വൈപ്പിൻ: പുതുവൈപ്പ് എൽഎൻജി ടെർമിനലിനടുത്ത് കടൽത്തീരത്ത് അടിഞ്ഞ രണ്ട് കാലുകൾ സ്ത്രീയുടേതല്ല പുരുഷന്റേതാണെന്ന് പോലീസ്. എറണാകുളം ജനറലാശുപത്രിയിൽ സൂക്ഷിച്ചിരുന്ന കാലുകൾ ഇന്നലെ പോലീസ് സർജനെക്കണ്ട് പോസ്റ്റ്മോർട്ടം നടത്തിയശേഷമാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഉദേശം 40നും 50നും ഇടയിൽ പ്രായമുള്ളയാളുടേതാണ് കാലുകൾ. കാൽ കണ്ടെത്തിയപ്പോൾ പോലീസിന്റെ പരിശോധനയിൽ കാലുകൾ സ്ത്രീയുടേതാണെന്ന് സംശയം പറഞ്ഞിരുന്നു. കാലുകൾ മരണശേഷം അറ്റ് പോയതായിരിക്കാമെന്നാണ് പോലീസ് സർജന്റെ നിഗമനം. ഫോറൻസിക് പരിശോധനക്കായി ഡിഎൻഎ സാന്പിൾ ഉൾപ്പെടെ ശേഖരിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഡിഎൻഎ പരിശോധനാ ഫലവും ലഭിച്ചാൽ മാത്രമെ കൂടുതൽ വ്യക്തത വരുകയുള്ളെന്ന് മുളവുകാട് പോലീസ് അറിയിച്ചു. ഈ മാസം എട്ടിന് മത്സ്യത്തൊഴിലാളികളാണ് തീരത്ത് കാലുകൾ കണ്ടെത്തിയത്. ഒരു കാൽ അരയ്ക്ക് കീഴെനിന്നും മുറിഞ്ഞ രീതിയിലും രണ്ടാമത്തേത് പാദം വേർപെട്ട് രണ്ടായ നിലയിലുമായിരുന്നു. അതേ സമയം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇവിടെ തന്നെ കണ്ടെത്തിയ പുരുഷന്റെ…
Read MoreCategory: Kochi
നിപ്പ: 33 പേരുടെ നിരീക്ഷണം ഒഴിവാക്കും; ഐസൊലേഷൻ വാർഡിൽ ആറു പേർ
കൊച്ചി: നിപ്പരോഗ ലക്ഷണങ്ങളുമായി എറണാകുളം മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിൽ പുതിയതായി പ്രവേശിപ്പിച്ച മൂന്നുപേരുടെ സാന്പിൾ പരിശോധന ഫലം ഇന്ന് പുറത്തുവരും. ഇവർക്ക് നിപ്പയില്ലെന്നാണു പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസങ്ങളിൽ ഉൾപ്പെടെ നിലവിൽ പുതിയതായി പ്രവേശിപ്പിച്ച രോഗികളിൽ ആർക്കും ഇതുവരെ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. അതിനാൽതന്നെ പുതിയതായി പ്രവേശിപ്പിച്ചവർക്കും നിപ്പയുണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡിലുണ്ടായിരുന്ന അഞ്ച് രോഗികളിൽ രണ്ടു പേരെ ബുധനാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു. ഇതിനിടെയാണു പുതുതായി മൂന്നുപേരെ പ്രവേശിപ്പിച്ചത്. ഇതിനിടെ ബുധനാഴ്ച എറണാകുളം മെഡിക്കൽ കോളജിൽ പരിശോധിച്ച 10 സാന്പിളുകളുടെയും ഫലം നെഗറ്റീവാണ്. ഇതിനിടെ, നിപ്പ സ്ഥിരീകരിച്ച രോഗിയുമായി സന്പർക്കം പുലർത്തിയ ഒരാളെക്കൂടി ബുധനാഴ്ച നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ സന്പർക്ക ലിസ്റ്റിലുള്ളവരുടെ എണ്ണം 330 ആയി. ഇവരിലാർക്കും തന്നെ രോഗലക്ഷണമില്ല. എല്ലാവരുടെയും ആരോഗ്യനില സാധാരണ നിലയിൽ തുടരുന്നതായും അധികൃതർ…
Read Moreഇനി റോഡ് വേണം..! മൂവാറ്റുപുഴ ബൈപാസിനുള്ള പാലംപണി പൂർത്തിയായി; വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കളക്ടർ
മൂവാറ്റുപുഴ: ബൈപാസ് നിർമാണം വേഗത്തിലാക്കാൻ ജില്ലാ കളക്ടർ 14ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. രാവിലെ 11ന് കളക്ടറേറ്റിലാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. എൽദോ ഏബ്രഹാം എംഎൽഎയുടെ നിർദേശത്തേത്തുടർന്നാണ് കളക്ടർ മുഹമ്മദ് സഫീറുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുന്നത്. ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയാറിന് കുറുകെ മുറിക്കല്ലിൽ പാലത്തിന്റെ നിർമാണം നേരത്തെ പൂർത്തിയാക്കിയിരുന്നു. പാലത്തിന്റെ ഇരുവശങ്ങളിലേക്കുമുള്ള റോഡിന്റെ നിർമാണമാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഇതിനായി 50 കോടി രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്. അപ്രോച്ച് റോഡിന് ഭൂമിയേറ്റെടുക്കുന്നതിനും നിർമാണ പ്രവർത്തനങ്ങൾക്കുമാണ് തുക അനുവദിച്ചിരിക്കുന്നത്. പാലത്തിന്റെ ഒരു വശത്ത് വെള്ളൂർകുന്നം വില്ലേജിന്റെ പരിധിയിൽ വരുന്ന 400 മീറ്റർ സ്ഥലമെടുപ്പ് പൂർത്തിയായി. വെള്ളൂർകുന്നം വില്ലേജിന് കീഴിൽ ഒരാളുടെ ഭൂമി മാത്രമാണ് ഏറ്റെടുക്കാനുള്ളത്. പാലത്തിന്റെ മറുവശം മാറാടി വില്ലേജിന്റെ അധീനതയിലാണ്. 130 കവല മുതൽ പാലം വരെയുള്ള പ്രദേശത്തെ 1.6 കിലോമീറ്റർ ദൂരമാണുള്ളത്. ഇവിടെ 1.26…
Read Moreകാക്കിയുടെ സാന്ത്വനം..! ജീവതയാത്രയിൽ ഇടയ്ക്കെപ്പോഴോ ഒറ്റപ്പെട്ടുപോയവർക്കൊപ്പം ഒരു പകൽ പങ്കിട്ട് പോലീസുകാർ
പെരുന്പാവൂർ: ജീവതയാത്രയിൽ ഇടയ്ക്കെപ്പോഴോ ഒറ്റപ്പെട്ടുപോയവരുടെ സമീപത്തിരുന്ന് സങ്കടങ്ങളും പരിദേവനങ്ങളും കേൾക്കുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തതോടെ പോലീസ് ഉദ്യോഗസ്ഥർ അവർക്ക് സാന്ത്വനമായി. പോലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘അഭയഭവനിൽ സാന്ത്വനമായി പോലീസ്’ പരിപാടിയുടെ ഭാഗമായാണ് ഉദ്യോഗസ്ഥർ അന്തേവാസികളോടൊപ്പം ഒരു പകൽ ചെലവഴിച്ചത്. സമനില തെറ്റിയവർ, എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാതെ ജീവിക്കേണ്ടിവന്നവർ, വാർധക്യത്തിൽ ഒറ്റപ്പെട്ടവർ അങ്ങനെ നൂറുകണക്കിനു പേരാണ് കൂവപ്പടി ബത്ലഹേം അഭയഭവനിലുള്ളത്. പലർക്കും പോലീസിനോട് പറയാനേറെയുണ്ടായിരുന്നു. കോടനാട് സിഐ അജേഷ് കുമാർ, ഇ.കെ. അബ്ദുൾ ജബ്ബാർ, എം.വി. സനിൽ, സാബു ജോണ്, സിറാജ് ഫരീദ്, എം.ആർ. അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ മുപ്പതിലേറെ പോലീസ് ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
Read Moreമന്ത്രിയും എംഎൽഎയും പറഞ്ഞത് വെറും പാഴ്വാക്കായി; കടൽ വീട്ടുമുറ്റത്തെത്തിയിട്ടും എങ്ങുമെത്താതെ പുലിമുട്ട് നിർമാണം
വൈപ്പിൻ: കടൽക്ഷോഭം നാശംവിതക്കുന്നത് തടയാൻ തുടങ്ങിവച്ച എടവനക്കാട്ടെ പുലിമുട്ട് നിർമാണം കാലവർഷം തുടങ്ങിയിട്ടും എങ്ങുമെത്തിയില്ല. കാലവർഷം എത്തുന്നതിനു മുന്നേ നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു മാർച്ച് നാലിനു പുലിമുട്ടുകളുടെ നിർമാണോദ്ഘാടന സമയത്ത് മന്ത്രിയും എംഎൽഎയും പറഞ്ഞത്. നിർമാണത്തിന്റെ പേരിൽ പഴങ്ങാട് കടൽത്തീരത്തു കുറെ കല്ലുകൾ കൊണ്ടുവന്ന് ഇറക്കിയതല്ലാതെ നിർമാണം ആരംഭിക്കാൻ കരാറുകാരൻ ഇതുവരെ കൂട്ടാക്കിയിട്ടില്ല. അതേ സമയം ഉത്തരവാദിത്വം മുഴുവൻ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥൻമാരുടെ തലയിൽ വച്ചുകെട്ടുകയാണ് കരാറുകാരൻ. നിർമാണത്തിനു മുന്നോടിയായുള്ള നടപടികൾ പൂർത്തിയാക്കി തരേണ്ടത് ഇറിഗേഷൻ വകുപ്പാണ്. ഇതുവരെ ഇവരുടെ ഭാഗത്ത് നിന്നും അങ്ങിനെയൊന്ന് ഉണ്ടായിട്ടില്ലത്രേ. കല്ലുകളുടെ തൂക്കം തിട്ടപ്പെടുത്താൻ വേ- ബ്രിഡ്ജ് സ്ഥാപിക്കണം. അത് ഇതുവരെ ആയില്ല. അണിയൽ ഭാഗത്തെ പുലിമുട്ട് നിർമിക്കാൻ കല്ല് ലോറിയിൽ എത്തിക്കണമെങ്കിൽ ഈ ഭാഗത്തെ തീരദേശ റോഡിലെ മണൽ നീക്കം ചെയ്യണം. ഇറിഗേഷന്റെ ഭാഗത്ത് നിന്ന് ഇതിനായി നടപടികളില്ല. കൂടാതെ പുലിമുട്ട്…
Read Moreട്രോളിംഗിൽ ചവിട്ടിക്കയറി പച്ചക്കറി വില മേലോട്ട്; മഴക്കാലത്ത് കുടുംബ ബജറ്റ് താളം തെറ്റുമെന്ന ഭീതിയിൽ വീട്ടമ്മമാർ
കൊച്ചി: ട്രോളിംഗ് നിരോധനം വന്നതിനു പിന്നാലെ പച്ചക്കറി വിലയും മേലോട്ട്. ആവശ്യക്കാരുടെ എണ്ണം കൂടിയതും തമിഴ്നാട്ടിൽനിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതും വിലക്കയറ്റത്തിന് ആക്കംകൂട്ടുന്നു. എറണാകുളം മാർക്കറ്റിൽ കഴിഞ്ഞ കുറേ നാളുകളായി തമിഴ്നാട്ടിൽനിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞ നിലയിലാണെന്നു വ്യാപാരികൾ പറയുന്നു. പയർ ആവശ്യാനുസരണം ലഭിക്കുന്നത് ഒഴിച്ചാൽ മറ്റ് പച്ചക്കറികളുടെ വരവ് കുറഞ്ഞു. ചുട്ടുപൊള്ളുന്ന വെയിലിൽ തമിഴ്നാട്ടിലെ കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങിയതാകാം അവിടെനിന്നുള്ള വരവ് കുറയുന്നതിനു കാരണമായതെന്ന് വ്യാപാരികൾ പറയുന്നു. ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ കൂടുതൽപേർ പച്ചക്കറികളിലേക്കു തിരിഞ്ഞിട്ടുണ്ട്. ആവശ്യക്കാരുടെ എണ്ണം വർധിക്കുകയും വരവ് കുറയുകയും ചെയ്ത സാഹചര്യത്തിലാണ് പച്ചക്കറിവില വർധിച്ചതെന്നാണ് വ്യാപാരികളുടെ ഭാഷ്യം. ചില്ലറ വ്യാപാരമേഖലയിൽ പലതിനും ഒരാഴ്ചയ്ക്കിടെ അഞ്ചു മുതൽ 10 രൂപയുടെ വരെ വില വ്യത്യാസമാണ് ഉണ്ടായിട്ടുള്ളത്. ബീൻസ്, പച്ചമുളക്, തക്കാളി, വെണ്ടയ്ക്ക, കാരറ്റ്, പാവക്ക തുടങ്ങിയവയ്ക്കൊക്കെ വില വർധിച്ചു. ബീൻസിനാണ് വില വർധന കൂടുതൽ.…
Read Moreകുട്ടികളാണ്, കുത്തിനിറയ്ക്കണ്ട..!വിട്ടുവീഴ്ചയില്ലാതെ മോട്ടോർവാഹന വകുപ്പ്; കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിൽ പരിശോധന ശക്തമാക്കി
കൊച്ചി: സ്കൂൾ കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശോധനകൾ തുടരുന്നു. രാവിലെയും വൈകിട്ടുമാണ് പരിശോധന. സ്കൂൾ തുറന്ന കഴിഞ്ഞ ആറിന് രണ്ടു വാഹനങ്ങൾക്കു താക്കീത് നൽകിയിരുന്നു. സ്കൂൾ കുട്ടികളെ കുത്തിനിറച്ച് എത്തിച്ചതിനാണ് താക്കീത് ചെയ്തത്. അനുവദനീയമായതിൽ കൂടുതൽ കുട്ടികളെ കയറ്റിയാൽ പിടികൂടുന്നതടക്കം കർശന നടപടികൾക്കാണു വകുപ്പ് ഒരുങ്ങുന്നത്. സ്കൂളുകളുടെ സ്വന്തം ബസുകളിലും വാടകയ്ക്ക് സർവീസ് നടത്തുന്ന വാഹനങ്ങളിലുമടക്കം പരിശോധന കർശനമാക്കുമെന്നു മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ടാക്സ് അടയ്ക്കാതെ സർവീസ് നടത്തിയ വാഹനവും കണ്ടെത്തിയിരുന്നു. വാടകയ്ക്ക് സർവീസ് നടത്തുന്ന വാഹനമാണ് കണ്ടെത്തിയതെന്നും കുട്ടികളുടെ സുരക്ഷയിൽ യാതൊരു വിധത്തിലുമുള്ള വിട്ടുവീഴ്ചകൾക്ക് തയാറല്ലെന്നും അധികൃതർ വ്യക്തമാക്കി. സ്കൂൾ തുറക്കുന്നതിനുമുന്പേ സ്കൂൾ വാഹനങ്ങളിൽ കർശന പരിശോധനകളും ബോധവത്കരണവും വകുപ്പ് നടത്തിയിരുന്നു. എന്നിട്ടും നിയമം ലംഘിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് അധികൃതർ.…
Read Moreഓടി മാറും മുൻപ്…! കൊടുംവേനലിൽ തണലേകിയ മരം കാലവർഷത്തിൽ ചതിച്ചു; കാക്കനാട് കാറ്റിൽ മരം വീണ് മരിച്ച അഷറഫ് ഈ മരത്തണലിലെ സ്ഥിരം ലോട്ടറി വിൽപ്പനക്കാരൻ
കാക്കനാട്: വർഷങ്ങളോളം തണൽ നൽകിയ മരംതന്നെ ഒടുവിൽ അഷ്റഫിന്റെ ഘാതകനായി എത്തി. ഓലിമുകൾ-കാക്കനാട് റോഡിൽ കെബിപിഎസ് കവാടത്തിനു സമീപത്തായി കളക്ടറേറ്റ് വളപ്പിനുള്ളിൽ വളർന്നു പന്തലിച്ചു നിന്ന തണൽമരച്ചില്ലകൾക്ക് താഴെ നടപ്പാതയോട് ചേർന്നായിരുന്നു ലോട്ടറി വില്പന നടത്തിയിരുന്നത്. ഈ മരമാണ് കടപുഴകി മതിലും തകർത്ത് അഷ്റഫിന്റെ ദേഹത്തേക്കു വീണത്. അപകടത്തെ തുടർന്ന് അഷ്റഫ് തൽക്ഷണം മരിച്ചു. കൊടുംചൂടിൽ ഈ മര തണലിലാണ് എന്നും ലോട്ടറി വിൽപ്പന ന്നടത്തിയിരുന്നത്. വർഷങ്ങൾ പഴക്കമുള്ള തണൽമരമാണ് ചുവട് മറിഞ്ഞ് വീണത്. മതിലിനോട് ചേർന്നു നിന്ന മരം മറിഞ്ഞപ്പോൾ ചുറ്റുമതിലിലാണ് കടഭാഗം തട്ടിയത്. തടിയോടെയുള്ള വലിയ ചില്ലകൾ റോഡിലേക്ക് വീണത് അതുവഴി പോയ കാറിന്റെ മുകളിലേക്കാണ്. കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നെങ്കിലും കാറിലുണ്ടായിരുന്നവർക്ക് പരിക്കോന്നും പറ്റിയില്ല. മതിൽ മറിഞ്ഞുവീണത് സ്കൂട്ടറിലും അഷ്റഫിന്റെ തലയിലുമാണ്. മരം മറിയുന്നതു കണ്ട് എതിർ ഭാഗത്തു നിന്നവർ ഓടി മാറുകയായിരുന്നു.…
Read Moreഎറണാകുളം ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസിൽ സ്ഥാനാർഥി മോഹികളുടെ പിടിവലി; താരങ്ങളെ പരീക്ഷിക്കാൻ ബിജെപി, സ്വതന്ത്ര്യ ചിഹ്നത്തിൽ പൊതുസമ്മതരെ തേടി സിപിഎം
കൊച്ചി: എറണാകുളം നിയമസഭ മണ്ഡലത്തിൽ വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ സംബന്ധിച്ചുള്ള ചർച്ച സജീവമാക്കി മുന്നണികൾ. എറണാകുളം എംഎൽഎ ഹൈബി ഈഡൻ ലോക്സഭ തെരഞ്ഞെടുപ്പിൽ ജയിച്ചതോടെ ഒഴിവുവന്ന സീറ്റിൽ സ്ഥാനാർഥിയായി ആരെ പരിഗണിക്കണമെന്ന ചർച്ച പാർട്ടി തലങ്ങളിൽ അനൗദ്യോഗികമായി ആരംഭിച്ചു കഴിഞ്ഞു. കോണ്ഗ്രസിന്റെ കുത്തക മണ്ഡലമാണ് എറണാകുളം. മണ്ഡലം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതു കോൺഗ്രസിന്റെ അഭിമാന പ്രശ്നമാണ്. അതുകൊണ്ടുതന്നെ ജയസാധ്യതയുള്ള സ്ഥാനാർഥിയെ മത്സരിപ്പിക്കാനാകും കോൺഗ്രസ് നേതൃത്വം തീരുമാനിക്കുക. ഗ്രൂപ്പ്-സമുദായിക ഘടകങ്ങൾ കോൺഗ്രസിനു പരിഗണിക്കേണ്ടിവരും. അതേസമയം സീറ്റ് തരപ്പെടുത്താൻ കോണ്ഗ്രസിൽ പിടിവലി തുടങ്ങിയതായാണു സൂചന. അരങ്ങിലും അണിയറയിലും സ്ഥാനാർഥിമോഹികൾ നിരന്നിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഹൈബി ഈഡന് എറണാകുളം നിയോജകമണ്ഡലത്തിൽ മാത്രം ലഭിച്ച ഭൂരിപക്ഷം 31,000 വോട്ടാണ്. കഴിഞ്ഞതവണ നിയമസഭയിലേക്കു മത്സരിച്ചപ്പോൾ ലഭിച്ച ഭൂരിപക്ഷമാകട്ടെ 21,949 വോട്ടും. ഹൈബി ഈഡൻ 57,819, സിപിഎം സ്ഥാനാർഥി എം. അനിൽകുമാർ 35,870, ബിജെപി…
Read Moreനിപ്പ വൈറസ് ബാധയുടെ ഉറവിടം; ആലുവ, പറവൂർ മേഖലകളിൽ നിന്നു വീണ്ടും സാമ്പിളുകൾ ശേഖരിക്കും
കൊച്ചി: നിപ്പ വൈറസ് ബാധയുടെ ഉറവിടം തേടി വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശോധന തുടരുന്നു. പഴം തീനി വവ്വാലുകളിൽനിന്ന് സാന്പിളുകൾ ശേഖരിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്നുള്ള വിദഗ്ധ സംഘം ഇന്നുവീണ്ടും ആലുവ, പറവൂർ മേഖലകളിൽനിന്ന് സാന്പിളുകൾ ശേഖരിക്കും. ഡോ. സുദീപിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡോ. ഗോഖലെ, ഡോ. ബാലസുബ്രഹ്മണ്യൻ എന്നീ ശാസ്ത്രജ്ഞരുമുണ്ട്. തൊടുപുഴ, മുട്ടം മേഖലകളിൽനിന്നുള്ള 52 പഴം തീനി വവ്വാലുകളിൽനിന്ന് സംഘം ഇതേവരെ സാന്പിളുകൾ ശേഖരിച്ചു. ഇന്നലെമാത്രം ഇവിടെനിന്ന് 22 സാന്പിളുകളാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പൂനെ എൻഐവി സംഘം ശേഖരിച്ചത്. ഈ സാന്പിളുകൾ ശേഖരിച്ച് പുനെയിലേക്ക് അയക്കും. അതേസമയം, എറണാകുളം മെഡിക്കൽ കോളജിൽ പുതുതായി പ്രവേശിപ്പിച്ച ഒരു രോഗിയുടേതടക്കം ഇന്നലെ പരിശോധനയ്ക്കായി ശേഖരിച്ച അഞ്ച് സാന്പിളുകളുടെ ഫലവും ഇന്ന് പുറത്തുവരും. വരാപ്പുഴ സ്വദേശിയെയാണു പുതിയതായി മെഡിക്കൽ…
Read More