മൂവാറ്റുപുഴ : പണ്ടപ്പിള്ളി – മൂവാറ്റുപുഴ റൂട്ടില്‍ വൈകുന്നേരങ്ങളില്‍ യാത്രക്ലേശം രൂക്ഷം. രണ്ടു കെഎസ്ആര്‍ടിസി ബസുകള്‍ സമയക്രമം പാലിക്കാത്തതാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ഒട്ടുമിക്കദിവസങ്ങളിലും വൈകുന്നേരം 6.15നു സ്വകാര്യ ബസ് മൂവാറ്റുപുഴയില്‍ നിന്നും പണ്ടപ്പിള്ളിക്ക് സര്‍വീസ് നടത്തി കഴിഞ്ഞാല്‍ പിന്നീട് രാത്രി എട്ടുവരെ ബസ് സര്‍വീസ് ഇല്ലാത്ത അവസ്ഥയാണ്. ഇതോടെ പണ്ടപ്പിള്ളി ഭാഗത്തേയ്ക്കു പോകേണ്ട നൂറുകണക്കിനു യാത്രക്കാര്‍ മണിക്കൂറോളം പെരുവഴിയിലാവുകയാണ്. രണ്ടു മാസം മുമ്പുവരെ 6.30നും ഏഴിനും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നിര്‍ത്തലാക്കിയിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ ഇവ വീണ്ടും ആരംഭിച്ചെങ്കിലും യാത്രക്കാര്‍ക്കു പ്രയോജനമില്ലാതെ തോന്നുംപടിയാണ് സര്‍വീസ് നടത്തുന്നത്. 6.30നു മൂവാറ്റുപുഴയില്‍ നിന്നും പണ്ടപ്പിള്ളി, പാറക്കടവ് വഴി തൊടുപുഴയ്ക്കു പോയിരുന്ന കെഎസ്ആര്‍ടിസി ബസ് ഇപ്പോള്‍ 6.10നാണ് മൂവാറ്റുപുഴയില്‍ നിന്നും പോകുന്നത്. ആറിനും 6.15നും രണ്ടു ബസുകളുള്ളപ്പോഴാണ് ഇതിനിടയില്‍ മറ്റൊരു സര്‍വീസ്. ഏഴിനു…
Read MoreCategory: Kochi
ആസ്വാദർക്ക് ഇരുട്ടടിയായി സിനിമാ ടിക്കറ്റിൽ ഇരട്ട നികുതി; തിയേറ്ററിൽ സിനിമ കാണുന്നതിന് ചെലവേറും
വൈപ്പിൻ: സിനിമാ ടിക്കറ്റിൽ ഇരട്ട നികുതി ഏർപ്പെടുത്താനുള്ള സർക്കാർ നീക്കം സിനിമ വ്യവസായത്തിനും സിനിമ ആസ്വാദർക്കും ഇരുട്ടടിയാകുന്നു. രാജ്യത്തു നികുതിനിരക്ക് ഏകീകരിച്ചു ഗുഡ്സ് സർവീസ് ടാക്സ് (ജിഎസ്ടി) നിലവിൽവന്നപ്പോൾ സിനിമാശാലകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നൽകിയിരുന്ന വിനോദ നികുതി ഇല്ലാതായതാണ്. എന്നാൽ ഈ മാസം ഒന്നുമുതൽ വീണ്ടും വിനോദ നികുതി അടയ്ക്കണമെന്നു സർക്കാർ ഉത്തരവിറക്കി. ഇതിനെതിരേ തിയറ്റർ ഉടമകളുടെ സംഘടനകൾ കോടതിയെ സമീപിച്ചിട്ടുണ്ട്. വിധി അനുകൂലമല്ലെങ്കിൽ സിനിമാ ശാലകളിൽ ടിക്കറ്റ് നിരക്ക് ഉയരും. 100 രൂപയ്ക്ക് മേലേയുള്ള ടിക്കറ്റുകളിൽ ഇപ്പോൾ നൽകുന്ന 18 ശതമാനം ജിഎസ്ടി, ഒരു ശതമാനം പ്രളയസെസ്, രണ്ട് രൂപ സർവീസ് ചാർജ്, മൂന്ന് രൂപ സെസ് എന്നിവ കൂടാതെ 8.5 ശതമാനം വിനോദ നികുതിയും കൂടി വരുന്പോൾ ടിക്കറ്റ് നിരക്ക് കുത്തനേ കൂടും. 100 രൂപ വരെയുള്ള ടിക്കറ്റുകൾക്ക് ജിഎസ്ടി 12 ശതമാനവും…
Read Moreറോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ രണ്ടാഴ്ച സമയം; ഇല്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നിയമനടപടി
കൊച്ചി: ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ രണ്ടാഴ്ചയ്ക്കകം നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറുടെ കര്‍ശനനിര്‍ദേശം. റോഡുകള്‍ നന്നാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഗവ. ഗസ്റ്റ് ഹൗസില്‍ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. കൊച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലുമുള്ള 45 റോഡുകളാണ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താനുള്ളത്. ബന്ധപ്പെട്ട വകുപ്പുകള്‍ ഈ റോഡുകളുടെ പണി ഉടന്‍ പൂര്‍ത്തിയാക്കണം. പൊതുമരാമത്ത് വകുപ്പ്, ജിസിഡിഎ, എന്‍എച്ച്, കൊച്ചി കോര്പറേഷന്, എന്‍എച്ച് 66, എന്‍എച്ച് 85, കൊച്ചി മെട്രോ, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന്, കൊച്ചിന് റിഫൈനറീസ് ലിമിറ്റഡ്, എന്‍എച്ച്എഐ എന്നീ വകുപ്പുകളുടെ കീഴിലുള്ള റോഡുകളാണ് അടിയന്തരമായി നന്നാക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. കലൂര്‍-പാലാരിവട്ടം റോഡ് (കലൂര്‍ ട്രാക്ക്), കലൂര്‍-പാലാരിവട്ടം റോഡ്…
Read Moreകോതമംഗലത്ത് വയോധിക ദമ്പതികളെ തലയ്ക്കടിച്ചു ബോധം കെടുത്തി വൻകവർച്ച; സാരമായി പരിക്കേറ്റ ഇരുവരും ഹോസ്പിറ്റലിൽ; മുഖം മൂടി വച്ച രണ്ട് പേർ ചേർന്നാണ് ആക്രമിച്ചതെന്ന് ഏലിയാമ്മ
കോതമംഗലം: വയോധിക ദന്പതികളെ തലയ്ക്കടിച്ചു ബോധംകെടുത്തി വൻകവർച്ച. അയിരൂർപ്പാടം പള്ളിക്കവലയ്ക്ക് സമീപം ഇന്നലെ രാത്രി 12.30 ഓടെയാണ് സംഭവം.മുഖംമൂടി ധരിച്ച കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ തലയ്ക്കു സാരമായി പരിക്കേറ്റ അറയ്ക്കൽ യാക്കോബ് (70), ഭാര്യ ഏലിയാമ്മ(65) എന്നിവർ കോതമംഗലം എംബിഎംഎസ് ആശുപത്രിയിൽ ചികിൽസയിലാണ്. രാത്രി വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിപ്പൊളിക്കുന്ന ശബ്ദം കേട്ട് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു ചെന്ന് നോക്കിയ ഏലിയാമ്മയെ കവർച്ചാ സംഘം തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ബോധംകെട്ട് തറയിൽ വീണ ഏലിയാമ്മയുടെ കാലും കൈയും ബന്ധിച്ചു.തുടർന്ന് യാക്കോബിനെ മർദ്ദിച്ച് മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു കവർച്ച. ഏലിയാമ്മയുടെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവൻ സ്വർണ്ണമാലയും കവർച്ചാ സംഘം അപഹരിച്ചിട്ടുണ്ട്. തലയിലേറ്റ മുറിവിൽ നിന്നും രക്തം വാർന്നൊലിച്ച് കിടന്ന ഏലിയാമ്മയ്ക്ക് പുലർച്ചയോടെ ബോധം വീണ്ടു കിട്ടിയപ്പോഴേക്കും വീട് കൊള്ളയടിച്ച് കവർച്ചാ സംഘം രക്ഷപ്പെട്ടിരുന്നു. കാലും കൈയും ബന്ധിച്ചിട്ടിരുന്ന ഏലിയാമ്മ തറയിലൂടെ…
Read Moreപോൾ മുത്തൂറ്റ് വധം; എട്ട് പ്രതികളെ വെറുതെവിട്ടു; രണ്ടാം പ്രതി കാരി സതീഷിന്റെ ശിക്ഷ തുടരും
കൊച്ചി: യുവവ്യവസായി പോൾ എം. ജോർജ് കൊല്ലപ്പെട്ട കേസിലെ എട്ട് പ്രതികളെ വെറുതെവിട്ടു. എട്ട് പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്.അതേസമയം കേസിലെ രണ്ടാം പ്രതി കാരി സതീഷിന്റെ ശിക്ഷ തുടരും. കാരി സതീഷ് അപ്പീൽ ഫയൽ ചെയ്തിരുന്നില്ല. 2009 ഓഗസ്റ്റ് 21ന് ആലപ്പുഴയ്ക്ക് പോകുംവഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പ്രതികള്‍ പോള്‍ എം.ജോര്‍ജിനെ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. മണ്ണഞ്ചേരിയിലെ കുരങ്ങ് നസീര്‍ എന്ന ഗുണ്ടയെ വകവരുത്താന്‍ പോയ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സഞ്ചരിച്ച ബൈക്കിലാണ് പോള്‍ മുത്തൂറ്റിന്റെ ഫോര്‍ഡ് എന്‍ഡവര്‍ ഇടിച്ചത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ കാരി സതീഷും സംഘവും പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
Read Moreനെടുമ്പാശേരിയിൽ 20 ലക്ഷത്തിന്റെ വിദേശകറൻസിയുമായി പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ പിടിയിൽ
നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 20 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി യാത്രക്കാരൻ പിടിയിൽ. തിരുവനന്തപുരം സ്വദേശിയായ പിഡബ്ല്യുഡി ഉദ്യോഗസ്ഥനാണ് പിടിയിലായത്. വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസാണ് ഇയാളെ പിടികൂടിയത്. ഇയാളിൽനിന്ന് അമേരിക്കൻ ഡോളർ, ഓസ്ട്രേലിയൻ ഡോളർ എന്നിവയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം നെടുന്പാശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 12 ലക്ഷം രൂപയുടെ വിദേശ കറൻസിയും എട്ട് ലക്ഷം രൂപ വില വരുന്ന സ്വർണവും പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് ഇതര സംസ്ഥാനക്കാരാണ് പിടിയിലായത്. എയർ ഇന്ത്യ വിമാനത്തിൽ മാലിയിലേക്ക് പോകാനെത്തിയ ഹൈദരാബാദ് സ്വദേശി സെയ്ദ് വാജിദാണ് കറൻസിയുമായി പിടിയിലായത്. 12 ലക്ഷം രൂപ വിലവരുന്ന യുഎസ് ഡോളർ ഇയാൾ ബാഗേജിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
Read Moreരാഷ്ട്രദീപികയിൽനിന്ന് ആദരം ലഭിക്കുന്നതിൽ വലിയ അഭിമാനമെന്ന് മന്ത്രി കെ.കെ. ശൈലജ
സ്വന്തം ലേഖകൻ കൊച്ചി: രാഷ്ട്രദീപികയിൽനിന്നു ലഭിക്കുന്ന ആദരം വലിയ അഭിമാനമായി കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കൊച്ചി ഇടപ്പള്ളി ഹോട്ടൽ മാരിയറ്റിൽ നടന്ന പ്രൗഢമായ ചടങ്ങിൽ രാഷ്ട്രദീപിക വുമൺ ഓഫ് ദി ഇയർ പുരസ്കാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു മന്ത്രി. സ്ത്രീധനം മാസികയുടെ 25- ാം വാർഷികത്തോടനുബന്ധിച്ചു സമൂഹത്തിലെ വിവിധ മേഖലകളിൽ മികവറിയിച്ച ഏഴു വനിതാ പ്രതിഭകൾക്കു നൽകുന്ന രാഷ്ട്രദീപിക വിമൻ എംപവർമെന്റ് പുരസ്കാരങ്ങളുടെ സമർപ്പണവും മന്ത്രി നിർവഹിച്ചു. നിപ്പ പേടി നാടെങ്ങും പരന്നപ്പോൾ, പ്രത്യേകമായി ചെങ്ങറോത്ത് ഗ്രാമത്തിൽ നിപ്പ ഭീതിമൂലം ആളുകൾ വീടൊഴിഞ്ഞു പോകാൻ പോലും തയാറായപ്പോൾ അവിടെയെത്തി ധൈര്യം പകരാൻ രാഷ്ട്രദീപിക ഉൾപ്പെടെയുള്ള പത്രങ്ങൾ സഹായകമായി എന്നതു സന്തോഷത്തോടെ ഓർക്കുകയാണ്. അനാവശ്യ ഭീതി പരത്താതെ മാധ്യമങ്ങൾ സർക്കാരിന്റെ പ്രതിരോധ ബോധവത്കരണങ്ങൾക്കൊപ്പം ചേർന്നു. അതിന്റെ മുഖ്യസ്ഥാനത്തു രാഷ്ട്രദീപിക ഉണ്ടായിരുന്നു. അതിനു പ്രത്യേകമായി നന്ദി അറിയിക്കുന്നു. ആരോഗ്യമന്ത്രി എന്ന…
Read Moreചിങ്ങത്തിലെ കല്യാണക്കാർക്ക് ഇരുട്ടടിയായി പൊന്നിൻവില; ഇന്നത്തെ കച്ചവടം സർവകാല റിക്കാർഡിൽ പവന് 29,120 രൂപ
കൊച്ചി: സ്വർണവില സർവകാല റിക്കാർഡിൽ. പവന് 320 രൂപ വർധിച്ച് 29,120 രൂപയ്ക്കാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപയാണ് ഇന്നു വർധിച്ചത്. ഇതോടെ ഗ്രാം വില 3640 രൂപയായി ഉയർന്നു. കഴിഞ്ഞ മാസം 29ന് രേഖപ്പെടുത്തിയ 28,880 രൂപയായിരുന്നു ഇതുവരെയുള്ള റിക്കാർഡ്. ഒരുവേള സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ മുന്നോട്ടുതന്നെ കുതിക്കുകയായിരുന്നു. ഇന്നലെയാകട്ടെ രണ്ടു തവണയാണു സ്വർണ വില വർധിച്ചത്. ഗ്രാമിന് 20 രൂപ വർധിച്ച് 3580 രൂപയ്ക്കാണ് ഇന്നലെ രാവിലെ വിൽപ്പന ആരംഭിച്ചതെങ്കിലും 12 ന് മുന്‍പായി വീണ്ടും ഗ്രാമിന് വില ഉയർന്ന് 3600 രൂപയിലെത്തി. ഗ്രാമിന് 40 രൂപയുടെയും പവന് 320 രൂപയുടെയും വർധനവാണ് ഇന്നലെയും രേഖപ്പെടുത്തിയത്. ഒരു കിലോ തങ്കക്കട്ടിക്കുള്ള ബാങ്ക് നിരക്കാകട്ടെ 40 ലക്ഷം രൂപയ്ക്കു മുകളിലായി. അന്താരാഷ്ട്ര വില വർധിക്കുന്നതും രൂപ കൂടുതൽ ദുർബലമാകുന്നതുമാണ് നിലവിൽ…
Read Moreമൂവാറ്റുപുഴ കാവുങ്കര മാർക്കറ്റ് റോഡിൽ ഭീതിവിതച്ച് കയറ്റിറക്ക് ജോലികൾ; ജീവൻപണയം വച്ച് യാത്രക്കാർ
മൂവാറ്റുപുഴ: കാവുങ്കര മാർക്കറ്റ് റോഡിലെ കയറ്റിറക്ക് ജോലികൾ യാത്രക്കാരിൽ അപകടഭീതി വർധിപ്പിക്കുന്നു. ഇറക്കുന്നതിനിടയിൽ സാധനങ്ങൾ റോഡിലേക്ക് വീണ് അപകടങ്ങൾ സംഭവിക്കുമെന്ന ഭീതിയിലാണ് യാത്രക്കാർ. കഴിഞ്ഞ വെള്ളിയാഴ്ച സാധനങ്ങൾ ഇറക്കുന്നതിനിടയിൽ അശ്രദ്ധമായി വലിച്ചെറിഞ്ഞ പടുത വീണുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചിരുന്നു. ലോറിയുടെ മുകളിൽനിന്നു താഴേക്കെറിഞ്ഞ പടുത സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇതേത്തുടർന്നു നിയന്ത്രണംവിട്ട വാഹനം എതിരേ വന്ന ബസിനടിയിൽപ്പെടുകയായിരുന്നു. കൊച്ചി-ധനുഷ്ക്കോടി ദേശീയ പാതയുടെ ഭാഗമായ റോഡിൽ കയറ്റിറക്കുമായി ബന്ധപ്പെട്ട് അധികൃതർ കർശന നടപടി സ്വീകരിക്കാത്തതാണ് അപകടങ്ങൾക്കു കാരണമാകുന്നത്. ജില്ലയിലെ തന്നെ വലിയ മാർക്കറ്റായ ഇവിടെ കയറ്റിറക്ക് ജോലി സുഗമമാക്കുന്നതിന് വിവിധ പദ്ധതികൾ തയാറാക്കിയെങ്കിലും ഇവയിൽ പലതും ജലരേഖയായിരിക്കുകയാണ്. ജീവൻ പണയം വച്ചാണ് യാത്രക്കാർ റോഡിലൂടെ യാത്ര ചെയ്യുന്നത്. കാൽനട, ഇരുചക്ര വാഹന യാത്രികരാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. സ്കൂൾ, ഓഫീസ് സമയങ്ങളിൽ സ്ത്രീകളടക്കമുള്ള യാത്രക്കാർ…
Read Moreകാലിത്തീറ്റവില കുത്തനെ ഉയർന്നു; പ്രതിസന്ധിയിൽ ക്ഷീരകർഷകർ; നാലുമാസത്തിനിടെ കൂടിയത് 250 രൂപയോളം
കൊച്ചി: കാലിത്തീറ്റ വിലവർധനയെത്തുടർന്ന് കടുത്ത പ്രതിസന്ധി നേരിടുകയാണ് ക്ഷീരകർഷകർ. ഉത്പാദനച്ചെലവും വരുമാനവും തമ്മിൽ കൂട്ടിമുട്ടിക്കാൻ കർഷകർ പാടുപെടുന്പോഴാണ് ഇരുട്ടടിയായി കാലിത്തീറ്റയുടെ വില വർധിച്ചത്. നാലു മാസത്തിനിടെ 50 കിലോയുടെ ചാക്കിന് 250 രൂപയിലധികം വില വർധനയാണ് ഉണ്ടായതെന്ന് കർഷകർ പറഞ്ഞു. നിലവിൽ 1,363 രൂപയാണ് കാലിത്തീറ്റയുടെ വില. ഇതോടെ പല ചെറുകിട ക്ഷീരകർഷകരുടെയും ഉപജീവനമാർഗം വഴിമുട്ടിയ നിലയിലാണ്. കഴിഞ്ഞ കാലവർഷക്കെടുതിയും തുടർന്നുണ്ടായ വരൾച്ചയും മൂലം പാലുത്പാദനത്തിൽ ഗണ്യമായ കുറവ് വന്നിരുന്നു. ബാങ്കുകളിൽനിന്ന് എടുത്ത വായ്പാ തുക തിരിച്ചടയ്ക്കാൻ കഴിയാതെ പല കർഷകരും ബുദ്ധിമുട്ടുന്നതിനിടെയാണ് ഈ വർഷവും മഴക്കെടുതി മേഖലയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. കാലിത്തീറ്റ ഉത്പാദിപ്പിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നാണ് എത്തുന്നത്. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ഗോകുൽ മിഷനിലൂടെ കന്നുകാലി വളർത്തൽ, സൗജന്യ കാലിത്തീറ്റ പദ്ധതി എന്നിവ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടപ്പാക്കിയിരുന്നു. ഇതോടെ ക്ഷീരമേഖലയിലേക്ക് കൂടുതൽ കർഷകർ…
Read More