ശി​ല്‍​പ ഷെ​ട്ടി​യു​ടെ പ​ബ്ബി​ൽ അ​ടി​പി​ടി; ന​ടി​യു​ടെ പ​ബ്ബി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​യ​മ​വി​രു​ദ്ധ​മാ​യി; കേ​സെ​ടു​ത്ത് പോ​ലീ​സ്

സ​മ​യ​പ​രി​ധി ലം​ഘി​ച്ച് പ്ര​വ​ര്‍​ത്തി​ച്ച​തി​ന് ബോ​ളി​വു​ഡ് ന​ടി ശി​ല്‍​പ ഷെ​ട്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള പ​ബ്ബി​ന്‍റെ പേ​രി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ലെ ബാ​സ്റ്റി​യ​ന്‍ ഗ​ര്‍​ഡ​ന്‍ സി​റ്റി പ​ബ്ബി​ന്‍റെ പേ​രി​ലാ​ണു കേ​സ്.

ക​ഴി​ഞ്ഞ ദി​വ​സം ഈ ​പ​ബ്ബി​ലെ​ത്തി​യ​വ​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം ന​ട​ക്കു​ന്ന വീ​ഡി​യോ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. പ​ബ്ബു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ച്ചി​രു​ന്ന സ​മ​യ​ത്തി​നു​ശേ​ഷ​വും ഇ​ത് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ന്ന് ഇ​തി​ല്‍ നി​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

അ​ര്‍​ധ​രാ​ത്രി​ക്കുശേ​ഷം ഒ​രു​മ​ണി​വ​രെ​യാ​ണ് ബം​ഗ​ളൂ​രു​വി​ല്‍ പ​ബ്ബു​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി​യു​ള​ള​ത്. ബം​ഗ​ളൂ​രു​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​ട്ടേ​റെ പ​ബ്ബു​ക​ളി​ല്‍ ബോ​ളി​വു​ഡ് താ​ര​ങ്ങ​ള്‍​ക്കും ക്രി​ക്ക​റ്റ് താ​ര​ങ്ങ​ൾ​ക്കും ഓ​ഹ​രി​പ​ങ്കാ​ളി​ത്ത​മു​ണ്ട്.

Related posts

Leave a Comment