Set us Home Page

നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി കൊ​ല; എ​സ്ഐ സാ​ബു​വി​ന് ക​ര്‍​ശ​ന വ്യ​വ​സ്ഥ​ക​ളോ​ടെ ജാ​മ്യം

കൊ​ച്ചി: നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി കൊ​ല​പാ​ത​ക​ത്തി​ലെ ഒ​ന്നാം പ്ര​തി​യാ​യ എ​സ്ഐ കെ. ​എ. സാ​ബു​വി​ന് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും ക്രൈം​ബ്രാ​ഞ്ച് എ​സ്പി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​വ​ണം, ഇ​ടു​ക്കി ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്ക​രു​ത്, സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​ത്, തെ​ളി​വ് ന​ശി​പ്പി​ക്ക​രു​ത് തു​ട​ങ്ങി​യ വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണു ജാ​മ്യം.

തൊ​ടു​പു​ഴ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി നേ​ര​ത്തെ സാ​ബു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ലെ അ​ന്വേ​ഷ​ണം പ്രാ​രം​ഭ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഇ​പ്പോ​ൾ ജാ​മ്യം ന​ൽ​കി​യാ​ൽ കേ​സി​ലെ സാ​ക്ഷി​ക​ളെ ഉ​ൾ​പ്പെ​ടെ സ്വാ​ധീ​നി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും നി​രീ​ക്ഷി​ച്ചാ​ണ് കോ​ട​തി അ​പേ​ക്ഷ ത​ള്ളി​യ​ത്.

ഹ​രി​ത ചി​ട്ടി ത​ട്ടി​പ്പു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത രാ​ജ്കു​മാ​റി​നെ ക്രൂ​ര​മ​ർ​ദ​ന​ത്തി​ന് വി​ധേ​യ​നാ​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ജൂ​ണ്‍ 12-നു ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത രാ​ജ്കു​മാ​റി​നെ നാ​ലു ദി​വ​സം അ​ന്യാ​യ​മാ​യി ത​ട​ങ്ക​ലി​ൽ​വ​ച്ചാ​ണു പീ​ഡ​ന​ത്തി​നു വി​ധേ​യ​നാ​ക്കി​യ​ത്.

സം​ഭ​വ​ത്തി​ൽ എ​സ്ഐ സാ​ബു​വി​നെ​യും സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​റും ഡ്രൈ​വ​റു​മാ​യ സ​ജി​മോ​ൻ ആ​ന്‍റ​ണി​യെ​യും കൊ​ല​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​രു​വ​രും കു​റ്റം സ​മ്മ​തി​ച്ച​താ​യി ക്രൈം ​ബ്രാ​ഞ്ച് അ​റി​യി​ച്ചു. ഇ​രു​വ​രും സ​സ്പെ​ൻ​ഷ​നി​ലാ​ണ്. എ​സ്പി​യു​ടെ​യും ഡി​വൈ​എ​സ്പി​യു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് എ​ല്ലാം ചെ​യ്ത​തെ​ന്നാ​ണു എ​സ്ഐ സാ​ബു പ​റ​യു​ന്ന​ത്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS