ചെറായി: പ്രായപൂർത്തിയാകാത്ത തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച് കളമശേരി സ്വദേശിനിയായ 16 വയസുകാരി മജിസ്ട്രേറ്റിനു നൽകിയ മൊഴിയിൽ കേസെടുത്തതിനെത്തുടർന്ന് ഒളിവിൽപ്പോയ പള്ളിപ്പുറം കോവിലകത്തുംകടവ് സ്വദേശിയായ റിട്ടയേർഡ് പോലീസുകാരനു ഹൈക്കോടതി ഡിവിഷൻ ബഞ്ച് മുൻകൂർ ജാമ്യം അനുവദിച്ചു. കഴിഞ്ഞവർഷം ഒക്ടോബറിൽ നടന്ന സംഭവത്തിൽ മുനന്പം പോലീസ് പള്ളിപ്പുറം സ്വദേശിയായ രണ്ട് യുവാക്കളെയും തിരുവന്തപുരം സ്വദേശിയായ മറ്റൊരു യുവാവിനെയും അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. പിന്നീട് രണ്ടാമത് ബാലിക നൽകിയ മൊഴിയിലാണ് റിട്ട. പോലീസും മുനന്പം സ്വദേശിയായ മറ്റൊരു യുവാവും ഉൾപ്പെട്ടത്. ഇതോടെ ഇരുവരും ഒളിവിൽ പോയി. ഇതിൽ റിട്ട. പോലീസുകാരൻ ആദ്യം ഹൈക്കോടതി സിംഗിൾബെഞ്ച് മുന്‍പാകെയും പിന്നീട് സെഷൻസിലും മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും രണ്ടുംതള്ളി. തുടർന്ന് ഡിവിഷൻബെഞ്ചാണ് ജാമ്യം അനുവദിച്ചത്. 10 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനായ മുനന്പം എസ്ഐ മുന്‍പാകെ ഹാജരാകണമെന്നാണ് ജാമ്യവ്യവസ്ഥ. മുനന്പം സ്വദേശിയായ യുവാവ് ഇപ്പോഴും ഒളിവിലാണ്. ആദ്യ…
Read MoreCategory: Kochi
പള്ളികളിലും കോണ്‍വന്റുകളിലും കേന്ദ്രീകരിച്ച് മോഷണം; നാഗർകോവിൽ സ്വദേശി ഡാനിയേൽ പോലീസ് പിടിയിൽ; ചോദ്യം ചെയ്യലിൽ നിരവധി മൊബൈയിൽ മോഷണക്കേസിന് തുമ്പ്
വൈപ്പിൻ: പള്ളികളും കോൺവന്റുകളും കേന്ദ്രീകരിച്ച് മൊബൈൽ ഫോണും ലാപ്ടോപ്പും മോഷ്ടിക്കുന്ന നാഗർകോവിൽ സ്വദേശിയെ പോലീസ് പിടികൂടി. നാഗർകോവിൽ സുനാമി കോളനിയിൽ ഡാനിയേലിനെ (21) ആണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. എടവനക്കാട് സെന്റ് അംബ്രോസ് പള്ളിക്ക് എതിർവശത്തുള്ള കോൺവന്റിനു സമീപം അസമയത്ത് കണ്ട പ്രതിയെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്. പ്രതിയുടെ പക്കൽനിന്ന് ഒരു ലാപ്ടോപ്പും എടവനക്കാട്ടെ കോൺവന്റിൽനിന്ന് മോഷ്ടിച്ച മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. ഞാറക്കൽ സിഐ എം.കെ. മുരളിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യംചെയ്യലിൽ മറ്റു സ്ഥലങ്ങളിൽ നടത്തിയ മോഷണത്തിന്റെ വിവരങ്ങളും ലഭിച്ചു. കൊച്ചി നഗരത്തിൽ നടന്ന പല മൊബൈൽ ഫോണ്‍ മോഷണങ്ങൾക്കും തുന്പായതായി എസ്ഐ പി.കെ. മോഹിത് അറിയിച്ചു. കോടതിയിൽ ഹാജക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതൽ ചോദ്യംചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് പറഞ്ഞു.
Read Moreരാഹുൽ ഗാന്ധിയുടെ സന്ദർശനം; കൊച്ചിയിൽ ഗതാഗത നിയന്ത്രണം; പോലീസിന്റെ നിയന്ത്രണം ഇങ്ങനെയൊക്കെ…
കൊച്ചി: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി കൊച്ചിയിൽ നാളെ പങ്കെടുക്കുന്ന കോൺഗ്രസ് നേതൃസംഗമത്തോടനുബന്ധിച്ചു നഗരത്തിലെത്തുന്ന വാഹനങ്ങൾക്കു പ്രത്യേക ഗതാഗത പാർക്കിംഗ് നിയന്ത്രണമേർപ്പെടുത്തി. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽനിന്നു വരുന്ന വാഹനങ്ങളും അങ്കമാലി, ആലുവ, പെരുന്പാവൂർ, കോതമംഗലം എന്നീ നിയോജക മണ്ഡലങ്ങളിൽനിന്നു വരുന്ന വാഹനങ്ങളും ആലുവ-എറണാകുളം ഹൈവേയിൽ മുട്ടം പാലം കഴിഞ്ഞ് (എസ് സിഎംഎസ് കോളജിന് മുന്നിൽ) വലത്തോട്ടു തിരിഞ്ഞു ഫ്ളൈ ഓവറിന് അടിയിലുള്ള കണ്ടെയ്നർ റോഡിലൂടെ വന്നു ബോൾഗാട്ടി ജംഗ്ഷനിൽ എത്തിച്ചേരണം. അവിടെനിന്ന് ഇടത്തോട്ടു തിരിഞ്ഞു പ്രസ്റ്റീജ് ഫ്ളാറ്റിന് മുൻവശം പ്രവർത്തകരെ ഇറക്കണം. പ്രവർത്തകർ ഏബ്രഹാം മാടയ്ക്കൽ റോഡ് വഴി ഹൈക്കോടതി ജംഗ്ഷനിൽ എത്തി മറൈൻഡ്രൈവിലെ സമ്മേളനനഗരിയിൽ പ്രവേശിക്കണം. വാഹനങ്ങൾ ക്യൂൻസ് വാക്ക് വേയുടെ ഇരുവശങ്ങളിൽ ആയി പാർക്ക് ചെയ്യണം. ഉച്ചയ്ക്ക് 12 ന് മുന്‍പായി വരുന്ന വാഹനങ്ങൾ ഹൈക്കോടതി ജംഗ്ഷനിൽ…
Read Moreകൊച്ചി റിഫൈനറിയെ ലോക നിലവാരത്തിലേക്ക് ഉയർത്തുന്ന പുതിയ പദ്ധതിയുടെ മുതൽമുടക്ക് 16,504 കോടി
ജോണ്സണ് വേങ്ങത്തടം കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത സംയോജിത വികസന പദ്ധതി (ഐആർഇപി) കൊച്ചി റിഫൈനറിയെ ലോകോത്തര നിലവാരത്തിലേക്കു പിടിച്ചുയർത്തും. ഇതോടൊപ്പം ഉദ്ഘാടനം ചെയ്ത ഐഒസിയുടെ മൗണ്ടഡ് എൽപിജി സ്റ്റോറേജ് സംവിധാനവും ശിലാസ്ഥാപനം നടത്തിയ പെട്രോ കെമിക്കൽ കോംപ്ലക്സ്, നൈപുണ്യ വികസന ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയും കേരളത്തിനു വികസന നേട്ടമുണ്ടാക്കാൻ പര്യാപ്തമായവയാണ്. 16504 കോടി രൂപ മുതൽമുടക്കുള്ള ഐആർഇ പദ്ധതി സംസ്ഥാനത്ത് ഒറ്റ പദ്ധതിയിലായി ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വ്യവസായനിക്ഷേപമാണ്. തൊഴിൽ അവസരം സൃഷ്ടിക്കുന്നതിനോടൊപ്പം സംസ്ഥാനത്തിന്റെ സാന്പത്തിക വളർച്ചയ്ക്കും വികസനത്തിനും പദ്ധതി സഹായകമാകും. ഈ പദ്ധതിയുടെ നാലു വർഷത്തെ നിർമാണ കാലഘട്ടത്തിൽ 20,000 ത്തിലധികം ആളുകൾക്കു പരോക്ഷമായി തൊഴിൽ ലഭ്യമാക്കുകയും ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും അനുബന്ധ അടിസ്ഥാന സൗകര്യ, സേവന പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുകയും ചെയ്യുമെന്നു മാനേജിംഗ് ഡയറക്ടർ ഡി. രാജ്കുമാർ ചൂണ്ടിക്കാട്ടി. സംയോജിത…
Read More2013ലും മനുഷ്യക്കടത്ത്; 70 പേർ ക്രിസ്മസ് ദ്വീപിലേക്ക് കടന്നെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ
കൊച്ചി: മുനമ്പത്തുനിന്ന് മുമ്പും മനുഷ്യക്കടത്ത് നടന്നെന്ന് സ്ഥിരീകരിച്ച് പ്രതി. കേസിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രഭുവാണ് മൊഴി നൽകിയത്. 2013ൽ മുനമ്പത്ത് നിന്ന് മത്സ്യബന്ധന ബോട്ടിൽ 70 പേർ പോയി. ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്കാണ് അവർ പോയതെന്നും മുഖ്യപ്രതി പ്രഭു മൊഴി നൽകി. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതിയുടെ വെളിപ്പെടുത്തൽ. താനും കൂടി ഉൾപ്പെട്ട സംഘമാണ് ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ടത്. എന്നാല്‍ എന്നാല്‍ ഓസ്ട്രേലിയന്‍ സേന പിടികൂടി അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മാറ്റി. അഭയാര്‍ത്ഥി വിസയില്‍ രണ്ടരവര്‍ഷം ജോലിചെയ്തു. ഇതിനുശേഷം രണ്ടു ലക്ഷത്തോളം രൂപ തിരിച്ചയച്ചെന്നും പ്രഭു പോലീസിന് മൊഴി നല്കി. മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഓസ്ട്രേലിയയിലേക്കു കടന്നുവെന്നു സംശയിക്കുന്ന 80 പേരുടെ പട്ടിക തയാറായി. അന്വേഷണസംഘത്തിന് ഇവരുടെ ചിത്രവും ലഭിച്ചിട്ടുണ്ട്. ബോട്ടിൽ 120 ഓളം പേരെങ്കിലുമുണ്ടാകുമെന്നാണു പോലീസ് നിഗമനം. ഓസ്ട്രേലിയയിലെ ക്രിസ്തുമസ് ദ്വീപ്…
Read Moreലൈംഗിക തൊഴിലാളികളിൽ നിന്നു കൈക്കൂലി , അനധികൃത അവധി, ക്രിമിനൽ സ്വഭാവം..! ഏഴു വർഷത്തിനിടെ ജില്ലയിലെ 31 പോലീസുകാരുടെ തൊപ്പി തെറിച്ച കഥകൾ ഇങ്ങനെയൊക്കെ…
സിജോ പൈനാടത്ത് കൊച്ചി: കഴിഞ്ഞ ഏഴു വർഷത്തിനിടെ എറണാകുളം ജില്ലയിൽ 31 പോലീസുകാരുടെ പണി പോയി. അനുവാദമില്ലാതെ വിദേശയാത്ര നടത്തിയതു മുതൽ ലൈംഗിക തൊഴിലാളികളിൽ നിന്നു കൈക്കൂലി വാങ്ങിയതുൾപ്പടെയുള്ള കുറ്റങ്ങളുടെ പേരിലാണു പോലീസുകാരെ സർവീസിൽ നിന്നു പിരിച്ചുവിട്ടതെന്നു രേഖകൾ വ്യക്തമാക്കുന്നു. 2016 ഏപ്രിൽ ഒന്നു മുതൽ 2018 ഡിസംബർ 18 വരെ പുറത്താക്കപ്പെട്ട പോലീസുകാരിൽ കൂടുതൽ പേരും കൊച്ചി സിറ്റി പോലീസ് സേനയിൽ നിന്നുള്ളവരാണ്. ഇക്കാലയളവിൽ എറണാകുളം റൂറലിൽ നിന്ന് അഞ്ചു പേർക്കു ജോലി നഷ്ടമായപ്പോൾ, സിറ്റിയിൽ തൊപ്പിയൂരേണ്ടിവന്നതു 15 പോലീസുകാർക്ക്. കഴിഞ്ഞ മൂന്നു വർഷങ്ങളിലും അഞ്ചു പേർ വീതമാണു സിറ്റിയിൽ പുറത്താക്കപ്പെട്ടത് . പ്രതികളെ അകാരണമായി മർദിച്ചതിനും അപര്യാദയായി പെരുമാറിയതിനും മൂന്നു പേരുടെ പണി പോയിട്ടുണ്ട്. അവധിയുടെ കാലയളവിനു ശേഷം ജോലിക്കു ഹാജരാകാതിരുന്നതിനാൽ പുറത്താക്കപ്പെട്ടവരും പട്ടികയിൽ ഇടം നേടി. 2016-2018 വർഷങ്ങളിൽ എറണാകുളം റൂറലിൽ നിന്നു…
Read Moreകോടികളുടെ സാമ്പത്തിക ക്രമക്കേട് ; എസ്എൻഡിപി യൂണിയൻ മുൻ സെക്രട്ടറിയും ബിഡിജെഎസ് എറണാകുളം ജില്ലാ പ്രസിഡന്റുമായ എബി പ്രകാശനെതിരേ പോലീസ് കേസ്
പെരുന്പാവൂർ: സാന്പത്തിക തിരിമറി നടത്തിയെന്ന പരാതിയിൽ കുന്നത്തുനാട് എസ്എൻഡിപി യൂണിയൻ മുൻ സെക്രട്ടറി എ.ബി. ജയപ്രകാശിനെതിരേ പെരുന്പാവൂർ പോലീസ് കേസെടുത്തു. 1,17,90,000 രൂപയുടെ സാന്പത്തിക ക്രമക്കേടിന് ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്താൻ പെരുന്പാവൂർ അഡീഷൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണു പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ബിഡിജെഎസ് എറണാകുളം ജില്ലാ പ്രസിഡന്റും എൻഡിഎ ജില്ലാ കണ്‍വീനറും തൊടുപുഴ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാനുമാണ് ജയപ്രകാശ്. ശ്രീനാരായണ സാമൂഹ്യക്ഷേമനിധി എന്ന പേരിൽ ശാഖാംഗങ്ങളായ അറുനൂറോളം പേരിൽനിന്നു സമാഹരിച്ച രൂപ നിബന്ധനയനുസരിച്ച് ദീർഘകാല റിക്കവറിംഗ് ഡിപ്പോസിറ്റായി ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപിക്കേണ്ടതിനു പകരം തിരിമറി നടത്തി നഷ്ടപ്പെടുത്തി നിക്ഷേപകരെ വഞ്ചിച്ചതിന് കേസെടുത്ത് അന്വേഷണം നടത്താനാണ് പെരുന്പാവൂർ പോലീസിനോട് ഉത്തരവിട്ടിരിക്കുന്നത്. 2010 മുതൽ 2015 വരെയുള്ള മൈക്രൊ ഫിനാൻസ് നടത്തിപ്പിൽ 14 കോടിയിലേറെ രൂപയുടെ ഇടപാടിലെ ക്രമക്കേടുമൂലം…
Read Moreപോയിട്ട് നാളെ വാ..! ഭരണപക്ഷ ജീവനക്കാർ കൂട്ടത്തോടെ സമ്മേളനത്തിന് പോയി പള്ളുരുത്തി ബ്ലോക്ക് ഓഫീസ് കാലി
മട്ടാഞ്ചേരി: ജീവനക്കാരിൽ ഭൂരിഭാഗവും സമ്മേളനത്തിനു പോയതോടെ പള്ളുരുത്തി ബ്ലോക്ക് ഓഫീസ് കാലിയായി. ഭരണപക്ഷ സർവീസ് സംഘടനയായ എൻജിഒ യൂണിയന്റെ കൊച്ചി ഏരിയ സമ്മേളനത്തിനു പോകാനാണ് ജീവനക്കാർ കൂട്ടമായി അവധിയെടുത്തത്. ഇതോടെ ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയവർ വലഞ്ഞു. ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങൾക്കായി എത്തിയവർ ജീവനക്കാർ ഇല്ലെന്നറിഞ്ഞതോടെ നിരാശരായി മടങ്ങുകയായിരുന്നു. ഓഫീസ് അവധിയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ചിലരാണ് വിവരം ധരിപ്പിച്ചത്. ആകെ മൂന്ന് ജീവനക്കാർ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. മറ്റ് ഓഫീസുകളിൽനിന്നു ജീവനക്കാർ സമ്മേളനത്തിനു പോയെങ്കിലും ഇതുപോലെ കൂട്ടമായി പോയിരുന്നില്ല.
Read Moreകിണറ്റിൽ നിലയ്ക്കാതത്ത ഉറവ; ആറു പ്രദേശങ്ങളിലേക്ക് ഇവിടെ നിന്നും കുടിവെള്ള വിതരണം; വെള്ളത്തിന്റെ ഗുണമേന്മ പരിശോധിക്കാനെത്തിയവർ കണ്ടത് തട്ടിപ്പിന്റെ പുത്തൻ രീതി…
കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിലെ കുംഭപ്പിള്ളിയിൽനിന്നു കുടിവെള്ളമെന്ന പേരിൽ വിതരണം ചെയ്തിരുന്നതു മലിനജലം. തിരുവാണിയൂരിലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കുടിവെള്ളം ശേഖരിക്കുന്ന കിണറ്റിലേക്ക് സമീപത്തെ തോട്ടിലെ ജലം പൈപ്പിട്ട് ഒഴുക്കുന്നത് കണ്ടെത്തി. പച്ചാളം, കുണ്ടന്നൂർ, അന്പലമുകൾ, തൃപ്പൂണിത്തുറ, എളംകുളം, വൈപ്പിൻ മേഖലകളിലേക്ക് ഈ കിണറ്റിൽനിന്നുള്ള കുടിവെള്ളം ടാങ്കർ ലോറികളിൽ എത്തിച്ചിരുന്നു. ദിവസേന നിരവധി ടാങ്കർ ലോറികളിലാണ് മലിനജലം കുടിവെള്ളമായി കൊണ്ടുപോയിരുന്നത്. കുംഭപ്പിള്ളി തോട്ടിലെ കുളിക്കടവിൽനിന്നു വെള്ളം സമീപത്തെ കുഴിയിലേക്ക് കടത്തിവിട്ടശേഷം കുഴിയുടെ അടിയിൽ രഹസ്യമായി നിർമിച്ച ഹോസ് വഴി കിണറ്റിലേക്ക് കടത്തിവിടുകയായിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി. നീരുറവയെന്നു തോന്നുംവിധത്തിൽ കിണറിന്റെ ഭിത്തികളിൽ കൃത്രിമമായി ദ്വാരങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. യാതൊരുവിധ ശുദ്ധീകരണവും ഇല്ലാതെ നേരിട്ട് മോട്ടോർ ഉപയോഗിച്ച് ടാങ്കർ ലോറികളിൽ നിറച്ചാണ് വിതരണം ചെയ്യുന്നത്. തോട്ടിൽനിന്നു കിണറ്റിലേക്ക് സ്ഥാപിച്ചിരുന്ന കുഴൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വിച്ഛേദിച്ചു. കിണറ്റിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വെള്ളത്തിന്റെ…
Read Moreമുനമ്പം മനുഷ്യക്കടത്ത് ; പ്രധാന തൊണ്ടിയായ ദയാമാതാ ബോട്ട് കണ്ടെത്താനായില്ല; ദുരൂഹതയകറ്റാനാകാതെ പോലീസ്
ആലുവ: മുനന്പം ഫിഷിംഗ് ഹാർബറിൽനിന്നും മത്സ്യബന്ധന ബോട്ടിൽ വിദേശത്തേക്ക് കടന്ന സംഭവത്തിലെ ദുരൂഹതയകറ്റാനാകാതെ പോലീസ്. കഴിഞ്ഞ 12-ന് പുലർച്ചെ മുനന്പത്തിനടുത്ത് മാല്യങ്കരയിലെ ജെട്ടിയിൽ നിന്നുമാണ് ബോട്ട് പുറപ്പെട്ടതെന്ന നിഗമനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ബോട്ടിൽ യാത്രയായവർ ഉപേക്ഷിച്ച ബാഗുകളെക്കുറിച്ചുള്ള അന്വേഷണമാണ് രാജ്യാന്തര ബന്ധമുള്ള മനുഷ്യക്കടത്തിലെത്തിച്ചത്. തുടർന്ന് കേരള പോലീസും എൻഐഎയുമടക്കം വിവിധ കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തിയെങ്കിലും കേസിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള നാവികസേനാ വിഭാഗങ്ങൾ കടലിൽ തിരച്ചിൽ നടത്തിയെങ്കിലും കേസിലെ പ്രധാന തൊണ്ടിയായ ദയാമാതാ എന്ന ബോട്ട് കണ്ടെത്താൻ കഴിയാത്തതും അന്വേഷണത്തെ കുഴയ്ക്കുകയാണ്. ഐജിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ സംഘങ്ങളായി ഡൽഹി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലെ അന്വേഷണം തുടരുകയാണ്. മനുഷ്യക്കടത്തിന്റെ കേന്ദ്രമെന്ന് കണ്ടെത്തിയ തമിഴ് വംശജർ താമസിക്കുന്ന ന്യൂഡൽഹി അംബേദ്കർ കോളനിയിൽ പരിശോധന നടത്തിയ പോലീസ് അവിടെനിന്നും സംഭവത്തിൽ ബന്ധമുള്ളതായി കരുതുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു.…
Read More