കളമശേരി: മാതാവിന് കൂട്ടിയിരിക്കാൻ വന്ന യുവാവ് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ കുളിമുറിയിൽ മരിച്ച നിലയിൽ. കാക്കനാട് വാഴക്കാല ഓലിക്കുഴി ഷംസുദ്ദീൻ മകൻ നിയാസ് (35) നെയാണ് ഇന്ന് രാവിലെയാണ് കണ്ടത്. രാത്രി കുളിക്കാനായി കുളിമുറിയിൽ കയറിയതാണ്. പൈപ്പ് തുറന്ന് കിടന്ന നിലയിലായിരുന്നു. ആണുങ്ങളുടെ വാർഡായ ജെ വാർഡിലെ കുളിമുറിയിലാണ് സംഭവം. ആളുണ്ടെന്ന് കരുതി ആരും മുറി തുറക്കാൻ ശ്രമിച്ചില്ല. വെള്ളം കുളിമുറിയുടെ പുറത്തേക്ക് ഒഴുകുന്നത് കണ്ട് സംശയം തോന്നി രോഗികൾ ഇന്ന് രാവിലെ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. സ്ത്രീകളുടെ വാർഡായ എച്ച് വാർഡിൽ ചികിത്സയിലുള്ള ഉമ്മയ്ക്ക് രാത്രി കൂട്ടിരിക്കാനാണ് നിയാസ് എത്തിയത്. രാത്രി മുതൽ ആളെ ഭാര്യ അന്വേഷിക്കുന്നുണ്ടായിരുന്നു. കളമശേരി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വരികയാണ്.
Read MoreCategory: Kochi
ബാഗിൽ ബോംബുണ്ടെന്ന് പുളുവടിച്ചു; തൃശൂർക്കാരൻ നെടുമ്പാശേരിയിൽ പോലീസ് പിടിയിൽ
നെടുമ്പാശേരി: വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ അറസ്റ്റു ചെയ്തു. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ കൊളംബോയിലേക്ക് പോകാന്‍ എത്തിയ തൃശൂര്‍ സ്വദേശി വി.എന്‍.രവിയാണ് പിടിയിലായത്. ബാഗില്‍ ബോംബുണ്ടെന്ന് എയര്‍ലൈന്‍സ് ജീവനക്കാരനായ ജെറി ജോണ്‍സനോട് പറഞ്ഞതനുസരിച്ചാണ് ഇയാളെ സിഐഎസ്എഫ് പിടികൂടിയത്. ബാഗ് പരിശോധിച്ചതില്‍ ബോംബ് കണ്ടെത്താനായില്ലെങ്കിലും വിമാനത്താവളത്തിൽ സുരക്ഷാഭീഷണി മുഴക്കിയെന്ന കാരണത്താല്‍ നെടുമ്പാശേരി പോലീസിന് കൈമാറി. നെടുമ്പാശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Read Moreകൊച്ചിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായ സംഭവം: മയക്കുമരുന്ന് കൈമാറിയ ആളെക്കുറിച്ച് സൂചന
കൊച്ചി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി (മെത്തലിന്‍ ഡൈ മെത്താം ഫിറ്റമിന്‍) കഴിഞ്ഞ ദിവസം കോഴിക്കോട് സ്വദേശി പിടിയിലായ സംഭവത്തില്‍ ഇയാള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നയാളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. കോഴിക്കോട് പയ്യോളി കൊല്ലാങ്കണ്ടിയില് അഭിജിത്ത് (24) ആണ് കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. ഇയാള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്കുന്ന കോഴിക്കോട് സ്വദേശി തന്നെയായ യുവാവിനെക്കുറിച്ചുള്ള സൂചനകളാണ് പോലീസിന് ലഭിച്ചത്. ഇയാള്‍ എറണാകുളത്തെ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുകയാണെന്നും പോലീസ് പറഞ്ഞു. വിശദമായ പരിശോധനക്ക് ശേഷം ഇയാളെ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം പിടിയിലായ അഭിജിത്തിനെ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നോടെ കലൂര്‍ മെട്രോ സ്റ്റേഷന് സമീപം ഇടപാടുകാരനെ കാത്ത് നില്‍ക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്. രണ്ടു ഗ്രാം എംഡിഎംഎ ആണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. അരഗ്രാം കൈവശം വച്ചാല്‍ പോലും…
Read Moreഇനി ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകാതിരിക്കട്ടെ; വെള്ളത്തില്‍ മുങ്ങിയ സ്കൂളും അങ്കണവാടിയും വൃത്തിയാക്കി എംഎല്‍എയും സംഘവും
നെടുമ്പാശേരി: വെള്ളപ്പൊക്കത്തില്‍ ചെളി അടിഞ്ഞുകൂടി വൃത്തിഹീനമായ സര്‍ക്കാര്‍ സ്കൂളും അങ്കണവാടിയും എംഎല്‍എയുടെ നേതൃത്വത്തില്‍ രണ്ട് മണിക്കൂറുകൊണ്ട് വൃത്തിയാക്കി. പാറക്കടവ് പഞ്ചായത്തിലെ പാറക്കടവ് ഗവ. എല്‍പി സ്കൂളും, 74-ാം നമ്പര്‍ അങ്കണവാടിയുമാണ്. റോജി എം. ജോണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ 25ഓളം പേർ ചേര്‍ന്ന് പൂര്‍ണമായും വൃത്തിയാക്കിയത്. സ്കൂളിലെ ഏതാനും അധ്യാപകരും, പിടിഎ ഭാരവാഹികളും ചേര്‍ന്ന് സ്കൂൾ വൃത്തിയാക്കാന്‍ ആരംഭിച്ചപ്പോളാണ് ടി-ഷര്‍ട്ടും ലുങ്കിയുമണിഞ്ഞ് റോജി എം. ജോണ്‍ എംഎല്‍എയും ഒരു പറ്റം ആളുകളും വൃത്തിയാക്കുവാനുള്ള സാമഗ്രികളുമായി സ്കൂളില്‍ എത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സ്കൂളും അതിനോട് ചേര്‍ന്ന അങ്കണവാടി കെട്ടിടവും വൃത്തിയായി. അങ്കണവാടിയില്‍ കുട്ടികള്‍ ഉപയോഗിക്കുന്ന ബെഞ്ചുകളും ഡെസ്കുകളും കളിക്കോപ്പുകളും ഡെറ്റോള്‍ ഉപയോഗിച്ച് കഴുകി വ്യത്തിയാക്കിയാണ് എംഎല്‍എയും സംഘവും മടങ്ങിയത്. കഴിഞ്ഞ പ്രളയകാലത്തും ഈ സ്കൂളും അങ്കണവാടിയും വെള്ളം കയറി ചെളി അടിഞ്ഞപ്പോള്‍ എംഎല്‍എ ഇടപെട്ടായിരുന്നു ശുചിയാക്കിയത്. വീണ്ടും…
Read Moreസേവനമാതൃകയായി കന്യാസ്ത്രീകളും ; മഴക്കെടുതിയിൽ വെള്ളം കയറി വൃത്തികേടായ വീടുകൾ ശുചിയാക്കാൻ അശോകപുരം എഫ്സിസി സിസ്റ്റേഴ്സ്
ആലുവ: മഴക്കെടുതിയിൽ വെള്ളം കയറി വൃത്തികേടായ വീടുകൾ കന്യാസ്ത്രീകളുടെ സംഘം താമസ യോഗ്യമാക്കി. അശോകപുരത്തുള്ള എഫ്സിസി സിസ്റ്റേഴ്സ് ആണ് സേവന മാതൃക സൃഷ്ടിച്ചത്. ചൂർണ്ണിക്കര പഞ്ചായത്ത് എസ്പിഡബ്ലിയു ഗവ. എൽപി സ്കൂൾ ക്യാമ്പിലുള്ളവരുടെ വീടുകൾ വൃത്തിയാക്കുന്ന പ്രയത്നനമാണ് സിസ്റ്റർമാർ ഏറ്റെടുത്തത്. കരുവേലി മണപ്പുറത്തുള്ള വീട്ടുകാർക്ക് വെള്ളം ഇറങ്ങിയിട്ടും ഇതുവരെയും വീടുകളിലേക്ക് മടങ്ങാനായിട്ടില്ല. എഫ്സിസി ജനറേറ്ററിലെ ജനറൽ കൗൺസിലർ സിസ്റ്റർ ഷിഫിയുടെ നേതൃത്വത്തിലാണ് പതിനഞ്ച് കന്യാസ്ത്രീകൾ ചൂർണക്കരയിൽ എത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടിയും ഇവരോടൊപ്പം എത്തിയിരുന്നു. ഇതിനിടയിൽകരുവേലി മണപ്പുറത്തെ റോഡിലെ ചെളി പഞ്ചായത്ത് വൃത്തിയാക്കി.
Read Moreമഴയുടെ കടുപ്പം കുറഞ്ഞു, തെളിഞ്ഞ അന്തരീക്ഷം; ജില്ലയിൽ ഇനിയുള്ള 35 ക്യാമ്പുകളിലായി 3,116 പേർ
കൊച്ചി: ന്യൂനമർദം ശക്തിപ്രാപിച്ചതിനെത്തുടർന്നു ജില്ലയിൽ നിർദേശം നൽകിയിരുന്നെങ്കിലും തെളിഞ്ഞ കാലാവസ്ഥ ആശ്വാസമേകി. ഭൂരിഭാഗം പ്രദേശങ്ങളിലും മഴയുടെ ശക്തി ഗണ്യമായി കുറഞ്ഞു. കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും പെരുന്പാവൂർ, മൂവാറ്റുപുഴ, അങ്കമാലി മേഖലകളിലും ചൊവ്വാഴ്ച രാത്രിയും ഇന്നലെ രാവിലെയും മഴ ശക്തമായിരുന്നെങ്കിലും ഉച്ചയ്ക്കുശേഷം പൊതുവേ തെളിഞ്ഞ അന്തരീക്ഷമായിരുന്നു. കോതമംഗലം, പറവൂർ മേഖലകളിൽ ഉച്ചയോടെ കനത്ത മഴ പെയ്തു. ഇന്നലെ രാവിലെ എട്ട് വരെയുള്ള 24 മണിക്കൂറിൽ 80.27 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ പെയ്തത്. ആലുവ 63 മില്ലീ മീറ്റർ, നാവിക സേന വിമാനത്താവളം 105.6, എറണാകുളം സൗത്ത് 88.2, നെടുന്പാശേരി വിമാനത്താവളം 95.1, പിറവം 104.4, പെരുന്പാവൂർ 24 മില്ലീമീറ്റർ എന്നിങ്ങനെ മഴ ലഭിച്ചു. കിഴക്കൻ മേഖലയിൽ മഴ ശക്തമായിനെത്തുടർന്നു ജലനിരപ്പ് ഉയർന്ന മലങ്കര ഡാമിന്റെ ഷട്ടറുകൾ പത്തു സെന്റിമീറ്റർ കൂടി ഉയർത്തി. നിലവിൽ ആറ് ഷട്ടറുകളും 30 സെന്റിമീറ്റർ…
Read Moreകുതിച്ചുപായുന്ന സ്വർണത്തെ പിടിച്ചുകെട്ടാനാളില്ല; റിക്കാർഡുകൾ ഭേദിച്ച് സ്വർണ വില കുതിക്കുന്നു;പവന് 28000 രൂപ
കൊച്ചി: റിക്കാർഡുകളെല്ലാം ഭേദിച്ച് സ്വർണ വില കുതിക്കുകയാണ്. ആഭ്യന്തര വിപണിയിൽ ചരിത്രത്തിൽ ആദ്യമായി പവന്റെ വില 28,000 രൂപയിലെത്തി. ബുധനാഴ്ച രാവിലെ പവന് 120 രൂപ കുറഞ്ഞ ശേഷമാണ് വില വീണ്ടും മുന്നോട്ടു കുതിച്ചത്. ഇന്ന് 200 രൂപയാണ് പവന് വർധിച്ചത്. ഗ്രാമിന് 25 രൂപ കൂടി 3,500 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ ഒരിക്കൽ മാത്രമാണ് സ്വർണ വില കുറഞ്ഞത്. ഓഗസ്റ്റ് ഒന്നിന് 25,680 രൂപയായിരുന്നു പവന്റെ വില. 15 ദിവസത്തിനിപ്പുറം പവന് വർധിച്ചത് 2,320 രൂപയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വില വർധനയാണിത്. രാജ്യാന്തര വിപണിയിൽ സ്വർണ വില ട്രോയ് ഔണ്‍സിന് 18 ഡോളർ വർധിച്ച് 1.518 ഡോളറിൽ എത്തി. രൂപയുടെ മൂല്യം താഴുന്നതും രാജ്യാന്തര വിപണിയിലെ വിലക്കയറ്റവുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
Read Moreഒരു മഴപെയ്താൽ ഒരു കോടി ചെളിക്കുളമാകും ; പട്ടിമറ്റത്ത് മലിന ജലം ഒഴുകിപോകുന്നതിന് സൗകര്യമൊരുക്കിയില്ലെങ്കിലും ഓടയ്ക്ക് മുകളിൽ ടൈൽസ് പാകി സുന്ദരമാക്കിയെന്ന് നാട്ടുകാർ
കിഴക്കമ്പലം: ഒരു കോടി രൂപ ചെലവിൽ കവല വികസനം പൂർത്തിയാക്കിയിട്ടും ഒരു മഴ പെയ്താൽ പട്ടിമറ്റം ജംഗ്ഷൻ കുളമാകുന്നു. നാലു വശങ്ങളിലെ ഓടകളിൽ നിന്നുമുള്ള മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമൊരുക്കാതെ ഓടകൾക്കു മുകളിൽ സ്ലാബിട്ട് ടൈൽ പാകിയാണ് കവല വികസനം യാഥാർഥ്യമാക്കിയത്. ജംഗ്ഷൻ മോടി കൂട്ടാൻ മാത്രം തുക ചെലവഴിച്ചപ്പോൾ വെള്ളമൊഴുക്കിന് വഴിയുണ്ടാക്കുന്ന കാര്യം അധികൃതർ മറന്നു. ടൈൽ പാകി ഓടകൾ മൂടിയതോടെ മണ്ണും ചെളിയും നിറഞ്ഞ ഓടകളിൽ നിന്നു നീരൊഴുക്കിന് തടസമായി നില്ക്കുന്ന മണ്ണ് കോരിമാറ്റലും അസാധ്യമായി. ഇതോടെ ഓട നിറഞ്ഞൊഴുകുന്നതാണ് മഴയിൽ പട്ടിമറ്റം കുളമായി മാറുന്നതിനിടയാക്കുന്നത്. കോലഞ്ചേരി റോഡിൽ തീയറ്റർ ജംഗ്ഷനിൽ അമ്പാടി നഗർ ഭാഗത്തുനിന്നു വരുന്ന മഴ വെള്ളം കാനയിലേക്ക് ഒഴുകുന്നതിനും സൗകര്യമൊരുക്കിയിട്ടില്ല. ഈ വെള്ളവും റോഡിലൂടെ ഒഴുകി കവലയിലേക്കാണ് എത്തുന്നത്. ദീർഘ വീക്ഷണമില്ലാതെയുള്ള പൊതു മരാമത്ത് വകുപ്പിന്റെ നടപടികളാണ് ടൗണിൽ വെള്ളക്കെട്ടുണ്ടാക്കുന്നതിന് കാരണമാകുന്നത്.…
Read Moreമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെരുമറ്റം ഓട്ടോ തൊഴിലാളികളുടെ കൈത്താങ്ങ്
മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓട്ടോ തൊഴിലാളികളുടെ കൈത്താങ്ങ്. കഴിഞ്ഞ ആറു വർഷമായി പെരുമറ്റം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളികളുടെ കൂട്ടായ്മയായ പെരുമറ്റം ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 25000 രൂപയുടെ ചെക്ക് എൽദോ ഏബ്രഹാം എംഎൽഎയ്ക്ക് കൈമാറി. യൂണിയൻ പ്രസിഡന്റ് പി.എം. ബഷീർ, സെക്രട്ടറി പി.എം പരീത്, ട്രഷറർ വി.വി. നിഷാദ്, ഭാരവാഹികളായ വി.എസ്. അഹമ്മദ്, കെ.പി. അനസ്, ഒ.എം. ജമാൽ, ടി.എം. ഷൈഫൽ, കെ.കെ. ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് ചെക്ക് കൈമാറിയത്.ജീവകാരുണ്യ പ്രവർത്തനരംഗത്ത് നിറസാന്നിധ്യമായ പെരുമറ്റം ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഇതുവരെ കിഡ്നി, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കടക്കം 10 ലക്ഷം രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടന്നു ഭാരവാഹികൾ പറഞ്ഞു. ഒരു ഓട്ടോറിക്ഷ തൊഴിലാളിയിൽനിന്നു ദിവസേന 10 രൂപ സ്വരൂപിച്ചാണ് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നത്. മഹാപ്രളയവും ഉരുൾപൊട്ടലും അടക്കം ദുരിതമനുഭവിക്കുന്നവർക്ക് തങ്ങളാൽ…
Read Moreകഞ്ചാവ് ലഹരിയിൽ ആശുപത്രിയിൽ പരാക്രമം കാണിച്ച് യുവാവ്; മൂന്ന് പേർക്ക് പരിക്ക്; ഹോസ്പിറ്റലിൽ എത്തിയത് മോഷണം പോയ ബൈക്കുമായി
ചെറായി: കഞ്ചാവ് ലഹരിയിൽ ആശുപത്രിയിലും ബീച്ചിലും പരാക്രമം കാണിച്ച സൗത്ത് പുതുവൈപ്പ് സ്വദേശിയായ 22 കാരൻ എത്തിയത് എറണാകുളം സെൻട്രൽ സ്റ്റേഷൻ പരിധിയിൽനിന്നും മോഷണം പോയ ബൈക്കുമായെന്ന് പോലീസ്. ഒപ്പം മറ്റൊരു യുവാവും കൂടെയുണ്ടായിരുന്നെങ്കിലും ഇയാൾ ആശുപത്രിയിലെ സംഭവങ്ങൾക്കിടെ മുങ്ങിയത്രേ.സംഭവത്തിൽ യുവാവിനെതിരേ കുഴുപ്പിള്ളി മെഡിക്കൽ ട്രസ്റ്റ് ആശുപത്രി അധികൃതർ മുനന്പം പോലീസിനു പരാതിനൽകിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം കുഴുപ്പിള്ളി ബീച്ചിലും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിവളപ്പിലുമായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്. ആശുപത്രിയിലെ സെക്യൂരിറ്റിയുൾപ്പെടെ മൂന്ന് പേരെ കത്രികക്കും, ബ്ലേഡിനും വരഞ്ഞ് മുറിവേൽപ്പിക്കുകുയം പോലീസിനെ ആക്രമിക്കുകയും ചെയ്ത യുവാവിനെ ബന്ധുക്കളെത്തി പോലീസിന്റെയും നാട്ടുകാരുടെയും സഹായത്താൽ ബന്ധിച്ച് നേരെ തൃശൂരിലെ ഡീ അഡിക്ഷൻ സെന്ററിലേക്ക് കൊണ്ടുപോകുകയാണ് ചെയ്തത്.
Read More