ആലുവ: പ്രളയത്തിൽ നശിച്ചുപോയ മദ്യശേഖരത്തിനു പകരമായി തൊഴിലാളികൾ തുക അടയ്ക്കണമെന്ന കേരള ബിവ്റജ് കോർപറേഷന്റെ സർക്കുലർ ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തു. പെരുമ്പാവൂർ ബിവ്റജ് ഔട്ട്ലറ്റിലെ 10 ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് ഉത്തരവ്. പ്രളയത്തെത്തുടർന്ന് നശിച്ചുപോയ സ്റ്റോക്കിന് പകരം പെരുമ്പാവൂർ ബിവ്റജിലെ ജീവനക്കാർ 67,261 രൂപ വീതം അടയ്ക്കണമെന്നായിരുന്നു ഓഡിറ്റിംഗ് വിഭാഗം ആവശ്യപ്പെട്ടത്. പ്രളയം വന്നതിനെത്തുടർന്ന് തുടർച്ചയായി അഞ്ചുദിവസം മദ്യശേഖരം 20 അടി പൊക്കത്തിലുള്ള വെള്ളത്തിൽ കിടക്കുകയായിരുന്നെന്നും പ്രകൃതിക്ഷോഭംമൂലമുണ്ടായ നഷ്ടം ജീവനക്കാരിൽ നിന്നീടാക്കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്നും പരാതിക്കാരനും ഐഎൻടിയുസി നേതാവുമായ ശിശുകുമാർ പറഞ്ഞു. സമാനരീതിയിൽ സംസ്ഥാനത്തെ മറ്റ് ബിവ്റജ് ഔട്ട്ലറ്റുകളിലുമുണ്ടായ പ്രളയനഷ്ടം അതാത് ജീവനക്കാരിൽ നിന്നീടാക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണെന്ന് തൊഴിലാളികൾ കുറ്റപ്പെടുത്തി. ഇൻഷ്വറൻസ് ക്ലെയിം നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് വിചിത്രമായ രീതിയിൽ നഷ്ട പരിഹാരം ഈടാക്കുന്നതെന്ന് ജീവനക്കാർ പറയുന്നു. പ്രളയദുരന്തം നേരിട്ട ജീവനക്കാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ…
Read MoreCategory: Kochi
പോക്സോ കോടതികളുടെ പ്രവര്‍ത്തനം വേഗത്തിലാക്കണമെന്ന് സോഷ്യല്‍ ജസ്റ്റീസ് ഫോറം
മുളന്തുരുത്തി: കുട്ടികള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പോക്സോ കോടതികളുടെ പ്രവര്‍ത്തനം അതിവേഗ കോടതികളിലേയ്ക്കു മാറ്റണമെന്നു സോഷ്യല്‍ ജസ്റ്റീസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം. വര്‍ഗീസ്. തൊടുപുഴയിലെ ഏഴുവയസുകാരനെ അതിദാരുണമായി കൊലപ്പെടുത്തുവാന്‍ സുഹൃത്തിന് ഒത്താശ ചെയ്തു കൊടുത്ത അമ്മയെ മാപ്പു സാക്ഷിയാക്കി രക്ഷിക്കുന്നതിനുള്ള അധികാരികളുടെ ഗൂഢശ്രമം അപലപനീയമെന്നും അദേഹം അഭിപ്രായപ്പെട്ടു. മുളന്തുരുത്തി സിജി എല്‍പി സ്കൂള്‍ ഹാളില്‍ വച്ച് ഫോറം സംഘടിപ്പിച്ച “നമുക്കു പഠിക്കാം, നന്മയുടെ പാഠം’ സൗഹൃദ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. സംസ്ഥാന നിര്‍വാഹകസമിതിയംഗം യു. ഐസക് അധ്യക്ഷത വഹിച്ചു. കുഞ്ഞിളം കൈയില്‍ സമ്മാനം മാര്‍ത്തോമന്‍ കത്തീഡ്രല്‍ വികാരി റവ. ഫാ. ഷാജി മാമ്മൂട്ടിലും പേരന്റ്സ് ഫോറം കണ്വന്ഷന് സംസ്ഥാന ജോയിന്റ് സെക്രട്ടറി വി. മര്‍ക്കോസും ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ജി. ബീനാകുമാരി ഗുരുവന്ദനം നടത്തി. സംസ്ഥാന നിര്‍വാഹകസമിതിയംഗം കെ.ആര്. ഷാജി മുഖ്യപ്രഭാഷണം നടത്തി.…
Read Moreകളമശേരിയിൽ മെട്രോ പാലത്തിന് സമീപം മാലിന്യത്തിന് തീപിടിച്ചു; ഒരു മാസത്തിനിടെ പിടിക്കുന്ന പത്താമത്തെ തീപിടുത്തം
കളമശേരി: എസ്സിഎംഎസ് കോളജിന് എതിർവശത്ത് മെട്രോ പാലത്തിന് അടിയിൽ മാലിന്യം കത്തുന്നത് പതിവാകുന്നു. ഇന്നു രാവിലെയും ഫയർഫോഴ്സെത്തി തീ കെടുത്തി. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ 10 ലധികം തവണയാണ് ഏലൂരിൽ നിന്നെത്തി ഫയർഫോഴ്സ് എത്തി തീ കെടുത്തിയത്. ഏകദേശം100 മീറ്റർ നീളത്തിൽ നിരവധി ലോഡ് മാലിന്യമാണ് ഇവിടെ കൊണ്ടുവന്ന് തള്ളിയിരിക്കുന്നത്. ക്രെയിനുകൾ, ലോറികൾ എന്നിവ നിരനിരയായി പാർക്ക് ചെയ്യുന്ന സ്ഥലമാണിത്. പലപ്പോഴും ഫയർഫോഴ്സിന്റെ തക്ക സമയത്തെ ഇടപെടലാണ് വാഹനങ്ങൾക്ക് തീപിടിക്കാതെ രക്ഷിക്കുന്നത്. ഒരു വാഹനത്തിന് തീപിടിച്ചാൽ നിരനിരയായിക്കിടക്കുന്ന മറ്റ് വാഹനങ്ങൾക്ക് തീപിടിക്കാനും സാധ്യതയുണ്ട്. തീ ആളിപ്പടർന്നാൽ മെട്രോ തൂണുകളെയും പാലത്തെയും ബാധിക്കുമെന്ന് ഫയർഫോഴ്സ് മുന്നറിയിപ്പ് നൽകുന്നു.
Read Moreബാബുപോളിന്റെ സംസ്കാരം ഞായറാഴ്ച കൊച്ചിയിൽ ; കവടിയാറിലെ വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും.
തിരുവനന്തപുരം: അന്തരിച്ച എഴുത്തുകാരനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഡോ.ഡി.ബാബുപോളിന്റെ സംസ്കാരം ഞായറാഴ്ച നടക്കും. വൈകിട്ട് നാലിന് എറണാകുളം കുറുപ്പുംപടിയിലെ സെന്റ്മേരീസ് കത്തീഡ്രലിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ മൃതദേഹം തിരുവനന്തപുരം കവടിയാറിലുള്ള വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും.
Read Moreഡി ജെ പാർട്ടികൾക്കും കോളജ് വിദ്യാർഥികൾക്കുമിടയിൽ കഞ്ചാവ് വിൽപന നടത്തുന്ന രണ്ടു യുവാക്കൾ പിടിയിൽ ‘
കൊച്ചി: മൂന്നേമുക്കാൽ കിലോ ഗ്രാം കഞ്ചാവുമായി പോലീസ് പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഓപ്പറേഷൻ കിംങ് കോബ്രയുടെ ഭാഗമായി സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്ത കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി റാഷിദ് അലി (22), കുതിരവട്ടം സ്വദേശി സോഹൻ (22) എന്നിവരെയാണു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ഇരുവരെയും എറണാകുളം ബോട്ട്ജെട്ടിക്ക് സമീപത്തുനിന്നുമായിരുന്നു പിടികൂടിയത്. തമിഴ്നാട് സേലത്തുനിന്നും കിലോയ്ക്ക് 8000 രൂപ നിരക്കിൽ കഞ്ചാവ് വാങ്ങി കൊച്ചിയിൽ എത്തിച്ച് വൻ ലാഭത്തിൽ വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ ഡിജെ പാർട്ടികൾക്കായി വിതരണം നടത്തിവരികയായിരുന്നു പ്രതികളെന്നു പോലീസ് പറഞ്ഞു. സെൻട്രൽ സർക്കിൾ ഇൻസ്പെക്ടർ വി.എന്‍. നവാസ്, എസ്ഐമാരായ സാജൻ, ബാബു, എഎസ്ഐ അരുൾ, സീനിയർ സിപിഒ പ്രദീപ്, സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്, മുഹമ്മദ് ഇസ്ഹാക്ക് എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.…
Read Moreഇക്കുറി അങ്കത്തിനില്ല: കഴിഞ്ഞതവണ ചൂലെടുത്തപ്പോൾ എറണാകുളത്ത് കിട്ടിയത് അരലക്ഷം വോട്ടുകൾ
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇക്കുറി സംസ്ഥാനത്ത് അങ്കത്തിനില്ലാത്ത ആം ആദ്മി പാർട്ടി (എഎപി) 2014ൽ എറണാകുളം ലോക്സഭാ മണ്ഡലത്തിൽനിന്നും തൂത്തുവാരിയത് അരലക്ഷത്തിലേറെ വോട്ടുകൾ. എറണാകുളത്തുനിന്നും ആംആദ്മി പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച അനിതാ പ്രതാപിന് ലഭിച്ച 51,517 വോട്ടുകളാണ് സംസ്ഥാനത്തുതന്നെ എഎപി സ്ഥാനാർഥികൾക്കു കഴിഞ്ഞ തവണ ലഭിച്ച വോട്ടുകളുടെ എണ്ണത്തിൽ മുന്നിലുള്ളതും. തൃശൂർ ലോക്സഭാ മണ്ഡലത്തിൽനിന്ന് 44,638 വോട്ടുകൾ നേടിയ സാറാ ജോസഫാണ് എഎപി സ്ഥാനാർഥികളിൽ രണ്ടാമത്. ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന കെ.എം. നൂർദീൻ 35,189 വോട്ടുകളും കോട്ടയത്തുനിന്ന് അഡ്വ. അനിൽ ഐക്കര 26,381 വോട്ടുകളും കരസ്ഥമാക്കിയിരുന്നു. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എഎപി സ്ഥാനാർഥികളാരും മത്സര രംഗത്തിലാത്തതിനാൽ ഇത്രയും വോട്ടുകൾ എങ്ങോട്ടെന്ന കാര്യത്തിൽ ഇടത്, വലത് ക്യാന്പുകളിലും ചങ്കിടിപ്പേറുന്നുണ്ട്. സംസ്ഥാനത്തെ മറ്റ് ലോക്സഭാ മണ്ഡലത്തിൽനിന്ന് കാര്യമായ വോട്ടുകൾ നേടാൻ സാധിച്ചില്ലെങ്കിലും എറണാകുളം അടക്കം നാല് ജില്ലകളിൽനിന്നുള്ള…
Read Moreപെരുമ്പാവൂരിൽ വീടു വാടകയ്ക്കെടുത്ത് അനാശാസ്യം; അറസ്റ്റിലായവരിൽ ഇരുപത്തിമൂന്നുകാരനും ഇരുപത്തിനാലുകാരിയും; രാത്രിയിലും ആളുകൾ വന്നുപോകുന്നതിലെ സംശയമാണ് ഇവരെ കുടുക്കിയത്
പെരുന്പാവൂർ: നഗര മധ്യത്തിൽ വെജിറ്റബിൾ മാർക്കറ്റിന് സമീപം ചിന്താമണി റോഡിൽ വീട് വാടകയ്ക്ക് എടുത്ത് അനാശാസ്യം നടത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. അനാശാസ്യത്തിൽ ഏർപ്പെട്ടിരുന്ന നാല് പുരുഷന്മാരേയും മൂന്ന് സ്ത്രീകളേയും നടത്തിപ്പുകാരനേയുമാണ് 10ന് വൈകിട്ട് 03.30ന് അറസ്റ്റു ചെയ്തത്. പെരുന്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. പ്രതികൾക്ക് ജാമ്യം ലഭിച്ചു. അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരൻ മാണിക്യമംഗലം തോട്ടകം ഭാഗം പാലക്കാപറന്പിൽ ശ്യാംകുമാർ -41, അനാശാസ്യ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്ന കൈപ്പട്ടൂർ കാച്ചപ്പിള്ളി ജോയ്സൺ-49, തൊടാപറന്പ് പുത്തൻപുരയ്ക്കൽ അനിൽകുമാർ-24, മൂക്കന്നൂർ വട്ടേക്കാട്ടുകര കിഴക്കെത്തറ രജീഷ്-29, മൂക്കന്നൂർ വട്ടേക്കാട്ടുകര പൈനാടത്ത് എൽദോ മത്തായി-23 എന്നീ പുരുഷന്മാരേയും കൊരട്ടി മംഗലശേരി തെരുവിൽത്താഴത്ത് പ്രിയ-39, ആലങ്ങാട് കോട്ടപ്പുറം മനയ്ക്കപറന്പ് റഷീദ -52, കീഴ്മാട് അയ്യൻകുഴി പുത്തൻപുരയ്ക്കൽ സ്മിഷ-24 എന്നീ സ്ത്രീകളെയുമാണ് അറസ്റ്റ് ചെയ്തത്. ഒരു മാസം മുന്‍പാണ്…
Read Moreകൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസ്: ക്വട്ടേഷൻ 30,000 രൂപയ്ക്ക്; അറസ്റ്റിലായ പ്രതികൾ കൂടാതെ കൊല്ലത്തെ ഒരു ഡോക്ടറിനും പങ്കെന്ന് സൂചന
കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിലെ ക്വട്ടേഷൻ 30,000 രൂപയ്ക്ക്. കേസിൽ അറസ്റ്റിലായ ബിലാലിനും വിപിനുമായാണ് പണം നൽകിയത്. കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ കാസർഗോട്ടെ സംഘമാണ് ക്വട്ടേഷന്‍ പണം നൽകിയത്. എറണാകുളം സ്വദേശികളായ ബിലാലിനെയും വിപിനെയും വ്യാഴാഴ്ചയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തത്. ഇവരാണ് വെടിയുതിർത്തതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ഇവർക്കെതിരെ മുൻപും കേസുകളുണ്ടായിരുന്നു. കൃത്യത്തിന് ഉപയോഗിച്ച തോക്കും ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു. കൊല്ലം അഞ്ചൽ സ്വദേശിയായ ഡോക്ടർക്കും കൃത്യത്തിൽ പങ്കുണ്ടെന്നാണ് സൂചന. രണ്ടുമാസം മുന്‍പാണ് നടി ലീന മരിയ പോളിന്റെ പനന്പള്ളി നഗറിലെ ബ്യൂട്ടി പാർലർ ആക്രമിച്ചത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ഡോക്ടറുടെ സ്വന്തം വീട്ടിലും കാഞ്ഞങ്ങാട്ടുള്ള ഭാര്യ വീട്ടിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.
Read Moreമംഗള എക്സ്പ്രസിൽ സ്ഫോടക ശേഖരം; അന്വേഷണം ആരംഭിച്ചു; പരിശോധനയിൽ വീര്യം കുറഞ്ഞ സ്ഫോടക വസ്തുക്കളെന്ന് അധികൃതർ
കൊച്ചി: നിസാമുദീനിൽനിന്ന് എറണാകുളത്ത് എത്തിയ മംഗള എക്സ്പ്രസിൽ സ്ഫോടക ശേഖരം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വീര്യം കുറഞ്ഞ സ്ഫോടക വസ്തുവാണ് കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ആർപിഎഫിൻറെയും കടവന്ത്ര പോലീസിന്റെയം നേതൃത്വത്തിൽ അന്വേഷണം നടത്തുന്നുണ്ട്. സ്ഫോടക വസ്തുക്കൾ അധികൃതർ നിർവീര്യമാക്കി. ഇന്നലെ ഉച്ചയ്ക്ക് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ ഇറക്കിയശേഷം കടവന്ത്ര പൊന്നുരുന്നി യാർഡിലേക്ക് മാറ്റിയ ട്രെയിനിൽനിന്നാണു സ്ഫോടകശേഖരം കണ്ടെത്തിയത്. ഉരുണ്ട ആകൃതിയിലുള്ള 20 എണ്ണമാണ് കണ്ടെത്തിയത്. ട്രെയിൻ വൃത്തിയാക്കുന്നതിനിടെ എസ് വണ്‍ കോച്ചിന്റെ സീറ്റിന് അടിയിൽ സഞ്ചിയിൽ സൂക്ഷിച്ചിരിക്കുന്ന നിലയിലായിരുന്നു. ജീവനക്കാരൻ ഇത് പരിശോധിക്കുന്നതിനിടെ ചെറിയ പൊട്ടിത്തെറി ഉണ്ടായി. ഇയാളുടെ കാലിന് പരിക്കേറ്റു. തുടർന്ന് വിവരം റെയിൽവേ പോലീസിനെ അറിയിച്ചു. തുടർന്ന് റെയിൽവേ പോലീസിൻറെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
Read Moreമകനെ വീട്ടിൽ നിന്ന് ആരോ വിളിച്ചുകൊണ്ടുപോകുകയായിരുന്നു; വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ച സംഭവം; ദുരൂഹതയാരോപിച്ചു പിതാവിന്റെ പരാതി
മൂവാറ്റുപുഴ: വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ചു പിതാവ് പോലീസിൽ പരാതി നൽകി. മൂവാറ്റുപുഴ ആനക്കാട്ടിൽ മാർട്ടിനാണ് മകൻ ചെറിയാ (16)ന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ചു മൂവാറ്റുപുഴ ഡിവൈഎസ്പിക്കു പരാതി നൽകിയത്. പ്ലസ് വണ്‍ വിദ്യാർഥിയായ ചെറിയാനെ കഴിഞ്ഞ നാലിനു ഉച്ചയോടെ മൂവാറ്റുപുഴയാറിൽ കാണാതാകുകയും അഞ്ചിനു രാവിലെ പുഴക്കരക്കാവ് കടവിനു സമീപത്തുനിന്നു മൃതദേഹം കണ്ടെത്തുകയുമായിരുന്നു. സംഭവ ദിവസം പകൽ ചെറിയാൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും ഉച്ചയോടെ ചിലർ വീട്ടിൽനിന്നു വിളിച്ചുകൊണ്ടുപോകുകയായിരുന്നെന്നുമാണ് പിതാവ് പരാതിയിൽ പറയുന്നത്. വീടിനു സമീപമുള്ള മഠത്തിൽക്കടവിൽനിന്നു ചെറിയാന്റെ വസ്ത്രം, ചെരിപ്പ്, മൊബൈൽ ഫോണ്‍, സൈക്കിൾ എന്നിവയും കണ്ടെത്തിയിരുന്നു. നീന്തൽ വശമില്ലാതിരുന്ന ചെറിയാൻ പുഴയിൽ കുളിക്കാൻ പോകാറില്ലെന്നും സംഭവ ദിവസം കുളിക്കുന്നതിനുള്ള യാതൊരുവിധ സാമഗ്രികളും വീട്ടിൽനിന്നു കൊണ്ടുപോയിട്ടില്ലെന്നും പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിലെ എച്ച്ആർ മാനേജർ കൂടിയായ പിതാവ് മാർട്ടിനും ആരക്കുഴ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ…
Read More