ബോബൻ ബി. കിഴക്കേത്തറ കളമശേരി: യൂസ്ഡ് ഷോറൂമിനെ വിൽക്കാൻ ഏൽപ്പിച്ച ബൈക്ക് പരിചയമില്ലാത്ത വീട്ടമ്മയുടെ പേരിൽ രജിസ്റ്റർ ചെയ്ത് ഇതര സംസ്ഥാന യുവാവിന് മറിച്ച് വിറ്റതായി പരാതി. ബൈക്കിന്റെ ഒരു വർഷം പൂർത്തിയായ ഇൻഷ്വറൻസ് തുക പുതുക്കാൻ ആലുവയിലെ വീട്ടമ്മയ്ക്ക് നോട്ടീസ് വന്നതോടെയാണ് വിവരം പുറത്തറിയുന്നത്. കളമശേരി എച്ച്എംടി ജംഗ്ഷനിൽ കാഞ്ഞിരത്തിങ്കൽ വീട്ടിൽ കെ.എസ്. ഷിബുവിന്റെ ബൈക്കാണ് പുതിയ ഉടമയറിയാതെ വീട്ടമ്മയുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. ആലുവ സ്വദേശിനിയായ വീട്ടമ്മയുടെ തിരിച്ചറിയൽ കാർഡും ആധാർ കാർഡും അവരറിയാതെ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് ബംഗാളി സ്വദേശിയായ സന്യാറിന് വിറ്റതാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ആദ്യ ഉടമ ഷിബു, വീട്ടമ്മ, ബംഗാളി യുവാവ് എന്നിവർ പരസ്പരം അറിയാതെയാണ് ഈ ഇടപാട് നടന്നത്. ആലുവയിലുള്ള ഷോറൂമിലാണ് കെഎൽ 07 ബികെ 1032 എന്ന നമ്പർ ഹീറോ ഹോണ്ട പാഷൻ പ്ലസ് ഡ്രം എന്ന…
Read MoreCategory: Kochi
ചോദിച്ച് വാങ്ങിയ സീറ്റിലിരിക്കാൻ വോട്ട് ചോദിച്ചത് ചാലക്കുടി മണ്ഡലം കാരോട്; ഒടുവിൽ പറ്റിയ അമിളിക്ക് കണ്ണന്താനത്തിന്റെ മറുപടിയിങ്ങനെ
കൊച്ചി: മണ്ഡലം മാറി വോട്ടു ചോദിച്ച സംഭവത്തിൽ വിശദീകരണവുമായി എറണാകുളത്തെ ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനം. നെടുമ്പാശേരി വിമാനത്താവളം വേറെ മണ്ഡലത്തിലായിപ്പോയത് തന്റെ കുഴപ്പമല്ലെന്നായിരുന്നു അദ്ദേഹം വിശദീകരിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യ ദിവസം തന്നെയാണ് കണ്ണന്താനത്തിന് വമ്പൻ അമളിപറ്റിയത്. ഡല്‍ഹിയില്‍ നിന്നും കൊച്ചിയില്‍ വിമാനത്തിലാണ് കണ്ണന്താനം എത്തിയത്. ഇവിടെ അദ്ദേഹത്തിനു ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്കി. വിമാനത്താവളത്തില്‍ ജോലിക്ക് വന്ന അന്യസംസ്ഥാന തൊഴിലാളികളോടായിരുന്നു കേന്ദ്രമന്ത്രി ആദ്യം വോട്ട് അഭ്യർഥിച്ചത്. എന്നാൽ നെടുമ്പാശേരി എറണാകുളം മണ്ഡലത്തിലല്ലെന്ന് പ്രവർത്തകർ അറിയിച്ചതോടെ അമളി മനസിലാക്കി അവിടെ നിന്ന് യാത്ര തിരിച്ചു. കെഎസ്ആർടിസി ബസിലാണു എറണാകുളത്തേക്ക് തിരിച്ചത്. എന്നാൽ ആലുവ പറവൂര്‍ കവലയായപ്പോൾ മന്ത്രി അവിടെ ഇറങ്ങി. ബസില്‍ നിന്നും ഇറങ്ങിയ കണ്ണന്താനം നാട്ടുകാരോട് വോട്ട് അഭ്യർഥിക്കാൻ തുടങ്ങി. ഉടനെ പ്രവര്‍ത്തകര്‍ ഇത് ചാലക്കുടി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണെന്ന് കേന്ദ്രമന്ത്രിയെ അറിയിച്ചു.…
Read Moreആദ്യ വിവാഹത്തില്‍ ഭാര്യയും മക്കളുമുള്ള കാര്യം മറച്ചുവച്ചു രണ്ടുവിവാഹം! ഒടുവില്‍ അമലിന്റെ തന്ത്രം പാളി, കുടുങ്ങി
കൊച്ചി: വിവാഹത്തട്ടിപ്പിലൂടെ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര തോട്ടുങ്കര പെരുമാഞ്ചേരിയിൽ അനിലിന്റെ മകൻ അമലിനെ (31) ആണ് എറണാകുളം സ്വദേശിനിയുടെ പരാതിയിൽ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാമതായി വിവാഹം കഴിച്ച യുവതിയെ ഉപേക്ഷിച്ചു മുങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ആദ്യ വിവാഹത്തിൽ ഭാര്യയും മക്കളുമുള്ള കാര്യം മറച്ചുവച്ചായിരുന്നു തുടർന്നുള്ള രണ്ടു വിവാഹങ്ങളും നടത്തിയത്. ബലാത്സംഗം, ശാരീരിക പീഡനം, ബഹുഭാര്യാത്വം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിവാഹത്തട്ടിപ്പിനും സ്വർണം കൈക്കലാക്കിയതിനും അമലിനെതിരേ പാറശാല പോലീസിൽ നേരത്തെ കേസുണ്ട്. നെയ്യാറ്റിൻകര സ്വദേശിനിയാണ് അവിടെ പരാതി നൽകിയത്. വിദേശത്തു രണ്ടു ലക്ഷം രൂപ ശന്പളമുള്ള ജോലിയുണ്ടെന്നു തെറ്റിധരിപ്പിച്ചായിരുന്നു വിവാഹം. 130 പവൻ സ്വർണാഭരണവും പണവും തട്ടിയെടുത്തുവെന്നു നെയ്യാറ്റിൻകര സ്വദേശിനിയുടെ പരാതിയിൽ പറയുന്നു. ഈ വിവാഹബന്ധം വേർപെടുത്താനുള്ള നടപടി തുടങ്ങിയതോടെയാണ് എറണാകുളത്തെ യുവതിയെ വിവാഹം കഴിച്ചത്. കോടതിയിൽ ഹാജരാക്കിയ…
Read Moreഓപ്പറേഷന് ‘ഫ്രീക്കന്‍’! രൂപമാറ്റം വരുത്തിയും വലിയ ശബ്ദമുണ്ടാക്കിയും അമിതവേഗത്തില്‍ ചീറിപ്പാഞ്ഞ 65 വാഹനങ്ങള്‍ പിടികൂടി
കൊച്ചി: രൂപമാറ്റം വരുത്തിയും വലിയ ശബ്ദമുണ്ടാക്കിയും അമിതവേഗത്തിൽ ചീറിപ്പാഞ്ഞ് യാത്രക്കാർക്കു ശല്യമുണ്ടാക്കിയിരുന്ന ബൈക്ക് ഉൾപ്പെടെയുള്ള വാഹനങ്ങളെ ഓപ്പറേഷൻ ഫ്രീക്കനിലൂടെ മോട്ടോർ വാഹനവകുപ്പ് പിടികൂടി. പനമ്പിളളിനഗറിലെ വിവിധ റോഡുകളിൽ നടത്തിയ രാത്രികാല പരിശോധനയിലാണ് ഇത്തരത്തിലുള്ള 65 വാഹനങ്ങൾ പിടികൂടിയത്. 10 ലക്ഷം രൂപ വരെ മുടക്കി മോടിപിടിപ്പിച്ച ജീപ്പും ഇക്കൂട്ടത്തിൽപ്പെടുന്നു. പിടികൂടിയ എല്ലാ വാഹനങ്ങൾക്കും പിഴ അടയ്ക്കാൻ നോട്ടീസും നൽകിയശേഷം വിട്ടയച്ചു. രണ്ടു ഷാഡോ സ്ക്വാഡ് ഉൾപ്പെടെ ഏഴു ടീമുകൾ പരിശോധനയിൽ പങ്കെടുത്തു. പരിശോധനയിൽനിന്ന് രക്ഷപ്പെടാൻ ഉൾവഴികളിൽ നിർത്തിയിട്ട വാഹനങ്ങളിൽ സ്ക്വാഡ് നോട്ടീസ് പതിച്ചു. ഈ വാഹനങ്ങൾ രേഖകൾ ഉൾപ്പെടെ അടുത്ത ദിവസം കാക്കനാട് ആർടി ഓഫീസിൽ ഹാജരാക്കിയില്ലെങ്കിൽ തുടർനടപടികളുമായി മുന്നോട്ടു പോകുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ കെ. മനോജ് കുമാർ അറിയിച്ചു. കൈകാണിച്ചിട്ടും മൂന്നു വാഹനങ്ങൾ നിർത്താതെ പോയതിനെ തുടർന്നു ഉടമകളുടെ വീട്ടിൽ ചെന്ന് കേസെടുത്തു. പരിശോധന കണ്ട്…
Read Moreശബ്ദം നൽകാൻ തയാറുണ്ടോ? വാങ്ങാൻ വോയ്സ് ബാങ്കുണ്ട്
കൊച്ചി: ശബ്ദം ദാനമായി നൽകാൻ നിങ്ങൾക്കു മനസുണ്ടോ? ഉണ്ടെങ്കിൽ അതു വാങ്ങാൻ വോയ്സ് ബാങ്കുണ്ട്. ശബ്ദം ദാനമായി നൽകാനും കാഴ്ചയില്ലാത്തവരുടെ ജീവിതങ്ങൾക്കു കൂട്ടാകാനും അവസരമൊരുക്കി ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡും തൃക്കാക്കര ഭാരതമാതാ കോളജും. കാഴ്ചയില്ലാത്തവർക്കായി വിവിധ പുസ്തകങ്ങൾ വായിച്ചു ശബ്ദലേഖനം ചെയ്തു വോയ്സ് ബാങ്കിലേക്കു നൽകുന്ന സംവിധാനമാണു ക്രമീകരിച്ചിട്ടുള്ളത്. പാഠപുസ്തകങ്ങൾ, നോവലുകൾ, കവിതകൾ എന്നിവയെല്ലാം വായിച്ചു റിക്കാർഡ ്ചെയ്തു ശബ്ദരൂപത്തിൽ നൽകാം. സ്വന്തം സ്മാർട്ട് ഫോണുകളിലോ കംപ്യൂട്ടറിലോ റിക്കാർഡ് ചെയ്ത് എംപി 3 ഫോർമാറ്റിലാണു വോയ്സ് ഫയൽ നൽകേണ്ടത്. ഡിജിറ്റലി ആക്സസബിൾ ഇൻഫർമേഷൻ സിസ്റ്റം (ഡെയ്സി) സോഫ്റ്റ് വെയറിലൂടെയാണു വോയ്സ് ഫയലുകൾ കാഴ്ചപരിമിതർക്ക് എളുപ്പത്തിൽ ഉപയോഗിക്കാനാവുന്ന തരത്തിലേക്കു മാറ്റുന്നത്. ഇവർക്ക് വോയ്സ് ഫയൽ മൊബൈൽ ആപ്പിലൂടെയും കംപ്യൂട്ടറിലൂടെയും വായിക്കാനാകും. ഒരു വാചകത്തിൽനിന്നു മറ്റൊരു വാചകത്തിലേക്കും ഒരു തലക്കെട്ടിൽനിന്നു മറ്റൊരു തലക്കെട്ടിലേക്കും ഒരു പേജിൽനിന്നു മറ്റേതു പേജിലേക്കും…
Read Moreകോതമംഗലം പള്ളി പ്രവേശനം; വൈദികൻ പിൻമാറി,സംഘർഷാവസ്ഥ ഒഴിഞ്ഞു
കോതമംഗലം : ഓർത്തഡോക്സ് വിഭാഗം വൈദികൻ മാർത്തോമ ചെറിയ പള്ളിയിൽ പ്രാർഥനയ്ക്കെത്തിയതു യാക്കോബായവിഭാഗം തടഞ്ഞു. തോമസ് പോൾ റന്പാനും നാല് വൈദികരും പതിനഞ്ചോളം ഓർത്തഡോക്സുകാരുമാണ് പള്ളിയിൽ പ്രവേശിക്കുവാനെത്തിയത്. സംഘാർഷാവസ്ഥ കണക്കിലെടുത്തു വൻപോലീസ് സന്നാഹം പള്ളിയ്ക്കു മുന്നിൽ നിലയുറപ്പിക്കുകയും ചെയ്തു. മാർ തോമചെറിയ പള്ളിയിൽ സംഘർഷാവസ്ഥയുണ്ടായിരുന്നെങ്കിലും ഒരുമണിക്കൂറിനുശേഷം ഓർത്തഡോക്സ് വിഭാഗം വൈദികൻ തോമസ് പോൾ റന്പാൻ പിൻമാറാൻ തയാറായതോടെ സംഘർഷ സാധ്യതയ്ക്കു അയവു വന്നു. വൈദികനെ പള്ളിയിൽ പ്രവേശിക്കുന്നതിനു പോലീസ് സഹായം ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. യാക്കോബായ വിശ്വാസികളെ മുഴുവൻ പുറത്താക്കാൻ പോലീസിനു സാധിക്കില്ലെന്നു തോമസ് റന്പാനെ പോലീസ് അറിയിച്ചു. ഓർത്തഡോക്സ് സഭയെ സർക്കാർ അവഗണിക്കുകയാണെന്ന് തോമസ് റന്പാൻ മാധ്യമങ്ങളെ അറിയിച്ചു.പളളിയിലും പരിസരത്തും തിങ്ങിനിറഞ്ഞിരുന്ന വിശ്വാസികൾ റന്പാനെയും ഒപ്പമുള്ളവരെയും തടയുകയായിരുന്നു. സ്ഥലത്ത് വൻ പോലീസ് സേനയും നിലയുറപ്പിച്ചിരുന്നു. ഇന്ന് രാവിലെ 9.35 ഓടെ പോലിസ് അകന്പടിയോടെയാണ് തോമസ് പോൾ റന്പാനും…
Read Moreറോഡരികിലെ ട്രാൻസ്ഫോർമർ കാൽനട-വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു
കൂത്താട്ടുകുളം: റോഡരികിലെ ട്രാൻസ്ഫോർമർ അപകട ഭീഷണിയാകുന്നു. എംസി റോഡിൽ ഗവ. ആശുപത്രിക്ക് സമീപം നടപ്പാതയിൽ സ്ഥിതി ചെയ്യുന്ന കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ ആണു കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഭീഷണിയായിരിക്കുന്നത്. ദിവസേന നിരവധി ആളുകൾ സഞ്ചരിക്കുന്ന റോഡരികിലാണ് അപകടഭീഷണിയായി ട്രാർസ്ഫോർമർ നിൽക്കുന്നത്. ഗവ. ആശുപത്രി, ദേവമാത ആശുപത്രി, ടാക്സി സ്റ്റാൻഡ്, സ്വകാര്യ-കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾ, കോടതി, തിരുകുടുംബ ദേവാലയം എന്നിവിടങ്ങളിലേക്ക് ദിവസവും നിരവധി ആളുകൾ പോകുന്നത് ഇതിന് മുന്നിലൂടെയാണ്. കെഎസ്ടിപിയുടെ റോഡ് നവീകരണത്തിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്കിന് സമീപം ഇരുന്ന ട്രാൻസ്ഫോർമറാണ് ഇവിടേയ്ക്കു മാറ്റി സ്ഥാപിച്ചത്. മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളായ മേരിഗിരി സ്കൂൾ, ഇൻഫന്റ് ജീസസ് സ്കൂൾ, മേരിഗിരി കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ കൂട്ടംകൂടി വരുന്നതും ഈ നടപ്പാതയിലൂടെയാണ്. മഴയത്ത് ട്രാൻസ്ഫോർമറിൽ നിന്നും തീപ്പൊരി വീഴുന്നതും പതിവാണ്. ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുകയോ കന്പിവേലി നിർമിച്ച് സംരക്ഷിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreനവമാധ്യമങ്ങളിൽ വ്യാജ പ്രചാരണം; പരാതിയുമായി ജോസഫ് വാഴയ്ക്കൻ
മൂവാറ്റുപുഴ: നവമാധ്യമങ്ങളിൽ തന്റെ പേരിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരേ മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ ഡിജിപിക്ക് പരാതി നൽകി. കഴിഞ്ഞ ദിവസങ്ങളിൽ നവമാധ്യമങ്ങളിൽ ജോസഫ് വാഴക്കന്റെ ബിജെപി പ്രവേശനം എന്ന പേരിൽ പോസ്റ്റുകൾ കാണപ്പെടുകയും വ്യാപകമായി വ്യക്തിഹത്യ നടക്കുകയും ചെയ്തിരുന്നു. അത്തരം വ്യാജ പ്രചാരണങ്ങൾക്കും വ്യക്തിഹത്യക്കുമെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോസഫ് വാഴയ്ക്കൻ ഡിജിപിയെ സമീപിച്ചിരിക്കുന്നത്.
Read Moreമുനമ്പം മനുഷ്യക്കടത്ത്: മുഖ്യപ്രതിയടക്കം ആറു പേർ അറസ്റ്റിൽ; ബോട്ടിൽ പോയത് ഓസ്ട്രേലിയിലേക്കെന്ന് പ്രതികൾ
കൊച്ചി: മുനന്പം മനുഷ്യക്കടത്ത് കേസിൽ മുഖ്യപ്രതിയടക്കം ആറുപേരുടെ അറസ്റ്റ് വടക്കേക്കര പോലീസ് രേഖപ്പെടുത്തി. മുഖ്യപ്രതി ശെൽവനടക്കം ആറുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. കഴിഞ്ഞ ദിവസം ചെന്നെയിൽനിന്നുമാണ് സംഘത്തെ കസ്റ്റഡിയിലെടുത്തിരുന്നത്. ദയാമാതാ എന്ന ബോട്ടിൽ രണ്ട് മാസംമുന്‍പാണ് മുനന്പത്തുനിന്നും ഓസ്ട്രേലിയയിലേക്ക് മനുഷ്യക്കടത്ത് നടത്തിയത്. നൂറിലധികം ആളുകളെ മുനന്പത്തുനിന്ന് ബോട്ടിൽ ഓസ്ട്രേലിയിലേക്ക് കൊണ്ടുപോയതായി പ്രതികൾ പോലീസിനോട് സമ്മതിച്ചതായാണു വിവരം.
Read Moreനിർദിഷ്ട കക്കടാശേരി-ചേലച്ചുവട് പാത പദ്ധതിക്ക് പുതുജീവൻ; ഒന്നാംഘട്ട സർവേ നടപടികൾ ആരംഭിച്ചു
പോത്താനിക്കാട്: നിർദിഷ്ട കക്കടാശേരി-ചേലച്ചുവട് സംസ്ഥാനപാത പദ്ധതിക്ക് പുതുജീവൻ നൽകി ഒന്നാംഘട്ട സർവേ നടപടികൾക്ക് തുടക്കമായി. പാതയിലൂടെ ദിനംപ്രതി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം കണക്കാക്കുന്ന സർവേ മൂന്നു ദിവസത്തിൽ പൂർത്തീകരിച്ചു. കെഎസ്ടിപി നിർദേശപ്രകാരം കൊല്ലം ആസ്ഥാനമായ എസ്എഎസ് സർവയേഴ്സ് ആൻഡ് എൻജിനീയേഴ്സ് എന്ന സ്ഥാപനമാണ് സർവേ നടത്തിയത്. സംസ്ഥാന ബജറ്റിൽ കിഫ്ബിയിൽ ഉൾപ്പെടുത്തിയോ, നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയോ റോഡ് നിർമാണം പൂർത്തീകരിക്കാവുന്ന വിധമാണ് കെഎസ്ടിപി റോഡിനായി രൂപരേഖ വിഭാവനം ചെയ്യുന്നത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ കക്കടാശേരിയിൽ തുടങ്ങി കോതമംഗലം ഇടുക്കി റോഡിലെ ചേലച്ചുവടുവരെയെത്തുന്ന 50 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയാണിത്. കൊച്ചിയിൽനിന്ന് മറ്റു റൂട്ടുകളെ അപേക്ഷിച്ച് ഇടുക്കിയിലെത്താൻ ദൂരക്കുറവും, നിരവധി ഗ്രാമങ്ങളുടെ ഗതാഗത വികസനവുമാണ് പദ്ധതിയുടെ മുഖ്യ ആകർഷണം. ആലപ്പുഴ-മധുര സംസ്ഥാന ഹൈവേ പദ്ധതിയിൽ ചേലച്ചുവടിനെയും മുരിക്കാശേരിയെയും ബന്ധിപ്പിച്ച് പാലംകൂടി യാഥാർഥ്യമായതോടെ എറണാകുളത്തുനിന്ന് മുവാറ്റുപുഴ വഴി ഈ പാതയിലൂടെ മേലെ ചിന്നാർ,…
Read More