അങ്കമാലിയിൽ ബൈ​ക്കി​ൽ ലോ​റി​യി​ടി​ച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു; കമ്പയിൻ സ്റ്റഡിക്ക് ശേഷം  ഭക്ഷണം കഴിക്കാൻപോകവേ ഇരുവരും സഞ്ചരിച്ച  ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു

അ​ങ്ക​മാ​ലി: ബൈ​ക്കി​ൽ ലോ​റി​യി​ടി​ച്ച് സ​ഹ​പാ​ഠി​ക​ളാ​യ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.​ മ​റ്റൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന ഞാ​റ്റി​ൽ വീ​ട്ടി​ൽ ഗോ​പ​കു​മാ​ർ (19), മൂ​ക്ക​ന്നൂ​ർ പാ​ല​ക​വ​ല​ക്കു സ​മീ​പം അ​പ്പാ​ട​ൻ വീ​ട്ടി​ൽ ജെ​ന്നി​യു​ടെ മ​ക​ൻ ജാ​ക്സ​ൻ (17) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്തു മ​ണി​യോ​ടെ ദേ​ശീ​യ പാ​ത​യി​ൽ ക​ര​യാം പ​റ​മ്പ് സി​ഗ്ന​ൽ ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം. തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് അ​രിയുമായി പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യെ മ​റി​ക​ട​ന്ന് മൂ​ക്ക​ന്നൂ​ർ റോ​ഡി​ലേ​ക്ക് ബൈ​ക്ക് തി​രി​ക്കു​ന്ന​തി​ന്നി​ടെ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഗോ​പകു​മാ​റി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി ശ​രീ​രം ഛിന്ന​ഭി​ന്ന​മാ​യി. ജാ​ക്സ​നും അ​പ​ക​ട​സ്ഥ​ല​ത്തു വ​ച്ചു​ത​ന്നെ മ​രി​ച്ചു. മൂ​ക്കന്നൂ​ർ സ​ർ​ക്കാ​ർ സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥിക​ളാ​ണ് ഇ​രു​വ​രും. രാ​ത്രി ഒ​രു​മി​ച്ചി​രു​ന്ന് പ​ഠി​ച്ച ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി അ​ങ്ക​മാ​ലി​യി​ൽ പോ​യി മ​ട​ങ്ങ​വെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മി​നി​യാ​ണ് ഗോ​പ​കു​മാ​റി​ന്‍റെ അ​മ്മ. സ​ഹോ​ദ​ര​ൻ ന​ന്ദു. ​വി​ദേ​ശ​ത്തു​ള്ള അ​മ്മ നാ​ട്ടി​ലെ​ത്തി​യ ശേ​ഷം സം​സ്കാ​രം ന​ട​ത്തും.…

Read More

ഫ്ലാ​റ്റ് വാ​ട​ക, വാ​ഹ​ന ലോ​ൺ, കു​ടും​ബ ചെ​ല​വ്  താ​ങ്ങാ​നാ​കു​ന്നി​ല്ല;  ട്രാ​വ​ൽ​സ് ഉ​ട​മ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ;  ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയ കത്തിലെ കുറിപ്പ് ഇങ്ങനെയൊക്കെ…

ക​ള​മ​ശേ​രി: ട്രാ​വ​ൽ​സ് ഉ​ട​മ​യാ​യ ഡ്രൈ​വ​റെ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് ചാ​ത്ത​മം​ഗ​ലം ശ​ങ്ക​ര​ൻ മ​ല​യി​ൽ വീ​ട് ഷാ​ജു ശ​ങ്ക​റി (40) നെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി 9.30 ഓ​ടെ ഏ​ലൂ​ർ മേ​ത്താ​ന​ത്തെ ഒ​രു ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന്‍റെ ക​ഴു​ത്ത് മു​റി​ഞ്ഞി​ട്ടു​ണ്ട്. കൂ​ടെ താ​മ​സി​ക്കു​ന്ന​യാ​ൾ ഫോ​ൺ വി​ളി​ച്ചി​ട്ട് എ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ലോ​ൺ കു​ടി​ശി​ക മു​ട​ങ്ങി​യി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. ര​ണ്ട് കു​ട്ടി​ക​ളു​ണ്ട്. ഇ​ന്ന് രാ​വി​ലെ ന​ട​ത്തി​യ ഇ​ൻ​ക്വ​സ്റ്റി​നി​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ടു​ത്തു. ഞാ​ൻ പ​ലി​ശ​ക്കെ​ണി​യി​ൽ പെ​ട്ടു എ​ന്ന് ക​ത്തി​ൽ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. ഫ്ലാ​റ്റ് വാ​ട​ക, വാ​ഹ​ന ലോ​ൺ, കു​ടും​ബ ചെ​ല​വ് എ​ന്നി​വ താ​ങ്ങാ​നാ​കു​ന്നി​ല്ലെ​ന്ന് ക​ത്തി​ൽ പ​റ​യു​ന്നു. മൂ​ന്ന് മാ​സ​ത്തെ ഫ്ലാ​റ്റ് വാ​ട​ക അ​ട​ച്ചി​ട്ടി​ല്ലെ​ന്ന വി​വ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്. ഏ​ലൂ​ർ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തു. എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കും.

Read More

ആരോഗ്യനിലയിൽ പുരോഗതി; ശ്രീ​നി​വാ​സ​നെ വൈകാതെ മു​റി​യി​ലേ​ക്ക് മാ​റ്റും; മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​നി​ൽ  ഡോക്ടർമാർ പറ‍യുന്നതിങ്ങനെ…

കൊ​ച്ചി: ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ന​ട​ൻ ശ്രീ​നി​വാ​സ​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു. ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി കൈ​വ​രി​ച്ച​തോ​ടെ ര​ണ്ടു ദി​വ​സ​ത്തി​ന​കം അ​ദ്ദേ​ഹ​ത്തെ മു​റി​യി​ലേ​ക്ക് മാ​റ്റി​യേക്കുമെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. ഡോ​ക്ട​ർ​മാ​രു​ടെ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ​മാ​ത്ര​മേ ഇ​ത് സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കൂ​വെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ല​വി​ൽ ഐ​സി​യു​വി​ൽ ക​ഴി​ഞ്ഞു​വ​രു​ന്ന ന​ട​ൻ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി കൈ​വ​രി​ച്ച​തോ​ടെ ഇ​ന്ന​ലെ രാ​വി​ലെ വെ​ൻ​റി​ലേ​റ്റ​റി​ൽ​നി​ന്നു മാ​റ്റു​ക​യും ഉ​പ​ക​ര​ണ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യ​ല്ലാ​തെ ശ്വാ​സോ​ച്ഛാ​സം ന​ട​ത്താ​ൻ തു​ട​ങ്ങി​യെ​ന്നും മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​നി​ൽ പ​റ​യു​ന്നു. പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഡ​ബ്ബിം​ഗ് ജോ​ലി​ക്കി​ടെ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​ത്.

Read More

യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം; ലൂ​ത​ർ ബെ​ന്നും ജോ​ണ്‍ പോ​ളും നിരവധി കേസുകളിലെ പ്രതികൾ

കൊ​ച്ചി: യു​വാ​വി​നെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ​ശേ​ഷം കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഞെ​ട്ടി​ത്ത​രി​ച്ച് കൊ​ച്ചി. ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം ഇ​ത്ത​രം സം​ഘ​ങ്ങ​ൾ ത​ല​പ്പൊ​ക്കു​ന്ന​ത് ശ്ര​ദ്ധ​യോ​ടെ വീ​ക്ഷി​ച്ച് പോ​ലീ​സും.പ​ണ​ത്തി​നും മ​റ്റു​മാ​യി ആ​ളു​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന സം​ഘം മു​ന്പ് കൊ​ച്ചി​യി​ൽ വ്യാ​പ​ക​മാ​യി​രു​ന്നെ​ങ്കി​ലും പോ​ലീ​സി​ന്‍റെ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ളു​ടെ​യും ന​ട​പ​ടി​ക​ളു​ടെ​യും ഭാ​ഗ​മാ​യി ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പി​ന്നീ​ട് കേ​ട്ടി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഇ​തെ​ല്ലാം ത​കി​ടം മ​റി​യ്ക്കു​ന്ന​താ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ൽ ന​ട​ന്ന സം​ഭ​വം. മ​നു​ഷ്യ​മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ക്കും വി​ധ​മു​ള്ള കൊ​ല​പാ​ത​ക​മാ​ണ് ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് 3.30ന് ​കൊ​ച്ചി​ൻ ഷി​പ്പ് യാ​ർ​ഡി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​നു സ​മീ​പം ന​ട​ന്ന​ത്. യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ അ​ട​ക്ക​മു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്. എ​റ​ണാ​കു​ളം കു​ന്പ​ള​ങ്ങി സ്വ​ദേ​ശി​യാ​യ എ.​ജെ. തോ​മ​സി​നെ (59) കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ കൊ​ച്ചി പാ​ണ്ടി​ക്കു​ടി തൈ​പ്പ​റ​ന്പി​ൽ ലൂ​ത​ർ ബെ​ൻ (30), കൊ​ച്ചി ന​സ്റേ​ത്ത്,…

Read More

സ​ൺ​ഫി​ലിം ഒ​ട്ടി​ച്ച കാ​റു​ക​ൾ​ക്കെ​തി​രേ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി;  സൺഫിലിം നീക്കലും ആയിരം രൂപ പിഴയും

കാ​ക്ക​നാ​ട്: സ​ൺ​ഫി​ലിം ഒ​ട്ടി​ച്ച കാ​റു​ക​ൾ​ക്കെ​തി​രേ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. ഇ​ന്ന​ലെ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് എ​റ​ണാ​കു​ളം ആ​ർ​ടി​ഒ പ​രി​ധി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള 27 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്തു. പി​ടി​കൂ​ടി​യ കാ​റു​ക​ളി​ൽ നി​ന്ന് സ​ൺ​ഫി​ലി​മു​ക​ൾ നീ​ക്കം ചെ​യ്യു​ക​യും ആ​യി​രം രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്ത​താ​യി മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​ൽ​ദോ വ​ർ​ഗീ​സ് അ​റി​യി​ച്ചു. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി​യി​ട്ടും കു​റ്റ​ങ്ങ​ളി​ൽ കു​റ​വു വ​രു​ന്നി​ല്ലെ​ന്ന് ആ​ർ​ടി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. വാ​ഹ​ന​ങ്ങ​ളി​ൽ സ​ൺ​ഫി​ലി​മു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് നി​യ​മ​പ​ര​മാ​യി അ​റി​യി​പ്പു​ക​ൾ ഉ​ണ്ടാ​യി​ട്ടും ഇ​പ്പോ​ഴും കാ​റു​ക​ളു​ടെ സൈ​ഡ് ഗ്ലാ​സു​ക​ളി​ൽ സ​ൺ ഫി​ലിം ഒ​ട്ടി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ആ​ർ​ടി​ഒ ജോ​സി പി. ​ജോ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Read More

ന​ട​ൻ ശ്രീ​നി​വാ​സ​ൻ ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ന്നു ; ആരോഗ്യനിലയിൽ മാറ്റമുണ്ടെങ്കിലും ചികിത്‌സ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയെന്ന് അശുപത്രി അധികൃതർ

കൊ​ച്ചി: ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​നി​വാ​സ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​ന്ന​ല​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ന്ന് ആ​രോ​ഗ്യ​നി​ല​യി​ൽ മാ​റ്റ​മു​ണ്ടെ​ന്നും നി​ല​വി​ൽ വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​ത​ന്നെ​യാ​ണ് ക​ഴി​ഞ്ഞു​വ​രു​ന്ന​തെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഡ​ബ്ബിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൊ​ച്ചി​യി​ൽ എ​ത്തി​യ​പ്പോ​ൾ ഇ​ന്ന​ലെ രാ​വി​ലെ ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ടു​ക​യും ഉ​ട​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സ​മ​യ​ത്തു ശ​രീ​ര​ത്തി​ൽ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​വാ​യി​രു​ന്ന​താ​യും ആ​യാ​സ​മു​ള്ള ജോ​ലി​ക​ൾ ചെ​യ്ത​തി​നാ​ലാ​കാം ശ്വാ​സ​ത​ട​സം നേ​രി​ട്ട​തെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. ശ്രീ​നി​വാ​സ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത​റി​ഞ്ഞു സി​നി​മാ മേ​ഖ​ല​യി​ലെ നി​ര​വ​ധി പേ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്നു​ണ്ട്. ശ്രീ​നി​വാ​സ​ന്‍റെ ഭാ​ര്യ വി​മ​ല​യും മ​ക്ക​ളാ​യ വി​നീ​ത്, ധ്യാ​ൻ എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ലു​ണ്ട്.

Read More

ബോ​ട്ട് യാ​ർ​ഡു​ക​ൾ​ക്കും വ​ല വില്പന​ശാ​ല​ക​ൾ​ക്കും ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ലൈ​സ​ൻ​സ് വേ​ണം; ജി​ല്ല​യി​ലെ 44 യാ​ർ​ഡു​ക​ൾ​ക്ക് ഫി​ഷ​റീ​സ് വ​കു​പ്പിന്‍റെ നോ​ട്ടീ​സ് 

വൈ​പ്പി​ൻ: മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യി​ലെ ബോ​ട്ട് നി​ർ​മ്മാ​ണ യാ​ർ​ഡു​ക​ളും വ​ല വി​ല്പന ശാ​ല​ക​ളും ഇ​നി​മു​ത​ൽ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ലൈ​സ​ൻ​സ് കൂ​ടി എ​ടു​ക്ക​ണം. ഇ​തു​വ​രെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സി​ലാ​ണ് ഇവ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. കേ​ര​ള മ​റൈ​ൻ ഫി​ഷിം​ഗ് റെ​ഗു​ലേ​ഷ​ൻ ആ​ക്ട് (കെഎംഎ​ഫ്ആ​ർഎ) അ​നു​സ​രി​ച്ച് 2018 സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ലാ​ണ് ഫി​ഷ​റീ​സ് ലൈ​സ​ൻ​സ് കൂ​ടി എ​ടു​ക്ക​ണ​മെ​ന്ന പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തെ​ങ്കി​ലും ഇ​പ്പോ​ൾ മ​നു​ഷ്യ​ക്ക​ട​ത്തി​നും അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ങ്ങ​ൾ​ക്കും മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ വ​ർ​ധി​ച്ച​തോ​ടെ ഈ ​അ​ടു​ത്താ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യ​ത്. ഇ​ത് പ്ര​കാ​രം ഈ ​അ​ടു​ത്ത് ജി​ല്ല​യി​ലെ 44 ബോ​ട്ട് യാ​ർ​ഡു​ക​ൾ​ക്കും 30 ഓ​ളം വ​ല വി​ൽ​പ്പ​ന ശാ​ല​ക​ൾ​ക്കും നോ​ട്ടീ​സും ര​ജി​സ്ട്രേ​ഷ​ൻ ഫോ​മും ന​ൽ​കി​യ​താ​യി വൈ​പ്പി​ൻ ഫി​ഷ​റീ​സ് അ​സി. ഡ​യ​റ​ക്ട​ർ ജോ​യ്സ് എ​ബ്രാ​ഹാം അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ​യും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ​യും അ​ഗ്നി​സേ​ന​യു​ടേ​യും എ​ൻ​ഒസി സ​ഹി​തം നി​ശ്ചി​ത ഫീ​സ് അ​ട​ച്ചാ​ണ് ലൈ​സ​ൻ​സി​നു അ​പേ​ക്ഷി​ക്കു​ന്ന​ത്. അ​പേ​ക്ഷ…

Read More

സീ​റ്റ് വി​ഭ​ജ​ന പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി കോ​ണ്‍​ഗ്ര​സ്; ക​ടും​പി​ടു​ത്ത​വു​മാ​യി ഘ​ട​ക​ക​ക്ഷി​ക​ൾ; യു​ഡി​എ​ഫ് യോ​ഗം നാ​ളെ

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: സീ​റ്റു​വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ എ​ത്ര​യും പെ​ട്ടെ​ന്നു കേ​ര​ള​ത്തി​ൽ ത​ന്നെ പ​രി​ഹ​രി​ക്കാ​ൻ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ ക​ർ​ശ​ന​നി​ർ​ദേ​ശം വ​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സ് ഉ​ണ​ർ​ന്നു. നാ​ളെ യു​ഡി​എ​ഫ് യോ​ഗം വി​ളി​ച്ചു സീ​റ്റു​വി​ഭ​ജ​ന​ത്തി​ന്‍റെ പ്രാ​രം​ഭ ച​ർ​ച്ച ആ​രം​ഭി​ക്കു​ക​യാ​ണ്. ക​ക്ഷി​ക​ളു​മാ​യി​ട്ടു​ള്ള ഉ​ഭ​യ​ക​ക്ഷി​ച​ർ​ച്ച​യ്ക്കു​ള്ള തീ​യ​തി നാ​ളെ നി​ശ്ച​യി​ക്കും. മൂ​ന്നി​നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള​ളി രാ​മ​ച​ന്ദ്ര​ന്‍റെ കേ​ര​ള യാ​ത്ര ആ​രം​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യു​ഡി​എ​ഫ് യോ​ഗം വി​ളി​ക്കാ​നു​ള്ള സ​മ​യ​മി​ല്ലാ​ത്ത​തു കൊ​ണ്ടാ​ണ് നാ​ളെ യോ​ഗം വി​ളി​ക്കു​ന്ന​ത്. നാ​ളെ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യ്ക്കു​ള്ള തീ​യ​തി നി​ശ്ച​യി​ച്ചാ​ൽ ച​ർ​ച്ച​ക​ൾ യാ​ത്ര​യ്ക്കി​ടെ​യാ​യി​രി​ക്കും. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ കേ​ര​ള സ​ന്ദ​ർ​ശ​ന സ​മ​യ​ത്തു കേ​ര​ള കോ​ണ്‍​ഗ്ര​സും ലീ​ഗും കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ചോ​ദി​ച്ച​ത് അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ച്ചി​രു​ന്നു. ഈ ​പ്ര​ശ്ന​ങ്ങ​ൾ കേ​ര​ള​ത്തി​ൽ​ത​ന്നെ തീ​ർ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ നി​ർ​ദേ​ശം. അ​തി​നു ക​ഴി​വു​ള്ള നേ​താ​ക്ക​ൾ ഇ​വി​ടെ​യു​ള്ള സ്ഥി​തി​ക്കു പ്ര​ശ്ന​പ​രി​ഹാ​രം ഹൈ​ക്ക​മാ​ൻ​ഡി​ൽ​നി​ന്നും വേ​ണ്ടെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​രു​ന്നു. പ്രാ​ദേ​ശി​ക ത​ല​ത്തി​ലു​ള്ള പ്ര​ശ്ന​മെ​ല്ലാം ഇ​വി​ടെ അ​വ​സാ​നി​പ്പി​ക്ക​ണം. യു​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ…

Read More

എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ പ്ര​വേ​ശി​ക്ക​രു​ത്! ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സ്: പ​ൾ​സ​റി​ന്‍റെ കൂ​ട്ടാ​ളി വ​ടി​വാ​ൾ സ​ലി​മി​ന് ജാ​മ്യം

കൊ​ച്ചി: യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി അ​ശ്ളീ​ല ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്ന കേ​സി​ലെ മൂ​ന്നാം പ്ര​തി വ​ടി​വാ​ൾ സ​ലിം എ​ന്ന സ​ലി​മി​ന് ഹൈ​ക്കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു. നി​ശ്ചി​ത തു​ക​യു​ടെ ബോ​ണ്ടും ര​ണ്ട് ആ​ൾ​ജാ​മ്യ​വും വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ പ്ര​വേ​ശി​ക്ക​രു​ത്, സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നോ തെ​ളി​വു ന​ശി​പ്പി​ക്കാ​നോ ശ്ര​മി​ക്ക​രു​ത് എ​ന്നീ വ്യ​വ​സ്ഥ​ക​ളും ജാ​മ്യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​ന്നാം പ്ര​തി പ​ൾ​സ​ർ സു​നി​ക്കൊ​പ്പം യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ൽ വ​ടി​വാ​ൾ സ​ലിം ഉ​ൾ​പ്പെ​ട്ടി​രു​ന്നു​വെ​ന്നാ​ണു പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ.

Read More

  ബ്രി​ട്ടോ ഹൃദ് രോഗി അ​ല്ലാ​യി​രു​ന്നു;  സൈ​മ​ണ്‍ ബ്രി​ട്ടോ​യു​ടെ മ​ര​ണത്തിൽ സം​ശ​യ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് ഭാ​ര്യ സീ​ന

കൊ​ച്ചി: സി​പി​എം നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ സൈ​മ​ണ്‍ ബ്രി​ട്ടോ​യു​ടെ മ​ര​ണ​ത്തി​ൽ സം​ശ​യ​മു​ണ്ടെ​ന്ന് കു​ടും​ബം. ബ്രി​ട്ടോ ഹൃ​ദ് രോഗി അ​ല്ലാ​യി​രു​ന്നു​വെ​ന്ന് സീ​ന ഭാ​സ്ക​ർ പ​റ​ഞ്ഞു. മ​ര​ണ​ത്തെ കു​റി​ച്ച് വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ലെ​ന്നെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ വി​വ​ര​ങ്ങ​ളും തെ​റ്റാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന വ​ഴി​ക്കാ​ണ് അ​ദ്ദേ​ഹം മ​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രാ​യം 68 എ​ന്നു​മാ​ണ് മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ വി​വ​രം. ബ്രി​ട്ടോ​യ്ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​വ​ർ പ​ല ത​ര​ത്തി​ലാ​ണ് മ​ര​ണ​ത്തെ​ക്കു​റി​ച്ച് വി​ശ​ദീ​ക​ര​ണം ന​ൽ​കു​ന്ന​ത്. ആ​ർ​ക്കും കൃ​ത്യ​മാ​യ ഒ​രു ചി​ത്രം ന​ൽ​കാ​നാ​കു​ന്നി​ല്ല. എ​ന്താ​ണ് ബ്രി​ട്ടോ​യ്ക്ക് സം​ഭ​വി​ച്ച​തെ​ന്ന് ത​നി​ക്ക് അ​റി​യാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്നും വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്ക​രു​തെ​ന്നും സീ​ന പ​റ​ഞ്ഞു. പാ​ർ​ട്ടി​ക്കാ​ണ് മ​ര​ണ​ത്തെ കു​റി​ച്ച് പ​റ​യാ​നാ​വു​ക​യെ​ന്നും സീ​ന വ്യ​ക്ത​മാ​ക്കി. ഡി​സം​ബ​ർ 31നാ​യി​രു​ന്നു ബ്രി​ട്ടോ​യു​ടെ വേ​ർ​പാ​ട്. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ബ്രി​ട്ടോ​യു​ടെ അ​ന്ത്യം.

Read More