പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച എ​സ്എ​ൻ​ഡി​പി നേതാവ് പി​ടി​യി​ൽ; സംഭവം പിറവത്ത്‌

പി​റ​വം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച എ​സ്എ​ൻ​ഡി​പി നേ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പേ​പ്പ​തി പാ​ഴൂ​ർ സ്വ​ദേ​ശി ചീ​ര​ക്കാ​ട്ടി​ൽ സു​ധീ​ർ കു​മാ​റി (60) നെ​യാ​ണ് പി​റ​വം എ​സ്ഐ വി.​ഡി. റെ​ജി​രാ​ജ് അ​റ​സ്റ്റു ചെ​യ്ത​ത്. വി​മു​ക്ത ഭ​ട​ൻ കൂ​ടി​യാ​യ പ്ര​തി എ​സ്എ​ൻ​ഡി​പി പാ​ഴൂ​ർ ശാ​ഖാ പ്ര​സി​ഡ​ന്‍റാ​ണ്. ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ പോ​ക്സോ വ​കു​പ്പു​ക​ൾ ചു​മ​ത്തി റി​മാ​ൻ​ഡ് ചെ​യ്തു. സ്കൂ​ളി​ൽ ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച വി​വ​രം അ​റി​യു​ന്ന​ത്.

Read More

കെ​എ​സ്എ​ഫ്ഇ ബ്രാ​ഞ്ചി​ൽ മു​ക്കു​പ​ണ്ടം ത​ട്ടി​പ്പ്;  റി​ട്ടയേർഡ്എ​സ്ഐ​യും കൂ​ട്ടാ​ളി​യും പോലീസ് പിടിയിൽ

മൂ​വാ​റ്റു​പു​ഴ: കെ​എ​സ്എ​ഫ്ഇ ബ്രാ​ഞ്ചി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ചു 2,35,000 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ റി​ട്ട. എ​സ്ഐ അ​ട​ക്കം ര​ണ്ടു​പേ​രെ അ​റ​സ്റ്റു​ചെ​യ്തു. റി​ട്ട. എ​സ്ഐ കോ​ട്ട​പ്പ​ടി അ​യ​ക്കാ​ട് അ​യ​പ്പാ​റ ചി​റ്റേ​ത്തു​കൂ​ടി സി.​എം. മ​ക്കാ​ർ (56), തൊ​ടു​പു​ഴ കാ​രി​ക്കോ​ട് ക​ന്പ​ക്ക​ലാ​യി​ൽ ആ​ഷി​ക് എം. ​നാ​സ​ർ (23) എ​ന്നി​വ​രെ​യാ​ണ് മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി ഷാ​ജി​മോ​ൻ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. മൂ​വാ​റ്റു​പു​ഴ കെ​എ​സ്എ​ഫ്ഇ ബ്രാ​ഞ്ചി​ൽ​നി​ന്ന് 1,65,000 രൂ​പ​യും തൊ​ടു​പു​ഴ ബ്രാ​ഞ്ചി​ൽ​നി​ന്ന് 70,000 രൂ​പ​യും ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണു കേ​സ്. മ​ക്കാ​ർ സ​മാ​ന​മാ​യ നി​ര​വ​ധി കേ​സു​ക​ളി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഒ​ട്ടു​മി​ക്ക പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും പ്ര​തി​യാ​ണ്. നി​ര​വ​ധി​ത്ത​വ​ണ ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​മു​ണ്ട്. ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി ഗോ​വ​യി​ൽ ഒ​ളി​വി​ലാ​യി​രു​ന്നു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം മ​ക്കാ​രി​നെ ത​ന്ത്ര​ത്തി​ലൂ​ടെ കേ​ര​ള​ത്തി​ൽ എ​ത്തി​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നു ഡി​വൈ​എ​സ്പി പ​റ​ഞ്ഞു. സി​സി ടി​വി കാ​മ​റ​ക​ൾ ഇ​ല്ലാ​ത്ത ബ്രാ​ഞ്ചു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്തു വ്യാ​ജ​തി​രി​ച്ച​റി​യ​ൽ…

Read More

പു​തു​വൈ​പ്പി​ലെ നി​ർ​ദി​ഷ്ട എ​ൽ​പി​ജി ടെ​ർ​മി​ന​ൽ പ​ദ്ധ​തി ; ‘സ്ഥാ​നാ​ർ​ഥി​ക​ൾ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം’

വൈ​പ്പി​ൻ: നി​ർ​ദി​ഷ്ട എ​ൽ​പി​ജി സം​ഭ​ര​ണി പ​ദ്ധ​തി പു​തു​വൈ​പ്പി​ൽ സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന പി​ടി​വാ​ശി​യി​ൽ എ​റ​ണാ​കു​ളം ലോ​ക​്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ അ​വ​രു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് പു​തു​വൈ​പ്പ് എ​ൽ​പി​ജി ടെ​ർ​മി​ന​ൽ വി​രു​ദ്ധ സ​മി​തി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​ങ്ങ​ളു​ടെ വാ​സ​ഗൃ​ഹ​ങ്ങ​ളോ​ട് ചേ​ർ​ന്ന് 15450 ട​ണ്‍ ശേ​ഷി​യു​ള്ള കൂ​റ്റ​ൻ എ​ൽ​പി​ജി സം​ഭ​ര​ണി സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രേ 2009 മു​ത​ൽ പു​തു​വൈ​പ്പി​ലെ ജ​ന​ങ്ങ​ൾ പ്ര​ക്ഷോ​ഭ​ത്തി​ലാ​ണ്. ഈ ​പ​ദ്ധ​തി​യു​ടെ പ്രോ​ജ​ക്ട് സൈ​റ്റും ജ​ന​ങ്ങ​ളു​ടെ വീ​ടു​ക​ളും ത​മ്മി​ൽ കേ​വ​ലം 30 മീ​റ്റ​ർ മാ​ത്ര​മാ​ണ് അ​ക​ല​മു​ള്ള​ത്. മാ​ത്ര​മ​ല്ല മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ത്ത് പ​ദ്ധ​തി വ​രു​ന്ന​തു​മൂ​ലം അ​വ​രു​ടെ തൊ​ഴി​ലും തൊ​ഴി​ലി​ട​വും ജീ​വി​ത​വു​മാ​ണ് ത​ക​ർ​ക്ക​പ്പെ​ടു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്പ​ല​മേ​ടി​ൽ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള 600 ഏ​ക്ക​ർ സ്ഥ​ല​ത്ത് കി​ഫ്‌​ബി പ്രോ​ജ​ക്‌​ടാ​യ നി​ർ​ദി​ഷ്ട പെ​ട്രോ​കെ​മി​ക്ക​ൽ കോം​പ്ല​ക്സി​ലേ​ക്ക് സം​ഭ​ര​ണി മാ​റ്റി സ്ഥാ​പി​ക്കു​ക എ​ന്ന ബ​ദ​ൽ നി​ർ​ദേ​ശം സ​മ​ര സ​മി​തി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ തു​റ​ന്ന അ​ഭി​പ്രാ​യം പ​റ​യ​ണ​മെ​ന്നും യോ​ഗം…

Read More

മാ​താ​വി​നൊ​പ്പം ചികിത്‌സയ്ക്ക്  ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മകനെ കാ​ണ്‍​മാ​നി​ല്ലെന്ന് ബന്ധുക്കളുടെ പരാതി 

വൈ​പ്പി​ൻ: അ​മ്മ​ക്കൊ​പ്പം ചി​കി​ത്സ​ക്കാ​യി എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ 45 കാ​ര​നെ കാ​ണ്മാ​നി​ല്ലെ​ന്ന് പ​രാ​തി. എ​ള​ങ്കു​ന്ന​പ്പു​ഴ 15-ാം വാ​ർ​ഡി​ൽ അ​ഴീ​ക്ക​ക്ക​ട​വി​ൽ പ​രേ​ത​നാ​യ ശ​ശി​യു​ടെ മ​ക​ൻ സ​ജു(45)​വി​നെ​യാ​ണ് കാ​ണാ​താ​യ​ത്. ക​ഴി​ഞ്ഞ 16ന് ​ചി​കി​ത്സ​യ്ക്കാ​യി അ​മ്മ വ​ള്ളി​യ​മ്മ​യ്ക്കൊ​പ്പം പോ​യ​താ​ണ്. എ​ന്നാ​ൽ ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​യി​ൽ കാ​ര്യ​മാ​യ രോ​ഗ​മൊ​ന്നും കാ​ണാ​ഞ്ഞ​തി​നാ​ൽ അ​ഡ്മി​റ്റ് ചെ​യ്തി​ല്ല. എ​ന്നാ​ൽ അ​മ്മ​യും മ​ക​നും തി​രി​ച്ചു​പോ​രാ​തെ അ​ന്ന് ആ​ശു​പ​ത്രി വ​രാ​ന്ത​യി​ൽ ത​ങ്ങി. അ​ടു​ത്ത​ദി​വ​സം വ​ള്ളി​യ​മ്മ മാ​ത്രം വീ​ട്ടി​ലേ​ക്ക് തി​രി​കെ പോ​ന്നു. ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞും സ​ജു​വി​നെ കാ​ണാ​താ​യ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ ബ​ന്ധു​ക്ക​ൾ അ​ന്വേ​ഷി​ച്ച് ചെ​ന്നെ​ങ്കി​ലും സ​ജു​വി​നെ ക​ണ്ടെ​ത്തി​യി​ല്ല. ഇ​യാ​ൾ കി​ട​ന്നി​രു​ന്ന ഭാ​ഗ​ത്ത് ഇ​യാ​ളു​ടെ ചെ​റു​പ്പും ബി​ഗ്ഷോ​പ്പ​റും ഷീ​റ്റും മാ​ത്രം ക​ണ്ടെ​ത്തി. ഇ​തേ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് തെ​ര​ഞ്ഞെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

Read More

25 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത നാ​യ​രc ​ല​ത്തെ  ട്രേ​ഡിം​ഗ് ചി​ട്ടി​ഫ​ണ്ട്സ് എം​ഡി  അറസ്റ്റിൽ; കമ്പനി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത് ലൈ​സ​ൻ​സി​ല്ലാ​തെ 

വൈ​പ്പി​ൻ: ഉ​യ​ർ​ന്ന പ​ലി​ശ വാ​ഗ്ദാ​നം ചെ​യ​ത് നാ​ട്ടു​കാ​രി​ൽ​നി​ന്നു 25 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത​തി​നു ഞാ​റ​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത നാ​യ​ര​ന്പ​ലം ദി ​ട്രേ​ഡിം​ഗ് ആ​ന്‍റ് ചി​ട്ടി ഫ​ണ്ട്സ് എം​ഡി നാ​യ​ര​ന്പ​ലം കാ​ട്ടി​പ്പ​റ​ന്പി​ൽ ജോ​ഷി-57​യെ ഞാ​റ​ക്ക​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. നി​ല​വി​ൽ വ​ഞ്ച​നാ​കു​റ്റ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​തെ​ങ്കി​ലും അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ട് ന​ട​ത്തി​യ​തി​നും കേ​സെ​ടു​ത്തേ​ക്കു​മെ​ന്ന് ഞാ​റ​ക്ക​ൽ എ​സ്ഐ സം​ഗീ​ത് ജോ​ബ് അ​റി​യി​ച്ചു. 89 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ഈ ​സ്വ​കാ​ര്യ​പ​ണ​മി​ട​പാ​ട് സ്ഥാ​പ​നം ഒ​രു ട്ര​സ്റ്റ് എ​ന്ന​തി​ലു​പ​രി നി​ക്ഷേ​പം സ്വീ​ക​രി​ക്കാ​നോ, വാ​യ്പ ന​ൽ​കാ​നോ സ​ർ​ക്കാ​രി​ൽ നി​ന്നു​ള്ള ഒ​രു ലൈ​സ​ൻ​സും ഇ​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ഇ​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ അ​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ള​ത്. ല​ഭ്യ​മാ​യ രേ​ഖ​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. കൂ​ട്ട​ത്തി​ൽ ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച രേ​ഖ​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. എം​ഡി​യെ​ക്കൂ​ടാ​തെ ക​ന്പ​നി​യു​ടെ ബാ​ക്കി നാ​ല് ഡ​യ​റ​ക്ട​ർ​മാ​രും വ​ഞ്ച​നാ​ക്കേ​സി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രെ​ല്ലാം ഒ​ളി​വി​ലാ​ണ്. 89 വ​ർ​ഷ​മാ​യി…

Read More

പാ​സ്പോ​ർ​ട്ടി​ൽ കൃ​ത്രി​മം; നെ​ടു​മ്പാ​ശേ​രി​യി​ൽ ര​ണ്ട് യാ​ത്ര​ക്കാ​ർ അ​റ​സ്റ്റി​ൽ

നെ​ടു​മ്പാ​ശേ​രി: പാ​സ്പോ​ർ​ട്ടി​ൽ കൃ​ത്രി​മം കാ​ണി​ച്ച ര​ണ്ടു​യാ​ത്ര​ക്കാ​ർ നെ​ടു​മ്പാ​ശേ​രി​യി​ൽ അ​റ​സ്റ്റി​ലാ​യി. ക്വാ​ലാ​ലം​പൂ​രി​ൽ​നി​ന്നും മി​ലി​ന്‍റ എ​ക്സ്പ്ര​സി​ൽ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വ​ന്ന ഹ​രി​യാ​ന സ്വ​ദേ​ശി അ​ജി​ത്ത് കു​മാ​ർ (28), കൊ​ച്ചി​യി​ൽ​നി​ന്നും ക്വാ​ലാ​ലം​പൂ​രി​ലേ​ക്കു പോ​കാ​നെ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​ന​ന്ത​രാ​ജ് (30) എ​ന്നി​വ​രാ​ണ് സു​ര​ക്ഷ പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​ത്. അ​ജി​ത്ത് കു​മാ​റി​ന്‍റെ പാ​സ്പോ​ർ​ട്ടി​ലെ ഒ​രു​പേ​ജ് കീ​റി​മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു. അ​ന​ന്ത​കു​മാ​റി​ന്‍റെ പാ​സ്പോ​ർ​ട്ടി​ൽ ഒ​രു​പേ​ജ് കീ​റി​മാ​റ്റി​യ ശേ​ഷം മ​റ്റൊ​രു പേ​ജ് ഒ​ട്ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഇ​രു​വ​രെ​യും നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​നു കൈ​മാ​റി.

Read More

വ​യ​നാ​ട്, തൃ​ശൂ​ർ പ്ര​ഖ്യാ​പി​ക്കി​ല്ല; രാ​ഹു​ൽ വ​ന്നാ​ൽ വ​യ​നാ​ട്ടി​ൽ തു​ഷാ​ർ

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യി​ൽ​നി​ന്നും പി​ടി​ച്ചു വാ​ങ്ങി​യ തൃ​ശൂ​ർ സീ​റ്റി​ലും വ​യ​നാ​ട്ടി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​തെ ബാ​ക്കി​വ​രു​ന്ന മൂ​ന്നു സീ​റ്റു​ക​ളി​ൽ മാ​ത്രം തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ബി​ഡി​ജെ​എ​സ്. ആ​ല​ത്തൂ​ർ, ഇ​ടു​ക്കി, മാ​വേ​ലി​ക്ക​ര എ​ന്നീ സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് ഇ​ന്നു പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​ക​യു​ള്ളൂ. വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി സ്ഥാ​നാ​ർ​ഥി​യാ​യി വ​ന്നാ​ൽ അ​വി​ടെ തു​ഷാ​ർ മ​ത്സ​രി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് പാ​ർ​ട്ടി ന​ട​ത്തു​ന്ന​ത്. ഇ​തി​നി​ട​യി​ൽ ബി​ഡി​ജെ​എ​സി​ൽ​നി​ന്നും സീ​റ്റു വാ​ങ്ങി ബി​ജെ​പി​ക്കു മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും സ​സ്പെ​ൻ​സ് നി​ല​നി​ർ​ത്താ​നാ​ണ് ബി​ഡി​ജെ​എ​സി​ന്‍റെ തീ​രു​മാ​നം. തു​ഷാ​ർ മ​ത്സ​രി​ക്ക​ണ​മെ​ന്നു പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞു. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ തൃ​ശൂ​രി​ൽ പു​തി​യ ആ​ളെ ക​ണ്ടെ​ത്തേ​ണ്ട ബാ​ധ്യ​ത ബി​ഡി​ജെ​എ​സി​നു​ണ്ട്. എ​ന്നാ​ൽ ബി​ജെ​പി​ക്കു ഈ ​നീ​ക്ക​ത്തോ​ട് താ​ല്പ​ര്യ​മി​ല്ല. ഇ​തി​ൽ അ​ന്തി​മ​തീ​രു​മാ​നം ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വം കൈ​ക്കൊ​ള്ളും. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി മു​ഴു​വ​ൻ സീ​റ്റി​ലേ​ക്കും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടും ബി​ഡി​ജെ​എ​സി​ന്‍റെ അ​ഞ്ച് സീ​റ്റി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ഖ്യാ​പ​നം…

Read More

കെ​എ​സ്എ​ഫ്ഇ​യി​ൽ  മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച്  ഒന്നരല​ക്ഷം രൂപ ത​ട്ടി​യെടുത്തയാൾ പി​ടി​യി​ൽ

മൂ​വാ​റ്റു​പു​ഴ: കെ​എ​സ്എ​ഫ്ഇ​യി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തൊ​ടു​പു​ഴ കു​ന്പം​ക​ല്ല് സ്വ​ദേ​ശി ആ​ഷി​ഖ് (23) ആ​ണ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്. കെ​എ​സ്എ​ഫ്ഇ മൂ​വാ​റ്റു​പു​ഴ ബ്രാ​ഞ്ചി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് ഇ​യാ​ൾ പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ർ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് മു​ക്കു​പ​ണ്ട​മാ​ണെ​ന്നു മ​ന​സി​ലാ​യ​ത്. ബാ​ങ്കി​ൽ കൊ​ടു​ത്തി​രു​ന്ന ആ​ധാ​ർ കാ​ർ​ഡും വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് കെ​എ​സ്എ​ഫ്ഇ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ പോ​ലീ​സ് കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Read More

മ​ദ്യ ല​ഹ​രി​യി​ല്‍ അ​യ​ൽ​വാ​സി​യെ  കു​ത്തി​ക്കൊ​ന്നു: പ്ര​തി ഒ​ളി​വി​ൽ; പരിശോധന ശക്തമാക്കി പോലീസ്

കി​ഴ​ക്ക​മ്പ​ലം: മ​ദ്യ ല​ഹ​രി​യി​ല്‍ അ​യ​ൽ​വാ​സി​യെ കു​ത്തി​ക്കൊ​ന്ന പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. വി​വി​ധ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി പ്ര​തി​യു​ടെ ചി​ത്ര​ങ്ങ​ള്‍ സ​ഹി​തം പ്ര​ച​രി​പ്പി​ച്ചും പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് ശ്ര​മം തു​ട​ങ്ങി. ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​ണ് മ​ദ്യ​പി​ച്ച ശേ​ഷ​മു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തി​ല്‍ കു​ത്തേ​റ്റ ക​രി​മു​ഗ​ള്‍ പീ​ച്ചി​ങ്ങ​ചി​റ നാ​ല് സെ​ന്‍റ് കോ​ള​നി​യി​ല്‍ വെ​ള്ളി​മ​ന​ക്കു​ഴി ക​രോ​ട്ട് വീ​ട്ടി​ല്‍ സു​രേ​ഷ് (ബ​ടാ ഭാ​യ്-32) മ​രി​ച്ച​ത്. സ​മീ​പ​വാ​സി​യാ​യ ഷ​ണ്‍​മു​ഖ​ന്‍ എ​ന്ന​യാ​ളു​മാ​യി ചേ​ര്‍​ന്ന് മ​ദ്യ​പി​ച്ച ശേ​ഷം ഉ​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. കു​ത്തേ​റ്റ​യു​ട​ന്‍ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ത്തി​യ ശേ​ഷം ഒ​ളി​വി​ല്‍​പോ​യ അ​യ​ല്‍​വാ​സി വേ​ളൂ​ര്‍ വ​ട​ക്ക​നോ​ടി വീ​ട്ടി​ല്‍ ഷ​ണ്‍​മു​ഖ​നെ (45) ക​ണ്ടെ​ത്താ​ന്‍ അ​മ്പ​ല​മേ​ട് പോ​ലീ​സ് രാ​ത്രി ത​ന്നെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. രാ​വി​ലെ​യും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ഷ​ണ്‍​മു​ഖ​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​യ​തി​നാ​ല്‍ മൊ​ബൈ​ല്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ നോ​ക്കി​യു​ള്ള അ​ന്വേ​ഷ​ണ​വും സാ​ധ്യ​മാ​യി​ട്ടി​ല്ല.

Read More

ജ​ന​സേ​വ ശി​ശു​ഭ​വ​ന്‍റെ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്നും ജോ​സ് മാ​വേ​ലി രാ​ജി​വ​ച്ചു, പു​തി​യ അ​ധ്യ​ക്ഷയായി ക​വി​യൂ​ർ പൊ​ന്ന​മ്മ

ആ​ലു​വ: തെ​രു​വു ബാ​ല്യ​ങ്ങ​ളു​ടെ അ​ത്താ​ണി​യാ​യ ജ​ന​സേ​വ ശി​ശു​ഭ​വ​ന്‍റെ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്നും ജോ​സ് മാ​വേ​ലി രാ​ജി​വ​ച്ചു. ന​ടി ക​വി​യൂ​ർ പൊ​ന്ന​മ്മ അ​ധ്യ​ക്ഷ സ്ഥാ​നം ഏ​റ്റെ​ടു​ത്തു. ഇ​ന്ന​ലെ ആ​ലു​വ മ​ഹ​നാ​മി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന 23 മ​ത് ജ​ന​സേ​വ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. പ​ല​രു​ടേ​യും ല​ക്ഷ്യം താ​നാ​ണെ​ന്നും അ​തി​നാ​യി ജ​ന​സേ​വ​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും സ​ത്യം തെ​ളി​യു​ന്ന​തു​വ​രെ മാ​റി നി​ൽ​ക്കു​മെ​ന്നും ജോ​സ് മാ​വേ​ലി പ​റ​ഞ്ഞു. സ്ഥാ​പ​ന​ത്തി​നെ​തി​രേ ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ൾ കോ​ട​തി​യി​ൽ തെ​ളി​യി​ക്ക​പ്പെ​ടു​ന്ന​ത് വ​രെ നി​യ​മ​പോ​രാ​ട്ടം തു​ട​രാ​ൻ തീ​രു​മാ​നി​ച്ചു. സെ​ക്ര​ട്ട​റി ഇ​ന്ദി​രാ ശ​ബ​രി​നാ​ഥ് പൊ​തു​യോ​ഗ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മെ​യ് 20 മു​ത​ൽ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു​വെ​ങ്കി​ലും ഒ​രു രൂ​പ പോ​ലും സ​ർ​ക്കാ​ർ ഇ​തു​വ​രെ ന​ൽ​കു​ന്നി​ല്ലെ​ന്ന് പൊ​തു​യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ചാ​ർ​ലി പോ​ൾ അ​ധ്യ​ക്ഷ​നാ​യി പു​തി​യ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​ഡ്വൈ​സ​റി സ​മി​തി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു. വ​ര​വ് ചെ​ല​വ് ക​ണ​ക്ക് മാ​നേ​ജ​ർ ജെ​യിം​സ് അ​വ​ത​രി​പ്പി​ച്ചു. സം​ഭാ​വ​ന ല​ഭി​ക്കു​ന്ന​ത് നി​ല​ച്ച​തോ​ടെ…

Read More