കൊ​ച്ചി​യി​ൽ ആ​യു​ധ​ങ്ങ​ളു​മാ​യി പി​ടി​യി​ലാ​യ സം​ഘം ചി​ല്ല​റ​ക്കാ​ര​ല്ല; ക​ഞ്ചാ​വി​ന് അ​ടി​മ​യാ​കു​ന്ന യു​വാ​ക്ക​ളെ ക്വ​ട്ടേ​ഷ​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി പോലീസ്

കൊ​ച്ചി: ആ​യു​ധ​ങ്ങ​ളു​മാ​യി എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ സം​ഘം ചി​ല്ല​റ​ക്കാ​ര​ല്ലെ​ന്നു പോ​ലീ​സ്. യു​വാ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ക​ഞ്ചാ​വ് എ​ത്തി​ച്ചു ന​ൽ​കി​വ​ന്നി​രു​ന്ന സം​ഘം ക​ഞ്ചാ​വി​ന് അ​ടി​മ​യാ​കു​ന്ന യു​വാ​ക്ക​ളെ ക്വ​ട്ടേ​ഷ​ൻ ആ​വ​ശ്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നോ​യെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. പാ​ലാ​ക്ക​ട് മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ചോ​റ്റൂ​ർ ഹി​ലാ​ലു​ദ്ദീ​ൻ (23), പി​ലാ​യി​ത്തൊ​ടി ഹ​ന്നാ​ൻ (20), പു​ത്ത​ൻ​പു​ര​യി​ൽ ആ​സി​ഫ് (23), സ​ജീ​ഷ് (32) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്യു​ന്ന പ​ക്ഷം കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി പി​ന്നീ​ട് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ച്ചി​യി​ൽ മ​റൈ​ൻ​ഡ്രൈ​വ്, മേ​ന​ക പോ​ലു​ള്ള പ്ര​ധാ​ന​ഭാ​ഗ​ങ്ങ​ളി​ൽ ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന സം​ഘ​ത്തെ​യാ​ണു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വാ​ക്ക​ളും കു​ട്ടി​ക​ളും ആ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ഇ​ര​ക​ൾ. ഗോ​ശ്രീ ഹൈ​ക്കോ​ട​തി റോ​ഡി​ൽ സി​എം​എ​ഫ്ആ​ർ​ഐ​യു​ടെ മു​ന്നി​ൽ​നി​ന്നാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വ്, ര​ണ്ട് വ​ടി​വാ​ളു​ക​ൾ, ഒ​രു ക​ത്തി എ​ന്നി​വ ക​ണ്ടെ​ടു​ത്തു.…

Read More

നടിയുടെ ആവശ്യങ്ങൾ കേസ് നീട്ടിക്കൊണ്ടുപോകുന്നതിന്; ന​ടി​യെ ആ​ക്ര​മിച്ച കേ​സ് എ​റ​ണാ​കു​ള​ത്തി​ന് പു​റ​ത്തേ​ക്ക് മാ​റ്റ​രു​തെ​ന്ന് പ​ൾ​സ​ർ സു​നി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ എ​റ​ണാ​കു​ളം ജി​ല്ല​ക്ക് പു​റ​ത്തേ​ക്ക് മാ​റ്റ​രു​തെ​ന്ന് മു​ഖ്യ​പ്ര​തി സു​നി​ൽ കു​മാ​ർ. കേ​സ് പ​രി​ഗ​ണി​ക്കാ​ൻ പ്ര​ത്യേ​ക കോ​ട​തി​യും വ​നി​താ ജ​ഡ്ജി​യും വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ടി ന​ൽ​കി​യ ഹ​ർ​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് സു​നി​ൽ കു​മാ​റി​ന്‍റെ ഹ​ർ​ജി. പ്ര​ത്യേ​ക കോ​ട​തി​യും വ​നി​താ ജ​ഡ്ജി വേ​ണ​മെ​ന്നു​മു​ള്ള ന​ടി​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ കേ​സ് നീ​ട്ടി​ക്കൊ​ണ്ടു പോ​കാ​നാ​ണെ​ന്ന് സു​നി​ല്‍ കു​മാ​റി​ന്‍റെ ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്നു​ണ്ട്. സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ സു​ഗ​മ​മാ​യാ​ണ് കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​ക്കു​ന്ന​ത്. കേ​സ് മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​ത് വി​ചാ​ര​ണ നീ​ളാ​ന്‍ കാ​ര​ണ​മാ​വും. അ​തി​നാ​ല്‍ എ​റ​ണാ​കു​ള​ത്തു ത​ന്നെ കേസിന്‍റെ വി​ചാ​ര​ണ ന​ട​ത്ത​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

Read More

മു​നമ്പം ബീ​ച്ചി​ൽ കാഴ്ചകൾ അടിപൊളി പക്ഷേ ; സഞ്ചാരികളുടെ  ശങ്കയകറ്റാൻ ഇടമില്ല

ചെ​റാ​യി: മു​ന​ന്പം മു​സി​രി​സ് ബീ​ച്ചി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് കാ​ഴ്ച​ക​ൾ നി​ര​വ​ധി​യാ​ണ് പ​ക്ഷേ ഇ​തി​നി​ട​യി​ൽ ശ​ങ്ക തോ​ന്നി​യാ​ൽ അ​ക​റ്റാ​ൻ ഇ​വി​ടെ ഇ​ട​മി​ല്ല. ശു​ചി​മു​റി​യും, മൂ​ത്ര​പ്പു​ര​ക​ളു​മി​ല്ലാ​ത്ത​തി​നാ​ൽ ബീ​ച്ചി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ ശ​ങ്ക​യെ പി​ടി​ച്ചു​നി​ർ​ത്തു​ക​യേ ര​ക്ഷ​യു​ള്ളൂ. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ത​ന്നെ ശു​ചി​മു​റി​യും മൂ​ത്ര​പ്പു​ര​യും നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മ​റ്റു സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ഇ​തൊ​ന്നും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. മോ​ടി പി​ടി​പ്പി​ക്കാ​നാ​യി നി​ര​ത്തി​യ ടൈ​ലു​ക​ൾ പ​ല​തും പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. പ​രി​സ​ര​മാ​കെ കാ​ടു​പി​ടി​ച്ചി​ട്ടും ഇ​തൊ​ന്ന് വെ​ട്ടി​ത്തെ​ളി​ക്കാ​നോ പാ​ഴ​ട​ഞ്ഞു​പോ​യ കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​നോ ഡി​ടി​പി​സി​ക്ക് പ​ദ്ധ​തി​ക​ളൊ​ന്നു​മി​ല്ല. ഫു​ഡ് കോ​ർ​ട്ടു​ക​ൾ​ക്ക് വേ​ണ്ടി പ​ണി​തി​ട്ടി​രി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളും ന​ശി​ക്കു​ക​യാ​ണ്. ബീ​ച്ചി​ലെ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​നും മ​തി​യാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും മു​ന​ന്പം മു​സി​രി​സ് ബീ​ച്ചി​ലി​ല്ല. വാ​ക്ക് വേ​യി​ലെ ലൈ​റ്റു​ക​ൾ ഒ​ന്നും ത​ന്നെ തെ​ളി​യാ​ത്ത​തി​നാ​ൽ സ​ന്ധ്യ​യാ​യാ​ൽ ബീ​ച്ചി​ൽ കൂ​രി​രു​ട്ടാ​ണ്. ഇ​താ​ക​ട്ടെ അ​സ്ത​മ​യ​വും മ​റ്റും കാ​ണാ​ൻ വേ​ണ്ടി ബീ​ച്ചി​ലെ പു​ലി​മു​ട്ടി​ൽ ത​ന്പ​ടി​ക്കു​ന്ന ടൂ​റി​സ്റ്റു​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. ബീ​ച്ചി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ കു​റ്റ​മ​റ്റ​താ​ക്ക​ണ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ്…

Read More

ബ്യൂ​ട്ടി പാ​ർ​ല​ർ വെ​ടി​വ​യ്പ് കേ​സ്; ഫോ​ണ്‍ വി​ളി പ​രി​ശോ​ധ​ന തു​ട​രു​ന്നു; നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യി സൂ​ച​ന

കൊ​ച്ചി: ബ്യൂ​ട്ടി​പാ​ർ​ല​ർ വെ​ടി​വെ​യ്പ്പ് കേ​സി​ൽ പ്ര​തി​ക​ളു​ടെ ഫോ​ണ്‍ വി​ളി​ക​ളു​ടെ പ​രി​ശോ​ധ​ന തു​ട​രു​ന്നു. സം​ശ​യം തോ​ന്നു​ന്ന ന​ന്പ​റു​ക​ൾ നി​രീ​ക്ഷി​ച്ചു​വ​രു​ന്ന​താ​യും പ​രി​ശോ​ധ​ന​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ, അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യു​ള്ള വാ​ർ​ത്ത​ക​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്. വെ​ടി​വ​യ്പ്പി​നു​ശേ​ഷം പ്ര​തി​ക​ൾ മും​ബൈ​യി​ലേ​ക്ക് ഫോ​ണ്‍​വ​ഴി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​തി​ന് തെ​ളി​വ് ല​ഭി​ച്ച​താ​യാ​ണു പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ. എ​ന്നാ​ൽ, ഇ​ത് സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണം ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി​ല്ല. ക​ഴി​ഞ്ഞ മാ​സം 15ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ​യാ​ണു പ​ന​ന്പി​ള്ളി​ന​ഗ​റി​ലു​ള്ള നെ​യ്ൽ ആ​ർ​ട്ടി​സ്ട്രി എ​ന്ന ബ്യൂ​ട്ടി​പാ​ർ​ല​റി​ൽ വെ​ടി​വ​യ്പു​ണ്ടാ​യ​ത്. ബൈ​ക്കി​ൽ എ​ത്തി​യ ര​ണ്ടു​പേ​ർ വെ​ടി​വ​ച്ച​ശേ​ഷം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ര​വി പൂ​ജാ​രി​യു​ടെ പേ​രെ​ഴു​തി​യ ക​ട​ലാ​സ് പ്ര​ദേ​ശ​ത്ത് ഉ​പേ​ക്ഷി​ച്ച​ശേ​ഷ​മാ​ണു പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട​ത്. ഹെ​ൽ​മ​റ്റും ജാ​ക്ക​റ്റും ധ​രി​ച്ചാ​ണു പ്ര​തി​ക​ളെ​ത്തി​യി​രു​ന്ന​ത്. പ്രാ​ദേ​ശി​ക ഗു​ണ്ടാ​സം​ഘ​ത്തി​ലേ​ക്കു​ൾ​പ്പെ​ടെ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നു സാ​ധി​ച്ചി​ട്ടി​ല്ല. ഇ​തി​നി​ടെ​യാ​ണ് ഏ​താ​നും ദി​വ​സം​മു​ന്പ് ബ്യൂ​ട്ടി പാ​ർ​ല​ർ വെ​ടി​വ​യ്പ്പ് സം​ഭ​വ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്ന ര​വി…

Read More

ഭൂ​ഗ​ർ​ഭ കേ​ബി​ളി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വം;വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ർ​ട്ട് ര​ണ്ട് ദി​വ​സ​ത്തി​ന​കം

കൊ​ച്ചി: ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​ന്‍റെ പൈ​ലിം​ഗ് ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ഭൂ​ഗ​ർ​ഭ കേ​ബി​ളി​ൽ​നി​ന്നു ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്ന വി​ദ​ഗ്ധ സ​മി​തി ര​ണ്ട് ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചേ​ക്കും. ത​മി​ഴ്നാ​ട് രാ​മ​നാ​ദ​പു​രം പ​ര​മ​ക്കു​ടി സ്വ​ദേ​ശി മു​ത്തു​ലാ​ണ്ടി (21) മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്. വൈ​റ്റി​ല ച​ക്ക​ര​പ്പ​റ​ന്പ് ഭാ​ഗ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ 9.45 ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റാ​ണ് ര​ണ്ടം​ഗ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ച​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, സീ​നി​യ​ർ ടൗ​ണ്‍ പ്ലാ​ന​ർ എ​ന്നി​വ​രാ​ണു സ​മി​തി​യി​ലെ അം​ഗ​ങ്ങ​ൾ. സ​മി​തി ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. ക​ലു​ങ്കി​ന്‍റെ വീ​തി​കൂ​ട്ടാ​നു​ള്ള പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള പൈ​ലിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഭൂ​ഗ​ർ​ഭ 11 കെ​വി ലൈ​നി​ൽ​നി​ന്ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഷോ​ക്കേ​റ്റ​ത്. ര​ണ്ടാ​ഴ്ച​യാ​യി ഇ​വി​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. ഡ്രെ​ഡ്ജിം​ഗി​നു​ശേ​ഷം കൈ​കൊ​ണ്ട്…

Read More

വ​ർ​ത്ത​മാ​ന​കാ​ല വി​ഷ​യ​ങ്ങ​ളി​ൽ വി​മ​ർ​ശ​ന​ശ​ര​വു​മാ​യി സ്റ്റു​ഡ​ന്‍റ്സ് ബി​നാ​ലെ

കൊ​ച്ചി: സ്റ്റു​ഡ​ന്‍റ്സ് ബി​നാ​ലെ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ക്കു​ന്ന മ​ട്ടാ​ഞ്ചേ​രി ടെം​പി​ൾ വേ​ദി​യി​ലേ​ക്ക് ക​ട​ക്കു​ന്പോ​ൾ ത​ന്നെ സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കു​ന്ന​ത് മ​രം കൊ​ണ്ട് നി​ർ​മ്മി​ച്ച കൂ​റ്റ​ൻ പ്ര​തി​ഷ്ഠാ​പ​ന​മാ​ണ്. ഇ​തി​ന്‍റെ രൂ​പ​ത്തി​ൽ ആ​ദ്യം സം​ശ​യം തോ​ന്നാ​മെ​ങ്കി​ലും ആ​കാ​ശ​ത്തേ​ക്കു നോ​ക്കി നി​ല​വി​ളി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ മു​ഖ​മാ​ണി​തി​ന്. ജ​മ്മു​ക​ശ്മീ​രി​ലെ ക​ത്വ​യി​ൽ ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട ആ​സി​ഫ എ​ന്ന പെ​ണ്‍​കു​ട്ടി​യ്ക്ക് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ഈ ​പ്ര​തി​ഷ്ഠാ​പ​നം സ​ന്ദ​ർ​ശ​ക​രു​ടെ മ​ന​സ് നീ​റു​ന്ന പ്ര​തീ​തി​യാ​ണ് ഉ​ള​വാ​ക്കു​ന്ന​ത്. സ്ക്രീം(​അ​ല​ർ​ച്ച) എ​ന്നാ​ണ് ഈ ​പ്ര​തി​ഷ്ഠാ​പ​ന​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്. കൊ​ച്ചി ബി​നാ​ലെ​യോ​ട് സ​മാ​ന്ത​ര​മാ​യി ന​ട​ക്കു​ന്ന സ്റ്റു​ഡ​ന്‍റ്സ് ബി​നാ​ലെ കൊ​ച്ചി ബി​നാ​ലെ ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​ധാ​ന സം​രം​ഭ​മാ​ണ്. സ​മ​കാ​ലീ​ന ക​ലാ​വി​ദ്യാ​ർ​ത്ഥി​ക​ളി​ലെ പ്ര​തി​ഭ​ക​ൾ​ക്ക് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ ത​ങ്ങ​ളു​ടെ ക​ലാ​വി​രു​തും വീ​ക്ഷ​ണ​വും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​വു​മാ​ണ് സ്റ്റു​ഡ​ന്‍റ്സ് ബി​നാ​ലെ​യി​ലൂ​ടെ കൈ​വ​രു​ന്ന​ത്. ക​ലാ​കാ​ര​ന്മാ​രും ഗ​വേ​ഷ​ക​രു​മാ​യ ആ​റ് ക്യൂ​റേ​റ്റ​ർ​മാ​ർ ചേ​ർ​ന്നാ​ണ് സ്റ്റു​ഡ​ൻ​റ്സ് ബി​നാ​ലെ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സാ​ർ​ക്ക് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ 200 വി​ദ്യാ​ർ​ഥി ആ​ർ​ട്ടി​സ്റ്റു​ക​ളാ​ണ് സ്റ്റു​ഡ​ന്‍റ്സ് ബി​നാ​ലെ​യി​ൽ…

Read More

ക​ണ്ടെ​യ്ന​ർ റോ​ഡി​ലെ ടോ​ൾ പിരിവ്നിർത്തലാക്കണം;  മാ​ർ​ച്ചി​ൽ പ്ര​തി​ഷേ​ധം ഇ​ര മ്പി

കൊ​ച്ചി: വ​ല്ലാ​ർ​പാ​ടം ക​ണ്ടെ​യ്ന​ർ റോ​ഡി​ലെ ടോ​ൾ പി​രി​വ് നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടോ​ൾ പ്ലാ​സ​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ പ്ര​തി​ഷേ​ധം ഇ​ര​ന്പി. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നൂ​റ് ക​ണ​ക്കി​നു​പേ​ർ പ​ങ്കെ​ടു​ത്ത മാ​ർ​ച്ച് ടോ​ൾ പ്ലാ​സ​യ്ക്കു സ​മീ​പം പോ​ലീ​സ് ത​ട​ഞ്ഞു. രാ​വി​ലെ ഒ​ന്പ​തോ​ടെ ആ​രം​ഭി​ച്ച മാ​ർ​ച്ചി​ന് സം​യു​ക്ത സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ നേ​തൃ​ത്വം ന​ൽ​കി. ടോ​ൾ പ്ലാ​സ​യ്ക്കു സ​മീ​പം പോ​ലീ​സ് മാ​ർ​ച്ച് ത​ട​ഞ്ഞ​തോ​ടെ സ​മ​ര​ക്കാ​ർ പ്ര​തി​ഷേ​ധ യോ​ഗം ചേ​ർ​ന്നു. സ​ർ​വ​ക​ക്ഷി തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ടൂ​ൾ ബൂ​ത്തി​ലേ​ക്കു മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് ക​ണ്ടെ​യ്ന​ർ റോ​ഡി​ൽ ടോ​ൾ പി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തി​നെ​തി​രേ ക​ന​ത്ത പ്ര​തി​ഷേ​ധം ഉ​യ​രു​ക​യും ടോ​ൾ പ്ലാ​സ ഉ​പ​രോ​ധി​ക്ക​ല​ട​ക്ക​മു​ള്ള സ​മ​ര​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്ത​തോ​ടെ ടോ​ൾ പി​രി​വ് നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത് ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ…

Read More

ബാ​ങ്ക് കെ​ട്ടി​ട​ത്തി​ൽ​നി​ന്നു ചാ​ടി യൂ​ണി​യ​ൻ നേ​താ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അവസാനം വന്ന കോളും ആത്മഹത്യയിലേക്ക്  നയിച്ച കാരണവും തേടിപോലീസ്

കൊ​ച്ചി: ബാ​ങ്ക് കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി യൂ​ണി​യ​ൻ നേ​താ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന് ന​ട​ത്തും. ഇ​ന്ന​ലെ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കു​മെ​ന്ന് സെ​ൻ​ട്ര​ൽ പോ​ലീ​സ് പ​റ​ഞ്ഞു. ബാ​ങ്ക് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ നേ​താ​വും പു​ത്ത​ൻ​കു​രി​ശ് സ്വ​ദേ​ശി​യു​മാ​യ ഞാ​റ്റി​ൽ എ​ൻ.​എ​സ്. ജ​യ​ൻ (51) ആ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.15 ഓ​ടെ എ​റ​ണാ​കു​ളം മ​റൈ​ൻ ഡ്രൈ​വ് ഷ​ണ്‍​മു​ഖം റോ​ഡി​ലെ എ​സ്ബി​ഐ റീ​ജ​ണ​ൽ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ൽ​നി​ന്നാ​ണു ജ​യ​ൻ വീ​ണ​ത്. റീ​ജ​ണ​ൽ ബി​സി​ന​സ് ഓ​ഫീ​സി​ലെ (ആ​ർ​ബി​ഒ-3) സീ​നി​യ​ർ അ​സോ​സി​യേ​റ്റ്സ് ആ​യി​രു​ന്നു. ഏ​റ്റ​വും മേ​ൽ​ത്ത​ട്ടി​ലു​ള്ള പ​ത്താം​നി​ല​യു​ടെ ടെ​റ​സി​ൽ ഷൂ​സും മൊ​ബൈ​ൽ ഫോ​ണും വ​ച്ച​ശേ​ഷം ബാ​ങ്കി​ന്‍റെ​യും തൊ​ട്ട​ടു​ത്ത ജ്വ​ല്ല​റി​യു​ടെ​യും ഇ​ട​യി​ലെ മ​തി​ൽ ഭാ​ഗ​ത്തേ​ക്കു ചാ​ടു​ക​യാ​യി​രു​ന്നു. ഒ​ച്ച​ത്തി​ലു​ള്ള ശ​ബ്ദം കേ​ട്ടു ബാ​ങ്കി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ എ​ത്തി​യ​പ്പോ​ൾ ദേ​ഹം ഛിന്ന​ഭി​ന്ന​മാ​യ നി​ല​യി​ലാ​യി​രു​ന്നു. ത​ല ത​ക​ർ​ന്നി​രു​ന്നു. വി​മു​ക്ത​ഭ​ട​നാ​ണു…

Read More

ലോക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിന് സ്ഥാ​നാ​ർ​ഥിയു​ടെ കോ​ളം ഒ​ഴിച്ച് കൊച്ചിയിലെ കോ​ണ്‍​ഗ്ര​സു​കാ​ർ  മ​തി​ലെ​ഴു​ത്തു തു​ട​ങ്ങി

ചെ​റാ​യി: ലോ​ക്​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​വും സ്ഥാ​നാ​ർ​ഥി നി​ർ​ണയ​വും ആ​കും​മു​ന്പേ വൈ​പ്പി​നി​ൽ കോ​ണ്‍​ഗ്ര​സു​കാ​ർ മ​തി​ലെ​ഴു​ത്തു തു​ട​ങ്ങി. കോ​ണ്‍​ഗ്ര​സി​ന്‍റെ ചി​ഹ്ന​മാ​യ കൈ​പ്പ​ത്തി​യും ഐ​ക്യ​ജ​നാ​ധി​പ​ത്യ​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. സ്ഥാ​നാ​ർ​ഥിയു​ടെ കോ​ളം ഒ​ഴി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. സി​റ്റിം​ഗ് എംപി പ്ര​ഫ.​ കെ.​വി. തോ​മ​സ് ത​ന്നെ​യാ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി എ​ന്ന നി​ല​യി​ലാ​ണ് മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ കാ​ര്യ​ങ്ങ​ളു​മാ​യി ഇ​പ്പോ​ൾ മു​ന്നോ​ട്ട് പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​നു മാ​റ്റ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് മ​തി​ലെ​ഴു​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന കോ​ണ്‍​ഗ്ര​സ് ഐ ​ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. സോ​ളി​രാ​ജ് സൂ​ചി​പ്പി​ച്ചു.

Read More

കോടതിയുടെ വിലപ്പെട്ട  സമയം പാഴാക്കി; തോമസ് ചാണ്ടിക്കും മകനും പിഴ ശിക്ഷ

കൊച്ചി: മുൻമന്ത്രി തോമസ് ചാണ്ടി, മകൻ ബോബി ചാണ്ടി ഉൾപ്പടെ നാല് പേർക്ക് ഹൈക്കോടതി 25,000 രൂപ വീതം പിഴ ശിക്ഷ വിധിച്ചു. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കി അനാവശ്യ ഹർജി സമർപ്പിച്ചതിനാണ് പിഴ. പത്ത് ദിവസത്തിനകം നാല് പേരും പിഴയടയ്ക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിലേക്ക് അനധികൃതമായി ഭൂമി കൈയേറി റോഡ് നിർമിച്ചുവെന്ന വിജിലൻസ് കേസ് ചോദ്യം ചെയ്താണ് തോമസ് ചാണ്ടിയും മകനും മറ്റ് രണ്ടുപേരും ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. ദിവസങ്ങൾ നീണ്ട കോടതി നടപടികൾക്ക് ശേഷം തിങ്കളാഴ്ച ഹൈക്കോടതി ഹർജിയിൽ വിധി പറയാനിരിക്കേ തോമസ് ചാണ്ടിയടക്കം നാല് പേരും ഹർജി പിൻവലിക്കാൻ അപേക്ഷ നൽകുകയായിരുന്നു. തുടർന്ന് കോടതി ഹർജി പിൻവലിച്ചതിൽ അതൃപ്തി രേഖപ്പെടുത്തി വിലപ്പെട്ട സമയം പാഴാക്കി എന്ന നിരീക്ഷണം നടത്തിയത്. ഇതൊരു ശരിയായ കീഴ് വഴക്കമല്ലെന്നും ഹൈക്കോടതി…

Read More