ഇ​ൻ​കം ടാ​ക്സ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; മഹാ​രാ​ഷ്ട്ര സ്വ​ദേ​ശി ​കബളിപ്പിച്ചത് പെരുമ്പാവൂരിലെ പ്രമുഖ വ്യവസായിയെ

പെ​രു​മ്പാ​വൂ​ർ: സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ വ്യ​വ​സാ​യി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ന്ന ഇ​ത​ര​സം​സ്ഥാ​നക്കാ​ര​നാ​യ യു​വാ​വിനെ ​പോ​ലീ​സ് പി​ടി​കൂ​ടി. മ​ഹാ​രാ​ഷ്ട്ര അ​മ​രാ​വ​തി ദാ​മം​ഗാ​വ് സ്വ​ദേ​ശി ആ​ശി​ഷ് ര​മേ​ശ് ബി​സ (32) യെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​മു​ഖ വ്യ​വ​സാ​യി​ക​ളെ​യും വ്യാ​പാ​രി​ക​ളെ​യും ഫോ​ണി​ൽ വി​ളി​ച്ചു ഇ​ൻ​കം ടാ​ക്സ് അ​സി. ക​മ്മീ​ഷ​ണ​ർ ആ​ണെ​ന്നു പ​റ​ഞ്ഞാ​ണു ത​ട്ടി​പ്പ്. സ്ഥാ​പ​ന​ത്തി​ൽ ടാ​ക്സ് ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ടെ​ന്നും വി​വ​ര​ങ്ങ​ൾ കൈ​വ​ശ​മു​ണ്ടെ​ന്നും ഉ​ട​ൻ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ത് ഒ​ഴി​വാ​ക്ക​ണ​മെ​ങ്കി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ണം ന​ൽ​ക​ണ​മെ​ന്നും ക​ട​യു​ട​മ​ക​ളെ അ​റി​യി​ക്കും. പ്ര​തി വി​ചാ​രി​ക്കു​ന്ന ത​ര​ത്തി​ൽ കാ​ര്യ​ങ്ങ​ൾ എ​ത്തി​യാ​ൽ സി​ഡി​എം മെ​ഷീ​ൻ വ​ഴി കാ​ഷ് ഡെ​പ്പോ​സി​റ് ചെ​യ്യ​ണ​മെ​ന്നും അ​റി​യി​ക്കും. അ​ഡ്വാ​ൻ​സ് ആ​യി പ​ണം ന​ൽ​കി​യാ​ൽ രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് മെ​യി​ൽ വ​ഴി അ​യ​ച്ചു​ന​ൽ​കു​മെ​ന്ന് അ​റി​യി​ക്കും. മു​ഴു​വ​ൻ പ​ണം ന​ൽ​കി​യാ​ൽ എ​ല്ലാ ഒ​റി​ജി​ന​ൽ രേ​ഖ​ക​ളും ന​ൽ​കാ​മെ​ന്നും പ​റ​യും. പെ​രു​മ്പാ​വൂ​രി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യെ ഇ​ത്ത​ര​ത്തി​ൽ ക​ബ​ളി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇദേഹം ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്…

Read More

തട്ടിപ്പിന്‍റെ പുതിയ വെർഷൻ; കടയുടെ ഷട്ടറുകളിൽ മനുഷ്യ വിസർജ്യം ഇട്ട്  കടയുടമയുടെ ശ്രദ്ധ തിരിക്കും; കോതമംഗലത്ത് നടന്ന തട്ടിപ്പിൽ  വ്യാപാരിക്ക് നഷ്ടമായത് ഒന്നരലക്ഷം രൂപയും ഫോണും

കോ​ത​മം​ഗ​ലം: വ്യാ​പ​ര​സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ൽ മ​നു​ഷ്യ​വി​സ​ർ​ജ്യം ഇ​ട്ട് ഉ​ട​മ​യു​ടെ ശ്ര​ദ്ധ​തി​രി​ച്ച് ഒ​ന്ന​ര ല​ക്ഷം രൂ​പ​യ​ട​ങ്ങു​ന്ന ബാ​ഗും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്നു. ന​ഗ​ര​ത്തി​ൽ തി​ര​ക്കേ​റി​യ കോ​ത​മം​ഗ​ലം കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ൽ എ​സ്എ​ൻ സ്റ്റോ​ഴ്സ് പ​ല​ച​ര​ക്കു ക​ട​യി​ൽ ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം. സ്ഥാ​പ​ന ഉ​ട​മ മു​ര​ളി ക​ട​തു​റ​ക്കു​വാ​നാ​യി പ​തി​വ് പോ​ലെ രാ​വി​ലെ എ​ത്തി​യ​താ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് ക​ട​യു​ടെ ഷ​ട്ട​റു​ക​ൾ​ക്ക് ചേ​ർ​ന്ന് തി​ണ്ണ​യി​ൽ മ​നു​ഷ്യ വി​സ​ർ​ജ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഇ​ത് വ്യ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ബി​ൽ​ഡിം​ഗി​ന് പി​ന്നി​ലെ ടോ​യ്‌​ല​റ്റി​ൽ പോ​യി ബ​ക്ക​റ്റി​ൽ വെ​ള്ള​മെ​ടു​ത്ത് എ​ത്തി​യ ഉ​ട​മ ശു​ചീ​ക​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ആ​ദ്യം. ഇ​തി​ന് ശേ​ഷം സ്കൂ​ട്ട​റി​ൽ നി​ന്നും ബാഗും താ​ക്കോ​ലു​മെ​ടു​ത്ത് ക​ട​തു​റ​ക്കാ​ൻ നോ​ക്കി​യ​പ്പോ​ഴാ​ണ് പ​ണ​വും മൊ​ബൈ​ലും ന​ഷ്ട​പ്പെ​ട്ട​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. സ്കൂ​ട്ട​റി​ന്‍റെ താ​ക്കോ​ൽ ഊ​രു​വാ​നും തി​ര​ക്കി​നി​ട​യി​ൽ ഉ​ട​മ മ​റ​ന്നി​രു​ന്നു. താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് സ്കൂ​ട്ട​റി​ന്‍റെ ബോ​ക്സ് തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ഉ​ട​ൻ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ത​മം​ഗ​ലം പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​സ​ര​ത്തെ…

Read More

ഒന്നാം ക്ലാസുകാരന്‍റെ ജീവൻ രക്ഷിച്ച പ്രജിത്തിന്‍റെ  ധീരതയ്ക്ക് ആ​ദിശ​ങ്ക​രയുടെ സ്നേഹോപഹാരം

കാ​ല​ടി: ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥിയുടെ ജീ​വ​ൻ ര​ക്ഷി​ച്ച പ്ര​ജി​ത്തി​ന് ഉ​പ​രിപ​ഠ​ന​ത്തി​നു അ​വ​സ​ര​മൊ​രു​ക്കി ആ​ദിശ​ങ്ക​ര ട്ര​സ്റ്റ്. മാ​ണി​ക്ക​മം​ഗ​ലം സ്വ​ദേ​ശി​യാ​യ പ്ര​ജി​ത്തി​നാ​ണ് ആ​ദി​ശ​ങ്ക​ര ട്ര​സ്റ്റ് അ​വ​രു​ടെ കീ​ഴി​ലു​ള​ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം ന​ൽ​കുന്നത്. 2017 ജൂ​ണ്‍ 14 ന് ​മാ​ണി​ക്ക​മം​ഗ​ലം തു​റ​യി​ൽ കാ​ൽ​വ​ഴു​തി വീ​ണ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി ക​ണ്ണ​നെ അ​തിസാ​ഹ​സി​ക​മാ​യി പ്ര​ജി​ത്ത് ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. പ്ര​ജി​ത്തി​ന്‍റെ ഈ ​ധീ​ര​ത​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് ആ ​വ​ർ​ഷ​ത്തി​ൽ ത​ന്നെ ട്ര​സ്റ്റ് അ​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​പ​രി വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള വാ​ഗ്ദാ​നം ന​ൽ​കി​യ​ത്. ഇ​തേത്തുട​ർ​ന്ന് പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ​തോ​ടെ പ്ര​ജി​ത്ത് ശ്രീ​ശാ​ര​ദ വി​ദ്യാ​ല​യ​ത്തി​ൽ ഉ​പ​രി പ​ഠ​ന​ത്തി​നു തു​ട​ക്കം കു​റി​ച്ചു. 2017 ജൂ​ണി​ൽ തു​റ​യു​ടെ അ​ടു​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ക​ണ്ണ​ൻ കാ​ൽ​വ​ഴു​തി വെ​ള​ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. തു​റ​യു​ടെ ഒ​രു വ​ശ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന കൊ​ച്ചു​കു​ട്ടി​ക​ൾ ക​ണ്ണ​ൻ വെ​ള​ള​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ന്ന​തു​ക​ണ്ട് ബ​ഹ​ളം വ​ച്ചു. ഇ​ത് കേ​ട്ട് ഓ​ടി​യെ​ത്തി​യ പ്ര​ജി​ത്ത് മ​റ്റൊ​ന്നും ആ​ലോ​ചി​ക്കാ​തെ…

Read More

പീ​ഡ​ന​ശ്ര​മം ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ; വീട്ടിലെത്തി ചിത്രകല പഠിക്കുന്ന മധ്യാവയസ്കനായ അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തു

മ​ര​ട്: പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ നെ​ട്ടൂ​ർ സ്വ​ദേ​ശി​യാ​യ ചിത്രകലാ അധ്യാപകനെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. തേ​വ​ര​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി. ചി​ത്രം വ​ര പ​ഠി​പ്പി​ക്കാ​ൻ വീ​ട്ടി​ലെ​ത്താ​റു​ള്ള അ​ൻ​പ​തു​കാ​ര​നാ​ണ് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് പ​രാ​തി. വി​ദ്യാ​ർ​ഥി​നി​ക്ക് ചി​ത്ര​ര​ച​ന​യി​ൽ താ​ല്പ​ര്യ​ക്കു​റ​വ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മാ​താ​പി​താ​ക്ക​ൾ കാ​ര​ണം തി​ര​ക്കി​യ​പ്പോ​ഴാ​ണ് പീ​ഡ​നം സം​ബ​ന്ധി​ച്ച സൂ​ച​ന ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യി​ൽ​നി​ന്നും ല​ഭി​ച്ച മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ധ്യ​വ​യ​സ്ക​നെ ചോ​ദ്യം ചെ​യ്ത​ശേഷം അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ച​ക്ര​ക്ക​സേ​ര​യി​ലി​രി​ക്കു​മ്പോഴും ത​ള​രാ​ത്ത മ​ന​സു​മാ​യി സ്വ​പ്ന​ങ്ങ​ളെ​ഴു​തു​ന്ന  ഷി​റാ​ഫു​ദ്ദി​നെക്കുറിച്ചറിയാം

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: അ​തി​ജീ​വ​ന​വും പ​രി​സ്ഥി​തി സ്നേ​ഹ​വും സ​മ​ന്വ​യി​പ്പി​ച്ച യു​വ​ത്വം. മൂ​ന്നു വ​ർ​ഷ​ത്തോ​ള​മാ​യി ത​ള​ർ​ന്ന ശ​രീ​ര​വു​മാ​യി ച​ക്ര​ക്ക​സേ​ര​യി​ലി​രി​ക്കു​ന്പോ​ഴും ത​ള​രാ​ത്ത മ​ന​സു​മാ​യി സ്വ​പ്ന​ങ്ങ​ളെ​ഴു​തു​ന്ന സി.​പി. ഷി​റാ​ഫു​ദ്ദി​ൻ എ​ന്ന മു​പ്പ​തു​കാ​ര​ന്‍റെ ജീ​വി​തം ഇ​ങ്ങ​നെ ചു​രു​ക്കി വാ​യി​ക്കാം. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ചു പ​രി​സ്ഥി​തി സൗ​ഹൃ​ദ പേ​ന​ക​ൾ നി​ർ​മി​ക്കു​ന്ന​വ​ർ നി​ര​വ​ധി പേ​രു​ണ്ടാ​കും. ഷൊ​ർ​ണൂ​ർ ന​ന്പ്രം സ്വ​ദേ​ശി സി.​പി. ഷ​റ​ഫു​ദ്ദി​ന്‍റെ കൈ​ക​ളി​ൽ രൂ​പ​പ്പെ​ട്ട ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം പേ​പ്പ​ർ പേ​ന​ക​ൾ​ക്കു പ​റ​യാ​നു​ള്ള​ത് പ​രി​സ്ഥി​തി സൗ​ഹൃ​ദ​ത്തി​നൊ​പ്പം നി​ല​നി​ല്പി​ന്‍റെ പോ​രാ​ട്ട​ത്തെ​ക്കു​റി​ച്ചു കൂ​ടി​യാ​ണ്. 2016 ജൂ​ലൈ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​ട്ടെ​ല്ലും സു​ഷു​മ്നാ നാ​ഡി​യും ത​ക​ർ​ന്ന​താ​ണ് ഈ ​ചെ​റു​പ്പ​ക്കാ​ര​നെ എ​ന്ന​ന്നേ​ക്കു​മാ​യി ച​ക്ര​ക്ക​സേ​ര​യി​ലേ​ക്ക് ഇ​രു​ത്തി​യ​ത്. ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന​തി​നി​ടെ പാ​ഞ്ഞു​വ​ന്ന ലോ​റി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ദു​ബാ​യി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ടെ​ക്നീ​ഷ​നാ​യി​രു​ന്ന ഷ​റ​ഫു​ദ്ദി​ൻ നാ​ട്ടി​ൽ അ​വ​ധി​ക്കെ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ച​ക്ര​ക്ക​സേ​ര​യി​ലാ​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​യി 2017ൽ ​റോ​ട്ട​റി ക്ല​ബ് ന​ട​ത്തി​യ സ്വ​യം തൊ​ഴി​ൽ പ​രി​ശീ​ല​ന ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​താ​ണു പേ​പ്പ​ർ പേ​ന നി​ർ​മാ​ണ​ത്തി​നു നി​മി​ത്ത​മാ​യ​ത്.…

Read More

 മോദിയുടെ രണ്ടാമൂഴം, ഗുരുവായൂർ കണ്ണനെ കാണാൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നാ​ളെ  തൃശൂരിൽ

കൊ​ച്ചി: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നാ​യി കേ​ര​ള​ത്തി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നാ​ളെ രാ​ത്രി 11.35 ന് ​കൊ​ച്ചി​യി​ലെ​ത്തും. കൊ​ച്ചി നാ​വി​ക വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങു​ന്ന പ്ര​ധാ​ന​മ​ന്ത്രി എ​റ​ണാ​കു​ളം ഗ​വ. ഗ​സ്റ്റ് ഹൗ​സി​ൽ ത​ങ്ങും. എ​ട്ടി​ന് രാ​വി​ലെ 8.55 ന് ​ഗ​സ്റ്റ് ഹൗ​സി​ൽ നി​ന്നി​റ​ങ്ങി 9.15ന് ​കൊ​ച്ചി നാ​വി​ക വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ത്യേ​ക ഹെ​ലി​കോ​പ്ട​റി​ൽ​നി​ന്ന് ഗു​രു​വാ​യൂ​രി​ലേ​ക്കു പോ​കും.

Read More

പ​രി​ഭ്രാ​ന്തി ഉ​ണ്ടാ​കേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ല; മൃ​ഗ​ങ്ങ​ളി​ൽ നിപ്പയുടെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെന്ന് മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ് 

കൊ​ച്ചി: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ജി​ല്ല​യി​ൽ ഇ​തു​വ​രെ മൃ​ഗ​ങ്ങ​ളി​ൽ നി​പ​യ്ക്ക് സ​മാ​ന​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ത​ന്നെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ജി​ല്ല​യി​ലെ എ​ല്ലാ വെ​റ്ററിന​റി സ്ഥാ​പ​ന​ങ്ങ​ളി​ലും മൃ​ഗ രോ​ഗ​ങ്ങ​ൾ നി​ര​ന്ത​ര നി​രീ​ക്ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കു​ന്ന​തി​നും നി​പ്പാ സ​മാ​ന​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ഇ​ത് സം​ബ​ന്ധി​ച്ച് പ​രി​ഭ്രാ​ന്തി ഉ​ണ്ടാ​കേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്ന് മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റി​ൽ​നി​ന്നെ​ത്തി​യ ഉ​ന്ന​ത​സം​ഘം അ​റി​യി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ജാ​ഗ്ര​ത ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ തു​ട​രു​ന്ന​തി​നും ക്ലി​നി​ക്ക​ൽ സ​ർ​വൈ​ല​ൻ​സ് തു​ട​രു​ന്ന​തി​നും ഉ​ന്ന​ത​സം​ഘം നി​ർ​ദേ​ശം ന​ൽ​കി. വ​ന്യ​ജീ​വി​ക​ളി​ലെ രോ​ഗ​സാ​ധ്യ​ത സം​ബ​ന്ധി​ച്ച് നി​രീ​ക്ഷ​ണ ന​ട​പ​ടി​ക​ൾ തു​ട​ർ​ന്നു​വ​രി​ക​യാ​ണ്. തൃ​ശൂ​ർ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ഇ​വി​ടെ ജാ​ഗ്ര​ത ന​ട​പ​ടി​ക​ൾ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. ഇ​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തി നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി…

Read More

സിപിഎം-സിപിഐ സംഘർഷമേഖലയായ പി​റ​വ​ത്ത് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്

പി​റ​വം: പി​റ​വ​ത്ത് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്. ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ സെ​ക്ര​ട്ട​റി നി​തി​ൻ രാ​ജി​ന്‍റെ വീ​ടി​നു​നേ​രെ​യാ​ണ് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. സി​പി​എം-​സി​പി​ഐ സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന മേ​ഖ​ല​യാ​ണ് ഇ​വി​ടം. ആ​ക്ര​മ​ണം ഇ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി നി​തി​ൻ രാ​ജ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Read More

സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടി ഗംഭീരമാകും! കൃ​ത്യ​മാ​യ വി​വ​ര​മി​ല്ലാ​ത്ത ര​സീ​തു​മാ​യി പ​ണ​പ്പി​രി​വ്; ജി​ല്ലാ ആ​ശു​പ​ത്രി​ക്കെ​തി​രേ പരാതി

ആ​ലു​വ: ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യു​ടെ പേ​രി​ൽ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ളി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി പ​ണം പി​രി​ക്കു​ന്ന​താ​യി പ​രാ​തി. ര​സീ​തി​ൽ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളി​ല്ലാ​തെ കൂ​പ്പ​ണ്‍ മാ​തൃ​ക​യി​ൽ പ​ണം പി​രി​ക്കു​ന്ന​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്. രോ​ഗി​ക​ളു​ടെ പേ​രോ തി​യ​തി​യോ സീ​ലോ ഇ​ല്ലാ​തെ 50, 100 രൂ​പ​യു​ടെ കൂ​പ്പ​ണു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. സ്കാ​നിം​ഗ്, എ​ക്സ​റേ തു​ട​ങ്ങി​യ​വ ആ​വ​ശ്യ​മാ​യി​വ​രു​ന്ന രോ​ഗി​ക​ളു​ടെ പ​ക്ക​ൽ​നി​ന്നാ​ണ് ഇ​ത്ത​ര​ത്തി​ൽ പ​ണം ഈ​ടാ​ക്കു​ന്ന​ത്. ഇ​തി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി സി​പി​ഐ പ്ര​തി​നി​ധി​ക​ളാ​ണ് ക​മ്മി​റ്റി​യി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തോ​ടെ കൃ​ത്യ​മാ​യ ര​സീ​തി​ല്ലാ​തെ ന​ട​ത്തി​യി​രു​ന്ന പ​ണ​പ്പി​രി​വ് അ​വ​സാ​നി​പ്പി​ക്കാ​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ ക​മ്മി​റ്റി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത ദി​വ​സം മു​ത​ൽ ര​സീ​തി​ൽ തീ​യ​തി, വി​ശ​ദാം​ശ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ ര​സീ​ത് ത​യാ​റാ​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

അ​റ്റ​കു​റ്റ​പ്പ​ണി​യി​ൽ കാ​ര്യ​മി​ല്ല! പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്നും പു​തു​ക്കി പ​ണി​യ​ണ​മെ​ന്നും റി​പ്പോ​ർ​ട്ട്. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജി​ല​ൻ​സ് സ​മ​ർ​പ്പി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു ശി​പാ​ർ​ശ​യു​ള്ള​ത്. അ​റ്റ​കു​റ്റ​പ്പ​ണി​കൊ​ണ്ടു കാ​ര്യ​മി​ല്ലെ​ന്നും ദീ​ർ​ഘ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​തു ഗു​ണം ചെ​യ്യി​ല്ലെ​ന്നും എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു. പാ​ലം പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​ന്‍റെ ചെ​ല​വ് ക​രാ​റു​കാ​രി​ൽ​നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്നും എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു. റോ​ഡ്സ് & ബ്രി​ഡ്ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ, കി​റ്റ്കോ എ​ന്നി​വ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടെ പ്ര​തി​സ്ഥാ​ന​ത്തു നി​ർ​ത്തി​യാ​ണ് എ​ഫ്ഐ​ആ​ർ സ​മ​ർ​പ്പി​ച്ച​ത്. ക​രാ​ർ ക​ന്പ​നി​യാ​യ ആ​ർ​ഡി​എ​സി​ന്‍റെ എം​ഡി​യ​ട​ക്കം ആ​കെ അ​ഞ്ച് പ്ര​തി​ക​ളാ​ണു​ള്ള​ത്. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന്‍റെ ക​രാ​റു​കാ​രാ​യ ആ​ർ​ഡി​എ​സ് ക​ന്പ​നി എം​ഡി സു​മി​ത് ഗോ​യ​ലാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി. ക്ര​മ​ക്കേ​ടു ന​ട​ന്ന​താ​യി പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് എ​ഫ്ഐ​ആ​ർ റ​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ വി​ജി​ല​ൻ​സ് തീ​രു​മാ​നി​ച്ച​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ പാ​ല​ത്തി​ന്‍റെ രൂ​പ​ക​ൽ​പ​ന മു​ത​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. ക​രാ​റു​കാ​ര​നു​മാ​യി ചേ​ർ​ന്ന്…

Read More