തൃപ്പൂണിത്തുറ സ്റ്റാ​ച്യു ജം​ഗ്ഷ​നി​ൽ വഴിക്കെണിയായി മരക്കെമ്പ്;മഴക്കാലമെത്തിയതോടെ കടക്കാരും യാത്രക്കാരും ഭീതിയിൽ

തൃ​പ്പൂ​ണി​ത്തു​റ: സ്റ്റാ​ച്യു ജം​ഗ്ഷ​നി​ലെ മ​ര​ത്തി​ന്‍റെ ശി​ഖി​രം വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. സ്റ്റാ​ച്ചു ജം​ഗ്ഷ​നി​ലെ കൂ​റ്റ​ൻ ത​ണ​ൽ​മ​ര​ത്തി​ന്‍റെ ഉ​ണ​ങ്ങി ദ്ര​വി​ച്ച ശി​ഖ​രം കാ​ല​വ​ർ​ഷം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞി​ട്ടും മു​റി​ച്ചു​മാ​റ്റാ​ത്ത​താ​ണ് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്ന​ത്. സ്റ്റാ​ച്ചു ജം​ഗ്ഷ​ന് ന​ടു​വി​ൽ നി​ൽ​ക്കു​ന്ന കൂ​റ്റ​ൻ ത​ണ​ൽ​മ​ര​ത്തി​ന്‍റെ മു​ക​ളി​ൽ കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള വ​ലി​യൊ​രു ശി​ഖ​ര​മാ​ണ് ഉ​ണ​ങ്ങി ദ്ര​വി​ച്ച നി​ല​യി​ൽ തൊ​ലി പൊ​ളി​ഞ്ഞും താ​നെ പൊ​ടി​ഞ്ഞും റോ​ഡി​ന് ന​ടു​വി​ൽ വീ​ണു കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ്റ്റാ​ച്യു​വി​ന് കി​ഴ​ക്കു ഭാ​ഗ​ത്തു​ള്ള ലാ​യം റോ​ഡി​ലേ​ക്ക് പോ​കു​ന്ന​വ​രും വ​ട​ക്കു​ഭാ​ഗ​ത്തു കൂ​ടി കി​ഴ​ക്കോ​ട്ടു യാ​ത്ര ചെ​യ്യു​ന്ന​വ​രു​മെ​ല്ലാം ഉ​ണ​ങ്ങി ദ്ര​വി​ച്ച മ​ര​ക്കൊ​മ്പി​ന് കീ​ഴെ കു​ടി വേ​ണം ക​ട​ന്നു പോ​കേ​ണ്ട​ത്. റോ​ഡി​ലെ യാ​ത്ര​ക്കാ​രു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ​യും ത​ല​ക്ക് മു​ക​ളി​ൽ ഏ​ക​ദേ​ശം 40 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ നി​ൽ​ക്കു​ന്ന ഉ​ണ​ങ്ങി ദ്ര​വി​ച്ച നി​ല​യി​ലാ​ണ് വൃ​ക്ഷ​ക്കൊ​മ്പ്. മ​ഴ​യും കാ​റ്റും ഇ​നി​യും ശ​ക്തി പ്രാ​പി​ക്കു​മെ​ന്നി​രി​ക്കെ ഉ​ണ​ങ്ങി​യ വൃ​ക്ഷ ശി​ഖ​രം ന​ന​ഞ്ഞു ക​തി​ർ​ന്ന് നി​ലം​പ​തി​ക്കു​ന്ന​തി​ന് അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്ന​തി​ന് മു​മ്പ് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് പെ​ട്ടെ​ന്ന്…

Read More

ഉ​ദ​യം​പേ​രൂ​രി​ൽ ക്ഷേത്രത്തിലും  സമീപത്തെ വീട്ടിലും വൻ കവർച്ച; പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​വും നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ

ഉ​ദ​യം​പേ​രൂ​ർ: ഉ​ദ​യം​പേ​രൂ​രി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ മോ​ഷ​ണം. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മേ​ജ​ർ ഏ​കാ​ദ​ശി പെ​രും​തൃ​ക്കോ​വി​ൽ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലും സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന കാ​ഞ്ഞി​ര​ക്കാ​ട്ടി​ൽ വ​ത്സ​ൻ മാ​ത്യു​വി​ന്‍റെ വീ​ട്ടി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് സം​ഭ​വം. മോ​ഷ്ടാ​ക്ക​ൾ ക്ഷേ​ത്ര​ത്തി​ലെ മ​തി​ൽ ചാ​ടി ക​ട​ന്ന് ചു​റ്റ​മ്പ​ല​ത്തി​ന്‍റെ കി​ഴ​ക്കേ വാ​തി​ൽ പൂ​ട്ട് ത​ക​ർ​ത്താ​ണ് അ​ക​ത്ത് ക​യ​റി​യ​ത്. നാ​ല​മ്പ​ല​ത്തി​ൽ ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ ശ്രീ​കോ​വി​ലി​ന് മു​ന്നി​ലെ വ​ലി​യ കാ​ണി​ക്ക​വ​ഞ്ചി​യും മ​ണ്ഡ​പ​ത്തി​ലെ മ​റ്റ് കാ​ണി​ക്ക​വ​ഞ്ചി​ക​ളും എ​ടു​ത്ത് പു​റ​ത്ത് നാ​ല​മ്പ​ല​ത്തി​ന് തെ​ക്ക് വ​ശം എ​ത്തി​ച്ച് ത​ക​ർ​ത്താ​ണ് പ​ണം ക​വ​ർ​ന്ന​ത്. കൂ​ടാ​തെ ക്ഷേ​ത്ര​ത്തി​ലെ എ​ണ്ണ കൗ​ണ്ട​റി​ന്‍റെ​യും പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. മ​ണി​ക്കൂ​റു​ക​ളോ​ളം മോ​ഷ്ടാ​ക്ക​ൾ ക്ഷേ​ത്ര​ത്തി​ൽ വി​ല​സി​യി​ട്ടും ക്ഷേ​ത്ര​ത്തി​ൽ വാ​ച്ച​ർ ഉ​ൾ​പ്പെ​ടെ സം​ഭ​വം അ​റി​ഞ്ഞി​ല്ല. പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​വും ഉ​ൾ​പ്പ​ടെ ന​ഷ്ട​പ്പെ​ട്ട ക​ണ​ക്കു​ക​ൾ തി​ട്ട​പ്പെ​ടു​ത്തി വ​രു​ന്നു. ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ പൂ​ട്ടി കി​ട​ന്നി​രു​ന്ന വ​ത്സ​ൻ മാ​ത്യു​വി​ന്‍റെ വീ​ട്ടി​ലും മു​ൻ​വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​ട​ന്ന​ത്.…

Read More

 ത​ൽ​സ്ഥി​തി തു​ട​രട്ടെ…!  മ​ര​ടി​ലെ ഫ്ലാറ്റ് സ​മു​ച്ച​യം പൊ​ളി​ക്കു​ന്ന​തി​ന് താ​ത്ക്കാ​ലി​ക സ്റ്റേ

എ​റ​ണാ​കു​ളം മ​ര​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ൽ നി​ർ​മി​ച്ച ഫ്ലാറ്റ് സ​മു​ച്ച​യം പൊ​ളി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന് താ​ത്ക്കാ​ലി​ക സ്റ്റേ. ​ഫ്ലാറ്റി​ലെ താ​മ​സ​ക്കാ​ർ ന​ൽ​കി​യ റി​ട്ട് ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്. ആ​റ് ആ​ഴ്ച​ത്തേ​ക്ക് ത​ൽ​സ്ഥി​തി തു​ട​രാ​നാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. സു​പ്രീം​കോ​ട​തി അ​വ​ധി​ക്കാ​ല ബെ​ഞ്ചി​ന്‍റേ‌​താ​ണ് വി​ധി. ഫ്ലാറ്റ് സ​മു​ച്ച​യം പൊ​ളി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് അ​ടി​യ​ന്ത​ര​മാ​യി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 32 താ​മ​സ​ക്കാ​രാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. താ​മ​സ​ക്കാ​രു​ടെ ഭാ​ഗം കേ​ൾ​ക്കാ​തെ​യാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വെ​ന്നും താ​മ​സ​ക്കാ​ർ ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. തീ​ര​ദേ​ശ പ​രി​പാ​ല​ന ച​ട്ടം ലം​ഘി​ച്ചു നി​ർ​മി​ച്ച ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചു നീ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കോ​ട​തി ഉ​ത്ത​ര​വ്. അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ കാ​ര​ണം ഇ​നി​യും കേ​ര​ള​ത്തി​നു പ്ര​ള​യ​വും പേ​മാ​രി​യും താ​ങ്ങാ​നാ​വി​ല്ലെ​ന്നും ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചി​രു​ന്നു. ഹോ​ളി​ഡേ ഹെ​റി​റ്റേ​ജ്, ഹോ​ളി ഫെ​യ്ത്ത്, ജെ​യി​ൻ ഹൗ​സിം​ഗ്, കാ​യ​ലോ​രം അ​പ്പാ​ർ​ട്ട്മെ​ന്‍റ്, ആ​ൽ​ഫാ വെ​ഞ്ചേ​ഴ്സ് എ​ന്നി​വ​യ്ക്കെ​തി​രേ​യാ​ണു ന​ട​പ​ടി.

Read More

നി​പ്പയിൽ ആശങ്കകൾ ഒഴിയുന്നു;  നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന  52 പേ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല

കൊ​ച്ചി: നി​പ്പ വൈ​റ​സ് ബാ​ധ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 52 പേ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ല. നി​പ്പ ബാ​ധി​ച്ച് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​യു​മാ​യി അ​ടു​ത്ത് സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന 52 പേ​രെ​യാ​ണ് ഹൈ ​റി​സ്ക് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ത്തി സൂ​ക്ഷ്മ നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ഇ​വ​ർ​ക്കും നി​പ്പ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ നി​പ്പ വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക ഏ​റെ​ക്കു​റെ ഒ​ഴി​ഞ്ഞു. അ​തേ​സ​മ​യം, നി​പ്പ് സ്ഥീ​രി​ക​രി​ച്ച് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന രോ​ഗി​യു​ടെ ര​ണ്ടാം​ഘ​ട്ട പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ച മൂ​ന്ന് സാ​ന്പി​ളു​ക​ളി​ൽ ര​ണ്ടെ​ണ്ണം നെ​ഗ​റ്റീ​വെ​ന്ന് തെ​ളി​ഞ്ഞ​തും ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ താ​ൽ​ക്കാ​ലി​ക ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഫ​ലം കൂ​ടു​ത​ൽ സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി പൂ​നെ​യി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യി​ൽ അ​യ​ച്ച​തി​ന്‍റെ ഫ​ല​മാ​ണ് ല​ഭി​ച്ച​ത്.മൂ​ന്നു സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ഒ​രെ​ണ്ണം പോ​സി​റ്റീ​വും ര​ണ്ടെ​ണ്ണം നെ​ഗ​റ്റീ​വു​മാ​ണ്. രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നി​ല​വി​ൽ…

Read More

ആ കാലുകള്‍ ആരുടെ? പു​തു​വൈ​പ്പ് കടൽത്തീരത്തെ ര​ണ്ടു കാ​ലു​ക​ൾ സ്ത്രീ​യു​ടേ​തെ​ന്നു സംശയം; അന്വേഷണം തുടങ്ങി

വൈ​പ്പി​ൻ: സ്ത്രീ​യു​ടേ​തെ​ന്നു സം​ശ​യി​ക്കു​ന്ന ര​ണ്ടു കാ​ലു​ക​ൾ മു​റി​ച്ചു​മാ​റ്റി​യ​നി​ല​യി​ൽ പു​തു​വൈ​പ്പ് എ​ൽ​എ​ൻ​ജി ടെ​ർ​മി​ന​ലി​നു സ​മീ​പം ക​ട​ൽ​ത്തീ​ര​ത്തു ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണു തീ​ര​ത്ത് അ​ടി​ഞ്ഞ​നി​ല​യി​ൽ കാ​ലു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന കാ​ലു​ക​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തും. അ​ടു​ത്ത​കാ​ല​ത്തു കാ​ണാ​താ​യ സ്ത്രീ​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും മു​ള​വു​കാ​ട് പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്നു​ണ്ട്. കാ​ലു​ക​ളി​ൽ ഒ​രു കാ​ൽ മു​റി​ച്ചു​മാ​റ്റി​യ​നി​ല​യി​ലും ര​ണ്ടാ​മ​ത്തേ​തു കാ​ൽ​പ്പാ​ദം വേ​ർ​പെ​ട്ട് ര​ണ്ടാ​യ നി​ല​യി​ലു​മാ​ണ്. ഇ​ട​തും കാ​ലും വ​ല​തു​കാ​ലും അ​ടി​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ൽ കാ​ൽ ര​ണ്ടും ഒ​രാ​ളു​ടേ​താ​ണെ​ന്നു ക​രു​തു​ന്നു. ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി മു​റി​ച്ചു​നീ​ക്കി​യ കാ​ലു​ക​ൾ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ക​ട​ലി​ൽ ത​ള്ളി​യ​താ​കാ​മെ​ന്ന വാ​ദം ഉ​യ​ർ​ന്നെ​ങ്കി​ലും അ​തു ശ​രി​യ​ല്ലെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ഈ ​ഭാ​ഗ​ത്ത് ഉ​ണ​ങ്ങി​യ​നി​ല​യി​ൽ പു​രു​ഷ​ന്‍റെ ത​ല​യും ഉ​ട​ലി​ന്‍റെ കു​റെ​ഭാ​ഗ​വും ല​ഭി​ച്ചി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും മൃ​ത​ദേ​ഹം ആ​രു​ടേ​താ​ണെ​ന്നു ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ഇ​തി​നു പി​ന്നാ​ലെ​യാ​ണു സ്ത്രീ​യു​ടേ​തെ​ന്നു…

Read More

പാ​താ​ളം ഇ​എ​സ്ഐ സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ഹോ​സ്പി​റ്റ​ൽ; പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ഉ​ട​ൻ

ക​ള​മ​ശേ​രി: പാ​താ​ള​ത്തെ ഇ​എ​സ്ഐ ജി​ല്ലാ ആ​ശു​പ​ത്രി​യെ സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ഹോ​സ്പി​റ്റ​ലാ​യി ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 100 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ഒ​രു​ങ്ങു​ന്നു. ഇ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​ൽ ഉ​ട​ൻ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും. നി​ല​വി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​രെ തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കോ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കോ ആ​ണ് വി​ടു​ന്ന​ത്. ഇ​തി​ന് പ​ക​രം വി​ദ​ഗ്ദ്ധ ചി​കി​ത്സ ജി​ല്ലാ​ശു​പ​ത്രി​യി​ൽ ത​ന്നെ ല​ഭ്യ​ക്കാ​നാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തി​ന്നു​ള്ളി​ൽ 180 ബെഡുകൾ, ഐ​സി​യു, വെ​ൻ​റി​ലേ​റ്റ​ർ, എ​ൻ​ഐ സി​യു, മോ​ർ​ച്ച​റി, മൊ​ബൈ​ൽ ഫ്രീ​സ​ർ, തു​ട​ങ്ങി​യ​വ​യും ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ പാ​താ​ളം ഇ​എ​സ്ഐ​യി​ൽ വ​രും. ഒ​രു വാ​ർ​ഡ് അ​മ്മ​യ്ക്കും കു​ഞ്ഞി​നു​മാ​യി നീ​ക്കി​വ​യ്ക്കും. റി​സ​പ്ഷ​നി​ലും വാ​ർ​ഡു​ക​ളി​ലും ശീ​തീ​ക​ര​ണ സം​വി​ധാ​ന​വും ഉ​ണ്ടാ​കും. കെ​ട്ടി​ട നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് ഇ​നി​യും തു​ക അ​നു​വ​ദി​ക്കു​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ഇ​എ​സ്ഐ കോ​ർ​പ്പ​റേ​ഷ​ൻ ബോ​ർ​ഡ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി അം​ഗ​വു​മാ​യ വി. ​രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. വ​ർ​ഷ​കാ​ല രോ​ഗ​ങ്ങ​ളു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചും നി​പ്പ​യ​ട​ക്ക​മു​ള്ള…

Read More

കൈയോടെ പൊക്കും..!  മൂ​വാ​റ്റു​പു​ഴ ന​ഗ​രം കാമറാ നി​രീ​ക്ഷ​ണ​ത്തി​ൽ;  ദൃശ്യങ്ങൾ കൗൺസിലർമാരുടെ മൊബൈലിലും

മൂ​വാ​റ്റു​പു​ഴ: അ​ന​ധി​കൃ​ത മാ​ലി​ന്യ നി​ക്ഷേ​പ​വും കു​റ്റ​കൃ​ത്യ​ങ്ങ​ളും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്നു. 10നു ​രാ​വി​ലെ 11നു ​ക​ച്ചേ​രി​ത്താ​ഴ​ത്ത് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷ ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വൈ​സ് ചെ​യ​ർ​മാ​ൻ പി.​കെ. ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ഒ​ന്നാം​ഘ​ട്ട​മാ​യി വാ​ഴ​പ്പി​ള്ളി ലി​സ്യൂ സെ​ന്‍റ​ർ, ക​ച്ചേ​രി​ത്താ​ഴം, ഇ​ഇ​സി മാ​ർ​ക്ക​റ്റ് റോ​ഡ്, പോ​സ്റ്റോ​ഫീ​സ് ജം​ഗ്ഷ​ൻ, എ​വ​റ​സ്റ്റ് ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ടം കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ൽ 15 ഇ​ട​ങ്ങ​ളി​ൽ കാ​മ​റ സ്ഥാ​പി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പോ​ലീ​സി​ന്‍റെ​യും ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ്ഥി​രം നി​രീ​ക്ഷ​ണ​മു​ണ്ടാ​കും. ഇ​തി​നു പു​റ​മെ മു​ഴു​വ​ൻ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണി​ലേ​യ്ക്കും കാ​മ​റ ബ​ന്ധി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കും. ന​ഗ​ര​ത്തി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ പി​ടി​കൂ​ടു​ക​യെ​ന്ന​താ​ണ് കാ​മ​റ സ്ഥാ​പി​ച്ച​തി​ന്‍റെ പ്ര​ധാ​ന​ല​ക്ഷ്യ​മെ​ന്നു ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷ ശ​ശി​ധ​ര​ൻ പ​റ​ഞ്ഞു. ഇ​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ വ്യ​ക്ത​മാ​ക്കി. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത നി​യ​മ ലം​ഘ​നം, സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ…

Read More

കേ​ര​ള​തീ​ര​ത്ത് നാളെ അ​ർ​ധ​രാ​ത്രി മു​ത​ൽ ട്രോ​ ളിം​ഗ് നി​രോ​ധ​നം;  52 ദി​വ​സ​ത്തേ​ക്കാണ്  നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്

വൈ​പ്പി​ൻ: കേ​ര​ള​തീ​ര​ത്ത് നാളെ അ​ർ​ധ​രാ​ത്രി​മു​ത​ൽ 52 ദി​വ​സ​ത്തേ​ക്ക് ട്രോ​ളിം​ഗ് നി​രോ​ധ​നം. ക​ഴി​ഞ്ഞ വ​ർ​ഷം 47 ദി​വ​സ​ത്തേ​ക്കാ​യി​രു​ന്നു നി​രോ​ധ​ന​മെ​ങ്കി​ൽ ഇ​ത്ത​വ​ണ അ​ഞ്ചു​ദി​വ​സം കൂ​ട്ടി​യി​രി​ക്കു​ക​യാ​ണ്. തീ​ര​ത്തെ​ത്തി​യ ബോ​ട്ടു​ക​ൾ ഇ​നി ജൂ​ലൈ 31 നു ​അ​ർ​ധ​രാ​ത്രി​ക്ക് ശേ​ഷ​മെ ക​ട​ലി​ലേ​ക്ക് പോ​കു. മു​ന​ന്പം, മു​രു​ക്കും​പാ​ടം മേ​ഖ​ല​യി​ലെ 80 ശ​ത​മാ​നം മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി തീ​ര​മ​ണ​ഞ്ഞു. ശേ​ഷി​ക്കു​ന്ന​വ ഇ​ന്നു രാത്രിയി​ലും നാ​ളെ വൈ​കു​ന്നേ​ര​ത്തോ​ടെ​യും തി​രി​ച്ചെ​ത്തും. ഇ​ക്കു​റി വേ​ന​ൽ മ​ഴ കു​റ​ഞ്ഞ​തു​മൂ​ലം സീ​സ​ണി​ന്‍റെ അ​വ​സാ​ന നാ​ളു​ക​ളി​ൽ പ​തി​വു പോ​ലെ​യു​ള്ള ചാ​ക​ര​ക്കോ​ള് ഉ​ണ്ടാ​യി​ല്ല. ഇ​ത് മ​ത്സ്യ​ബ​ന്ധ​ന വ്യാ​വ​സാ​യ​ത്തി​നു ക​ന​ത്ത ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് ബോ​ട്ടു​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും പ​റ​യു​ന്ന​ത്. മ​ത്സ്യ​ല​ഭ്യ​ത കു​റ​ഞ്ഞ​തി​നാ​ൽ ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​നു ആ​ഴ്ച​ക​ൾ​ക്ക് മു​ന്പേ ത​ന്നേ പ​ല ബോ​ട്ടു​ക​ളും മ​ത്സ്യ​ബ​ന്ധ​നം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. സാ​ധാ​ര​ണ മേ​യ് പ​കു​തി​യോ​ടെ വേ​ന​ൽ മ​ഴ​പെ​യ്യു​ന്പോ​ൾ ബോ​ട്ടു​ക​ൾ​ക്ക് ധാ​രാ​ളം ക​ണ​വ, ക​രി​ക്കാ​ടി, പൂ​വാ​ല​ൻ ചെ​മ്മീ​ൻ തു​ട​ങ്ങി​യ​വ ല​ഭി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ഇ​ക്കു​റി…

Read More

നി​പ്പ ഭീ​തി ഒ​ഴി​യു​ന്നു;  കളക്ടറേറ്റിൽ തുറന്ന കോ​ൾ സെ​ന്‍റ​റു​ക​ളി​ലേ​ക്കു വി​ളി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്; ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക മാ​റി​യ​തി​ന്‍റെ സൂ​ച​ന​യാ​യാ​ണ് അ​ധി​കൃ​തർ

കൊ​ച്ചി: നി​പ്പ വൈ​റ​സ് ഭീ​തി ഒ​ഴി​യു​ന്ന​തി​ന്‍റെ സൂ​ച​ന ന​ൽ​കി കോ​ൾ സെ​ന്‍റ​റു​ക​ളി​ലേ​ക്കു വി​ളി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും കു​റ​വ്. 22 പേ​ർ മാ​ത്ര​മാ​ണ് എ​റ​ണാ​കു​ളം ക​ള​ക്ട​റേ​റ്റി​ൽ താ​ത്കാ​ലി​ക​മാ​യി തു​റ​ന്ന കോ​ൾ സെ​ൻ​റ​റി​ലേ​ക്ക് ഇ​ന്ന​ലെ വി​ളി​ച്ച​ത്. കോ​ൾ സെ​ന്‍റ​റി​ലേ​ക്കു​ള്ള വി​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു വ​ന്ന​തു ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക മാ​റി​യ​തി​ന്‍റെ സൂ​ച​ന​യാ​യാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. നി​പ്പ സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​തു​വ​രെ ആ​കെ 512 പേ​രാ​ണ കോ​ൾ സെ​ന്‍റ​റി​ലേ​ക്ക് വി​ളി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നി​ടെ, നി​പ്പ സ്ഥി​രീ​ക​രി​ച്ച് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വി​ന്‍റെ ര​ക്ത സാ​ന്പി​ൾ ഇ​ന്ന് വീ​ണ്ടും പ​രി​ശോ​ധി​ച്ചേ​ക്കും. വൈ​റ​സ് സാ​ന്നി​ധ്യം പൂ​ർ​ണ​മാ​യും മാ​റി​യോ എ​ന്ന​റി​യു​വാ​ൻ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​രു​ക്കി​യ പ്ര​ത്യേ​ക ലാ​ബി​ലാ​കും സാ​ന്പി​ൾ പ​രി​ശോ​ധി​ക്കു​ക​യെ​ന്നാ​ണു വി​വ​ര​ങ്ങ​ൾ. അ​തി​നി​ടെ, ഇ​ന്ന​ലെ രാ​ത്രി​യോ​ടെ നി​പ്പ ബാ​ധി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന സം​ശ​യ​ത്താ​ൽ ഒ​രു വ​യോ​ധി​ക​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. ഒ​രാ​ഴ്ച​യാ​യി പ​നി​ബാ​ധി​ച്ച് കോ​ത​മം​ഗ​ലം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന…

Read More

പു​തു അ​ധ്യാ​യ​ന ദി​വ​സ​ത്തി​ൽ സൗ​ജ​ന്യ യാ​ത്ര​യൊ​രു​ക്കി മാതൃകയായി  എറണാകുളത്തെ സ്വ​കാ​ര്യ ബ​സുകൾ

പി​റ​വം: പു​തു അ​ധ്യാ​യ​ന ദി​വ​സ​ത്തി​ൽ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സൗ​ജ​ന്യ യാ​ത്ര​യൊ​രു​ക്കി​യ സ്വ​കാ​ര്യ ബ​സ് ശ്ര​ദ്ധേ​യ​മാ​യി. കൂ​ത്താ​ട്ടു​കു​ളം-​പി​റ​വം-​എ​റ​ണാ​കു​ളം റൂ​ട്ടി​ലോ​ടു​ന്ന “അ​ഷ്റി​ക’ ബ​സാ​ണ് സൗ​ജ​ന്യ​മാ​യി സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ബ​സി​ന്‍റെ മു​ന്നി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​തു അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ലേ​ക്ക് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് യാ​ത്ര സൗ​ജ​ന്യ​മാ​ണ​ന്നു​ള്ള ഫ്ള​ക്സ് ബാ​ന​റും സ്ഥാ​പി​ച്ചി​രു​ന്നു. കൂ​ടാ​തെ ബ​സി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തി​രു​ന്നു. അ​ഷ്റി​ക് സ​ർ​വീ​സി​ന്‍റെ അ​ഞ്ചോ​ളം ബ​സു​ക​ൾ പി​റ​വം മേ​ഖ​ല​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളു​മാ​യു​ള്ള അ​ക​ൽ​ച്ച കു​റ​ക്കു​വാ​നും അ​ധ്യാ​യ​ന ദി​വ​സ​ങ്ങ​ളി​ൽ ശു​ഭ​യാ​ത്ര സാ​ധ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സൗ​ജ​ന്യ യാ​ത്ര​യൊ​രു​ക്കി​യ​തെ​ന്ന് ബ​സ് ഉ​ട​മ​യാ​യ പി​റ​വം സ്വ​ദേ​ശി ഏ​ലി​യാ​സ് ഇ​ട​യ​ത്തു​പാ​റ പ​റ​യു​ന്നു. ഇ​ദേ​ഹം വ​ർ​ഷ​ങ്ങ​ളോ​ളം സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കി​യി​ട്ടു​ള്ള​താ​ണ്. വൈ​പ്പി​ൻ: വി​ദ്യാ​ർ​ഥി-​ബ​സ് തൊ​ഴി​ലാ​ളി സൗ​ഹൃ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വേ​ശ​നോ​ത്സ​വ ദി​ന​ത്തി​ൽ സൗ​ജ​ന്യ ബ​സ് യാ​ത്ര ഒ​രു​ക്കി ദോ​സ്ത് ഗ്രൂ​പ്പ് ര​ക്ഷി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക സ​മൂ​ഹ​ത്തി​ന്‍റെ​യും…

Read More