കൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്കായി കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു. 24 മണിക്കൂർ സമയം നിരീക്ഷണത്തിൽ കഴിയുന്ന കുഞ്ഞിനെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കുന്നതു സംബന്ധിച്ചു ഇന്നു വൈകിട്ടോടെമാത്രമേ തീരുമാനമുണ്ടാകുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കുഞ്ഞിന്റെ ഹൃദയത്തിൽ ദ്വാരവും വാൽവിനു തകരാറുമുണ്ട്. ശിശുവിന്റെ ആരോഗ്യനില ഗുരുതരമാണെന്നും 24 മണിക്കൂർ സമയം നിരീക്ഷിച്ചശേഷം മാത്രമേ ശസ്ത്രക്രിയയെക്കുറിച്ചും തുടർ ചികിത്സാനടപടികളെക്കുറിച്ചും പറയാൻ സാധിക്കുകയുള്ളുവെന്നും ആശുപത്രി വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഡോ. കൃഷ്ണകുമാറിന്റെയും ഡോ. ആർ. ബ്രിജേഷിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കുഞ്ഞിനെ നിരീക്ഷിക്കുന്നത്. പതിനഞ്ചു ദിവസംമാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തുനിന്ന് അഞ്ചര മണിക്കൂർകൊണ്ടാണ് ഇന്നലെ വൈകിട്ടു കൊച്ചിയിലെത്തിച്ചത്. കുഞ്ഞിനെ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. സംഭവമറിഞ്ഞ ആരോഗ്യമന്ത്രി കുഞ്ഞിനു അമൃത ആശുപത്രിയിൽ ചികിത്സാസൗകര്യം ഒരുക്കുകയായിരുന്നു ആംബുലൻസ് മിഷൻ എന്ന ദൗത്യത്തിലൂടെ പോലീസും നാട്ടുകാരും ചേർന്നു…
Read MoreCategory: Kochi
മാർ ഏബ്രഹാം ഡി. മറ്റത്തിന്റെ സംസ്കാരം 24ന് സത്നയിൽ
സ്വന്തം ലേഖകൻ കൊച്ചി: ഇന്നലെ കാലം ചെയ്ത മധ്യപ്രദേശിലെ സീറോ മലബാർ രൂപത സത്നയുടെ പ്രഥമ മെത്രാൻ മാർ ഏബ്രഹാം ഡി.മറ്റത്തിന്റെ (97) സംസ്കാരകർമം 24നു രാവിലെ 9.30നു സത്ന സെന്റ് വിൻസന്റ് കത്തീഡ്രലിൽ നടക്കും. എറണാകുളം ലിസി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം 22ന് ഇടപ്പള്ളിയിലെ വിൻസൻഷ്യൻ ജനറലേറ്റിൽ പൊതുദർശനത്തിനു വയ്ക്കും. ഇവിടെ സംസ്കാര ശുശ്രൂഷകളുടെ ആദ്യഭാഗം നടത്തും. ചൊവ്വാഴ്ച വിമാനമാർഗം മൃതദേഹം സത്നയിലേക്കു കൊണ്ടുപോകും. വിൻസൻഷ്യൻ സന്യാസസമൂഹാംഗമായ (വി.സി) മാർ മറ്റം കൊച്ചി ഇടപ്പള്ളിയിലെ ജനറലേറ്റിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. സുവർണജൂബിലി പിന്നിട്ട സത്ന രൂപതയിൽ എട്ടു വർഷം എക്സാർക്കായും 23 വർഷം മെത്രാനായും മാർ ഏബ്രഹാം മറ്റം സേവനം ചെയ്തിട്ടുണ്ട്. പാലാ രൂപതയിലെ നരിയങ്ങാനം ഇടവകയിൽ മറ്റം ദേവസ്യ-അന്ന ദന്പതികളുടെ എട്ടു മക്കളിൽ ആറാമനായി 1922 നവംബർ 21 നാണു ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനു…
Read Moreതിരക്കിലലിഞ്ഞ് അന്ന; ഡോ. വാണിക്ക് സങ്കടം; വിശ്രമമില്ലാതെ ഷീല! സ്ഥാനാർഥികളുടെ കുടുംബവിശേഷങ്ങൾ
കുടുംബനാഥൻ തെരഞ്ഞെടുപ്പിനെ നേരിടുന്പോൾ രാഷ്ട്രീയത്തിൽ സജീവമല്ലെങ്കിലും ഭാര്യയ്ക്കും മക്കൾക്കും വെറുതെയിരിക്കാനാവില്ല. പരസ്യമായും അല്ലാതെയും അവരും പ്രചാരണത്തിൽ പങ്കാളികളാകുന്നു. സ്ഥാനാർഥിയുടെ തിരക്കും ടെൻഷനും അവരും അനുഭവിക്കുന്നു. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികളുടെ കുടുംബങ്ങളുടെ തെരഞ്ഞെടുപ്പുകാല വിശേഷങ്ങൾ. തിരക്കിലലിഞ്ഞ് അന്നയും ഹൈബി ഈഡനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ മുതൽ ഭാര്യ അന്നയും തിരക്കിലായി. പോസ്റ്റർ ഡിസൈനിംഗിലായിരുന്നു ആദ്യശ്രദ്ധ. സ്ഥിരം കണ്ടുകൊണ്ടിരിക്കുന്ന രീതിയിൽനിന്നു വ്യത്യസ്തമായി ഹൈബിയെ ജനത്തിനു മുന്നിൽ അവതരിപ്പിക്കണമെന്ന ചിന്തയിൽ പോസ്റ്ററുകൾ തയാറാക്കി. ഇതിനായി ഡ്രസ് നിശ്ചയിക്കുന്നതിൽ വരെ അന്നയുടെ ഇടപെടലുണ്ടായി. എറണാകുളത്തു യുവത്വത്തിന്റെ പോരാട്ടമാണ്. വോട്ടർമാരിലും യുവാക്കൾ ഏറെ. അതുകൊണ്ടുതന്നെ സ്ഥിരമായുള്ള വെള്ള ഡ്രസിനു പുറമെ കളർ ഡ്രസും വേണമെന്നു അന്ന നിർബന്ധം പിടിച്ചു. ഫോട്ടോയ്ക്കു പോസ് ചെയ്ത രീതിയിലും മാറ്റം വരുത്തി. പോസ്റ്റർ ഡിസൈനിംഗിനായി രാത്രി വൈകും വരെ ചെലവഴിച്ചു. പ്രചാരണരംഗത്തും അന്ന…
Read Moreചെറി ബൂമറിന് ആവശ്യക്കാരേറെ; അന്വേഷണം ശക്തമാക്കി എക്സൈസ്
കൊച്ചി: ഇടപാടുകാർക്കിടയിൽ ചെറി ബൂമർ എന്ന പേരിൽ അറിയപ്പെടുന്ന മയക്കുമരുന്നിന് ആവശ്യക്കാരേറെയെന്ന് എക്സൈസ്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ മയക്കുമരുന്ന് എത്തിച്ച് വിൽപ്പന നടത്തിയിരുന്ന ഒഡീഷ സ്വദേശി ചെറി ബൂമർ എന്ന് വിളിപ്പേരുള്ള സൂര്യസണ് സേത്ത് (27) പിടിയിലായതോടെയാണ് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർക്ക് ലഭിച്ചത്. 110 ഗ്രാം ഹാഷിഷ് ഓയിലുമായാണ് ഇയാൾ എക്സൈസ് പിടിയിലായത്. ഒറീസയിലെ കട്ടക്കിൽനിന്നാണ് സംസ്ഥാനത്തേക്ക് ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കട്ടക്ക് ടൗണിലെ അലിഗർ ദാദ എന്നയാളിൽനിന്നാണ് ഇയാൾ മൊത്തമായി ഹാഷിഷ് ഓയിൽ വാങ്ങുന്നതെന്നും ഇതിന് മുന്‍പ് പല തവണ കേരളത്തിൽ വിവിധ ഇടങ്ങളിൽ കഞ്ചാവും ഹാഷിഷ് ഓയിലും ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായി എക്സൈസ് സംഘം പറഞ്ഞു. ചെറി ബൂമർ എന്ന പേരിൽ വില്പന നടത്തിയിരുന്ന ഒരു ഗ്രാം ഹാഷിഷ് ഓയിലിന് 2500 രൂപവരെയാണ്…
Read Moreവിവാഹാഭ്യർഥന നിരസിച്ചു! പനന്പിള്ളി നഗറിൽ പെണ്‍കുട്ടിയുടെ ദേഹത്തു പെട്രോളൊഴിച്ച യുവാവ് പോലീസ് പിടിയിൽ
കൊച്ചി: പനന്പിള്ളി നഗറിൽ നടുറോഡിൽ പെണ്‍കുട്ടിയുടെ ദേഹത്തു ബൈക്കിലെത്തി പെട്രോളൊഴിച്ച സംഭവത്തിൽ യുവാവ് പോലീസ് കസ്റ്റഡിയിൽ. ദുബായിൽ ഓയിൽ കന്പനിയിൽ ജോലി നോക്കിവന്ന പാലക്കാട് സ്വദേശി മനു(30)വിനെയാണ് എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ ഇയാൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങവേ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. സംഭവത്തിൽ ഇയാളാണ് പ്രതിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ദുബായിലെ കന്പനിയുമായി പോലീസ് ബന്ധപ്പെട്ട് ഇയാളെ മടക്കി അയക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനകളിൽനിന്നുമാണ് ഇയാൾതന്നെയാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞത്. വിവാഹാഭ്യർഥനയുമായി ഇയാൾ സമീപിച്ചെങ്കിലും പെണ്‍കുട്ടിയുടെ പക്കൽനിന്ന് അനുകൂല പ്രതികരണം ഉണ്ടാകാത്തതാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം 14 ന് രാത്രി 7.15 ഓടെ പനന്പിള്ളി നഗർ ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപമായിരുന്നു സംഭവം. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഏവിയേഷൻ കോഴ്സ് പഠിക്കുന്ന പെണ്‍കുട്ടി ക്ലാസ് കഴിഞ്ഞശേഷം…
Read Moreമൂവാറ്റുപുഴ നഗരത്തിൽ സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ; നടപടി സ്വീകരിക്കാത്തതിൽ വ്യാപക പ്രതിഷേധം
മൂവാറ്റുപുഴ: നഗരത്തിൽ സ്വകാര്യബസുകളുടെ മരണപ്പാച്ചിലും അപകടങ്ങളും വർധിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകം. ബസുകൾ തമ്മിലുള്ള മത്സരയോട്ടം പതിവായതോടെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ റോഡ് കുറുകെ കടക്കാൻ ഭയപ്പെടുകയാണ്. കഴിഞ്ഞദിവസം കച്ചേരിത്താഴത്ത് അശ്രദ്ധമായ ഡ്രൈവിംഗിനിടെ സ്വകാര്യബസ് ജില്ലാ ജഡ്ജിയുടെ കാറിലിടിച്ചിരുന്നു. കാറിന്റെ പിൻഭാഗത്തിന് കേടുപാടുകളും സംഭവിച്ചു. അശ്രദ്ധമായി ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിനു കാരണമായത്. ഇതിനു പുറമെ സമയത്തെച്ചൊല്ലി ബസ് ജീവനക്കാർ തമ്മിലുള്ള വാക്കേറ്റം പലപ്പോഴും കൈയാങ്കളിയിലും കലാശിക്കാറുണ്ട്. പരസ്യമായി നിയമലംഘനം നടത്തുന്ന സ്വകാര്യബസുകൾക്കെതിരേ പോലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ചില ഡ്രൈവർമാരും ഇക്കൂട്ടത്തിലുണ്ടെന്ന് ആരോപണമുണ്ട്. ഏതാനും നാൾ മുൻപ് ഇത്തരം ഡ്രൈവർമാരെ മോട്ടോർ വാഹന വകുപ്പ് വാഹന പരിശോധനയ്ക്കിടെ പിടികൂടിയിരുന്നു.
Read Moreജാഗ്രതൈ…! വീട് കുത്തിത്തുറന്ന് ഉൾപ്പെടെ മോഷണം നടത്തുന്ന വൻ സംഘം കൊച്ചിയിൽ; ജാഗ്രത പാലിക്കണമെന്നു പോലീസ്
കൊച്ചി: വീട് കുത്തിത്തുറന്ന് ഉൾപ്പെടെ മോഷണം നടത്തുന്ന വൻ സംഘം കൊച്ചിയിൽ എത്തിയിട്ടുണ്ടെന്ന് പോലീസ്. ഒരു ഇടവേളയ്ക്കുശേഷം ഇത്തരക്കാരുടെ വരവ് വർധിച്ചതോടെ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പോലീസ് പിടിയിലായ തമിഴ്നാട് സ്വദേശിനിയിൽനിന്നുമാണു ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസിനു ലഭിച്ചതെന്നാണു വിവരം. വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിലാണു തമിഴ്നാട് സ്വദേശിനിയെ എറണാകുളം നോർത്ത് പോലീസ് പിടികൂടിയത്. പച്ചാളം കണ്ണാന്പള്ളി റോഡിൽ കിഴവന പറന്പിൽ രേണുകയുടെ വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 1200 രൂപ, ഫാൻ, കുക്കർ, തേപ്പുപെട്ടി എന്നിവ കവർന്ന കേസിൽ തമിഴ്നാട് സ്വദേശി ലക്ഷമിയാണ് (30) പിടിയിലായയത്. ഉച്ചയോടെ പുറത്തുപോയ കുടുബം വൈകിട്ട് തിരികെയെത്തുന്പോഴാണ് മോഷണവിവരം അറിയുന്നത്. പരാതി നൽകിയതിനെത്തുടർന്ന് പരിസര പ്രദേശങ്ങളിലെത്തി അന്വേഷണം നടത്തിയ പോലീസ് പച്ചാളം ഭാഗത്തുനിന്ന് ചാക്കുകെട്ടുമായി പ്രതിയെ പിടികൂടുകയായിരുന്നു. വീടിന്റെ അടുക്കള…
Read Moreപെരുന്പാവൂർ ഈസ്റ്റ് ഒക്കലിലെ പ്ലാസ്റ്റിക്ക് കമ്പനിയിൽ വീണ്ടും തീപിടിത്തം
പെരുമ്പാവൂർ: ഈസ്റ്റ് ഒക്കലിന് സമീപത്തുള്ള പ്ലാസ്റ്റിക്ക് കമ്പനിക്ക് വീണ്ടും തീപിടിച്ചു. ഗോഡൗണിലും മറ്റുമായി പടർന്നുപിടിച്ച തീ അഞ്ച് മണിക്കൂർ പരിശ്രമിച്ചാണ് ഫയർഫോഴ്സ് അണച്ചത്. ഇന്നലെ വൈകിട്ട് ആറോടെയാണു തീ പടർന്നത് കണ്ടത്. അവധി ദിവസമായിരുന്നതിനാൽ ജോലിക്ക് ആളുകൾ എത്തിയിരുന്നില്ല. പെരുമ്പാവൂർ, അങ്കമാലി എന്നിവടങ്ങളിൽ നിന്നായി നാലു യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. പഴയ പ്ലാസ്റ്റിക് ഗോഡൗണാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. രണ്ടു മാസം മുമ്പ് സമാന രീതിയിൽ ഇവിടം തീപിടിച്ചു ലക്ഷകണക്കിനു രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. അങ്കമാലി മാമ്പ്ര സ്വദേശി അൻവറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈസ്റ്റ് ഒക്കൽ ആന്റോപുരത്തുള്ള ഈ കമ്പനി. പഴയ പ്ലാസ്റ്റിക് സാധനങ്ങൾ തരംതിരിക്കുന്ന ജോലിയാണ് ഇവിടെ ചെയ്തുവന്നിരുന്നത്.
Read Moreഎക്സൈസ് ഷാഡോ സംഘത്തിന്റെ വാഹനത്തിൽ ലിഫ്റ്റ് ചോദിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ചയാൾ കുടുങ്ങി
കൊച്ചി: അപരിചിതരായ ഇരുചകവാഹന യാത്രക്കാരെ കരുവാക്കി കഞ്ചാവ് കടത്തിയിരുന്ന കേസിൽ ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി എക്സൈസ് പിടിയിൽ. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രത്യേക നിരീക്ഷണങ്ങൾക്കായി ഏർപ്പെടുത്തിയ ഷാഡോ സംഘത്തിന്റെ വാഹനത്തിന് ലിഫ്റ്റ് ചോദിച്ച് കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് കഞ്ഞിക്കുഴി സ്വദേശിയായ മാഹിൻ(19) പിടിയിലായത്. നഗരത്തിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്ന മാഹിൻ ശനിയാഴ്ചകളിൽ നാട്ടിലേക്ക് പോകുന്ന സമയത്ത് കഞ്ചാവ് അവിടെയുള്ള കച്ചവടക്കാർക്ക് വിതരണം നടത്തിവരികയായിരുന്നുവെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. ഒന്നേകാൽ കിലോ കഞ്ചാവാണ് ഇയാളുടെ പക്കൽ നിന്നു പിടികൂടിയത്. ഇരുചക്ര വാഹനങ്ങൾക്ക് കൈ കാണിച്ച് വാഹനങ്ങളിൽ യാത്രചെയ്യുകയും പോലീസ് പരിശോധന നടക്കുന്ന സമയത്ത് കൈവശമുള്ള കഞ്ചാവ് നിറച്ച ബാഗ് ബൈക്കിൽ തൂക്കിയിട്ട് രക്ഷപെടുകയുമായിരുന്നു ഇയാളുടെ രീതി. എന്നാൽ കഴിഞ്ഞ ദിവസം ഇയാൾ ലിഫ്റ്റ് ആവശ്യപ്പെട്ടത് ഷാഡോ സംഘത്തിന്റെ വാഹനത്തിനായിരുന്നു. വാഹനത്തിൽ കയറിയ മാഹിന്റെ പക്കൽ നിന്നു കഞ്ചാവിന്റെ രൂക്ഷഗന്ധം…
Read Moreനിശബ്ദ ജീവിതത്തില്‍ സ്നേഹത്തിന്റെ താളമാകാന്‍ അവര്‍ ഒത്തുചേര്‍ന്നു; കൊച്ചിക്കും കേരളത്തിനും നവ്യാനുഭവം
കൊച്ചി: നിശബ്ദ ജീവിതത്തിനു സ്നേഹത്തിന്റെ ഭാഷകൊണ്ടു താളം പകരാൻ അവര്‍ ഒത്തുചേര്‍ന്നു. പരാധീനതകളുടെ പങ്കുവയ്ക്കലിനൊപ്പം പരസ്പരം ഉള്‍ക്കൊള്ളാനുള്ള മനസിന്റെയും ഹൃദയത്തിന്റെയും ഐക്യം അവരില്‍ പുതുപ്രതീക്ഷയുടെ വെളിച്ചമായി. എറണാകുളം പിഒസിയില്‍ നടന്ന ബധിരരും മൂകരുമായ വിവാഹാര്‍ഥികളുടെ സംഗമവേദിയാണു കൊച്ചിക്കും കേരളത്തിനും നവ്യാനുഭവമായത്. വിവിഹവേദിക എന്നു പേരിട്ട വിവാഹാലോചന സംഗമത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ബധിരരും മൂകരുമായ 60 ഓളം യുവതീയുവാക്കള്‍ പങ്കുചേര്‍ന്നു. സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത ഇവര്‍ കൈകളുടെയും കണ്ണുകളുടെയും ചലനങ്ങളിലൂടെ പരസ്പരം പരിചയപ്പെടുകയും തങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ വിവരിക്കുകയും ചെയ്തത് വേറിട്ട അനുഭവമായി. യുവതീയുവാക്കളും അവരുടെ കുടുംബാംഗങ്ങളും പങ്കാളിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവച്ചു. ഇഷ്ട പങ്കാളിയെ കണ്ടെത്തിയാല്‍ കുടുംബാംഗങ്ങള്‍ക്ക് ആലോചന തുടരാവുന്ന വിധത്തിലാണ് സംഗമം സംഘടിപ്പിച്ചിരുന്നത്. കഴിഞ്ഞ നവംബറില്‍ നടന്ന സംഗമത്തില്‍ പരസ്പരം പരിചയപ്പെട്ടു വിവാഹിതരായ ബധിതരും മൂകരുമായ അഭിജിത്ത്- ശീതള്‍ ദമ്പതികളും ഇന്നലെ നടന്ന സംഗമത്തില്‍ പങ്കെടുത്തു…
Read More