കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന വീര്യംകൂടിയ രാസലഹരി മരുന്നുമായി യുവാവ് പിടിയിലായ സംഭവത്തിൽ തുടർ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. എൽഎസ്ഡി സ്റ്റാന്പുകളും എക്സ്റ്റസി ഗുളികകളുമായി ആലപ്പുഴ തിരുവന്പാടി സ്വദേശി ബിനോ വർഗീസിനെ (31) ഷാഡോസംഘം പിടികൂടിയ സംഭവത്തിലാണു തുടർ അന്വേഷണം നടത്തുക. ടിക് ടോക്, ലൗ ടാബ് എന്നീ പേരുകളിൽ അറിയപ്പെടുന്ന എക്സ്റ്റസി ഗുളികകളാണ് ഇയാളിൽനിന്നു പിടികൂടിയത്. മധ്യകേരളത്തിൽ ആദ്യമായാണ് എക്സ്റ്റസി ഗുളികകൾ പിടികൂടുന്നത്. ആദ്യ മണിക്കൂറുകളിൽ ലൈംഗിക ഉത്തേജനം വർധിപ്പിക്കുന്നതിനാലാണ് ’ലൗ ടാബ്’ എന്ന പേര് വരാൻ കാരണം. ഇത്തരം 24 ഗുളികകളാണ് ബിനോയുടെ പക്കൽനിന്നു പിടികൂടിയത്. എൽഎസ്ഡി സ്റ്റാന്പ് ഒന്നിന് 6,000 രൂപ വിലയ്ക്കും എക്സ്റ്റസി ഗുളിക ഒന്നിന് 5,000 രൂപ വിലയ്ക്കുമാണ് ഇയാൾ വിറ്റിരുന്നത്. ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്കു മയക്കുമരുന്നു കടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്നു പോലീസ് പറഞ്ഞു. എൻജിനിയറിംഗ്…
Read MoreCategory: Kochi
സിപിഎമ്മിന്റെ വളർച്ച പടവലങ്ങ പോലെ..! കോണ്ഗ്രസിനെ പ്രതിരോധിക്കാൻ സിപിഎമ്മുകാരെ സ്വാഗതം ചെയ്ത് ശ്രീധരൻപിള്ള
കൊച്ചി: കേരളത്തിൽ ബിജെപിയുടെ വളർച്ച സിപിഎം കേന്ദ്ര കമ്മിറ്റിക്കു ബോധ്യപ്പെട്ടെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള. ബംഗാളിൽ സിപിഎമ്മിന്റെ വളർച്ച പടവലങ്ങ പോലെയാണ്. കേരളത്തിലും ഈ സ്ഥിതി വരുമെന്നും കൊച്ചിയിൽ പാർട്ടി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ ശ്രീധരൻപിള്ള പറഞ്ഞു. സിപിഎം കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പു റിപ്പോർട്ടിൽ ബിജെപിയുടെ വളർച്ച സമ്മതിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിനുശേഷം നിലംപരിശായ അവസ്ഥയിലെത്തിയിട്ടും ബിജെപിക്കു തടയിടാനാണു സിപിഎം ശ്രമിക്കുന്നത്. കോണ്ഗ്രസിനെ പ്രതിരോധിക്കാൻ സിപിഎമ്മുകാർ ബിജെപിയിലേക്കു വരുന്നതാണു നല്ലതെന്നും ശ്രീധരൻപിള്ള പറഞ്ഞു.
Read Moreഭിന്നശേഷിക്കാരിയായ സ്ത്രീയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് മുങ്ങി; വിവാഹിതനായ പ്രതി അലപ്പുഴയില് മറ്റൊരു യുവതിയുമായി താമസം; ഒടുവില്…
കളമശേരി: ഭിന്നശേഷിക്കാരിയായ സ്ത്രീയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതിയെ ആലപ്പുഴയിൽനിന്ന് കളമശേരി പോലീസ് പിടികൂടി. കളമശേരി വട്ടേക്കുന്നം പട്ടാളം നാസർ റോഡിൽ സിദ്ദിഖ് (47) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രിയാണ് ആലപ്പുഴയിൽ നിന്ന് ഇയാളെ പിടികൂടിയത്. ശ്രവണ പരിമിതിയുള്ള സ്ത്രീയെ പീഡിപ്പിച്ചതായി പോലീസിൽ പരാതി ലഭിച്ചതിനെത്തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. രണ്ടു മാസം മുമ്പാണ് സംഭവം നടന്നത്. പ്രതി രണ്ടു പ്രാവശ്യം മുൻകൂർ ജാമ്യത്തിനു ശ്രമിച്ചങ്കിലും കോടതി തള്ളിയിരുന്നു. വിവാഹിതനായ പ്രതി ആലപ്പുഴയിൽ മറ്റൊരു സ്ത്രീയോടൊപ്പം ഒളിച്ചു താമസിക്കുന്നതായാണ് പോലീസ് കണ്ടെത്തിയത്. കളമശേരി പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ ആലപ്പുഴയിൽ നിന്ന് അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read Moreഅൽപ്രോസോളം! ആലുവയിൽ ബ്യൂട്ടി പാർലറിന്റെ മറവിൽ മയക്ക് മരുന്ന് കടത്ത്; രണ്ട് കോടി രൂപയുടെ മയക്ക് മരുന്നുമായി യുവാവ് പിടിയിൽ
കൊച്ചി: നിശാപാർട്ടികൾക്കുവേണ്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരിമരുന്ന് എത്തിച്ച് കൊടുക്കുന്ന മാഫിയ സംഘത്തിലെ പ്രധാന കണ്ണി അതിമാരകമായ ലഹരിമരുന്നുകളുമായി എക്സൈസ് സംഘത്തിന്റെ പിടിയിൽ. കോട്ടയം ഈരാറ്റുപേട്ട പള്ളിത്താഴ വീട്ടിൽ കുരുവി അഷ്റു എന്ന് വിളിക്കുന്ന സക്കീറിനെ (33) ആണ് ആലുവ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം പിടികൂടിയത്. രണ്ട് കിലോ ഗ്രാം ഹാഷിഷ് ഓയിൽ, 95 എണ്ണം അൽപ്രാസോളം മയക്ക് മരുന്ന് ഗുളികകൾ, 35 എണ്ണം നൈട്രോസെപാം മയക്ക് മരുന്ന് ഗുളികകൾ എന്നിവ ഇയാളിൽനിന്നും കണ്ടെടുത്തു. ഗ്രീൻ ലേബൽ വിഭാഗത്തിൽപ്പെടുന്ന ഏറ്റവും മുന്തിയ ഇനം ഹാഷിഷ് ഓയിലാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. തൃശൂരിൽനിന്ന് മയക്ക് മരുന്നുകളുമായി ഇയാൾ ആലുവ ഭാഗത്തേയ്ക്കു വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഷാഡോ ടീം ഇയാളെ നിരീക്ഷിച്ച് വരികെ ആലുവ കുട്ടമശേരിക്കടുത്തുവച്ച് ഇയാളുടെ കാർ എക്സൈസ് ഷാഡോ…
Read Moreമുഹമ്മദ് ഹനീഷ് കൊച്ചി മെട്രോയുടെ പടിയിറങ്ങുമ്പോൾ അഭ്യൂഹങ്ങളും ആശങ്കയും ബാക്കി
കൊച്ചി: കൊച്ചി മെട്രോയുടെ അതിവേഗ വളർച്ചയ്ക്കു ചുരുങ്ങിയ കാലംകൊണ്ട് ഊർജം പകർന്ന എ.പി.എം. മുഹമ്മദ് ഹനീഷ് കെഎംആർഎലിന്റെ പടിയിറങ്ങുന്പോൾ ഒട്ടേറെ അഭ്യൂഹങ്ങളും ആശങ്കകളും ബാക്കിയാകുകയാണ്. പാലാരിവട്ടം മേൽപ്പാല അഴിമതി സംബന്ധിച്ച് ആരോപണങ്ങൾ കൊടുന്പിരികൊള്ളുന്ന സാഹചര്യത്തിലാണ് മാറ്റമെന്നതും ശ്രദ്ധേയം. കെഎംആർഎലിന്റെ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തുനിന്നുള്ള മുഹമ്മദ് ഹനീഷിന്റെ മാറ്റം തികച്ചും അപ്രതീക്ഷിതമാണ്. തൊട്ടുപിന്നാലെ പേട്ട-തൃപ്പൂണിത്തുറ മെട്രോ പാതയ്ക്ക് 356 കോടിയുടെ സാന്പത്തികാനുമതിയും മന്ത്രിസഭ നൽകി. കെഎംആർഎൽ സ്വന്തം നിലയ്ക്കു നിർമാണം നടത്തുന്ന പേട്ട-എസ്എൻ ജംഗ്ഷൻ പാതയ്ക്ക് സാന്പത്തികാനുമതി ലഭിച്ച സാഹചര്യത്തിൽ മെട്രോയുടെ നിർമാണവേഗതയെ ഹനീഷിന്റെ മാറ്റത്തോടെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. ഒന്നാംഘട്ടത്തെ അവസാന റീച്ചിലെ മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പാതയിൽ ഓഗസ്റ്റിൽ സർവീസ് ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്പോൾ എംഡിയുടെ അപ്രതീക്ഷതമായ മാറ്റം പാലാരിവട്ടം മേൽപ്പാലവുമായുണ്ടായ ആരോപണങ്ങളുമായി കൂട്ടിവായിക്കേണ്ടിവരും. മുഹമ്മദ് ഹനീഷ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ…
Read Moreഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ
കളമശേരി: ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പ് ഒളിവിൽ പോയ പ്രതിയെ ആലപ്പുഴയിൽ നിന്ന് കളമശേരി പോലീസ് പിടികൂടി. കളമശേരി വട്ടേക്കുന്നം പട്ടാളം നാസർ റോഡിൽ കാണാറിത്തറയിൽ സിദ്ദിക്ക് (47) ആണ്പോലീസ് പിടിയിലായത്. ഇന്നലെ രാത്രിയാണ് ആലപ്പുഴയിൽ നിന്ന് പിടികൂടിയത്. ശ്രവണ പരിമിതിയുള്ള സ്ത്രീയെ പീഡിപ്പിച്ചതായി പോലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് ഒളിവിൽ പോകുകയായിരുന്നു. പ്രതി രണ്ട് പ്രാവശ്യം മുൻകൂർ ജാമ്യത്തിനു ശ്രമിച്ചങ്കിലും കോടതി തള്ളിയിരുന്നു. വിവാഹിതനായ പ്രതി ആലപ്പുഴയിൽ മറ്റൊരു സ്ത്രീയോടൊപ്പം ഒളിച്ചു താമസിക്കുന്നതായാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. കളമശേരി പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ ആലപ്പുഴയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
Read Moreപനി വന്നത് വാവക്കാട്ട് നിന്നോ? പിടികൂടിയ വവ്വാലുകളുടെ പരിശോധന ഫലം ഉടൻ; ഐസൊലേഷൻ വാർഡിലുള്ളത് നാലുപേർകൂടി
കൊച്ചി: നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി പിടികൂടിയ വവ്വാലുകളിൽ നടത്തുന്ന പരിശോധനകളുടെ ഫലം ഉടൻ പുറത്തുവന്നേക്കും. രോഗിയായ വിദ്യാർഥിയുടെ വീട് സ്ഥിതി ചെയ്യുന്ന തിരുത്തിപ്പുറം, വാവക്കാട് തുടങ്ങിയ സ്ഥലങ്ങളിൽനിന്നു പിടികൂടിയ പഴംതീനി വവ്വാലുകളിലാണു പരിശോധന. പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരടക്കമുള്ളവർ ചേർന്നു വല സ്ഥാപിച്ചാണ് ഇവയെ പിടികൂടിയത്. ബുധനാഴ്ച വൈകുന്നേരം വവ്വാലിനെ പിടികൂടാൻ വലകൾ കെട്ടിയിരുന്നു. പിടിച്ചെടുത്ത വവ്വാലുകളിൽ ഒന്പതെണ്ണത്തിനെ ജീവനോടെ പൂന ലാബിലേക്കു കൊണ്ടുപോയി. ബാക്കിയുണ്ടായിരുന്ന വവ്വാലുകളുടെ സ്രവങ്ങൾ എടുത്തശേഷം അവിടെതന്നെ വിട്ടയച്ചു. വവ്വാലുകൾക്ക് അനസ്തേഷ്യ നല്കിയശേഷം വല മുറിച്ചാണു കുടുങ്ങിയ വവ്വാലുകളിൽനിന്നു സ്രവങ്ങൾ ശേഖരിച്ചത്. കട്ടിയുള്ള കൈയുറകളും സുരക്ഷാ വസ്ത്രങ്ങളുമണിഞ്ഞാണു ഡോ. എ.ബി. സുധീപിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തിയത്. വവ്വാലുകളിൽ പരിശോധന നടത്തി വൈറസ് സാന്നിധ്യമുണ്ടോയെന്ന് ഉടൻതന്നെ വ്യക്തമാക്കുമെന്നു വിദഗ്ധസംഘം അറിയിച്ചു. അതേസമയം, രോഗിയുമായി സന്പർക്കത്തിലുണ്ടായിരുന്നതിനെത്തുടർന്നു നിരീക്ഷണ പട്ടികയിലുണ്ടായിരുന്നവരിൽ 47 പേരെ നിരീക്ഷണ…
Read Moreസ്കൂൾ സമയത്ത് കടന്നു പോയ ടിപ്പറിന്റെ അമിതവേഗത ചോദ്യം ചെയ്തു; മകന്റെ മുന്നിൽവച്ച് പിതാവിന്റെ കാൽ ടിപ്പർഡ്രൈവർ തല്ലിയൊടിച്ചു
വരാപ്പുഴ: മകന്റെ മുന്നിൽവച്ച് പിതാവിന്റെ കാൽ ടിപ്പർ ഡ്രൈവർ തല്ലിയൊടിച്ചതായി പരാതി. വരാപ്പുഴ ചിറയ്ക്കകം കടേപറമ്പിൽ പ്രവീൺ കുമാറിന്റെ ഇടതു കാലാണ് ടിപ്പർ ഡ്രൈവർ തല്ലിയൊടിച്ചത്. വരാപ്പുഴ തുണ്ടത്തുംക്കടവ് നടുവിലപറമ്പിൽ പെട്രോ(30)നെതിരേ വരാപ്പുഴ പോലീസ് കേസെടുത്തു. ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. വരാപ്പുഴ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന മകനെ സ്കൂളിലാക്കാൻ പോകുന്നതിനിടെ സ്കൂൾ സമയത്ത് കടന്നു പോയ ടിപ്പറിന്റെ അമിതവേഗത പ്രവീൺ കുമാർ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. വാക്കു തർക്കവും ഉന്തും തള്ളലുമുണ്ടായതോടെ നാട്ടുകാർ ഇടപെട്ടു ഇരുവരെയും പറഞ്ഞയക്കുകയായിരുന്നു. പിന്നീട് കുറച്ച് ദൂരം കഴിഞ്ഞ് ടിപ്പർ റോഡിന്റെ അരികിൽ നിർത്തിയിട്ടശേഷം ഡ്രൈവറായ പെട്രോ അതുവഴി വന്ന പ്രവീൺകുമാറിനെ തടഞ്ഞ് നിർത്തി. വീണ്ടും വാക്ക് തർക്കം രൂക്ഷമാകുകയും ടിപ്പറിലെ ജാക്കി ലിവർ ഉപയോഗിച്ച് പ്രവീൺ കുമാറിന്റെ ഇടതുകാലിൽ അടിക്കുകയുമായിരുന്നു. അടിയുടെ ആഘാതത്തിൽ കൈ വിരലിനും പരിക്കുപറ്റി.…
Read Moreസെൻട്രൽ സ്റ്റേഷനിലെ ഇൻസ്പെക്ടറെ കാണാനില്ല; പരാതിയുമായി ഭാര്യ
കൊച്ചി: എറണാകുളം സെൻട്രൽ സ്റ്റേഷനിലെ ഇൻസ്പെക്ടർ നവാസിനെ കാണ്മാനില്ല. ഇതു സംബന്ധിച്ചു ഭാര്യ തേവര പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വ്യാഴാഴ്ച പുലർച്ച മുതൽ നവാസിനെ കാണാനില്ലെന്നാണു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെ അറിയിച്ചു. ഒരു മേലുദ്യോഗസ്ഥനുമായി തർക്കമുണ്ടായതിനെ തുടർന്നാണു നവാസിനെ കാണാതായതെന്നാണു വിവരം. സെൻട്രൽ സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടറുടെ ഒൗദ്യോഗിക ചുമതലകൾ നവാസ് ഒഴിഞ്ഞതായും സൂചനയുണ്ട്. ഒൗദ്യോഗിക സിംകാർഡും വയർലസ് സെറ്റും സെൻട്രൽ സ്റ്റേഷനിൽ ബുധനാഴ്ച രാത്രി തന്നെ നവാസ് തിരിച്ചേൽപിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ നാലിനാണ് നവാസ് തേവരയിലെ ക്വാർട്ടേഴ്സിൽ എത്തുന്നത്. ഇതിനുശേഷം പുറത്തുപോയ നവാസ് തിരികെ എത്തിയിട്ടില്ലെന്നു പരാതിയിൽ പറയുന്നു.
Read Moreബംഗളൂരു എഫ്സി ക്ലബിലേക്ക് വരാപ്പുഴ സ്വദേശി സൈറസും; അണ്ടർ 13 വിഭാഗത്തിലേക്കാണ് സൈറസിനെ തെരഞ്ഞെടുത്തത്
കളമശേരി: ഇന്ത്യയിലെ ഏറ്റവും വലിയ പ്രഫഷണൽ ക്ലബായ ബംഗളൂരു എഫ്സി അണ്ടർ 13 വിഭാഗത്തിലേക്ക് പതിനൊന്നുകാരനായ സൈറസ് അഭിലാഷ് തെരഞ്ഞെടുക്കപ്പെട്ടു. വരാപ്പുഴ സ്വദേശിയും ഫാക്ട്, എഫ്സി കൊച്ചിൻ ഫുട്ബോൾ ടീമുകളുടെ മുൻ ഗോൾകീപ്പറുമായ കെ.ടി. അഭിലാഷിന്റെ മകനാണു സൈറസ്. കഴിഞ്ഞ ബേബി ലീഗിൽ 28 ഗോളുകൾ ആണ് സൈറസ് ഏലൂരിലെ ഫ്യൂച്ചർ ഫുട്ബോൾ അക്കാഡമിക്കുവേണ്ടി നേടിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 150 ഓളം കുട്ടികളിൽ നിന്നാണ് സൈറസിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ മൂന്ന് കൊല്ലമായി എഫ് എഫ് അക്കാഡമിയിലാണ് പരിശീലിക്കുന്നത്. മികച്ച ബോൾ കൺട്രോളും, നല്ല ഡ്രിബ്ലിംഗും, ഗോളടിക്കാനുള്ള നല്ല കഴിവും ഉള്ള കുട്ടിയാണ് സൈറസെന്നാണ് പരിശീലകരുടെ വിലയിരുത്തൽ. മലപ്പുറത്തും ബംഗലൂരുവിലെ ബല്ലാരിയിലും നടത്തിയ സെലക്ഷൻ റൗണ്ടിലൂടെയാണ് കൊച്ചുമിടുക്കനെ തിരഞ്ഞെടുത്തത്. ബംഗളൂരുവിൽ 17 മുതൽ പരിശീലനം ആരംഭിക്കും 18 വയസുവരെ അവിടെ പരിശീലനം ലഭിക്കും. ഭക്ഷണം, താമസം,…
Read More