കോതമംഗലം: മഴ കനത്തതിനെ തുടർന്ന് കോതമംഗലം താലൂക്കിൽ കടവൂർ, കുട്ടമ്പുഴ, നേര്യമംഗലം വില്ലേജുകളിലെ മലയോര മേഖലകളിൽ താമസിക്കുന്നവർക്ക് അതീവ ജാഗ്രത നിർദ്ദേശം. ശക്തമായ മഴയ്ക്കും മലയിടിച്ചലിനും ഉരുൾപ്പൊട്ടലിനുമുള്ള സാധ്യത മുന്നിൽ കണ്ട് കടവൂർ വില്ലേജിലെ 60 വീട്ടുകാർക്ക് ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം അപകട മുന്നറിയിപ്പ് നൽകി കൊണ്ട് കടവൂർ വില്ലേജാഫീസിൽ നിന്നും നോട്ടീസ് നൽകി. 40 കുടുംബങ്ങളെ കടവൂർ വി എച്ച് എസ് ഇ യിലേക്ക് മാറ്റിപ്പാർപ്പിച്ചു. 20 വീട്ടുകാർ ബന്ധുവീടുകളിലേക്കു മാറി. നാലാം ബ്ലോക്കിൽ മുമ്പ് ഉരുൾപൊട്ടലുണ്ടായ സ്ഥലത്തും മണിപ്പാറയിലും അപകട മേഖലയിൽ താമസിക്കുന്നവരെ സുരക്ഷിതമായി മാറ്റി താമസിപ്പിക്കുന്നതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് കടവൂർ ഗവ.ഹൈസ്ക്കൂളിൽ ക്യാമ്പ് തുറന്നത്. മണിപ്പാറയിലെ മലയിൽ കഴിഞ്ഞ മഴക്കാലത്ത് വൻ ഗർത്തം രൂപപ്പെട്ടത് നാട്ടുകാരിൽ ഭീതിവിതച്ചു. നേര്യമംഗലത്ത് 46 ഏക്കർ ഭാഗത്ത് നിന്നും 11 കുടുംബങ്ങളെ നേര്യമംഗലം ഹയർ സെക്കൻഡറി സ്കൂളിലേക്കു…
Read MoreCategory: Kochi
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അതിഥി തൊഴിലാളികളുടെ കൈത്താങ്ങ്
ആലുവ: പ്രളയത്തിലും പേമാരിയിലും വൻ നാശനഷ്ടം വിധിച്ച കേരളത്തിന്റെ ദുരിതാശ്വാസ, പുനരുദ്ധാരണ പ്രവർത്തനങ്ങളിലേക്ക് ഈദ് ദിനത്തിൽ അതിഥി തൊഴിലാളികളുടെ കൈത്താങ്ങ്. ആലുവ സെൻട്രൽ ജുമാ മസ്ജിദിൽ ബലിപെരുന്നാൾ നമസ്കാരത്തിന് എത്തിയ നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായങ്ങൾ നൽകിയത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി ബലിപെരുന്നാൾ ദിനത്തിൽ പ്രാർഥന ഒഴിച്ചുള്ള ആഘോഷങ്ങളെല്ലാം പൂർണമായും ഒഴിവാക്കി കൊണ്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ആലുവ സെൻട്രൽ ജുമാ മസ്ജിദിലും പരിപാലന സമിതിയുടെ നേതൃത്വത്തിൽ ഫണ്ട് സമാഹരണം സംഘടിപ്പിച്ചത് . മസ്ജിദിൽ ഈദ് ദിനങ്ങളിൽ നടത്താറുള്ള മധുരപലഹാര വിതരണവും മറ്റു ആഘോഷങ്ങളും ഇത്തവണ തീർത്തും ഒഴിവാക്കി. അറബി, മലയാളം ഭാഷകൾക്കു പുറമേ ഹിന്ദി, ഉർദ്ദുവിലും ഈദ് ദിനത്തിൽ പ്രഭാഷണം നടക്കുന്നതിനാൽ ജില്ലയിലെ വിവിധ മേഖലയിൽ ജോലി…
Read Moreപ്രളയത്തിൽ വീട് തകർന്നു; ക്യാമ്പ് അവസാനിച്ചപ്പോൾ തിരികെപ്പോകാൻ വീടില്ലാതെ ഫിലോമിനയും മകനും; തീരദേശപരിപാലന നിയമത്തിന്റെ വിലക്കു മൂലം രണ്ടേകാൽ സെന്റിൽ വീട് വയ്ക്കാൻ പറ്റാത്ത അവസ്ഥയെന്ന് ഫിലോമിന
വൈപ്പിൻ: വെള്ളപ്പൊക്ക ദുരിതത്തെ തുടർന്ന് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിഞ്ഞിരുന്ന കുടുംബങ്ങൾ വെള്ളമിറങ്ങിയതിനെ തുടർന്നു തിരികെ വീടുകളിലേക്ക് പോയെങ്കിലും അറുപതുകാരിയായ ഞാറക്കൽ അഞ്ചുചിറ വലിയപറന്പ് ഫിലോമിനക്കും മകൻ 19 കാരനായ സിജോയ്ക്കും തിരികെ പോകാൻ ഇടമില്ല. മഴയിലും കാറ്റിലും ഇവരുടെ വീട് ഭാഗികമായി ഇടിഞ്ഞ് വീണതിനാലാണ് തിരികെ പോകാൻ ഇടമില്ലാതായിരിക്കുന്നത്. മേരിമാതാ കോളജിലെ ദുരിതാശ്വാസ ക്യാന്പിൽ കഴിഞ്ഞിരുന്ന ഇരുവരെയും ഇവിടത്തെ ക്യാന്പ് അവസാനിച്ചതിനെ തുടർന്ന് പഞ്ചായത്തിന്റെ എസ്സി വനിതാ സംഭരകർക്കായി നിർമിച്ചിട്ടുള്ള കെട്ടിടത്തിലേക്ക് താൽക്കാലിമകമായി മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ആകെയുള്ള രണ്ടേകാൽ സെന്റ് ഭൂമിയിൽ ഉള്ള ചെറിയ വീട് ഭൂമിനിരപ്പിൽ നിന്നും ഒരടി താഴ്ന്ന അവസ്ഥയിലാണ്. മഴപെയ്താൽ വെള്ളം ഒഴുകിയെത്തുന്നത് വീടിനകത്തേക്കായിരുന്നു. വീടിനോട് ചേർന്ന് ഒരു കനാൽ ഉള്ളതിനാൽ പുതിയ വീട് വെക്കാൻ തീരദേശപരിപാലന നിയമത്തിന്റെ വിലക്കുണ്ടത്രേ. ഇതുമൂലം പഞ്ചായത്തിന്റെ ഭവനപദ്ധതികളിൽ എല്ലാം ഈ കുടുംബം തഴയപ്പെട്ടു. ഇപ്പോൾ ലൈഫ് പദ്ധതിയിലും…
Read Moreനെടുങ്കണ്ടം കസ്റ്റഡി കൊല; എസ്ഐ സാബുവിന് കര്ശന വ്യവസ്ഥകളോടെ ജാമ്യം
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിലെ ഒന്നാം പ്രതിയായ എസ്ഐ കെ. എ. സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എല്ലാ തിങ്കളാഴ്ചയും ക്രൈംബ്രാഞ്ച് എസ്പിക്കു മുന്നിൽ ഹാജരാവണം, ഇടുക്കി ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണു ജാമ്യം. തൊടുപുഴ ജില്ലാ സെഷൻസ് കോടതി നേരത്തെ സാബുവിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കസ്റ്റഡി മരണക്കേസിലെ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇപ്പോൾ ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ ഉൾപ്പെടെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി അപേക്ഷ തള്ളിയത്. ഹരിത ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ ക്രൂരമർദനത്തിന് വിധേയനാക്കി കൊലപ്പെടുത്തുകയായിരുന്നു. ജൂണ് 12-നു കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ നാലു ദിവസം അന്യായമായി തടങ്കലിൽവച്ചാണു പീഡനത്തിനു വിധേയനാക്കിയത്. സംഭവത്തിൽ എസ്ഐ സാബുവിനെയും സിവിൽ പോലീസ് ഓഫിസറും ഡ്രൈവറുമായ സജിമോൻ ആന്റണിയെയും കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും കുറ്റം സമ്മതിച്ചതായി…
Read Moreമഴ അകന്നു, വെള്ളമിറങ്ങി; നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിൽ
നെടുന്പാശേരി: കനത്ത മഴയിൽ റണ്വേയിൽ വെള്ളം കയറിയതിനെ തുടർന്ന് താൽക്കാലികമായി അടച്ചിരുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സാധാരണനിലയിലായി. തിങ്കളാഴ്ച സാധാരണ ഷെഡ്യൂൾ അനുസരിച്ചിട്ടുള്ള അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകൾ എല്ലാം തന്നെ നടന്നു. ഇക്കഴിഞ്ഞ ഒന്പതിന് രാത്രി ഒന്പതിനാണ് വിമാനത്താവളം താൽക്കാലികമായി അടച്ചത്. റണ്വേയിൽനിന്നു വെള്ളം ഇറങ്ങിയതിനെതുടർന്ന് ഞായറാഴ്ച ഉച്ചയോടെ പ്രവർത്തനം പുനരാരംഭിച്ചു. അന്ന് ഉച്ചയ്ക്ക് 12.15 ന് അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനമാണ് കൊച്ചിയിൽ ആദ്യമെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം വിവിധ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. സാധാരണയായി നെടുന്പാശേരിയിലെ അന്താരാഷ്ട്ര ടെർമിനലിൽ പ്രതിദിനം 88 ലാൻഡിംഗും 88 ടേക്ക് ഓഫും ആഭ്യന്തര ടെർമിനലിൽ 150 ലാൻഡിംഗും 150 ടേക്ക് ഓഫുമാണ് നടന്നുവന്നിരുന്നത്. വിമാനത്താവളം തുറന്നതിനുശേഷവും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വിമാനങ്ങൾ ഇറങ്ങേണ്ട റണ്വേ ഉൾപ്പടെയുള്ള ഭാഗങ്ങളാണ് ആദ്യം വൃത്തിയാക്കിയത്. ബാക്കിഭാഗങ്ങളിൽ ശുചീകരണം പുരോഗമിക്കുകയാണ്. യാത്രക്കാർക്ക്…
Read Moreഇത് ശരിയല്ല, സിപിഎമ്മിന്റെ ദുരിതാശ്വാസ കളക്ഷനെതിരേ വി.ഡി. സതീശൻ എംഎൽഎ
പറവൂർ: വെള്ളപ്പൊക്ക ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിനായി അവശ്യവസ്തുക്കൾ സ്വരൂപിക്കുന്നതിൽ മുഖ്യമന്ത്രി നൽകിയ നിർദ്ദേശം പാലിക്കാത്തതിനെതിരേ വി.ഡി. സതീശൻ എംഎൽഎ രംഗത്ത്.ദുരിതാശ്വാസ ക്യാമ്പുകളിൽ ചില വ്യക്തികളും സംഘടനകളും ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയില്ലാതെ സാധനസാമഗ്രികൾ എത്തിക്കുന്നത് കർശനമായി നിരോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഉത്തരവിന് വിപരീതമായി പറവൂരിൽ മുഖ്യമന്ത്രിയുടെ പാർട്ടിക്കാർതന്നെ പാർട്ടിയുമായി ബന്ധപ്പെട്ട ഓഫീസുകളിൽ കളക്ഷൻ സെന്റർ തുടങ്ങിയത് ഒരുതരത്തിലും ന്യായീകരിക്കാനാകുന്നതല്ലെന്ന് സതീശൻ പറഞ്ഞു. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പറവൂരിലെ ഒരു സംഘടനയുടെ ഒാഫീസിൽ അവശ്യവസ്തുക്കൾ സ്വീകരിച്ച് വാഹനം തിങ്കളാഴ്ച പുറപ്പെടുമെന്ന് പ്രചരിപ്പിച്ചതിനെ തുടർന്നാണ് സതീശൻ രംഗത്തെത്തിയത്.
Read Moreകോർമലയിലെ “ജലബോംബ്’; ആശങ്ക ഒഴിയാതെ നാലുവർഷം; ഭീതിയോടെ കുടുംബങ്ങൾ
മൂവാറ്റുപുഴ: വെള്ളൂർക്കുന്നം കോർമല ഇടിഞ്ഞിട്ട് നാലു വർഷം തികയുന്പോഴും സംരക്ഷണത്തിനായി ഒന്നും ചെയ്യാതെ അധികൃതർ. 2015 ജൂലൈയിലാണ് എംസി റോഡിലേക്ക് വെള്ളൂർക്കുന്നം കോർമല ഇടിഞ്ഞത്. മലയിടിച്ചിലിൽ ബഹുനില മന്ദിരമടക്കം നശിച്ചിരുന്നു. നഗരത്തെയാകെ മുൾമുനയിലാക്കി രാത്രിയിലാണ് കോർമല ഇടിഞ്ഞത്. ഇടയ്ക്കിടെ ചെറിയ തോതിൽ ഇടിഞ്ഞുകൊണ്ടിരിക്കുന്ന കോർമലയിൽ മഴ ശക്തിയായാൽ മണ്ണിടിച്ചിൽ രൂക്ഷമാകുമെന്ന ഭീതിയിലാണ് ജനങ്ങൾ. നാട്ടുകാർ പലവട്ടം അധികൃതരോട് പരാതി പറഞ്ഞെങ്കിലും സുരക്ഷാ നടപടികളൊന്നും എടുത്തിട്ടില്ല. പ്രദേശത്താകെ ഭീഷണി നിലനിർത്തിക്കൊണ്ട് കൂറ്റൻ ജല സംഭരണിയും മലയുടെ മുകളിൽ സ്ഥിതി ചെയ്യുന്നുണ്ട്. അപകട ഭീഷണി മുന്നിൽകണ്ട് ടാങ്കിന്റെ സംഭരണശേഷി കുറച്ചിരുന്നു. വെള്ളം കൂടുതൽ സമയം ടാങ്കിൽ സംഭരിച്ചു സൂക്ഷിക്കാറുമില്ല. അപ്പപ്പോൾ വിതരണം ചെയ്യുകയാണ് നിലവിൽ. മണ്ണിടിച്ചിലിനെ തുടർന്നു റവന്യൂ, ജല അഥോറിറ്റി, ജിയോളജി വകുപ്പ് അധികൃതർ പരിശോധിച്ച് റിപ്പോർട്ട് തയാറാക്കിയെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല. അന്നത്തെ ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം…
Read Moreകെഎസ്ആർടിസിയുടെ ചതി; കനത്ത മഴയിൽ ചെളിക്കുളമായി സ്റ്റാന്റ്; ആലുവയിൽ യാത്രക്കാർ പെരുവഴിയിൽ തന്നെ
ആലുവ: ഇടിച്ചു നിരത്തിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് മഴയെത്തുടർന്ന് ചെളിക്കുളമായതോടെ കനത്ത മഴയിൽ ദീർഘദൂര യാത്രക്കാരടക്കം കടുത്ത ദുരിതത്തിൽ. ഒരു മാസം മുമ്പ് കെഎസ്ആർടിസി ബസ് ഡിപ്പോ പൂർണമായി ഇല്ലാതായതോടെയാണ് ശക്തമായ കാറ്റത്തും കനത്ത മഴയത്തും കയറി നിൽക്കാനൊരിടമില്ലാതെ സ്ത്രീകളും കുട്ടികളുമടങ്ങുന നൂറു കണക്കിന് യാത്രക്കാരാണ് കഷ്ടപ്പെടുന്നത്. വർഷകാലമായതിനാൽ ഒരു കാത്തുനിൽപ്പ് കേന്ദ്രം യാത്രക്കാർക്കായി താത്ക്കാലികമായി നിർമിക്കാൻ മൂന്നാഴ്ച മുമ്പ് ചേർന്ന യോഗം തീരുമാനിച്ചെങ്കിലും ഇതുവരെയും നടപ്പിലായിട്ടില്ല. ഡിപ്പോ പൊളിച്ചുനീക്കുന്നതിന് മുന്നോടിയായി സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് നീക്കിയ കെഎസ്ആർടിസി ബസുകൾ തിരികെയെത്തി. എന്നാൽ ആകെ ചെളിക്കുളമായ ബസ് സ്റ്റാൻഡിൽ ബസുകൾ എവിടെയാണ് നിർത്തുന്നത് അറിയാത്തതിൽ യാത്രക്കാർ പലപ്പോഴും ഓട്ടത്തിലാണ്. ചില ബസുകൾ പുറത്ത് റോഡിൽ തന്നെയാണ് നിർത്തുന്നത്. എന്നാൽ ബസുകളുടെ വരവ് പോക്കുകളെക്കുറിച്ച് അന്വേഷണം നടത്താൻ സംവിധാനവുമില്ല. ചോദിക്കാനോ പറയാനോ ആരുമില്ലാതായതോടെ തോന്നിയപോലെയാണ് ബസുകൾ പുറപ്പെടുന്നതെന്നും ആക്ഷേപം…
Read Moreവെള്ളക്കെട്ട് നീക്കാൻ സ്വകാര്യ ഫ്ലാറ്റിന്റെ മതിൽ പൊളിക്കാൻ മന്ത്രി പറഞ്ഞിട്ടും നടപടിയില്ല; പഞ്ചായത്ത് പ്രസിഡന്റിനെ തടഞ്ഞു നാട്ടുകാർ
ആലങ്ങാട്: വെള്ളക്കെട്ട് നീക്കാൻ സ്വകാര്യ ഫ്ലാറ്റിന്റെ മതിൽ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും തടഞ്ഞുവച്ചു. ഇന്നലെയായിരുന്നു സംഭവം.കൃഷിമന്ത്രി മന്ത്രി സുനിൽകുമാറും കളമശേരി എംഎൽഎ ഇബ്രാഹിം കുഞ്ഞും വെള്ളക്കെട്ട് രൂപപ്പെട്ട സ്ഥലങ്ങളിലും തിരുവാലൂരിലെ ഫ്ലാറ്റ് നിർമാണം നടത്തിയിരിക്കുന്ന സ്ഥലത്തും സന്ദർശനം നടത്തിയിരുന്നു. തിരുവാലൂരിലെ ഫ്ലാറ്റ് സമുച്ചയത്തിൽ അനധികൃതമായി നിർമിച്ച മതിൽക്കെട്ടിന്റെ ഒരു ഭാഗം ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ പൊളിച്ചുമാറ്റൻ കൃഷിമന്ത്രി നിർദേശിച്ചിരുന്നു. സന്ദർശനം നടത്തിയ മന്ത്രി മടങ്ങിയെങ്കിലും നാട്ടുകാർ ആരും തന്നെ മതിൽ പൊളിച്ച് മാറ്റൻ തയാറായില്ല. മതിൽ പൊളിച്ചു മാറ്റണമെന്ന ആവശ്യവുമായി രോഷാകുലരായ നാട്ടുകാർ ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് രാധാമണി ജെയ്സിംഗിനെയും പഞ്ചായത്ത് സെക്രട്ടറിയേയും തടഞ്ഞുവച്ചു. ഈ ഭാഗത്തെ മതിൽ പൊളിച്ച് മാറ്റി എളമനത്തോടിന് വീതി കൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഉടൻ ആലങ്ങാട് പോലീസ് സംഭവസ്ഥലത്തെത്തി. ഈ പ്രദേശത്ത് 200 ഓളം കുടുംബങ്ങൾ ഇപ്പോഴും…
Read Moreഅഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി; കേന്ദ്രീയ വിദ്യാലയങ്ങൾ ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾക്കും അവധി ബാധകം
കൊച്ചി: അഞ്ച് ജില്ലകളിലെ പ്രൊഫഷണൽ കോളജ് ഉൾപ്പടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. തൃശൂർ, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് അവധി. ഈ ജില്ലകളിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതും സ്കൂളുകളിൽ ഭൂരിഭാഗവും ദുരിതാശ്വാസ ക്യാന്പുകളായി പ്രവർത്തിക്കുന്നതുമാണ് അവധി നൽകാൻ കാരണം. കേന്ദ്രീയ വിദ്യാലയങ്ങൾ ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമായിരിക്കും. ആരോഗ്യവിദ്യാഭ്യാസ കാര്യാലയം ചൊവ്വാ, ബുധൻ ദിവസങ്ങളിൽ നടത്താനിരുന്ന പാരാമെഡിക്കൽ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Read More