കൊച്ചി: സിപിഎം നേതാവും മുൻ എംഎൽഎയുമായ സൈമണ് ബ്രിട്ടോയുടെ മരണത്തിൽ സംശയമുണ്ടെന്ന് കുടുംബം. ബ്രിട്ടോ ഹൃദ് രോഗി അല്ലായിരുന്നുവെന്ന് സീന ഭാസ്കർ പറഞ്ഞു. മരണത്തെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്നെന്നും അവർ കൂട്ടിച്ചേർത്തു. മെഡിക്കൽ സർട്ടിഫിക്കറ്റിലെ വിവരങ്ങളും തെറ്റായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിക്കാണ് അദ്ദേഹം മരിച്ചതെന്നും അദ്ദേഹത്തിന്റെ പ്രായം 68 എന്നുമാണ് മെഡിക്കൽ സർട്ടിഫിക്കറ്റിലെ വിവരം. ബ്രിട്ടോയ്ക്കൊപ്പം ഉണ്ടായിരുന്നവർ പല തരത്തിലാണ് മരണത്തെക്കുറിച്ച് വിശദീകരണം നൽകുന്നത്. ആർക്കും കൃത്യമായ ഒരു ചിത്രം നൽകാനാകുന്നില്ല. എന്താണ് ബ്രിട്ടോയ്ക്ക് സംഭവിച്ചതെന്ന് തനിക്ക് അറിയാൻ അവകാശമുണ്ടെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സീന പറഞ്ഞു. പാർട്ടിക്കാണ് മരണത്തെ കുറിച്ച് പറയാനാവുകയെന്നും സീന വ്യക്തമാക്കി. ഡിസംബർ 31നായിരുന്നു ബ്രിട്ടോയുടെ വേർപാട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബ്രിട്ടോയുടെ അന്ത്യം.
Read MoreCategory: Kochi
വിവാഹതട്ടിപ്പ്: റിട്ടയേർഡ് എഎസ്ഐക്കെതിരേ പരാതിയുമായി യുവതി അദാലത്തിൽ; നിർബന്ധിച്ച് വിവാഹം കഴിച്ച ശേഷം മുങ്ങിയ പോലീസുകാരനെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ…
കൊച്ചി: വിവാഹിതനാണെന്ന വിവരം മറച്ചു വച്ച് വിവാഹം കഴിച്ച തലയോലപ്പറന്പ് സ്വദേശിയായ റിട്ടയേഡ് എഎസ്ഐക്കെതിരേ പരാതിയുമായി യുവതി വനിതാ കമ്മീഷൻ അദാലത്തിൽ. എറണാകുളം വൈഎംസിഎയിൽ നടന്ന അദാലത്തിലാണ് പുത്തൻ കുരിശ് സ്വദേശിനിയായ യുവതി തൃപ്പൂണിത്തുറ എഎസ്ഐയായിരുന്ന ആൾ വിവാഹം കഴിച്ച് വഞ്ചിച്ചുവെന്ന ആരോപണവുമായെത്തിയത്. യുവതി തൃപ്പൂണിത്തുറയിലെ സ്വകാര്യ ബാങ്കിൽ സ്വീപ്പറായി ജോലി നോക്കുന്നതിനിടെയായിരുന്നു സംഭവം. അന്ന് തൃപ്പൂണിത്തുറ സ്റ്റേഷനിൽ എഎസ്ഐയായിരുന്നയാളുമായി പരിചയത്തിലാവുകയും തുടർന്ന് ഇയാൾ യുവതിയെ വിവാഹത്തിന് നിർബന്ധിക്കുകയുമായിരുന്നു. വീട്ടുകാരുമായി ആലോചിച്ച് വിവാഹം നടത്താമെന്ന് പറഞ്ഞതോടെ ഇയാൾ വീട്ടിൽ വന്ന് വിവാഹാലോചന നടത്തുകയും തുടർന്ന് തലയോലപ്പറന്പിലുള്ള ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്താൻ തീരുമാനിക്കുകയുമായിരുന്നു. ബന്ധുക്കളോടൊത്ത് വിവാഹത്തിനെത്തുമെന്ന് അറിയിച്ചിരുന്ന ഇയാൾ ഒറ്റയ്ക്കാണ് വിവാഹ ചടങ്ങുകൾക്കെത്തിയത്. തുടർന്ന് വിവാഹശേഷം വാടകവീട്ടിലേക്ക് മാറുകയായിരുന്നു. വിവാഹം നടന്ന് ഒൻപതാം ദിവസം അത്യാവശ്യമായി പുറത്ത് പോയിവരാമെന്ന് പറഞ്ഞ് ഇറങ്ങിയ അദ്ദേഹം പിന്നീട് തിരികെ…
Read Moreപീഡനാരോപണം: ഒ.എം.ജോർജിനെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തതായി മുല്ലപ്പള്ളി രാമചന്ദ്രൻ
കൊച്ചി: പ്രായപൂർത്തിയാകാത്ത ആദിവാസി പെണ്കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വയനാട് മുൻ ഡിസിസി സെക്രട്ടറിയും സുൽത്താൻ ബത്തേരി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ഒ.എം.ജോർജിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കുറ്റവാളികൾക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബ്ലോക്ക് തല അന്വേഷണം നടത്തും. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ കർശന നടപടികളിലേക്ക് നീങ്ങും. സസ്പെന്റ് ചെയ്തതു സംബന്ധിച്ച നിർദേശം ജില്ലാ കമ്മിറ്റിക്ക് കൈമാറിയതായും മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. സീറ്റുകളുടെ കാര്യത്തിൽ ഇന്നലെ രാഹുൽ ഗാന്ധിയുമായി നടന്ന ചർച്ചയിൽ തീരുമാനമായിട്ടില്ല. സൗഹാർദപരമായ ചർച്ചകൾ മാത്രമാണ് ഇന്നലെ നടന്നത്. പ്രാദേശിക തലത്തിൽ തീരുമാനിക്കാനാണ് അദ്ദേഹം നിർദേശിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നിന് തിരുവനന്തപുരത്ത് യുഡിഎഫ് യോഗം ചേരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
Read Moreസർക്കാർ സ്കൂളുകൾ സ്മാർട്ടാകുമ്പോൾ അമ്പലമേട് സ്കൂളിൽ വിദ്യാർഥികളുടെ പഠനം വരാന്തയിൽ; വിദ്യാഭ്യാസ മന്ത്രിയുടെ വാക്ക് വെറുവാക്കായി
കിഴക്കന്പലം: സംസ്ഥാനത്ത് സർക്കാർ സ്കൂളുകൾ സ്മാർട്ടാകുന്പോൾ എറുണാകുളം ജില്ലയിലെ അന്പലമേട് ഗവ. സ്കൂളിലെ കുട്ടികളുടെ പഠനം വരാന്തയിലിരുന്ന്. കഴിഞ്ഞ മൂന്ന് വർഷമായി വിദ്യാർഥികൾ ഈ ദുരിതം അനുഭവിച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. എൽകെജി മുതൽ 12-ാം ക്ലാസ് വരെയുള്ള സ്കൂളിൽ സ്റ്റാഫ്റൂം ഉൾപ്പെടെ ഒന്പത് ക്ലാസ് മുറികളാണുള്ളത്. 18 ഓളം ക്ലാസ് റൂമുകൾ വേണമെന്നിരിക്കെ അതിന്റെ പകുതി മാത്രമാണ് നിലവിലുള്ളത്. സ്കൂളിലെ ലൈബ്രറി, ലാബിലെ സാധനങ്ങൾ എല്ലാം വരാന്തയിലാണ്. പല ക്ലാസുകളും പകുതി വീതം തിരിച്ചാണ് കുട്ടികളെ ഇരുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അധ്യാപകർക്ക് വേണ്ടവിധത്തിൽ ക്ലാസ് എടുക്കാനും കഴിയുന്നില്ല. എട്ടാം ക്ലാസിനെ പകുതിയായി തിരിച്ചാണ് ഹൈസ്കൂൾ ലാബ് പ്രവർത്തിക്കുന്നത്. അഞ്ച്, ആറ് ക്ലാസുകളിലെ കുട്ടികളെ ഒരു ക്ലാസിലിരുത്തി തിരിച്ചാണ് പഠിപ്പിക്കുന്നത്. ഒന്ന്, രണ്ട് ക്ലാസുകൾ വരാന്തയിലാണ്. സംസ്കൃത ക്ലാസും വരാന്തയിൽ തന്നെ. 2016 നവംബർ 29ന് റിഫൈനറിയിലുണ്ടായ വാതകചോർച്ചയെത്തുടർന്നാണ്…
Read More‘നല്ലവിശേഷം’ സംവിധായകന്റെ വാഹനം തടഞ്ഞ് അസഭ്യവർഷം; പ്രകൃതി ചൂഷണത്തിനെതിരേ തന്റെ സിനിമയിൽ പ്രതിപാദിച്ചതാണ് അക്രമത്തിന് പിന്നിലെന്ന് അജിതൻ
കൊച്ചി: സിനിമാ സംവിധായകനു ഭീഷണിയെന്നു പരാതി. അടുത്തിടെ പുറത്തിറങ്ങിയ “നല്ലവിശേഷം’ എന്ന ചിത്രത്തിന്റെ സംവിധായകൻ അജിതനാണു പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം രാത്രി കോതമംഗലത്തെ തിയറ്ററിൽ സിനിമാ സംബന്ധമായ ആവശ്യങ്ങൾക്കു പോയി തിരികെ മുളന്തുരുത്തിയിലെ തുരുത്തിക്കരയിലുള്ള വീട്ടിലേക്കു വരവെ, ഒരു കൂട്ടമാളുകൾ വാഹനം തടഞ്ഞ് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അജിതൻ പറഞ്ഞു. കഴിഞ്ഞ 25നാണ് അജിതൻ കഥയും സംവിധാനവും നിർവഹിച്ച ബിജു സോപാനം കേന്ദ്ര കഥാപാത്രമായി എത്തുന്ന നല്ല വിശേഷം സിനിമ തിയറ്ററുകളിലെത്തിയത്. പ്രകൃതി ചൂഷണങ്ങളും മണ്ണെടുക്കലുമാണു ചിത്രത്തിൽ പ്രധാനമായും പ്രതിപാദിക്കുന്ന വിഷയങ്ങൾ. മുളന്തുരുത്തി പ്രദേശത്തും ഇത്തരത്തിൽ മണ്ണെടുപ്പ് പ്രക്രിയകൾ നടക്കുന്നുണ്ട്. ഇതിനു പിന്നിലുള്ളവരാണു തന്നെ ഭീഷണിപ്പെടുത്തിയവരെന്നു സംശയിക്കുന്നെന്നും മുളന്തുരുത്തി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നും അതിജൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
Read Moreകാലപ്പഴക്കം ചെന്ന, കുഴിച്ചുമൂടേണ്ട കേസ്; ഐസ്ക്രീം പാർലർ കേസിൽ വി.എസിനെ കുടഞ്ഞ് ഹൈക്കോടതി
കൊച്ചി: ഐസ്ക്രീം പാർലർ കേസിൽ സർക്കാരിനെതിരെ ഹർജിയുമായെത്തിയ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കാലപ്പഴക്കം ചെന്ന, കുഴിച്ചുമൂടേണ്ട കേസാണിതെന്നു തുറന്നടിച്ച കോടതി ഇത്തരം കേസുകൾക്കായി സമയം കളയാനാകില്ലന്നും വ്യക്തമാക്കി. കേസിലെ എതിർകക്ഷിയായ അഡ്വ.വി.കെ.രാജുവുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ഹർജിയിലെ വി.എസിന്റെ വാദം. അട്ടിമറിക്കേസിലെ അന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെ സർക്കാർ അപ്പീൽ പോയില്ലെന്നും വി.എസ് വിമർശനമുന്നയിച്ചിരുന്നു.
Read Moreനെടുമ്പാശേരി വഴി സ്വർണം, കറൻസി കടത്ത് വ്യാപകമാകുന്നു; ഒരാഴ്ചക്കിടെ പിടികൂടിയത് കോടികളുടെ കള്ളക്കടത്ത് സാധനങ്ങൾ
നെടുമ്പാശേരി: കനത്ത സുരക്ഷാസംവിധാനം ഒരുക്കിയിരുന്ന കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ, അനധികൃതമായി കടത്താൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത് 45 ലക്ഷത്തിന്റെ വിദേശ കറൻസിയും 36 ലക്ഷത്തിന്റെ സ്വർണവും ആറു കോടി രൂപയുടെ ഹാഷിഷും. 27 ന് എത്തിയ രണ്ടു യാത്രക്കാരിൽ നിന്നാണ് വിദേശത്തേക്കു കടത്താൻ എത്തിച്ച വിദേശ കറൻസി പിടിച്ചെടുത്തത്. കോഴിക്കോട് നെല്ലിക്കുന്ന് നെച്ചിപ്പാടത്ത് അഫ്നൽ എൻ. അബ്ദുള്ളയിൽനിന്ന് 26.34 ലക്ഷത്തിന്റെയും തിരുവല്ല സ്വദേശി കലമാൺമിൽ ജോസഫ് ഏബ്രഹാമിൽ നിന്ന് 18.95 ലക്ഷത്തിന്റെയും വിദേശ കറൻസിയാണ് പിടികൂടിയത്. ഇൻഡിഗോ വിമാനത്തിൽ ദുബായിലേക്കുള്ള യാത്രക്കാരനായിരുന്ന അഫ്നൽ അരിപ്പൊടിയിലാക്കി ഒന്പതു ലക്ഷം രൂപയുടെയും ബാഗേജിന്റെ പ്രത്യേക അറയിൽ ഒളിപ്പിച്ച് 17 ലക്ഷം രൂപയുടെയും വിദേശ കറൻസി കടത്താനായിരുന്നു ശ്രമം. എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ ദോഹയ്ക്ക് പോകാനെത്തിയതാണ് ജോസഫ് ഏബ്രഹാം. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ…
Read Moreഎടിഎം ഹാക്കിംഗ് കേസിൽ മധ്യപ്രദേശ് സ്വദേശി പടിയിലായ സംഭവം; പ്രതി ആലുവയിലും, കോട്ടയത്തും തട്ടിപ്പ് നടത്തി
മൂവാറ്റുപുഴ: എടിഎം ഹാക്കിംഗുമായി ബന്ധപ്പെട്ട് പിടിയിലായ മധ്യപ്രദേശ് സ്വദേശി സംസ്ഥാനത്ത് സമാനമായി നടന്ന മറ്റ് തട്ടിപ്പു കേസുകളിലെയും പ്രതിയെന്ന് സൂചന. വലന്പൂർ മേലത്ത് ബേസിലിന്റെ 5,15,000 രൂപയാണ് മധ്യപ്രദേശ് സ്വദേശി മുഹമ്മദ് ഷക്കീൽ ദിവാൻ (28) തട്ടിയെടുത്തത്. 2015ൽ നടന്ന സംഭവത്തിലാണ് ഇയാളെ മൂവാറ്റുപുഴ പോലീസ് മഹാരാഷ്ട്രയിൽനിന്നും അറസ്റ്റ് ചെയ്തത്. സിഐസിഐ ബാങ്ക് അക്കൗണ്ട് ഉടമയായ ബേസിലിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്. നെറ്റ് ട്രാൻസ്ഫറിംഗ് വഴി മധ്യപ്രദേശിലെ ദെമോ, ചിൻഡ്വാഡാ, നരസിംഗ്പൂർ എന്നിവിടങ്ങളിലെ വിവിധ അക്കൗണ്ടുകളിലേക്കാണ് ഇയാൾ പണം മാറ്റിയെടുത്തത്. ആലുവയിലും, കോട്ടയത്തും കഴിഞ്ഞവർഷം സമാനമായ രീതിയിൽ നടന്ന തട്ടിപ്പുകളിലും ഇയാൾ പ്രതിയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. തട്ടിപ്പുവഴി അപഹരിച്ച പണം ഇയാളുടെ അക്കൗണ്ടിലേക്കും വന്നതായിട്ടാണ് അറിയാൻ കഴിഞ്ഞിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. രാജസ്ഥാൻ ജയിലിൽ കഴിഞ്ഞിരുന്ന മുഹമ്മദ് ഷക്കീൽ ദിവാൻ ജയിൽ മോചിതനായിരുന്നു.…
Read Moreരാഹുലിനോട് ആരും ഒരു സീറ്റും ചോദിക്കില്ല; ജോസ് കെ. മാണിക്ക് ബെന്നി ബെഹനാന്റെ മറുപടി
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയെ കാണുമെന്ന ജോസ് കെ. മാണിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി യുഡിഎഫ് കണ്വീനർ ബെന്നി ബെഹനാൻ. രാഹുലിനോട് ആരും ഒരു സീറ്റുപോലും ചോദിക്കില്ല. ഇതു സംബന്ധിച്ചുള്ള എല്ലാ ചർച്ചകളും കേരളത്തിലാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുന്ന നിലവിലെ സീറ്റിനെ കൂടാതെ ഒരു സീറ്റുകൂടി വേണമെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം. മാണി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഏതു സീറ്റു നൽകിയാലും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പിന്നാലേയാണ് ഇതേ ആവശ്യവുമായി ജോസ് കെ. മാണിയും രംഗത്തെത്തിയത്. കോട്ടയത്തെ കൂടാതെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നും ഇക്കാര്യം രാഹുൽ ഗാന്ധിയെ അറിയിക്കുമെന്നുമായിരുന്നു ജോസ് കെ. മാണി വ്യക്തമാക്കിയിരുന്നത്.
Read Moreപ്രളയം മനുഷ്യനിർമിതം; കൃത്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ സമാന ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാം; ഹൈക്കോടതിയിൽ ഹർജിയുമായി ഇ. ശ്രീധരൻ
കൊച്ചി: പ്രളയം മനുഷ്യനിർമിതമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി. ഇ. ശ്രീധരനാണ് ഹർജി സമർപ്പിച്ചത്. ഹർജി ചൊവ്വാഴ്ച ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. പ്രളയത്തെപ്പറ്റി വിശദമായ സാങ്കേതിക പഠനം ആവശ്യമെന്ന് മുഖ്യമന്ത്രിക്കും പ്ലാനിംഗ് ബോർഡ് ചെയർമാനും കത്ത് അയച്ചിരുന്നെങ്കിലും അത് സർക്കാർ അവഗണിച്ചുവെന്നും ശ്രീധരൻ ഹർജിയിൽ ആരോപിച്ചു. കൃത്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ സമാന ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാം. ഉന്നതതല ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ച് ദുരന്തത്തിന് കാരണമെന്തെന്ന് അന്വേഷിക്കണം. ഈ കമ്മിറ്റിക്ക് സർക്കാരിന്റെ പിന്തുണ ഉറപ്പുവരുത്തണമെന്നും ശ്രീധരൻ ഹർജിയിൽ ആവശ്യപ്പെട്ടു. ഫൗണ്ടേഷൻ ഫോർ റീസ്റ്റോറേഷൻ ഓഫ് നാഷണൽ വാല്യൂസ് സൊസൈറ്റിയുടെ പ്രസിഡന്റെന്ന നിലയിലാണ് ശ്രീധരൻ ഹർജി സർപ്പിച്ചത്.
Read More