിയില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോവുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി…
Read Moreശരിക്കും ജനമൈത്രി..! വൃദ്ധസദനത്തിൽ ഓണക്കോടി നൽകി മാതൃകയായി ഞാറക്കൽ ജനമൈത്രി പോലീസ്
വൈപ്പിൻ: പോലീസ് സ്റ്റേഷനിലെ ഓണാഘോഷം പേരിലൊതുക്കി ആ തുകയ്ക്കു സർക്കാർ വൃദ്ധസദനത്തിൽ അലമാരയും അന്തേവാസികൾക്ക് ഓണക്കോടി സമ്മാനിച്ചും ഞാറക്കൽ ജനമൈത്രി പോലീസ് മാതൃകയായി. എടവനക്കാട് ഇല്ലത്ത്പടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം പ്രവർത്തിക്കുന്ന വൃദ്ധസദനത്തിലേക്കും ഡിമെൻഷ്യ സെന്ററിലേക്കുമാണ് പോലീസിന്റെ ജീവകാരുണ്യ പ്രവർത്തനം എത്തിയത്. ഞാറക്കൽ സിഐ എം.കെ. മുരളി, എസ്ഐ സംഗീത് ജോബ് എന്നിവരുടെ നേതൃത്തിൽ എഎസ്ഐമാരായ ഹരി, സൗമ്യൻ, സിവിൽ പോലീസ് ഓഫീസർമാരായ ജോബി, ടിറ്റു, മിറാഷ് എന്നിവരാണ് ഓണസമ്മാനങ്ങളുമായി വൃദ്ധസദനത്തിലെത്തിയത്. അന്തേവാസികളായ എല്ലാവർക്കും ഓണക്കോടി നൽകി. അവരുമായി വിശേഷങ്ങൾ പങ്കുവെച്ചും അൽപസമയം അവരോടൊത്ത് ചിലവഴിച്ചുമാണ് പോലീസ് സംഘം മടങ്ങിയത്.
Read Moreഓണം മെട്രോയോടൊപ്പം..! ആറ് ദിവസത്തിനിടെ നാലുലക്ഷം പേർ; ഇന്നലെ മാത്രം മെട്രോയിൽ യാത്ര ചെയ്തത് 90,000 പേർ
കൊച്ചി: നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്കുകൂടി മെട്രോ സർവീസ് ദീർഘിപ്പിച്ചതിനു പിന്നാലെ മെട്രോ യാത്രികരുടെ എണ്ണം വീണ്ടും 90,000 കടന്നു. 91,539 പേരാണ് ഇന്നലെമാത്രം മെട്രോ യാത്ര ആസ്വദിച്ചത്. തൈക്കുടത്തേയ്ക്കു സർവീസ് ആരംഭിച്ചശേഷം ഇതു രണ്ടാം തവണയാണ് ഒരു ദിവസം യാത്ര ചെയ്യുന്നവരുടെ എണ്ണം 90,000 കടക്കുന്നത്. ആലുവയിൽനിന്നു മഹാരാജാസ് ഗ്രൗണ്ട് വരെ മെട്രോ സർവീസ് നടത്തിയിരുന്നപ്പോൾ പ്രതിദിനം 40,000 പേരാണ് യാത്ര ചെയ്തിരുന്നത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്കുകൂടി മെട്രോ സർവീസ് ദീർഘിപ്പിച്ചതും ഓണം പ്രമാണിച്ച് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചതുമാണു യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടാകാൻ കാരണം. വെറും ആറ് ദിവസത്തിനിടെ 4,93,953 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. കഴിഞ്ഞ നാലിനാണ് തൈക്കുടത്തേക്കുള്ള യാത്രാ സർവീസ് മെട്രോ ആരംഭിച്ചത്. അന്നേദിനം 65,285 പേരും അഞ്ചിന് 71,711 യാത്രികരുമാണു മെട്രോയിൽ സഞ്ചരിച്ചതെങ്കിൽ ആറിന് 81,000 പേരും ഏഴിന് 95,285…
Read Moreഓണസദ്യയുണ്ടും വടംവലിച്ചും വിദേശസഞ്ചാരികൾ! വടംവലി മത്സരത്തിൽ വിദേശികളുടെ കരുത്തിനു മുൻപിൽ നാട്ടുകാർ പലതവണ തോൽവി അറിഞ്ഞു
കൊച്ചി: കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഇടംനേടിയ കടലോരഗ്രാമമായ കുമ്പളങ്ങിയിൽ നാട്ടുകാരുമൊത്ത് ഓണം ആഘോഷിച്ച് വിദേശികൾ. ഇംഗ്ലണ്ട്, സ്പെയിൻ, ഗ്രീസ്, ഇറ്റലി, ന്യൂസിലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള പതിനാറംഗ സംഘമാണ് കുമ്പളങ്ങി പാർക്കിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തത്. പ്രദേശവാസികളായ സ്ത്രീകൾ ചേർന്നു കസവുമുണ്ടും സെറ്റുസാരിയും കേരളീയ മാതൃകയിലുള്ള ആഭരണങ്ങളും അണിയിച്ച് അതിഥികളെ സ്വീകരിച്ചു. നാട്ടുകാർക്കൊപ്പം പൂക്കളമൊരുക്കിയ ഇവർ എല്ലാ മത്സരങ്ങളിലെല്ലാം പങ്കെടുക്കുകയും ചെയ്തു. ആവേശകരമായ വടംവലി മത്സരത്തിൽ വിദേശികളുടെ കരുത്തിനു മുൻപിൽ നാട്ടുകാർ പലതവണ തോൽവി അറിഞ്ഞു. വനിതകൾക്കും പുരുഷൻമാർക്കും പ്രത്യേകമായാണ് മത്സരം നടത്തിയത്. രണ്ടു വിഭാഗത്തിലും സന്ദർശകരുടെ ടീം തന്നെ ഒന്നാമതെത്തി. പാർക്കിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ ഓണസദ്യയുണ്ടശേഷമാണ് വിദേശികൾ കുമ്പളങ്ങിയിൽനിന്നു യാത്രയായത്. കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്, കുമ്പളങ്ങി മോഡൽ ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി, കുടുംബശ്രീ, കുമ്പളങ്ങി എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്.…
Read Moreപൊളിക്കാൻ ആളിനെതേടി പരസ്യം; മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ നടപടികൾ ആരംഭിച്ചു
കൊച്ചി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ നഗരസഭ നടപടികൾ ആരംഭിച്ചു. ഫ്ളാറ്റ് പൊളിക്കാന്‍ താത്പര്യപത്രം ക്ഷണിച്ചുകൊണ്ട് നഗരസഭ പത്രങ്ങളിൽ പ രസ്യം നൽകി. പതിനഞ്ചു നിലകൾ വീതമുള്ള നാല് ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കാൻ താത്പര്യമുള്ള ഏജൻസികൾ ഈ മാസം 16 നകം അപേക്ഷ സമർപ്പിക്കണം. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനാണ് തീരുമാനം. ഇതിനായി വിദഗ്ധരുടെ പാനല്‍ തയാറാക്കും. ഫ്ളാറ്റുകളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നല്‍കും. വിഷയത്തിൽ തുടർനടപടികൾ ആലോചിക്കുന്നതുമായി ബന്ധപ്പെട്ട് മരട് നഗരസഭയുടെ പ്രത്യേക കൗണ്‍സിൽ യോഗം ആരംഭിച്ചു. ചെയർപേഴ്സണ്‍ ടി.എച്ച്. ന ദീറയുടെ അധ്യക്ഷതയിലാണു യോഗം. കെട്ടിടങ്ങൾ പൊളിച്ചുകളയുന്നതുമായി ബന്ധപ്പെട്ടു സ്വീകരിക്കേണ്ട നടപടികൾ, ഇതിനാവശ്യമായ സാങ്കേതിക, സാമ്പത്തിക കാര്യങ്ങൾ തുടങ്ങിയവ ചർച്ചചെയ്യും. പൊളിക്കാനാവശ്യമായ എല്ലാവിധ സഹായ സഹകരണങ്ങളും സർക്കാർ ഉറപ്പുനൽകിയ പശ്ചാത്തലത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട സഹകരണം സംബന്ധിച്ചും യോഗം ചർച്ചചെയ്തേക്കും.അതിനിടെ, ഫ്ളാറ്റുകളിൽനിന്ന് മാറണമെന്നുകാട്ടിയുള്ള…
Read Moreഎന്നെ നിർബന്ധിച്ചപ്പോൾ… സ്വകാര്യബസ് നിയന്ത്രണം വിട്ട് ജീപ്പിൽ ഇടിച്ചു കയറി; നവവരനുൾപ്പെടെ ഏഴ് പേർക്ക് പരിക്ക്; അപകടം ഉണ്ടാക്കിയ ബസ് ഡ്രൈവറുടെ മറുപടികേട്ട് ഞെട്ടി പോലീസ്
കൊച്ചി: അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് വഴിയരികിൽ നിർത്തിയിട്ടിരുന്ന ജീപ്പിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചകയറിയുണ്ടായ അപകടത്തിൽ നവവരനടക്കം ഏഴ് പേർക്ക് പരിക്ക്. ബസ് ഡ്രൈവർ ചേരാനല്ലൂർ സ്വദേശി ജോവിൻ ജോർജ് അടക്കം പരിക്കേറ്റ ബസ് യാത്രികരായ അ ഞ്ചുപേരെ എറണാകുളം ജനറൽ ആശുപത്രിയിലും ജീപ്പിലുണ്ടായിരുന്ന വടുതല സ്വദേശിയായ നവവരനെയടക്കം രണ്ടുപേരെ സമീപത്തെ സ്വകാര്യ ആശുപ ത്രിയിലുമായി പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 6.55 ഓടെ സെമിത്തേരിമുക്കിന് സമീപമായിരുന്നു അപകടം. ചിറ്റൂർ-മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ക്വീൻമേരി ബസാണ് അപ കടത്തിൽപ്പെട്ടത്. സംഭവത്തിൽ ബസ് ഡ്രൈവറെ പിന്നീട് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചിരുന്നുവെന്ന സംശയത്തെത്തുടർന്ന് ഇ യാളുടെ രക്ത പരിശോധന നടത്താൻ ഒരുങ്ങുകയാണ് അധികൃതർ. റോഡരികിൽ നിർത്തിയിട്ടിരുന്ന ജീപ്പിലേക്കാണ് ബസ് ആദ്യം ഇടിച്ചുകയറിയത്. പിന്നീട് നിയന്ത്രണംവിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായി രുന്നുവെന്ന് പോലീസ് പറഞ്ഞു.…
Read Moreഓണക്കാലം ഒരോമൽ പൂക്കാലം..! ഓണത്തിന്റെ ഗൃഹാതുര സ്മൃതികൾ ചോരാതെ ഓർമപ്പൂക്കാലവുമായി പോലീസുകാർ
സീമ മോഹൻലാൽ ഓണത്തിന്റെ ഗൃഹാതുര സ്മൃതികൾ ഒട്ടും ചോർന്നു പോകാതെ ആ നല്ല കാലത്തിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുകയാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ ഒരു കൂട്ടം പോലീസുകാർ. ഓർമപ്പൂക്കാലം എന്ന സംഗീത ആൽബമാണ് ഓണസമ്മാനമായി പോലീസുകാർ ഒരുക്കിയിരിക്കുന്നത്. ആൽബത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരെല്ലാം പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ്. ’’ഓണക്കാലം ഒരോമൽ പൂക്കാലം സ്നേഹക്കാലം പൊന്നോണ പൂക്കാലം….’’ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ ബാല്യകാല സൗഹൃദത്തിന്റെ നല്ലൊരു ഓണക്കാലമാണ് കാഴ്ചക്കാരന് സമ്മാനിക്കുന്നത്. ബാല്യകാല സുഹൃത്തുക്കളായിരുന്ന നാലുപേർ. മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും. സൗഹൃദവും പ്രണയവുമൊക്കെ ഇടകലർന്ന അവരുടെ കുട്ടിക്കാലം. ഇടയ്ക്കെങ്ങോ ആ സൗഹൃദത്തിന് മുറിവേൽക്കുന്നു. പിന്നീട് ഓരോണക്കാലത്ത് നായകനെ തേടിയെത്തുന്ന മറ്റു മൂന്നു സുഹൃത്തുക്കളുടെ കത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. തിരുവോണത്തിന് അവർ വീണ്ടും ഒത്തുചേരുന്നു. ബാല്യം വിട്ടെങ്കിലും നാലുപേരും പഴയ ബാല്യത്തിന്റെ നനുത്ത ഓർമകളിൽ വീണ്ടും പൂക്കളമൊരുക്കി ഓണം ആഘോഷിക്കുന്നു. എറണാകുളം…
Read Moreമേയർ സൗമിനി ജെയിനെതിരായ അവിശ്വാസം; ചർച്ചയിൽനിന്ന് യുഡിഎഫ് വിട്ടുനിൽക്കും
കൊച്ചി: മേയർ സൗമിനി ജെയിനെതിരേ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ നോട്ടീസിൻമേൽ 12 നു നടക്കുന്ന ചർച്ചയിൽ നിന്നു വിട്ടുനിൽക്കാൻ യുഡിഎഫ് തീരുമാനം. ഇതു സംബന്ധിച്ചു ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് കോണ്‍ഗ്രസിന്റെ എല്ലാ കൗണ്‍സിലർമാർക്കും വിപ്പ് നൽകി. ഘടകകക്ഷിയായ മുസ്ലീം ലീഗും വിപ്പ് നൽകിയിട്ടുള്ളതായാണു വിവരം. കേരള കോണ്‍ഗ്രസ് എമ്മിന്റെ ഏക അംഗം കോണ്‍ഗ്രസിന്റെ തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്. 38 അംഗങ്ങളുള്ള യുഡിഎഫിൽ മൂന്നു കൗണ്‍സിലർമാർ ഘടകകക്ഷികളിൽ നിന്നാണ്. നിശ്ചിത എണ്ണം അംഗങ്ങൾ ഇല്ലെങ്കിൽ ചട്ടമനുസരിച്ച് അവിശ്വാസ ചർച്ച നടക്കില്ല. അങ്ങനെവന്നാൽ അവിശ്വാസം തള്ളിപ്പോകും. പിന്നെ ആറു മാസം കഴിഞ്ഞേ വീണ്ടും അവിശ്വാസം കൊണ്ടുവരാൻ സാധിക്കൂ. ഇതു മുന്നിൽ കണ്ടാണു നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ചർച്ചയിൽ നിന്നു വിട്ടു നിൽക്കാൻ യുഡിഎഫ് തീരുമാനിച്ചത്. അന്നേദിവസം എല്ലാ കോണ്‍ഗ്രസ് കൗണ്‍സിലർമാരും രാവിലെ 11ന് ഡിസിസി ഓഫീസിൽ എത്താനും ടി.ജെ. വിനോദ്…
Read More