ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച​യെ മ​റി​ച്ച് തി​ര​ക്കേ​റി​യ ​റോ​ഡി​നു നടുവിലായി സി​ഐ​ടി​യു ഓ​ഫീ​സ്; ക​ണ്ണ​ട​ച്ച് ട്രാ​ഫി​ക് പോ​ലീ​സ്

ആ​ലു​വ: സ​ർ​ക്കാ​ർ ജി​ല്ലാ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലെ ട്രാ​ഫി​ക് ഐ​ല​ൻ​ഡ് കൈ​യേ​റി യൂ​ണി​യ​ൻ ഓ​ഫീ​സു​ക​ൾ നി​ര​ന്നി​ട്ടും ട്രാ​ഫി​ക് പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച​യെ മ​റി​ച്ച് തി​ര​ക്കേ​റി​യ റോ​ഡി​നു ന​ടു​വി​ലാ​യി ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് പ​രാ​തി​ക്കി​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ന​സ്ര​ത്ത്, പ​വ​ർ ഹൗ​സ് റോ​ഡു​ക​ളി​ൽ​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഷെ​ഡുക​ളു​ടെ മ​റ​കാ​ര​ണം സ്വ​ത​ന്ത്ര​മാ​യി വ​ല​ത്തോ​ട്ടു തി​രി​യാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​വി​ടെ ഐ​ല​ൻ​ഡി​നോ​ട് ചേ​ർ​ന്ന് ഓ​ട്ടോ സ്റ്റാ​ൻ​ഡും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സ്വ​കാ​ര്യ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ളും കെ​എ​സ്ആ​ർ ടി​സി ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന എ​ല്ലാ ബ​സു​ക​ളും ജി​ല്ലാ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. മ​റു​ഭാ​ഗ​ത്തു​ള്ള ര​ണ്ടാ​മ​ത്തെ ട്രാ​ഫി​ക് ഐ​ല​ൻ​ഡ് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മാ​സ​ങ്ങ​ളാ​യി ഇ​രി​ക്കു​ന്ന ബൈ​ക്കു​ക​ൾ​വ​രെ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ഇ​തി​നി​ട​യി​ൽ ഇ​വി​ടെ ഒ​രു ഓ​ഫീ​സു​കൂ​ടി കെ​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.

Read More

മ​ദ്യ​പ​സം​ഘ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ർ​ദ​നം: മൂ​ന്നു പേ​ർ പി​ടി​യി​ൽ; കൊച്ചിയിൽ നടക്കുന്ന സംഭവങ്ങളിൽ ഞെട്ടി നാട്ടുകാർ

കൊ​ച്ചി: പ​ര​സ്യ​മാ​യി മ​ദ്യ​പി​ച്ച​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സം​ഘം ചേ​ർ​ന്നു മ​ർ​ദി​ച്ച​താ​യി പ​രാ​തി. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ജോ​ർ​ജ്, സി​പി​ഒ കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് അ​ഞ്ചം​ഗ സം​ഘ​ത്തി​ന്‍റെ മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​ന്ന​ലെ രാ​ത്രി ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ജി​ല്ല​യി​ലെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി സി​റ്റി പോ​ലീ​സ് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും ഇ​ന്ന​ലെ രാ​ത്രി പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ എ​റ​ണാ​കു​ളം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം ര​ണ്ട് പേ​ർ പ​ര​സ്യ​മാ​യി മ​ദ്യ​പി​ക്കു​ന്ന​ത് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യെ​ങ്കി​ലും മ​റ്റു മൂ​ന്നു പേ​ർ​കൂ​ടി​യെ​ത്തി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സം​ഘം ചേ​ർ​ന്ന് മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ത​ല​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ സി​പി​ഒ കൃ​ഷ്ണ​കു​മാ​ർ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ജോ​ർ​ജി​നെ പ്രാ​ഥ​മി​ക ചി​കി​ത്സ…

Read More

കൂ​ട്ടു​കാ​രു​മാ​യി സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ സ്വ​കാ​ര്യ ഹോ​സ്റ്റ​ലിന്‍റെ ടെ​റ​സി​ൽ നി​ന്നു​വീ​ണ്  എ​ൻ​ജി​നിയ​റിം​ഗ് വി​ദ്യാ​ർ​ഥിക്ക് ദാരുണാന്ത്യം

കൊ​ച്ചി: ടെ​റ​സി​ൽ നി​ന്നും വീ​ണ് എ​ൻ​ജി​നിയ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ഏ​റ്റു​മാ​നൂ​ർ ചോ​രേ​ത്ത് ത​ങ്ക​ച്ച​ന്‍റെ മ​ക​ൻ ഡെ​ൽ​വി​ൻ കു​ര്യാ​ക്കോ​സ് (21) ആ​ണ് മ​രി​ച്ച​ത്. കോ​ത​മം​ഗ​ലം നെ​ല്ലി​ക്കു​ഴി ഇ​ന്ദി​രാ​ഗാ​ന്ധി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ മൂ​ന്നാം വ​ർ​ഷ ഇ​ല​ക്ട്രോ​ണി​ക്സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ഓ​ടെ കോ​ള​ജി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ ഹോ​സ്റ്റ​ലി​ന്‍റെ ടെ​റ​സി​ൽ നി​ന്നു​മാ​ണ് കൂ​ട്ടു​കാ​രു​മാ​യി സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ ഡെ​ൽ​വി​ൻ വീ​ണ​ത്. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ഏ​റ്റു​മാ​നൂ​ർ ക്രി​സ്തു​രാ​ജാ പ​ള്ളി​യി​ൽ. ത​ങ്ക​മ്മ​യാ​ണ് ഡെ​ൽ​വി​ന്‍റെ മാ​താ​വ്. സ​ഹോ​ദ​രി: ക്രി​സ്റ്റി.

Read More

നെടുന്പാശേരിയിൽ 25 ല​ക്ഷ​ത്തി​ന്‍റെ വി​ദേ​ശ ക​റ​ൻ​സി​യും 500 ഗ്രാം ​സ്വ​ർ​ണ​വും പി​ടി​കൂ​ടി

നെ​ടു​ന്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടു യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി 25 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി​യും 500 ഗ്രാം ​സ്വ​ർ​ണ​വും പി​ടി​കൂ​ടി. ടൈ​ഗ​ർ എ​യ​ർ​വേ​യ്സി​ൽ കൊ​ച്ചി​യി​ൽ നി​ന്നും മ​ലേ​ഷ്യ​യി​ലേ​ക്ക് പോ​കാ​ൻ വ​ന്ന യാ​ത്ര​ക്കാ​ര​ന്‍റെ ബാ​ഗി​ൽ നി​ന്നാ​ണ് ക​റ​ൻ​സി ക​ണ്ടെ​ത്തി​യ​ത്. ബാ​ഗി​ന​ക​ത്ത് മ​ട​ക്കി​വ​ച്ചി​രു​ന്ന വ​സ് ത്ര​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ക​റ​ൻ​സി ഒ​ളി​പ്പി​ച്ചു​വ​ച്ചി​രു​ന്ന​ത്. ഇ​യാ​ൾ തി​രി​പ്പൂ​ർ സ്വ​ദേ​ശി​യാ​ണ്. ദു​ബാ​യി​യി​ൽനി​ന്ന് വ​ന്ന കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നാ​ണ് 500 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ച​ത്. ദ്രാ​വ​ക രൂ​പ​ത്തി​ലാ​ക്കി കു​പ്പി​യി​ലാ​ണ് സ്വ​ർ​ണം കൊ​ണ്ടു​വ​ന്ന​ത്. എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍റ്സ് വി​ഭാ​ഗ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

Read More

ക​ണ്ടെ​യ്ന​ർ റോ​ഡി​ലെ ടോ​ൾ പി​രി​വ് തല്ക്കാലം നി​ർ​ത്തി; ട്ര​ക്ക് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു

കൊ​ച്ചി: എ​റ​ണാ​കു​ളം ക​ണ്ടെ​യ്ന​ർ റോ​ഡി​ലെ ടോ​ൾ പി​രി​വ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ക്കാ​ൻ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം. ഇ​തേ​തു​ട​ർ​ന്ന് ഇ​ന്ന​ലെ മു​ത​ൽ ടോ​ൾ പി​രി​വ് നി​ർ​ത്തി​വ​ച്ചു. ക​ള​ക്ട​റേ​റ്റി​ൽ സ​മ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളും ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ർ മു​ഹ​മ്മ​ദ് സ​ഫി​റു​ള്ള ടോ​ൾ പി​രി​വ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇ​ത​നു​സ​രി​ച്ച് ഇ​ന്ന​ലെ മു​ത​ൽ ഈ ​മാ​സം 12 ന് ​രാ​വി​ലെ എ​ട്ടു വ​രെ​യാ​ണ് 20 അ​ടി മു​ത​ൽ 40 അ​ടി വ​രെ​യു​ള്ള ക​ണ്ടെ​യ്ന​റു​ക​ളെ ടോ​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​യ്ന​ർ ട്ര​ക്ക് ഉ​ട​മ​ക​ൾ ന​ട​ത്തി​വ​ന്നി​രു​ന്ന സ​മ​രം പി​ൻ​വ​ലി​ച്ചു. ഇ​ന്ന​ലെ മു​ത​ൽ ക​ണ്ടെ​യ്ന​ർ ട്ര​ക്കു​ക​ൾ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. ടോ​ൾ പി​രി​വി​നെ​തി​രെ ക​ണ്ടെ​യ്ന​ർ ലോ​റി, കൊ​മേ​ഴ്സ്യ​ൽ വാ​ഹ​ന ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും ന​ട​ത്തു​ന്ന സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​മാ​സം ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ലും അ​നു​ര​ഞ്ജ​ന ച​ർ​ച്ച​ക​ൾ ന​ട​ന്നി​രു​ന്നു. സ​മ​യ​മാ​യ​മു​ണ്ടാ​കാ​ത്ത​തി​നാ​ൽ ര​മ്യ​മാ​യ പ​രി​ഹാ​ര​ത്തി​ന്…

Read More

നെ​ടുമ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ  85 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി; ലാപ്ടോപ്പിൽ ഒളിപ്പ നിലയിലായിരുന്നു സ്വർണ്ണം;  കാസർഗോഡ് സ്വദേശി പിടിയിൽ

നെ​ടു​ന്പാ​ശേ​രി: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ വേ​ട്ട. ഇ​ന്ന് പു​ല​ർ​ച്ചെ 85 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​മാ​ണ് എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻസ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. ലാ​പ്ടോ​പ്പി​ന​ക​ത്ത് ഒ​ളി​പ്പി​ച്ചു​കൊ​ണ്ടു​വ​ന്ന 22 സ്വ​ർ​ണ ബി​സ്ക​റ്റു​ക​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ഇ​തി​ന്‍റെ മൊ​ത്തം തൂ​ക്കം 2566 ഗ്രാ​മാ​ണെ​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. 116.6 ഗ്രാം ​തൂ​ക്കം വ​രു​ന്ന​താ​ണ് ഓ​രോ ബി​സ്ക​റ്റു​ക​ളും. ദു​ബാ​യി​യി​ൽ നി​ന്നും വ​ന്ന കാ​സ​ർ​ഗോഡ് സ്വ​ദേ​ശി​യാ​യ ഹാ​രി​സ് അ​ഹ​മ്മ​ദ് (30) എ​ന്ന​യാ​ളു​ടെ ലാ​പ്ടോ​പ്പി​ന​ക​ത്തു നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. പു​ല​ർ​ച്ചെ 5.10ന്‍റെ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് ഇ​യാ​ൾ വ​ന്ന​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി നാ​ലു​ത​വ​ണ ഇ​യാ​ൾ ദു​ബാ​യി​യി​ൽ പോ​യി​വ​ന്ന​താ​യി ക​സ്റ്റം​സ് അ​ധി​കൃ​ത​രോ​ട് പ​റ​ഞ്ഞു. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണം ക​ണ്ടു​കെ​ട്ടി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു.

Read More

 മു​ദ്ര ലോ​ണ്‍ ത​ട്ടി​പ്പ് പി​ടി​യി​ലാ​യ സി​നി​മ-​ സീ​രി​യ​ൽ താ​ര​ത്തെ ജാ​മ്യ​ത്തി​ൽ വി​ട്ടു; ലോൺ‌നൽകാമെന്ന് പറഞ്ഞ് നടിയുടെ പേരിൽ തട്ടിയെടുത്തത്  ലക്ഷങ്ങൾ

കൊ​ച്ചി: മു​ദ്ര ലോ​ണ്‍ അ​നു​വ​ദി​പ്പി​ച്ചു ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യി​ൽ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്ത സി​നി​മ-​സീ​രി​യ​ൽ താ​ര​ത്തെ ജാ​മ്യ​ത്തി​ൽ വി​ട്ടു. തൃ​ശൂ​ർ കൈ​പ്പ​റ​ന്പ് മു​ണ്ടൂ​ർ സ്വ​ദേ​ശി വി​ജോ പി.​ജോ​ണ്‍​സ​നെ (33) ആ​ണ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് ഇ​ന്ന​ലെ പി​ടി​കൂ​ടി​യ​ത്. സൗ​ത്ത് മാ​റാ​ടി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യി​ൽ നി​ന്നും 10,50,000 രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന പ​രാ​തി​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​യാ​ൾ യു​വ​തി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം ലോ​ണ്‍ വാ​ങ്ങി​ക്കൊ​ടു​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്ക​ുകയാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ​വി​ജോയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ യു​വ​തി​യി​ൽ നി​ന്നും വാ​ങ്ങി​യ പ​ണം തി​രി​കെ ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സ് പി​ന്നീ​ട് ഒ​ത്തു​ത്തീ​ർ​പ്പാ​യ​താ​യാ​ണ് അ​റി​യു​ന്ന​ത്.

Read More

മ​ലാ​ന ക്രീം ​മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി​യ​വ​രും നി​രീ​ക്ഷ​ണ​ത്തി​ൽ; സ്ത്രീ​ക​ളും ആ​വ​ശ്യ​ക്കാ​രാ​യി​ട്ടു​ണ്ടെ​ന്ന് സം​ശ​യം; പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു

കൊ​ച്ചി: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ വ​ൻ​വി​ല ല​ഭി​ക്കു​ന്ന മ​ലാ​ന ക്രീം ​മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​കൂ​ടി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഹി​മാ​ച​ൽ​പ്ര​ദേ​ശ് കു​ളു സ്വ​ദേ​ശി അ​മി​ത് ശ​ർ​മ​യെ (28) ആ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത​ത്. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ കു​ളു​മ​ണാ​ലി മേ​ഖ​ല​യി​ൽ വ​ള​രു​ന്ന ക​ഞ്ചാ​വു ചെ​ടി​ക​ളി​ൽ​നി​ന്ന് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഹ​ഷീ​ഷാ​ണു മ​ലാ​ന ക്രീം ​എ​ന്ന പേ​രി​ൽ വി​ൽ​ക്കു​ന്ന​ത്. അ​വി​ടെ​നി​ന്നും നേ​രി​ട്ട് മ​യ​ക്കു​മ​രു​ന്ന് കൊ​ണ്ടു​വ​ന്നു വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു പ്ര​തി ചെ​യ്തു​വ​ന്നി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ട്, മൂ​ന്ന് ഗ്രാം ​തൂ​ക്കം വ​രു​ന്ന ഗു​ളി​ക രൂ​പ​ത്തി​ലാ​ണു മ​യ​ക്കു​മ​രു​ന്ന് സൂ​ക്ഷി​ച്ചി​രു​ന്ന​തും വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ ല​ഹ​രി ഉ​പ​യോ​ക്താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​ക​ളു​ണ്ടാ​ക്കി​യാ​യി​രു​ന്നു വി​ൽ​പ​ന. ആ​വ​ശ്യ​ക്കാ​രു​ടെ കൃ​ത്യ​മാ​യ സ്ഥ​ല​വും സ്ഥാ​ന​വും കൈ​മാ​റി​യാ​ണു വി​ത​ര​ണ​ക്കാ​രു​മാ​യി ക​ണ്ടു​മു​ട്ടു​ന്ന​ത്. പ്ര​തി​യി​ൽ​നി​ന്നും ല​ഭി​ച്ച വി​വ​ര​മ​നു​സ​രി​ച്ച് ഹാ​ഷി​ഷ് വാ​ങ്ങി​യി​ട്ടു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് വ​രി​ക​യാ​ണെ​ന്നും തു​ട​ര​ന്വേ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സ്ത്രീ​ക​ൾ…

Read More

കടൽ കടക്കാനൊരുങ്ങി കൊങ്കിണി ആനകൾ;  വ​ന​ത്തി​നും ​മൃ​ഗ​ങ്ങ​ൾ​ക്കും മനുഷ്യനും ഭീഷണിയാകുന്ന ല​ന്താ​ന​ ത​ണ്ടി​ൽ നി​ർ​മി​ച്ച ആ​ന​ക​ൾ ഫോ​ർ​ട്ടു​കൊ​ച്ചയിൽ

പ​ള്ളു​രു​ത്തി: ല​ന്താ​ന​ ത​ണ്ടി​ൽ (കൊ​ങ്കി​ണി) നി​ർ​മി​ച്ച 30ഓ​ളം ആ​ന​ക​ളു​ടെ പ്ര​ദ​ർ​ശ​നം ഫോ​ർ​ട്ടു​കൊ​ച്ചി ക​ട​പ്പു​റ​ത്ത് ആ​രം​ഭി​ച്ചു. ആ​ന​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​യ ദ് ​റി​യ​ൽ എ​ലി​ഫ​ന്‍റ് ക​ള​ക്ടീ​വും ദ ​എ​ലി​ഫ​ന്‍റ് ഫാ​മി​ലി​യും ചേ​ർ​ന്നാ​ണു വ​ന​ത്തി​നും വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി വ​ള​രു​ന്ന ല​ന്താ​ന എ​ന്ന പാ​ഴ്ച്ചെ​ടി ഉ​പ​യോ​ഗി​ച്ച് ആ​ന​ക​ളെ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ങ്കി​ണി​ക്കു പു​റ​മെ അ​രി​പ്പൂ​ച്ചെ​ടി​യെ​ന്നും ഇ​ത​റി​യ​പ്പെ​ടു​ന്നു. പ്ര​കൃ​തി​യി​ൽ ആ​ന​ക​ളും മ​നു​ഷ്യ​നും ത​മ്മി​ലു​ള്ള ബ​ന്ധ​വും ല​ന്താ​ന ചെ​ടി​ക​ളു​ടെ ദൂ​ഷ്യ​വ​ശ​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം ആ​ദി​വാ​സി​ക​ൾ​ക്കൊ​രു വ​രു​മാ​ന​വും പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു. വി​ഷാം​ശ​മു​ള്ള ല​ന്താ​ന ചെ​ടി​ക​ൾ ആ​ഫ്രി​ക്ക​യി​ൽ​നി​ന്നു ബ്രി​ട്ടീ​ഷു​കാ​രാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​തെ​ന്നു ക​രു​തു​ന്ന​താ​യി ഗൂ​ഡ​ല്ലൂ​ർ കേ​ന്ദ്ര​മാ​യു​ള്ള ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഷോ​ള ട്ര​സ്റ്റി​ലെ ഗ​വേ​ക​രാ​യ ഐ​റി​നും താ​ഷി തെ​ക്കേ​ക്ക​ര​യും പ​റ​ഞ്ഞു. വ​ന​ങ്ങ​ളി​ലും മ​റ്റും ഇ​തി​ന്‍റെ വ്യാ​പ​നം ആ​ദി​വാ​സി​ക​ൾ​ക്കും തി​രി​ച്ച​ടി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു ല​ന്ത​ചെ​ടി​വ​ള്ളി​ക​ൾ​ക്കൊ​ണ്ട് ആ​ന​രൂ​പ നി​ർ​മാ​ണ പ​ദ്ധ​തി തു​ട​ങ്ങി​യ​ത്. ചെ​ടി​യു​ടെ ത​ണ്ട് വേ​വി​ച്ചെ​ടു​ത്തു കൃ​ത്രി​മ നി​റ​ങ്ങ​ൾ ചേ​ർ​ക്കാ​തെ​യാ​ണു നി​ർ​മാ​ണം. മൈ​സൂ​ർ വ​നാ​ന്ത​ര​ങ്ങ​ളി​ലും ഗൂ​ഡ​ല്ലൂ​രി​ലു​മു​ള്ള…

Read More

വെ​ള്ളാ​പ്പ​ള്ളി​യു​ടെ സ​മ്മ​ർ​ദത്തി​ൽ ബി​ജെ​പി വീ​ണു; ബി​ഡി​ജെ​എ​സി​നെ അ​നു​ന​യി​പ്പി​ക്കാ​ൻ കേ​ന്ദ്ര​മി​റ​ങ്ങും

സ്വ​ന്തം ലേ​ഖ​ക​ൻ കൊ​ച്ചി: എസ്എൻഡിപി യോ​ഗം ഭാ​ര​വാ​ഹി​ക​ൾ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ നി​ർ​ദേ​ശം ബി​ജെ​പി​യെ വ​ട്ടം​ക​റ​ക്കു​ന്നു.​യോ​ഗം ഭാ​ര​വാ​ഹി​ക​ൾ ആ​രും ഇ​ക്കു​റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ഇ​റ​ങ്ങ​രു​തെ​ന്നാ​ണ് വെ​ള്ളാ​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി​യ​ത്. ബി​ജെ​പി​യു​മാ​യി ഇ​ട​ഞ്ഞ് നി​ൽ​ക്കു​ന്ന വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​യും മ​ക​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യും അ​നു​ന​യി​പ്പി​ക്കാ​ൻ ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വം ത​ന്നെ രം​ഗ​ത്തി​റ​ങ്ങും. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റു സീ​റ്റു​ക​ൾ ചോ​ദി​ച്ച ബി​ഡി​ജെഎ​സി​നെ നാ​ലി​ൽ ഒ​തു​ക്കാ​നു​ള്ള നീ​ക്ക​ത്തി​നി​ട​യി​ലാ​ണ് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ ക​ട​ന്നാ​ക്ര​മ​ണം. ഇ​തോ​ടെ പ്ര​തി​രോ​ധ​കോ​ട്ട പോ​ലും ത​ക​ർ​ന്ന ബി​ജെ​പി കേ​ര​ള​ഘ​ട​ക​ത്തി​നു മു​ന്നി​ൽ മ​റ്റൊ​രു മാ​ർ​ഗ​വു​മി​ല്ല. സി​പി​എ​മ്മു​മാ​യി കൂ​ടു​ത​ൽ അ​ടു​ത്തു​നി​ൽ​ക്കു​ന്ന വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ നി​ല​പാ​ട് കൂ​ടു​ത​ൽ ത​ക​ർ​ച്ച​യാ​ണ് ബി​ജെ​പി​ക്കു ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. തു​ഷാ​ർ​വെ​ള്ളാ​പ്പ​ള്ളി​യെ മ​ത്സ​രി​പ്പി​ച്ചു ബി​ഡി​ജെഎ​സി​ലൂ​ടെ ഈ​ഴ​വ​വോ​ട്ടു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​മെ​ന്നു വി​ശ്വ​സി​ച്ച​വ​ർ​ക്കാ​ണ് അ​ടി​യാ​യി​രി​ക്കു​ന്ന​ത്. ഇ​നി കേ​ന്ദ്രം ത​ന്നെ ഇ​ട​പെ​ടു​മെ​ന്നു കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന​നേ​താ​വ് വ്യ​ക്ത​മാ​ക്കി. സ​മ്മ​ർ​ദ്ദം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടെ നീ​ക്ക​മെ​ന്നാ​ണ് സൂ​ച​ന. ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​വു​മാ​യി നേ​രി​ട്ട് ച​ർ​ച്ച​യ്ക്ക് അ​വ​സ​രം ഒ​രു​ക്കാ​നാ​ണ്…

Read More